മുല്ലപ്പെരിയാർ- പുതിയ അണക്കെല്ല മല പണിയുക
മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട് ശാശ്വത പരിഹാരമല്ല. അതിന് എത്ര വര്‍ഷത്തെ എഗ്രിമെന്റ് വച്ചാലും. പുതിയ അണക്കെട്ടും വയസ്സായി കാലഹരണപ്പപെടും. ഇന്ന് ലഭ്യമായിട്ടുള്ള സാങ്കേതിക അറിവുകളും ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചാലും ആയുസ്സ് അമ്പത്- അറുപത്. അല്ലെങ്കില്‍ ചത്തു ജീവിച്ചു നൂറുവര്‍ഷം തികച്ചാലും ഇന്നത്തെ പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും, ഇന്നത്തേതിനേക്കാള്‍ ബീഭത്സമായിട്ട്. കാരണം, അന്ന് ജനങ്ങള്‍ അധികരിക്കുകയും ഭയതീക സ്വത്തുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നതുകൊണ്ട്. അതിനാല്‍ അണക്കെട്ട് പണിയുന്നതിനു പകരമായി ഒരു …