ആഹാരം കഴിഞ്ഞ് ഹാളിൽ ഒത്തു കൂടിയ സമൂഹത്തിന്റെ സുസ്മേരവദനങ്ങൾ കണ്ടപ്പോൾ വ്യാസന് സംതൃപ്തിയായി.
അവരിൽ, പുരുഷന്മാരിൽ ഏറിയ പങ്കും ഭക്ഷണശേഷം സിഗറററ്, ബീഡി അല്ലെങ്കിൽ മുറുക്കാൻ തുടങ്ങിയ ലഹരി പദാത്ഥങ്ങൾ ഉപയോഗിക്കുകയും സിരകളെ ഉണർത്തുകയും അതുവഴി സമ്മർദ്ദത്തിൽ നിന്നും മോചിതരാവുകയും ചെയ്തിട്ടുള്ളതായി മുഖങ്ങൽ കണ്ടാൽ തിരിച്ചറിയാം .
വൈദ്യുതിയും എത്തിയിരിക്കുന്നു. വിയർത്തൊട്ടിപ്പിടിച്ചിരുന്ന വംസ്ത്രങ്ങളെ ഉണക്കി ശരീരത്തു നിന്നും വേർ പെടുത്തി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ശാന്തമായൊരു അന്തരീക്ഷം തന്നെയാണ്. വ്യാസൻ ഉച്ചഭാഷിണി പ്രവത്തിപ്പിക്കാൻ അനുവാദം കൊടുത്തു കൊണ്ട് കസേരയിൽ നിന്നും ഏഴുന്നേററു. സമൂഹത്തെ അപ്പാടെ ഒരിക്കൽ വീക്ഷിച്ച്, ഒരു മന്ദസ്മിതം പൊഴിച്ചു, പതിഞ്ഞ ദൃഢമായ സ്വരത്തിൽ പറഞ്ഞു തുടങ്ങി.
“നാം വീണ്ടും മുഖ്യകഥാധാരയിലേക്ക് വരികയാണ്.”
സമൂഹം ഉത്കണ്ണയോടെ വ്യാസനെ നോക്കിയിരുന്നു.
അയാൾ കഥ തുടർന്നു..
തെളിഞ്ഞ അന്തരീക്ഷമാണ്. തലേന്നാൾ അപ്രതീക്ഷിതമായിട്ടൊരു മഴ ലഭിക്കുമോ എന്ന് കരുതിയിരുന്നതാണ്. അത്രമാത്രം കാർമേഘങ്ങളാണ് എവിടെനിന്നോ എത്തി മലകൾക്ക് മുകളിൽ തമ്പടിച്ചിരുന്നത്. രാത്രിയിൽ ഏറെ കാത്തു നിൽക്കാതെ എവിടെ നിന്നോ എത്തിയ ആ അതിഥികൾ മറേറതോ ഗൃഹത്തിലേക്ക് പൊയ്ക്കളഞ്ഞു.
പാതിരാ കഴിഞ്ഞപ്പോൾ ശൈത്യത്തിന്റെ പൂമഴ തുടങ്ങി. വെളപ്പാൻ കാലമായപ്പോൾ പാൽ മഴപോലത് പെയ്തു തുടങ്ങി.
ഉണ്ണിയുടെ ഉറക്കം ഗാഢമായിരുന്നില്ല. എങ്കിലും അതിന്റെ ക്ഷീണം തോന്നുന്നില്ല. ഇന്നലെ സ്വെററർ കൈത്തണ്ടിൽ തൂക്കിയാണ് ഓഫീസിൽ വന്നത്. ഇന്നു ധരിച്ചും.
എസ്തേർ കടുത്ത മഞ്ഞനിറത്തിലുള്ള ഷാൾ പുതച്ചപ്പോൾ മുഖവും പീതവർണ്ണമായി.
തലേന്നാൾ അവരിരുവരും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി കുറെ സമയം ഒരുമിച്ച് മലഞ്ചരിവിലൂടെ നടക്കുകയും ഉണ്ടായി. തെക്കെ മലയുടെ കിഴക്കുതെക്ക് ചരിവിൽഅശേഷം കാടുകളില്പ. മൈതാനം പോലെ, പുല്ലു നിറഞ്ഞതുമാണ്. മാനമാകെ കാറകൊണ്ടിരുന്നതിനാലും ഏവിടെ നിന്നുംഒരു ചെറു കാററുപോലും എത്താതിരുന്നതിനാലും ഉഷ്ണമുണ്ടായിരുന്നു.
വളരെനേരം ഒത്ത് ഉണ്ടായിരുന്നിട്ടം, അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല; സ്വന്തമായുള്ള സ്വപ്നത്തിൽ അങ്ങിനെ, അങ്ങിനെ…
അപൂർവ്വമായിട്ട് രണ്ടോ മൂന്നോ പ്രാവശ്യം കണ്ണുകൾ ഇടഞ്ഞു നിൽക്കുകയയണ്ടായി. എന്നിട്ടും അവർ അപരിചിതരെപ്പോലെ, ഒന്നു പുഞ്ചിരിക്കാൻ കൂടി തയ്യാറാവാതെ…
ഇപ്പോൽ ഓഫീസിലെത്തിയിട്ടും സ്വന്തം ജോലികളിൽ വ്യാപൃതരാവാൻ ശ്രദ്ധിക്കുകയല്ലാതെ മറെറാന്നും ശ്രദ്ധിച്ചില്ല. മാനേജർ മേശമേൽ എത്തിച്ചു വച്ചിരുന്ന, ട്രാഫ്ററ് ചെയ്ത ലെറററുകൾ എസ്തേർ സശ്രദ്ധം വായിച്ചു, ടൈപ്പ് ചെയ്യുന്നതിന് തുടങ്ങുകയും ചെയ്തു. ഉണ്ണി കണക്ക് പുസ്തകത്തിന്റെ മുഷിഞ്ഞ താളകളിൽ അക്കങ്ങളെഴുതി കൂട്ടാനും….
പക്ഷെ, അവന് അധികസമയം തുടരാനായില്ല. പുസ്തകമടച്ചു വച്ച് സാവധാനം എസ്തേറിനടുത്തെത്തി. അവക്ക് മുന്നിൽ മേശമേൽ ചാരി നിന്നു. അവൾ തലയുയർത്തി, വളരെ സാവധാനം തന്നെ. പക്ഷെ, ഉണ്ണി അവളടെ കണ്ണുകളിൽ പ്രതീക്ഷിച്ചയാതൊരു വികാരവും കണ്ടില്ല. അവളടെ കണ്ണു ശൂന്യമായിരുന്നു. അവന്റെ കണ്ണുകളിൽ നിന്നും വേർപെടുത്താനാവാതെ നോക്കിയിരുന്നുവെന്നു മാത്രം .
ജനാലവഴി വന്നിരുന്ന മഞ്ഞവെയിൽ മാഞ്ഞു പോയിരിക്കുന്നു. തണുപ്പ് കുറഞ്ഞിരിക്കുന്നു. വേണമെങ്കിൽ സ്വെററർ ഉപേക്ഷിക്കാമെന്ന നിലയിലെത്തിയിരിക്കുന്നു, തണുപ്പ്.
“എന്നോട് ദേഷ്യമാണോ? ക്ഷമിയ്ക്കു .. ഞാൻ ഒരിയ്ക്കലും തെററായി ചിന്തിച്ചിട്ടില്ല… ഞാൻ ഒരു സത്യം പറയുക മാത്രമാണ് ചെയതത്… ദിവസവും നമ്മൾ മാത്രമായിരിക്കുന്ന മുറിയിൽ, നമ്മുടെ നിശ്വാസങ്ങളും ഗന്ധങ്ങളും നിറഞ്ഞ് ഇഴുകി ചേർന്ന് ഒന്നായിരിക്കുന്നുവെന്നത് സത്യമല്ലെ? പിന്നെയെന്നും
എന്തെല്ലാം സംസാരിക്കുന്നു, ഒളിവുകളില്ലാത്തെ തന്നെ, പൊതുകാര്യങ്ങളെപ്പററി തന്നെ, അങ്ങിനെ നമ്മുടെ മനസ്സകൾ അടുത്തു കൊണ്ടേയിരിക്കുക തന്നെയായിരുന്നു. അല്ലെന്ന് എസ്തേറിന് പറയാൻ കഴിയുമോ?
അവൾക്കൊന്നും പറയാനില്ലായിരുന്നു. കണ്ണൂകളെ അവന്റെ നയനങ്ങളിൾ നിന്നും വേർപെടുത്തി ജനാലവഴി പുറത്ത്, ആരോ നട്ടവളർത്തിയ റോസാചെടിയിൽ വിരിഞ്ഞു നിൽക്കുന്ന പൂവിൽ തേൻ നുകരാനെത്തിയ ചിത്രശലഭത്തെ കാണാനായി വിട്ടു. ചിത്രശലഭത്തിന്റെ അതിമനോഹരമായ ചിറകുകൾ, കടത്ത തവിട്ടു നിറത്തിൽ, വെളുത്ത പുള്ളികൾ, വെളുത്ത പുള്ളികൾക്ക് നടുവിൽ കറുത്ത പൊട്ടുകൾ …
“എന്തായിരിക്കിലും ഇവിടെ, ഈ മുറിയിൽ എത്തുമ്പോൾ തോന്നുന്നു ഞാനേകനല്ലെന്ന്. ഉണ്ടാകുന്ന ആനന്ദകരമായൊരു അനുഭൂതി. ഒരു സുരക്ഷിതബോധം. ഞാൻ തികച്ചും ഒരു മനുഷ്യനായിരിക്കുന്നുവെന്ന അറിവ്. തീർച്ചയായും എസ്തേർ തെററിദ്ധരിച്ചതു പോലെ ഒന്നും ആഗ്രഹിച്ചില്ല, ആവശ്യാപ്പെട്ടില്ല.”
നിമിഷങ്ങളോളം നീണ്ടുനിന്ന മൌനം . അവൻ കസേരയിൽ വന്നിരുന്നു. പൂവിൽ നിന്നും തേൻ നുകർന്നിട്ട് ചിത്രശലഭം പാറിക്കളിച്ചു, കുറേ നേരം നൃത്തം വച്ചു. എന്നിട്ട് ധൃതിവച്ച് എവിടേയ്ക്കോ പറന്നു പോയി. പറന്നു പോകുന്ന വഴിയെ എസ്തേറിന്റെ കണ്ണുകളും എത്തി. പക്ഷേ, തഴച്ചു വളർന്ന് നിൽക്കുന്ന ഏതോ കാട്ടമരത്തിന്റെ മറവിൽ ഒളിച്ചപ്പോൾ അവൾക്കൊരു നഷ്ടബോധ.
“ഞാൻ പറഞ്ഞത് സത്യമാണ്. പക്ഷെ, എസ്തേർ എങ്ങിനെ സ്വീകരിക്കുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല, അങ്ങിനെ ഒരു ചോദ്യം തന്നെ സ്വാർത്ഥതയാണ്. ഞാൻ ഒരിക്കലും സ്വാത്ഥനായിരുന്നില്ല. ഞാൻ സ്നേഹിച്ചവർക്ക് കൂടുതൽ നന്മയായിട്ട് തോന്നുന്നതിനെ അനുകൂലുക്കുകയെ ചെയ്തിട്ടുള്ളൂ. എന്റെ അച്ഛൻ തികഞ്ഞൊരു സ്വാർത്ഥനായിരുന്നു. എല്ലാ വഴികളും അച്ഛനിൽ എത്തിച്ചേരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, അമ്മ ഒന്നുമറിയാത്തൊരു പാവവും. ആ രണ്ടു വൈരുദ്ധ്യങ്ങൾക്ക് നട്ടവിൽ കഴിയേണ്ടി വന്നതു കൊണ്ടാകാം ഞാൻ സ്വന്തമായ ആഗ്രഹങ്ങൾക്ക് വില കൊടുക്കാതിരുന്നത്.ഞാൻ പറഞ്ഞത് തെററാണെങ്കിൽ എസ്തേർ ക്ഷമിക്കണം. ഞാനൊരിക്കലും എസ്തേറിന് ശല്യമാവില്ല്. എന്നോട് മുഖം മൂടിയിരിക്കരുത്, പ്ലീസ്…”
ഉണ്ണി പുറത്തേയ്ക്ക് നടക്കുമ്പോഴും,കണ്ണിൽ നിന്ന് മറയും വരെയും എസ്തേർ നോക്കിയിരുന്നു. തുറന്ന കണ്ണുകൾക്ക് മുന്നിൽ അവൻ തെളിമയോടെ നിൽക്കുന്നു.
എസ്തേർ സത്യത്തിൽ അപ്പോഴാണ് മനസിന്റെ സ്ക്രീനിൽ ശ്രദ്ധിക്കുന്നത്. ഒരുനിമിഷം അവൾ സ്തംഭിച്ചു പോയി. ആ സ്ക്രീനിൾ തെളിഞ്ഞിരിക്കുന്നു രണ്ടു ചിത്രങ്ങൾ. ഒന്ന് മകളുടേയം മറേറത് ഉണ്ണിയുടേതുമാണ്. സ്തംഭിച്ചതെന്തിനെന്നോ? രണ്ടുചിത്രങ്ങളിൽ വച്ച് കൂടുതൽ തെളിമ ഉണ്ണിയുടെ ചിത്രത്തിനാണെന്നതാലാണ്.
അവൾ കണ്ണടച്ചിരുന്നു.
അതെ, ആ അറിവ് ശരിയാണ്. സ്വന്തം മാംസവും രക്തവും കൊടുത്ത് ജന്മം നൽകിയ മകളേക്കാൽ വ്യക്തത അടുത്തനാളിൽ കണ്ടെത്തിയ ഒരന്യന്റെ ചിത്രത്തിനാണ്.
അടുത്ത നിമിഷം അവൾ ഓർമ്മിച്ചത് തോമസുകുട്ടിയെയാണ്. ഈ മുറിയിൽ ഉണ്ണിയെപോലെ അവളോടൊപ്പം ജോലി ചെയതിരുന്നതാണ് തോമസ്സുകുട്ടിയും, ഉണ്ണിയോടെന്നതിനേക്കാൾ അകന്നായിരുന്നില്ല തോമസുകുട്ടിയോടും പെരുമാറിയിരുന്നത്. ആ അടുപ്പത്തിന്റെ വെളിച്ചത്തിലാണ് അയാൾ അഭ്യർത്ഥന നടത്തിയത്. ഒരുമിച്ച് ജീവിക്കാൻ ക്ഷണിച്ചത്. പക്ഷെ, അയാൾ ഉണ്ണി പറഞ്ഞതു പോലെ ഇഷ്ടമാണെന്നല്ല പറഞ്ഞത്, സ്നേഹിക്കുന്നുവെന്നാണ്ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്. ഉണ്ണി പറയും പോലെ തോമസുകുട്ടിയുടെ വാക്കുകളിലും സ്വാർത്ഥതയില്ലായിരുന്നോ?
മനസ്സിൽ മോഹങ്ങൾ പൊട്ടി വിടരേണ്ട പ്രായത്തിൽ അപ്രകാരം ഒന്നുമുണ്ടായിട്ടില്ല. പലരും പല കാലഘട്ടത്തിലും നിരന്തരം ശല്യം ചെയ്തിട്ടുണ്ട്, എങ്കിലും ഒന്നിലും വഴങ്ങിയിട്ടില്ല. സ്നേഹബന്ധത്തെ തുടർന്നുള്ള വിവാഹജീവിതം ശരിയാവില്ലെന്ന വിശ്വാസമായിരുന്നിരിക്കണം കാരണം. ക്രിസ്ത്യൻ കുടുംബം അത്യാവശ്യം സാമ്പത്തിക ഉന്നതി, ചെറിയ ചെറിയ ഉദ്യോഗസ്ഥരായ ആങ്ങളമാർ ചേച്ചിമാർ, വ്യവസ്ഥാപിതമായ വിവാഹത്തിലുള്ള അവരുടെ സുസ്ഥിരതയിൽ വളരെ വിശ്വാസമായിരുന്നു.
പക്ഷെ, സാഹചര്യതിൽ അതൊന്നും നടന്നില്ല. എല്ലാ മോഹങ്ങളും നഷ്ടപ്പെട്ടുപൊയി. ആദ്യം അമിതമായി ദഃഖിച്ചതാണ്. പക്ഷെ, മകളുടെ ജന്മത്തോടെ എല്ലാ വേദനളും അകന്നു. അതോടൊപ്പം എല്ലാ ബന്ധുക്കളും നഷ്ടമായി എന്നത് യാഥാർത്ഥ്യമാണ്. കട്ടിലിൽ നിന്നും എഴുന്നേൽക്കാത്ത അമ്മ മാത്രമേ ഇപ്പോളൊരു ബന്ധുവായിട്ട് നിലവിലുള്ളൂ.
ഇപ്പോൾ അവിചാരിതമായ സമയത്ത്, സാഹചര്യത്തിൽ വന്നു പെട്ടിരിക്കുന്നു,
ഈ സുഹൃത്ത്. വെറുമൊരു സൌഹൃദം വിട്ട്
ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിമയുള്ള ചിത്രമാറിയിരിക്കുന്നു, അതും മകളെക്കാൾ വ്യക്തതയോടു കൂ
ടി തന്നെ.
എസ്തേർ തേങ്ങിപ്പോയി.
അരുതാത്തതാണോ? അവിഹിതമാണോ? അല്ലാ എന്നോ, അതെയെന്നോ അവൾക്ക് കണ്ടെത്താനാവുന്നില്ല.
അടുത്തു കിടക്കുന്ന കട്ടിലിൽ വശം തിരിഞ്ഞ് കിടന്ന് ശാന്തമായി ഉറങ്ങുന്ന മകളടെ മുഖത്ത് അവൾ നോക്കിയിരുന്നു. അവളുറ്റെ പ്രകൃതവും തന്റേതു പോലെ തന്നെയാണ്. ഒതുക്കവും വിവരവുമുള്ള പെൺകുട്ടിയാണ്.
മകളുടെ കട്ടിലിൽ പാതി താഴെ വീണിരുന്ന പുതപ്പ് നേരെയാക്കി,ഒതുക്കിവച്ച് അടുത്തിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരുപാട് പളങ്കുമണികൾ കോർത്തുണ്ടാക്കിയ ഒരു മാലയായിരുന്നു. ഓരോ പളുങ്ക് മണികളും മോഹങ്ങളായിരുന്നു.
എണ്ണിയാലെടുങ്ങാത്ത അത്രയുണ്ടായിരുന്നു. മാലയാക്കി എണ്ണിയാലൊടുങ്ങാത്ത മടക്കുകളാക്കി കഴുത്തിൽ അണിഞ്ഞു.
മനമാകെ ഒരഹന്തയുണ്ടായിരുന്നു.
മററുള്ളവരെ വീക്ഷിക്കുന്നതിൽ ഒരവജ്ഞയും .
ഇപ്പോൾ സ്വയം അവഹേളിക്കുകയാണ്!
ഒരു മകരമാസരാവാണ്; പാതിരാവ് പിന്നിട്ടിരിക്കുന്നു.
പ്രായം ഇരുപതുകളടെ തുടക്കവും.
സാധാരണ കതക് ചാരിയിട്ടേ ഉറങ്ങാറുണ്ടായിരുന്നുള്ള. പക്ഷെ, പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധയോടെ അടയ്ക്കുന്നത് അമ്മ തന്നെയായിരുന്നു. എന്നിട്ടും എങ്ങിനെയോ ഉണ്ടായ പിഴവിൽ മാത്യൂസ് ഉള്ളിൽ കടന്നു വന്നു.
കട്ടിലിന്റെ ചലനത്താൽ ഞെട്ടിയയണർന്നപ്പോൾ, മാത്യൂസിന്റെ മുഖം ഭീതി മൂടിയതായിരുന്നു; ശരീരം വിറകൊണ്ടിരുന്നു.
താൻ സ്വയം നിയന്ത്രിച്ച് സ്വസ്ഥമായി എന്നു തോന്നിയപ്പോൾ അക്രമാസക്തമായ ഒരു സമീപനമായിരുന്നു മാത്യൂസിൽ നിന്നും ഉണ്ടായത്.
ഒരു പരിധിവരെ ബാഹ്യമായ സ്പർശനങ്ങൾക്ക് മാത്യുസിന് അനുവാദം കൊടുത്തിരുന്നു. ഒരുപക്ഷെ, അതിൽ നിന്നും ലഭിക്കുന്ന നിർവൃതിതന്നെയാവാം കാരണം. എന്നിരിക്കിലും
പരിധിവിട്ട് ഒരിക്കൽ പോലും ഉള്ളിലേക്ക് കടക്കാന് അനുവദി
ച്ചിരുന്നില്ല.
ഇപ്പോൾ മാത്യൂസിന്റെ ഉദ്യമം പരിധികളെ തകര്ത്ത് അകത്ത് എത്താനാണ്. അതിനായിട്ട് ശാരീരിക ശക്തി പ്രയോഗത്തിനും ഉദ്യമിക്കുമെന്ന് മുഖം പറയുന്നു. സത്യത്തിൽ മാത്യൂസിന്റെ മുന്നിൽ ഭയന്നിരുന്നുപോയ ആദ്യനിമിഷങ്ങളായിരുന്നു അത്.
അക്കാര്യത്തിൽ തികഞ്ഞൊരു യാഥാസ്ഥിതികചിന്താ ഗതിയാണുണ്ടായിരുന്നത്. ആചാരപരമായ ചടങ്ങുകളോടെ ഭാര്യയും ഭത്താവുമാവുകയും ഒരു സാധാരണ പെണ്ണിന്റെ മൂർത്തമായ സ്വപ്നം പോലെ ആദ്യരാവ് ഘോഷിക്കുകയയുമൊക്കെ ചെയ്യണമെന്നുതന്നെയാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് നിഷ്കരുണം മാത്യൂസിനോട് പെരുമാറിയത്, ഒരിക്കൽ പോലും കണ്ടുമുട്ടാത്തവരെപ്പോലെ… …
പിന്നീടൊരിക്കലും മാത്യൂസ് അങ്ങിനെയൊരു ഉദ്യമത്തിന് മുതിർന്നിട്ടില്ല. ഇനിയും മാത്യൂസ് ശ്രമിച്ചാൽ അനുവാദം നൽകണമെന്ന് സൌമ്യ വിചാരിച്ചിരുന്നു: വിവാഹശേഷമുള്ള ആദ്യരാവു വരെ മനസ്സിലെ ഒരു ഉണങ്ങാത്ത പോറലായിട്ട് അത് നിലനിൽക്കുകയും ചെയ്തിരുന്നു. @@@@@@@