അടുത്ത ക്ലൈമാക്സ് സീനുകളിലേക്ക് ഏടുകൾ മറിക്കവെ സമൂഹത്തിന് നടുവിൽ എഴുന്നേററു നിന്ന ഒരാളടെ ശബ്ദം കേട്ടു.
“താങ്കൾ പ്രേമത്തിന്റെ..സ്‌ത്രീപുരുഷപ്രേമത്തിന്റെ മൂന്ന് വ്യത്യസ്ത മുഖങ്ങൾ അവതരിപ്പിക്കുകയാണ്. “
“ഉവ്വ്”
“എന്തായിരിക്കണം യഥാർത്ഥ പ്രേമമെന്ന് നീർവ്വചിക്കാനാകുമോ?”
“എന്റെ സ്വപ്‌നങ്ങളെ, അനുഭവങ്ങളെ, അറിവുകളെ കഥകളാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്.
അതിന് ക്ലാസിക്കലായ ചട്ടങ്ങൾ ഉണ്ടാവുകയില്ല. മറിച്ച് പ്രാകൃതമായൊരു താളാത്മകതയുണ്ടാകും. ശാസ്ത്രീയമായൊരു കെട്ടുറപ്പ് ഉണ്ടാവുകയില്ല, കാവ്യാത്മകമായൊരു ആകർഷണ മുണ്ടാകും. “
സമൂഹത്തിന്റെ മുഖമാകെ വ്യാസന്റെ കൺ മുന്നിൽ മിന്നി മറഞ്ഞു. ഏറെ ശ്രദ്ധേയമായിട്ടുള്ളത് സൌമ്യയുടെ വിടർന്നിരിക്കുന്ന കണ്ണുകളാണെന്ന് കണ്ടു
“സ്നേഹം പരസ്പരം ആകർഷിച്ചിട്ട് ഉണ്ടാകുന്ന അടുപ്പമാണ് ഏററവും കൂടതൽ ആകർഷണ സാദ്ധ്യത സ്ത്രീയും പുരുഷനും തമ്മിലാണ്. കാരണം സ്ത്രീയും പുരുഷനും സങ്കലിക്കുമ്പോഴെ പൂർണ്ണതയിലെത്തുന്നുള്ള എന്നതു കൊണ്ടാണ്. എ പാർട്ട് ഓഫ് എ ബോഡി—പുരുഷന്റെ ഹൃദയ ഭാഗത്തു നിന്നും അടർത്തിയെടുത്ത വാരിയെല്ലിൽ നിന്നുമാണ് സ്ത്രീയെ സൃഷ്ടിച്ചതെന്നു പറയുന്നതും ഒന്നു തന്നെയാണ്. നീ ഉടുത്തില്ലെങ്കിലും, അവളെ ഉടുപ്പിക്കണമെന്നും, നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണമെന്നു പറയുന്നതും സ്വശരീരത്തെക്കാൾ കരുതൾ അവൾക്ക് കൊടുക്കണമെന്നു തന്നെയാണ്. അവൾക്കും അതു ബാധകവുമാണ്….”
“എന്നിട്ടും, ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടാണ്, നിങ്ങൾ പുരുഷന്മാർ ഞങ്ങളെ പീഡിപ്പിക്കുന്നത്?”
വ്യാസൻ സമൂഹത്തിനു നടുവിൽ എഴുന്നേററു നിൽക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. മിന്നി തിളങ്ങുന്ന വസ്ത്രങ്ങളിൽ കറുത്ത നിറത്തിൽ അവൾ ഒരു മോഡൽ ഗേളിനെയാണ് ഓർമ്മിപ്പിക്കുന്നത്.
അവൾ ഇരുന്നപ്പോൾ വ്യാസൻ സമൂഹത്തോട് ആകമാനം ഒരു ചോദ്യം ചോദിച്ചു.
“എല്ലാം അറിയാമായിരുന്നിട്ടും പുരുഷൻ ഏന്തുകൊണ്ട് സ്ത്രീയെ പീഡിപ്പിക്കുന്നു? അവൾ അധ:കൃതയാണെന്നും, ചപലയാണെന്നും മുദ്രകുത്തി അകററി നിർത്തുന്നു, സ്വന്തമായിട്ട് പലപല സുഖഭോഗങ്ങൾ തേടുന്നു?”
നിശ്ചലവും നിശ്ശബ്ദവുമായിപ്പോയി സമൂഹം. വ്യാസൻ പുസ്‌തകത്തിന്റെ ഏടുകളിലേക്ക് മടങ്ങി.
നില തെററി വീണ് ഒരു താൽക്കാലിക തൊഴിലാളി മരിച്ചപ്പോഴാണ് റിസോർട്ട്സ് പണിയുന്നവര്‍ക്ക് ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് ഓർമ്മയുണ്ടായത്.
“വെയിലു വിളിക്കുമ്പോൾ ഉണരുന്നു, പണിയെടുക്കുന്നു, ആഹാരം കഴിക്കുന്നു, മൈഥുനം ചെയ്യുന്നു, ഉറങ്ങുന്നു, വീണ്ടും വെയിൽ വിളിച്ചാൽ ഉണരുന്നു. ഇതാണോ യഥാർത്ഥത്തിൽ ജീവിതം? എന്താണ് ഇതു കൊണ്ടുള്ള നേട്ടം? എന്നിരുന്നാലോ നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന്റെ അഗാധമായ ഗർത്ത
ത്തിൽ പതിച്ച് നാമാവശേഷമാവുകയു ചെയ്യുന്നു.”
തൊഴിലാളി മരിച്ചതിന്റെ മൂന്ന് നാൾ കഴിഞ്ഞ്, സന്ധ്യയ്ക്ക്, രാമേട്ടന്റെ കടയിൽ, പതിവു വായന കേൾക്കാനായിട്ട്‌എത്തിയ തൊഴിലാളി സുഹൃത്തുക്കളോട് ഉണ്ണി ചോദിച്ചു. മരിച്ച അന്തോണിയുടെ അപകടശേഷമുള്ള എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ണിയായിരുന്നു.
രാവിലെ പൊതി ചോറും കെട്ടി പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യയോട് യാത്ര പറഞ്ഞ്, മക്കൾക്ക് വേണ്ടുന്ന സാധനങ്ങളെന്തൊക്കെയെന്ന് തെരക്കി പടിയിറങ്ങി “റ്റാറ്റാ” കൊടുത്ത് പോരുമ്പോൾ അയാൾക്ക് മുന്നിൽ മോഹങ്ങളുടെ ഒരു കൊട്ടാരം തന്നെ ഉണ്ടായിരുന്നിരിക്കണം. ആ കൊട്ടാരം വെട്ടിപിടിക്കാൻ, അല്ലെങ്കിൽ പണിതുയേത്താൻ ആത്മാർത്ഥമായിട്ട് അദ്ധ്വാനിച്ചിരുന്നൊരു സാമാന്യനായിരുന്നു അന്തോണി. ഇഷ്ടികകൾ അടുക്കി സിമന്റിട്ട് ഉറപ്പിക്കുമ്പോഴായാലും ഭിത്തി പ്ലാസ്റ്റു ചെയ്യുമ്പോഴായാലും അയാളടെ പ്രവർത്തിക്ക് ഒരു താളാത്മകത വ്യക്തമായിരുന്നു. അയാളടേതായ ഒരു ശൈലി…… പന്ഥാവ്…
മററു തൊഴിലാളികളടെ ഇടയിലും മാനേജുമെന്റിന്റെ മുന്നിൽ തന്നെയും അയാൾ സ്വന്തമായൊരു സ്ഥാനം നേടിയിരുന്നു.
എന്നിട്ടം ,
പഴകി ദ്രവിച്ചിരുന്നൊരു പലകയെ അയാൾക്ക് കാണാനായില്ല. പലകയൊടിഞ്ഞ്, തട്ടതട്ടായ നിലകളിൽ തട്ടി
താഴെ തറയിൽ എത്തിയപ്പോൾ….രക്തത്തിൾ മുങ്ങി…ശവസംസ്‌കാരം കഴിഞ്ഞ് ബന്ധുക്കളം സഹപ്രവത്തകരും സിമിത്തേരിക്ക് പുറത്തിറങ്ങിക്കഴിഞ്ഞിട്ടും കുഴിമാടം വിട്ടപോരാൻ മടിച്ചിരുന്ന സ്‌ത്രീയെയും രണ്ടു കൊച്ചുകുഞ്ഞുങ്ങളെയും ശ്രദ്ധിക്കാതിരിക്കാൻ ഉണ്ണിക്കായില്ല.
കൂലി പണിയെടുത്ത് പുലരുമെന്ന് അവർ പറഞ്ഞപ്പോഴും രണ്ടു കണ്ണുകളും നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, ഒരു ചെറിയ വീടുണ്ടാക്കാനായിട്ട് അന്തോണി വരുത്തി വച്ചിരിക്കുന്ന കടത്തെക്കുറിച്ചായിരുന്നു വേവലാതി.
വളരെ അടുത്ത ബന്ധുക്കൾ അനുകമ്പയുള്ളവരായിരുന്നാലും, കൂലിപ്പണിക്കാരും, നിത്യകൂലിക്കാരുമാകുമ്പോൾ സഹായത്തിന് പരിമിതികളണ്ടാകുന്നു. അങ്ങിനെ ഉരുത്തിരിഞ്ഞ പ്രതിസന്ധിയിൽ നിന്നും ഒരു കുടുംബത്തെ കരകയററാനാണ് ഉണ്ണി കമ്പനി മേലാധികാരികളുമായി കത്തിടപാടുകൾ നടത്തിയത്. അത് മാനേജർ വിത്സൻ ഡിക്രൂസിനെ ചൊടുപ്പിക്കാൻ മാത്രമാണുപകരിച്ചത്. കമ്പനി ഇ്രതമാത്രം വിശാലമായി പടർന്നു പന്തലിച്ച് വടവൃക്ഷമായുരുന്നിട്ടു കൂടി ഒരു പാവപ്പെട്ടവനെ സഹായിക്കാനൊരു ഫണ്ട് കണ്ടെത്താനായില്ല. കൂടാതെ മാനേജരെ മറികടന്ന് കത്തിടപാടുകൾ നടത്തിയ കണക്കെഴത്തുകാരനെ കമ്പനി ഭത്സിക്കുക കൂടി ചെയ്തു.
പക്ഷെ, സഹപ്രവർത്തകരുടെ ഇടയിൽ നിന്നും ആ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള പണം പിരിച്ചെടുക്കാൻ കഴി
ഞ്ഞത് ഉണ്ണിയുടെ വിജയമായിരുന്നു. ആ വിജയത്തിന്റെ തുടർച്ച എന്നോണം ആളുകളുടെ ഇടയിൽ പരസ്പര ധാരണയും, സ്‌നേഹവും ശക്തിയാർജ്ജിക്കുകയും ഒരു റിക്രിയേഷൻ ക്ലബ്ബ് രൂപീകൃതമാവുകയും ചെയ്തു.
ക്ല്ബ്ബിന്റെ കീഴിൽ ആനുകാലികങ്ങളും വായിയ്ക്കാനുള്ള റീഡിംഗ് റൂം, കുട്ടികൾക്ക് കളിക്കാനൊരു മൈതാനം, ഒരു
വെൽഫയർ ഫണ്ട്, എല്ലാം കൂടി ആയപ്പോൾ വിത്സൻ ഡിക്രൂസ് പുകഞ്ഞതുള്ളി. പക്ഷെ ഒററകെട്ടായിനിന്ന തൊഴിലാളികളടെ മുന്നിൽ അയാൾ പതറിപ്പോയി. ഉന്നത തലത്തിൽ നിന്നും അന്വേഷണങ്ങൾ ഉണ്ടായി. പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥന് അനധികൃതമായിട്ടൊന്നും തോന്നാത്തതിന്റെ പേരിൽ നടപടികൾ ഉണ്ടായില്ല.
സാവധാനം അന്തരീക്ഷം വീണ്ടും ശാന്തമായി. ആളുകൾ പരസ്പരം അറിയുന്നവരും, കുശലം ചോദിക്കുന്നവരും, ആഘോഷങ്ങൾ നടത്തുന്നവരും വിരുന്നൊരുക്കുന്നവരുമായി. സന്തോഷങ്ങൾക്കൊപ്പം ദുഃഖങ്ങളും പങ്കുവെയ്ക്കാൻ തയ്യാറായി.
റിസോർട്ട്സിന്റെ പൂണ്ണതയിലേക്ക് പണികൾ വളരെ വേഗം പുരോഗമിക്കുകയാണ്. ഫ്ലോറിംഗും പ്ലാസ്റ്ററിങ്ങും തീരാറായി എന്നു തന്നെ പറയാം. ഗാർഡനുള്ള സ്‌ഥലം നിരപ്പാക്കി കഴിഞ്ഞു. ഗാർഡന്റെ പണികൾ ചെയ്യുന്നതിനായിട്ട് ഏതോ സബ് കോൺട്രാക്റ്റ് കമ്പനി എത്തി കഴിഞ്ഞു. സൈററ് എഞ്ചിനീയർ ഹബീബിന്റെ സാന്നിദ്ധ്യം സ്രദ്ധേയമാണ്.
“താങ്കൾ നായകനെ ഒരു മര്യാദ പുരുഷോത്തമനാക്കാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. എനിക്കതിനോട് ഒട്ടും യോജിക്കാനാവുന്നില്ല. എന്റെ അനുഭവത്തിൽ, ഈ ജീവിത ത്തിനിടയ്ക്ക് അപ്രകാരമൊരു വ്യക്തിയെ കണ്ടെത്താനായിട്ടില്ല… താങ്കൾ വെറുമൊരു കപടനാകുന്നു. ഒരു സമൂഹത്തെ ഒരുമിച്ച്, അമിതമായ നിറക്കൂട്ടകൾ കാണിച്ച് പ്രലോഭിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. “
വ്യാസൻ അവരെ ശ്രദ്ധിച്ചു.
ചായം പുരട്ടിയിട്ടം അവരുടെ ചുണ്ടുകൾ വികൃതങ്ങളാണ്, കവിളുകളിൽ തിക്താനുഭവങ്ങളുടെ കരുവാളിച്ച വടുക്കളാണ്.
അഗാധമായൊരു കുഴിയിൽ ആണ്ടതുപോലുള്ള കണ്ണുകൾവഴി മനസ്സിനേററ ഉണങ്ങാത്ത മുറിവുകളും കാണാനാവുന്നുണ്ട്.
“ഇല്ല, ഒരിക്കലും അങ്ങിനെയൊരു ചിന്താഗതി എന്നലില്ല. ഞാനെന്റെ കഥാപാത്രങ്ങളെ കടിഞ്ഞാണിട്ട് നിർത്തിയിട്ടില്ല. അവർ പോകുന്നവഴിയെ ഞാനെന്റെ കടലാസും പേനയും മഷിക്കുപ്പികളുമായി പോവുകയാണുണ്ടായിട്ടള്ളത്…”
“കഥാകാരാ, താങ്കൾ സത്യസന്ധനാണെങ്കിൽ…ഉണ്ണിയുടെ ജയിൽ ജീവിതത്തിന്റെ കാരണം വരച്ചു കാണിക്കൂ.”
“തീർച്ചയായും.”
അയാൾ വായിച്ചു.
“അതൊരു രാത്രിയായിരുന്നു…”
വിശാലമായ ഹാളാകെ, ഇറയത്തും, മുററത്തും ഇരുള് വ്യാപിച്ചു. എവിടെനിന്നോ എത്തിയ ഒരുകൂട്ടം കാർമേഘങ്ങൾ
വെയിലിനെ മറച്ചതാണ് കാരണം. ആകെ ഒരു നിശ്ശബ്ദത, വായു തടഞ്ഞു നിന്നതു പോലൊരു നിശ്ചലത. നിമിഷങ്ങളോളം നീണ്ട ആ മൌനത്തെ, വൈദ്യുതി വിളക്കു കൊളത്തിയതു പോലൊരു ശബ്‌ദം കീഴടക്കി.
“ഉണ്ണിയുടെ വിധിയായിരുന്നത്.”
കസവുമുണ്ടും നേര്യതും ചുവന്ന ബ്ലൌസ്സം ധരിച്ച ഒരു മദ്ധ്യ വയസ്സു കഴിഞ്ഞ ടീച്ചറാണ് മൌനത്തെ ഭേദിച്ചത്. രാവിലെ കുളി കഴിഞ്ഞ് നെററിയിൽ ചാർത്തിയ ചന്ദനക്കുറി ഇതേ വരെ മാഞ്ഞിട്ടില്ലായെന്ന് വ്യാസൻ കണ്ടു. അവർ ദീർഘമായ നിശ്വാസം വഴി മനസ്സിൽ കൊണ്ട ഇരുളിനെ പുറത്തേയ്ക്ക് പറത്തിയകററാൻ ,ശ്രമിക്കുകയാണ്. തന്റെ അഭിപ്രായം മാനിക്കപ്പെടുമോ എന്നറിയാൻ കഥാകാരനെത്തന്നെ നോക്കി നിന്നു, മന്ദഹസിച്ചു.
“അതു വിധിയല്ല, സാഹചര്യമായിരുന്നു. ആ പ്രത്യേക സാഹചര്യത്തിലകപ്പെട്ട് ഉണ്ണിക്കത് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അല്ലാതെ വിധി എന്ന ഒരു വസ്തുതയില്ല. വൻനദിയിലൂടെ ഒഴുകുന്ന വെള്ളത്തിലെ ഓരോ
തുള്ളികളാണ് നാം ഓരോരുത്തരും. അങ്ങിനെയുള്ള ഒരു തുള്ളി വെള്ളത്തോട് നിന്റെ പന്ഥാവ് ഇന്നതാണ്, ഇന്ന കാര്യങ്ങളാണ് നീ ചെയ്യേണ്ടതെന്ന് ആരും കല്പിക്കുന്നില്ല. മററ് വെള്ള തുള്ളികളോടൊത്ത് താഴേയ്ക്ക് ഒഴുകുക മാത്രമാണ്,ആ യാത്രക്കിടയിൽ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടാകാം, കല്ലുകളിൽ തട്ടിച്ചിതറാം, മല മടക്കുകളിൽ ഉടക്കിനിന്നു പോകാം, തീരം ചേർന്നൊഴുകുകവഴി തേയ്‌മാനം ഉണ്ടാകാം, പുഴ ഇടയ്ക്ക് കൈവഴികളായി പിരിഞ്ഞ് കൂട്ടം തെററാം, കുറെ ജലകണങ്ങൾ നീരാവിയായി അസ്തമിക്കാം, ഇതൊന്നുമില്ലാതെ നിർവിഘ്‌നം ഒഴുകി ലക്ഷ്യത്തിലെത്തുന്ന തുള്ളികളും അനേകമുണ്ട്, ഇതെല്ലാം സാഹചര്യങ്ങളാണ്…”
“താങ്കൾ സാഹചര്യമെന്ന് പറയുന്നതിനെത്തന്നെയാണ്‌ഞങ്ങൾ വിധിയെന്ന് പറയുന്നത്…”
“ആയിരിക്കാം …പക്ഷെ, ആ വാക്ക് ധ്വനിപ്പിക്കുന്നത് നാം പൂർണ്ണനാണെന്നാണ്. മറെറാരു പൂർണ്ണ വ്യക്തി നമുക്ക് മേലെ ആധിപത്യം സ്‌ഥാപിച്ചിട്ടുമുണ്ട് എന്നാണ്. പക്ഷെ, ഞാൻ പറയുന്നത് നമ്മൾ പൂർണ്ണല്ലെന്നും, പൂർണ്ണമായ ഒന്നിന്റെ ഭാഗം മാത്രമാണെന്നും, പൂർണ്ണമായ ഒരു വസ്‌തുവിന്റെ അവിഘ്നമായ ചലനത്തിന്റെ ശക്‌തിയിൽ നാം ചലിക്കുന്നുവെന്നുമാണ്.”
പെട്ടന്നയാൾ മുന്നോട്ട കയറിവന്നു.
“കഥാകാരാ, താങ്കൾ വ്രണിതമാക്കുന്നത് ഞങ്ങളുടെ വിശ്വാസത്തെയാണ്.”
അയാൾ സന്യാസിയാണെന്ന് ധ്വനിപ്പിക്കുംവിധം വസ്ത്രം ധരിച്ചയാളും മദ്ധ്യവയസ്‌കനുമാണ്! വ്യാസൻ അയാളെ നോക്കി ചിരിച്ചു.
“ഇല്ല. ഞാനങ്ങിനെ ചെയ്തിട്ടില്ല. നിങ്ങളുടെ വിശ്വാസങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളെ അനാവരണം ചെയ്യാൻ ശ്രമിച്ചു എന്നുമാത്രം. താങ്കൾ ആ സത്യത്തിലേക്ക് ഇനിയും എത്തിച്ചേരാത്തതിനാലാണ് എന്റെ സാരം മനസ്സിലാകാത്തത്.”
പെട്ടന്ന് നിശ്ശബ്‌ദമായിരുന്ന, സമൂഹത്തിന്റെ അന്ത:രീക്ഷം കലുഷമായി. പലരും പരസ്പരം അഭിപ്രായങ്ങൾ പറയാൻ തുടങ്ങുകയും വാക്കു തർക്കങ്ങൾ തുടങ്ങുകയും ഹാളിൽ ശബ്ദകോലാഹലം ഉണ്ടാവുകയും ചെയ്തിരിക്കുന്നു.
വ്യാസൻ പുസ്തകം അടച്ചുവച്ച് ഉയർന്ന ശബ്‌ദത്തിൽ സമൂഹത്തെ അഭിമുഖീകരിച്ചു.
“മഹത്തരമായ സമൂഹമേ, നാം ജീവിക്കുന്നത് ഇന്ത്യയെന്ന ബൃഹത്തായൊരു രാജ്യത്താണ്, നമുക്ക് ഓരോരുത്തർക്കും, അവരവരുടേതായ വിശ്വാസങ്ങൾ പൊറുപ്പിച്ചു കൊണ്ട് ജീവിക്കാനിവിടെ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മുൻ നിർത്തി രണ്ടുവാക്കുകൾ പറഞ്ഞുകൊള്ളട്ടെ. ഞാൻ എന്റെ വിശ്വാസത്തെക്കുറിച്ചാണ് പറഞ്ഞത്. അതുപോലെ നിങ്ങൾക്കും, നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് പറയുവാൻ അവകാശമുണ്ട്. അതിൽ ആരും ക്ഷോഭിക്കേണ്ട കാര്യവുമില്ല.
എന്നിരിക്കിലും ഒരു കാര്യം മനുഷ്യ സമൂഹം, എന്നും ചിന്താപരമായും പരിവത്തനത്തിന്, പരിണാമത്തിന് വിധേയ
രാണ്. ശിലായുഗകാലത്തെ മനുഷ്യരുടെ വിശ്വാസമായിരുന്നില്ല അതിനും ആദിയിലുണ്ടായിരുന്നവർക്ക്, ലോഹയുഗത്തിലുണ്ടായിരുന്നത്, ലോഹയുഗത്തെ വിശ്വാസമായിരുന്നില്ല അതിനുശേഷം വന്നവരുടേത്. അങ്ങിനെ പരിണമിക്കപ്പെട്ട് നമ്മൾ കൃഷ്ണനിലും, ബുദ്ധനിലും, ക്രിസ്തവിലും. നബിയിലുമൊക്കെ എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷെ, ഇനിയും ഒരു പരിവത്തനം നമുക്ക് ആയികൂടെ? സത്യങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ മനസ്സിലാകുന്നത് അതിനുള്ള സമയം അധികമായിരിക്കുന്നുവെന്നാണ് അടുത്ത നിമിഷം വ്യാസൻ ബന്ധനസ്ഥനാക്കപ്പെട്ടു. പീഠത്തിൽ നിന്ന് വലിച്ച് താഴെയിറക്കപ്പെട്ടു.
രോഷാകലമായ സമൂഹം വിഭജിക്കപ്പെട്ടിരിക്കുകയാണ്. വസ്ത്രധാരണത്തിൽ നിന്നും, സംസാരത്തിൽ നിന്നും അവരെ
അയാൾ തിരിച്ചറിഞ്ഞു, അവരിൽ നിന്നും വേറിട്ടു നിൽക്കുകയും ഏറെ സൌമ്യത തോന്നിക്കുന്നതുമായ ഒരു വിഭാഗം അയാളെ മോചിപ്പിച്ച് തങ്ങളോട് ചേർത്തു നിർത്തി.
അപ്പോഴാണ് അയാൾ മുന്നോട്ടവന്നത്. മേദസ്സ് കൂടിയദേഹവും വൃത്തിയായ വസ്ത്രധാരണവും അയാളെ ഒരു നമ്പർ വൺ ബ്യൂറോ ക്രാറ്റാക്കി.
“താങ്കളുടെ വാക്കുകൾ ശരിയാണ്. പക്ഷെ, വിപ്ലവാത്മകമായ ചിന്താഗതി പുലർത്തുകയും പ്രചരിപ്പികയും ചെയ്യുക വഴി സാധാരണ ജനത്തെ വിപ്ലവത്തിലേക്ക് നയിക്കുന്നത് രാജ്യദ്രോഹവും ശിക്ഷാർഹവുമാണ്.”
മഞ്ഞളിച്ച വ്യാസന്റെ കണ്ണുകൾക്ക് മുന്നിൾ അയാൾ കറുത്തകോട്ടും വെളുത്ത ഉൾവസ്ത്രവും കൈയിൽ തൂങ്ങിയാടുന്ന തുലാസ്സമുള്ള ഒരുവനായി പരിണമിച്ചു.
വ്യാസൻ കണ്ണുകളെ ഇറുക്കി അടച്ചു.
@@@@@@