അദ്ധ്യായം മൂന്ന്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പോക്കുവെയിൽ പൊന്നുവിളയിക്കുന്ന ഒരു സായാഹ്‌നം.

കായൽക്കരയിലെ പാർക്കിൽ ആവോളം വെയിൽ
കിട്ടുവാൻ തക്കത്തിന്‌ ഒരു സിമന്റ്‌ കസേരയിൽ തന്നെയാണ്
സൌമ്യയും, സലോമിയും അശ്വതിയും ഇരുന്നത്‌. തൊട്ടുതൊട്ടു
തന്നെയിരുന്നിട്ടും സലോമിയും അശ്വതിയും സ്വപ്നത്തിലൂടെ
നീന്തിനീന്തി വളരെ അകന്നുപോയിരിക്കുന്നതായിട്ട്‌ സൌമ്യയ്ക്കു
തോന്നി.

സൌമ്യ അവരെ, അവരുടെ വഴികളിലൂടെ തന്നെ പോകാൻ
വിട്ട്‌ കായലിൽ നോക്കിയിരുന്നു. വെയിൽ നാളങ്ങൾ വെള്ള
ത്തിൽ തൊട്ടുതൊട്ടില്ലെന്ന പോലെ പരക്കുമ്പോൾ വെള്ളം
തന്നെ ചുവന്ന്‌ പഴുത്ത്‌ തനിത്തങ്കമാകും പോലെ…

കായൽ എത്രയോ ശാന്തമാണ്‌ ! പക്ഷെ, കായൽ പരന്ന്,
പരന്ന് കടലിൽ ലയിച്ച്‌ കഴിയുമ്പോൾ ആകെയുലഞ്ഞ്‌,
ഇളകിമറിഞ്ഞ്‌ കലുഷമായിപ്പോകുന്നു. സൌമ്യയയെപ്പോലെ,
പ്രശാന്തവും സുന്ദരവുമായ മുഖമാണ്‌ സൌമ്യയുടേത്. പക്ഷെ,
ഉള്ളാകെ കൊടുങ്കാററിലും പേമാരിയിലുംപെട്ട്‌ ഉഴലുന്ന ഒരു
സാഗരവും. പക്ഷെ, ഇവിടെ കടൽ കരയിൽ നില്ക്കുന്ന ആർക്കുമേ
സ്വനയനങ്ങളാൽ അതു ദർശിക്കാനാവുന്നില്പ. ആരും ആ കായൽ
നിരപ്പ്‌ കഴിഞ്ഞ്‌ ഉള്ളിലേക്ക് എത്താൻ  ശ്രമിക്കുന്നുമില്ല.

കണ്ണുകൾ പൂട്ടിയപ്പോൾ അറബിക്കടൽ അപ്പാടെ
അവളുടെ ഉള്ളിൽ പരന്നു. അടുത്ത് നീലച്ചും അകന്ന്‌ കറു
കറത്തും.

ശക്തിയായ കാററുണ്ട്‌ അടുത്തെപ്പോൽ വേണമെങ്കിലും മഴപെയ്യാം- വാനമാകെ ഇരുണ്ട്‌ കനത്തിട്ടാണ്‌.

അങ്ങകലെ ഒരു പൊട്ട്‌.

പൊട്ടിനടുത്തേയ്ക്ക് കാഴച നീങ്ങിനീങ്ങി. അടുത്തെത്തി
യപ്പോൾ അതൊരു വഞ്ചിയായി, തൂുഴപോലും നഷ്‌ടപ്പെട്ടൊരു
വഞ്ചിക്കാരിയും .

അവളടെ മുടിയാകെ കാററിൽ അലങ്കോലപ്പെട്ട് ചിതറി
പറക്കുകയും വസ്ത്രമാകെ അഴിഞ്ഞുലഞ്ഞ്, നനഞ്ഞ് വൃത്തി
കെടുകയും ചെയ്തിരിക്കുന്നു.

എന്നിട്ടും അവളുടെ മുഖത്ത് ശാന്തിയുണ്ട്‌, സമാധാന
മുണ്ട്‌…

അതെ, അത്‌ സൌമ്യയാണ്‌ !

അമ്മാ!

സൌമ്യ വിങ്ങിപ്പോയി.

 പെട്ടെന്നവൾ കണ്ണകൾ തുറന്നു.  സലോമിയും ,അശ്വതിയും അറിഞ്ഞിട്ടില്ല.

അവൾ വിരലുകളാൽ കണ്ണുകൾ പൊത്തിയിരുന്ന്‌,
ഉള്ളിലേയ്ക്ക് നോക്കി, മനസ്സിനോട്‌ ശാന്തമാകാൻ കേണു.

കണ്ണുകൽ തുറന്ന്‌ പാർക്കിലെ പൂക്കളെ വർണ്ണങ്ങളുള്ള
ഇലകളെ, വർണ്ണങ്ങൾ തേടിയെത്തുന്ന ശലഭങ്ങളെ നോക്കി
യിരുന്നു.

ഈ ജീവിതമാകെ എത്രയെത്ര വർണ്ണങ്ങളാണ്‌ !

അവിചാരിതകമായിട്ടാണ് സൌമ്യയുടെ ദൃശ്യപഥത്തില്‍
ആ രണ്ടു കുട്ടികൾ വന്നുപെട്ടത്‌.

ഒരാൺ കുട്ടിയും, ഒരു പെൺ കുട്ടിയും .

ടീനേജ്‌സ്‌ .

ചെടികളടെ മറവിൽ മററുള്ളവർക്ക് ഗോചരമാകാത്തതു
പോലെയാണ്‌ അവർ ഇരുന്നത്‌. എന്നിട്ടും ഇവിടെയിരുന്നാൽ
സൌമ്യയ്ക്ക് വ്യക്തമായി കാണാം.

അവന്റെ വിരലുകളാലുള്ള ഒരു സ്പർശ്നത്താൽ തന്നെ
നാണത്താൽ കൂമ്പിപ്പോകുന്ന അവളടെ നയനങ്ങൾ….പൂർണ്ണമായി
വിരിഞ്ഞ പൂ  പോലുള്ള മുഖം…

അടക്കാനാവാതെ വന്നപ്പോൾ അവനെ തള്ളിയകററുന്ന,
മാന്തിപ്പറിക്കുന്ന പെൺകുട്ടി…

ഇണപ്രാവുകളെപ്പോലെ…

അല്ലെങ്കിൽ ഇണമാനുകളെപ്പോലെ….

അവക്കിടയിൽ നിലനില്‍ക്കുന്ന തുല്യതയാണ്‌ സൌമ്യയെ
ഏറെ ആകർഷിച്ചത്‌. അവൾക്ക് അവനിലും, അവന്
അവളിലും തുല്യമായ അവകാശ അധികാരങ്ങളാണുള്ളതെന്ന്
തോന്നിപ്പോകുന്നു.

കണ്ടില്ലെ, നിലത്ത് ചരിഞ്ഞുകിടക്കുന്ന പേടമാനിന്റെ
ചൊറിയുന്ന മുതുകത്ത് തന്റെ കൊമ്പുകളാൽ ഉരച്ച്‌ ചൊറി
ച്ചിൽ അകററുന്ന കലമാനെ……. മുളങ്കാട്ടിലെവിടയോ കയറി
മുറിഞ്ഞ അവളുടെ ഇടത്ത്‌ പള്ളയിലുണ്ടായ മുറിവിലെ അഴുക്കു
നീരിനെ അവൻ നാവാൽ വൃത്തിയാക്കുന്നത്…. … വേദനയാൽ
ഈറനായ കണ്ണുകളെ മുത്തംകൊടുത്ത് തുവർത്തുന്നത്‌…

പക്ഷെ, അത്‌ മൃഗങ്ങളിലും പക്ഷികളിലുമാണ്. തന്റെ
ജീവിതരഥത്തിൽ മാത്യുസ്‌ കയറി യാത്രതുടങ്ങിയപ്പോൾ
ഒരിക്കൽ പോലും അയാൾ, താൻ അയാളടെ ജീവന്റെ ഭാഗമാ
ണെന്ന്‌ മാനിച്ചില്ല. അവന്റെ വാരിയെല്ലിൽ നിന്നും മെന
ഞ്ഞെടുത്ത ഇണയാണെന്ന്‌ അംഗീകരിച്ചില്ല.

സൌമ്യ, അശ്വതിക്കും സലോമിക്കും കാണുന്നതിനായിട്ട്
ആ ദൃശ്യം പകർന്നു കൊടുത്തു.

അശ്വതിയയടെ ജീവിതത്തിൽ അപ്രകാരമൊരു സാഹചര്യം
ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. അവൾ അന്തരമുഖയും ഭയചകിതയയ
മായിരുന്നു. വഴിയോരത്തെ പൂക്കളെ കാണാനോ അറിയാനോ
വെമ്പൽ കാണിക്കാതെ ഇരുപുറവും നോക്കാതെ, കുയിലുകളടെ
ഗാനം കേൾക്കാതെയുള്ള ഒററനടത്തയായിരുന്നു. എറുമ്പിനെ
പ്പോലും വേദനിപ്പിക്കാതെ, പതുങ്ങിപതുങ്ങി.

 സലോമിക്ക് ഒരുപാട്‌ അനർത്ഥങ്ങൾ ഉണ്ടായി
ടുണ്ട്‌. ഒന്നുപോലും മനസ്സിൽ തട്ടിയിട്ടില്ല. മനസ്സിലേക്ക്
കയറിവരാൻ വേണ്ടിയുള്ള ഒന്നും ഉണ്ടായിട്ടില്ല എന്നത്
യാഥാർത്ഥ്യം. സമീപിച്ചവർക്കൊക്കെ വേണ്ടിയിരുന്നത്
ബാഹ്യമായ സഹകരണമായിരുന്നു. ജോലിയുടെ പ്രത്യേക
തയും സാഹചര്യങ്ങളും അപ്രകാരമുള്ളതാണെന്നതാണ് പ്രധാന
കാരണം. എന്നിട്ടും ഒന്നിലും അകപ്പെടാതെ സശ്രദ്ധംതന്നെ
യാണ് ഇത്രയും നാൽ കഴിഞ്ഞത്‌. യോഹന്നാൻ ജീവിതത്തി
ലേയ്ക്ക്‌ കടന്നുവന്നത് സുഗന്ധവുമായിട്ടാണ്, ഗൾഫിന്റെ.
രണ്ടു വർഷത്തിനിടയിൽ രണ്ടുമാസവുമാണ് ശാരീരികമായിട്ട്‌
ആ സുഗന്ധം ആസ്വദിക്കുവാന്‍ കഴിഞ്ഞത്‌. ആ രണ്ടുമാസവും
തികഞ്ഞൊരു സുഗന്ധമായിരുന്നു എന്നുമാത്രമേ പറയാനാകൂ
വിരുന്നുകൾ, ഉല്പാസയാത്രകൾ, സന്ദർശ്നങ്ങൾ. ലേശം മദ്യ
ത്തിന്റെ ഗന്ധമുള്ളതാണെങ്കിലും രാവ് യോഹന്നാന്റെ
സ്‌നേഹാശ്ലേഷണങ്ങളാൽ  നിറക്കൂടുതലുള്ളതുമായിരുന്നു.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സൌമ്യ പറഞ്ഞു.ഞാൻ ഉണ്ണിയെ കണ്ടെത്താൻ  തീരുമാനിച്ചു.

“പക്ഷെ…”

“നൊ നതിംഗ്‌ സലോമി…….. ഐവാണ്ട്‌ ഹിം ……റിയലി… … എനിക്കു വേണ്ടി അയാൾ ജീവിതംതന്നെ ഹോമിക്കുകയായിരുന്നു. ആ ജീവിതം ഹോമാഗ്‌നിയിൽ നിന്നും പുറത്തെടുക്കാൻ എന്നാൽ കഴിയുമോ എന്ന്‌ നോക്കണം, ശ്രമിക്കണം. എന്റെ എയിമാണ്‌……. അംബീഷൻ…….
സൌമ്യയുടെ അഭിലാഷം പോലെയാണ്‌ സംഭവിക്കുന്നത്‌.
ഇനിയും പുസ്‌തകമായി പുറത്തുവരാത്ത “ഉണ്ണിയുടെ പരിദേവ
നങ്ങൾ” എന്ന നോവലിന്റെ പരസ്യത്തിനായി പ്രസാധകർ
പുതിയൊരു വിപണന തന്ത്രവുമായി നഗരത്തിലെത്തിയിരി
ക്കുന്നു.
പത്രങ്ങൾവഴി, നോട്ടീസുകൾ വഴി, പോസ്റ്ററുകൾ
വഴി ടാൺ ഹാളിലേയ്‌ക്ക്‌ ജനത്തെ ക്ഷണിച്ചിരിക്കുന്നു.
അവിടെവച്ച് നോവലിന്റെ പ്രസക്തഭാഗങ്ങൾ എഴുത്തുകാരൻ
തന്നെ പൊതുജനത്തിന്‌ മുന്നിൽ വായിക്കുന്നു.
മലർക്കെ തുറന്നുവച്ച, ടാൺഹാളിന്റെ കവാടം കടന്ന
പ്പോൾ സൌമ്യയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു പിടയൽ ഉണ്ടായി.
പതറാതെ അവൾ സ്വയം നിയന്ത്രിച്ചു. നോവലിൽ അവളടെ
മുഖം എങ്ങിനെയിരിക്കുമെന്നാണ്‌ ചിന്തിച്ചത്‌.
വികൃതവും സത്യവിരുദ്ധവുമാണെങ്കിൽ ശക്തിയുക്തം
എതിർക്കണമെന്നുതന്നെയാണ് സലോമിയുടെയും, അശ്വതി
യുടെയും അഭിപ്രായം. അതിന്‌ മാനസികമായി തയ്യാറായിട്ടു
തന്നെയാണ്‌ അവരെത്തിയിരിക്കുന്നതും.
ഇത്രയേറെ പരസ്യങ്ങളും കോലാഹലങ്ങളും ഉണ്ടായിട്ടും
ഹാളിനുള്ളിൽ അത്ര തിരക്കൊന്നും ഉണ്ടായിട്ടില്ല. മുൻനിര
സീററുകൾ പത്രക്കാരെക്കൊണ്ടും പ്രത്യേകം ക്ഷണിക്കപ്പെട്ട
വ്യക്തികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. പിന്നിലെ പൊതു
ജനത്തിനായുള്ള കസേരകൾ മുക്കാൽ ഭാഗവും ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിൽ നിന്നും ഒഴിഞ്ഞു തന്നെയാണ്‌ അവർ ഇരുന്നത്‌, വ്യക്തമായി കേൾക്കാന്‍ സൌകര്യത്തിന്‌ ഒരു സ്പീക്കറിനടുത്ത്‌.
പ്രസാധക സ്ഥാപന മാനേജരുടെ സ്വാഗത പ്രസംഗം, ഉടമ
യുടെ അദ്ധ്യക്ഷപ്രസംഗം, തുടർന്ന് നോവൽ സാഹിത്യ തല
ത്തിലെ പ്രഗത്ഭനായ വ്യാസൻ മൈക്കിനു മുന്നിൽ പ്രത്യക്ഷ
നായി.

സലോമിയും അശ്വതിയും അയാളെ ആദ്യമായിട്ടാണ്‌
കാണുന്നത്‌. പക്ഷെ, സൌമ്യ അയാളടെ പുസ്തകങ്ങൾ വഴിയും
പത്രവാരികൾ വഴിയും അറിയുമായിരുന്നു.
മുടി കുറച്ച് നീട്ടിവളർത്തി നേർത്ത രോമങ്ങളാൽ
ബുഠംഗാൻ താടിവച്ച്‌, സാഹിത്യകാരന്മാരുടെയും, ചിത്രകാര
ന്മാരുടെയും മാത്രമായതെന്ന്‌ ധാരണയുള്ള വേഷത്തിൾ……

കട്ടികൂടിയ ഗ്‌ളാസുള്ള കണ്ണുടയ്ക്ക് പിറകിൽ നരച്ച
കണ്ണുകളും, എട്ടുകാലിയുടേതു പോലെ ശോഷിച്ച കൈകാലു
കളമായി…. അധികം നീളാത്ത മുഖവുരയ്ക്കു ശേഷം അയാൾ കഥ
പറഞ്ഞുതുടങ്ങി… …

ഒരു നവജാതശിശുവിന്റെ മനസ്സായിരുന്നു ഉണ്ണിക്ക്‌;

അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും അപ്പോൾ പുറത്ത് വന്നതു പോലെ.

പഴകി കീറിത്തുടങ്ങിയ രണ്ടുജോഡി വസ്ത്രങ്ങളും ആയിര
ത്തിനോടടുത്ത രൂപയും …….

തെളിഞ്ഞ ആകാശത്തിനു കീഴെ, വിശാലമായ ഭൂമിയിൽ
നിന്നപ്പോൾ അനാഥത്വമാണ്‌ തോന്നിയത്‌, മറേറത്‌ അന്തേ
വാസിക്കായിരുന്നെങ്കില്യം പുറത്തെത്തിയാൾ സ്വാതന്ത്ര്യം
കിട്ടിയതുപോലെ സന്തോഷിക്കുകയും പറവകളെപ്പോലെ ചിറകിട്ടടിച്ചു പറന്നുയരാൻ വെമ്പൽ കൊള്ളകയും ചെയ്യുമായി
രുന്നു.

ഉണ്ണി കൈകളിൽ, കാലുകളിൽ നോക്കി ഒരു നിമിഷം നിന്നു.

 കൈകൾ ചിറകുകളാകുന്നില്ല, കാലുകൾ തൂവലുകൾ
നിറഞ്ഞൊരു വാലുമാകുന്നില്ല.

അവന്‌ പിന്നിൽ വാതിലടഞ്ഞു. എങ്കിലും തിരിഞ്ഞു
നോക്കിയില്ല. നോക്കിയിരുന്നെങ്കിലും അവനെ നോക്കി
നില്‍ക്കുന്ന ഒരൊററ ജോഡി കണ്ണുകൾ പോലുമുണ്ടാവില്ലെന്ന
റിയയകയും ചെയ്യുമായിരുന്നു.

എങ്കിലും, രണ്ടുകണ്ണുകൾ അന്തർധാരയിൽ തെളിഞ്ഞു
നില്‍ക്കുന്നുണ്ട്‌.

അനുമോന്റെ…….!

പിറന്ന് തൊണ്ണൂറു തികയും മുന്‍പ് ഈ കൈകളില്‍
എത്തിയതാണ്‌. ഇപ്പോൾ അവന് എട്ടവയസ്സ് തികഞ്ഞി
രിക്കുന്നു.

അവൻ ഏററവും അധികം മൂത്രമൊഴിച്ചിരിക്കുന്നത്
തന്റെ ദേഹത്താണ് തെററിയിട്ടാണെങ്കിലും ആദ്യം അച്ഛ
നെന്ന്‌ വിളിച്ചത്‌ തന്നെയാണ്‌.

വസ്ത്രങ്ങൾ പൊതിഞ്ഞ് കക്ഷത്തിലിടുക്കി വരാന്തയിൽ
നിന്നും പടികളിറങ്ങുമ്പോൾ അവൻ ചോദിച്ചു.

“എന്നെ കാണാൻ വരില്ലെ?

ഉം.

ഉണ്ണിയുടെ മനസ്സു്‌ വിങ്ങിപ്പൊട്ടി, കണ്ണുകൾ നിറഞ്ഞു.

തണൽ മരത്തിൾ ഇരുന്നു കരഞ്ഞ കാക്ക അവനെ
ഉണർത്തി,

സമൂഹത്തിലുണ്ടായ ഒരു മർമ്മരം കേട്ട്  വ്യാസൻ കഥ
നിർത്തി; സമൂഹത്തെ നോക്കി അപ്പോൾ ആരോ പറഞ്ഞു.

“യേസ്‌ പറഞ്ഞോളൂ”

അതെ പറഞ്ഞത്‌ ശരിയാണ്‌. അവൻ ഒരു നവജാത
ശിശുവിനെപ്പോലെതന്നെയാണ്‌. ശിക്ഷയായി കിട്ടിയ ഒരു
ജീവപര്യന്തകാലം മുഴുവൻ ഒരിക്കൽ പോലും പരോളിൽ
ഇറങ്ങാതെ അവധികളം ആനുകൂല്യങ്ങളം കഴിച്ച് ഒൻപതു
വർഷക്കാലം ജയിലിൽ . .

രാവിലെയും വൈകിട്ടും വന്നു പോകുന്ന ഏതോ
പ്രൈവററ് കമ്പനിയുടെ വക ബുസ്സിലാണ് ഉണ്ണി കേദാരത്തെ
ത്തിയത്‌. വൈകിട്ട്‌ അഞ്ചു മണിയായിട്ടേ ഉണ്ടായിരുന്നുളള.
എന്നിട്ടും കേദാരമാകെ ഇരുള്‌ പരന്നു കഴിഞ്ഞിരിക്കുന്നു.

ബസ്സിന്റെ മുകളിൽ നിന്നും പലചരക്കു സാധനങ്ങളം
പച്ചക്കറികളും ഇറക്കി, പോട്ടർ നിലത്തിറങ്ങിയ
പ്പോഴേക്കും  ബസ്സ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ്‌ നീങ്ങി ത്തുടങ്ങിയപ്പോൾ നിരത്താകെ ശൂന്യമായി.

തണുത്ത കാററ്‌.

തുള്ളി തുള്ളിയായി മഞ്ഞ്‌ പെയ്തു തുടങ്ങിയിരിക്കുന്നു.

പാതയോരത്തെ, പാട്ടവിളക്കിന്റെ നാളത്തിൽ തെളിയുന്ന
പലവ്യഞ്ജനക്കടയ്ക്കും ചായക്കടയ്ക്കും നേരെ അവൻ നടന്നു.

ചൂടുള്ള കട്ടൻ കാപ്പി ഒരിറക്ക്‌ ഉള്ളിൽ എത്തിയപ്പോൾ
ആശ്വാസം തോന്നി, കാപ്പിക്ക്‌ കടുപ്പം കൂടുതലായി തോന്നി.

കാപ്പി പകുതി കുടിച്ച്‌ സംതൃപ്ലതിയോടെ തല ഉയർത്തിയ
പ്പോൾ  അവനെ തന്നെ നോക്കി നിൽക്കൂകയായിരുന്നു, രാമേട്ടൻ.

നരച്ച കുററിത്തലമുടി, താടിയിലും കുററിരോമങ്ങൾ
മാറിൽ മാത്രം തഴച്ചു വളരുന്ന രോമങ്ങൾ…. കൂടുതലും നരച്ചത്.
എങ്കിലും, ഏതിനും തയ്യാറുള്ള ശരീരം.

ഉണ്ണിചിരിച്ചു.

 “എവിടുന്നാ?”

“കൊറച്ച്‌ തെക്കുന്നാ…… സൈററ്‌ മാനേജർ വിത്സൻ ഡിക്രൂസിനെ കാണണം.”

“ ജോലിക്കായിരിക്കും?”

“പഠിപ്പൊള്ള ആളല്ലേ…മരിച്ച തോമസ്കുട്ടിക്ക് പകര
മായിരിക്കും?”

“അറിയില്ല.”

എട്ടു വർഷക്കാലം മകനെ നോക്കിയതിനുള്ള പ്രതിഫലമാ
യിട്ട്‌ ജയില്‍സുൂപ്രണ്ട് കൊടുത്ത ശുപാശ കത്തുമായിട്ടാണ്‌
ഉണ്ണി,  കേദാരം റിസോർട്ടിന്റെ  പണിസ്ഥലത്തെത്തിയത്.

വളവ്‌ കഴിഞ്ഞ്‌ റോഡിനു മേലെയുള്ള കരിങ്കൽ വീടാണ് വിത്സൻ ഡിക്രൂസിന്റേത്‌. അതിനു കുറച്ചുതാഴെ എഞ്ചി
നീയർ ഹബീബിന്റെ വീടാണ്‌.

വിത്സൻ ഡിക്രൂസ്‌ ദിവസത്തെ അത്താഴം കഴിക്കാ
നുള്ള തയ്യാറെടുപ്പിലാണ്‌. സന്ധ്യമുതലെ അതിനുള്ള ഒരുക്ക
ങ്ങൾ തുടങ്ങുന്നു. മദ്യവും, മാംസവും, സിഗറററുപുകയും സാവ
ധാനം കഴിച്ചു കഴിച്ച്‌ വയറു നിറഞ്ഞുകഴിഞ്ഞ്‌ ഒരു പിടി
ച്ചോറ്‌, അതാണ്‌ പതിവ്‌.

തീററ മേശയ്ക്ക് മുന്നിൽ    ഉണ്ണി നിൽക്കുന്നു.

മുറിയാകെ സിഗററ്റിന്റെ പുകയും മണവും നിറഞ്ഞുനി
ൽക്കുന്നു. മദ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കലർ
ന്നിട്ടമുണ്ട്‌.

മുഖത്തിനു മുന്നില്‍ നിമിഷങ്ങളോളം നിശ്ചലമായി
നിന്നിരുന്ന പുക വളയത്തെ കയ്യാൽ ആട്ടിയകററി. അയാൾ
ഉണ്ണിയെ തുറിച്ചുനോക്കിയിരുന്നു.

ഉണ്ണി നൽകിയ കത്ത്‌ വീണ്ടും വായിച്ചു.

“നിന്റെ നാട്‌?”

അയാളടെ സ്വരം ഭീകരമായൊരു ഗുഹയിൽ നിന്നും ചില
മ്പലോടെ ഉണ്ണിയുടെ ചെവികളിൽ വന്നലച്ചു. അപ്രതീക്ഷിത
മായ സമയത്തെ ചോദ്യം  കേട്ട് അവൻ ഒരുനിമിഷം അമ്പരന്നു

*അപ്പന്റെ പേര്‌? അതോ അച്ഛനോ?”

“മാധവൻ !”

അയാൾ ഒരു വലിയ കഷണം മാംസം വായിനുള്ളിലാക്കി
ചവച്ചു. മാംസത്തിൽ പൊതിഞ്ഞിരുന്ന ഗ്രേവി കവിളിലൂടെ
ഒലിച്ചിറങ്ങി. കഴുകി വൃത്തിയാക്കിയിരുന്ന ഷർട്ടിൽ വീണു.
എരിവ്‌ ഏറിയിട്ടാകാം അയാളടെ കണ്ണുകൾ നിറഞ്ഞു വന്നു.
കൂടുതൽ ചുവന്നു.

“അമ്മ?”

“ഉണ്ണിമായ.”

“ഓ!”

അയാളടെ മുഖം കോടി. പിന്നീടത്‌ ചിരിയായി.

“അപ്പൻ ചത്തെന്നല്ലെ പറഞ്ഞത്‌?”

“ഉം.”

അയാൾ ഗ്ലാസ്സിൽ വീണ്ടും മദ്യം നിറച്ചു. തെരുവ് കുട്ടി
യുടെ ആത്തിയോടെ വലിച്ചു കുടിച്ചു, ചിറി തുടച്ചു. വീണ്ടും
സിഗററ്റിന്റെ പുകയിൽ മൂടി.

ഉറക്കത്തിൽ നിന്നും ഉണർന്നതുപോലെ കസേരയിൽ നിവ
ന്നിരുന്നു. അവനെ തറച്ചുനോക്കി.

“ഇവിടെയും ചരിത്രം ആവർത്തിക്കാമെന്ന്‌ കരുതുന്നുണ്ടോ?”

ഉണ്ണി തല കുനിച്ചു നിന്നു.

“എ വാണിംഗ്‌…“

അയാൾ വായിൽ ഇടുക്കിയിരുന്ന മാംസക്കഷണം ചവ
ച്ചിറക്കി. ഒടുവിൽ ഒരു കവിൾ ബ്രാണ്ടി കൊണ്ട് വായ ശുദ്ധ
മാക്കും വിധം കുടിച്ചിറക്കി. കസേരയിൽ നിന്നും എഴുന്നേററു.

കൊഴുത്തുരുണ്ട അദ്ദേഹം……. ഉണ്ണിക്ക്‌ ബീഭത്സമായിതോന്നി.

“യു മൈന്റ്‌ യവർ ഓണ്‍ ജോബ്‌ …..നോ….. മോർ….
ഈസ്സിന്റിറ്റ്……“

“ഉം”

“ശൌരിയാരെ, ഇവനെ തോമസുകട്ടീടെ വീട്ടിലാക്ക്……..
നാളെ ഓഫീസിൽ വരിക… വീട്ടില്‌ അത്യാവശ്യം സൌകര്യങ്ങളൊക്കെ കാണും. ആഹാരം അവറാച്ചന്റെ അടുത്തുനി
ന്നാകാം……“ $
*ഉം.”

ശൌരിയാർ ഒരു പ്ലെയിററ് മാംസക്കറിയുമായിട്ടാണു
മുറിയിലെത്തിയത്, മേശമേല്‍ വച്ച് ഉണ്ണിയുടെ മുന്നിൽ നടന്ന്‌
പടികടന്നു.

“എടോ! അവനെ അവറാച്ചന്റെ അടുത്ത് പരിചയപ്പെടു
ത്തിയേക്ക്‌…….”

“ഓ!”

ഉണ്ണി തിരിഞ്ഞുനോക്കി, വാതിൽ നിറഞ്ഞ്‌ വിത്സൻ
ഡിക്രൂസ്‌ നിൽക്കുന്നു.

ആറടിയോളം ഉയരത്തിൽ ഒത്ത ശരീരവുമായി……

പൊതുജനത്തിന്റെ ഇടയിൽ നിന്നും കൈയടി ഉയർന്നു.
എട്ടോ പത്തോ പേര്‍ താളാത്മകമായിട്ട്പ്രോത്സാഹനമായി
ട്ടായിരുന്നില്ല; അവഹേളനമായിട്ട്.

 എല്ലാവരുടെയും ശ്രദ്ധ അവരിലേയ്‌ക്കായി എന്നറിഞ്ഞപ്പോൾ കയ്യടി നിർത്തി.

“വെൽഡൺ……..
“മാർവലസ്സ്…..”
‘എക്‌സലന്റ്‌……”

പലരുമാണ്‌ പറഞ്ഞത്‌. തുടർന്ന് ഒരാൾ എഴുന്നേററു നിന്നു.

“ഒരു തേഡ്‌ റേറ്റ് സിനിമയുടെ സ്റ്റാംന്റേർഡിലേക്ക്
ഉയർന്നിട്ടുണ്ട്‌. കഥാനായകനെയും പ്രധാന വില്ലനെയും അവതരിപ്പിച്ചിരിക്കുന്നു .. … കടുത്ത വർണ്ണുങ്ങളിൽ തന്നെ……..
ഫന്റാസ്റ്റിക് …….”

വ്യാസന്‍ അഭ്യർത്ഥിച്ചു.

‘മിസ്റ്റർ താങ്കൾ എന്റെ കഥയുടെ ഉൾപ്പൊരുളി
ലേക്ക്‌ വരിക, കുറച്ച് കേട്ടിട്ട് മ്ലേച്ഛമെന്നും, ശ്രേഷ്ട്മെന്നും എഴുതിതള്ളാതെ……..”

പെട്ടെന്ന്‌ പൊതുജനത്തിന്‌ നട്ടവിൽ നിന്നുതന്നെ വ്യാ
സനെ അനുകൂലിക്കുകയും അഭിപ്രായം പറഞ്ഞ ചെറുപ്പക്കാരനെ
എതിർക്കുകയും ചെയ്യുന്ന ശബ്‌ദങ്ങൾ മുഖരിതമായി.
അപ്പോൾ ചെറുപ്പക്കാര൯ തന്നെ തോൽവി സമ്മതിച്ച്‌ കഥയെ
വളരാൻ  വിട്ടു.

“ഓക്കെ… …. ഓക്കെ… …. പ്ലീസ്‌ കാരിയോൺ” @@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top