അദ്ധ്യായം ഒന്ന്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ചിത്രശാല

അദ്ധ്യായം ഒന്ന്

വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌.

ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ
ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും
ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം.

രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ
യയള്ള.

നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ
നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. നായർ. ഒരിടവേളയിൽ അവൾ സൌമ്യാമാത്യു ആയതായിരുന്നു. പക്ഷെ, വീണ്ടും സൌമ്യ ബി. നായരാ
യിട്ട്‌ വർഷങ്ങൾ അധികമൊന്നുമായിട്ടില്ല.

അവളുടെ റും മേററുകളായ സലോമി യോഹന്നാനും, അശ്വതി ബാലകൃഷ്‌ണനും ഇതേവരെ എത്തിയിട്ടില്ല.

നേഴ്‌സായ സലോമിക്ക്‌ ഡ്യട്ടി തീരണമെങ്കിൽ എട്ട
മണിയാകേണ്ടിയിരിക്കുന്നു. അശ്വതി ഭത്താവിനെ ബസ്സ്‌
കയററി വിടാനായി ബസ്സ് സ്റ്റാന്‍റിൽ പോയിരിക്കുകയാണ്‌.

അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട്‌ അധികനാളൊന്നു
മായിട്ടില്ല. പക്ഷെ, അവർക്ക്‌ ഒരുമിച്ച്‌ താമസമാക്കാൻ
കഴിഞ്ഞിട്ടില്ല; അശ്വതി നഗരത്തിലെ ഇലക്ട്രിസിററി
ബോർഡിലും ഭർത്താവ്‌ തലസ്ഥാനത്ത്‌ സെക്രട്ടറിയേററിലും
ജോലിക്കാരായിപ്പോയി. എല്ലാ ശനിയാഴ്ചകളിലും രാത്രി
ഒൻപതു മണിക്ക് മുമ്പായിട്ട്‌ ബാലകൃഷ്‌ണൻ വന്ന് അശ്വ
തിയെ കൂട്ടിക്കൊണ്ടുപോകും. നഗരത്തിൽ തന്നെയുള്ള അയാളടെ കസിന്റെ വീട്ടിലേക്ക്‌. ശനിയാഴ്‌ചരാത്രിയയും ഞായറാഴ്‌ച പകലും ഒത്തുകൂടിയിട്ട്‌’ ഞായറാഴ്‌ചരാത്രി വളരെ ഇരുട്ടും മുമ്പ്ബാലകൃഷണനെ യാത്രയാക്കിയിട്ട് അശ്വതി ഹോസ്റ്റലിലെ റൂമിലെത്തും.

        വിവാഹം കഴിഞ്ഞിട്ട്രണ്ടുവർഷമായിട്ടംകുട്ടികളുണ്ടാകാ
ത്തതിലുള്ള ദുഃഖത്തിലാണ്‌ സലോമി. അതുകൊണ്ടു തന്നെ ഭത്താവിന്റെ ജോലിസ്ഥലമായ ഖത്തറിലേക്ക്‌ ഒരു നേഴ്‌സി
ന്റെ ജോലിയും തരമാക്കി പോകണമെന്ന ആഗ്രഹത്തിലാണ്‌
അവൾ അതിനുള്ള ശ്രമങ്ങളിലും.

അവിടെ നിന്നാൽ നിരത്തിലൂടെ ഒഴുകുന്ന വാഹ
നങ്ങൾ കാണാം. നിരത്ത്‌ കടന്നാല്‍ വൈദ്യുത പ്രഭയിൽ കുളി
ച്ചുനില്ലുന്ന വി. ഐ. പി. ക്വാർട്ടേഴ്‌സുകൾ കാണാം. അതിനും
അപ്പുറത്തേക്ക്‌ വൈദ്യുതിവിളക്കുകളുടെ ഒരു പുരം തന്നെ
കാണാം.  ക്ഷേത്രത്തിൽ കൊളത്തിയ കാർത്തിക വിളക്കുകൾ
പോലെ….

അതിനും അപ്പുറത്ത്‌ കാമുകനെ മാറില്‍ ഒളിപ്പിച്ച് സുഖ
സുഷുപ്തിയിലേക്ക്‌വഴുതി ക്കൊണ്ടിരിക്കുന്ന അറബിപ്പെണ്ണു
ണ്ടെന്നുമറിയാം.

പക്ഷെ,

        സൌമ്യയുടെ മനസ്സിൽ അതൊന്നുമായിരുന്നില്പ. വീണ്ടം
വീണ്ടും വായിച്ച കഥയിലെ ദൃശ്യങ്ങളായിരുന്നു.

പിന്നീടുംഅവൾവായിച്ചു.
അന്നൊരു രാത്രിയായിരുന്നു.

വൈദ്യുതി തടസ്സത്തെ തുടർന്ന് കൂട്ടതൽ ഇരുണ്ട രാത്രി;
എന്നാൽ വളരെയേറെ സമയമായിരുന്നില്ലാതാനും.

ഉണ്ണി പട്ടണത്തിലെ കടയിൽ നിന്നും കണക്കെഴുത്തു
കഴിഞ്ഞ് മടങ്ങുകയായിരുന്നു.

അവനെഴുതുന്ന കണക്കുകൾ പോലെ ഒരിക്കലും കൂട്ടിയാൽകൂടാത്തതായിരുന്നു ജീവിതത്തിന്റെ കണക്കുകളം; ഒരിക്കൽ പോലും അവനൊരു ട്രയൽ ബാലൻസ് ഉണ്ടാക്കാൻകഴിഞ്ഞിട്ടില്ല.

അച്ഛന്റെ മരണശേഷമായിരുന്നു ജീവിതമെന്ന കണക്കു
പുസ്ത്തകത്തിന്റെ താളുകളിൽ അവൻ അക്കങ്ങളുടെ കൂട്ടലുകൾ കിഴിക്കലുകൾ തുടങ്ങിയത്‌. നാൾവഴിയിലെ ഒരൊററവരിപോലും ഒഴിവാക്കാതെ എഴുതികൂട്ടി, അതിനുശേഷംപേരേടിലെതലക്കെട്ടുകളിലേക്ക്പകർത്തിയെഴുതി, അക്കങ്ങളെ കൂട്ടിക്കൂട്ടി വലിയവലിയ അക്കങ്ങളാക്കി ബുക്കുകൾ നിറച്ചു. എവിടെയും അവനൊരു കരകാണാനായില്ല; ഒരുകച്ചിത്തുരുമ്പു  മാത്രം ആശ്രയമായി കിട്ടുകയുള്ളുവെന്നിരിക്കെ, കലിതുള്ളകയും സംഹാര നടനമാടുകയും ചെയ്യുമീ കടലമ്മയുടെ പാദ ചലനങ്ങളിൽ നിന്നും രക്ഷപ്പെടാനാവുന്നതെങ്ങിനെയാണ്‌?

പക്ഷെ അവന് നഷടമായിക്കൊണ്ടിരിക്കുന്നത്‌ ജീവിത
ത്തിന്റെ തന്നെ പകലുകളായിരുന്നു.

മഞ്ഞവെയിലിൽ തുള്ളിച്ചാടന്ന പൊന്നോണത്തുമ്പികളെ
അവന്‌ കാണാൻ കഴിഞ്ഞില്പ. നീലാകാശത്തിന്റെ വിശാലത
യിൾ നർത്തനം ചെയ്യ്തു നീങ്ങുന്ന വെളത്ത മേഘങ്ങളെ കാണാന്‍
കഴിഞ്ഞില്ല.

പുറത്ത്‌ മഴ ആർത്തുപെയ്യമ്പോൾ തറയില്‍ കാതു
ചേർത്തു കിടക്കുമ്പോൾ കേൾക്കുന്ന സംഗീതം അവനറിയാനാ
യില്ല. ചീവീടുകളുടെ സപ്ത   സംഗീതം അറിയാനായില്ല.

മകരത്തിലെ മഞ്ഞുപെയ്യുന്ന വെളപ്പാങ്കാലത്ത്‌ പുതപ്പി
നിടയില്‍ കിടന്നുള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാനാ
യില്പ. പുലർ കാലത്ത്‌ പുൽ കൂമ്പയുകളില്‍ മൊട്ടിട്ടനില്ലുന്ന
മഞ്ഞുകണങ്ങളെ നുകരാനായില്ല.

ഒരു പൂക്കാലസുഗന്ധം മുഴുവന്‍ കോരി, ജനാലവഴിയെ
ത്തിയ മന്ദമാരുതനേററിട്ടും , അവന്‌ ഉണരാനാവുന്നില്ല. പുതു
രാഗങ്ങൾ പാടി തൊടികളിലെത്തി തേൻ നുകർന്ന് കള്ള
ന്മാരെപോലെ പതുങ്ങിപ്പതുങ്ങി പോകുന്ന അടയ്ക്കാക്കിളികളെ
കാണാനാവുന്നില്ല.

അവന്റെ കണ്ണുകളും കാതുകളം അടഞ്ഞുപോയിരിക്കുന്നു;
പൊടി കയറി മൂടി മണമില്ലാതായിരിക്കുന്നു.

ടോർച്ചിന്റെ വാർദ്ധക്യം ബാധിച്ച ഒരുതുണ്ടു വെളിച്ചത്തി
ലാണ്‌ അവൻ വീട്ടിലേക്ക്‌ നടന്നത്‌. പാതയോരത്തെ ആൾപ്പാർപ്പില്പാത്ത വീട്ടില്‍നിന്നും ഒരു കരച്ചിൽ കേട്ടതുപോലെയൊരു തോന്നൽ. …

കുറെ മുന്നോട്ട നടന്നതാണ്‌; വീണ്ടും ആ ശബ്ദം. ഇപ്പോൾ
കൂടുതൾ ഉച്ചത്തിലാണ്‌ __ ഒരു പെൺകുട്ടിയയടേതെന്നു
തോന്നിക്കുന്ന, തടയപ്പെടുന്ന, തടയലിനെ ഭേദിച്ചു പുറത്തു
വരുന്ന കരച്ചിൽ….

ഒരുനിമിഷം അവൻ ശങ്കിച്ചുനിന്നതാണു്‌….

പെട്ടെന്ന്‌, വീടിന്റെ പിന്നിലേക്ക്‌ ഓടിയെത്തി,
ടോര്‍ച്ചിന്റെ ചെറിയ വെളിച്ചത്തിൽ തിരഞ്ഞു.

ആ ചെറിയ വെളിച്ചത്തിൽ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ,
ഭയന്നു വിറച്ച്‌, തളർന്ന ഒരു പെണ്‍കുട്ടി!

എവിടെയോ കണ്ടിട്ടുള്ളതിന്റെ ഒരോമ്മ.

പിന്നീട്‌ വെളിച്ചത്തിൽ കണ്ടത്‌ മൂന്നുനാലു പുരുഷന്മാ
രുടെ മുഖങ്ങൾ….

ഉണ്ണി മരവിച്ചുപോവുകയായിരുന്നു.

പക്ഷെ, പിന്നീട്‌ ജീവരക്ഷയ്ക്കായിട്ട പൊരുതേണ്ടിവന്നു.

ബോധമുണർന്നപ്പോൾ, എവിടെയെന്നോ, എന്തുണ്ടാ
ഒയന്നോ, ഓമ്മിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
കണ്ണു തുറന്നപ്പോൾ പുലർകാലമെത്തിയെന്നറിഞ്ഞു. ശരീരം
അനക്കാൻ കഴിയാത്തവിധം ഭാരം ഏറിയിരിക്കുന്നു,

നിമിഷങ്ങളോളം വീണ്ടും കണ്ണുടച്ചുകിടന്നു.

അടുത്തനിമിഷം ശൂന്യമായിരുന്ന മനസ്സിന്റെ കോണിൽ
ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കണ്ട മുഖം.

അതെ, അതൊരു പെണ്‍കട്ടിയയടേതായിരുന്നു.

ഉണ്ണി തട്ടിപ്പിടഞ്ഞെഴുന്നേററിരുന്നു.

അരികിൽ ആരുമില്പായിരുന്നു.

പക്ഷെ, കുറെ അകന്ന്‌ ഒരാൾ കമഴ്ന്നു കിടന്നിരുന്നു.

അവൻ ഏങ്ങി വലിഞ്ഞു തന്നെയാണ്‌ അയാളടെ അടു
ത്തെത്തിയത്‌. സാവധാനം തൊട്ടനോക്കി.

അയാൾ തഞത്തു മരവിച്ച്‌……..

ഒരു ഞെട്ടൽ, പിന്നെ വിറയൽ ….

എത്രയെത്ര കഥകൾ, പൊടിപ്പും, തൊങ്ങലും വച്ച
ചിത്രീകരണങ്ങൾ . ….

ആ ഗ്രാമമാകെയുള്ള ഒരായിരം പേർ പറഞ്ഞത്‌ ഒരായിരം വ്യത്യസ്തമായ കഥകളായിരുന്നു. ആ കഥകളിൽ ഉണ്ണിക്ക്‌
ഒരായിരം രൂപങ്ങളും ഭാവങ്ങളും നിറങ്ങളുമായിരുന്നു.

പോലീസ്‌ സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളില്‍ ഒരു ഷഡ്‌ഡി
മാത്രം ധരിച്ച് കൂനികൂടിയിരുന്ന്‌ അവനെല്പാം കേൾക്കുന്നുണ്ടാ
യിരുന്നു.

ഒട്ടുവില്‍,

ആ സ്റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥനെഴുതിയ കുററ
സമ്മതപത്രത്തിൽ അവൻ ഒപ്പിട്ടകൊടുത്തു.

അയാൾ വായിച്ചു കേൾപ്പിച്ചതിന്റെ സാരാംശം മാത്രം
മനസ്സിൽ തേട്ടിനിന്നു.

ഏതോ ദേശീയ രാഷ്ട്രീ പാർട്ടിയൂടെ ജില്ലാതല നേതാവിനെ
രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിൽ എതിർ കക്ഷി
ക്കാരന്റെ പക്കൽ നിന്നും പ്രതിഫലം വാങ്ങിക്കൊണ്ട്‌ മൃഗീയ
മായി കൊലപ്പെടുത്തി.

അശ്വതിക്കോ സലോമിക്കോ എത്രയോപ്രാവശ്യം വായി
ച്ചിട്ടം യാതൊരു വികാരവും തോന്നുന്നില്ല. അടുത്തനാളിൽ
പ്രകാശനം ചെയ്യപ്പെടാനിരിക്കുന്ന, വളരെ പ്രശസ്തനായൊരു
എഴുത്തുകാരന്റെ പുസ്‌തകത്തിലെ ഏതാനും ഏടുകൾ അത്രമാ
ത്രമേ അവർ അറിഞ്ഞുള്ളൂ.

അതും പത്രമാസികകളിൽ അടുത്തനാളകളിൽ കണ്ടു
തുടങ്ങിയ ഒരു പുതിയ വിപണന തന്ത്രമാണുതാനും. ഭാഷയിലെ
എല്ലാ പത്രങ്ങളും തന്നെ അദ്ദേഹത്തെക്കുറിച്ച്, പുതിയ പുസ്തക
ത്തെക്കുറിച്ച്‌ സപ്ലിമെന്റുകളിറക്കി, എല്ലാ പ്രധാന വാരിക
കളം ആർട്ടിക്കിളുകളും എഴുതി, പുസ്തകത്തിലെ വിവിധ ഏടുകൾ
വിവിധ വാരികകളിൽ ചേർത്തു …….

എല്ലാം പക്കാ കച്ചവടതന്ത്രം!

.       പുസ്‌തകപ്രസാധകരുടെയും , പത്രവാരിക സ്ഥാപനങ്ങളുടെയും……

“അല്ലാതെ അതിലെന്താണുള്ളത്‌?”

അശ്വതിയും സലോമിയും അങ്ങിനെതന്നെയാണ്‌ ചോദി
ച്ചത്‌.

എന്നിട്ടും അവർക്ക് അക്കാര്യം അത്ര നിസ്സാരമായി തള്ളി
ക്കളയാനായില്ല. രണ്ടുവർഷമേ ആയിട്ടുള്ള സൌമ്യയുമൊത്തുള്ള
ജീവിതം എന്നിരിക്കലും പ്രശസ്തമായൊരു ബിസിനസ്സ്‌
സ്ഥാപനത്തിലെ എക്‌സികുട്ടീവ്‌ ആയിരുന്നിട്ടും, അവരെ
ക്കാൾ മൂന്നുനാല് വയസ്സ്‌ കൂടുതലുണ്ടായിരുന്നിട്ടം പരിചയ
ത്തിന്റെ ആദ്യനാളകളിൽ ചേച്ചിയെന്നു വിളിച്ചിരുന്നിട്ടം
കൂടതല്‍ അടുത്തപ്പോൾ ആദ്യത്തെ ആവശ്യം സൌമ്യ എന്ന്‌
വിളിക്കാനായിരുന്നു. പിന്നെ മനസ്സകൾ ഒത്തുചേർന്ന് ആനന്ദ
കരമായൊരു ആന്ദോളനത്തില്‍ ലയിച്ച്‌ ഒഴുകി നടക്കുകയായി
രുന്നു.

എന്നിട്ടും സൌമ്യയുടെ സ്വകാര്യ ജീവിതത്തിന്റെ ആഴങ്ങ
ളിൽ പരതാൻ അവർ രണ്ടുപേരും ശ്രമിച്ചിട്ടില്ല കാരണം സൌമ്യ
പറഞ്ഞറിഞ്ഞ ദുരന്തങ്ങളും കൂട്ടിയെഴുതിയ കണക്കുകളിലുണ്ടായ
തെററുകളം ഓർമ്മകളായിട്ടെത്തി അവളെ വേട്ടയാടി നിരന്തരം
വേദനപ്പെടുത്തുന്നുണ്ടെന്ന്‌ അറിഞ്ഞതുകൊണ്ടുതന്നെ.

പക്ഷെ, ഇപ്പോൾ അവർ രണ്ടാൾക്കും അറിയാത്ത എന്തോ
ഒന്നിന്റെ പേരിലുള്ള അവളടെ വേദന, അതും ഒരു കഥയുടെ
എതാനും ഏടുകൾ വായിച്ചപ്പോഴുണ്ടായിരിക്കുന്ന പ്രക്ഷുപ്തമായ
മാനസീക അവസ്ഥ…

“ആ പെണ്‍കുട്ടി ഞാനായിരുന്നു.”

“ങേ!”

അശ്വതിയുടെയും സലോമിയുടെയും തൊണ്ടയിൽ നിന്നും
ഒരുമിച്ചാണ്‌ തേങ്ങല്‍ പുറത്തുവന്നത്‌. അവർ ഇമകളനക്കാ
നാവാതെ തരിച്ച് സൌമ്യയെ നോക്കി നിന്നു.

“അന്ന്‌ ഒന്നും സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു
ഞാൻ. തങ്ങളെ കണ്ട ചെറുപ്പക്കാരനെ ആക്രമിക്കാൻ ശ്രമിക്കു
മ്പോൾ എന്റെ മേലു നിന്നും അവരുടെ ശ്രദ്ധ അകന്നുപോയി.
ആ പഴുതിൽ ഞാൻ രക്ഷപ്പെടുകയായിരുന്നു.”

സലോമിയുടെ കണ്ണുകൾക്കു മുമ്പിൽ, ഒരു വി. ഐ. പി.
ടെറസിന് മുകളിൽ, ഹൈഡ്രജന്‍ നിറച്ച്‌ വീർപ്പിച്ച്‌ നിദ്ത്തി
യിരിക്കുന്ന ഭീമാകാരനായൊരു ബലൂൺ. നഗരത്തിലെ ഏതോ
സ്വർണ്ണക്കടയുടെ പരസ്യമാണത്‌. അകലെനിന്നുമെത്തുന്ന
വാഹനങ്ങളുടെ വെളിച്ചം അവയിൽ തട്ടുമ്പോൾ പരസ്യവാച
കങ്ങൾ മിന്നിത്തെളിയുന്നു.

കണ്ണുകൾ അവിടെയിരുന്നിട്ടും മനസ്സ് സൌമ്യയയടെ വാക്കു
കളിലായിരുന്നു.

“അതൊരു പ്രതികാരം ചെയ്യുലായിരുന്നു, അച്ഛന്റെ
ബിസ്സിനസ്സ്‌ ശത്രുക്കളുടെ, ആ സംഭവശേഷം ഞാൻ അതിനെ
പ്പററി ചിന്തിക്കുകകൂടി ഉണ്ടായിട്ടില്ല. കാരണം എല്ലാവിധ
സാന്ത്വനങ്ങളുമായി സദാസമയവും മാത്യൂസ്‌ കൂടെ ഉണ്ടായി
രുന്നു .എന്നിട്ടും പത്രങ്ങളിലൊക്കെ ചെറിയചെറിയ വാത്തകൾ
വരികയും ഞാനതു വായിക്കുകയും ചെയ്തിരുന്നു. ഉണ്ണി കുററം
സമ്മതിച്ചുവെന്നും അയാളെ ശിക്ഷിച്ചുവെന്നും മററും ….?

വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതട
പ്പിക്കുന്ന ശബ്‌ദങ്ങളും സലോമിക്ക്‌ ഈർഷ്യതയായി തോന്നി.
അവൾ  ജനാല അടച്ചുകുററിയിട്ട.

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top