എന്‍ മുന്നില്‍ ഇരുളാണ്
എന്‍ പിന്നില്‍ ഇരുളാണ്,
ദര്‍ശിപ്പതെല്ലാമിരുളാണ്,
ഞാനെന്നുമിരുളിന്റ പൊരുള്‍ തേടി-
യിരുളിന്റ മാറില്‍,
പുഴുവായി തുളയിട്ട്,
തുള പിന്നെ മടയാക്കി,
മടയ്ക്കുള്ളിലിന്നുമൊരു
ചെറു പുഴുവായിട്ടി-
രുളിന്റ പൊരുള്‍ തേടീട്ട-
ലയുന്നു വിഡ്ഡിയായ്,
അലയുന്നു ഭ്രാന്തനായ്.