ഒരു കിഡ്‌നാപിംഗ്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക


പക്ഷെ, പീറ്റർക്ക് മുമ്പ്‌ സതീശനെത്തേടി, തിങ്കളാഴ്ച രാഹുകാല ശേഷമുള്ള മുഹുർത്തം തിട്ടപ്പെടുത്തി ചിലരെത്തി.

സതീശനിൽ വിജയത്തിന്റെ തിളപ്പ്‌ കഴിഞ്ഞ്‌, വളരെ അടുത്ത സുഹൃത്തുക്കൾക്ക്, കൂടെ പ്രവർത്തിച്ച അഭ്യുദയ കാംക്ഷികള്ല്ക്ക് ചെലവ്‌ ചെയ്തു കഴിഞ്ഞ്‌, ഒരു നാളത്തെ നീണ്ട ഉറക്കമെന്ന വിശ്രമ പരിപാടിയും കഴിഞ്ഞ്‌ സ്വന്തം അന്നസമ്പാദന പ്രവർത്തനത്തിനെത്തിയിട്ട്‌ അധികസമയം
കഴിയും മുമ്പു തന്നെ അവരെത്തി.

ചെലവ്‌ എന്നത്‌ ഞങ്ങൾ മങ്കാവുടിക്കാർ പറയുന്നത്‌ കൂട്ടമായൊരു മദ്യപാനത്തെയാണ്‌! മദ്യത്തിന്റെ അസുഖകരമായ മണത്തെ, സ്വാദിനെ അതിജിവിക്കാനായിട്ട്‌ അനുസാരികളായി അച്ചാർ, മിക്സ്ച്ചർ മുതലായവകളും, ശരീരത്തിന്റെ സ്റ്റാമിന കൂട്ടുന്നതിനായിട്ട്‌ കോഴി, ആട്‌, മാട്‌ എന്നിവകളുടെ മാംസവും പൊറോട്ടയും ഉപയോഗിക്കുന്നു. അതിന്റെയൊക്കെ പണം ഒരാളുടെ കീശയിൽ നിന്നും
തന്നെ കുറയുകയാണെങ്കിൽ അയാളാണ്‌ ചെലവ്‌ ചെയ്ത്തുകാരൻ, അങ്ങിനെ ഭീമ മായൊരു
തുകകീശയിൽ നിന്നും കുറഞ്ഞു പോയതിന്റെ വേദനയിൽ, ഓർമ്മിയ്ക്കുന്തോറും വിഷമം കൂടി വരുന്ന അവസ്ഥയിൽ, പൂപ്പൽ പിടിച്ച്‌ വെളുത്തു തുടങ്ങിയിരുന്ന തയ്യൽ മെഷീൻ തുടച്ചു വ്യത്തിയാക്കുന്ന നേരത്ത്.

“സതീശാ………… നമസ്ക്കാരം.”

ചെറിയൊരു ഞെട്ടലോടെയാണ്‌ അവൻ തലയുയർത്തിയത്‌. ആഗതർ മൂന്നു പേരാണ്‌. മൂന്നു മുഖങ്ങളിലും ചിരി വളരെ കൂടിയ അളവിൽ തന്നെയുണ്ട്‌. പക്ഷെ, ആരെയും അടുത്ത്‌
പരിചയമുണ്ടായിരുന്നില്ല. മങ്കാവുടി നഗരത്തിൽ എവിടെയെല്ലാമോ വച്ചുകണ്ടിട്ടുള്ളതിന്റെ ഓർമ്മയുണ്ട്‌.
എങ്കിലും ഓർമ്മയിൽ നിന്ന്‌ തെരഞ്ഞെടുക്കാനൊന്നും അവൻ ഒരുമ്പെട്ടില്ല. അതിഥിയ്ക്ക്‌ പരിചയപ്പെടുത്തുക എന്നൊരു മര്യാദയുണ്ടല്ലോ!.

“ങാ ! …വാ… ഇരിയ്ക്ക്….”

അവർ വരാന്തയിൽ കയറി ഒഴിഞ്ഞു കിടന്നിരുന്ന ബഞ്ചിൽ ഇരുന്നു. ആ ബഞ്ച്മൂന്നു പേർക്ക് ഇരിയ്ക്കാൻ കഷ്ടിയേ തികഞ്ഞുള്ളു.

“ഞങ്ങളെമനസ്സിലായോ…?”
“എനിയ്ക്ക്‌ അത്രയ്ക്ക്‌ ഓർമ്മകിട്ടുന്നില്ല…… പറഞ്ഞാൽ……”
“പറയാം…………. ഞാൻ വിമോചക മുന്നണിയുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ഗോപാലകൃഷ്ണന്‍ നായർ. ഇത്‌ സെക്രട്ടറി രഘുനാഥൻ. ഇയാൾ ഖജാൻജി തോമസ്‌. ”

സതീശൻ, ബഞ്ചിൽ നിറഞ്ഞിരിക്കുന്ന ദേഹങ്ങളുടെ തുക്കത്തെക്കുറിച്ചാണ്‌ ചിന്തിച്ചത്‌. ഒരു പക്ഷെ, ബഞ്ചിനെ ഒടിക്കാനുള്ള തൂക്കം ആ ദേഹങ്ങൾക്ക് ഉണ്ടാകും. ഒടിഞ്ഞാലോ, ബഞ്ചിന്റെ നഷ്ടത്തേക്കാൾ അവർക്ക് കിട്ടാവുന്ന ശരീരക്ഷതങ്ങളെ കുറിച്ച്, മറ്റുള്ളവർ കണ്ടാലുണ്ടാകാവുന്ന ഇളിഭ്യതയെക്കുറിച്ച്‌ ഓർത്തപ്പോൾ അവന്റെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.

“എന്നാ വന്നതെന്ന്‌ പറഞ്ഞില്ല.”
അവൻ പിന്നീട്‌ ഓർമ്മിച്ചത്‌ കൌൺസിലർ ചെയ്യേണ്ട കർത്തവ്യങ്ങളെ കുറിച്ചാണ്‌. അടിപിടിക്ക്‌ മദ്ധ്യസ്ഥൻ പറയൽ, മോഷ്ടാവിന്‌ ജാമ്യം നിൽക്കൽ, വസ്തുത്തർക്കത്തിന്‌ അതിർത്തിയിൽ നോക്കുകുത്തിയായി നിലക്കൽ, പീഡനക്കേസ്സിലാണെങ്കിൽ ലിസ്റ്റിൽ നിന്ന്‌
പേരുമായ്ക്കൽ…………….. ഒന്നിലും ഇടപെട്ട്‌ മുൻ പരിചയമില്ലാത്തതിനാൽ ആദ്യ നടപടിയെന്തായിരിയ്ക്കാമെന്ന്‌ അവന്റെ മനസ്സ്‌ സദാചോദിച്ചു കൊണ്ടിരുന്നു. വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിയ്ക്കെ ഗോപാലകൃഷ്ണന്റെ ശബ്ദം കേൾക്കാറായി.

“മങ്കാവുടി സംസ്കാരം, തനിമ നിലനിർത്തിപ്പോകുവാനാണ്‌ നമ്മൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത്‌. അവകളെല്ലാം യുഗങ്ങൾക്ക് മുമ്പു തന്നെ നമ്മളിലേയ്ക്ക്‌ എത്തിപ്പെട്ടതുകളാണ്.”

“സാക്ഷാൽ ബ്രഹ്മാവിന്റെ മുഖത്തു നിന്നു തന്നെ..
പക്ഷെ, പലതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്‌, പല പല സംസ്ക്കാരങ്ങൾ പുറമെ നിന്ന്‌ വന്ന്‌ സങ്കലിച്ചിട്ട്‌. ഈ പോക്കിനൊരു അന്ത്യം വരുത്തണം. ”

“അതിനുവേണ്ടിയാണ്‌ നമ്മള്‍ വിമോചന മുന്നണി സ്ഥാപിച്ചത്‌.”

വേദങ്ങൾ ഇതിഹാസങ്ങൾ വ്യക്തങ്ങളായ രേഖകളാണ്‌. അനാദിയായ ഈ ഭൂമിയിൽ ഈ മങ്കാവുടിയും അനാദിയാണ്‌. നമ്മുടെ പിതൃക്കൾ, മുനി ശ്രേഷ്ഠർ, അവർ ജ്ഞാനത്തിന്റെ സ്രോതസ്സുകളായിരുന്നു. അവരെഴുതിവച്ചിരിയ്ക്കുന്നത്‌ നമ്മൾ കണ്ടില്ലെന്ന്‌നടിക്കരുത്‌…”
“ഈ ലോകം അതിലെ സകലചരാചരങ്ങളെപ്പറ്റിയും സകലവിധ തുരുമ്പു കൂട്ടങ്ങളെപ്പറ്റിയും നമുക്കതിൽ കണ്ടെത്താൻ കഴിയും. ”

“ആധുനീക ശാസ്ത്രം ഇന്നു കണ്ടെത്തുന്നതെല്ലാം അവരെന്ന്‌ ജ്ഞാനദൃഷ്ടികളാൽ പ്രവചിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമാണ്”

“അതുകൊണ്ട്‌ നമ്മുടെ നാടിന്റെ, മങ്കാവുടിയുടെ മോചനം അനിവാര്യമാണ്‌.”

“എല്ലാ പുത്തൻ പ്രവണതകളിൽ നിന്നും അവളെ നമുക്ക്‌ മോചിപ്പിയ്ക്കണം……”

അങ്കക്കലിപൂണ്ട ചേകോന്മാർ; അങ്കക്കുറിയും കഴിഞ്ഞ്‌, കൂട്ടമായിട്ട്‌ കളരിയിൽ അഭ്യാസങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ്‌ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്‌. അതുകളെല്ലാം തന്നെ അവനേതോ സിനിമയിൽ കണ്ടതുകളു തന്നെ……

ഒരു ഇടുങ്ങിയ മുറിയിൽ, വിളക്കുകളുടെ മാത്രം വെളിച്ചത്തിൽ എട്ടുപത്തുപേർ ആയുധമെടുത്ത്‌ പോരാടുന്നു.

വെട്ടിത്തിളങ്ങുന്ന ആയുധങ്ങൾ …..

ആയുധങ്ങൾ കൂട്ടി മുട്ടുന്നതിന്റെ ശബ്ദങ്ങൾ ……………….

ആക്രോശങ്ങൾ…………

കണ്ണുകൾ അടഞ്ഞു പോകുന്നു.

ഇവിടെ സതീശന്റെ പുറം കണ്ണുകളടഞ്ഞില്ല. അവവ് അകം കണ്ണുകളെ അടച്ച്‌ ഒരു നീണ്ട ധ്യാനത്തിനായിട്ട്‌ മോഹിച്ചു.

പക്ഷെ, അവർ, അവനെ അനുവദിച്ചില്ല, അവന്റെ നിശ്ചലതയെ ഇളക്കിമറിച്ചു കൊണ്ട്‌ പ്രസിഡന്റ്‌
ചോദിച്ചു.

“സതീശന്‌ വിരോധമൊന്നുമില്ലല്ലോ?”

“എന്തിന്‌?”

വിമോചക മുന്നണിയിലേയ്ക്ക്‌ വരാൻ ”

“അയ്യോ അതു ബുദ്ധിമുട്ടാകുമല്ലോ…….”

“ങേ ! അതെന്നാ കാരണം ?”

“എന്നെ ജയിപ്പിച്ച, എന്റെ വാർഡിലെ സമ്മതിദായകരോട്‌ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാവുകയില്ലെ…?”

“അതെങ്ങിനെ വഞ്ചനയാകാനാ ?”

“നിങ്ങളാ എന്നെ ജയിപ്പിച്ചതെന്നു പറഞ്ഞാൽ ശുദ്ധനുണയാണെന്ന്‌ എന്റെ വാർഡുകാ‍ർക്കറിയാം.”

“ഓ…ആരൊക്കെയാ സതീശന്‌ വോട്ടു ചെയ്തതെന്ന് തെളിവൊന്നുമില്ലല്ലോ……”

“ഉണ്ടല്ലോ……“

“എന്നാ തെളിവാ…”

“അത്‌ ഈ വാർഡിലെ ഓരോ വോട്ടർമാർക്കും അറിയാവുന്ന കാര്യമാണ്‌. എനിയ്ക്ക്‌ വോട്ടു ചെയ്തിരിയ്ക്കുന്നതിൽ ഭൂരിപക്ഷവും ഇവിടുത്തെ സ്ത്രീ ജനങ്ങളാണ്‌. ”

“സ്ത്രീ ജനങ്ങളോ ?”

“അതെ……….. എനിയ്ക്ക്‌ കിട്ടിയ വോട്ടിൽ തൊണ്ണൂറ്‌ ശതമാനവും അവരുടേതാ.”

“അതെങ്ങിനെഅറിയാം…”
“അതൊക്കെഎനിക്കറിയാം……അവര്‍ക്കുമറിയാം…അതുകൊണ്ട്‌ പറ്റില്ല.”

“പക്ഷെ……….. സതീശന്റെ വാർഡിൽ മാത്രം ഞങ്ങൾ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല….”

“അതുകൊണ്ട്‌?”

“അതുകൊണ്ട്‌ ഞങ്ങളുടെ വോട്ട്‌ നിങ്ങൾക്കാണ്‌ കിട്ടിയിരിയ്ക്കുന്നത്‌…..”

“ഇല്ല… നൊണയാണ്‌. നിങ്ങളുടെ വോട്ടെനിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം നൂറ്റിയമ്പതിൽ
കൂടിയേനെ……… ഭൂരിപക്ഷം തൊണ്ണൂറ്റൊമ്പത്‌ മാത്രം ഒള്ള സ്ഥിതിക്ക്‌ നിങ്ങളുടെ വോട്ട്‌ സംയുക്ത കക്ഷിക്കാരന്‌ കിട്ടീട്ടൊണ്ടെന്നാണ്‌ ഞാങ്കരുതുന്നത്‌.”
“നിങ്ങളുടെ തെറ്റായ കണക്കുകൂട്ടലാണ്‌.”
“അല്ല ഇവിടുത്തെ പെണ്ണങ്ങളും ഞാനും തമ്മിലുളള ബന്ധത്തിന്റെ കാര്യമാണ്‌. ”

“ഓ…പങ്കജവുമായിട്ടുളള ബന്ധം പോലാകും?”
“അല്ല പെണ്ണുങ്ങളുടെ ബ്ലൌസ്സും, നൈറ്റിയും, അടിപ്പാവാടയും തമ്മിലുള്ള ബന്ധത്തിന്റേതാണ്‌…….”

ഗോപാലകൃഷ്ണൻ നായരുടെ, രഘുനാഥന്റെ, തോമസ്സിന്റെ മുഖം വളിച്ചു, മൂന്നുനാലു ദിവസം ഉപയോഗിച്ചിട്ടും കഴുകാത്ത വസ്ത്രം മണപ്പിച്ചതുപോലെ………………

അവർ ബഞ്ചിനെ മോചിപ്പിച്ചു കൊണ്ടെഴുന്നേറ്റു.

ബഞ്ചിന്റെ മദ്ധ്യത്തിൽ രുപം കൊണ്ടിട്ടുള്ള വിരിച്ചിലുകൽ, സതീശന് തയ്യൽ മെഷീന്റെ അടുത്തിരുന്നു കൊണ്ടുതന്നെ കാണാം. പുതിയൊരു ബഞ്ച്‌ സംഘടിപ്പിയ്ക്കേണ്ടി വന്നിരിയ്ക്കുന്നെന്ന്‌ ഓർത്തപ്പോൾ തെരഞ്ഞെടുപ്പിന്‌ നിന്നതിന്റെ നഷ്ടക്കണക്കുകൾ വീണ്ടും കൂടുകയാണന്ന സത്യം അവനെ ദു:ഖിപ്പിച്ചു.

എന്നിട്ടും അവൻ വെളുക്കെച്ചിരിച്ചു കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ അതിഥികളെ യാത്രയാക്കി, മധുരിയ്ക്കുന്ന രണ്ടു മൂന്നു വാക്കുകളും പറഞ്ഞു.

“എന്നെക്കൊണ്ട്‌ കഴിയുന്നതെന്തും ഞാന്‍ ചെയ്യും… വരാൻ മടിക്കരുത്‌. ”

“ഓ…”

ആ ‘ഓ’ യിൽ പുച്ഛരസം ലേശം അധികമായിട്ടില്ലേ… ഉണ്ടെന്ന്‌ സതീശൻ കണ്ടെത്തുകയും ചെയ്തു.

എന്നിട്ടും റോഡിലിറങ്ങി അവരൊന്ന്‌ തിരിഞ്ഞു നോക്കി. ഒരു പിൻ വിളികൂടി പ്രതീക്ഷിയ്ക്കും പോലെ.

ഒരു പിൻ വിളിപോലും ബാക്കി വയ്ക്കാതെ സതീശൻ തലയാട്ടി യാത്ര പറഞ്ഞു.

ഇപ്പോഴും അവന്റെ മുഖം നിറച്ച്‌ ചിരിയാണ്‌, ഒരു രാഷ്ടീയക്കാരന്റേതു പോലെ തന്നെ.

അവനും മാറിയിരിയ്ക്കുന്നു.

ഈ മാറ്റം അവനിൽ പെട്ടെന്ന്‌ രൂപം പൂണ്ടിട്ടുള്ളതാണ്‌. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞ്‌ വീടുകൾ വഴി കയറിയിറങ്ങി വരുന്ന സതീശനെ നമ്മൾ കണ്ടതാണ്‌.

കാണുന്നില്ലെ മനോമുകുരത്തിലിപ്പോഴും!

നമ്മൾ കാണുന്നത്‌ സതീശന്‍ ഒരു വീട്ടു മുറ്റത്തു നിന്നും ഇടവഴിയിലേയ്ക്കിറങ്ങുന്നതാണ്‌. കൂടെ നാലഞ്ചു ചെറുപ്പക്കാരുമുണ്ട്‌. ചെറുപ്പക്കാരെയും നമ്മൾ സ്ഥിരമായി കാണാറുള്ളവരാണ്‌. അത്യാവശ്യം വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്‌. അത്യാവശ്യം വിദ്യാഭ്യാസമെന്ന്‌ ഞങ്ങളിവിടെ വിവക്ഷിക്കുന്നത്‌ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയല്ല. അതിനെക്കാളൊക്കെ ശ്രേഷ്ഠമായിട്ട്‌, ഗുമസ്ഥന്മാരാകാനുള്ള വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്‌ പി.എസ്സി.ക്കാരുടെയും എംപ്ലോയ്മെന്റ്‌കാരുടെയും തിരുവാതിലുകളിൽ മുട്ടി നടക്കുന്ന വർ. ചിലരൊക്കെ, ചിലപ്പോഴൊക്കെ, എംപ്ലോയിമെന്റ്‌കാരുടെ ആറു മാസപണിയെടുത്തിട്ടുള്ളവർ.

അവർ ഇടവഴിയിൽ നിന്നും മേരിചേച്ചിയുടെ പറമ്പിൽ കയറിയപ്പോഴേയ്ക്കും മനസ്സിനാകെയൊരു കുളിർമ തോന്നി ത്തുടങ്ങി. അഞ്ചാ ആറോ സെന്റ്‌ സ്ഥലത്ത്‌ ചെറിയൊരു വീടും
വളരെ ചെറിയൊരു മുറ്റവും കഴിഞ്ഞിടത്തെല്ലാം അടുക്കളയിലേയ്ക്ക്‌ വേണ്ടുന്ന പച്ചക്കറിയിനങ്ങൾ
നട്ടുവളർത്തിയിരിയ്ക്കുകയാണ്‌. കാന്താരി, വഴുതന, ചേമ്പ്‌, വെണ്ട……………

സതീശൻ സുഹൃത്തുക്കളോട്‌ പറഞ്ഞു.

 “കഴിഞ്ഞ തവണ ജനകീയാസൂത്രണം വഴി കിട്ടിയ വിത്തുകളാ… മേരിചേച്ചി നന്നായിട്ട്‌ നോക്കുന്നുണ്ട്‌.”

മേരിചേച്ചിയുടെ വീടിന്റെ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടെപ്പോൾ അവർക്ക് നിരാശ തോന്നിയില്ല. അവർ പ്രസ്താവന മടക്കി വാതിലിന്റെ വാതായനം വഴി മുറിയ്ക്കുള്ളിലേയ്ക്കിട്ടു ഇറങ്ങി നടന്നു.

മേരിചേച്ചിയുടെ മുറ്റത്ത്‌ നിന്ന്‌ തെക്കോട്ടു നോക്കിയാൽ മൂന്നുനാലു ആള്‍ താഴ്ച്ചയിൽ ഒഴുകുന്ന തോടു കാണാം.

സതീശൻ ചോദിച്ചു:

“നിങ്ങൾക്ക് ഓർമ്മയൊണ്ടോ പൈപ്പുവെള്ളം വരുംമുമ്പ്‌ നമ്മൾ ഈ തോട്ടിലാ വന്നു കുളിച്ചിരുന്നത്‌. അതിനു മുമ്പ്‌ ഇവിടെയൊന്നും ആൾപ്പാർപ്പേ ഇല്ലാരുന്നു. എന്റെ ഓർമ്മയിൽ ഒരു കൃഷീം ഇല്ലാതെ ഇഞ്ചിപ്പുല്ല്‌ വളർന്നു നിക്കു വാർന്നു”.

അടുത്ത വീടിന്റെ നടക്കല്ലു കയറി ത്തുടങ്ങിയപ്പോൾ സതീശൻ സംസാരം നിർത്തി, മുറ്റത്തു നിന്നിരുന്ന പെൺകുട്ടിയോട്‌ അവൻ ചോദിച്ചു.

“അപ്പച്ചനില്ലേമോളേ ?”
“ഇല്ലപണിക്കുപോയി”
“‌അമ്മച്ചിയോ?”
“കുളിയ്ക്കുവാ……ഇപ്പവരും.”
പെൺകുട്ടി പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും അവളുടെ അമ്മ വാതിൽക്കലെത്തി. അവർ കുളിയ്ക്കുക തന്നെയായിരുന്നു. കഴുകി വൃത്തിയാക്കിയ ചുവന്ന പുക്കളുള്ള വെളുത്ത നൈറ്റി അപ്പോൾ ഇട്ടതേയുള്ളു. മുടി തുവരാൻ തോർത്ത് കെട്ടിവച്ചിട്ടുണ്ട്‌. കണ്ണെഴുതിയിട്ടില്ല, പൊട്ടു തൊട്ടിട്ടില്ല.
“കുഞ്ഞുമോളേ……ഞാൻ”
“പിന്നെഒറപ്പല്ലേ……….”
“എനിക്കറിയാം എന്നാലും…“

“ഒരെന്നാലും വേണ്ട ”

“ഓ……എന്നാഞങ്ങള്‌..”
അവരെല്ലാം തിരിച്ച്‌ പടിയിറങ്ങിത്തുടങ്ങി.

“സതീശേട്ടാ……എന്റെ ബ്ലൌസ്സ്‌……. ”

“ങാ!……തരാമല്ലോ………ഇത്തിരി തെരക്കൊണ്ട്‌………രണ്ട്‌ ദെവസം കഴിയട്ടെ.”

“ങാ…”

ഇപ്പോഴാണ്‌ സതീശൻ അവളുടെ ശരീരത്തിൽ നോക്കിയത്‌. നൈറ്റി അവൾക്ക് ചേരുന്നില്ല. സാരിയിൽ, ബ്ലൌസ്സിൽ അവളൊരു ജ്വലിക്കുന്ന പെണ്ണാണ്‌. ബ്ലൌസ്സിന്‌ തുണി വെട്ടുമ്പോൾ അവളുടെ മാറിന്റെ ധന്യത അവൻ സങ്കല്‍പിച്ചതായിരുന്നു പക്ഷെ, നൈറ്റിയിൽ ഒന്നും വ്യക്തമല്ല.

കുഞ്ഞുമോളുടെ കണ്ണുകൾ ചോദിയ്ക്കുന്നു. എന്നാ സതീശഞ്ചേട്ടാ ഇങ്ങനെ നോക്കുന്നെ……..

അവന്റെ കണ്ണുകൾ മറുപടി പറയുന്നു. ഹേയ്, ഒന്നുമില്ലന്നേ……..

എന്നിട്ടും അവളുടെ കവിളിൽ നാണത്തിന്റെ മുല്ല മുട്ടുകൾ……….

സതീശൻ, സ്‌നേഹിതർ നടന്നകന്നു കഴിഞ്ഞിട്ട്‌ കുഞ്ഞുമോളുടെ അടുത്തേയ്ക്ക്‌ വന്നു.

“ഈ നൈറ്റി റെഡിമേഡാണോ ?”

“ഉം.?”

“അതിനൊന്നു രണ്ടു ടക്കിന്റെ കൊറവുണ്ട് കുഞ്ഞുമോള്‍ കടേല്‍ കൊണ്ടുവാ…ഞാനിട്ടു തരാം.”
“ഓ……അതൊന്നുംവേണ്ട.”
“വേണം. എന്നാലേ നൈറ്റി ഇട്ടു കാണുമ്പം ശേലൊള്ളൂ
“എല്ലാരുടേം മേത്തിന്റെ ശേലു നോക്കീട്ടാ തയ്ച്ചുകൊടുക്കുന്നേ……..?”
“എന്നാസംശയം.”
“എന്നാ സതീശഞ്ചേട്ടന്‍ ഒറപ്പായിട്ടും ജയിക്കും.”
“അതെന്നാ കുഞ്ഞുമോളേ.””

ഇവടൊളള എല്ലാരുടേം ബ്ലൌസ്സും നൈറ്റീം പാവാടേം തയ്ക്കുന്നത്‌ ചേട്ടനല്ലെ ?”

“അതുകൊണ്ടല്ലേ കുഞ്ഞുമോളേ ഇവടെ ഒള്ള എല്ലാ പെണ്ണുങ്ങളേം കാണാൻ നന്നായിരിക്കുന്നേ..”

“ഉവ്വുവ്വേ………… എനിക്കറിയാവേ..”

ശരിയാണ്‌ സതീശൻ ഇന്നാട്ടിലെ എല്ലാ സ്ത്രീകളുടേയും ഇഷ്ടപ്പെട്ട തയ്യൽക്കാരനാണ്‌. അവന്റെ കണ്ണകൾ എക്സറേ നയനങ്ങളാണെന്നാണ്‌ സ്ത്രീകൾ പറയുന്നത്‌. വസ്ത്രങ്ങൾക്കുള്ളിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങി അവയവങ്ങളുടെ വലിപ്പചെറുപ്പങ്ങളും, വളവുതിരിവുകളും കൃത്യമായി കണ്ടെത്തുവാൻ ആ കണ്ണുകൾക്ക് കഴിയുന്നു. ശേഷം തയ്ച്ചുകൊടുത്തത്‌ അണിഞ്ഞാൾ മോൾഡ് ചെയ്ത്‌ തീർത്തതുപോലെ ആകുന്നു. ആ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്‌ വോട്ടു ചെയ്യാനെത്തുന്ന ഒരു സ്ത്രീയ്ക്കും സതീശനെ മറക്കാനാവില്ല.

അവരാരും മറന്നില്ല.

വിമോചനമുന്നണിക്കാർ വന്നു പോയതിന്റെ പിറ്റേന്ന്‌ സതീശവ് പട്ടണത്തിൽ പോയിട്ട്‌ തിരിച്ചുവന്നില്ല. അവവ് ഒരിക്കലും രാത്രിയിൽ പത്തു മണി കഴിഞ്ഞിട്ടും എത്താതിരുന്നിട്ടില്ല. അതവന്റെ വീട്ടുകാർക്കുമാത്രമല്ല അയൽ പക്കത്തുള്ളവർക്കും, ഇപ്പോൾ നാട്ടുകാർക്കൊക്കെ അറിയാവുന്ന കാര്യമായിരിയ്ക്കുകയാണ്‌. അവനെപ്പറ്റിയെന്തും, അവന്റെ ഭാര്യ സരിതയ്ക്കോ അച്ഛൻ സുകുമാരനോ അമ്മ വിമലയ്ക്കോ അറിയാവുന്നതിനേക്കാൾ ഇന്നു നാട്ടുകാരറിയുന്നു. ഒരു പക്ഷെ, അതൊരു പൊതുപ്രവർത്തകന്റെ സ്ഥിതിവിശേഷമാണെന്ന്‌ നിങ്ങൾ പറയുമായിരിയ്ക്കാം.

എന്താകിലും സതീശൻ അന്ന്‌ രാത്രിയിൽ വളരെ ഇരുട്ടിക്കഴിഞ്ഞിട്ടും എത്തിയില്ല.

സുകുമാരൻ ടി.വി ഓഫ്‌ ചെയ്ത്‌ മുറ്റത്തിറങ്ങി നിന്നു. വിമല മുറ്റത്തു തന്നെ സുകുമാരന്‍ പിറകിൽ നിന്നു. സരിത വരാന്തയിൽ വരെ എത്തിയും നിന്നു.

അവന്റെ സ്‌നേഹിതർ പടികടന്നെത്തി.

എല്ലാവരും ശ്രദ്ധിയ്ക്കുന്നു ണ്ടായിരുന്നു. സംശയങ്ങളുണ്ടാകാവുന്ന സാഹചര്യങ്ങളായിരുന്നു, അധികവും. പക്ഷെ, എവിടെ, എങ്ങിനെ അന്വേഷണം തുടങ്ങണമെന്നു മാത്രം ആർക്കും അറിയാതെ
തുടർന്നു.

മുറ്റത്തും വരാന്തയിലും പിറു പിറുപ്പുകളും, അടക്കിയ വാക്ക് വാദങ്ങളുമായിട്ട്‌, പുകവലിച്ചും വലിക്കാതെയും സമയം നീങ്ങിക്കൊണ്ടിരുന്നു.

കിഴക്കൽ മാനത്ത്‌ വെള്ളക്കീറ്‌ കണ്ട്‌ സമയം അറിയുന്നതിനായി വാച്ചിൽ നോക്കി തലയുയർത്തിയ ഒരാൾ പടികടന്നു വരുന്ന സതീശനെ ആദ്യമായി കണ്ടു.

അവന് യാതൊരുവിധ ഭാവപ്പകർച്ചയുമുണ്ടായിരുന്നില്ല. വളരെ സാവധാനം സൈക്കിളിൽ നിന്നിറങ്ങി സ്നേഹിതരെ നോക്കി പുഞ്ചിരിച്ചു.

“നല്ലൊരു കഥയുണ്ട്‌ കടയിൽ വന്നിട്ട്‌ പറയാം”.

സ്നേഹിതർ സമാധാനമായി മടങ്ങി.

നേരത്തെതന്നെ അവരെല്ലാം കുളിച്ച്‌ വൃത്തിയായവസ്ത്രങ്ങൾ ധരിച്ച്‌ സതീശന്റെ കട തുറക്കുന്നതും കാത്തു നിന്നു.

കടയുടെ നിരപ്പലകയുയർത്തുമ്പോൾ മുതല്‍ അവൻ കഴിഞ്ഞ രാവിന്റെ കഥ പറഞ്ഞു തുടങ്ങി.

ഞാൻ തിരിച്ചു പോരുവാർന്നു. തീയറ്ററിന്റെ അടുത്തുള്ള പാലത്തേലു വച്ചാ കറന്റു പോയത്‌, നെലാവുമില്ലാ, കൂരാക്കൂരിരുട്ട്‌…. എന്റെ സൈക്കിളിന്റെ ലൈറ്റും കത്തുന്നില്ല. സൈക്കിളീന്നിറങ്ങി ലൈറ്റ്‌ കത്തിയ്ക്കാൻ നോക്കീപ്പം. അടുത്തൊരു കാറു വന്നു നിന്നു. മാരുതി വാനാ. ഇരുട്ടല്ലാർന്നൊ…നെറമൊന്നും കാണാമ്പറ്റീല്ല. സതീശ്ശാന്ന്‌ പരിചയമൊള്ളൊരു വിളി. ആരാന്നു ചോദിച്ചോണ്ട്‌ കാറിന്റെ
അടുത്തെത്തീട്ടൊണ്ടാകും ബലത്തിൽ രണ്ടാളുകളെന്നെ കാറിലാക്കി, വായില്‍ തുണിതിരുകി, കണ്ണുകെട്ടി കൈ പുറകിലേയ്ക്ക്‌ വരിഞ്ഞു കെട്ടി…..”

അവനൊരു നിമിഷം കഥ നിർത്തി ശ്രോതാക്കളുടെ മുഖങ്ങളിൽ നോക്കി, ആ മുഖങ്ങളിലും കണ്ണുകളിലുമെല്ലാം ആകാംക്ഷമാത്രമാണ്‌, അവനിഷ്ടമായി, ഏതൊരു കഥാകാരന്റേയും പോലെ. ഒരു ചോദ്യവും ചോദിയ്ക്കാത്ത, യാതൊരു വിധ വിമേശനങ്ങളും നടത്താത്ത,
വായ പൊളിച്ചിരിയ്ക്കുന്ന ശ്രോതാക്കളെയാണല്ലോ ഇന്നു വരെ ജീവിച്ചിരുന്നിട്ടുള്ള എല്ലാ കഥാകാരന്മാർക്കും ഇഷ്ടമായിട്ടുള്ളത്‌. അവൻ കഥ തുടർന്നു. കേൾവിക്കാരേറാതെ അവൻ കടയുടെ നിരപ്പലക താഴ്ത്തിയാണ്‌ ഇട്ടിരിയ്ക്കുന്നത്‌. കൂടാതെ ഇക്കഥയെ ചെവികളിലൂടെ പകരാനിടവരരുതെന്ന്‌ സ്നേഹിതർക്ക്
താക്കീതും കൊടുത്തിരുന്നു. ഒരു പക്ഷെ, ഈകഥയുമായി ബന്ധപ്പെട്ട്‌ ഐശ്വര്യം എത്തിപ്പെടാം,
സ്ഥാനമാനങ്ങളിലെത്തിപ്പെടാം. സ്നേഹിതർ വാക്കുകെടുത്തു, സതീശന്റെ തുറന്നു വച്ച വലതു കൈയ്യില്‍ സ്‌നേഹിതരുടെ വലതു കൈകൾ കമഴ്ത്തി വച്ച് ഗാഢമായിട്ടമർത്തിക്കൊണ്ട്‌. കൂടാതെ അവരുടെ വകയായിട്ട്‌ ശക്തമായ പിന്തുണാ വാഗ്ദാനവും.

വണ്ടി അധികം ഓടീട്ടൊന്നുമില്ല; ആള്‍ പാർപ്പില്ലാത്തിടത്തു കൂടെയാ പോയിരുന്നെ. ഒരു വീട്ടിലെത്തി, ഒരു ശബ്ദവും കേൾക്കാനില്ലാർന്നു പറഞ്ഞാൽ, മനുഷ്യന്റെ ശബ്ദം, റേഡിയോപ്പാട്ടോ, ടി.വീ ടെ ഒച്ചയോ ഒന്നും. അതുകൊണ്ട്‌ മനസ്സിലായി ആരും താമസ്സിയ്ക്കാത്ത സ്ഥലമാണെന്ന്‌.
വരുംവഴി അവന്മാരു കൂടെക്കൂടെ പറഞ്ഞോണ്ടിരുന്നു, കൊല്ലാങ്കൊണ്ടോകുവല്ലാന്ന്‌. എനിക്കും അറിയാരുന്നു. പക്ഷെ, അവടെ, ആ വീട്ടിച്ചെന്നിട്ട്‌ ഞാങ്കരുതീർന്നതു പോലെ വിലപേശലല്ലാനടന്നത്‌. കാറ്‌ മുറ്റത്താകണം നീർത്തീത്‌. മുറ്റത്താകെ ചരള്‌ നെരത്തീട്ടൊണ്ടാരുന്നു. കാറ്‌ ഉരുണ്ടു കേറീപ്പോഴൊള്ള ഒച്ച അങ്ങനെ ആർന്നു. കണ്ണും കയ്യും കെട്ടിത്തന്നെ രണ്ടാളുകള്‍ പിടിച്ചോണ്ടാണ്‌ മുറീലേയ്ക്ക്‌ കൊണ്ടു പോയത്‌. അവർക്ക് എന്നേക്കാൾ പൊക്കവും ആരോഗ്യവുമുണ്ട്‌. എന്റെ കുതറിച്ചയൊന്നും വിലപ്പോയില്ല, മൂന്ന്‌ കട്ടളപ്പടിയില്‍ കാലു തടഞ്ഞശേഷം ഒരു മുറിയിലെത്തി. മുറിയിൽ, കിടക്ക വിരിച്ച കട്ടിലിൽ അവരെന്നെ കിടത്തി, കാലുകളെ രണ്ട്‌ കട്ടിൽ കാലിലും തുണികൊണ്ട്‌ വരിഞ്ഞു കെട്ടി. കൈകളെ തലയ്ക്കലെ കട്ടിൽക്കാലിലും കെട്ടി. കണ്ണിലെ കെട്ടഴിയ്ക്കുമെന്നും, വായിലെ തുണി
എടുക്കുമെന്നും കരുതീട്ട്‌ ചെയ്തില്ല. എന്നിട്ടവർ മുറിവിട്ടു പോയി. മുറിയിൽ ഫാൻ കറങ്ങുന്നുണ്ട്‌, വെളിച്ചമുണ്ട്‌… പിടിയിൽ വലിയിൽ മേത്ത്‌ അവിടവിടെ ചെറിയ വേദനകളൊക്കെയൊണ്ട്‌, വിയർത്തുമിരുന്നു.ഫാനിന്റെ തണുപ്പ്‌ വിയർപ്പിനെ ഒപ്പിക്കൊണ്ടിരുന്നു. ഞാനപ്പോ എന്റെ ശരീരത്തെ മാത്രമേചിന്തിച്ചിരുന്നുള്ളൂ. നിങ്ങളെ ആരേം ഓർത്തില്ല. അച്ഛനേം അമ്മേം സരിതേം ഓർത്തില്ല. അപ്പോഴും ഞാൻ വിശ്വസ്സിച്ചു കൊണ്ടിരുന്നു, ആരേലും വന്നെന്റെ കണ്ണിലെ കെട്ടഴിയ്ക്കുമെന്നും വായിലെ തുണി എടുക്കുമെന്നും, എന്നിട്ട്‌ ഞാങ്കാണുന്നത് സംയുക്ത കക്ഷിയുടെ, അല്ലെങ്കിൽ സഹകരണ പാർത്തിയുടെ ഏതെങ്കിലും വല്യ നേതാവാകുമെന്നും കരുതി. ഞാനവരുടെ കൂടെ നിൽക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും കരുതി. നിന്നാലോ ലക്ഷങ്ങൾ തരാമെന്നോ, റബ്ബർ തോട്ടം
തരാമെന്നോ, ഒരു രണ്ട്‌ നില കെട്ടിടം തരാമെന്നോ പറയുമെന്നു കരുതി. അതെല്ലാമാണല്ലൊ എന്റെ ആഗ്രഹങ്ങൾ… ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ള എന്റെ സ്വപ്നങ്ങൾ… പക്ഷെ, എന്റെ
മോഹങ്ങളെയെല്ലാം മാറ്റി മറിച്ചുകൊണ്ട്‌ ഒരു മണം മുറിയിൽ നെറയുകയാണാദ്യം ചെയ്തത്‌. വിദേശ
പെർഫ്യൂമിന്റേതാ…ആ മണത്തിലുള്ളൊരു നേതാവ്‌ മങ്കാവുടിയിൽ ഒണ്ടോ……പിന്നെ ചിന്തിച്ചത്‌ അങ്ങനെയാ…
ചിന്തിച്ചെനിയ്ക്ക്‌ ഉത്തരം കണ്ടെത്തേണ്ടി വന്നില്ല. ആ മണം അടുത്തടുത്തു വന്ന്‌ കട്ടിലിൽ എന്റടുത്തിരുന്നു. അതിന്റെ ർദ്ദവമുള്ള കൈ എന്റെ നെഞ്ചില്‍ വച്ചു. അതൊരാണിന്റെ കൈയ്യല്ലെന്നു എനിയ്ക്കു മനസ്സിലായി. അത്രയ്ക്ക്‌ മാർദ്ദവമാണതിന്‌. അവൾ ചോദിച്ചു, ഞാനാരാന്നറിയ്യോ….എനിയ്ക്ക്‌ മിണ്ടാമ്പറ്റീല്ല, കാരണം എന്റെ വായിൽ തുണിയാരുന്നില്ലെ…അതവൾക്ക് മനസ്സിലായി, അവളെന്റെ വായിൽ നിന്നും തുണി എടുത്തുമാറ്റി. നീ ആരാ, എന്നാ വേണം…ഞാൻ ചോദിച്ചു അവൾ പറഞ്ഞു ഞാനൊരു പെണ്ണാ….സുന്ദരിയായ പെണ്ണു തന്നെയാ…സുന്ദരിയാണോന്നു ഞാന്‍ കണ്ടിട്ടു പറയാം നീ എന്റെ കണ്ണിന്റെ കെട്ടഴിയ്ക്ക്‌. അവള്‌ കെട്ടഴിച്ചില്ല, ചിരിയ്ക്കുക മാത്രം ചെയ്തു.പക്ഷെ, ആ ചിരി കൊലച്ചിരിയായിരുന്നില്ല. അസ്സല്‌ പെണ്ണിന്റെ ചിരി. സുന്ദരിയായ കൊതിപ്പിയ്ക്കുന്ന പെണ്ണിന്റെ ചിരി. അവളു പറഞ്ഞു. പെണ്ണിനെ ഇഷ്ടോള്ള ആളാന്നറിയാം, പല പെണ്ണുങ്ങളെ തൊട്ടിട്ടൊള്ള ആളാന്നും അറിയാം, എന്നെ
ഇഷ്ടാവ്വോ…എന്തോ.. അവളെന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചുമാറ്റി. ഉടുമുണ്ട്‌ ഉരിഞ്ഞു നീക്കി…നിനക്കെന്നതാ വേണ്ടേ, ഞാൻ ചോദിച്ചു. പക്ഷെ, അവള്‍ ഉത്തരം പറഞ്ഞില്ല. ചിരിയ്ക്കുക മാത്രം ചെയ്തു. ആ ചിരിയ്ക്ക്‌ വല്ലാത്തൊരു ആകർഷണത്വമുണ്ടാരുന്നു. അവളുടെ ചുണ്ടുകൾ എന്റെ മാറിൽ, കഴുത്തിൽ, കവിളിൽ, ചുണ്ടുകളിൽ…പക്ഷെ, ഞാൻ ഉണരുകയല്ലാരുന്നു, ഐസുകട്ടയിൽ പൊതിഞ്ഞതു പോലെ ഞാനുറഞ്ഞുപോവുകയാരുന്നു.ഉള്ളില്‍ ഭയമാരുന്നോ….അറിയില്ല. പക്ഷെ, അടുത്ത നിമിഷം എന്റെ അടിവസ്ത്രത്തിനുള്ളിൽ മൃദുവായ ആ വിരലുകളെത്തിയപ്പോൾ, എനിയ്ക്കറിയാമ്മേലാത്ത ഒരു മർമ്മത്തിൽ ആ വിരലുകൾ തൊട്ടപ്പോൾ ഞാൻ,
പെട്രോളിനു തീപിടിയ്ക്കുമ്പോലെ കത്തിയുണരുകയാരുന്നു. ജ്വാല വാനോളം ഉയർന്നിട്ടുണ്ടാകും. എനിക്കെന്നെ, മനസ്സിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അത്‌ അത്രമാത്രം
ഉയരത്തിലായിക്കഴിഞ്ഞിരുന്നു.

പിന്നെ…പിന്നെ..എനിക്കറിയാമ്മേലാതായി, അറിഞ്ഞിട്ടില്ലാത്തതായി…

പിളർന്നിരുന്ന, സ്നേഹിതരുടെ വായകൾ അടഞ്ഞില്ല. കണ്ണുകളുടെ മിഴികൾ അനങ്ങിയില്ല. അവൻ സംസാരം നിർത്തി കടയുടെ നിരപ്പലക ഉയർത്തി വച്ചു

പിന്നീടാരും മിണ്ടിയില്ല.

അവൻ തയ്യൽ മെഷിനിൽ എണ്ണയിട്ടു തുടച്ചു ബോബനുകളിൽ നൂലുചുറ്റി, ഉപയോഗമില്ലാത്ത തുണിക്കഷണത്തിൽ  തയ്ച്ചു നോക്കി, തയ്യൽ കാണി ശരിയാക്കി.

അവൻ സ്നേഹിതരെ നോക്കി, അവരിൽ ചിലർ ബീഡി വലിയ്ക്കുന്നു. ഒരാള്‍ താടി തടവുന്നു.
വേറൊരുത്തൻ അന്നത്തെ പത്രത്തിൽ വെറുതെ നോക്കിയിരിയ്ക്കുന്നു.

“ഞാനുണർന്നപ്പോൾ അവൾ ഒരൊറ്റ വാചകം പറഞ്ഞു……. സംയുക്ത കക്ഷിയുടെ കൂടെ നിൽക്കണമെന്ന്‌. പിന്നെ നടന്നകലുന്ന ശബ്ദം കേട്ടു. ആരോ എന്റെ കയ്യിന്റേയും കാലിന്റേയും കെട്ടുകളഴിച്ചു. കൈ പിറകിൽ വീണ്ടും കെട്ടി വച്ചു. കണ്ണുകൾ ഒന്നുകൂടി വലിച്ചു കെട്ടി, വായിൽ തുണി തിരുകി. മൂന്ന്‌ കട്ടളപ്പടികൾ കടന്ന്‌ മാരുതി വാനിന്റെ പിറകിലെ സീറ്റിൽ രണ്ടാളുകൾക്ക് നടുവിൽ ഇരുത്തി എന്നെ സൈക്കിളിന്റെ അടുത്ത്‌ ഉപേക്ഷിച്ചിട്ടു പോയി…

@@@@@@


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top