അദ്ധ്യായം പതിനെട്ട്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

‘അജ്ഞാതമായ മൃതദേഹം, വിശ്വനാഥിന്റെ’

കഴിഞ്ഞ ജൂൺ ഇരുപത്തെയേഴാം തിയതി നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ ഇരുപത്തിയേഴാം നമ്പർ മുറിയിൽ കാണപ്പെട്ട മൃതദേഹം ഒരു പഴയകാല നക്സലേറ്റിന്റേതായിരുന്നെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

അദ്ദേഹം അവസാനമായി ഷരിച്ചിരുന്ന വസ്ത്രങ്ങൾ

കണ്ടിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിറ്റിക്കുന്ന അടയാളങ്ങളുമാണ് തിരിച്ചറിയാൻ തെളിവായിരിക്കുന്നത്.

തലയുടെ പിന്നിലേറ്റ ശക്തമായ ആഘാതത്തിൽ നിന്നുമുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നൊഴുകിയതിനാലാണ് വിശ്വനാഥനെന്ന നാല്പതുകാരൻ മരിക്കൻ ഇടയായിരിക്കുന്നത്.  അന്ന് പത്രങ്ങൾ വഴി പരസ്യം നൽകിയിട്ടും തിരിച്ചറിയാൻ കഴിയാതെ വരികയും ബന്ധുക്കൾ എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയാണുണ്ടായത്.

മരിച്ച യുവാവും മറ്റൊരു ചെറുപ്പക്കാരനും ഒരുമിച്ചാണ് തലേന്നാൾ ഹോട്ടലിൽ എത്തി മുറി എടുത്തിരിക്കുന്നത്.  മുറിയെടുക്കുമ്പോൾ സ്നേഹിതന്റെ പേരാണ് രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിട്ടിരിക്കുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ അപ്രകാരമൊരു മേല്‍വിലാസം കണ്ടെത്താനായില്ല.

രാവിലെ റൂമിലെത്തിയ റൂം ബോയി ആണ്‌ മൃതദേഹം ആദ്യമായി കണ്ടത്‌. തറയില്‍ കമിഴ്ന്ന്‌, രക്തത്തില്‍ മുങ്ങി കിടക്കുകയായിരുന്നു. വാതില്‍ ചാരിയാണ്‌ കിടന്നിരുന്നത്‌. സ്നേഹിതന്‍ മുറിയിലില്ലായിരുന്നു.

പോലീസ്‌ കേസ്‌ എടുത്തു അന്വേഷണം നടത്തിയിരുന്നു.യാതൊരു തുമ്പും കിട്ടാത്ത സ്ഥിതിയില്‍ അന്വേഷണം അവതാളത്തില്‍ കിടക്കുകയായിരുന്നു. അന്വേഷണം ഈര്‍ജിതമാക്കുമെന്നും, കുറ്റവാളികളെ കണ്ടെത്തുന്നതാണെന്നും പോലീസിന്റെ ഒരറിയിപ്പില്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റെ മുറിയില്‍ ഇരുന്നാണ്‌ സെലീന പത്രം വായിച്ചത്‌. അവളുടെ മുഖം ഭയചകിതമായി. സിദ്ധാര്‍ത്ഥന്‍ അവളെതന്നെ ശ്രദ്ധിക്കുകയായിരുന്നു. പത്രത്തില്‍ നിന്നും കണ്ണുകളെ ഉയര്‍ത്തി അവള്‍ അവനെ നോക്കി.

“സിദ്ധാര്‍ത്ഥന്‍ ….. താങ്കള്‍?”

“യേസ്‌ ……ഞാന്‍ തന്നെ.”

അവള്‍ സാവധാനം കസേരയില്‍ നിന്നും എഴുന്നേറ്റു യാന്ത്രികമായിട്ട്‌. തുടര്‍ന്നു പുറത്തേയ്ക്ക്‌ ഓടാന്‍ ശമിച്ചു. പക്ഷെ, സിദ്ധാര്‍ത്ഥന്‍ തടഞ്ഞു നിര്‍ത്തി.

“സെലീനാ…….”

അവൻ അവളെ ഉടലിനോട് ചേർത്തു നിർത്തി, അവൾ വിറച്ചു കൊണ്ടിരിക്കുന്നു.

“സെലീനാ…….സെലീനാ…….”

അവള്‍ മുഖമുയര്‍ത്തി അവന്റെ കണ്ണുകളില്‍ നോക്കി. ഭയന്നു വിറച്ച കണ്ണുകള്‍ …………………

അവന്‌ ഒന്നും പറയാന്‍ കഴിയാതെ നിമിഷങ്ങളോളം നിന്നു.

“സിദ്ധാര്‍ത്ഥാ ………. നിങ്ങള്‍ക്കവിടെ നിന്നും രക്ഷപെടാനാവില്ല….. എനിക്കും…..”

“സെലീനാ……”

“അവര്‍ അതിന്‌ സമ്മതിയ്ക്കില്ല….. ഈ ഗ്രാമത്തില്‍ ഒരു എറുമ്പരിച്ചാല്‍ കൂടി അവരറിയും …….”

നീണ്ടു നിന്ന നിശ്ശബ്ദത.

സെലീന അവന്റെ കുട്ടിലില്‍ ഉരുന്നൂ. സിദ്ധാര്‍ത്ഥന്‍ കസേരയിലും.

“ഈ ഭിത്തികള്‍ക്കു പോലും കാതുകളുണ്ട്‌, കണ്ണുകളുണ്ട്‌ ഇവിടെ തങ്ങി നില്‍ക്കുന്ന വായുവിനുപോലും ഘ്രാണശക്തിയുണ്ട്‌….”

സെലീന അവന്റെ മുഖത്തു നോക്കിയിരുന്നു.

അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി വിരിഞ്ഞുവരുന്നു.

അതു കണ്ടവൾക്ക് വഴി തെറ്റിയിരിക്കുന്നു.

“മകളെ….സതീ……”

ഭഗവാൻ അവളെ വിളിച്ചു.കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു അവള്‍ ഭഗവാന്റെ മാറിൽ ചേര്‍ന്നു നിന്നു. ആ മാറില്‍ നിന്നും കിട്ടിയ സുരക്ഷിത ബോധത്തിൽ അവള്‍ പുളകം കൊണ്ടു.

“എന്നാണ്‌ മോളുടെ ആഗ്രഹം?”

“എന്താണെങ്കിലും സാധിച്ചു തരുമോ?

“ഉവ്വ് മകളെ …… ഞാന്‍ ഭഗവാനാണ്‌. …..എന്നെക്കൊണ്ട് കഴിയാത്തതൊന്നുമില്ല. എന്റെ പൊന്ന് മോള് ചൊദിച്ചുകൊള്ളൂ….”

“എങ്കിൽ…..”

“എങ്കിൽ….?”

“നമുക്കിവിടം വിട്ടു പോകാം…… ഈഗ്രാമം വിട്ട്…”

“അതെന്തിനാണ്‌ ?”

“മുടുത്തു ……. അച്ഛാ!….ഇതു നരകമാണ്‌, ഇവിടെ ജീവിച്ചാല്‍ നമ്മള്‍, മനുഷ്യര്‍, രാക്ഷസന്മാരും പിശാചുകളുമായിപ്പോകും ….”

“മകളെ ……. ?”

“അതെയച്ഛാ……നമുക്കു ചുറ്റും പിശാചുക്കളും രാക്ഷസന്മാരുമാണ്.  അവരുടെ മായാജാലത്തിലും മന്ത്രവാദത്തിലും ബോധം മരങ്ങി ലക്ഷ്യം കെട്ട് അലയുന്ന ഏഴകാളാണ് എവിടെയത്തുന്ന ലക്ഷങ്ങൾ…..”

“മകളെ അങ്ങിനെ പറയരുത്‌. നമുക്കു അന്നം ഇവിടെ

മാണ്‌ കിട്ടുന്നത്‌ ……”

“പക്ഷെ, ആ അന്നം എനിക്കു മടുത്തു….”

“എന്നു പറഞ്ഞാല്‍ ഇവിടെത്തെ സത്യങ്ങള്‍ സത്യങ്ങളല്ലെന്ന് മകൾക്ക് തോന്നുന്നുവോ?”

“തോന്നലല്ല, അതാണ് സത്യം.”
“എങ്കിൽ മകൾ പുറപ്പേടാൻ ഒരുങ്ങിക്കൊള്ളൂ”

മകൾ ഒരുങ്ങി….. അച്ഛനും.

തോളിൽ ഓരോ ഭാണ്ഡവും തൂക്കി രണ്ടുപേരും നന്നു. കുറ്റിക്കാട്ടിലൂടെ, താഴ് വാരത്തിലൂടെ…..

വൻവൃക്ഷങ്ങൾ തിങ്ങിയ കൊടും വനത്തിലൂടെ…..

ഒടുവിൽ,

ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ……

പൊടുന്നനെ അവരുടെ വഴി തടയപ്പെട്ടു.

ബൃഹത്തായൊരു സൈന്യം. സർവ്വസൈന്യാധിപനായി കുതിരപ്പുരത്ത്, മുന്നിൽ, നിന്ന ആളിനെ അവൾശ്രദ്ധിച്ചു.

അത്, അശ്വനിപ്രസാദ്.

അവളുടെ നെഞ്ച് പൊട്ടുന്നതുപോലെ തൊന്നി.

അശ്വനി കുതിരപ്പുറത്തു നിന്ന് ചടിയിറങ്ങി, ഉറയിൽ നിന്ന് വാൾ ഊരി, അവൾ കണ്ടു

അച്ഛനെ കുത്തി മലർത്തി.

അച്ഛാ……!

അവൾ നിളിച്ചു.

ദേവി ഞെട്ടിയുണർന്നു. ചുറ്റും നോക്കി, മുറിയിൽ ആരുമില്ല.

കൂടെക്കൂടെ അവൾ കണ്ടുകൊണ്ടിരുന്ന സ്വപ്നമാണത്…..

വീണ്ടും വീണ്ടും അയാൾ വന്നു.

സിദ്ധാർത്ഥൻ.

അയാളെപ്പറ്റി കൂടുതൽ ഒന്നുമറിയില്ല. പറയുന്നത് സത്യമാണോയെന്നും അറിയില്ല.  അയാൾ ചീത്തയാണെന്നും, ഭ്രാന്തനാണെന്നും ശന്തിനിലയത്തിലെ പലർക്കും ഇഷ്ടമല്ലയെന്നും പറഞ്ഞിട്ടുകൂടി അയാളുടെ സന്ദർശനം തടസ്സം ചെയ്യാൻ തോന്നുന്നില്ല. അയാൾ പറയുന്നത് സത്യമാണെങ്കിൽ അച്ഛൻ തറവാടും സ്വത്തുക്കളും ഉപേക്ഷിച്ചിട്ട്‌ ഇവിടെ എത്തിയതെന്തിനാണ്‌, എങ്ങിനെയാണ്‌? അമ്മ ആത്മഹത്യ ചെയ്തതെന്തിനാണ്‌? ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കപട വേഷ ധാരിയായി മറഞ്ഞു നിൽക്കുന്നതെന്തിനാണ്‌? എന്നെങ്കിലും ഇങ്ങിനെയൊക്കെ ചോദിക്കാൻ കഴിയുമോ? അദ്ദേഹം ഇതിനെല്ലാം ഉത്തരം തരാന്‍ തയ്യാറാകുമോ? തന്നെ മകളെന്ന്‌ അംഗീകരിച്ച്‌ സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറാകുമോ?

പെട്ടെന്ന്‌ ദേവി കിടക്കവിട്ടെഴുന്നേറ്റ്‌ നിലകണ്ണാടിയുടെ മു

നിന്നും മുടി ഒതുക്കി. മുഖം തുടച്ചു. വസ്ത്രങ്ങള്‍ നേരെയാക്കി. മുറിയില്‍ നിന്നും പുറത്തേയ്ക്ക്‌ ഇറങ്ങി നടന്നു.

ശാന്തി നിലയം സജീവമാണ്‌. നാളെയ്ക്കുള്ള ഒരുക്കങ്ങളാണ്‌. ഷഷ്ടിപൂര്‍ത്തി ആഘോഷം തുടങ്ങിയതില്‍പ്പിന്നെ പരിച്ചാരകര്‍ക്കും വാല്യക്കാര്‍ക്കും ഉറക്കവും വിശ്രമവും കുറഞ്ഞിരിക്കുന്നു.

ഭഗവാന്റെ ശയനമുറിയുടെ വാതില്‍ക്കല്‍ പരിചാരിക അന്ധാളിച്ചു നിന്നു.

“എന്താണ്‌ ദേവി അസമയത്ത്‌?”

“എനിക്ക്‌ അദ്ദേഹത്തെ കാണണം.”

പരിചാരിക അകത്തുപോയി വന്നു.

“ദേവി എഴുന്നള്ളിക്കൊള്ളു….”

അവള്‍ ഒഴിഞ്ഞു നിന്നു, ദേവി മുറിയില്‍ കയറിക്കഴിഞ്ഞ്

വാതിലടച്ചു.

ഭഗവാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതായിരുന്നു.

“എന്താണ്‌ ദേവി?”

ദേവി ഭഗവാന്റെ അടുത്തായിട്ട നിന്നു. ഭഗവാന്റെ മുഖത്ത്‌, കണ്ണുകളില്‍, കാതുകളില്‍, മൂക്കിന്റെ തുമ്പിൽ സ്വന്തം ഛായ തിരഞ്ഞു.

സത്യമാണോ?

അതെ…..അതെ….

അവളുടെ ചുണ്ടുകള്‍ വിതുമ്പി, കണ്ണുകള്‍ നിറഞ്ഞു. അവള്‍ വായ പൊത്തി.

“ദേവീ….?”

ഭഗവാന്‍ അവളെ അടക്കി പിടിച്ചു.

“എന്താണ്‌ പറ്റിയതെന്നു പറയൂ….”

“ഒന്നുമില്ല.”

അവള്‍ ഭഗവാന്റെ കൈകള്‍ വിടര്‍ത്തി. കണ്ണുകള്‍ തുടച്ചു. ഒരിക്കൽ കൂടി ഭഗവാനെ നോക്കിയില്ല. മുറിയ്ക്ക്‌ പുറത്തേയ്ക്ക്‌ നടന്നു.

പരിചാരികകളുടെ സംശയിക്കുന്ന കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. ദേവി തിരിഞ്ഞു നോക്കിയില്ല. അവളുടെ മനസ്സ്‌ ഒരു മന്ത്രശകലം ഉരുവിട്ടു.

‘എന്താണോ കാണാന്‍ പ്രപരിപ്പിക്കുന്നത്‌, എന്താണോ കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്‌, എന്താണോ രുചിക്കാന്‍ പ്രേരിപ്പിക്കുന്നത്‌, എന്താണോ മണമറിയാന്‍ സാധിപ്പിക്കുന്നത്‌, എന്താണോ സ്പര്‍ശനം അറിയിക്കുന്നത്‌, എന്താണോ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത്‌, അതാണ്‌ സാക്ഷാല്‍ സത്യം …… ആ സത്യം അറിയുന്നവൻ വീണ്ടും ജനിക്കുന്നില്ല. വീണ്ടും ജനിയിക്കുന്നില്ല…..’

ഭഗവാന്‍ വീണ്ടും ജനിക്കുമോ?

കൃഷ്ണയുടെ ഫോണില്‍ സിദ്ധാര്‍ത്ഥന്റെ സ്വരം.

“കൃഷ്ണേ, യുദ്ധത്തില്‍ ദിവ്യായുധങ്ങള്‍ പ്രയോഗിക്കാന്‍ സമയമായി……. നിത്യചൈതന്യമയിയുടെ ചരിതം നാളെ അനാവരണം ചെയ്യുക. നാളെ ശാന്തിഗ്രാമത്തിന്റെ സര്‍വ്വരക്ഷാധികാരി എത്തുകയാണ്‌. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെ വിശിഷ്ടമായൊരു ദിനമാണ്‌. പതിനഞ്ചാമതു നാള്‍ …….ഗുരു പിന്നെങ്ങിനെ …..?

“വിശേഷമില്ല”

“അമ്മയ്ക്ക്‌ …..?”

“ഓ……”

“കമ്മ്യൂണില്‍ ….?”

“പ്രക്ഷുപ്തമാണ്‌; പലരും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങി”

“പണിമുടക്ക്?”

“പ്രതീക്ഷിക്കാം. എങ്കിലും പത്രം മുടങ്ങാതിരിക്കാന്‍ ഗുരു മാര്‍ഗ്ഗം കണ്ടെത്തി”

“എവിടെ?”

“പഴയ പാര്‍ട്ടി പ്രസ്സിൽ”

“ഓക്കെ…. നാളെ ശാന്തിയിലേക്ക് രാമനെ അയക്ക്….”

“ഉവ്വ്‌…”

ഫോണ്‍ ഡിസ്കണക്ട്‌ ചെയ്ത്‌ കൃഷ്ണ പിറുപിറുത്തു.

ദിവ്യായുധങ്ങള്‍ പ്രയോഗിക്കപ്പെടുകയാണ്‌. അര്‍ജ്ജുനന് മന്ത്രങ്ങള്‍ സ്മരിക്കാന്‍ കഴിയുമാറാകട്ടെ!

അര്‍ജുനന്‍, അതോ അഭിമന്യുവോ ….!

@@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top