അദ്ധ്യായം ഒമ്പത്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

കൊച്ചുകൊച്ചു മോഹങ്ങളേ ഉണ്ടായിരുന്നുള്ളു.

സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം അദ്ധാാനംകൊണ്ട്‌ ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം.

ഒരു കൊച്ചുവീട്‌.

അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്‌.

നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത്‌ ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം.

രണ്ടു കൂട്ടികള്‍,

ഒരാണും ഒരു പെണ്ണും.

ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്‌, പട്ടിണിയായാലും പരിവട്ടമായാലും സംതൃപ്തിയോടെ ജീവിക്കണം.

ഒരു സാധാരണ പെണ്‍കുട്ടിയുടെ മോഹം.

പക്ഷെ,

അന്നപൂര്‍ണ്ണദേവി ദേവദാസിയാണത്രെ !

അവള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍, ഉടുക്കാന്‍ പട്ടുചേലയുൻ അണിയാന്‍ ആഭരണങ്ങളും, കിടക്കാന്‍ പുതിയ മുറിയും ഒരുക്കിയപ്പോള്‍ അമ്മ, പാര്‍വ്വതി ദേവിയോടു പറഞ്ഞു.

“എനിക്കിതൊന്നും വേണ്ടമ്മേ………ഒരു സാധാരണ പെണ്ണിനെപ്പോലെ ജീവിക്കാന്‍ വിട്, എനിക്കിവിടുത്തെ സുഖങ്ങളും സമ്പത്തുക്കളും വേണ്ട. ഈ ലോകത്ത്‌ ഏതെങ്കിലും ഒരു മുക്കില്‍ ഒരു സാധാരണ പെണ്ണായിട്ട്‌, ഒരു ഭാര്യയായിട്ട്, അമ്മയായിട്ട്‌ കഴിഞ്ഞുകൊള്ളാം. ഈ സുഖങ്ങള്‍ മോഹിച്ച്‌, സമ്പത്ത്‌ കൊതിച്ച്‌, എത്രയോ സ്ത്രീകള്‍ നടക്കുന്നു. അവരിലൊരാള്‍ക്ക്‌ എന്റെയിടം കൊടുത്തുകൊള്ളു”.

പെട്ടെന്ന്‌ പാര്‍വ്വതി ദേവിയുടെ മുഖം ചുവന്നുതുടുത്തു, കണ്ണുകള്‍ തുറിച്ചു. ദേഹമാസകലം വിറപൂണ്ടു. ചേല ഉറപ്പിച്ചുകുത്തി.

ഭദ്രകാളിയെപ്പോലെ തുള്ളിവിറച്ചു.

“കൂലടേ, നീ എന്തുപറഞ്ഞു….. ദൈവത്തിന്‌ നിരക്കാത്തത്‌ പറയാതെടി മുശ്ശേട്ടേ…. നിനക്കറിയോ…..എനിക്കുശേഷം നീയാണമ്മ, ഈ ദേശത്തിന്റെ, ശാന്തിഗ്രാമത്തിലെ പ്രഥമവനിത. ലക്ഷക്കണക്കിനുള്ള സ്വത്തുക്കളുടെയും, ഇനിയുണ്ടാകാനിരിക്കുന്ന സ്വത്തുക്കളുടെയും അധിപ. പോരാത്തതിന്‌ ലക്ഷോപലക്ഷം ആരാധകരുടെ ആരാധനാ മൂര്‍ത്തി……”

പാര്‍വ്വതി ദേവിയുടെ തുള്ളലില്‍ കരിവീട്ടിയില്‍ തീര്‍ത്ത്‌ ഭിത്തിയും വാതിലുകളും വിറച്ചു. അവരുടെ ശരീരം വിയര്‍ത്തു.

വിയര്‍പ്പിന്റ ഗന്ധം, ജനാലവഴി കടന്നുവന്ന മന്ദമാരുതന്‍ ഏറ്റുവാങ്ങി മുറിയില്‍ നിറച്ച്‌ പുറത്തേയ്ക്കൊഴുകി.

അന്നപൂര്‍ണ്ണ ഭയന്ന്‌ കട്ടിലില്‍ പറ്റിച്ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തൊണ്ടയില്‍ ശബ്ദം തടഞ്ഞുനിന്നു.

“നിനക്കറിയോ………. അടുത്തമാസം ഒന്നാം തീയതി മുതല്‍ നിനക്കായി തറയില്‍, ആരാധകര്‍ പൂക്കളര്‍പ്പിക്കാന്‍ തുടങ്ങും. ഇപ്പോഴേ നിന്നോട്‌ അവര്‍ക്കുള്ള മനോഭാവം നിനക്കറിയോ……….. ഞാന്‍പോലും കൊതിച്ചുപോകുന്നു. എല്ലാം നീയായിട്ട്‌ കളഞ്ഞു കുളിക്കരുത്”.

അവള്‍ മുഖംപൊത്തി വിങ്ങിവിങ്ങി കരഞ്ഞു.

പാര്‍വ്വതി ദേവി പുറത്തേയ്ക്ക്‌ ഇറങ്ങിപ്പോയി. പാദ പതനങ്ങളുടെ ശബ്ദത്തില്‍ പോലും അവളുടെ ഹൃദയം വിറപൂണ്ടു.

ആ രാവ്‌,

അവള്‍ എന്നും ഓാര്‍മ്മിയ്ക്കുന്നു; ആരും കാണാതെ അതോര്‍ത്ത് കരയുന്നു.

പിറ്റേന്ന്‌ അവള്‍ വിളംബരം ചെയ്യപ്പെടേണ്ടതായിരുന്നു.

മൂന്നുനാള്‍ വതം നോറ്റ്‌,

തലേന്നാള്‍ ഒരിക്കലുണ്ട്‌,

കുഴമ്പ്‌ തേച്ച്‌, മഞ്ഞള്‍ തേച്ച്‌, ഇഞ്ച തേച്ച്‌ കുളിച്ച്‌,

ഈറന്‍ വിടര്‍ത്തിയിട്ട്,

ചുവന്ന ചേല ചുറ്റി,

സിന്ദൂരകുറിയിട്ട്,

സീമന്തരേഖയിലും കുറിതൊട്ട്,

താലമേന്തി,

ഏഴു തോഴിമാരോടൊപ്പം,

സൂര്യനുദിച്ച്‌, രശ്മിയ്ക്ക്‌ ശക്തിയേറുംമുമ്പ്‌, ദാസി പൂരയില്‍ നിന്നും നടന്ന്‌ ശാന്തിനിലയത്തിലെത്തണം.

വഴിനിറയെ കാഴ്ചക്കാരുണ്ടായിരിക്കും,

എല്ലാ കണ്ണുകളിലും അവളായിരിക്കും.

ശാന്തിനിലയത്തിലെ വിഷ്ണുക്ഷ്രേതത്തില്‍ ദര്‍ശനം.

പൂജാരിയുടെ പ്രത്യേക പൂജ.

പൂജ കഴിഞ്ഞ്‌, നിവര്‍ന്നുനില്‍ക്കുന്ന പുഞ്ചിരിക്കുന്ന പൂജാ

രിയ്ക്കു ദക്ഷിണ.

എന്തുമാകാം.

ദക്ഷിണ കഴിഞ്ഞ്‌ ക്ഷ്രേതത്തില്‍ പടിഞ്ഞാറു മാറിയുള്ള ദാസിത്തറയില്‍ കയറി നില്‍ക്കണം.

എവിടെനിന്നോ വെളിച്ചപ്പാട്‌ ഉറഞ്ഞ്‌ തുള്ളിയെത്തും.

മിനിട്ടുകളോളം തറയ്ക്കു ചുറ്റും നിന്ന്‌ തുള്ളി വിറയ്ക്കും.

“ഇവള്‍ ഇന്നുമുതല്‍ ദാസിയാണ്‌, ദൈവത്തിന്റെ ദാസി………സുഖവും ദു:ഖവും, മോഹവും വിമോഹവും, മനസ്സും ശരീരവും, അവള്‍ക്കുള്ളതെല്ലാം ദൈവത്തിങ്കല്‍ സമര്‍പ്പിക്കുന്നു…….”

വിളംബരം കഴിഞ്ഞ്‌ വെളിച്ചപ്പാട്‌ തുള്ളി ക്ഷ്രേതനടയില്‍ തളര്‍ന്നു വീഴവേ,

നോക്കി നില്‍ക്കുന്ന ആരാധകര്‍ ദാസി തറയില്‍, അവളുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയായി.

അവള്‍ ദാസിയാകുന്നു.

പിന്നീടെന്നും തറയില്‍ പുക്കള്‍ അര്‍പ്പിക്കപ്പെടും, പരിചാരകര്‍ പുക്കള്‍ ദാസിപുരകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.

ആ രാവില്‍ ആണ്‌ അവള്‍ ഗ്രാമം വിട്ടുപോയത്‌.

അവളോടൊത്ത്‌ കൂട്ടുകാരനുമുണ്ടായിരുന്നു.

അവള്‍ക്ക്‌ ജീവിതം വാഗ്ദാനം ചെയ്ത ചെറുപ്പക്കാരന്‍…………

അവള്‍ക്ക്‌ മോഹങ്ങളും സ്വപ്നങ്ങളും നല്‍കിയവന്‍…….

അവന്‍ ശക്തനും തന്റേടിയുമായിരുന്നു……………..

അവന്റെ ദൃഢമായ പേശികളുള്ള ഉടല്‍, ഗൌരവം മുറ്റിയ മുഖം,

രാത്രിയായതിനാല്‍ അടുത്ത പട്ടണം വിടാനൊത്തില്ല. പട്ടണത്തിലെ മാന്യമായ ഹോട്ടല്‍ അന്തിയുറങ്ങാന്‍ തെരഞ്ഞെടുത്തു.

വിശാലമായ മുറിയില്‍, സാവധാനം കറങ്ങുന്ന ഫാനില്‍നിന്നും ലഭിക്കുന്ന ചെറിയ തണുത്ത കാറ്റില്‍ അവള്‍ മയങ്ങി.

അവന്റെ മാറില്‍ മുഖവും പൂഴ്ത്തിയാണ്‌ കിടന്നത്‌.

മുറിയുടെ ഭിത്തിയില്‍ പുശിയിരുന്ന നീലച്ചായവും, കത്തിനി ന്നിരൂന്ന നീലച്ച ബെഡ്റുംലൈറ്റും അവള്‍ക്ക്‌ സമാധാനമേകി.

അവന്റെ കൈ അവളുടെ പുറത്ത്‌ സാവധാനം താളം പിടിച്ചു കൊണ്ടിരുന്നു. അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.

രാവേറെയെത്തും മുമ്പ് വാതില്‍ക്കല്‍ മുട്ടുന്ന ശബ്ദം.

അവര്‍ ഞെട്ടിയുണേന്നു.

നീലവെളിച്ചത്തെ നശ്ശിപ്പിച്ചു കൊണ്ട് മുറിയില്‍ ബള്‍ബ്‌

തെളിഞ്ഞു. ഒരു നിമിഷംകൊണ്ട്‌ എല്ലാം നഷ്ടപ്പെട്ടതായി തോന്നി.

കതക് തുറന്ന് ആദ്യമത്തിയത് നഗരത്തിലെ പോലീസുകാരാണ്.

തുടര്‍ന്ന്‌, അശ്വനി പ്രസാദ്‌.

അശ്വനി പ്രസാദിന്റെ സ്നേഹിതര്‍, സഹപ്രവര്‍ത്തകര്‍…………..

പോലീസുകാര്‍ നോക്കിനില്‍ക്കേ, അശ്വനി പ്രസാദ്‌ അവളുടെ കൂട്ടുകാരനെ ആക്രമിച്ചു.

അവന്‍ പ്രതിഷേധിച്ചു നിന്നതാണ്‌.

പക്ഷെ,

മൂക്കിലൂടെ, ചെവികളിലൂടെ രക്തമൊഴുകി, തളര്‍ന്ന്‌ ഭിത്തിയില്‍ ചേര്‍ന്ന്‌ അവന്‍ ഇരുന്നപ്പോള്‍ അവള്‍ ബോധമറ്റുവീണു.

കിളികളുടെ ആരവം കേട്ടുകൊണ്ട്‌ അവള്‍ ഉണര്‍ന്നു, കണ്ണുകള്‍ തുറന്നപ്പോള്‍ പ്രശാന്തമായ നീലാകാശം കാണായി……….

വനാന്തരത്തിലെവിടെയോ മണ്ണില്‍ വിരിച്ച വിരിപ്പില്‍ കിടക്കുകയാണെന്നറിഞ്ഞു.

അവളുടെ ഉടലില്‍ ആകെ വേദനയും നീറ്റലും അനുഭവപ്പെട്ടു കൊണ്ടിരുന്നു.

അവള്‍ ചുറ്റും നോക്കി.

മരങ്ങളിൽ ചാരിയിരുന്ന് ഉറങ്ങുന്ന കാവൽക്കാരെ കണ്ടു.

കൂടാതെ,

അശ്വനിപ്രസാദ്,

ദേവവ്രതൻ,

പിന്നീടും അവള്‍ കണ്ടിട്ടുള്ള കുറെ മുഖങ്ങള്‍…………

അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

ദേഹത്തിട്ടിരുന്ന പുതപ്പിനുള്ളില്‍ അവള്‍ നഗ്നയായിരുന്നു.

പെട്ടെന്ന്‌ അവള്‍ക്ക്‌ ഒരു സത്യം അറിവായി; അവളുടെ രഹസ്യങ്ങളെല്ലാം അവര്‍ ചോര്‍ത്തിയെടുത്തെന്ന്‌.

ഒരു നിമിഷം അവള്‍ സ്തംഭിതയായി. അതിനുശേഷം ഭൂതമിളകിയതുപോലെ, പെട്ടെന്നു കിട്ടിയ ഏതോ ഒരു ആവേശത്തില്‍ അലറിക്കൊണ്ട്‌ അവള്‍ എഴുന്നേറ്റു.

നിറഞ്ഞ വെളിച്ചത്തില്‍, നഗ്നയായി, മുടി വിടര്‍ത്തിയിട്ട്‌, അലമുരയിട്ടു….

അശ്വനി പ്രസാദ്‌, ദേവ്രവതന്‍, കാവല്‍ക്കാര്‍ അമ്പരന്ന ഭയന്നിരുന്നു. കയ്യില്‍ കിട്ടിയ കല്ലുമായി അവള്‍ അശ്വനിയുടെ നേര്‍ക്ക്‌ ആര്‍ത്തലച്ചുവന്നു. അയാളുടെ നെറ്റിയില്‍, മുഖത്ത്‌, തലയില്‍ ആഞ്ഞടിച്ചു, രക്തം ശക്തിയായി കുത്തിയൊലിച്ചു.

അവള്‍ വീണ്ടും അബോധാവസ്ഥയില്‍ അമര്‍ന്നു.

എന്നിട്ടും അവള്‍ ദേവദാസിയായി.

അനേകായിരങ്ങള്‍ നോക്കിനിന്നു.

ശാന്തിഗ്രാമത്തില്‍നിന്നു ഐശ്വര്യം ചോര്‍ന്നു പോകാതിരിക്കാന്‍ അവിടേയ്ക്ക്‌ എല്ലായിടത്തുനിന്നും ഐശ്വര്യം ഒഴുകിയെത്താന്‍……

ശാന്തിനിലയത്തിലെ ബ്രഹ്മചാരികള്‍ സമനില തെറ്റി ഗൃഹസ്ഥാശ്രമികളാകാതിരിക്കാന്‍……………

ശാന്തിനിലയത്തിലെ വിഷ്ണുക്ഷ്രേതത്തിലെ പൂജാരിയുടെ

ബ്രഹ്മജ്ഞാനം നിലനില്‍ക്കാന്‍…………..

ശാന്തിപുഴയില്‍ തെളിനീരൊഴുക്കാന്‍……….

ലക്ഷോപലക്ഷങ്ങള്‍ ഭഗവാന്‍ സച്ചിദാനന്ദനില്‍ പ്രണമിക്കാൻ…..

അവള്‍കൂടി ദേവദാസിയായി…………………

അവളുടെ ആദ്യ ഇര ഊരാന്മക്കാരനായ ഒരു വൈദ്യശിരോമണിയായിരുന്നു.

മദ്ധ്യവയസ്കന്‍.

ജര്‍മ്മന്‍ നിര്‍മ്മിതമായ ബെന്‍സ്കാറില്‍ എത്തി, മുറുക്കാന്‍ ചെല്ലം തൂക്കി പടിപ്പുര കയറിയെത്തിയപ്പോഴേ അന്നപൂര്‍ണ്ണ അയാളുടെ ചിരി കേട്ടു.

മുറുക്കാനില്‍ കുഴഞ്ഞ ചിരി.

സ്വീകരിക്കാനായി പാര്‍വ്വതി ദേവിതന്നെ താഴേക്കെഴുന്നള്ളി.

സില്‍ക്ക്‌ ജുബ്ബയ്ക്കുള്ളില്‍ കൊഴുത്തുതടിച്ച ശരീരം, ഗോവണി കയറുമ്പോള്‍ തുള്ളിക്കളിച്ചു.

അപ്പോഴും അയാള്‍ ചിരിക്കുകയായിരുന്നു.

അയാളെ അനുഗമിച്ച്‌ പാര്‍വ്വതി ദേവിയും ചിരിച്ചു.

അന്നപൂര്‍ണ്ണയുടെ ഉറക്കറയുടെ മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു.

“അമ്മ മടങ്ങിക്കൊള്ളു………”

അയാള്‍ വീണ്ടും ചിരിച്ചു. ശൃംഗാരം തുളുമ്പിയ ചിരികേട്ടു, അന്നപൂര്‍ണ്ണ കട്ടിലില്‍ ഇളകിയിരുന്നു. അവള്‍ അണിഞ്ഞിരുന്ന വളകള്‍ ചിരിച്ചു.

കതക്‌ തുറന്ന്‌ അകത്തെത്തിയ വൈദ്യര്‍ വായ്പിളര്‍ന്നു നിന്നു.

കനകുവിഭൂഷയായി, ചുവന്ന പട്ടുചേലയില്‍ പൊതിഞ്ഞ്‌, സരസ്വതിദേവി എഴുന്നള്ളിയതുപോലെ………

മൈലാഞ്ചി ചിത്രങ്ങളുള്ള കൈകാലുകള്‍,

പൂ ചൂടിയ കാർകൂന്തൽ,

ആപ്പിൾ പഴം പോലെ കവിളുകൾ,

തൊണ്ടിപ്പഴം പോലെ ചുണ്ടുകൾ,

മാറിടം,

ജംഘനം.

വൈദ്യര്‍ മായയില്‍ മുങ്ങിയതുപോലെ, അന്ധനെപ്പോലെ നടന്ന്‌ കട്ടിലിനടുത്തെത്തി.

കട്ടില്‍ കാലില്‍ പിടിച്ചുപിടിച്ച്‌, സാവധാനം ശബ്ദമുണ്ടാക്കാതെ കട്ടിലില്‍ ഇരുന്നു.

അവള്‍ ചിരിച്ചു.

അയാളും.

തുപ്പല്‍ ചിതറി.

അവള്‍ കോളാമ്പി പിടിച്ചുകൊടുത്തു. കിണ്ടിയില്‍നിന്ന്‌ വെള്ളം അയാളുടെ വായില്‍ വീഴ്ത്തി കൊടുത്തു.

വായ ശുദ്ധിയാക്കി അയാള്‍ ചോദിച്ചു.

“ഞാന്‍ സത്യലോകത്തു തന്നെയല്ലേ”.

“അതെ, തീര്‍ച്ചയായും. അങ്ങ്‌ ഇവിടെ എന്റെ സവിധത്തില്‍ തന്നെ. മരിച്ചിട്ടൊന്നുമില്ല.

അയാള്‍ക്ക്‌ അവളെ ബോധിച്ചു.

“സൌന്ദര്യം പോലെതന്നെ വാക്കിലും മധുരമുണ്ട്‌”.

“ഉണ്ടല്ലോ. രുചിച്ചുനോക്കിയാലും”.

അവളുടെ ചുണ്ടുകള്‍ അടുത്തുവരുന്നത്‌ അയാള്‍ കണ്ടു.

“എനിക്ക്‌ ശ്വാസം മുട്ടുന്നു. ദേവി ധൃതി കൂട്ടരുത്‌”.

അവള്‍ അകന്നിരുന്നു.

“എനിക്ക്‌ കുറച്ചുസമയം കണ്ടിരിക്കാന്‍ ദേവി അനുവദിയ്ക്കണം”.

“കണ്ടോളു. കണ്ടുകഴിഞ്ഞ്‌ എന്നെയും കാണാന്‍ അനുവദി

ക്കണം. അല്ലാതെ ധൃതിയില്‍ പോകരുത്‌”.

“ഇല്ലില്ല. ദേവിയുടെ ഇഷ്ടംപോലെയാവാം”.

അയാള്‍ ചിരിച്ചു, കട്ടിലില്‍ ഇരുന്നു, കുംഭ കുലുങ്ങി.

രാവേറെ ചെല്ലുംമുമ്പ്‌ അന്നപൂര്‍ണ്ണയുടെ ഉറക്കറയില്‍ നിന്നും

ദീനമായൊരു രോദനം കേട്ടു.

വൈദ്യരാണ്‌ കരഞ്ഞത്‌.

അന്തഃപുര നിവാസികള്‍ ഉറക്കറയില്‍നിന്നും ഓടിയെത്തി, അവരോടൊത്തു ശയിച്ചിരുന്ന ശാന്തിനിലയ നിവാസികളും………..

അവരെത്തുമ്പോള്‍ വൈദ്യര്‍ മുറിയില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു. അയാളുടെ ചിണ്ടിൽ നിന്നും രക്തം ഒലിച്ച് സിൽക്ക് ജുബ്ബ നനഞ്ഞിരുന്നു.

മുറിയില്‍നിന്നും അന്നപൂര്‍ണ്ണ ചിരിക്കുന്നതും കേട്ടു.

ദേവി അന്നപൂര്‍ണ്ണ അത്ഭുതപ്പെട്ടുപോയി. കഴിഞ്ഞ മൂന്നു രാവുകള്‍ ഭീമമായ തുകകള്‍ കാണിയ്ക്ക വച്ച വൃഥാ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരനെ ഓര്‍ക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കുമോ?

അടുത്തടുത്ത മൂന്നു രാവുകള്‍ സിദ്ധാര്‍ത്ഥനായിരുന്നു, അവളുടെ അതിഥി. അവളുടെ അനുഭവത്തില്‍ ഇന്നേവരെ വന്നിട്ടുള്ള എല്ലാ ഇരകുളും പിശാചുക്കളായിരുന്നു. അവരുടെയൊക്കെ പൈശാചിക ഭാവങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്ക് ഒരു നിറമേ ഉണ്ടായിരൂന്നുള്ളു.

ഭയത്തേക്കാളേറെ വെറുപ്പാണവള്‍ക്ക്, എല്ലാറ്റിനോടും…

എന്നിട്ടും,

കുളി കഴിഞ്ഞ്‌ ചേല ചുറ്റി, സുഗന്ധങ്ങള്‍ പൂശി, വെറ്റില ചവച്ച്‌ ആലസ്യമാണ്ടിരിക്കവെയാണ്‌, ആ ചെറുപ്പക്കാരന്‍ വന്നത്‌.

സാവധാനം കതകു തുറന്ന്‌, അകത്തു കയറി, അടച്ചു കുറ്റിയിട്ട്, അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു.

അടുത്തേയ്ക്ക്‌ വരേണ്ടുന്ന സമയം അധികമായപ്പോഴാണ്‌ അന്നപൂര്‍ണ്ണ ശ്രദ്ധിച്ചത്‌.

അയാള്‍ അവളെ നോക്കി ചിരിച്ചു. അവള്‍ ചിരിച്ചില്ല. ഒരത്ഭുതം കാണുന്നതു പോലെ വെറുതെയിരുന്നു.

അവന്‍ നടന്നുവന്ന്‌, അടുത്ത കസാലയില്‍ രുന്നു.

നിശബ്ദമായുള്ള ആ ഇരുപ്പ്‌ ഒരു മണിക്കൂര്‍ നീണ്ടുപോയി.

“നിങ്ങള്‍ ആരാണ്‌? എന്തിനാണിവിടെ വന്നത്‌?”.

അങ്ങനെ ചോദിക്കാനാണ്‌ തോന്നിയത്‌. എന്തുകൊണ്‌ ആതോന്നലുണ്ടായി എന്ന്‌ പിന്നീട എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടിയില്ല.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍. നിന്നെ കാണാന്‍, സംസാരിക്കാന്‍, അറിയാന്‍ വന്നു”.

“ങേ !”

ഇളിഭ്യനാക്കാനുള്ള ഒരു ചിരിയാണുണ്ടായത്‌. പക്ഷെ ഇടയ്ക്കു വച്ച് നിലച്ചുപോയി.

അവന്റെ മുഖത്ത്‌, കണ്ണുകളില്‍ കാണുന്ന ഭാവമെന്താണ്‌, വികാരമെന്താണ്…?

അവൾ കാണാത, അറിയാത്ത്, എന്തല്ലാമൊ……

അവള്‍ കാണാത്ത, അറിയാത്ത, എന്തെല്ലാമോ, ലോകത്ത്‌ ഉണ്ടെന്ന്‌ തോന്നലുണ്ടായിരിക്കുന്നു.

അവള്‍ നിശബ്ദം ഇരുന്നു, അവനും.

മുറിയുടെ നിശബ്ദതയില്‍ രണ്ട്‌ ശ്വാസോഛ്ച്വാസ രാഗങ്ങള്‍ അലകളുയര്‍ത്തിക്കൊണ്ടിരുന്നു. ആ രാഗങ്ങള്‍ പുണരുകയും ഇഴുകിച്ചേരുകയും ഒന്നാവുകയും മുറിയാകെ നിറയുകയും പുറത്തേയ്ക്കൊഴുകി പാരാകെ പടരുകയും ചെയ്തു.

അവള്‍ക്കത്‌ മനസ്സിലാവുകയും ചെയ്തു.

അങ്ങനെ മുന്നാമത്തെ രാത്രിയും അര്‍ദ്ധരാവും കഴിഞ്ഞിരിക്കുന്നു.

അവന്‍ കസാലയില്‍ കിടന്ന്‌ മയങ്ങിപ്പോയിരിക്കുന്നു. അവള്‍കസാലയ്ക്ക്‌ പിറകിലെത്തി. കുനിഞ്ഞ്‌ അവന്റെ ശിരസ്സില്‍ ചുണ്ടമര്‍ത്തി.

അവനുണര്‍ന്നു.

“അങ്ങേയ്ക്ക്‌ എന്താണ്‌ അറിയേണ്ടത്‌?”

ഒരു നിമിഷം, അവനോട്‌ ഏറ്റവും അടുത്തിരിയ്ക്കുന്ന അവളുടെ കണ്ണുകളെ ഉറ്റുനോക്കി.

“നിന്നെ, അന്നപൂര്‍ണ്ണയെ………”

പിന്നെ അവള്‍ പറഞ്ഞു, അവളുടെ കഥ. @@@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top