അച്ഛന്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അവറാച്ചന്‍ അടങ്ങിയിരിയ്ക്കില്ലെന്ന്‌ പീറ്ററിന്‌ മറ്റരേക്കാളും വ്യക്തമായിട്ട്‌ അറിയാമായിരുന്നു. എങ്കിലും പീറ്റര്‍ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടുനാള്‍മുമ്പുള്ള രാത്രിയിലാണ്‌. അവനെ തട്ടിക്കൊണ്ടു പോകുന്നത്‌. നേരം വെളുക്കും മുമ്പുതന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ
നേര്‍ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നില്ക്കുന്നുണ്ടാകും

സന്ധ്യയ്ക്ക്‌ സ.പീറ്ററും സ.സുര്ര്ദ്രനും എത്തുമ്പോള്‍ സുകുമാരന്‍ ടി.വി.കാണുകയായിരുന്നു.

സുകുമാരന്‍, സതീശന്റെ അച്ഛന്‍, അറുപതുവയസ്സ്‌, സ്വയം നടത്തിയിരുന്ന തയ്യല്‍ക്കടയില്‍ നിന്നും പെന്‍ഷന്‍ പറ്റി വീട്ടിലിരിയ്ക്കുന്നു. ആ ഒഴിവിലേയ്ക്കാണ്സതീശന്‍ നിയമിതനായത്‌. ഒരു തയ്യല്‍ക്കാരന്‍ എന്ന നിലയില്‍, അതും തയ്യല്‍ക്കട സ്വന്തമായിട്ടുള്ള സ്ഥിതിയില്‍ അറുപതു വയസ്സില്‍
പെന്‍ഷന്‍പറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടാകാം. ശരിയാണ്‌, പക്ഷെ, അയാള്‍ക്ക്‌ വാതത്തിന്റെ അസുഖം കലശലായിട്ട്‌ അനുഭവപ്പെടുകയും, വലതുകൈക്കും, കാലിനും സൂചികുത്തുന്നതുപോലെ വേദന തോന്നുകയും ചെയ്ത സ്ഥിതിയ്ക്ക്‌ വിശ്രമ ജീവീതത്തിലേയ്ക്ക്‌ പ്രവേശിക്കുകയുമാണുണ്ടായത്‌.

കൂടാതെ നാലുമക്കളില്‍ മൂന്നുപെണ്‍മക്കളെയും, നാട്ടു സംസാരശൈലിയില്‍ പറഞ്ഞാല്‍, നല്ലനിലയില്‍ വിവാഹവും ചെയ്തുവിട്ടു. അതില്‍ രണ്ടുപേര്‍ക്ക്‌ സര്‍ക്കാരുദ്യോഗം ഉള്ളതുകൊണ്ട്‌
സര്‍ക്കാരുദ്ദയ്യോഗസ്ഥരുതന്നെ വേട്ടു. പഠിക്കാന്‍ ഇത്തിരി
മോശമായിരുന്നുരണ്ടാമത്തെപെണ്‍കുട്ടിയെങ്കിലും അവള്‍ അതിസുന്ദരിയായിരുന്നതിനാല്‍ അധികം കൊടുക്കലു വാങ്ങലുകളില്ലാതെ ഒരു ബിസിനസ്സുകാരനും കല്യാണം ചെയ്തു.

പഠിച്ചിട്ടും ജോലി ഒന്നും കിട്ടിയില്ലെങ്കിലും ഒരേയൊരു മകന്‍, സതീശന്‍ നല്ലൊരു തയ്യല്‍ക്കാരനും നാട്ടില്‍ സമ്മതനും, സംസ്ക്കാരസമ്പന്നനുമൊക്കെയായ സ്ഥിതിയ്ക്ക്‌ വിശ്രമിക്കുന്നതില്‍ തെറ്റില്ലെന്ന്‌ അയാള്‍ വിചാരിയ്ക്കുകയും ചെയ്തു അത്രതന്നെ.

ഇവിടെ ഒരു വിദ്വേഷം തോന്നാം. സമ്മതനും, സ്ക്കാരസമ്പന്നനും എന്ന വാക്കുകളില്‍. എന്നാല്‍ അത്‌ ഞങ്ങളുടെ അറിവില്ലായ്മയില്‍ നിന്നും വന്നിട്ടുള്ളതല്ല. പങ്കജത്തിന്റെ കഥ നാട്ടില്‍
പാട്ടാകുംമുമ്പുതന്നെ ഒതുക്കി തീര്‍ത്തിട്ടുള്ളതും, ആണുങ്ങളായാല്‍ ഇത്തിരി ഇടപാടുകളൊക്കെയാകാമെന്ന്‌ കൊണ്ടിപ്പാടത്തുകാര്‍ വിശ്വസിക്കുന്നതുകൊണ്ടുംകൂടിയാണ്‌.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടിരിക്കുന്നു, പെന്‍ഷന്‍ വിശദീകരണം. മൂന്നുനേരത്തെ ഭക്ഷണവും എണ്ണയും സോപ്പും മാത്രമല്ല വ്യവ സ്ഥയിലുള്ളത്‌. ഉച്ചഭകഷണത്തിനുമുമ്പും അത്താഴത്തിനു പിമ്പും പാകത്തിന്‌ സുരയും കൂടിയുണ്ട്‌. എന്താകണമെന്ന്‌ നിര്‍ബനസ്ങ്ങളില്ല. കള്ളാകാം, ഇന്‍ഡ്യന്‍
നിര്‍മ്മിതവിദേശമദ്യമാകാം, പട്ടയാകാം, അല്ലെങ്കില്‍ മീഥൈല്‍ ആള്‍ക്കഹോളില്‍ പാകത്തിന്‌ വെള്ളം ചേര്‍ത്തതുമാകാം.

കൊണ്ടിപ്പാടത്തിപ്പോള്‍ ഷാപ്പില്ല. ഇട്ട്യാതിച്ചോന്‍ മരിക്കുകയും, അയലത്തെ സ്ത്രീജനങ്ങള്‍ സമരം ചെയ്യുകയും ചെയ്തപ്പോള്‍ ഷാപ്പിനുള്ള ലൈസന്‍സ്‌ നഷ്ടമായി. എങ്കിലും ഷാപ്പിരുന്ന വീട്ടില്‍
കമലുവും കുമാരനും താമസ്സിക്കുന്നുണ്ട്‌. കുട്ടപ്പന്‍ എവിടെയോ നാടുവിട്ടുപോയി.

അയാളെവിടേലും കപ്പേം കറിം വച്ചു ജീവിക്കുന്നൊണ്ടാരിക്കുമെന്ന്‌ ഞങ്ങള്‍ അയാളെകുറിച്ച്‌ ഓര്‍മ്മിക്കുമ്പോഴൊക്കെ പറയും. കുമാരന്‍ ഇപ്പോഴും കൂലിപ്പണിക്കാരൻ തന്നെ. കമലുവിന്റെ
തലനരയ്ക്കുകയും ശരീരം ഉടയുകയും രണ്ടുമക്കളുണ്ടാകുകയും ചെയ്തു. ഇന്നവള്‍ പരോപകാരിയാണ്‌, ജനപ്രിയയാണ്‌ അതുകൊണ്ട്‌ അവളുടെ ചിട്ടി വ്യവസായം മുന്നോട്ടുതന്നെയാണ്‌.

കള്ളില്ലാത്തതുകൊണ്ട്‌ വിദേശമദ്യമാണ്‌ സുകുമാരന്‌ പ്രിയം. അതും വീട്ടില്‍ കൊണ്ടുവച്ചുമാത്രം കഴിയ്ക്കും. വല്ലപ്പോഴും ഒരു രസത്തിന്‌, ഒരു രൂചിമാറ്റത്തിനാണ്‌ നാടന്‍ പട്ടയും
പരദേശിആള്‍ക്കഹോളും കഴിയ്ക്കുന്നത്‌. എങ്കിലും ഇന്നേവരെ ഞാറയ്ക്കലുണ്ടായതുപോലെ കണ്ണിനു മങ്ങലുണ്ടാകുകയോ കല്ലുവാതുല്ക്കല്‍ ഉണ്ടായതുപോലെ മരിയ്ക്കാന്‍ വരികയോ ചെയ്തിട്ടില്ല.

സഖാക്കളുടെ അപ്പോഴത്തെ സന്ദര്‍ശനം സുകുമാരന്‍ അത്രയ്ക്ക്‌ ഇഷ്ടമായിട്ടില്ല. ടിവിയില്‍ ഒരു സീരിയലിന്റെ കൊഴുപ്പേറിയ സീനുകള്‍ കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. കഥ പഴയതുതന്നെ യാണ്‌, വ്ൃത്യസ്ഥമതക്കാരായ കാമുകീ കാമുകന്മാര്‍, യോജിക്കാന്‍ കഴിയാത്ത അത്ര അകലമുള്ള സാമ്പത്തീക
നിലവാരങ്ങൾ, കൂടാതെ സംവരണം വഴി ഭരണഘടനതന്നെ നിലനിര്‍ത്തികൊണ്ടിരിയ്ക്കുന്ന ജാതീയമായ അന്തരവും, സംശയം തോന്നിയോ ? ഇവിടെ കാമുകന്‍ സവര്‍ണ്ണനായ സിറിയന്‍
ക്രിസ്ത്യാനിയും കാമുകി അവര്‍ണ്ണയായ കാക്കാലത്തിയും , സാമ്പത്തീകമായും ജാതീയമായും കാമുകി അവര്‍ണ്ണയാണെങ്കിലും ശാരീരികമായിട്ട്‌ പണ്ടു വെളിച്ചം കയറാത്ത അന്തപുരങ്ങളില്‍
വാണിരുന്ന തമ്പുരാട്ടികുട്ടിയെ പ്പോലുണ്ട്‌. കാമുകനാണെങ്കിലോ ഒരു വേട ചെറുക്കനെ പ്പോലെയും.

എന്താകിലും രണ്ടാളും ബന്ധനസ്ഥരായി കഴിയുകയായിരുന്നു. തികച്ചും യാദ്ൃശ്ചികമായിട്ട്‌ കെട്ടുകളില്‍നിന്നും വഴുതി ഏകാന്തമായൊരു പ്രദേശത്ത്‌ വച്ച്‌ സന്ധിക്കുന്നതാണ്‌ സീന്‍.

കെട്ടിപ്പിടിയ്ക്കലും ഉമ്മവയ്ക്കലും, സീല്‍ക്കാരങ്ങളും ചിളുങ്ങലുകളും……….

കൂടാതെ ഇടയ്ക്കിടയ്ക്ക്‌ വരുന്ന പരസ്യങ്ങളിലെ വെളുത്ത മോഹനമായ തുടകളും, വിരിഞ്ഞ ജംഘനങ്ങളും, തടിച്ചനിതംബങ്ങളും, ഒതുങ്ങിയ അരക്കെട്ടുകളും, ചലിക്കുന്ന പൊക്കിള്‍ ചുഴികളും, സമൃദ്ധമായ മാറിടങ്ങളും………

എന്നിട്ടും സുകുമാരന്‍ അവര്‍ക്ക്‌ ചെവികൊടുത്തു. അടുത്തടുത്തിരുന്ന്‌ ടി.വികാണുന്ന സതീശന്റെ അമ്മ വിമലയ്ക്കും ഭാരൃസരിതയ്ക്കും മുഷിവുണ്ടാകാതിരിയ്ക്കാന്‍പാകത്തിന്‌ ശബ്ദം
താഴ്ത്തി സംസാരിച്ചു.

പീറ്റര്‍ പറഞ്ഞു. “ഞങ്ങള്‍ സതീശനെ ക്ഷണിയ്ക്കാന്‍ വന്നതാണ്‌. ””

ട്ക്ഷണിയ്ക്കാനോ ?””

“അതെ, സഹകരണപാര്‍ട്ടിയിലേയ്ക്ക്‌, നഗരസഭയുടെ ഭരണം ഇപ്രാവശ്യം നമുക്ക്‌,
സഹകരണപാര്‍ട്ടിക്ക്‌ വേണം.”

മനസ്സിലായില്ല. “”

“എന്നാ മനസ്സിലാകാത്തേ 9”

“അവനതിന്‌ സ്വതന്ത്ര നായിട്ടല്ലെ ജനിച്ചത്‌. ?””

*ആയിക്കോട്ടെ……………… സ്വതന്ത്രനായിതന്നെ നിന്നോട്ടെ………………പക്ഷെ, നമ്മുടെ പാര്‍ട്ടിയെ ഒന്നു പിന്‍താങ്ങണം. നഗരസഭയിലേയ്ക്ക്‌ ഇരുപത്തൊന്ന്‌ സീറ്റാ…………. ചേട്ടനറിയാല്ലോ…………….. സംയുക്തകക്ഷിക്ക്‌ പത്തും, നമുക്ക്‌ പത്തും, സതീശന്‍

സ്വതന്ത്ര നും, അവന്‍ പാര്‍ട്ടിയെ പിന്‍തുണച്ചാല്‍ പാര്‍ട്ടി ഭരിയ്ക്കും…………””

“അതിന്റെ ആവശ്യമുണ്ടോ ?””
ഒണ്ടല്ലോ……………….. അല്ലെങ്കില്‍ സംയുക്തന്മാര്‌ അവനെ പാട്ടിലാക്കിക്കളയും………….. ഒരിയ്ക്കല്‍
അവരുടെ വലയില്‍ വീണുപോയാല്‍ അവനെന്നെന്നേയ്ക്കും ആ കുഴിയില്‍ തന്നെകെടക്കും.””
ട്നിങ്ങളവനോട്‌ സംസാരിച്ചോ ?””
“ഇല്ല ….ംം ആദ്യം ചേട്ടനോട്‌ പറയാമെന്ന്‌ കരുതി. ചേട്ടനാണേല്‍ പാര്‍ട്ടി
അനുഭാവിയാണല്ലോ……………..
എന്നാരു പറഞ്ഞു?”
ട്ചേട്ടന്‍ പറഞ്ഞു”
“അതെ ചേട്ടന്‍ പണ്ട്‌ കമ്മ്യുണിസ്റ്റായിരുന്നു………….. അല്ലാതെ നിങ്ങളുടെ പാര്‍ട്ടി

അനുഭാവിയൊന്നുമായിരുന്നില്ല.””

അയാള്‍ സുകുമാരനും സതീശനെ പ്പോലെതന്നെയായിരുന്നു. ചെറുപ്രായത്തില്‍ അയാള്‍ക്കും എക്സറേ കണ്ണുകളായിരുന്നു. ആളിനെ കണ്ടാല്‍ മതി ആ കണ്ണുകളില്‍ അംഗവടിവുകളും
ത്രീമാനങ്ങളും വ്ൃക്തമായികൊള്ളും. ഒറ്റനോട്ടം കഴിഞ്ഞ്‌ ബ്ലൌസ്സുപോലും തയ്ച്ചുകൊടുത്താല്‍ പിന്നീടൊരു മിനുക്കുപണി വേണ്ടിവന്നിട്ടില്ല.

ഒരു ചെറിയ മഴ പെയ്താല്‍ മതി തോടുനിറഞ്ഞൊഴുകുമായിരുന്നു. തോടിനിരുവശങ്ങളിലും

മുണ്ടകനും ഇട്ടിക്കണ്ടപ്പനും വിളഞ്ഞുനില്ക്കുന്നതുകാണാന്‍ ന രസമായിരുന്നു. ഉയര്‍ന്ന ഇടങ്ങളിലെല്ലാം കപ്പയും ചേനയും ചേമ്പും, ഇത്തിരി ചോലയുള്ളിടത്തെല്ലാം കാച്ചിലും കൃഷികളായിരുന്നു. ആറുമാസവെളുത്ത തണ്ടിനേക്കാള്‍ സിലോണ്‍ കപ്പയ്ക്കായിരുന്നു

വിളവുകൂടുതല്‍. പിന്നെ കുറച്ച്‌ മാവുണ്ട്‌, പ്ലാവുണ്ട്‌, ആഞ്ഞിലിയുണ്ട്‌. പാടത്തോട്ചേര്‍ന്ന്‌ കുറച്ച്‌ തെങ്ങുകളും.

തെക്കന്‍ മല മുന്നൂറ്റി ശിഷ്ടം ഏക്കറുണ്ടായിരുന്നു. വടക്കേത്‌ എഴുപത്തഞ്ചേക്കറും. തെക്കന്‍മലമുഴുവന്‍ രാമന്‍ നായര്‍ക്ക്‌ ത്രമ്പാനില്‍നിന്നും തായ്വഴിയായി കിട്ടിയതായിരുന്നു. വടക്കന്‍
മല നാലോ അഞ്ചോ റോമര്‍ ക്രിസ്ത്യാനികള്‍ വളഞ്ഞെടുക്കുകയായിരുന്നു. തെക്കന്‍മല കരംതീരുവയായി കിട്ടിയിരുന്ന പണ്ടാരപ്പാട്ടവും, വടക്കന്‍ തരിശായ സര്‍ക്കാരുവക
ഭൂമിയുമായിരുന്നു.

വടക്കന്‍ മലയുടെ തെക്കന്‍ചെരുവില്‍ തുച്ചമായ വിലയ്ക്ക്‌ ഇരുപതുസെന്റ്‌ സ്ഥലം വാങ്ങി കുടിലുകെട്ടിയാണ്‌ സുകുമാരനും മാലതിയും താമസ്സം തുടങ്ങിയത്‌. കുടിലിന്റെ മേച്ചില്‍
വൈക്കോലായിരുന്നു. ചുമരുകള്‍ ചെത്തിതേയ്ക്കാത്ത വെട്ടുകല്ലുകളും, വാതിലുകളും, ജനലുകളും,
കറുത്തവാവിന്റെ അന്ന്‌ വെട്ടി ഇരുപത്തിയൊന്നു ദിവസം തോട്ടിലെ വെള്ളത്തില്‍ താഴ്ത്തിയിട്ട്‌ ചീയിച്ചെടുത്ത്‌ ഉണക്കിയ മാവിന്‍ പലകകളായിരുന്നു.

ആ കുടിലുകെട്ടാനായിട്ട്‌ സുകുമാരനെ സഹായിച്ചത്‌ രാമന്‍നായരുടെ പുരയിടത്തില്‍ കുടിലുകെട്ടിപ്പാര്‍ത്ത്കൃഷി ചെയ്തിരുന്ന പുലയനും മുറവും പനമ്പും നെയ്തു കൊടുത്തിരുന്ന
പറയനും രാമന്‍നായരുടെ വീട്‌ പണിതുകൊടുത്ത കല്ലാശ്ലാരിയും വാതിലുകളും ജനലുകളും ഉണ്ടാക്കിക്കൊടുത്ത മരാശ്ലാരിയും ആയിരുന്നു.

പാടില്ല. ക്ഷോഭം പാടില്ല. ജാതിചോദിക്കാന്‍ പാടില്ല, പറയാന്‍ പാടില്ല എന്നത്‌ ഇന്നൊരു പഴമൊഴി മാത്രമാണ്‌. ഇന്ന്‌ നമുക്ക്‌ ജാതി തിരിഞ്ഞ്‌ പ്രവര്‍ത്തിയ്ക്കാം. ഇതിനുവേണ്ടിയാണ്‌ ജാതി തിരിഞ്ഞ്‌
സംഘടിയ്ക്കുന്നത്‌. കൊട്ടിഘോഷങ്ങളും സമ്മേളനങ്ങളും സമൂഹ സദ്യകളും നടത്തുന്നത്‌. ഒരിയ്ക്കലും ജാതിതിരിവുകള്‍ നശിയ്ക്കാതിരിയ്ക്കാന്‍ കൂടിയാണ്‌ നമ്മള്‍ ഭരണഘടനയില്‍ തന്നെ
വകുപ്പുണ്ടാക്കി സംവരണം നടപ്പിലാക്കിയിരിയ്ക്കുന്നത്‌. അതിന്റെ ഗുണങ്ങള്‍ നേടാമെങ്കില്‍ ജാതി പറഞ്ഞാലെന്ത്‌* ജാതിതിരിഞ്ഞാലെന്ത്‌ ? കൈയ്യുക്കുകുറഞ്ഞ ജാതികളെ തച്ചാലെന്ത്‌ 2

എതിര്‍ക്കുന്ന വനാര്‌ ബുദ്ധിജീവിയോ, ഇടതുപക്ഷക്കാരനോ, മനുഷ്യസ്നേഹിയോ ?

ആരൊക്കെ എതിര്‍ത്താലും അനുകൂലിച്ചാലും ഇവിടെ ജീവിയ്ക്കുന്നു, ക്രിസ്ത്യാനിയും, മുസല്‍മാനും, നായരും, ഈഴവനും, കൊല്ലനും, ആശാരിയും, കല്ലാശ്ലാരിയും, പറയനും പുലയനും, അവര്‍ക്കിടയില്‍ എന്‍.എസ്സ്‌.എസ്സും എസ്‌,എന്‍.ഡി.പി യും വിശ്വകര്‍മ്മനും പിന്നെ പിന്നോക്കവിഭാഗക്കാരും, കോണ്‍ഗ്രസ്സുകാരും, കമ്മ്യുണിസ്റ്റുകാരും, ബി.ജെ.പി ക്കാരും ആര്‍.എസ്‌.എസ്റ്്‌ ക്കാരും ഒക്കെയായി പലപലവര്‍ണ്ണങ്ങളില്‍, രൂപങ്ങളില്‍, ഭാവങ്ങളില്‍………………..

പീറ്റര്‍ പറഞ്ഞു: * ഞാനൊരു നാട്ടുനടപ്പനുസരിച്ച്‌ ചേട്ടനോട്‌ പറഞ്ഞതാണ്‌. ചേട്ടനോട്‌

പറഞ്ഞില്ലെങ്കിലും ഞാന്‍ പറഞ്ഞാല്‍ അവന്‍ കേക്കും……
പീറ്ററിന്റെ സ്വരത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന ഭീഷണിയുടെ നിറം സുകുമാരന്‍ കണ്ടെത്തി.

എന്നാ പീറ്റര്‍ക്കൊരുനെറം മാറ്റം……….. സുകുമാരന്‍ കണ്ട അത്രേം ചൊമന്ന
കമ്മ്യുണിസ്റ്റുകാരെയൊന്നും പീറ്റര്‍ കണ്ടിട്ടില്ല. നിങ്ങളിലൊക്കെ എന്തോരം കമ്മ്യുണിസ്സും ഒണ്ടെന്നും,

അതിലെന്തോരം വെള്ളം ചേര്‍ത്തിട്ടൊണ്ടെന്നും സുകുമാരനെ പഠിപ്പിയ്ക്കണ്ടാ…””

ചേട്ടനെ പഠിപ്പിയ്ക്കാനൊന്നും വന്നതല്ല………… ചേട്ടന്‍ കണ്ടോ…………….. സതീശന്‍ സഹകരണപാര്‍ട്ടിയെ പിന്‍തുണച്ചുകൊണ്ട “മങ്കാവുടി നഗരസഭ ഇത്തവണ സഹകരണപാര്‍ട്ടി
ഭരിയ്ക്കും. ””

അതില്‍ അനധിക്ൃതമായിട്ടെന്തോ ഉണ്ടെന്ന്‌ സുകുമാരന്‌ തോന്നി. ആ തോന്നല്‍ ശരിയാണ്‌. അത്‌ നമുക്ക്‌ അറിയാവുന്നതും, സുകുമാരനോ അതുപോലെ കൊണ്ടിപ്പാടത്തെ ഭൂരിപക്ഷത്തിനോ
അറിയില്ലാത്തതുമാണ്‌ പങ്കജമെന്ന കഥ. പങ്കജമെന്ന പ്രതിഭാസത്തെ ഒതുക്കിതീര്‍ത്തതിന്റെ പേരില്‍
പീറ്റര്‍ സതീശനെ കുടുക്കി നിര്‍ത്തിയിരിയ്ക്കുകയായിരുന്നെന്ന്‌ സാരം. സാധാരണ പീറ്റര്‍
ചെയ്യാറുള്ളതുപോലെ ചെയ്യുന്ന പ്രവര്‍ത്തിയുടെ കൂലി, സതീശന്റെ കാര്യത്തില്‍ അപ്പോള്‍തന്നെ
വാങ്ങിയിട്ടില്ലായിരുന്നു. പ്രതിഫലം വാങ്ങാതിരുന്ന സ്ഥിതിയ്ക്ക്‌ സതീശന്റെ അരയില്‍ ഒരുകുടുക്കുണ്ടെന്നും, ആ ചരടില്‍ പിടിച്ച്‌ ചാടിയാല്‍ അവന്‍ ചാടിക്കളിച്ചുകൊള്ളുമെന്നും സഖാവ്‌
പീറ്റര്‍ കരുതിയിരിയ്ക്കുന്നു.

പക്ഷെ, അക്കഥകളൊന്നും അറിയില്ലാത്ത സുകുമാരന്‍ ലേശം നെഗളിപ്പോടെ കസേരയില്‍
ഞെളിഞ്ഞിരുന്നു, പീറ്ററും സ്നേഹിതനും വിടപറയുമ്പോള്‍.

സുകുമാരന്‍ ടീ.വിയിലേയ്ക്ക്‌ മടങ്ങുമ്പോള്‍ പൈങ്കിളി സീരിയല്‍ കഴിയുകയും മദാലസമായ പരസ്യങ്ങള്‍ തല്ക്കാലം മാറിനില്ക്കുകയും വാര്‍ത്ത തുടങ്ങുകയും വാര്‍ത്തക്കിടയില്‍ ഷെയര്‍
വില്പനയുടേയും റിയല്‍ എസ്സ്റേറ്റുകാരുടെയും പരസ്യങ്ങള്‍ തെളിയുകയും ചെയ്തപ്പോള്‍
ഉണ്ടായനിരാശയില്‍ ടീ.വി ഓഫ്‌ ചെയ്ത്‌ കസാലയില്‍ ചാരിക്കിടന്ന്‌ സതീശന്‍
ചെയര്‍മാനാവുകയാണെങ്കില്‍ കിട്ടാനിരിയ്ക്കുന്ന സോഷ്യല്‍സ്റ്റാറ്റസിനെ ഓര്‍ത്തുപുളകംകൊണ്ടു.

എങ്കിലും അയാളുടെ മനസ്സില്‍ ഒരു ചളിപ്പ്‌ നിലനില്ക്കുന്നില്ലെ………… ഉണ്ടാകണം അല്ലെങ്കില്‍
പിന്നെ നമ്മള്‍ കേട്ടിട്ടുള്ള കഥകള്‍……………..

ആയിരത്തിതൊള്ളായിരത്തി അറുപത്തി നാലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ച്‌ ബോധോദയമുണ്ടായി രണ്ടായി പിളര്‍ന്നതിനുശേഷം, അടുത്തകാലത്തൊരിയ്ക്കല്‍ ഇന്ത്യന്‍
പ്രധാനമന്ത്രിയാകാനുള്ള സുവര്‍ണ്ണാവസരം ചരിത്രപരമായൊരു വങ്കത്തരത്താല്‍

കളഞ്ഞുകുളിക്കുകയും ചെയ്തതിനുശേഷം, ഇനിയും സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കളയാമെന്ന്‌ ചിന്തിക്കാന്‍ സുകുമാരന്‍ അത്ര വിഡ്ഡ്മിയൊന്നുമല്ല. (ഈ വാചകങ്ങള്‍ പറഞ്ഞിരിയ്ക്കുന്നത്‌ അതിശയോക്തിയും ഹാസ്യവും കലര്‍ത്തിയാണെന്ന കാര്യം പില്‍ക്കാലത്ത്‌ വിസ്മരിക്കരുത്‌. വിസ്മരിച്ചാല്‍ കഥാഗതിയുടെ സുഖകരമായ ലാളനം
നഷ്ടമാകാനിടയുണ്ട്‌.)

ഇപ്പോള്‍ തോന്നും ചരിത്രപരമായൊരു വിശകലനമെന്തിനെന്ന്‌. പറയാം, അതാണ്‌ സുകുമാരന്റെ മുന്‍കാല കഥകളില്‍ ഒന്ന്‌.

ഏതാണ്ട്‌ മുപ്പതുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, കാലം, തീയതികള്‍ നിശ്ചയം പോരാ. എങ്കിലും, കോങ്ങാടെന്നും പുല്‍പള്ളിയെന്നും, വെള്ളത്തൂവലെന്നും പത്രത്താളുകളില്‍ മഷിപുരണ്ടു വന്നിരുന്ന
കാലം.

വേണ്ട, മുഖം ചുളിയ്ക്കേണ്ട. എനിയ്ക്ക്‌ തെറ്റിയതൊന്നുമല്ല. ചരിത്രമായൊരു, സത്യത്തെ നേരിട്ട്‌ തൊടുകയായിരുന്നു. ഇന്ന്‌ നിങ്ങള്‍ക്ക്‌ വെള്ളത്തൂവലിന്റെ പ്രധാന്യം അറിയില്ലെങ്കിലും അന്ന്‌ ഞങ്ങള്‍ സ്നേഹിതര്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍, ഇവിടെനിന്നു മൂന്നുനാലു മൈല്‍ നടന്നാണ്‌ സ്ക്കൂളില്‍
പൊയ്ക്കൊണ്ടിരുന്നത്‌. ഞങ്ങശ്‌ കടന്നുപോകുംവഴിയിലാണ്‌ പോലീസ്‌ സ്റ്റേഷന്‍. അന്നൊരു ദിവസംപോലീസ്‌ സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ കണ്ട ജനത്തിരക്കിനിടയിലൂടെ നുഴഞ്ഞുകയറി നോക്കിയപ്പോള്‍ കണ്ടത്‌ പോലീസ്‌ ജീപ്പില്‍ ഇരുത്തിയിരിയ്ക്കുന്ന ഒരു നക്സലേറ്റിനെയാണ്‌. അന്ന്‌
കൊണ്ടിപ്പാടത്തും മങ്കാവുടിയിലും ഒക്കെ ഉണ്ടായിരുന്നതുപോലുള്ള ഒരു സാധാരണ
മനുഷ്യ൯……………………

ഞങ്ങള്‍ എത്രപേരോടു ചോദിച്ചുവെന്നറിയുമോ, നക്സലേറ്റ്‌ എന്നു പറഞ്ഞാല്‍ എന്താണ്‌………….. നക്സല്‍ ബാരി എന്നു പറഞ്ഞാല്‍ എന്താണ്‌……………….. ?

കിട്ടിയമറുപടി എന്തായിരുന്നെന്നോ ?

അതൊരു തലവെട്ടിക്കൂട്ടരാണ്‌. അവര്‍ നമ്മുടെ മഹാത്മഗാന്ധി ബ്രീട്ടീഷ്കാരോടു പടവെട്ടി മേടിച്ചുതന്ന ഇന്‍ഡ്യാമഹാരാജ്യത്തെ കീഴ്പ്പെടുത്തി ഭരിയ്ക്കാന്‍ നടക്കുന്നവരാണെന്ന്‌…………..

ഞങ്ങള്‍ക്കതത്ര വിശ്വാസമായില്ല. അതിനൊരു കാരണമുണ്ടായിരുന്നു.അത്‌ ഞങ്ങളുടെ ചരിത്രദ്ധ്യാപകനായിരുന്ന ജോണ്‍ മത്തായി സാറാണ്‌.

ജോണ്‍ മത്തായി സാറിന്‌ ഇരുപത്തിയഞ്ചുവയസ്സില്‍ താഴെയേ പ്രായമുണ്ടായിരുന്നുള്ളൂ. വലിപ്പത്തില്‍ മുന്‍ബഞ്ചിലിരിയ്ക്കുന്ന വരേക്കാള്‍ ഒരിഞ്ചുകൂടുതല്‍, ഞങ്ങളുടെ ഹീറോ സ്പോര്‍ട്ട്സ്മാന്‍
സെബാസ്റ്റ്യനെക്കാള്‍ ആറിഞ്ചോളം കുറയും, തൂക്കം പകുതിയും.

പക്ഷെ, സാറ്‌ പാഠപുസ്തകത്തിലെ കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട്‌ പറഞ്ഞിട്ടുള്ളത്‌ പൊതുകാര്യങ്ങളായിരുന്നു.

അദ്ദേഹം പറഞ്ഞിട്ടുണ്ട്‌; നാം പഠിയ്ക്കുന്ന ചരിത്രം പൂര്‍ണ്ണമായും സത്ൃയമാണെന്നോ വിശ്വസിയ്ക്കത്തക്കതാണെ ന്നോ എനിയ്ക്ക്‌ പറയാനാവില്ല. ഉദാഹരണമായിട്ട്‌ മഹാത്മാഗാന്ധിയുടെ
ചരിത്രം, ആ ചരിത്രത്തോടു കൂട്ടിവയ്ക്കേണ്ട, അദ്ദേഹത്തെപ്പോലെ മഹാത്മാക്കളായി കാണേണ്ട പല വ്യക്തികളും നമ്മുടെ ചരിത്രത്തില്‍ ഉണ്ടെന്നുള്ളത്‌ സത്യമാണ്‌. പക്ഷെ, ചരിത്രകാരന്മാര്‍ ആ സത്യങ്ങളെ മൂടിവച്ചുകൊണ്ട്‌; പരപ്രേരണയാല്‍ മറച്ചുവച്ചുകൊണ്ട്‌ ഒരു മോഹന്‍ദാസിനെ മാത്രം
മഹാത്മാവാക്കുകയും ഒരു ജവഹറിനെ മാത്രം പണ്ഡിതനാക്കുകയും ചെയ്തിരിയ്ക്കുകയാണ്‌.
അതുകൊണ്ട്‌ എന്നിലെ അദ്ധ്യാപകനെ മാറ്റി നിര്‍ത്തികൊണ്ട്‌ ഞാന്‍ പറയുന്നതെന്തെന്നാല്‍ നിങ്ങള്‍
കാണുന്നതും കേള്‍ക്കുന്നതും മാത്രം വിശ്വസിയ്ക്കാതെ അതിന്റെ മറുപുറത്തേക്കൂടി അറിയാനുള്ള വൃഗ്രത കാണിയ്ക്കണമെന്നാണ്‌………….

ആ അദ്ധ്യാപകന്റെ വാക്കുകള്‍ കേട്ടിട്ടുണ്ടായ ജിജ്ഞാസയാലാണ്‌ നമ്മുടെ നാട്ടിലെ ആ കാലഘട്ടത്തിലെ നല്ല വായനക്കാരനായിരുന്ന സുകുമാരന്റെ മുന്നില്‍ ഞങ്ങള്‍ ചോദ്യങ്ങളുമായി
നിന്നത്‌.

സുകുമാരന്‍ പറഞ്ഞു; നക്സലേറ്റ്‌, നക്സല്‍ ബാരിയില്‍നിന്നും ഉണ്ടായതാണ്‌. നക്സല്‍ ബാരിയെന്നാല്‍ പശ്ചിമബംഗാളിലെ ഒരു ഗ്രാമമാണ്‌, ആ ഗ്രാമത്തിലെ കര്‍ഷകരുടെ, തൊഴിലാളികളുടെ
മുന്നോറ്റത്തെയാണ്‌ സൂചിപ്പിയ്ക്കുന്നത്‌. അവരുടെ നേതാക്കളാണ്‌ ചാരുമജംദാറും കനുസാലുമൊക്കെ, അവരുടെ നേതൃത്ത്വത്തെ അംഗീകരിയ്ക്കുന്നവരാണ്‌ നക്സലേറ്റുകള്‍……….

പക്ഷെ, ഞങ്ങള്‍ക്കൊന്നും മനസ്സിലായിരുന്നില്ല. കമ്പ്യുട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ബ്രയിനില്‍ ഒന്നും ഫീഡുചെയ്തില്ലു; ഞങ്ങളുടെയൊക്കെ അച്ഛനമ്മമാരും അദ്ധ്യാപകരും പറയും
പോലെ അത്‌ കളിമണ്ണുകൊണ്ടായിരിയ്ക്കണം ഉണ്ടാക്കിയിട്ടുള്ളത്‌.

എന്താകിലും സുകുമാരന്‍ ഞങ്ങളോടു സംസാരിച്ച്‌ കഴിഞ്ഞിട്ട്‌ ആഴ്ചകള്‍ തികയും മുന്‍പ്‌ അയാളെ പോലീസുകാര്‌ തെരക്കിവന്നു. ജീപ്പില്‍ കയറ്റികൊണ്ടു പോകുകയും ചെയ്തു. അപ്പോള്‍
ഞങ്ങള്‍ കൊണ്ടിപ്പാടത്തുകാര്‍ പലതും ഈഹിക്കുകയും കഥകളാക്കി പറയുകയും ചെയ്തു.

അയാള്‍ നക്സലേറ്റുകാരുടെ സുഹൃത്തായിരുന്നുവെന്നും, ഒളിച്ചിരിയ്ക്കാന്‍ ഷെല്‍റ്റര്‍ ഒരിക്കിയിരുന്നത്‌ അയാളായിരുന്നെന്നും, പാര്‍ട്ടിക്ലാസ്സുകളില്‍ സ്ഥിരം പഠിതാവായിരുന്നെന്നും മറ്റും………

പക്ഷെ, ഞങ്ങള്‍ ഈ കഥ പറയുന്നവര്‍, അതും പൂര്‍ണ്ണമായും വിശ്വസിച്ചില്ല. ഞങ്ങളുടെ ജോണ്‍മത്തായി സാറിന്റെ വാക്കുകളെ മുന്‍ നിര്‍ത്തി നിങ്ങളില്‍ സംശയമുള്ളവര്‍ക്ക്‌ വേണമെങ്കില്‍
അതുസത്ൃയമാണോ എന്നു തിരയ്ക്കാം, ഇന്നും ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ ആ ഇതിഹാസങ്ങളിലെ
പ്രധാന കഥാപാത്രങ്ങള്‍……….

ഞങ്ങളെ സംബന്ധിച്ച്‌ അതുകളെല്ലാം കാലാഹരണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ചരിത്രപരമായ വങ്കത്തരങ്ങളെ തിരുത്തി ചെയ്തികളെ ലാഭകരമാക്കാന്‍ ഞങ്ങളാഗ്രഹിയ്ക്കുന്നു.


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *