ജിനേഷ് മുപ്പത്തിയഞ്ച് വയസ്സ്,
ഷേര്‍ളി,
ഭാര്യ, മുപ്പത് വയസ്സ്,
ജിഷ,
മകള്‍, അഞ്ചു വയസ്സ്,
ഇന്ന്,
നേരം പരപരാ വെളുത്തപ്പോള്‍ അവര്‍ മൂന്നു പേരും സ്വന്തം മാരുതി
കാറില്‍ വീടു വിട്ടിരിക്കുകയാണ്.
പരപര വെളുക്കുമ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങുന്നതിനു വേണ്ടി ഷേര്‍ളി
വെളുപ്പിന് മൂന്നു മണിക്ക് ഉണര്‍ന്നതാണ്, ആഹാരം പാകം
ചെയ്യാന്‍. വീട്ടില്‍ അവരെ കൂടാതെ
ജിനേഷിന്‍റെ അപ്പനും അമ്മയുമുണ്ട്. കറക്കുന്നൊരു പശുവും മൂന്ന് ആടുകളും കുരയ്ക്കുക
മാത്രം ചെയ്യുന്നൊരു നായയും എവിടെ നിന്നോ ഒരു പൂച്ചത്തള്ളയെത്തി പെറ്റുപെരുകി ഇപ്പോള്‍
നാലു പൂച്ചകളും മൂന്നു പൂച്ചകുട്ടികളുമടങ്ങുന്നൊരു പൂച്ച ഫാമിലിയുമുണ്ട്.
മൂന്നു മണിക്ക് ഷേര്‍ളിയെ ജിനേഷാണ് വിളിച്ചുണര്‍ത്തിയത്. അതിന് ശേഷം അവനും ഉറങ്ങിയിട്ടില്ല. അവനും വെളുപ്പിന് ചെയ്യാന്‍ വീട്ടു
ജോലികളുണ്ട്.