തുക്ലക്ക്

പണ്ട്, പണ്ട് ഭാരതത്തിൽ ഒരു മഹാരാജാവ് വാണിരുന്നു. തുക്ലക്കിനേക്കാൾ കേമൻ. ബുദ്ധി കൊണ്ടും പ്രവർത്തികൾ കൊണ്ടും. താൻ ദൈവമെന്നാണ് രാജാവിന്റെ പക്ഷം. മണിക്കൂറിൽ അറുപത് പ്രാവശ്യമെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. ആരെങ്കിലും എതിർത്ത് പറഞ്ഞാൽ കുഴിച്ചിടാനായിട്ട് വലിയൊരു കിണറും തീർത്തിട്ടുണ്ട് രാജകൊട്ടാരത്തിനടുത്ത്. കിണർ, ചത്തവരെക്കൊണ്ട് നിറഞ്ഞ് കഴിഞ്ഞാൽ മണ്ണിട്ട് മൂടും അടുത്ത കിണർ കുഴിക്കും. കുറെ ഗൗതമരേയും ചർവ്വാകന്മാരെയും അടിമകളെയും കൊന്ന് കുഴിയിലിട്ടിട്ട് അടുത്ത കൊലക്ക് ആരെയും കിട്ടാതെ ദു:ഖിച്ചിരിക്കുമ്പോൾ തുക്ലക്ക് മനസ്സിൽ ഒരു ബോധമുണർന്നു. എല്ലാ കർഷകരോടും ധാന്യങ്ങളെല്ലാം പണ്ഡകശാലയിലും, പിടിക്കുന്ന മത്സ്യവും മൃഗങ്ങളുടെ മാംസവും കൊട്ടാര പാചകപ്പുരയിലും എത്തിക്കാൻ കല്പനയായി. കിങ്കരന്മാർ രാജാതിർത്തിയിലുള്ള ഗ്രാമങ്ങളിലെല്ലാം പെരുമ്പറ കൊട്ടി വിളംബരം ചെയ്തു. പ്രാജകൾ തുക്ലക്ക് ബുദ്ധി കേട്ട് അന്ധപ്പെട്ടു. എല്ലാം എത്തിച്ചാൽ ഞങ്ങളൊക്കെ പട്ടിണി കിടന്ന് ചത്തുപോകില്ലെ. ചത്തുപോകണം അങ്ങിനെ ചത്തുപോയിട്ട് വേണം കുഴിനിറക്കാൻ..... ഗ്രാമപ്രജകൾ എല്ലാം വസ്തുക്കളും രാജകിങ്കരന്മാർ വഴി കൊട്ടാരത്തിലേക്കെത്തിച്ചു കൊടുത്തു. ഓരോരുത്തരായി ചത്തു തുടങ്ങി, കിണർ നിറഞ്ഞു തുടങ്ങി. പ്രജകളെല്ലാം തീർന്ന് കുഴി മൂടിക്കഴിഞ്ഞ് രാജാവ് സിംഹാസനത്തിൽ നീണ്ട് നിവർന്നിരുന്ന് ഒന്നു മയങ്ങാമെന്ന് വച്ചപ്പോൾ ഒരു മന്ത്രി പുംഗവൻ മൊഴിഞ്ഞു. തിരുമനസ്സെ.... ഈ കിട്ടിയ ധാന്യങ്ങളും മത്സ്യവും മാംസവും തീർന്നു കഴിഞ്ഞാൽ നമ്മളെന്തു ചെയ്യും ? രാജാവ് അയാളെ കൊല്ലാൻ വാളുയർത്തിയതാണ്. പെട്ടന്ന് മിന്നൽ പോലെ ഒരു കുഞ്ഞ് ബോധം തെളിഞ്ഞു , കൺമിഴിച്ച് സിംഹാസനത്തിൽ അമർന്നു