ഉപദേശികൾ

പ്രവാസ ജീവിതത്തിനിടവേളയിൽ നാട്ടുകാരോട് സോറ പറയാനിറങ്ങിയ വഴിക്കാണ് സത്യനേശന്‍ പുതിയ വീട് വച്ച് പാര്‍പ്പു തുടങ്ങിയത് കാണുന്നത്.

          ചെറുപ്പക്കാരനായ സത്യനേശന്‍, സുന്ദരിയായ ഭാര്യ, അരുമയായ മകള്‍.  മതിൽ കെട്ടി ഭംഗിയാക്കിയ കുഞ്ഞിടം. പെയിന്‍റ് പൂശി, പണി പൂര്‍ത്തിയാക്കിയ കുഞ്ഞു വീട്. മുന്നിൽ പൂന്തോട്ടം.  ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്നു, റോസും മുല്ലയും നാലുമണിച്ചെടിയും, വാടാമല്ലിയും ചെത്തിയും.....

          മടങ്ങവെ, ഒരു റോസാ പുഷ്പം എന്നെ നോക്കി ചിരിച്ചു.  ഒരു മുല്ല വള്ളി എന്‍റെ ഇടതു കൈയ്യിലെ ചെറുവിരലിൽ തൊട്ടു.  ഒരു വാടാമല്ലിപ്പൂവ് കണ്ണടച്ചു കാണിച്ചു.