അദ്ധ്യായം പതിനേഴ്
ജീവിതത്തിന്റെ നട്ടുച്ചയിലാണ് ഫിലോ ഗുരുവിന്റെ വീട്ടിലെത്തിയത്. അവളെ എലീസയുടെ അപ്പന്, മകളുടെ സഹായത്തിന് എത്തിച്ചതാണ്. പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഒരു സഹായമാകുമെന്നു കരുതി. താളം തെറ്റിയ മനസ്സുമായി, മരുന്നുകളുടെ യാന്ത്രികശക്തിക്കടിമപ്പെട്ട് തളര്‍ന്ന്, ഉറങ്ങണമെന്ന ഒരേയൊരു മോഹവുമായി എന്നും ഉണരുന്ന എലീസയ്ക്കും താല്പര്യമായി. ഗുരുവിന് സന്തോഷമായി. ഫിലോ വേലക്കാരി മാത്രമല്ലാതായത് മനംപൂര്‍വ്വമായിരുന്നില്ല. ജോലി ചെയ്തു ക്ഷീണിതനായെത്തുന്ന ഗുരുവിനെ ശുശ്രൂഷിയ്ക്കുവാന്‍ ഏലീസയാല്‍ കഴിഞ്ഞില്ല. അതെല്ലാം ഫിലോ ചെയ്യേണ്ടി വന്നു. ഫിലോയുടെ വീട്ടിലെ പരിതസ്ഥിതികള്‍ …