അദ്ധ്യായം പന്ത്രണ്ട്
വളരെ ഇരുണ്ട ഒരു രാത്രിയായിരുന്നു. ഹോസ്പിറ്റൽ പേവാർഡിലെ മുറിയിൽ, അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു. കിടക്കയ്ക്ക് ഉരുവശത്തുമായിട്ട് ഗുരു, ജോസഫ്, അബു, രാമൻ…….. അവളുടെ അര്‍ജ്ജുനന്‍ മാത്രം എത്തിയില്ല. വിശു. പ്രവിശ്യ, പാര്‍ട്ടിനേതാവ് ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന് തലവേദനയായതും, നീതിപാലകര്‍ തിരയുന്നതും വിശുവിനെ ആയിരുന്നു. അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ് തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു. അതിനാല്‍ അവന്‍ വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു. അരണ്ട വെളിച്ചംപോലെ ബോധം തെളിഞ്ഞുവരുന്നു. അവള്‍ …