രണ്ടു വിധികൾ

* ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീംകോടതിയുടെ ചരിത്രവിധി.ആർത്തവകാലത്ത്സ്ത്രീകളുടെക്ഷ്രേത്രപവേശനം വിലക്കുന്നതിന്‌ പിൻബലമേകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ (ബി) വകുപ്പ്‌ റദ്ദാക്കി. * വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497- വകുപ്പ്‌ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ റദ്ദാക്കി. മാറ്റങ്ങൾഅനിവാര്യമാണ്‌.ഇത് സ്ത്രീസ്വാതന്ത്ര്യാധിഷ്ഠിതമായ മാറ്റത്തിന്‌വഴിയൊരുക്കമാണ്. സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ളപുതിയചുവടുവയ്പ്പാണ്……ലോകംഅവസാനിക്കുമെന്നാണ്ദൈവവിശ്വാസികള്‍ കരുതുന്നതും, പറയുന്നവരുംപ്രചരിപ്പുക്കുന്നതും. ഇതിന്‌ മുമ്പും പല ആചാരങ്ങളും മാറ്റപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രപ്രവേശന വിളമ്പരം, സതി …

ഒടിയ൯ – നവോത്ഥാന ചിത്രം

ചിത്രം കാണാൻ പോകുന്നത്‌, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്ന്‌ വായിച്ച്‌ അറിഞ്ഞതിനു ശേഷമാണ്‌. വായിച്ച എഴുത്തുകളെല്ലാം സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ്‌ വന്നിട്ടുളളതായിരുന്നു. പരസ്യങ്ങള്‍ കണ്ട്‌ ഈഹാപോഹങ്ങൾ വച്ചുള്ള എഴുത്ത്‌. ചിത്രത്തിലുട നീളം കറുപ്പിന്റെയും വെളുപ്പിന്റെയും പോരാട്ടുങ്ങളാണ്‌ കാണാൻ കഴിഞ്ഞത്‌. ഇന്നത്തെ യുവതലമുറയുടെ മുന്നു തലമുറകൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ, വിരചിത ചരിത്രത്തിലില്ലാത്ത രാവുകളും പകലുകളും… ഒടിയൻ മാണിക്കനെന്ന പകലും കരിമ്പന്‍ നായരെന്ന കറുപ്പും… മോഹൻലാലിന്റെയും പ്രകാശ്രാജിന്റെയും പകർന്നാട്ടങ്ങൾ…… “ഒടി” ആത്മീയവ്യാപാര-വിശ്വാസാധിഷ്ഠിതമായ ഒരു പ്രവര്‍ത്തനമാണ്‌…… …

ചാവേറുകൾ

ചാവേറുകൾ ചിന്തിക്കുന്നു,ഞാനെന്റെ വയറിന്‌, കുടുംബത്തിന്‌, വിശ്വാസത്തിന്‌, വേണ്ടിയാണ്‌ ചാവേറാകുന്നതെന്ന്‌. അയാൾ ആർത്തലച്ച്‌ അണയുകയാണുണ്ടായത്‌, ഈയ്യാമ്പാറ്റയെപ്പോലെ ജ്വാലയിലേക്ക്‌…..തണുപ്പത്ത്‌ ചൂടു നല്‍കി സാന്ത്വനപ്പെടുത്തുന്ന തീക്കരുകിലേക്ക്‌, അല്ലെങ്കിൽ ഭക്ഷണത്തെ വേവിച്ച്‌ സ്വാദ്‌ കൂട്ടുന്ന അഗ്നിക്ക്‌ സമീപത്തേക്കെന്ന പിഴവ്‌ ധാരണയോടെ.  ജീവി വർഗ്ഗത്തിൽ മനുഷ്യൻമാത്രമാണ്ഇങ്ങിനെവിഡ്ഢികളാകുന്നുള്ളു,ആക്കപ്പെടുന്നുള്ളൂ…..നയിക്കപ്പെടുന്നുള്ളൂ…… ജനമദ്ധ്യത്തിൽ കയറി ഭും…..എന്ന ശബ്ദത്തോടെ തീഗോളമായി, ചിന്നിച്ചിതറി പറക്കുന്നത്‌ദൃശ്യമാധ്യമങ്ങളിൽ കണ്ടപ്പോൾ അയാളുടെ അച്ഛനോ അമ്മയോ ഭാര്യയോ മകനോ അറിഞ്ഞില്ല, തങ്ങളുടെരക്തവുംമാംസവുമാണ്പറന്നുകളിക്കുന്നതെന്ന്…….ചാക്കിൽപെറുക്കിക്കൂട്ടിയ ശരീരാവശിഷ്ടങ്ങൾ അനുകുലികൾക്ക് കാഴ്ചയായി വച്ചിരിക്കുന്നിടത്തേക്ക്‌ നേതാവ്‌ വന്ന്‌ സല്യൂട്ട്‌ചെയ്ത് …

ഭക്ഷണമോഹം

ആദ്യം ചോദിച്ചത്‌ മൂന്നു കവി സുഹൃത്തക്കളോടാണ്‌. മൂന്നു പേരും വ്യത്യസ്തർ. പ്രായംകൊണ്ടും മതങ്ങള്‍ കൊണ്ടും. ഒന്നാമൻ ജി, വൈലോപ്പിള്ളി, ചങ്ങമ്പുഴ എന്നിവരുടെ ചാർച്ചക്കാരൻ, മിശ്രഭുക്ക്‌. അതും വളരെ അത്യാവശ്യ ഇടങ്ങളിൽ, ഒഴിച്ചു കൂട്ടാൻ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രം മാംസം കഴിക്കും. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കും, ബാറ്റായുടെ  ചെരിപ്പു മാത്രം ഉപയോഗിക്കും. രണ്ടാമൻ ആശയഗംഭീരൻ, കടുത്ത പദങ്ങളെ തേടി നടന്ന്‌ കണ്ടെത്തി കവിതയിൽ പ്രയോഗിച്ച്‌ ചിന്തിപ്പിക്കും. അയ്യപ്പന്റെ പിൻ ഗാമിയെന്ന് …

മുച്ചീട്ടു കളിക്കാരന്‍

പണ്ട്‌ ഒരു മലയായിരുന്നു ഇന്നച്ചന്റിടം. കുറെ ഉണ്ടക്കല്ലുകളും ചരല്‍ അധികമായ മണ്ണും, കുറ്റികാടുകളും കുറുക്കനും കുറുനരിയും കീരിയും വര്‍ഗ്ഗത്തില്‍ കുറഞ്ഞ പാമ്പുകളും യഥേഷ്ടം വിഹരിച്ചിരുന്നൊരു കുന്ന്‌, എഴുപത്തിയഞ്ചേക്കര്‍ വിസ്തീര്‍ണ്ണത്തില്‍. ആരോ, ആരുടേയോ പേരില്‍ കൊടുത്തതെന്നു പറയുന്നൊരു പട്ടയവുമായി ഇന്നച്ചനു വേണ്ടി അവര്‍ മല കൈയ്യേറുകയായിരുന്നു. അവര്‍ എന്നു പറയുന്നത്‌ ഇന്നച്ചന്റെ അഭ്യുദയ കാഠംക്ഷികളാണ്‌. ഇന്നച്ചന്റെ ഉന്നതി തങ്ങളുടെ കൂടി ഉന്നതിയാണെന്നറിയുന്നവര്‍, കണക്കു കൂട്ടി തീരുമാനിച്ചിരുക്കുന്നവര്‍, കരുക്കള്‍ നീക്കുന്നവര്‍. വടക്കു നിന്നൊരു …

ദ്വ’യാര്‍ത്ഥ’ങ്ങള്‍

ഉന്നതാധികാരസ്ഥാനത്തെത്തി അടുത്തൂണ്‍ പറ്റിയ ശേഷമാണ്‌ അദ്ദേഹം നാട്ടില്‍ കൊട്ടാര സദൃശമായൊരു വീട്‌ വച്ച്‌ പാര്‍പ്പ്‌ തുടങ്ങിയത്‌. പാര്‍പ്പ്‌ തുടങ്ങി അടുത്ത നാള്‍ മുതല്‍ വീട്ടില്‍ ഓരോരോ സംഗമങ്ങളും നടത്തി വന്നു. വീടിന്റെ പണി ചെയ്തവര്‍ക്കു വേണ്ടി, അയലത്തുകാര്‍ക്കു വേണ്ടി, നാട്ടിലെത്തിയ ശേഷം അദ്ദേഹം അംഗമായിട്ടുള്ള ക്ലബുകാര്‍ക്കു വേണ്ടി,പലയിടങ്ങളിലും അദ്ദേഹവുമൊരുമിച്ച്‌ ജോലി ചെയ്തവര്‍ക്കു വേണ്ടി……… സംഗമങ്ങളെല്ലാം ഓരോ ഉത്സവങ്ങളായിരുന്നു. മദ്യവും മാംസവും ചേര്‍ന്ന അന്നപാനങ്ങളും, സംഗീതവും നൃത്തവും ചേര്‍ന്ന ദൃശ്യ വിസ്മയങ്ങളുമായിട്ട്‌, …

ഒരു കവിയുടെ ജീവചരിത്രം

അവന്‍ പാതിവഴിയില്‍ വിദ്യയിലേക്കുള്ള അഭ്യാസം നിര്‍ത്തി പണി തേടി, അന്നം തേടി നടക്കവെ, അവളെ കണ്ടെത്തി. അവള്‍ ജ്വലിക്കുന്നൊരു താരകമായിരുന്നു. അവന്‍, അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കവെ എല്ലാം മറന്നു, അവളും. കണ്ടു കണ്ടിരിക്കെ അവന്‍ വെറുതെ ചൊല്ലി, പെണ്ണേ, നീ ജ്വലിക്കുന്ന അഗ്നിയാണ്‌, ആ അഗ്നി കടം കൊണ്ടിട്ടാണ്‌ ഞാന്‍ ചൂടായിനില്ക്കുന്നത്‌, പെണ്ണേ, നീ കൊടും ശൈത്യമാണ്‌, നിന്റെ കുളിര്‍മയിലാണെനിക്ക്‌ മൂടിപ്പുതച്ച്‌ ഉറങ്ങാന്‍ കഴിയുന്നത്‌. പെണ്ണേ, നീ കാലവര്‍ഷമാണ്‌, ആ …

പിന്‍ ശീലക്കും പിന്നില്‍

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടി ആയിരുന്നു പ്രദര്‍ശനം. ആദ്യ പ്രദര്‍ശനമായിരുന്നതു കൊണ്ട്‌ പ്രേക്ഷകമണ്ഡപം വര്‍ണ്ണ വിളക്കുകളാലും തോരണങ്ങളാലും അലങ്കരിക്കപ്പേട്ടിരുന്നു. പ്രദര്‍ശന സമയമെത്തിയപ്പോഴേക്കും അകത്തളം നിറഞ്ഞു. സംഘാടകര്‍ അത്ര പ്രതീക്ഷിച്ചില്ലെന്ന്‌ തോന്നും ചില സംഘാടക മുഖങ്ങള്‍ കണ്ടാല്‍. അകത്തളം നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ആഘോഷത്തിന്റെ പ്രതീതി. ആഭരണ, വസ്ര്ത പ്രദര്‍ശനക്കാരുടെ, വീമ്പു പറച്ചിലുകാരുടെ ഒരു കൂട്ടായ്മ പിറന്നതു പോലെ. നൂറു കണക്കിന്‌ പൊയ്‌ മുഖങ്ങള്‍, ആയിരക്കണക്കിന്‌ പാഴ്‌ വാക്കുകള്‍…… കൂടുതല്‍ പാഴ്‌ വാക്കുകള്‍ …

ഉപദേശികള്‍

പ്രവാസ ജീവിതത്തിനിടവേളയില്‍ നാട്ടുകാരോട്‌ സോറ പറയാനിറങ്ങിയ വഴിക്കാണ്‌ സത്യനേശന്‍ പുതിയ വീട്‌ വച്ച്‌ പാര്‍പ്പു തുടങ്ങിയത്‌ കാണുന്നത്‌. ചെറുപ്പക്കാരനായ സത്യനേശന്‍, സുന്ദരിയായ ഭാര്യ, അരുമയായ മകള്‍. മതില്‍ കെട്ടി ഭംഗിയാക്കിയ കുഞ്ഞിടം. പെയിന്റ്‌ പൂശി, പണി പൂര്‍ത്തിയാക്കിയ കുഞ്ഞു വീട്‌. മുന്നില്‍ പൂന്തോട്ടം. ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്നു, റോസും മുല്ലയും നാലുമണിച്ചെടിയും, വാടാമ ല്ലിയും ചെത്തിയും… മടങ്ങവെ, ഒരു റോസാ പുഷ്പം എന്നെ നോക്കി ചിരിച്ചു. ഒരു മുല്ല വള്ളി എന്റെ …

Back to Top