വിജയകുമാര്‍ കളരിക്കല്‍
സീതെ, നിന്നെ അറിയുന്നു ഞാന്‍,
നിന്നിലെ വേനലും
നിന്നിലെ വര്‍ഷവും
ശൈത്യവും ഹേമന്ത
നിന് തപ്തരാഗങ്ങളും
ഞാന്‍ അറിയുന്നു.
നീ പിറന്നതും,
നീ വളര്‍ന്നതും,
പൂവായ് വിടര്ന്നതും,
പൊന്‍പരാഗമായ്
വിണ്ണില്‍ നിറഞ്ഞതും
എനിക്ക് വേണ്ടിയായിരുന്നു –
കാരണം;
നീ സീതയാണ്,
ഞാന്‍ രാമനും.
നീ സ്ര്രീയാണ്,
ഞാന്‍ പുരുഷനും.
നീയും ഞാനുമാണീ
മണ്ണും വിണ്ണും
നക്ഷ്ര്രജാലങ്ങളും
ചന്ദ്രലോകങ്ങളും
സപ്തസ്വരങ്ങളും
മുക്തമോഹങ്ങളും
ആദിയില്‍ വചനമായതും,
അന്ത്യം അനന്തമായതും……
എന്നിട്ടും,
ചെങ്കോല്‍ കയ്യിലമരവെ,
രത്നസിംഹാസനം മുന്നില്‍ തിളങ്ങവെ
വിസ്മരിച്ചു നിന്നെ-
കാരണം;
ഞാന്‍ രാമനായിരുന്നു,
രാമന് ക്ഷത്രിയനായിരുന്നു,
ക്ഷ്വാത്രമെന് കര്‍മ്മമായിരുന്നു,
അന്നമായിരുന്നു.
ഞാന്‍ പിറന്നതും
ഞാന്‍ വളര്‍ന്നതും
എന്റെ ദേഹവും ദാനമായിരുന്നു.
എന്റെ സ്വപ്നങ്ങളു-
മെന്റെ മോഹങ്ങളും
ഞാന്‍ വളര്‍ത്തിയ തത്തയും കൂട്ടിലായിരുന്നു.
തപ്പ് ;
ദശരഥ പുത്രനായതും,
അയോദ്ധ്യ തന്നില്‍ വളര്‍ന്നതും,
രാജഭോഗങ്ങളും,
ഗോപ്യഭോഗങ്ങളും
നുകര്‍ന്ന രസിച്ചതും………….
സ്വപ്നം ;
്രനഞ്ചങ്ങളെപ്പോല് ശൂന്യമാംമാനത്ത്
പാറിക്കളിപ്പാനും
മധുവുണ്ട്, ഫലമുണ്ട് കാനനമദ്ധ്യത്തി-
ലോടിനടപ്പാനും,
കൊക്കുരുമ്മി, ചിറകുരുമ്മി, വിങ്ങും മനസ്സിന്ന്
ചൂടു പകരാനും,
നഗരിപ്പുറങ്ങളില് വാഴുന്ന മക്കളില്‍
കാടിന്റെ മക്കളില്‍ ഞാന്‍ കണ്ട,
ജീവന്റെ ഉപ്പും മധുരവും നുകരാനും-
പക്ഷ,
എന്റെ കിനാവുകള്‍
പൂവായ് വിരിഞ്ഞില്ല,
എന്റെ പനഠതത്ത വിണ്ണില്‍ പഠന്നില്ല,
കാരണം;
ഞാന്‍ രാമനായിരുന്നു,
രാമനെന്നാല്‍ രാജാവെന്നാകുന്നു.
ഒമമമമ