നിവേദിതക്ക് അവധി ദിവസമായിരുന്നു. ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവില്‍ അവള്‍ സുദേവിനൊപ്പം ലത കൊടുത്തയച്ച പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കാണാനിരുന്നു. പതിനാറു ജിബിയുടെ പെന്‍ഡ്രൈവില്‍ നിറയെ വീഡിയോകളും വളരെ കുറച്ച് ഡേറ്റകളുമാണുള്ളത്.
ആദ്യ വീഡിയോ തന്നെ അവളെ അത്ഭുതപ്പെടുത്തി. അത് ഷാഹിനയും സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന, മാധ്യമങ്ങള്‍ വഴി പ്രസ്ഥാവനകളും പ്രസംഗ പരിപാടികളുമായിട്ട് നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിയുമായുള്ള കിടപ്പറ രംഗങ്ങളാണ്. സുദേവ് പെട്ടന്ന് അതില്‍ നിന്നും മറ്റൊരു ഫയലിലേക്ക് മാറി. സുദേവിനു മുന്നില്‍ വച്ച് അവള്‍ക്ക് ആ കാഴ്ച കണ്ടതില്‍ ജാള്യത തോന്നി. അടുത്തതും കിടപ്പറ കാഴ്ചകള്‍ തന്നെയാണ്. ഷാഹിനക്കു പകരം ഹണിമോളാണ്. നിവേദിത വല്ലാത്തൊരു അങ്കലാപ്പിലായി.
സുദേവ് ചിരിച്ചു.
വിഷമിക്കേണ്ട… കൂടുതലും ബഡ്റൂം സീനുകളാണ്. വളരെ കുറച്ച് വീഡിയോകള്‍ പ്രധാനപ്പെട്ടതാണ്… പതിനൊന്നാമത്തെ വീഡിയോ തുറന്നു നോക്കൂ…
നിവേദിത സുദേവ് പറഞ്ഞ ഫയല്‍ തുറന്നു.
പ്രശാന്തവും സുന്ദരവുമായെരു ഭൂപ്രദേശം.
സസ്യജാലങ്ങളും പൂക്കളും നിറഞ്ഞ് നന്നായി പരിപാലിച്ചു പോരുന്ന ഒരു പൂന്തോട്ടും. പോന്തോട്ടത്തിനെ തുടര്‍ന്ന് നല്ലൊരു ഭവനം, മൂന്നു നിലകളുള്ളത്. പുതുതായി പെയിന്‍റ് ചെയ്ത് നിറ വെളിച്ചത്തില്‍ ആരെയും ആകര്‍ഷിക്കത്തക്കത്. അവിടെ ജീവിച്ചാല്‍ കൊള്ളാമെന്ന് നിവേദിതക്ക് തോന്നി.
നല്ല സ്ഥലമല്ലേ…?
അതെ…
അവിടെ താമസ്സിക്കണമെന്ന് തോന്നിന്നില്ലേ…?
ഉം…
വേണ്ട എന്നെ നോക്കണ്ട, അതിലെ അടുത്ത സീനുകള്‍ കാണാതെ വരണ്ട… അങ്ങോട്ടു തന്നെ നോക്കൂ…
പൂന്തോട്ടം കയറി, മുറ്റം കയറി, സ്റ്റെയറുകള്‍ കയറി, ആരോ വരും പോലെ… എവിടെക്കോ വരുന്നതു പോലെ… നിവേദിതയില്‍ ആകാക്ഷ നിറഞ്ഞു. കണ്ടിട്ടുള്ള മുറ്റം, സ്റ്റെയര്‍, അതെ കണ്ടിട്ടുള്ള പൂന്തോട്ടവും…
ഇത്, ഈ ബംഗ്ലാവല്ലേ…?
ഉം…
ഓ… അവര്‍ നമ്മളെയും പകര്‍ത്തിയിട്ടുണ്ടല്ലേ…?
ഏസ്…
കാഴ്ച കയറി സുദേവും നിവേദിതയും ഇരിക്കുന്ന ഡൈനിംഗ് ഹാളിലെത്തി, നേരെ അടുക്കളയിലേക്ക് കടന്ന് കുമുദത്തിനെ കാണിക്കുന്നു.
നവേദിത ചിന്തിച്ചത്, ആ കുമുദം എതു ദിവസത്തെ ആയിരിക്കുമെന്നാണ്. അവള്‍ കണ്ടിട്ടുള്ള ഏതെങ്കിലും ദിവസത്തെ… അല്ലെന്ന് തോന്നി. കുമുദത്തിന്‍റെ പാചകം കാണിച്ച് മടുക്കും മുമ്പു പുറത്തിറങ്ങി ഡൈനിംഗ് ഹാള്‍ കടന്ന് രണ്ട് ബഡ്ഡ് റൂമുകളും ആളില്ലാതെ കാണിച്ചു. നല്ല അടുക്കും ചിട്ടയും, ആരെയും മോഹിപ്പിക്കുന്നതുതന്നെ….
നേരില്‍ കാണുന്നതിലും മനോഹരം…
ഏസ്….
സുദേവ് കാഴ്ചയിലേക്ക് വന്നു. ബാത്ത് റൂമില്‍ നിന്നും കുളി കഴിഞ്ഞ് പുറത്ത് വന്ന് ഡ്രെസ്സ് ചെയ്ത് ഡൈനിംഗ് ഹാളിലെത്തി ഭക്ഷണം കഴിക്കുന്നു. കുമുദം വിളമ്പിക്കൊടുക്കുന്നു. നിവേദിത വളരെ കാര്യമായിട്ട് അത് ശ്രദ്ധിച്ചു. കുമുദത്തിന്‍റെ ഇടപഴകല്‍, വളരെ അടുപ്പമുള്ളര്‍ ഇടപഴകുന്നതു പോലെ. അടുപ്പമെന്ന് പറഞ്ഞാല്‍ ഭാര്യയുടെ അത്ര അടുപ്പം..
കുമുദത്തിന്‍റെ അടുപ്പം കണ്ടാല്‍ വീട്ടു കാരിയാണെന്നേ തോന്നൂ…
എന്‍റെ…?
ഉം…. എന്‍റെ ധാരണകള്‍ തെറ്റുമോ…?
അതു ഞാന്‍ പറയില്ല. പക്ഷെ, ഒരു കഥയെഴുത്തുകാരിക്ക്, പത്രപ്രവര്‍ത്തകയ്ക്ക് മുന്‍കൂട്ടിയൊരു ധാരണയും പാടില്ല. എല്ലാ ധരണകളെയും മാറ്റി വച്ച് പുതിയ കാഴ്ചകള്‍ കാണണം. കാഴ്ചപ്പാടുകള്‍ ഉണ്ടാകണം…
സുദേവ് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കാണിച്ചിട്ടുള്ള സീനുകള്‍ക്ക് ഒരു പ്രാധാന്യവും തോന്നിയില്ല. സുദേവിന്‍റെ നിഗരറ്റു വലി, വായന, എഴുത്ത്, മഗ്ഗില്‍ നിന്നും നേരിട്ടുള്ള ജലപാനം. ചിന്താമഗ്നനായി ജനാല വഴിയുള്ള നോക്കി നില്‍പ്പ്… ജനാലക്കരുകിലേക്ക് അണ്ണാറകണ്ണന്‍ വരുന്നത്.
പെട്ടന്ന് ലാപ്പിന്‍റെ സ്ക്രീന്‍ ഇരുണ്ടപ്പോള്‍ നിവേദിത ചോദിച്ചു.
കഴിഞ്ഞോ…?
ഇല്ല…. മടുപ്പു തോന്നാത്ത സീനുകള്‍ വരുന്നുണ്ട്…
ഒരു പുലര്‍ കാലത്ത് ബഡ്ഡ്റൂം വാതില്‍ തുറന്ന് നിവേദിത വരുന്നു. ഉറക്കച്ചടവുള്ള മുഖം… മുടികോതി ഒതുക്കി, കെട്ടി വയ്ക്കുന്നു. അവിടെ കുമുദത്തിനെ കണ്ട് ഗുഡ്മോര്‍ണിംഗ് പറഞ്ഞ് നില്‍ക്കുമ്പോള്‍ കുമുദം ചോദിക്കുന്നു.
ചായയോ, കാപ്പിയോ…?
ചായ….
നിവേദിത മടങ്ങി ബഡ്ഡ് റൂമിലെത്തി, ബാത്ത് റൂമില്‍ കയറി വാതില്‍ അടയ്ക്കുന്നു.
നിവേദിത ഞെട്ടിപ്പോയി. അവളുടെ മുഖഭാവങ്ങള്‍, കണ്ണുകളില്‍ വിരിഞ്ഞിരിക്കുന്ന ഭീതിയുടെ നിഴലുകള്‍…. സുദേവ് ചിരിച്ചു.
ബാത്ത് റൂം സീനുകളില്ല…
ങേ…?
ബാത്ത് റൂം സീനുകളില്ല.
ബാത്ത് റൂം വാതില്‍ കാണിച്ച്, നിവേദിത ഡൈനിംഗ് ഹാളിലെത്തുന്നതു കാണിക്കുന്നു. പാതി ചാരിയിരിക്കുന്ന സുദേവിന്‍റെ മുറി തുറന്ന് നോക്കി അവിടെ അവനില്ലെന്ന് കണ്ട് അടുക്കളയിലെത്തി കുമുദം കൊടുത്ത ചായ കുടിക്കുന്നു. കുമുദത്തിനെ സഹായിച്ചു നില്‍ക്കുന്നു. പെട്ടന്നു തന്നെ ആ സീനിനെ മുറിച്ചു കളഞ്ഞ് സായാഹ്നത്തിലെ വീടിന്‍റെ ഉള്‍ ഭാഗത്തെ കാണിച്ചു കൊണ്ട് അവിടെ കുമുദമില്ലെന്നും നിവേദിതയും സുദേവും മാത്രമെണെന്നും കാണിക്കുന്നു. അവര്‍ വായനയിലാണ്. അടുത്തടുത്ത് കസേരകളില്‍. വളരെ അടുത്ത് ഇടപഴകുന്നതും അവരുടെ ദേഹസ്പര്‍ശനങ്ങളും കാണിക്കുന്നു. അത് അറിഞ്ഞ് ചെയ്യുന്നതല്ല. യാദൃശ്ചികമായി സംഭവിക്കുന്നതാണ്. പക്ഷെ, അതിനിടയില്‍ നിവേദിത സുദേവിനെ ശ്രദ്ധിക്കുന്നുണ്ട്. അപ്പോള്‍ അവളുടെ കണ്ണുകളില്‍ വിരിയുന്ന വികാരത്തിന,് അളവറ്റ സന്തോഷത്തിന് എന്ത പോരു വിളിക്കാമെന്ന് ചോദിച്ചാല്‍ പ്രണയമെന്നേ പറയാനാകു, എന്ന് വ്യക്തമാക്കുന്നതുപോലെ…
അവിടെ വീഡിയൊ അവസാനിക്കുന്നു.
എന്‍റെ ദൈവമേ…
നമ്മളെ കുരുക്കിയിടാനുള്ള, അല്ലെങ്കില്‍ ഭയപ്പെടുത്തി നിര്‍ത്താനുള്ള ഷാഹിനയുടെ ബുദ്ധികളാണ്…
പക്ഷെ, അതെന്‍റെ ജീവിതത്തെ വച്ചാണ് കളിക്കുന്നത്….
നിവേദിത ക്ഷോഭിച്ചു. വിവശയായി. മുഖം പൊത്തിയിരുന്ന് അടക്കാന്‍ കഴിയാതെ, കരഞ്ഞു.
സുദേവ് അവളുടെ തോളത്ത് മെല്ലെ തട്ടി ഉണര്‍വ്വിലേക്ക് കൊണ്ടു വന്നു.
ഒന്നും…. ഒന്നും ഭയക്കരുത്…നമ്മള്‍ മനപ്പൂര്‍വ്വം ഇവിടെ എത്തിയതല്ല… ജോലിയുടെ ഭാഗമായിട്ടാണ്…ജീവിതത്തിന്‍റെ ഭാഗമായിട്ടാണ്….. ഇതില്‍ കൂടുതലൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്….അല്ല, ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ അനധികൃതമായ ബന്ധത്തിലൊന്നും പെട്ടിട്ടില്ല.
ഏസ്…. ബട്ട്….ബാത്ത് റൂം…..
ഏസ്…. ഐ നോ…. ഒട്ടും ഭയക്കരുത് ഞാനുണ്ടാകും എന്തിനും നിവേദിതയുടെ കൂടെ… ഉണ്ടാകുമെന്നു പറഞ്ഞാല്‍ എന്‍റെ മരണത്തിനു ശേഷമേ ഈ ദേഹത്ത് ഒരു പോറലു പോലുമേല്‍ക്കാന്‍ അനുവദിക്കൂ എന്നാണ്…
അവള്‍ കാര്യങ്ങളുടെ ഭയാനകതയില്‍ നിന്നും മോചിതയായില്ല. എങ്കിലും, ഉള്ളില്‍ അവാച്യമായൊരു ആനന്ദം നിറയുന്നുണ്ട്… ആ സന്തോഷത്തിന്‍റെ അവര്‍ണ്ണ്യമായ ആനന്ദം കൊണ്ട് ഹൃദയം വികസിക്കുന്നു. വികാരങ്ങളെ തടഞ്ഞു നിര്‍ത്താനാകാതെ അവള്‍ പൊട്ടിക്കരയുന്നു.
വളരെ അരുമയോടെ അവന്‍ അവളെ ദേഹത്തോടു ചേര്‍ത്തു. ഒരു നിമിഷം അവള്‍ ചേര്‍ന്നു നിന്നു. പെട്ടന്ന് വിട്ടകന്നു. ഇപ്പോഴും അവള്‍ ക്യാമറക്കണ്ണുകളെ ഭയക്കുന്നു.
***
ഇത് ഏത് ബംഗ്ലാവാണെന്നറിയില്ല. ഇക്കാണുന്ന ബംഗ്ലാവുളൊക്കെ ഒരാളെക്കൊണ്ട് തിറിച്ചറിയാനും കഴിയില്ല. പണ്ട്, കുറെ ചെറ്റകളും കൂരകളും വീടുകളും നില്‍ക്കെ നടുക്കൊരു ബംഗ്ലാവു കണ്ടാലായി, ഇന്നതല്ല കാണുന്നതെല്ലാം ബംഗ്ലാവുകളാണ്, പണിയുന്നതെല്ലാം ബംഗ്ലാവുകളാണ്. അങ്ങിനെയുള്ള ഏതോ ഒരു ബംഗ്ലാവാണ് ലതയുടെ പെന്‍ഡ്രൈവു അടുത്തതായി കാണിക്കുന്നത്.
നിറ പകലാണ്, നന്നായി മഴയുണ്ട്. മഴയെ, മഴയില്‍ കുളിച്ചു നില്‍ക്കുന്ന സസ്യജാലങ്ങളെ, മഴയുടെ ഈണങ്ങളെ, മനോഹാരിതയെ കാണിക്കാനായിട്ടാണോ ഷാഹിനയുടെ വീഡിയോ എന്നു ചോദിപ്പിക്കുന്നു. കാറ്റുണ്ട്, കാറ്റില്‍ ഉലയുന്ന തെങ്ങുകള്‍, മഴത്തുള്ളികള്‍ക്ക് കീഴെ നിന്നു നടനം ചെയ്യുന്ന പ്ലാവിലകള്‍…. സുദേവിന,് നിവേദിതക്ക് ആകാംക്ഷയായി. അവര്‍ കാണാന്‍ കാക്കുന്നത് മഴയെയല്ല. മഴ നനഞ്ഞെത്തുന്ന, അല്ലെങ്കില്‍ മഴ നനയാതെകുട ചൂടിയെത്തുന്ന ഷാഹിനയുടെ അടുത്ത ഇരയെയാണ്.
മഴ നനഞ്ഞ് ഒരു കാര്‍ ബംഗ്ലാവിലേക്ക് കയറി വന്ന് പോര്‍ച്ചില്‍ നിര്‍ത്തി. കാറിനുള്ളില്‍ നിന്നും നനയാതെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഒരു ചെറുപ്പക്കാന്‍ ഇറങ്ങി. കണ്ടു പരിചമുള്ള മുഖം. അധികം പ്രശസ്തനല്ല. അവന്‍ എതിര്‍ വശത്ത് വന്ന് കാറിന്‍റെ ഡോര്‍ തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടി ഇറങ്ങി. കൗമാരം വിട്ടകന്നു കൊണ്ടിരിക്കുന്ന പെണ്‍കുട്ടി, അതി സുന്ദരി, വെളുത്ത ചുരിദാറില്‍. വെളുത്ത് നെറ്റു കൊണ്ടാണ് ചുറിദാര്‍ തീര്‍ത്തിരിക്കുന്നത്. അതിന്‍റെ വെണ്മ പോണ്‍കുട്ടിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. ഡോക്യുമെന്‍ററിയുടെ ഇടക്ക് അശരീരിയായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പറയും പോലെ, സംസാരം.
ഇത് സഹകരണ മന്ത്രിയുടെ മകനാണ്. പ്രവിശ്യ രാഷ്ട്രീയത്തിലെ യുവതുര്‍ക്കി എന്ന് ഭാവിയില്‍ അറിയപ്പെടാന്‍ ഇടയുള്ളതും, രാഷ്ട്രീയ കയ്യാങ്കളിയില്‍, ഏത് നിലയില്‍ നിന്നും കളിക്കാന്‍ കെല്‍പ്പുള്ളവനും, ആളും പേരുമുള്ളവനുമാണ്. കൂടെയുള്ള പെണ്‍കുട്ടി പേരും പെരുമയുമില്ലാത്ത ഒരയല്‍പക്കത്തുകാരിയും വിവാഹ വാഗ്ദാനം കൊടുത്ത് തല്‍ക്കാലത്തേക്ക് കൊണ്ടു വന്നിട്ടുളളതുമാണ്.
അവള്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ ആളും അനക്കവുമില്ലാതിരുന്ന വീടിന്‍റെ കതക് തുറന്ന് കൊഴുത്ത് സുന്ദരിയായ ഒരു ആന്‍റി പുറത്തു വന്നു. അവളുടെ മുഖം നിറച്ചും പുഞ്ചിരിയും സന്തേഷവുമാണ്.
എപ്പഴാ മോനെ നിങ്ങള് പോന്നത്…?
ഒന്നും പറയണ്ടാന്‍റി, പത്തു മണിക്കെറങ്ങിയതാ… മുടിഞ്ഞ ബ്ലോക്കല്ലായെ… പോരാത്തതിനു വഴിയിലു നിറയെ കുഴിയും… മഴയും … ഒരു രക്ഷയുമില്ലായിരുന്നു.
ശ്ശോ…
ആന്‍റിക്ക് വല്ലാതെ വിഷമം തോന്നുന്നു. അവരെ ആനയിച്ച് അകത്തേക്ക് കൊണ്ടുപോയി. മുന്‍വാതിലടച്ച് സ്വീകരണ മുറിയില്‍ അവരെ ഇരുത്തി ആന്‍റി ചോദിച്ചു.
നല്ല ചൂടുള്ള കാപ്പിയെടുക്കട്ടായോ…?
ഓ… എനിക്ക് വേണ്ട… അവള്‍ക്ക് കൊടുക്ക്… ഞാനൊന്ന് ഫ്രഷാകട്ടെ…
അവന്‍ ഡൈനിംഗ് ഹാളിന്‍ കടന്ന് ബഡ്റൂമിലേക്ക് പോയി. പെണ്‍കുട്ടിയും അവനോടൊപ്പം ബഡ്റൂമില്‍ കയറി. കയറും മുമ്പ് ആന്‍റിയോടു പറഞ്ഞു.
ഇപ്പം ഒന്നും വേണ്ടാന്‍റി… കുറച്ചു കഴിഞ്ഞ് മതി…
ആന്‍റിയുടെ മുഖം കണ്ടാല്‍ എല്ലാ കര്യങ്ങളും മനസ്സിലായി എന്ന് തോന്നിക്കും. ബഡ്റുമില്‍ കയറി അവര്‍ ഫ്രഷാകാന്‍ പോകും മുമ്പ് മേല്‍ വസ്ത്രങ്ങളെല്ലാം ഊരി കട്ടിലില്‍ വഴിയും മാര്‍ബിള്‍ തറയിലും വലിച്ചെറിഞ്ഞു…
ബാക്കി കാഴ്ചകളെ ഓടിച്ചു തീര്‍ത്ത് അവര്‍ വീടിന് പുറത്തേക്ക് വരുന്നതും ആന്‍റിയോടു യാത്രപറയുന്നതും കണ്ടുകൊണ്ട് അവര്‍ പറയുന്നതു കേട്ടു, സുദേവും നിവേദിതയും.
ആന്‍റി ഇനി ഒട്ടും സമയമില്ലാഞ്ഞിട്ടാ… കേട്ടോ… അഞ്ചു മണിക്ക് മുമ്പേ അവിടെയെത്തണം. ഇവള്‍ക്ക് അഞ്ചു മണിക്ക് വീട്ടിക്കേറണം…
ഷാഹിന ഒരുക്കി കൊടുത്ത കാഴ്ചകളോട് മടുപ്പു തോന്നി ലാപ്പ ഓഫാക്കി, ഇനിയെന്തെന്ന് ചിന്തിച്ചിരിക്കെ സുദേവ്, സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ലണ്ടന്‍ കാണാന്‍ വിളിച്ചപ്പോള്‍ അതിന്‍റെ കൂടെ അഞ്ചു മിനിട്ട് യാത്ര ചെയ്തു, നിവേദിത. പക്ഷെ, കുളങ്ങരയുടെ കമന്‍റും ലണ്ടന്‍ നഗര വാസികളെ കാണുന്നതും പെട്ടന്ന് മടുത്തു. മഴവില്‍ മനോരമയില്‍ തമാശകളിലേക്ക് പോയി. അവിടെ സിദ്ധിക്കും രമേഷ് പിഷാരടിയും ജയസൂര്യയും തമാശകള്‍ പറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ജയസൂര്യ ദിലീപിനെ അനുകരിച്ച് കാണിക്കുകയാണ്. സിനിമ ലൊക്കേഷനുകളില്‍ കാണിക്കുന്ന തമാശകളാണ് അനുകരിക്കുന്നത്. അവന് മനസ്സിനെ അവിടെ നിര്‍ത്താനാകുന്നില്ല. ടിവി ഓഫാക്കി സെറ്റിയില്‍ കണ്ണുകളടച്ച് കിടന്നു.
നിവേദിത വടക്കോട്ടുള്ള കാഴ്ചയുള്ള ബാല്‍ക്കണിയില്‍ നോക്കി നിന്നു മഴകാണുന്നു. ആര്‍ത്തലച്ച് പെയ്യുന്ന മഴ. മിന്നലുണ്ടാവുകയും ഇടി വെട്ടുകയും ചെയ്യുന്നുണ്ട്. ശക്തിയായി മഴയുണ്ടെങ്കിലും വാനം വെളുത്തിട്ടാണ്. സൂര്യന്‍ വിശ്രമത്തിന് പോയിട്ടില്ല. പക്ഷെ, കാണാനില്ല. സൂര്യനെ കണ്ണുകള്‍ക്ക് കണാനില്ലായെന്നേയുള്ളൂ. വാനത്ത് തട്ടി നില്‍ക്കുന്ന വെളിച്ചം കൊണ്ട് സാഹ്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഇടിയുടേയും മിന്നലിന്‍റെയും കൂടെ കാറ്റും ഉണ്ടാകാറുണ്ടായിരുന്നു. എന്തോ കാറ്റില്ല. നിഫേന്‍ കൊടുങ്കാറ്റ് അറബിക്കടലിന് വടക്ക് രൂപം കൊണ്ട് ഗുജറാത്ത് തീരത്ത് ശക്തായായി പ്രഹരിച്ച്, ശക്തി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും കുറഞ്ഞിരിക്കണം. ഇന്നലെ വൈകിട്ട് മഴയും കാറ്റുമുണ്ടായിരുന്നു. മഴ കൊണ്ടു നില്‍ക്കുന്ന മരങ്ങള്‍ക്ക് തണുത്തു വിറക്കുന്ന ഒരു ഭാവം കാണാനില്ല. വലിയ മരങ്ങള്‍ക്ക് മാത്രമല്ല. അവര്‍ക്ക് കീഴെ നില്‍ക്കുന്ന ചെടികള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമില്ല. രാവിലെ ശക്തിയായ വെയിലു കിട്ടുന്നതു കൊണ്ടാകാം. തെളിയുന്ന വെയിലിന് വരട്ടുന്ന ചൂടുണ്ട്. രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്കുള്ള വഴിക്ക് പത്തു മിനിട്ടു കൊള്ളുന്ന വെയില്‍ നല്‍കുന്ന ചൂടിനെയാണ് നിവേദിത ഓര്‍മ്മിച്ചത്.
നിവേദിതക്കിന്ന് ഓഫ് ഡെ അല്ല. നാളെയാണ് വീക്കിലി ഓഫ്. ഇന്ന് ലീവെടുത്തു. നിത്യവും രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി വളരെ വൈകി എഡിറ്റോറിയല്‍ ഡെസ്ക് പണികള്‍ തീര്‍ന്ന് ഒഴിയുമ്പോഴാണ്. പത്രത്തിന്‍റെ ഫസ്റ്റ് പ്രിന്‍റെടുത്ത് കാണേണ്ട ഉത്തരവാദിത്വമില്ല. കാണാറില്ല. മടുത്തു. ലീവെടുത്ത വിവരം അമ്മയോടു പറഞ്ഞില്ല. ഇന്ന് വീട്ടിലെത്തില്ലെന്നും ഓഫീസില്‍ തന്നെ തങ്ങുമെന്നും, കുറച്ച് ജോലികള്‍ ചെയ്ത തീര്‍ക്കാനുണ്ടെന്നം മാത്രം പറഞ്ഞു. അങ്ങിനെ തങ്ങേണ്ടി വന്നാല്‍, ഓഫീസില്‍ സ്ത്രകള്‍ക്കിടമുണ്ട്. സഹപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ജോലിത്തിരക്കുണ്ടെങ്കില്‍ തങ്ങാറുമുണ്ട്. അമ്മ അറിയാതെ അവള്‍ രണ്ടാമതു പ്രാവശ്യമാണ് സുദേവിന്‍റെ അടുത്ത് തങ്ങുന്നത്. ഇന്ന് ലീവെടുത്തു നാളെ ഓഫ്, മറ്റന്നാള്‍ രാവിലെ നേരെ ഓഫീസിലെത്തും വിധത്തില്‍ മടങ്ങിയാല്‍ മതിയെന്നു തോന്നി. സുദേവിനെ സഹായിക്കാനോ, അഭിപ്രായം പറയുന്നതിനോ ആണെന്നാണ് പൊതു ധാരണ. പക്ഷെ, അതു മാത്രമേയുള്ളോ, നിവേദിത സ്വയം ചോദിച്ചു. അല്ല. അതു മാത്രമല്ല, ഇവിടെയെത്തുമ്പോള്‍ ഒരു വിശ്രമിക്കലെന്ന തോന്നലാണ്. പിന്നെ സുദേവിന്‍റെ ഇഷ്ടപ്പെടുത്തുന്ന സാമിപ്യവും. സുരക്ഷിതയാണെന്ന ഒരു ബോധം. സുദേവിന്‍റെ കൂടെ ഭാവി ജീവിതം പൂര്‍ത്തീകരിക്കാമെന്നൊരു മോഹം മനസ്സില്‍ മുളച്ചിട്ടുണ്ടോ…. ഉണ്ടോ… ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടില്ല. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. പക്ഷെ, അടുത്ത നിമിഷം അതു തന്‍റെ മാത്രം തോന്നലാണെന്ന ധാരണയിലെത്തുന്നു. കാരണം, സുദേവില്‍ നിന്നും അങ്ങിനെയൊരു സൂചനയുണ്ടായിട്ടില്ല. കൂടാതെ, അത്ര അടുത്തിടപഴകിയിട്ടും അതിരു വിട്ട ഒരു സ്പര്‍ശനം പോലും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉണ്ടാകും, ഇപ്പോള്‍ ഉണ്ടാകും എന്ന് തോന്നിച്ചിട്ടുള്ള സമയമുണ്ടായിട്ടുണ്ട്, ഷാഹിന നല്‍കിയ കാഴ്ചാ വിരുന്ന് കണ്ടിരിക്കെ. സ്ത്രീപുരുഷ ബന്ധത്തിന്‍റെ വ്യത്യസ്ത രീതികള്‍, ഭാവങ്ങള്‍, ശബ്ദങ്ങള്‍, വികാര ദീപനമാക്കുന്നവകള്‍, ഹര്‍ഷോന്മാദമായവകള്‍, ചിലതുകള്‍ അറപ്പു വെറുപ്പും ഉണ്ടാക്കുന്നവകളുമാണ്.
പലപ്പോഴും നിവേദിത പൂത്തു വിരിഞ്ഞു പോയിട്ടുണ്ട്. ശരീരമാകെ കുളിരു കോരി, രോമങ്ങളാകെ ഉണര്‍ന്ന് മനസ്സ് വികസിച്ച് ആകാശത്തോളം വ്യാപിച്ച് എല്ലാ വാതായനങ്ങളും തുറന്നു പോയിട്ടുണ്ട്. ഒളി കണ്ണിട്ട് സുദേവിനെ നോക്കിയിട്ടുണ്ട്, അവന്‍റെ വരവ് ഉണ്ടായെങ്കിലെന്ന് മോഹിച്ചിട്ടുമുണ്ട്. പക്ഷെ, അവന്‍ ഒരു സാധാരണ സിനിമ കാണുന്നതു പോലെ, ഒരു ഡോക്യുമെന്‍ററി കാണുന്ന പോലെ നിര്‍വ്വികാരനായിട്ട് നിസംഗനായിട്ട്, പൗരുഷമില്ലാതെ…
പൗരുഷം…
നിവേദിത ഒന്നു ഞെട്ടിപ്പോയി. പാടില്ല. അങ്ങിനെയൊരിക്കല്‍ പോലും ചിന്തിക്കരുത്. മാപ്പ്, മാപ്പ്, മാപ്പ്… ഞാനിപ്പോള്‍ എത്രമാത്രം സുദേവിനെ സ്നേഹിക്കുന്നു. സ്നേഹിക്കുന്ന ഒരാളെ പറ്റി അങ്ങനെ ചിന്തിക്കരുത്. ഒരു പക്ഷെ, അങ്ങിനെ ആണെങ്കില്‍ തന്നെ എനിക്ക് സുദേവിനെ സ്നേഹിക്കാനേ കഴിയൂ… അയാള്‍ വിവാഹം ചെയ്യാമെന്നു പറഞ്ഞാല്‍ നൂറു വട്ടം സമ്മതിക്കാനേ കഴിയൂ… അല്ലാതൊന്നും… അല്ലാതൊന്നും…അല്ലാതൊന്നും….. എനിക്ക് കഴിയില്ല. സുദേവ് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നരകത്തിലായാലും സ്വര്‍ഗ്ഗമായാലും നിങ്ങള്‍ അനുവദിച്ചാല്‍ നൂറൂവട്ടം സമ്മതമാണ്. പക്ഷെ, അതെന്തു കൊണ്ട് നിങ്ങള്‍ അറിയുന്നില്ല. നിങ്ങള്‍ ഒരെഴുത്തുകാരനല്ലെ… എല്ലാം തുറന്നു പറയാതെ തന്നെ അറിയില്ലെ… അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണോ…. അതോ എന്നോടു പറയാന്‍ മടിയായിട്ടാണോ…. നമ്മുടെ സംസ്കാരം പുരുഷന്‍ മുന്‍കൈയ്യെടുക്കണമെന്ന് അറിയാത്തതു കൊണ്ടാണെ… ഞാന്‍ സമ്മതിക്കല്ലെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണോ….
നിവേദിത തിരിഞ്ഞു നോക്കി. സുദേവ് കണ്ണുകളടച്ച് ഒരു ധ്യാനത്തിന്‍റെ അവസ്ഥയില്‍ സെറ്റിയില്‍ ചാരി കൈകാലുകളെ നീട്ടി വച്ച്, കൈകളെ അയച്ചിട്ട് കിടക്കുകയാണ്. അവന്‍റെ അരികിലെത്തി അവനോട് ചേര്‍ന്നിരുന്ന് അവനെയുണര്‍ത്തി തന്നിലേക്കടുപ്പിക്കാന്‍ അവള്‍ക്ക് തേന്നി…
പെട്ടന്നവന്‍ കണ്ണുകള്‍ തുറന്നു. അവനെ തന്നെ നോക്കി നില്‍ക്കുന്ന അവളെ കണ്ടിട്ട്…
എന്താണ് ചോദിച്ചത്…?
ഞാനൊന്നും ചോദിച്ചില്ല…. ഇത്ര നന്നായി മഴ പെയ്തിട്ടും കണ്ണടച്ചു കിടന്ന് ഉറങ്ങുകയാണല്ലോ എന്നു ചിന്തിച്ചതാ…
ചിന്തിക്കുക മാത്രമേ ചെയ്തുള്ളൂ…. എന്നെ വിളിക്കുന്നതു പോലെ തോന്നി…
ഹേയ്… ഇല്ല…
അവള്‍ വീണ്ടും മഴ ദൃശ്യങ്ങളിലേക്ക് പോയി. എവിടെ നിന്നോ മഴ നനഞ്ഞ് കുതിര്‍ന്നെത്തിയ ഒരു കാക്ക ബാല്‍ക്കണിയുടെ സ്റ്റീലില്‍ തീര്‍ത്ത കൈപ്പിടിയില്‍ വന്നിരുന്ന് അവളെ നോക്കി. അവള്‍ക്കിഷ്ടമായില്ലങ്കില്‍ പൊക്കൊള്ളാമെന്ന് പറയുമ്പോലെ രണ്ട് പ്രാവശ്യം കരഞ്ഞു… അവള്‍ അവനെ അവിടെ ഇരിക്കാന്‍ അനുവദിച്ചു.
മഴ പിന്നയും ശക്തി കൂടിക്കൊണ്ടിരിക്കുന്നു.
അവള്‍ക്ക് പിന്നില്‍ ഒരു പദസ്വനം. സംശയിച്ചതാണെന്ന് അവള്‍ക്ക് തോന്നി. അല്ല. അവന്‍ നടന്നടുക്കുമ്പോള്‍ കൂടെ വന്ന തെന്നല്‍ ആദ്യം അടുത്തെത്തി. അവന്‍റെ ഗന്ധം, അവന്‍റെ ഉച്ഛ്വാസം അവള്‍ക്കഏരുകില്‍… അവള്‍ അനങ്ങുകയോ, തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. അവന്‍ വന്ന് തന്നില്‍ നിറയട്ടെയെന്ന് മോഹിച്ചു.
തോളത്ത് അവന്‍റെ കൈസ്പര്‍ശം. കൈ അമര്‍ത്തി ഒരു നിമിഷം ശ്രദ്ധിക്കുന്നു, അവള്‍ കൈ തട്ടി മാറ്റുന്നുണ്ടോയെന്നാകാം. വൈദ്യുതാഘാതമേറ്റതുപോലെ അവളൊന്ന് കിടുകിടുത്തു. കിടുകിടുപ്പ് മേലാകെ ഒരു വിറയലായി പടര്‍ന്നു കയറി.. പടര്‍ന്നു കയറിയ വിറയല്‍ പെട്ടന്ന് മാറി. ദേഹത്താകെ ഒരു കുളിര്‍ പടര്‍ന്നു. പടര്‍ന്ന കുളിരില്‍ അവളിതുവരെ അറിയാത്തൊരു വികാരം മുള പൊട്ടി. മുള പൊട്ടിയ വികാരം അവളെ അവനു നേരെ തിരിച്ചു. ഒരു നിമിഷം അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി. അവന്‍റെ കണ്ണുകളില്‍ ഒരു കടലാകെ ആര്‍ത്തലച്ചു നില്‍ക്കുന്നു. തിരയിളകി, അലച്ച് കരയെ തകര്‍ക്കാനുള്ള വെമ്പലാണെന്നവള്‍ക്കു തോന്നി. അവള്‍ ഭയന്നു പോയി. അവളിലെ ഭയത്തെ അവനറിയരുതെന്നു കരുതി അവള്‍ കണ്ണുകളെ അടച്ചു. അവനിലേക്ക് ശയിച്ചു.
അടുത്ത നിമിഷം ഒരു പുതു വസന്തം വരുന്നതായിട്ടവളറിഞ്ഞു. വസന്തത്തിന്‍റ വരവ് അവള്‍ക്കുള്ളില്‍ നിന്നും ഒരു കുഞ്ഞ് മുകുളമായാട്ടായിരുന്നു. ആ മുകുളം പുറത്തേക്ക് വന്നു. ഹൃദയത്തിന് പുറത്തെത്തി സിരകളിലൂടെ ദേഹത്തമാകെ പടര്‍ന്നപ്പോള്‍ അവള്‍ പൂത്തു വിരിഞ്ഞു പോയി… ഒരായിരം പൂക്കളായി, നിറങ്ങളായി, സുഗന്ധങ്ങളായി….
ദൈവമേ…..
അവള്‍ നിലവിളിച്ചു.
അവളുടെ നിലവിളി അവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ ചെവികള്‍ അടഞ്ഞു പോയി. കണ്ണുകളില്‍ നിന്നും കാഴ്ച പോയി. നാസികയില്‍ നിന്നും ഗന്ധമറിയാനുള്ള സംവേദനം അകന്നു പോയി. ത്വക്കില്‍ നിന്നും സ്പര്‍ശനമറിയാനുള്ള കഴിവ് ചോര്‍ന്നു പോയി. അവന്‍റെ ഹൃദയം ഒരായിരം പൂക്കളെ കണ്ടു, അതില്‍ നിന്നുയരുന്ന സുഗന്ധങ്ങളറിഞ്ഞു, അതിന്‍റെയെല്ലാം നിറങ്ങള്‍ ഗ്രഹിച്ചു. അതില്‍ നിന്നെല്ലാം തേന്‍ നുകര്‍ന്നു….
ദൈവമേ….
എന്നവന്‍ വിളിച്ചില്ല. അവനൊരു ദൈവ വിശ്വാസിയല്ലാത്തതു കൊണ്ട്….. ദീനമായി അവന്‍ കേണു കൊണ്ടിരുന്നു.
അവള്‍ മേല്‍ കഴുകി പുതു വസ്ത്രം ധരിച്ചെത്തിയപ്പോള്‍ അവന്‍ പുതപ്പിനുള്ളില്‍ മയങ്ങി കിടക്കുകയായിരുന്നു. അവനെ ഉണര്‍ത്താതെ അവനരുകില്‍ കൊച്ചു കുഞ്ഞിനരുകില്‍ അമ്മയെന്നതു പോലെ, തികഞ്ഞ സ്നേഹകത്തോടെ പറ്റിച്ചേര്‍ന്ന് കിടക്കാന്‍ ശ്രമിക്കവെ അവന്‍ കൈകള്‍ കൂപ്പി അവളോടു കേണു..
സോറി….സോറി…. സോറി…. ഞാനറിയാതെ… എന്നോടു ക്ഷമിക്കണം… ഞാനെന്തു വേണമെങ്കിലും ചെയ്യാം… എന്നെ വെറുക്കരുത്…
അവളാദ്യം ഒന്നു പകച്ചു പോയി. പക്ഷെ പെട്ടന്ന് അവന്‍റെ ഹൃദയ വികാരത്തെ കണ്ടെത്താനായി. അവളറിയുന്നു, അവന്‍ അബദ്ധം പറ്റിയൊരു കൊച്ചു കുഞ്ഞിനെപ്പോലെയാണെന്ന്.
അവളും അതൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന്, ഇനിയുള്ള ജീവിതകാലം മുഴുവന്‍ അവനില്‍ നിന്നും അങ്ങിനെയെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും, അവന്‍റെ കരുത്ത്, തണല്‍, സ്നേഹം അവള്‍ക്ക് ഒഴിവാക്കാന്‍ കഴിയുകയില്ലെന്ന,് അവനില്‍ നിന്നും അതൊക്കെ അവകാശത്തോടെ വേണെമെന്ന്, അവള്‍ ആഗ്രഹിക്കുന്നെന്ന്, നിത്യവും ആഗ്രഹിക്കുന്നെന്ന് അവനറിയില്ലല്ലോ.
ഹേയ് എന്തായിത്….?
അവള്‍ അവനെ മാറോട് ചോര്‍ത്തു പിടിച്ചു, അവന്‍റെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നതും, വിഷാദം നിറഞ്ഞിരിക്കുന്നതും അവള്‍ക്ക് വേദനയായി.
ഹേയ്… പ്ലീസ്, എന്തായിത്…. നിങ്ങളു മാത്രമല്ലല്ലോ.. ഞാനും കൂടിയല്ലെ തെറ്റു ചോയ്തത്, അത് തെറ്റാണന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍… ഞാനത് തെറ്റാണെന്ന് കരുതുന്നില്ല… ഞാനത് അത്രമാത്രം ആഗ്രഹിച്ചിരുന്നു. ഇനിയും ആഗ്രഹിക്കുന്നു. എന്‍റെ ജീവിത കാലം മുഴുവന്‍…
സത്യമായും…?
ഏസ്… സത്യമായും…
പ്യൂപ്പയെ ഉപേക്ഷിച്ച് ആകാശത്തേക്കുയര്‍ന്നു പറക്കുന്ന ശലഭങ്ങളെ കണ്ടിട്ടുണ്ടോ… അപ്പോള്‍ അവയ്ക്കുണ്ടാകുന്ന ആനന്ദത്തെ അറിയുമോ…. വാനത്ത് പറക്കുന്ന പട്ടത്തെ കണ്ടിട്ടുണ്ടോ… പട്ടത്തിന്‍റെ നൂല്‍ പൊട്ടിക്കഴിയുമ്പോള്‍ പട്ടത്തിന്‍റെ മനസ്സെന്തെന്നറിയുമോ….കൂട്ടിലടച്ചിരിക്കുന്ന തത്തപ്പെണ്ണിനെ കണ്ടിട്ടുണ്ടോ… അതിന്‍റെ വളര്‍ത്തുകാരി പാത്രത്തില്‍ പാല്‍ കൊടുത്തിട്ട് കൂടിന്‍റെ വാതില്‍ അടക്കാന്‍ മറന്ന് അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞ തത്തപെണ്ണിനെ കണ്ടിട്ടുണ്ടോ… അപ്പോള്‍ അതിന്‍റെ കാന്തന്‍ പാട്ടു പാടുന്നതു കേട്ടിട്ടുണ്ടോ… ആകാശ നീലിമയോളമുയര്‍ന്ന് പറന്നിട്ട് താഴേക്ക്, ചിറകുകളെ ചലിപ്പിക്കാതെ പറന്നിറങ്ങുന്ന ചങ്ങാലിക്കിളിയെ കണ്ടിട്ടുണ്ടോ… അപ്പോള്‍ അതിന്‍റെ കുളിരറിഞ്ഞിട്ടുണ്ടോ….
ഇതെല്ലാം ഇപ്പോള്‍ ഞാനറിയുകയാണ്…. ഞാന്‍…. ഞാന്‍….നിവേദിത….
കുമുദമെത്തുമ്പോള്‍ കുളി കഴിഞ്ഞ് പുതിയ വസ്ത്രത്തില്‍, മുടി തുവര്‍ത്തി പിന്നില്‍ കെട്ടി വച്ച്, മുടിയുണങ്ങാനായി തോര്‍ത്ത് ചുറ്റി, പുതു പുലരിയില്‍ ഉന്മേഷവതിയായി നിന്ന റോസാ ചെടിയെപ്പോലെ നിവേദിത അടുക്കളയില്‍ ചായ തിളപ്പുക്കുന്നതു കണ്ടപ്പോള്‍, മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന റോസാദളങ്ങളെ കണ്ടപ്പോള്‍, റോസാ ദളങ്ങളില്‍ ഒരു വൈഡൂര്യ മുത്തുപോലെ നില്‍ക്കുന്ന ജലകണം കണ്ടപ്പോള്‍ കുമുദത്തിന് തലേന്നാളത്തെ സാഹചര്യങ്ങളെ അളക്കാനായി. അവളും നിവേദിതയുടെ പ്രായം കഴിഞ്ഞ്, പല സാഹചര്യങ്ങളും കഴിഞ്ഞെത്തിയിട്ടുള്ളതാണല്ലോ….അവള്‍ നിശബ്ദയായി നിന്ന് നിവേദിതയെ അടിമുടി അളന്നു നോക്കി. അവള്‍ പിറുപിറുത്തു.
നിജമാണ്…… നിജമാണ്…
എന്നമ്മാ ഇത്രകാലേലെ ചായ പോടത്…. രാത്രിക്ക് ഒന്നും ശാപ്പിടതില്ലയാ….?
ഓ… കുമുദം…
നിവേദിത രണ്ടു ഗ്ലാസ്സില്‍ ചായ പകര്‍ന്ന് വച്ച്, ഒരു കള്ള നോട്ടത്തോടെ കുമുദത്തിനെ നോക്കി. ഒരു കള്ളിപ്പൂച്ച നടുക്കുന്നതു പോലെ കുമുദത്തിനടുത്തേക്ക് നടന്നു. കുമുദത്തിനെ ചേര്‍ത്ത് നിര്‍ത്തി, അവളുടെ നഗ്നമായ വയറില്‍ സ്പര്‍ശിച്ച്, അമര്‍ത്തി, പൊക്കിള്‍ ചുഴിയില്‍ വിരള്‍ കടത്തി ചലിപ്പിച്ച്….
ഏസ്… ഇന്നലെ…
നിജമാ…?
ഏസ്… ഇനി നീ അന്തസാറിന്‍റെ പിറകെ നടക്ക കൂടാത്… അന്ത സാര്‍ എനിക്ക് മട്ടും വേണം… തെരിഞ്ചിതാ… നീയേതാവത് തപ്പ് പണ്ണിയാ കൊന്ന് ശുട്ടിടുവേ….
ഇല്ലാമ്മാ…. ഞാന്‍ തപ്പു പണ്ണില്ലയാ… എനക്ക് നിങ്കള് രണ്ടാളെയും പുടിക്കും… നിങ്കള് കല്യാണമൊക്കെ പണ്ണി സുഖമായി പാര്‍ത്തിട്…
ഓ.. ഷുവര്‍… താങ്ക്യൂ….
രണ്ട് ഗ്ലാസ്സ് ചായ ടീപ്പോയില്‍ വച്ച് ജനാലയെ തുറന്ന് പുതിയ വായുവിനെ ബഡ്ഡ് റൂമിലേക്ക് സ്വാഗതം ചെയ്ത്…. പുറത്ത് സുദേവിന്‍റെ നിത്യസന്ദര്‍ശകരായ അണ്ണാറക്കണ്ണനെയും കാവതിക്കാക്കയെയും കാണാന്‍ നിവേദിത തെരഞ്ഞു. അവരെ കാണാനുള്ള വെളുപ്പ് പുറത്ത് എത്തിയിരുന്നില്ല.
@@@@@