അദ്ധ്യായം പതിമുന്ന്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

മേടമാസത്തിലെ ആയില്യം നാളില്‍ പതിനൊന്നാമിടത്ത്‌ വ്യാഴം നില്‍ക്കേ, ഗജകേസരി യോഗവുമായി ഭഗവാന്‍ ജന്മമെടുത്തു. നീണ്ട കൈകാലുകളും മോഹനമായ രൂപവും തേജസ്സുറ്റ കണ്ണു

കളും കാഴ്ചക്കാരെ കൊതിപ്പിച്ചു. ജന്മത്തില്‍ത്തന്നെ കുട്ടിയുടെ നെറ്റിയിലും മാറിലും കൈകളിലും വിഭൂതി പൂശിയ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നുവത്രെ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുട്ടി കൈകാലിട്ടടിക്കുകയും, കരയുന്നതിനു പകരം കാഴ്ചക്കാരെ നോക്കി പുഞ്ചിരിക്കുകയും ചെയ്തുവത്രെ.

ചുരുട്ടിപ്പിടിച്ചിരുന്ന കുഞ്ഞുവിരലുകള്‍ നിവര്‍ത്തി ഏതോ ഒരു കാര്‍ണവര്‍ പറഞ്ഞുവത്രെ.

“കുട്ടിയുടേത്‌ ആത്മീയ ഹസ്തമാണ്‌. അതിന്റെ ലക്ഷണം സത്യാന്വേഷിയാകുമെന്നാണ്‌; ഭഗവാനെ അന്വേഷിക്കുമെന്ന്‌. അല്ലെങ്കില്‍ ഭഗവാനിലേയ്ക്ക്‌ താല്പര്യം കൂടുമെന്ന്‌”.

ജാതകം തയ്യാറാക്കാനേറ്റ ജോത്സ്യരു പറഞ്ഞു.

“ഈ ജാതകം എന്നാല്‍ തീര്‍ക്കാനാവില്ല. ഏതോ അദൃശ്യ ശക്തികള്‍ എന്നെ തടയുന്നു. കാരണം കൂട്ടിയെപ്പറ്റി മുന്‍കൂട്ടി ആരും അറിരുതെന്ന്‌ ഏതോ ശക്തി ആഗ്രഹിക്കുന്നുവെന്നു വേണം കരുതാന്‍. എന്നാലും ഒരു കാര്യം പറയാം. ഈ കുട്ടി അസാമാന്യനാണ്‌, ലോക പ്രശസ്തനാകും. അനേകംപേര്‍ ആ മൊഴി കേള്‍ക്കാന്‍ കാത്തിരിയ്ക്കും. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും”.

ഇന്ന്‌ മീനമാസത്തിലെ ആയില്യം നാള്‍. ഇന്ന്‌ ഭഗവാന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുന്നു. ഇരുപത്തിയേഴു നാളുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. മീനമാസത്തിലെ ആയില്യം നാളുമുതല്‍ മേടമാസത്തിലെ പൂയം നാളുവരെ നീണ്ടുനില്‍ക്കുന്നു. പൂയം നാള്‍ അവസാനിച്ച്‌ ആയില്യം തുടങ്ങുമ്പോള്‍ ആഘോഷങ്ങള്‍ അവസാനിച്ച്‌ ഭഗവാന്‍ ചർചക്കാർക്കും ഊരാണ്മക്കാർക്കും സമ്മാനങ്ങൾ കൊടുത്ത് അനുഗ്രഹങ്ങൾ കൊടുത്ത് ഊരാണ്മ പണങ്ങൾ കൊടുത്ത് ആഘോഷങ്ങൾ അവസാനിക്കുന്നു.

ബ്രഹ്മമുഹൂർത്തത്തിന്റെ അറിയിപ്പുപോലെ കോഴി കൂവുന്നു. പക്ഷികള്‍ ചിലയ്ക്കുന്നു.

സസ്യലതാദികളില്‍നിന്ന്‌,

അദൃശ്യമായ എവിടെനിന്നെല്ലാമോ,

ദൃശ്യമായ എവിടെനിന്നെല്ലാമോ ബ്രഹ്മമുഹൂര്‍ത്ത മുണര്‍വ്വിന്റെ താളാത്മകമായ, ലയസാന്ദ്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

ശാന്തിനിലയത്തിലെ ഉച്ചഭാഷിണിയില്‍ നിന്നും കീര്‍ത്തനം ഒഴുകി പ്രശാന്തമായ അന്തരീക്ഷത്തില്‍ ലയിക്കുന്നു.

അന്തരീക്ഷത്തി നിന്നും മനുഷ്യഹൃദങ്ങളിലേക്ക് ഒഴുകിയെത്തുന്നു.

“ഓം ബ്രഹ്മം പൂര്‍ണ്ണമാണ്‌, ഈ പ്രപഞ്ചം പൂര്‍ണ്ണമാണ്‌. പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂർണ്ണപ്രപഞ്ചം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താലും പൂര്‍ണ്ണംതന്നെ അവശേഷിക്കുന്നു.

ഓം….. ശാന്തി. ശാന്തി. ശാന്തി……

ഭഗവാന്‍ നിത്യകർമ്മങ്ങൾ കഴിഞ്ഞെത്തിയപ്പോള്‍ മുഖം

വടിയ്ക്കാന്‍ ക്ഷൌരക്കാരന്‍ കത്തിയ്ക്ക്‌ മൂര്‍ച്ചകൂട്ടി കാത്തുനിന്നിരുന്നു.  ദേഹത്ത്‌ പുരട്ടാന്‍ കുഴമ്പും, തലയില്‍ തേയ്ക്കാന്‍ കാച്ചെണ്ണയും പ്രത്യേകം വസ്തികളില്‍ തയ്യാറാക്കി വച്ചിരിക്കുന്നു.

ഇഞ്ച, അത്യാവശ്യം സോപ്പ്‌……

മറ്റെല്ലാം……

അംഗരക്ഷകരും മറ്റു പരിവാരങ്ങളും ശാന്തിപുഴയിലേക്ക്

നീങ്ങുന്നു.

മുന്നില്‍ കുഴമ്പില്‍, എണ്ണയില്‍ മുങ്ങി ഭഗവാനും.

ഇന്നലെ ഭഗവാന് വ്രതമായിരുന്നു, ഉപവാസമായിരുന്നു.

നീരാട്ടുകഴിഞ്ഞ്‌ എത്തി ക്ഷേത്രത്തില്‍ സാഷ്ടാംഗ പ്രണാമം…….

ധ്യാനം.

കഴിഞ്ഞ്‌ എഴുന്നേല്‍ക്കുന്ന ഭഗവാന്റെ കൂട്ടിപ്പിടിച്ച രണ്ടു കൈകളിലും പുജാരി നേദിച്ച ഇളനീര്‍ പകര്‍ന്നുകൊടുത്ത്‌ ഉപവാസം അവസാനിപ്പിക്കുന്നു.

തുടര്‍ന്ന്‌ എട്ടുമണിവരെ ഭഗവാന് വിശ്രമമാണ്‌.

എട്ടുമണിയ്ക്കു ശേഷം ഘോഷയാത്ര തുടങ്ങുന്നു.

വിഷ്ണുക്ഷ്രേതത്തിങ്കല്‍ നിന്നും…………

അശ്വാരൂഢനായി, ആയുധധാരിയായി ദളപതി…..

പിന്നിൽ മൂന്നു അശ്വങ്ങളെ പൂട്ടിയ രഥത്തിൽ വിശിഷ്ടമായ ആസനത്തിൽ ഭഗവാൻ…….

രഥത്തില്‍ത്തന്നെ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ പ്രധാന ആചാര്യനും മാതാവ് പാര്‍വ്വതിദേവിയും.

ഒറ്റ കുതിരയെ പൂട്ടിയ രഥത്തില്‍ ദേവി നിത്യചൈതന്യമയി…….

തുടര്‍ന്ന്‌ കാല്‍നടയായി……..

ദേവ്രവതന്റെ നേതൃത്വത്തില്‍ ബ്രഹ്മചാരികള്‍, അശ്വനിയുടെ നേതൃത്വത്തില്‍ നീതിപാലകര്‍, ആടയാഭരണങ്ങളാല്‍, വസ്ത്രങ്ങളാല്‍ അലംകൃതരായ ദാസികൾ…….

അവര്‍ തലയില്‍ ചൂടിയിരിക്കുന്ന പൂക്കളുടെ ഗന്ധം പരന്നൊഴുകുന്നു.

അവര്‍ക്കും പിന്നില്‍ ആരാധകവൃന്ദം.

സംഗീതസാന്ദ്രമായി താളാത്മകമായി അവരുടെ ചുണ്ടുകള്‍ ജപിയ്ക്കുന്നു.

“ഓം സച്ചിദാനന്ദായ നമ:

ഓം സച്ചിദാനന്ദായ നമ:”

പെട്ടെന്ന്‌ സിദ്ധാര്‍ത്ഥന്റെ കണ്ണുകളില്‍ അവള്‍ പെടുകയായിരുന്നു.

സുബ്ബമ്മ.

പട്ടണത്തിലെ ആദ്യദിവസം അവളേകിയ ഒരു വിളറിപിടിച്ച ഓര്‍മ്മ മാത്രമേ അവളെക്കുറിച്ചുള്ളൂ. പലപ്പോഴും അവള്‍ മടങ്ങിയിട്ടില്ലല്ലോ എന്ന്‌ അടുത്ത മുറിയില്‍ നിന്നു കിട്ടുന്ന ശബ്ദത്തില്‍നിന്നും അറിയാറുണ്ടായിരുന്നു.

എങ്കിലും പിന്നീടൊരിയ്ക്കലും ശ്രദ്ധിയ്ക്കണമെന്ന്‌ തോന്നിയിട്ടില്ല.

ഇപ്പോൾ വീണ്ടും…..

അവള്‍ കഥാപാത്രമാവുകയാണോ ? ഭഗവാനില്‍നിന്നും

അവളിലൂടെയും ഒരു കഥയുണ്ടാവുമോ ?

അറിഞ്ഞവര്‍ക്കും കേട്ടവര്‍ക്കുമെല്ലാം ഭഗവാനുമായി ബന്ധിച്ചൊരു കഥയുണ്ടായിരുന്നു.

അന്വേഷണം പ്രത്യേക തലങ്ങളിലേയ്ക്ക്‌ തിരിയുന്നത

തോന്നി സിദ്ധന്.

എങ്കില്‍ ഈ പാലക്കാട്ടുകാരി ഭഗവാന്റെ ആരാകാം ?

ആരാകും ദാസിപട്ടം കൊടുക്കാന്‍ പ്രേരിപ്പിച്ചത്‌. ?

അവളുടെ പാട്ടിയും സഹോദരനും എവിടെയാകാം ?

സിദ്ധന്‍ കാഴ്ചക്കാരുടെ ഇടയില്‍നിന്നും ഘോഷയാത്രയിൽ, ആരാധകര്‍ക്കിടയില്‍ ചേര്‍ന്നു.

വളരെ വൈകി മാത്രമേ സിദ്ധന് അവളുടെ ദാസിപുരയിൽ എത്താനായുള്ളൂ…..

വളരെയേറെ ദാസിപുരകള്‍, ദാസികളായി കഴിഞ്ഞ്‌ പഴയ പേരുകള്‍ മാറ്റപ്പെടുന്നു, അവർക്ക് പുതിയ മേല്‍വിലാസവും ഉണ്ടാകുന്നു.

അങ്ങിനെ മാറ്റപ്പെട്ടിരുന്നത് കൊണ്ട് സുബ്ബമ്മയുടെ പുതിയ വിലാസം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവന്നു.

അതൊരു ഇരുളടഞ്ഞ പുരയാണ്‌.

വിശാലമായ ഹാളില്‍ സംഗീതക്കച്ചേരിയും നൃത്തവും നട

കൊണ്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ വരാന്തയിലെ ഇരുളിലൂടെ ഒരു പെണ്‍കുട്ടിയാൽ നയിക്കപ്പെടുകയാണ്‌.

വരാന്തയില്‍ അവിടവിടെ വാതില്‍ പഴുതുകളിലൂടെയും ജനപഴുതുകളിലൂടെയും വെളിച്ചം വീണുകിടക്കുന്നു. നയിക്കുന്ന പെണ്‍കുട്ടിയുടെ തലയില്‍ ചൂടിയിരുന്ന പൂ

യില്‍നിന്നും മണമെത്തി അവനെ പൊതിയുന്നത്‌ അവനറിഞ്ഞു.

അവള്‍ അവനോട് നില്‍ക്കാന്‍ ആംഗ്യം കാണിച്ചു.

അവന്‍ നിന്നപ്പോള്‍ അവള്‍ വരാന്തയിലൂടെ അകന്നകന്നു പോയി. കുറച്ചകലെ തുറന്നുകിടന്നിരുന്ന മുറിയുടെ വാതില്‍വഴി മറഞ്ഞു. ആധുനിക ഇരിപ്പിടങ്ങളുള്ള മുറി. അവന്‍ പുറത്തുതന്നെ നിന്നു. പെണ്‍കുട്ടി ഇറങ്ങിവന്നു.

“ഇന്നു കാണാൻ കഴിയില്ല…”

“എനിയ്ക്കൊന്നു കണ്ടാല്‍ മതി”

“കാണാനാവില്ല, ഒരു വിശിഷ്ടാതിഥിയുണ്ട്‌”

“ആരാണ്‌ ?”

“ക്ഷമിക്കണം സാര്‍………….. എനിയ്ക്കറിയില്ല”

അവള്‍ പെട്ടെന്ന്‌ മുറിയിലേയ്ക്ക്‌ കയറി.

“ഒരു നിമിഷം……എനിയ്ക്കൊന്നു കണ്ടാല്‍ മാത്രം മതി……..”

അവന്റെ സ്വരം ലേശം ഉറച്ചു.

പെണ്‍കുട്ടി തിരിഞ്ഞുനിന്നു. സംശയത്തോടെ അവനെ നോക്കി.

“നില്‍ക്കു. ഞാനൊരിക്കല്‍ക്കൂടി ശ്രമിയ്ക്കാം…”

അവള്‍ പോയി മറ്റൊരു സ്ത്രീയെക്കൂടി കൂട്ടിയാണ്‌ വന്നത്‌.

“താങ്കള്‍ ആരാണ്‌ ? എന്തുവേണം ?”

“സുബ്ബമ്മ ഇവിടെയുണ്ട്‌. എനിയ്ക്കു കാണണം”.

“ഇന്നു കാണാനാവില്ല. അവള്‍ സ്വാമി ദേവ്രവതന്റെ ആതിഥേയയാണ്‌”

സിദ്ധാര്‍ത്ഥന് ഞെട്ടല്‍ അനുഭവപ്പെട്ടില്ല……..അവന്റെ നിഗമനങ്ങള്‍ ശരിയാകുന്നതു പോലെ തോന്നി.

സുബ്ബമ്മ കഥാപാത്രമാവുകയാണ്‌.

അവളുടെ വലിയ കണ്ണുകളും……….നേരിയ കറുപ്പു കലര്‍ന്ന നിറവും……….

അതെ,

അവള്‍ സുന്ദരിയായ ദേവദാസി തന്നെ.

ഇരുണ്ട വരാന്തയിലൂടെ തിരിച്ചു നടക്കുമ്പോള്‍ അവന്‍ ശ്രദ്ധിച്ചു. വാതില്‍ പഴുതുകളിലൂടെ വീണിരുന്ന പല വെളിച്ച തുണ്ടുകളും മാഞ്ഞിരിയ്ക്കുന്നു. @@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top