ഒരു ദേവദാസിക്ക് കിട്ടേണ്ട എല്ലാ ഓദ്യോഗിത ബഹുമതികളോടെയാണ് സുബ്ബമ്മയുടെ മൃതദേഹം ചുടലപറമ്പിലേയ്ക്ക് കൊണ്ടു പോയത്.
ശാന്തിനിലയത്തിന് തെക്ക് ശാന്തി പുഴയുടെ തീരത്ത് വിശാലമായ വെളിമ്പറമ്പാണ് ചുടലപറമ്പായിട്ട് ഉപയോഗിക്കുന്നത്.
ദേവദാസികള്‍ മനസ്സില്‍ കരുതുന്നുണ്ടാകാം, അവള്‍ ഭാഗ്യവതിയാണ്. യൌവനം കത്തി നില്‍ക്കെത്തന്നെ ഭഗവാനിലേയ്ക്ക് വിളിക്കപ്പെട്ടുവല്ലോ. അവിടെയെത്തിയാലാണ് യഥാര്‍ത്ഥ ദാസിയാകുന്നത്.
മൂത്തുനരച്ച് തൊലി ചുളിഞ്ഞ് പല്ലുകൊഴിഞ്ഞ് ചെറുപ്പക്കാരികളുടെ ആട്ടും തുപ്പും ഏറ്റ് മരിച്ചിട്ട് ദേവസന്നിധാനത്തിലെത്തിയാല്‍തന്നെ എന്തുനേട്ടം? അവിടെയും അവഹേളനവും അവഗണനയും മിച്ചം.
ഭാഗ്യവതിയായ സുബ്ബമ്മയെ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി, പട്ടില്‍ പൊതിഞ്ഞ് എല്ലാ കര്‍മ്മങ്ങളും ചെയ്ത്. …. നിത്യശാന്തിക്കായി മന്ത്രങ്ങള്‍ നൂറ്റൊന്ന് ഉരുചൊല്ലി …….നാല് ചുടല മുപ്പന്മാര്‍ ചുമന്ന് ………….മുന്നില്‍ അശ്വാരുഢനായിട്ട്, ആയുധധാരിയായിട്ട് അശ്വനിപ്രസാദ് ഗമിച്ച് …..
പിന്നിൽ ദേവവ്രതന്റെ അനുചരന്മാർ മന്ത്രങ്ങൾ ഉരിവിട്ട് ചുടലപറമ്പിലേക്ക് അനുഗമിച്ചു.
ഇരുട്ടിത്തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും പന്തങ്ങൾ എരിഞ്ഞു തുടങ്ങിട്ടുണ്ട്. പെട്ടന്ന് ഒരുസംഘം ചെറുപ്പാക്കാർ അവരെ തടഞ്ഞു.
“സുബ്ബമ്മ മരിച്ചതല്ല…..ഇതുരു കൊലപാതകമാണ്….പോസ്റ്റുമോർട്ടത്തിന് ശേഷമേ ശവസംസ്കാരം പാടൊള്ളൂ……“
പന്തങ്ങളുടെ വളിച്ചത്തിൽ അശ്വനി അയാളുടെ മുഖം കണ്ടു, സിദ്ധാർത്ഥൻ. കുറെ നാളായിട്ട് ഗ്രമത്തിൽ അലഞ്ഞു നടക്കുന്ന ചെറുപ്പാക്കാരൻ, ദേവി നിത്യചൈതന്യമയിയോട് ഭഗവാൻ നിങ്ങളുടെ അച്ഛനാണെന്നു പറഞ്ഞവൻ. ആദ്യം അവനൊരു ബുദ്ധിഭ്രമക്കാരനാവുമെന്നേ കരുതുയുള്ളൂ…..
അശ്വനി കുതിരപ്പുറത്തു നിന്നും ചടിയിറങ്ങി. ചെറുപ്പാക്കാരുടെ അടുത്തെക്ക് ഓടിയടുത്തു. പക്ഷെ, അയാൾ ഉദ്ദേശിച്ച ആളുടെ ആടുത്തെത്തുന്നതിനു മുമ്പെ മറ്റുള്ളവർ അയാളെ അടിച്ചവശനാക്കി വഴിയിൽ വീഴ്ത്തി. മഞ്ചൽ താഴെയിറക്കി, ചെറുപ്പക്കാർ ഉണ്ടാക്കിഅ ബഹളത്തിൽ ദേവദാസികൾ അകന്നു നിന്നും. ശവമഞ്ചവും ഏറ്റു വാങ്ങി ചെറുപ്പാക്കർ ഗ്രമത്തിലേക്ക് നടന്നു. വർത്ത കേട്ട് ദേവവ്രതന്റെ ഉള്ള് കിടിലം കൊണ്ടു. ചെറുപ്പാക്കർ കൊളുത്തിയ അഗ്നി ഗ്രമമാകെ പടരുകയാണ്. അത് കണ്ട് ദേവവ്രതൻ ഭയന്നിരുന്നു.
ആദ്യമായണ് ഗ്രമത്തിൽ വന്ന് ഭഗവാന്റെ അനുവാദമില്ലാതെ പോലീസ് ഒരു കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്. സുബ്ബമ്മയുടെ മൃത ദേഹം പോസ്റ്റുമോർട്ടത്തിനു സർക്കാറ്റ് ആശുപത്രിയിലേക്ക് മറ്റിയിരിക്കുന്നു. സമരക്കാർ ആംബുലൻസ് വൻ വരെ തയ്യാറക്കി നിർത്തിയിരുന്നു. തടയാനണെങ്കിൽ അശ്വനി എത്തുമ്പോഴേക്കും അവർ ഗ്രമം വിട്ടുകഴിഞ്ഞിരുന്നു. വിപ്ലവകാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീണു പോയതിനാലാണ് സമയത്തിന് എത്താൻ കഴിയാതെ വന്നത്.
ഗ്രാമത്തിൽ സമചിത്തത കൈവിട്ട് അലഞ്ഞു നടന്നിരുന്ന ദേവവ്രതനെ ആരാധകർ സംശയൊദൃഷ്ടിയോടെ വീക്ഷിച്ചു. ആചാര്യ വിഷ്ണുദേവിന്റെ കാലശേഷം പ്രധാന ആചര്യനാവേണ്ടതാണ് അദ്ദേഹം. അദ്ദേഹം സമനില തെറ്റിയതുപോലെ വിറളി പിടിച്ച് നടക്കുമ്പോൾ സാധാരണഭക്തർ എവിടെ അഭയം കണ്ടെത്തും? ദൈവത്തിങ്കലേക്കുള്ള ഏണിപ്പടിക്കിടക്കൊരു സഹായമായി, ഒരു താങ്ങായി നില കൊള്ളുന്നവരാണല്ലൊ പൂജാരിമാരും ആചര്യന്മാരും അവതാരമായ ഭഗവാനും…..
ഭക്തർ ചിന്തിച്ചു കാടു കയറി…
ശന്തിഗ്രാമത്തിന്റെ നിറുകയിൽ വീഴാനായിട്ട് വാൾ തൂങ്ങിക്കഴിഞ്ഞുവോ?
എല്ലാ അന്തേവാസികളും അനുചരന്മാരും വാല്യക്കാരും ഏതോ വിപത്തിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുൻപോലെ…..ശോക രസാധിക്യമാർന്ന മുഖങ്ങളുമായിട്ട്…….
സെലീന ദേവവ്രതനെ കണ്ടെത്തുമ്പോൾ സന്ധ്യയായി.
അയാൾ ശാന്തിപുഴയുടെ തീരത്ത്, മണൽ വിരിപ്പിൽ മലർന്ന് കിടന്ന് പിറുപിറുക്കുകയായിരുന്നു. ഏകാന്തതയിൽ കിടക്കുന്ന അടുത്ത പ്രേതമാണെന്ന ധാരണയിലാണ് ശ്രദ്ധിച്ചത്. അടുത്തു ചെന്ന് മുഖം കണ്ടപ്പോൾ ചിരി വന്നു. അവൾ അരുകിൽ ഇരുന്നിട്ടും അവനറിഞ്ഞില്ല. അവൾ നിശ്ശബ്ദം പിറിപിറുക്കൽ ശ്രദ്ധിച്ചു.
“അവൻ…..അവനാണ്….എന്റെ സുബ്ബമ്മ മരിച്ചതല്ല…..”
പെട്ടന്ന് സെലീനയുടെ മുഖം വികസിച്ചു. അവൾ അവന്റെ മാറിൽ കൈ വച്ചു. ദേവവ്രതൻ ഞെട്ടിയുണർന്നു. അവന്റെ മുഖം പേടിച്ചരണ്ടതുപോലെ, കണ്ണുകൾ തുറിച്ചു.
“സുബ്ബമ്മ, സുബ്ബമ്മ……ഞാൻ തെറ്റു ചെയ്തിട്ടില്ല…..”
“ദേവവ്രതൻ ….ഇതു ഞനാണ് ….സെലീന…..”
“അല്ല….അല്ല….. സുബ്ബമ്മ……സുബ്ബമ്മ…..നീ പ്രേതമയിട്ടെന്നെ തേടി വരികയാണ്……”
“ദേവവ്രതൻ……ദേവവ്രതൻ……”
അവൾ അവന്റെ ചുമലിൽ ശക്തിയായി കുലുക്കി. അവൻ കണ്ണടച്ചു തന്നെ കിടന്നു.
“ദേവവ്രതൻ നിങ്ങൾ കണ്ണ് തുറക്ക്….നീ എന്റെ വസ്ത്രങ്ങള്‍ നോക്ക് …… മുഖത്ത് നോക്ക് …… കണ്ണുകളില്‍ നോക്ക് ………….. സുബ്ബമ്മയുടേതുപോലെ എന്റെ കണ്ണുകള്‍ ഉണ്ടയല്ല….. സുബ്ബമ്മ ചേലയാണുടുക്കുന്നത്……… സാരിയല്ല …… സുബ്ബമ്മയുടെ മുഖത്ത് കുലീനതയുണ്ട് …. എന്റെ മുഖത്ത് കാമവികാരങ്ങള്‍ മാത്രമാണുള്ളത് …… എന്റെ നിശ്വാസങ്ങള്‍ക്ക് മദ്യത്തിന്റെ ഗന്ധമുണ്ട്.. നിങ്ങള്‍ എന്റെ കുടെ വരു…… നിങ്ങള്‍ക്ക് വിശ്രമമാണ് ആവശ്യം.ഇപ്പോൾ തളരാൻ പാടില്ല.”
ദേവവ്രതൻ കണ്ണു തുറന്നു. അവൻ കണ്ടു സുന്ദരിയായ സെലീന, പലപ്പോഴും അവളെ ആഗ്രഹിച്ചിട്ടുള്ളതാണ്. അപ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറി….. അവൾ ചരിത്ര്യവതി ആയിട്ടല്ലെന്ന് അറിയമായിരുന്നു. ദേവവ്രതനോട് അവൾക്ക് പുച്ഛമായിഒരുന്നു. അവൾക്ക് ശക്തനും ധീരനുമായ അശ്വനിയെയാണ് താൽപര്യം. അവന്റെ മസിൽ ത്രസിക്കുന്നശരീരവും ശക്തങ്ങളായ ബാഹുക്കളും…….
ഒരിക്കൽ അവൾ പറഞ്ഞു. ദേവവ്രതൻ നിങ്ങളെക്കർണൂമ്പോൾ എനിക്ക് ഒരു കുട്ടിയെ കാണും പോലെയാണ് തോന്നുന്നത്, നിങ്ങളുടെ താടിമീശയില്ലാത്ത മുഖവും കൊഴുപ്പുകൂടിയ ശരീരവും….നിങ്ങൾക്ക് ചേർന്നത് പകലുറങ്ങുന്ന ദേവദാസികളാണ്. എന്നെവിട് ….. അവരുടെ വാതിലുകണിൽ പോയി മുട്ടി നോക്ക്.
അതെ, ആ സെലീന……സ്നേഹത്തോടെ വന്നു വിളിക്കുന്നു.
ദേവവ്രതൻ അവളോടൊപ്പം നടന്നു. അവളുടെ വീട്ടിൽ, അവളുടെ മുറിയിൽ, അവളുടെ ബാത്ത് റൂമിൽ, അവൾ അവനെ കുളിപ്പിച്ചു.
അവളുടെ ഡൈനിംഗ് ടേബിളില്‍ നിന്ന്, അവള്‍ വായിലേയ്ക്ക് എത്തിച്ചുകൊടുത്ത മാംസവും മദ്യവും അയാള്‍ കഴിച്ചു. ജീവിതത്തില്‍ ആദ്യമായിട്ട് അവന്‍ മദ്യത്തിന്റേയും മാംസത്തിന്റെയും രുചി അറിയുകയായിരുന്നു.
ദൈവമെ ………. ! നീ ഉണ്ടാക്കുന്ന ഇത്രയും രുചിയുള്ള ആഹാരവസ്തുക്കള്‍ എനിക്ക് ഇന്നേവരെയും കഴിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല …….ഓ ഞാന്‍ ബ്രാഹ്മണനാണ്…………. മണ്ണാങ്കട്ട ………
അവള്‍ ……..സെലീന …….ദേവസ്ത്രീയാണ്. …….. അവളില്‍ നിന്നെത്തുന്ന പരിമളം ……ദൈവമെ …..നീയെന്നെ പരീക്ഷിക്കുകയാണ്.
ദേവ്രവതന്‍ സെലീനയുടെ കിടക്കയില്‍ കിടന്നു. കണ്ണുകള്‍ തുറന്നു തന്നെ കിടന്നു.അവന്‍ കണ്ടു.
വെണ്ണക്കല്ലില്‍ തീര്‍ത്ത ഉടല്‍ …….. നഗ്നമായ….കാമോദീപമായ….
ദേവവ്രതന്‍ സ്വബോധം വിട്ട്, ദൈവീകമായി, മൃഗങ്ങള്‍ക്ക് സ്വായ
ത്തമായിരിക്കുന്ന സ്വര്‍ഗ്ഗീയാനുഭൂതിയിലേയ്ക്ക് എത്താന്‍ വെമ്പല്‍ കൊണ്ടു.
നീ എത്രമാത്രം ഔദാര്യനാണ്. കലാബോധമുള്ളവനാണ്. ……..
കൊച്ചു കുഞ്ഞിനെപ്പോലെ ദേവവ്രതന്‍ ഉറങ്ങിക്കിടക്കുന്നത് നോക്കി സെലീന നിന്നു.
അവള്‍ ദേവ്രവതനെ തടവിയുണര്‍ത്തി.
അവൻ ഇക്കിളിപ്പെട്ടു. മുഖം വിരിഞ്ഞു.
“സെലീനാ, നീ മാലാഖയെപ്പോലെയാണ്…. നീ എന്റെ ദുഖങ്ങളെ തുടച്ചു നീക്കിയിരിക്കുന്നു….ഞാന്‍ ശക്തനായിരിക്കുന്നു….”
അവള്‍ ഒരു ഗ്ലാസ്സില്‍ നിറയെ മദ്യം അവന്റെ ചുണ്ടോട് അടുപ്പിച്ചു.
“വേണ്ട സെലീനാ….. ഇന്ന് ഇനിയും വേണ്ട….. വേണ്ടത് നിന്നെയാണ്.”
“ദേവവ്രതന്‍ നീ വെറുമൊരു കൊച്ചുകുട്ടിയെപ്പോലെ സംസാരിയ്ക്കുന്നു. നീയിതു കുടിയ്ക്ക് ……………”
അവന്‍ കുഴിച്ചു.
അവനില്‍ നിന്നും ഒരു മൂളിപ്പാട്ട് ഒഴുകി മുറിയിലാകെ പറന്നിരുന്ന സുഗന്ധത്തോടൊപ്പം ലയിച്ചുചേര്‍ന്നു.
“ ദേവവ്രതന്‍ സത്യം പറയൂ ……………. സുബ്ബമ്മയെ കൊന്നത് നീയല്ലേ…?
“ങേ….ഇല്ല, സെലീന… അവളെ എനിക്കിഷ്ടമായിരുന്നു. അവളെ വിവാഹം ചെയ്ത് എവിടെയെങ്കിലും പോയി ജീവിക്കാനും ഇഷ്ടമായിരുന്നു. എല്ലാം തകര്‍ത്തത് അവനായിരുന്നു, സര്‍വ്വാധികാരി …….. അവന്‍ അവളെ കൊന്നതാണ്, അശ്വനിയാണ് കെണി ഒരുക്കിയത് …….”
ദേവവ്രതന്‍ വീണ്ടും വീണ്ടും മദ്യപിച്ചു.
സെലീനയുടെ കിടക്കയില്‍ അയാള്‍ ബോധമറ്റു കിടന്നു.
അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ ശബ്ദം കേട്ടിട്ട് അവന്‍ ഒരിയ്ക്കല്‍ പിടഞ്ഞ് കിടന്നു.
സെലീന ചോര്‍ത്തിക്കൊടുത്ത സത്യങ്ങള്‍ വച്ചാണ് ഗുരുവിന്റെ പത്രം സുബ്ബമ്മയുടെ കൊലപാതകത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതിയത്.
ശാന്തിഗ്രാമത്തില്‍ മാത്രമല്ല, പ്രവിശ്യയാകെ ചലനം സൃഷ്ടിച്ചു. മറ്റു പ്രതക്കാരും പ്രതികരിയിക്കാന്‍ തയ്യാറായി .രാഷ്ട്രീയക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ ഒന്നാംകിട പത്രങ്ങളില്‍പ്പോലും വാര്‍ത്തകള്‍ ആദ്യപേജില്‍ വന്നുതുടങ്ങി. അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും, അസംബ്ലിയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.
ഗുരു ഫിലോമിനയുടെ മാറില്‍ മുഖം പുഴ്ത്തിക്കിടന്നു. അയാളുടെ മനസ്സ് സംതൃപ്തി കൊണ്ടു. ഫിലോ അയാളുടെ പുറത്ത് തലോടി, തലോടി അയാള്‍ ഉറങ്ങി. @@@@@@@