സാജയുടെ തിരോധാന ശേഷം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

സാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത്‌ അവളുടെ അമ്മയാണ്‌,
പത്മജ.

അവള്‍ എന്നും സ്‌ക്കൂള്‍ കഴിഞ്ഞ്‌ അഞ്ചരക്കും ആറിനും ഇട്‌ ക്കാണ്‌
വീട്ടില്‍ എത്തുന്നത്‌. അതേ സമയത്ത്‌ ഗ്രാമത്തില്‍ എത്തുന്ന ഒരു
ബസ്സുണ്ട്‌. ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക്‌ വണ്ടിവരികയും
ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം.

പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴി
ഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, (്രാവശ്യം സാജയുടെ വളര്‍ത്തുന്ന പൂച്ച കിണി കരഞ്ഞുകൊണ്ട്‌ അവരുടെ കാല്‍ക്കലെത്തി മുട്ടുകയും ഉരുമു കയും ചെയ്‌ തതുകൂടിയാണ്‌.

ഇരുട്ടു വ്യാപിച്ചപ്പോള്‍, അടുക്കളയിലെ ലൈററ്‌ ഇടേണ്ടിവന്നപ്പോള്‍
പത്മജഒരുഞെട്ട ലോടുകൂടിആക്കാര്യം ഓര്‍മ്മിച്ചു.

മകള്‍ എത്തിയിട്ടില്ല.

സന്ധ്യമയങ്ങിയല്ലോ; സമയം ഏറെയായല്ലോ…………..

അവര്‍ ഉമ്മറവാതില്‍ തുറന്ന്‌ പടിക്കലേക്ക്‌ നോക്കിനിന്നു.

പടിക്കല്‍ കിണി അസ്വസ്ഥതയോടെ നടക്കുന്നുണ്ട്‌. ഇടയ്ക്കിടക്ക്‌
കരയുന്നുമുണ്ട്‌.

പത്മജയുടെ നെഞ്ചില്‍ അകാരണമായൊരു വിങ്ങല്‍, ശ്വാസംമുട്ടല്‍,
ബോധം മറയുന്നത്‌ പോലെ…………

മോളുടെ കരയുന്ന മുഖം.

നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നാട്ടിലെ ആറ്റില്‍ കുളിക്കവെ, നിലയി
ല്ലാത്ത വെള്ളത്തിലേക്ക്‌ ഇറങ്ങിപ്പോയി ഭയന്ന്‌ കരയുന്ന മുഖം

ചുവന്ന്തുടുത്ത്‌…………………….

അന്നു ഭയന്ന തജറീവറിതത്തില്‍ ഒരറിലം
ഭയന്നംിട്ടറില്ല

ആരെല്ലാമോഓടികൂടിമോളെകരയിലെത്തിച്ചു.

അവളെ നെഞ്ചോടുചേര്‍ത്തു ഞെക്കിപ്പിടിച്ചു എന്ത അമര്‍ത്തിയിട്ടും,
മോള്‍ക്ക്‌ ശ്വാസം മുട്ടുംവരെ അമര്‍ത്തിയിട്ടും അടുത്തില്ലെന്ന തോന്നലായിരുന്നു…………….

ച്ഛേ ] എന്തേ ഇപ്പോള്‍ അങ്ങിനെയൊക്കെ ചിന്തിക്കാന്‍.
അവള്‍ മുകുന്ദേട്ടനെ വഴിയില്‍ കണ്ടിരിക്കും. അച്ഛനും മകളും കൂടി
എന്തേലും വാങ്ങാന്‍ ടൌണില്‍ കറങ്ങുകയാവും. എന്നാല്‍ ഇന്നുവരട്ടെ രണ്ടുപറഞ്ഞിട്ടേയുള്ളൂ. രണ്ടുംകൂടി മനുഷ്യനെ തീ തീറ്റിക്കാന്‍…………….

അതെങ്ങിനെയാ പറയാന്‍ തുടങ്ങുമ്പോഴേക്കും തനിക്ക്‌ ഇഷ്ടമുള്ള
തെന്തെങ്കിലും എടുത്തുനിരത്തും, അച്ഛനും മകളും ………….. വിക്ക്‌ന സ്സുകളെല്ലാം പഠിച്ചു വച്ചിരിക്കു കയല്ലേ………………

അവര്‍ ഒരല്പ്പം ശക്തിയോടെതന്നെ വാതില്‍ അടച്ച്‌ അടുക്കളയിലേ
ക്ക്‌ നടന്നു.

കാപ്പിചൂടാക്കി വക്കണം. മുകുന്ദേട്ടന്‍ വന്നാലുടന്‍ ഒരു ചൂടുചായ
നിര്‍ബ്ബന്ധമാണ്‌ അഞ്ചുമണിവരെ തിരക്കേറിയ ജോലി കഴിഞ്ഞ്‌ ഒന്നൊന്നര മണിക്കൂര്‍ ബസ്സ്‌ യാത്രയും കഴിഞ്ഞ്‌ എത്തുന്നതല്ലേ ക്ഷീണ മുണ്ടാകും.
ഒരു ചായ ഉള്ളില്‍ ചെന്നിട്ടേ വസ്ര്തങ്ങൾ അഴിക്കുകൂടി ചെയ്യുകയുള്ളൂ

കോളിംഗ്‌ ബല്ലടിച്ച പ്പോള്‍ പത്മജ ആര്‍ത്തലച്ചാണ്‌ എത്തിയത്‌.

വാതില്‍ തുറന്നു.

മുകുന്ദനാണ്‌ .

അവര്‍ അയാള്‍ക്ക്‌ പിറകില്‍ മകളെ തിരഞ്ഞു.

അവള്‍ ഒളിച്ചു നില്‍ക്കുകയാവും, കളികൂടുന്നു…………….

മുകുന്ദന്‍ മുറിയില്‍ കയറി.

നിമിഷങ്ങള്‍ കഴിഞ്ഞു.

എന്നിട്ടും സാജ പ്രത്ൃക്ഷപ്പെട്ടില്ല.

“മോള്‍ എവിടെ ?””

ലട?

മുകുന്ദന്‍ തേങ്ങിപോയി

“എന്റെ മോള്‍ എവിടെ……… അവള്‍ ഇതുവരെ എത്തിയില്ല
ല്ലോ………. റ്‌?

പത്മജ തകര്‍ന്ന ശില പോലെ സോഫയില്‍ അമര്‍ന്നു.

“നീ എന്താ ഈ പറയുന്നേ…….?

ഒരു നിമിഷം മുകുന്ദനും തളര്‍ന്നു പോയി..

പെട്ടെന്ന്‌,

വളരെ പെട്ടന്ന്‌ വാര്‍ത്ത പരന്നു.
സാജ സ്ക്കൂള്‍ വിട്ട്‌ എത്തിയില്ല.

വെളുത്ത്‌ മെലിഞ്ഞ ഒരു പെണ്‍കുട്ടി ….. വട്ട മുഖം, ആകര്‍ഷക
മായ കണ്ണുകള്‍, ശ്രദ്ധിക്ക പ്പെടുന്ന ചിരി …….
നാട്ടില്‍ ആ കുട്ടിയെ ശ്രദ്ധിക്കാത്ത വരായി ആരും കാ

ണില്ല. നാട്ടിലെ യു. പി. സ്ക്കൂളില്‍ വച്ച്‌ എല്ലാറ്റിനും മുന്നില്‍ അവള്‍
ഉണ്ടായിരുന്നു

പട്ടണത്തിലെ ഹൈസ്ക്കൂളില്‍നിന്നും പത്താം തരം കഴിഞ്ഞത്‌
സ്വര്‍ണ്ണമെഡലും വാങ്ങിയിട്ടാണ്‌.

അവിടെ തന്നെ ഹയര്‍ സെക്കണ്ടറിക്ക്‌ ചേര്‍ന്നിട്ട്‌ ഒരുവര്‍ഷമേ
ആയിട്ടുള്ളൂ.

പതിനാറോ, പതിനേഴോ വയസ്സ്‌.

രാവിലെ അവള്‍ സ്കുളില്‍ പോകുമ്പോള്‍ കടുത്ത നീലനിറത്തി
ലുള്ള മിഡ്ഡിയും ടോപ്പുമായിരുന്നു വേഷം.

നാട്ടിലെ കിണറുകള്‍, കുളങ്ങള്‍, പൊന്തകള്‍, കുറ്റികാടുകള്‍,
എല്ലാം നാട്ടുകാര്‍ തിരഞ്ഞു.

അടുത്തഗ്രാമങ്ങളിലും, പട്ടണങ്ങളിലും, ബന്ധുഗ്രഹങ്ങളിലും,
സ്‌നേഹഭവനങ്ങളിലും തേടി.

പ്രതത്താളുകളിലും ടിവിസ്ക്രകീനിലും ആ സുന്ദരമായ മുഖം
പുഞ്ചിരിയോടെ തെളിഞ്ഞു കണ്ടു.

പത്മജ ഇരുളും വെളിച്ചവും ഇല്ലാത്ത ലോകത്ത്‌ മെഴുക്കും,
അഴുക്കും കൂടികലര്‍ന്ന ഏതോ ഒരുകയത്തിന്റ അടിത്തട്ടില്‍ അകപ്പെട്ട്‌ ദിശയറിയാതെ തപ്പിതട ഞ്ഞുനടന്നു.

മുകുന്ദന്‍ സ്വപ്നാടനക്കാരനായി അലഞ്ഞു. ഇടക്കിടക്ക്‌ ഒരേ
സ്വപ്നം തന്നെ വീണ്ടും വീണ്ടും കണ്ട്‌ ഞെട്ടിയുണര്‍ന്നു.

വിശാലവും മേഘാവൃതവുമായ ആകാശം ശൂന്യമാണ്‌. പക്ഷേ,
പെട്ടെന്ന്‌ എവിടെനിന്നോ ഒരു പ്രാകുഞ്ഞ്‌ ദൃഷ്ടിപഥത്തില്‍ എത്തുന്നു.
വെളുത്തനിറവും മനോഹരവുമായ കുറുകിയ കഴുത്തും, നന്നേകറുത്ത കണ്ണുകളും മഷിയെഴുതിയതുപോല്‍ വ്യക്തമായ പുരിക

പ്രാ കുഞ്ഞിനെ തുടര്‍ന്ന്‌ മൂന്നുനാല്‌ പ്രാപ്പിടിയന്മാരും.

പ്രാപ്പിടിയന്മാര്‍ ആ കുഞ്ഞിനോട്‌ അടുത്തുകൊണ്ടിരിക്കയാണ്‌.
ആ കുഞ്ഞ്‌ എത്ത വേഗത്തില്‍ പഠന്നിട്ടും അവരില്‍ നിന്നും അകലാന്‍
കഴിയുന്നില്ല. അതിന്റ ചിറകുകള്‍ തളരുകയാണ്‌. മോഹാലസ്ൃയത്തില്‍ അമരുകയാണ്‌.

അല്ല………… അതൊരു പ്രാകുഞ്ഞല്ല.

അത്‌ സാജ മോളല്ലേ… ?

സാജ മോളെ…………………. !

അടിവസ്ര്രംമാ്രതം ധരിച്ച്‌ ലോക്കപ്പിലെ തറയില്‍ ചുരു ണ്ടുകൂടികി
ടന്നു, വിവേക്‌.

രാത്രിയില്‍ വളരെ ഇരുട്ടിയശേഷമാണ്‌ ഹോസ്റ്റലിലെ മുറിയുടെ
വാതില്ക്കല്‍ പോലീസ്‌ വിവേകിനെ തട്ടിവിളിച്ചത്‌. വാതില്‍ തുറന്ന്‌
അന്താളിപ്പ്‌ മാറും മുമ്പുതന്നെ ഷര്‍ട്ടില്‍ കുത്തി പിടിച്ച്‌ പോലീസുകാരന്‍ അവനെ വലിച്ചിഴച്ചു. നിസ്സഹായനായി ചുറ്റും നോക്കിയ പ്പോള്‍ സ്‌നേഹി തര്‍, വാര്‍ഡനച്ചന്‍ ഒന്നും ചെയ്യാനാവാതെ തരിച്ചുനില്ക്കുകയായിരുന്നു.

എന്തിനാണ്‌ തന്നെ വലിച്ചിഴക്കുന്നതെന്ന്‌ , താന്‍ എന്തുതെറ്റുചെ
യ്തുവെന്ന്‌ കേണപേക്ഷയോടെ ചോദിച്ചിട്ടും ആരും ഒന്നും പറഞ്ഞിരുന്നില്ല.

ജീപ്പിന്റ പിന്നിലേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു.

ലോക്കപ്പിലെഅരണ്ടവെളിച്ചത്തിനുകീഴെ, മുന്നോ നാലോപേരുടെ
പീഡനത്തിന്‌ വിധേയനാകുമ്പോഴും വേദനയല്ല തോന്നിയത്‌, മര
വിപ്പാണ്‌,അവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍.
നീ അവളെ കൊന്നുകുഴിച്ചുമൂടിയോ…………………… റ.

““എവിടെയാമൂടിയത്‌..?” “

കണ്‍കളിലൂടെ, കാതുകളിലൂടെ,വാസനയിലൂടെ, സാജ ഉള്ളി
ലേക്ക്‌,കൂടുതല്‍ഉള്ളിലേക്ക്‌ വരികയായിരുന്നു.

മാധുര്യമായി, ആന്ദമായി …..

ആ ദേഹത്തൊരടി ഏല്പ്പിക്കാന്‍, ഒന്നുനുള്ളാന്‍ പോലും, തലമുടിയൊന്നുലക്കാന്‍ പോലും എന്നാലാകു മോ………..

എന്നാലാകുമോ ?

അവന്‍ പൊട്ടിക്കരഞ്ഞു, അവളുടെ മുഖം മനക്കോണില്‍ തെളിഞ്ഞു

ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലേക്ക്‌ മുകന്ദന്‍ വിളിക്കപ്പെട്ടു.
ഇന്‍സ്‌ പക്റ്ററുടെ മുന്നിലെ കസേരയില്‍ ഇരിയ്‌ ക്കാന്‍ ഇടം കൊടുത്തു.

വളരെ ദൃഡ്ധവും വ്ൃക്ത വുമായ സ്വരത്തില്‍ ഇന്‍സ്‌ പക്റ്റര്‍ പറഞ്ഞു.
“മകളെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന
ന്യൂസുകള്‍ അത്ര നന്നല്ല. ഇനിയും മകളെ കണ്ടെത്തിയാല്‍തന്നെ പല
തെളിവുകള്‍ ശേഖരിയ്ക്കുന്നതിനായി ഞങ്ങളുടെ കസ്റ്റഡിയില്‍ വയ്ക്കേ

ണ്ടിവരാം……………..
അയാള്‍ നിറുത്തി ഒരു സിഗരറ്റിന്‌ തീകൊളുത്തി, പുകയാല്‍മുറിനിറച്ചു.
മുകുന്ദന്‌ ശ്വാസം മുട്ടി..

“അവള്‍ക്ക്‌ അനാശസ്യമായ പല ബന്ധങ്ങളുമുണ്ട്‌. ഒരു തീരവവാദിഗ്ുപ്പു മായിട്ട്‌, അവര്‍ നടത്തുന്ന ഡ്രഗ്സ്‌ വ്യാപാരവുമായിട്ട്‌. കൂടാതെ സ്‌കൂള്‍ കാമ്പസ്സിലെ പ്രധാന ഡ്രഗ്സ്‌ വില്പ്പനക്കാരിയും മകളാണെന്നു സംശയിക്കേണ്

തെളിവുകളുണ്ട്‌ “”.

മുറിയില്‍ നിറഞ്ഞ പുകയില്‍നിന്നും മുകുന്ദന്‍ നിക്കോട്ടി
നെ ഉള്‍കൊള്ളുകയായിരുന്നു. അതിന്റ ഉണര്‍വ്വില്‍ മുകുന്ദന്‍ കണ്ണുകള്‍ കൂടുതല്‍ തുറന്നു, ചെവിക്കൂര്‍പ്പിച്ചു.

“ ആ ഗ്രൂപ്പിലെ പലരും ഒത്ത്‌ മകള്‍ ലോഡ്ജുകളില്‍ അന്തിയുറങ്ങി
യതിന്റ തെളിവുകളുണ്ട്‌, പല ടൂറുകളും നടത്തിയതായിട്ട്‌ കണ്ടെത്തിയി

ട്ടുണ്ട്‌ ….. 7
മുകുന്ദന്‍ (ഭാന്തമായൊരു ആവേശത്തില്‍ ചാടിയെഴുന്നേറ്റു.
നോ….നോ… പച്ചകള്ള മാണ്‌…. ആര്‍ക്കോവേണ്ടി നിങ്ങള്‍ കഥകളു
ണ്ടാക്കുക യാണ്‌……………….

അയാള്‍ ശക്തിയായി മേശയില്‍ ഇടിച്ചു.

മേശയിലിരുന്ന ലാത്തി, തൊപ്പി, ഭൂഗോളം ആഷ്ര്ര എല്ലാം നിലത്തു
വീണ ചിതറി.

ഓടിയെത്തിയ പോലീസുകാര്‍ മുകുന്ദനെ മുറിയില്‍നി
ന്നും പുറത്തിറക്കി വരാന്തയിലെ ബഞ്ചിലിരുത്തി, സാന്ത്വനപ്പെടുത്തി., പറഞ്ഞയച്ചു.

പിറ്റേന്ന്‌ ആ വാര്‍ത്തകള്‍ പ്രതങ്ങള്‍ എഴുതി,

നാട്ടുകാര്‍ പറഞ്ഞു ,

പിന്നീട്‌ ബന്ധുക്കള്‍ പറഞ്ഞു.

തന്റെ മകള്‍, താനും അവളുടെ അമ്മയും ഉള്ളിടത്തല്ലാതെ അന്തിയുറങ്ങിയിട്ടില്ലെന്നും, മറ്റാരോപണങ്ങളൊന്നും അവളാല്‍ ചെയ്യാനാവില്ലെന്നും പറഞ്ഞിട്ട്‌ ആരും വിശ്വസിക്കുന്നില്ലെന്ന്‌ മുകുന്ദന്‍ അറിഞ്ഞു. അവരൊക്കെ ആവശ്യപ്പെടുന്ന
തെളിവുകള്‍ കൊടുക്കാന്‍, അവര്‍ നിരത്തുന്ന ഈഹാപോഹങ്ങളെ തടുക്കാന്‍ അയാള്‍ക്കായില്ല.

മുകുന്ദന്‍ നിസ്സഹായനായി. അടച്ചിട്ട വീട്ടില്‍നിന്നും പു
റത്തിറങ്ങാതെയായി, ആരും ഒന്നും തിരക്കി അവിടെ എത്താറുമില്ലാതെയായി.

മുകുന്ദന്‍ നോക്കിനിന്നു;

ചരുവത്തില്‍നിന്നും കഞ്ഞിവെള്ളം വലിച്ച്‌ കുടിച്ചിട്ട്‌ നിമിഷങ്ങള്‍
കഴിഞ്ഞതേയുള്ളൂ പശുക്കുട്ടി ഒന്നുപിടഞ്ഞു, കാലുകള്‍ നീട്ടിവച്ച്‌
കിടന്നു.

എന്നാല്‍ തള്ളപ്പശു ഒന്നമറുകയും കണ്ണുകള്‍ വളരെയധികം
തുറന്ന്‌ മുകുന്ദനെ നോക്കുകയും ചെയ്തു.

അയാള്‍ ഒന്നുമന്ദഹസ്സിച്ചു ; പിറുപിറുത്തു.

പിന്നാലെ ഞാന്‍ ഉണ്ടാകും .

അടുത്ത ഈഴം കിണിയുടേതായിരുന്നു. അവള്‍ നിരാഹാരയായിട്ട്‌
ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു. പാ്രതത്തില്‍ കിട്ടിയ ഒരു തുടം പാലില്‍ അരത്തുടത്തില്‍ കൂടുതല്‍ കഴിക്കാനായില്ല.

പത്മജ ഞട്ടലോടുകൂടി കണ്ണുകള്‍ തുറന്നു. എണ്ണമയവും അഴുക്കും
നിറഞ്ഞുകിടന്നിരുന്ന ഏതോ കയത്തില്‍ നിന്നും പൊന്തിവന്നിരിക്കുന്നു.

മമ്പന്തരങ്ങള്‍ക്ക്‌ അപ്പുറത്തു നിന്നും പറന്നെത്തിയതു പോലെ

ആദ്യം മുകുന്ദനെ നോക്കിച്ചിരിക്കുകയാണുണ്ടായത്‌.

പിന്നെ……………………………

കടവായില്‍ ഒരു ചുവന്ന പൊട്ട്‌, പൊട്ടു വലുതായി, വലുതായി,
രക്ത സ്രാ വമായി………..

പത്മജേ |!

വേദനയാണ്‌ ആദ്യം തുടങ്ങിയത്‌, നെഞ്ചിനിടത്തോ, വല
ത്തോ…………….. ?

പെട്ടന്നു വണ്ടിയുടെ നിയ്രന്രണം വിട്ടതുപോലെ,
കൊക്കയിലേക്ക്‌ തകിടം മറിഞ്ഞ്‌, മറിഞ്ഞ്‌……………..

അഗാധതയിലേക്ക്‌……………

മുകുന്ദന്റ കണ്ണുകള്‍ അടഞ്ഞു.


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top