വരാൻ പോകുന്ന കാലത്തിന്റെ നോവൽ – “ഒരകാലമൃതന്റെ സ്മരണിക”-

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

(നിരൂപകൻ : കടാതി ഷാജി- 2014 ഏപ്രിൽ 14 ഞായർ- കേരളഭൂഷണത്തിന്റെ വീക്കെന്റിൽ എഴുതുന്നു.)

ജീവിതം സാഗരമാണ്‌; ആഴമറിയാത്ത, പരപ്പറിയാത്ത. ആഴവും പരപ്പും തരുന്നത്‌ അനന്തതയുടെ സുചിമുനയിൽ കണ്ടെത്താവുന്ന സമഗ്രതയുടെ പ്രകാശ ഗോളത്തെയാണ്‌. തിരമാലകളുടെ അഗ്നി വർഷം ജീവിതത്തെ വിജയിപ്പിക്കുന്നു, പരാജയപ്പെടുത്തുന്നു. വിജയപരാജയങ്ങൾ പെൻഡുല സ്പന്ദനവും സ്പന്ദനങ്ങൾക്കിടയിലെ ഇടവേളകളിൽ മിന്നി മറയുന്ന അൽഭുതവുമാണ്‌. ദുരിതവും രോഗവും നിരാശയും കഴിവുകേടും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന അത്ഭുതം. നിർവ്വചന തത്വത്തിൽ ജീവിതം തന്നെയാണ്‌. ഇതിനൊരു മറുവശമുണ്ട്‌. അവിടെ സർവ്വതും വിപരീതമാകുന്നു. വൈരുദ്ധ്യങ്ങളുടെ വിപരീത പ്രതലത്തിലേക്ക്‌ പ്രകാശത്തിന്റെ മിഴിവല എറിയുന്ന കഥകൃത്താണ്‌ വിജയകുമാർ കളരിക്കൽ. വിജയകുമാറിന്റെ “ഒരകാലമൃതന്റെ സ്മരണിക” അസാധാരണമായ ഉൾബോധധവും മനുഷ്യജീവിതാവസ്ഥാന്തരങ്ങളെ സംബന്ധിക്കുന്ന സൂക്ഷ്മവും സംഗ്രഹവുമായ അഹം ബോധവും തരുന്ന നോവലാണ്‌. നോവൽ ഇതൾ വിടർത്തുന്ന പ്രതല വിസ്തൃതി വായനയുടെ രാസ പ്രവർത്തനത്തിൽ സ്വയം വിസ്തൃതമാകുന്നത്‌ ശ്രദ്ധേയമാണ്‌.

“ഒരകാലമൃതന്റെ സ്മരണിക”യിൽ നിന്നും വായിച്ചെടുക്കാവുന്ന ഉൾബോധവും അഹം ബോധവും ദിശ ചുണ്ടുന്നത്‌ മങ്കാവുടി എന്ന ഗ്രാമത്തിന്റെ ജീവിതാവസ്ഥയിലേക്കാണ്‌, ആവാസ വ്യവസ്ഥയിലേക്കാണ്‌. മങ്കാവുടി ഗ്രാമമാകുന്നു, കഥയാകുന്നു, (ഇത്‌ പിന്നീട്‌ പരിശോധിക്കുന്നുണ്ട്‌), കഥാപരിസരമാകുന്നു, പരിസ്ഥിതിയാകുന്നു, നോവൽ തന്നെ ആകുന്നു. നൂറു പുറങ്ങളും വായിച്ചു തീരുമ്പോൾ മനസ്സിൽ തെളിഞ്ഞ വശേഷിക്കുന്നത്‌, സാങ്കേതിക പ്രയോഗത്തിൽ കഥയോ കഥാപാത്രങ്ങളോ സംഭവങ്ങളോ അല്ല,

ദേശമാണ്‌. തകഴിയും പൊറ്റക്കാടും ഒ വി വിജയനും മുട്ടത്തു വർക്കിയും നമ്മളിൽ ഒരാകാശം പോലെ നിറഞ്ഞു നിൽക്കുന്നത്‌, കടലും ഖസാക്കും, തെരുവും ഒക്കെ ആയിട്ടാണ്‌- “ പ്രകൃതിയുടെ വരദാനങ്ങൾ”. വിജയകുമാറും ഒരു ദേശത്തെ അനുഭവമാക്കുകയാണ്‌. ദേശത്തെ അനുഭവമാക്കുന്ന സർഗാത്മകതയുടെ സൂര്യ പ്രകാശത്തെ ഈ നോവലിൽ പല ഭാഗത്തും കാണാം.

“മങ്കാവുടിയിൽ ഇന്ന്‌ സൂര്യൻ കിഴക്കാണ്‌ ഉദിച്ചത്” എന്നു പറഞ്ഞാണ്‌. ദേശത്തിന്റെ അനാട്ടമിയിലേക്ക്‌ നോവലിസ്റ്റ്‌ വായനക്കാരെ കൊണ്ടു പോകുന്നത്‌. “ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ ദിക്കുകൾ വടക്കും തെക്കും പടിഞ്ഞാറും, ആകാശം മേലേയും”. ഇത്‌ വിപരീത പ്രത്യയങ്ങളുടെ ദിശാസൂചകങ്ങളാണ്‌. മങ്കാവുടിയുടെ ചരിത്രത്തിലേക്കാണ്‌ നാം കടക്കുന്നത്‌. വിദുരാനന്തര ദൃശ്യത്തിൽ മങ്കാവുടി കടലായിരുന്നിരിക്കാം. ജലം സാവധാനം ഉൾവലിഞ്ഞ്‌ തരിശു നിലമാകുന്നതും വനമാകുന്നതും അനന്തതയുടെ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ചരിത്രം. ഇന്ന്‌ ജനങ്ങള്‍ തിങ്ങിനിറഞ്ഞ്‌ നിവസിക്കുന്ന മങ്കാവുടി നഗരസഭയാണ്‌.

നഗരസഭ നിലകൊള്ളുന്നത്‌ വർത്തമാനത്തിലാണ്‌. കഥാ പരിസരത്തിന്റെ നേർത്ത ഊടും പാവും വേർതിരിക്കുമ്പോൾ മങ്കാവുടിയുടെ ചരിത്ര പുറങ്ങളിലേക്ക്‌ നോവലിസ്റ്റ്‌ കടന്നു ചെല്ലുന്നത്‌ കഥാപത്രങ്ങളുടെ പൂർവ്വകാല ചരിത്രം പറയുന്നതിനു വേണ്ടി മാത്രമല്ല,  ദേശത്തിന്റെ ഭൂമികയുമായി കഥാപാത്രങ്ങൾ എങ്ങനെ ബന്ധപ്പെട്ടരിക്കുന്നു; മണ്ണും വെള്ളവും- കാർഷിക സാംസ്‌കാരിക ചരിത്രത്തോട്‌ ചേർന്നു നിൽക്കുന്ന രക്തബന്ധത്തിന്റെ സൂക്ഷ്മ തലത്തെ, വായനക്കാരുടെ മുന്നിൽ നിറ പ്രകാശമാക്കുന്നതിന്‌ കൂടിയാണ്‌. ദേശത്തിനുള്ളിൽ  “ഉപദേശ”ത്തെ സൂക്ഷിക്കുന്ന നോവലിസ്റ്റാണ്‌ വിജയകുമാർ. ഭൂമീ ശാസ്ത്രം സംബന്ധിച്ച അറിവ്‌ വേറിട്ടു നില്‍ക്കുന്ന കാഴ്ചപ്പാടിനെയാണ്‌തരുന്നത്‌.  ഭൂമിശാസ്ത്രത്തിനുള്ളിൽ സാമൂഹിക ശാസ്ത്രത്തിന്റെ പാവു നെയ്യുന്ന വായനാനുഭവം ഇന്നത്തെ നോവലുകളിൽ അത്യപൂർവ്വമാണ്‌.

ഒരകാലമൃതന്റെ സ്മരണികയുടെ ഉപരിതലത്തിൽ നിറഞ്ഞു നില്ക്കുന്നത്വർത്തമാന രാഷ്ട്രീയം തന്നെയാണ്‌. ഇത്സൈദ്ധാന്തികമല്ല, പ്രായോഗികമാണ്‌. തെളിച്ചു പറഞ്ഞാൽ തെരഞ്ഞെടുപ്പു രാഷ്ട്രീയം. തകഴിയും ദേവും ചെറുകാടും മൂല്യബോധത്തിന്റെ പ്രകാശന ഗോപുരത്തിൽ നിന്നു കൊണ്ടാണ്നോവലിൽ രാഷ്ട്രീയം കൈകാര്യം ചെയ്തത്‌, തോപ്പില്ഭാസി നാടകം എഴുതിയതും അങ്ങനെ തന്നെ. വി വിജയനും ആനന്ദും മറ്റും രാഷ്ട്രീയമെന്നന്ന സംജ്ഞയെ സമീപിച്ചത്ദാർശനിക തലത്തിലാണ്‌.

ണ്ടും വായനാ സമൂഹത്തിന്റെ അംഗീകാരം നേടി. വിജയന്റെ പൊളിറ്റിക്കൽ സറ്റയർ രേഖപ്പെടുത്താതെ പോകുന്നത്ചരിത്ര നിഷേധവുമാണ്‌.

മങ്കാവുടി കേരളത്തിന്റെ ക്രോസ്‌ സെക്ഷനാണ്‌. അധികാരം നിലനിർത്തുന്നതിനും നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കുന്നതിനും വേണ്ടി രൂപം കൊടുത്ത മുന്നണി രാഷ്ട്രീയത്തിന്റെ നെറി കേടുകളുടെ നേരറിവുകളിലേക്കാണ്‌ നോവൽ പ്രകാശം വീഴ്ത്തുന്നത്‌. അധികാരത്തിന്‌ ജന പിന്തുണ വേണം. നേരത്തെ നയ സമീപനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജനങ്ങളുടെ അംഗീകാരം ലഭിച്ചിരുന്നത്‌. നയങ്ങളുടെ സ്ഥാനത്ത്‌ മറ്റ്‌ ഘടങ്ങൾ ജനപിന്തുണക്കു വേണ്ടി അവതരിപ്പിക്കുന്ന ഇന്നത്തെ മുന്നണി രാഷ്‌ട്രീയ സംവീധാനത്തിനുള്ളിലെ നെറികേടുകളെ തുറന്നു പറയാന്‍ എഴുത്തുകാർ മടിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. നോവലിസ്റ്റ്‌ ഇക്കാര്യം നേരിട്ട്‌ പറയുന്നുണ്ട്‌.

അധികാരംഎന്ന പദത്തില്നിന്നാണ്ഒരകാലമൃതന്റെ സ്മരണിക വായിച്ചു തുടങ്ങേണ്ടത്‌, ചിന്തിക്കേണ്ടത്‌. അധികാരം എന്ന സുഖസമ്പന്ന സമൃദ്ധിയാണ്മുന്നണി രാഷ്ര്രീയം ജനങ്ങൾക്ക് നൽകുന്ന രാഷ്ട്രിയ നയം. ഇത് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നിടത്ത്ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക്ഇളക്കം തട്ടുന്നു. ഉളക്കമാണ്അകാലമൃതന്മാരെ സൃഷ്ടിക്കുന്നത്‌.

നമ്മുടെ ബോധത്തില്‍ ഉറച്ചുപോയ നോവൽ സങ്കല്‌പത്തെ മാറ്റി മറിക്കാനുള്ള ശ്രമം നോവലിസ്റ്റ്‌ നടത്തുന്നുണ്ട്‌. നായകനേയോ നായികയേയോ ചുറ്റിപ്പറ്റി ഒരു

കഥ നോവൽ നിർമ്മിതിക്ക്‌  ഉപയോഗിക്കുന്നില്ല. മാങ്കാവുടിയുടെ ചരിത്രത്തിലൂടെ കടന്നു വരുന്ന ഓരോ ജീവിതവും നായകസ്ഥാനത്ത്‌ വരാം. പ്രധാനപ്പെട്ടത്‌ എന്ന്‌ പറയാവുന്ന ആകാലമൃതൻ ദീർഘമായ മങ്കാവുടിയുടെ ചരിര്രത്തിലെ ഒരു മൈൽക്കുറ്റി മാത്രമാണ്‌. കഥാപാത്രമാണ്‌. കഥാപത്രം കേന്ദ്രസ്ഥാനത്തു വരാതെ കഥാപരിസരത്തെ (ദേശത്തെ) നായകസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു എന്നത്‌ അകാലമൃതന്റെ സ്മരണികയിലെ സവിശേഷതയാണ്‌. തകഴി, മുകുന്ദൻ, വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള (അലിഗഡ്‌ എന്നഭൂമിക), പൊറ്റക്കാട്‌(അതിരാണിപ്പാടം) മലയാളത്തിന്റെ പഞ്ചപ്രതിഭകൾ ദേശം നായകസ്ഥാനത്തു വരുന്ന നോവലുകൾ എഴുതി വിജയിപ്പിച്ചവരാണ്‌. എന്നാൽ ദേശത്തോടൊത്ത്‌ ചാത്തനും ദാസനും രവിയും ശ്രീധരനും നായക സ്ഥാനത്ത്‌ വരുന്നുണ്ട്‌. ഇവിടെ മങ്കാവുടി എന്ന ദേശം കേന്ദ്രസ്ഥാനത്ത്‌ നിൽക്കുന്നു.

കഥയ്ക്കും നോവലിനും “കഥ’ വേണമെന്നില്ല. എഴുത്തുകാരനു പറയാനുള്ളത്‌ പ്രകൃതിയുടെ താളലയങ്ങളിലൂടെ പറയാം. വായന പൂർത്തിയാക്കി വായനക്കാരൻ ചിന്തിക്കുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌. കാഴ്ചപ്പാട്‌ വ്യക്തമാകുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചിട്ടുള്ളവർക്ക് ഞാൻ പറഞ്ഞു വരുന്നതിന്റെ ദാർശനിക തലം മനസ്സിലാകും. ഒരു നോവൽ വായിച്ചു തീർത്ത് ആസ്വാദനത്തിന്‌ ഉൾപ്രേരകമാകുന്ന ഭാവനയും ചിന്തയും കഴിഞ്ഞ്‌ കഥയും കഥാപാത്രങ്ങളും വിസ്മൃതിയിലായതിനു ശേഷം നമ്മുടെ ബോധത്തിൽ തെളിഞ്ഞു നില്‍ക്കുന്നതെന്തോ അതാണ്‌ നോവലിന്റെ പ്രമേയം. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്ര വായനാന്ത്യത്തിൽ നിന്നാണ്‌ പ്രമേയം രൂപം കൊള്ളുന്നത്‌. നവീകരണമാണ്‌ നോവൽ ലക്ഷ്യമാക്കുന്നതെങ്കിൽ വിജയകുമാർ അതിന്റെ സമഗ്രതക്ക്‌ അർഹനാണ്‌. വായനക്കാർക്ക് പൂരിപ്പിക്കാൻ ധാരാളം ശൂന്യതലങ്ങൽ ബോധപൂർവ്വം ഒഴിച്ചിടുന്ന രചനാ ശൈലി ഒരകാലമൃതനെ വരാൻ പോകുന്ന കാലത്തിന്റെ നോവലാക്കി മാറ്റുന്നു. ചിലർ ഇന്നലയുടെയും ഇന്നിന്റെയും നാളെയുടേയും നോവൽ എഴുതുന്നു. വിജയകുമാർ വരാൻ പോകുന്ന കാലത്തിന്റെ നോവൽ എഴുതുന്നു. ഇതിലെ സതീശനും പീറ്ററും വരാൻ പോകുന്ന കാലത്ത്‌ വളർന്നു പന്തലിക്കുന്ന കഥാപാത്രങ്ങളാണ്‌. പത്തോ ഇരുപതോ അതിലേറെ വർഷങ്ങൾക്കൊ ശേഷം ഈ നോവൽ വേറെ പലരും എഴുതും. തുടർച്ച വരാവുന്ന ഒരു നോവലാണ്‌ ഒരകാലമ്യന്റെ സ്മരണിക.

ആസ്വാദനത്തിനപ്പുറം വായിച്ചെടുത്താൽ, വായിച്ചെടുക്കാൻ ഒന്നുമില്ലാത്ത നോവലുകളുടെ പെരുപ്പത്തിൽ ഒരകാലമൃതന്റെ സ്മരണിക ഗൌരവമുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്നുണ്ട്‌. അതിനുള്ള ഉൾക്കരുത്ത്നോവലിനുണ്ട്‌. വായനയിൽ വേറിട്ട അനുഭവം തരാൻ ഒരകാലമൃതന്റെ സ്മരണികക്ക്കഴിയും.

പ്രസാ: ഇൻസൈറ്റ് പബ്ലിക്ക, വില ; 80രൂപ.@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top