രാജാവ് നഗ്നനല്ല

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

തുക്ലക്ക് രാജാവ് നഗ്നനായിരുന്നു, സുതാര്യനായിരുന്നു. ഇന്ന് രാജാവ് ആടകളില്‍ പൊതിഞ്ഞിരിക്കുകയാണ്.  വര്‍ണ്ണപ്പതിട്ടാര്‍ന്ന ആടകള്‍ മാറിമാറിയണിഞ്ഞ് ഗൂഢതയിലേക്ക് ഊളിയിടുകയാണ്.  വേഷങ്ങളുടെ പളപളപ്പില്‍ മതിമറന്ന് പ്രജകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.  കൈയ്യടിക്കാത്തവരുടെ തലയറുക്കുവാനായി കിങ്കരന്മാര്‍ ജനത്തിരക്കിനിടയി ല്‍ ഊളിയിട്ട് നടക്കുന്നു.  അവരുടെ കഴുകന്‍ കണ്ണുകള്‍ നിങ്ങളെ ചുറ്റിപ്പാറുന്നുണ്ട്.  നിങ്ങള്‍ അന്ധരും ബധിരരും മൂകരും ആകുന്നില്ലെങ്കില്‍ വെടിയുതിര്‍ത്ത് കൊല്ലാന്‍ ഉന്നം പാര്‍ത്തിരിക്കുന്നുണ്ട്.  സിംഹവും കടുവയും പുലിയും പശുവും രാജാപാളയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.  പട്ടിയും പൂച്ചയും പന്നിയും കഴുതകളും കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട് ഇരകളാക്കപ്പെടുകയാണ്, രാജാവ് നഗ്നനല്ല…..@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top