ഭക്ഷണമോഹം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ആദ്യം ചോദിച്ചത്‌ മൂന്നു കവി സുഹൃത്തക്കളോടാണ്‌. മൂന്നു പേരും വ്യത്യസ്തർ. പ്രായംകൊണ്ടും മതങ്ങള്‍ കൊണ്ടും. ഒന്നാമൻ ജി, വൈലോപ്പിള്ളി, ചങ്ങമ്പുഴ എന്നിവരുടെ ചാർച്ചക്കാരൻ, മിശ്രഭുക്ക്‌. അതും വളരെ അത്യാവശ്യ ഇടങ്ങളിൽ, ഒഴിച്ചു കൂട്ടാൻ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രം മാംസം കഴിക്കും. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കും, ബാറ്റായുടെ  ചെരിപ്പു മാത്രം ഉപയോഗിക്കും. രണ്ടാമൻ ആശയഗംഭീരൻ, കടുത്ത പദങ്ങളെ തേടി നടന്ന്‌ കണ്ടെത്തി കവിതയിൽ പ്രയോഗിച്ച്‌ ചിന്തിപ്പിക്കും. അയ്യപ്പന്റെ പിൻ ഗാമിയെന്ന് സ്വയം പരിചയപ്പെടുത്തും. അയ്യപ്പനെ എതിർത്ത് സംസാരിക്കുന്നവരെ ധ്വംസിക്കാൻ പല്ലുകൾ നീട്ടും. എങ്കിലും സസ്യഭുക്കാണ്‌, ഏതു വസ്ത്രവും ധരിക്കും. മൂന്നാമൻ തികഞ്ഞ ഒരു പുത്തൻ കൂറ്റുകാരന്‍. ചെറിയ ഷർട്ടും വേയ്സ്റ്റ്‌ദൃശ്യമാക്കും വിധം പാന്റ്സും നിറം ചെയ്ത മുടിയും. ഒരു പുത്തൻ കൂറ്റുകാരുടെ കവി കൂട്ടായ്മയിൽ അംഗവും മറ്റും….മറ്റും…..

ചോദ്യം, മലയാളികളിൾ മനുഷ്യ മാംസം ഭുജിച്ചിട്ടുള്ളവർ കാണുമോ…? മലയാളക്കരയിൽ മനുഷ്യ മാംസം പാകം ചെയ്തും കൊടുക്കുന്നിടം കാണുമോ……..?

ഉദ്ദേശിച്ചിരുന്നതു പോലെ ആദ്യ നിമിഷങ്ങളെ നിശ്ശബ്ദമാവുകയോ, ആശ്ചര്യത്തോടെ സുഹൃത്തുക്കൽ എന്റെ മുഖത്ത്‌ നോക്കിയിരിക്കുകയോ ചെയ്തില്ല. നേരെ ചിരികൾ തുടങ്ങി, കൊഴുത്തു. ‘പച്ച’ ആയിരുന്നിട്ടും കൊഴുത്തു, എന്നു പറഞ്ഞാല്‍, അതാണ്‌ അത്ഭുതം. ചർച്ചയിൽ അടുത്തനാളിൽ വായിച്ച ഒരു മലയാള നോവലിലെ മനുഷ്യ മാംസ ഭക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വന്നു, ഏതോ ഒരു ഹോളിവുഡ്‌ സിനിമയിൽ കണ്ട, ഒരു പടുകിളവൻ ചെറുപ്പക്കാ

രികളെ തട്ടിക്കൊണ്ടു പോയി, ഏകാന്തമായൊരിടത്തെ തകർന്നു കിടക്കുന്ന കെട്ടിടത്തിൽ എത്തിച്ച്‌, തയ്യാറാക്കി വച്ചിരിക്കുന്ന പാചക സംവിധാനങ്ങൾ ഉപയോഗിച്ച്‌ വേവിച്ചു കഴിക്കുന്ന രംഗങ്ങളും ചർച്ചയിൽ എത്തി. എന്താണ്  മനുഷ്യമാംസം വേവുമ്പോളുണ്ടാകുന്ന ഗന്ധം, അതിന്‌ ഏതു മസാലക്കൂട്ടാണ്‌ ഉപയോഗിക്കുന്നത്‌, സ്വന്തമായൊരു മസാലക്കൂട്ട്‌ വിപണിയിൽ ഇല്ലാത്ത സ്ഥിതിക്ക്‌ കോഴി, പോത്ത്‌, പന്നി മുതലായവകൾക്ക് ഉപയോഗിക്കുന്നതിൽ ഏതെങ്കിലും മതിയാകുമോ, അതോ പഴയരീതിയിൽ മസാല ഉണ്ടാക്കിയെടുത്താൽ മതിയോ……..

തുടങ്ങിയ ചർച്ചകളിലേക്ക്‌ നീങ്ങി വീണ്ടുംകൊഴുത്തു. ചർച്ചകൾ കൊഴുത്തു, കൊഴുത്ത്‌ ഒരു തരം ദിവാ സ്വപ്നത്തില്‍ എല്ലാവരും എത്തി. മസാല ചേർത്ത് വേവുന്ന മാംസത്തിന്റെ ഗന്ധവും രുചിയും നാവിലേക്കും നാസികയിലേക്കും കയറി വരുന്നതുപോലെ തോന്നി ത്തുടങ്ങിയപ്പോൾ ആരോ ചോദിച്ചു. കൂടുതൾ

രുചിയുള്ള മനുഷ്യമാംസം സുന്ദരിയായ, ആകാര വടിവുള്ള യുവതിയുടേതായിരിക്കില്ലെ, മാറിടത്തിനും തുടകൾക്കും രുചിയേറിയിരിക്കില്ലെ…..അത്‌ പിന്നെ തർക്കമായി, ഒടുവില്‍ യോജിപ്പിലെത്തി. കരൾ വരട്ടിയാൽ ആടിന്റെ കരളിനേക്കാൾ രുചിയായിരിക്കുമെന്ന്‌ ഒരാൾ, പതിരും തലച്ചോറും തോരനാക്കുന്നതാണ്‌ കൂടുതൽ നല്ലതെന്ന്‌ മറ്റൊരാൾ, ഹൃദയം മുറിക്കാതെ തന്തൂരിയാക്കണമെന്ന്‌ അ ടുത്തയാൾ…ഒടുവിൽ ത൪ക്കിച്ചും യോജിച്ചും യോജിക്കാതെയും ക്ഷീണിതരായിക്കഴിഞ്ഞ്‌ പിരിയാമെന്ന്‌ പറയുമ്പോൾ മൂന്നു പേരും ഒരുമിച്ച്‌ മൊഴിഞ്ഞു. കഴിച്ചവരു കാണുമായിരിക്കാം…. പാകം ചെയ്തു കൊടുക്കുന്നിടം കാണുമായിരിക്കാം…

കാണുമായിരിക്കാമെന്ന മൊഴി എന്നെ അടങ്ങിയിരിക്കാൻ സമ്മതിച്ചില്ല, അത്രയ്ക്കുണ്ട്‌ ഭക്ഷണമോഹം. ഉണ്ടെങ്കിൽ എന്തുകൊണ്ട്‌ ആയിക്കൂടാ… ജീവിതത്തെ തന്നെ രമിക്കുകയാ

യിരുന്നില്ലേ ഇതേവരെ… ആവശ്യത്തിലേറെ മദ്യവും പുകയും മരുന്നും മാംസവും ഭോഗവും ആയിട്ട്‌… അതുകൊണ്ട്‌ മലയാളക്കരയിൽ കിട്ടുമെങ്കില്‍ അനുഭവിക്കണം…

അനുഭവിക്കണമെന്ന മോഹവുമായിട്ട്‌ ഫെയ്സ്‌ ബുക്കെന്ന തുറന്ന കമ്പോളത്തിൽ കറുത്ത ബോർഡിൽ വെളുത്ത ലിപികളിൽ ഇമേജായിട്ട്‌ “ചോദ്യം” പോസ്റ്റ്‌ ചെയ്തു. ഇതിനു മുമ്പും വ്യത്യസ്തമായ ചോദ്യങ്ങൽ പോസ്റ്റു ചെയ്ത അനുഭവവുമുണ്ട്‌. വ്യത്യസ്തത എന്നത്‌ എന്റെ അവകാശ വാദമാണ്‌, സുഹൃത്തുക്കൾ ‘തലതിരിഞ്ഞത്‌‘ എന്നാണ്‌ പറയുന്നത്‌.

ഒരു ഉദാഹരണം പറയാം.

ആഗോളമായിട്ട്‌ ഏറ്റവും അധികം വായിക്കപ്പെടുന്നത്‌ ബൈബിളാണ്‌, മലയാളത്തിൽ രാമായണവും. മഹത്തായ സാഹിത്യ സൃഷ്ടികളെന്ന നിലയിൽ കാണുന്നവർ, വായനക്കാരിൽ എത്ര പേരുണ്ടാകും… പ്രതികരണങ്ങളെക്കൊണ്ട്‌ ഉറക്കം പോലും നഷ്ടമായി മൂന്നു നാലു ദിവസങ്ങളിൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാം അടങ്ങി. ഒരു മലയാളിയും അവന്റെ സ്വത്വത്തിൽ നിന്നും പുറത്തു കടക്കുന്നില്ല എന്നു സാരം. ആദ്യം ബഹളമുണ്ടാക്കുകയും അടുത്ത നിമിഷം ഒത്തുതീർപ്പി ലെത്തുകയും, ചിയേഴ്‌സ്‌ പറയുകയും ചെയ്യും.

പക്ഷെ, ഈ ചോദ്യത്തിന്‌ ആദ്യ നാളുകളിൾ ലൈക്കുകളില്ല, അഭിപ്രായങ്ങളില്ല, പങ്കു വക്കലുകളില്ല….. ഭയന്നിട്ടാകാമെന്നു കരുതിയിരിക്കുമ്പോൾ ഫോട്ടോയും വ്യക്തമായൊരു ജീവിത രേഖയുമില്ലാത്ത ഒരാൾ ഒരു കമന്റ്‌ പോസ്റ്റുചെയ്തു… കമന്റെന്നു പറയാൻ പറ്റില്ല, ഒരു ചോദ്യമാണ്‌.

ഉണ്ടാകുമോ… ഉണ്ടെങ്കിൽ…

അതൊരു വെറും പ്രതികരണമല്ല. ഫെയ്സ്‌ ബുക്കിലൂടെ പല വില്പനകളും നടക്കുന്നതിന്റെ ആദ്യ പടിയാണ്‌. താല്പര്യമെങ്കിൽ ചാറ്റു ചെയ്യാം കാര്യങ്ങളിലേക്ക്‌ കടക്കാം കച്ചവടങ്ങൾ നടത്താം… അതിനെ പ്രതികരിച്ചില്ല…. ഉണ്ടാകുമോ എന്ന ചോദ്യത്തിന്‌ ഉണ്ടെന്നോ, ഇല്ലെന്നോ മറുപടിയാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. പിന്നീട്‌ ലൈക്കുകളും, അഭിപ്രയങ്ങളും, പങ്കുവക്കലുകളും ഉണ്ടായി, പക്ഷെ, ഒന്നു പോലും ഉദ്ദേശിച്ചതു പോലെ ആയില്ല. ചില നേരങ്ങളിൽ മുള പൊട്ടുകയും തളിരിടുകയും പൂക്കുകയും ചെയ്തെന്ന്‌ തോന്നിച്ചതാണ്‌. പൂവിനു കീഴെ ഒരു കായും വിരിഞ്ഞില്ല, പൂവായി തന്നെ കൊഴി

ഞ്ഞു. ഒരാഴ്ച കൊണ്ട് ഗന്ധങ്ങളും പൊടിപടലങ്ങളും ആറിത്തണുത്ത്‌ ഒടുങ്ങിയിരിക്കെ, തിരക്കിലൂടെ നടക്കുമ്പോൾ രണ്ട്‌ കണ്ണുകൾ പിൻതുടരുന്നതു പോലെ ഒരു തോന്നൽ. വെറുതെ ഒരു തോന്നല്‍ മാത്രമാണെന്നു കരുതി അവഗണിച്ചപ്പോൾ അകന്ന ബന്ധുക്കളുടെ അടുത്ത്‌, കവി സുഹൃത്തുക്കളല്ലാത്ത സ്നേഹിതരുടെ അടുത്ത്‌ നിയമപാലകരുടെ അന്വേഷണങ്ങൾ ഉണ്ടായി. അനധികൃതമായ ചലനങ്ങൾ, സ്വഭാവ വൈചിത്ര്യങ്ങൾ, ബന്ധങ്ങൾ, ഉണ്ടായാൽ രാഷ്ട്ര സുരക്ഷയെ കരുതി, നന്മയെക്കരുതി അറിയിക്കണമെന്നും, അറിയിക്കാതിരുന്നാല്‍

രാജ്യദ്രോഹമായി കരുതി നടപടിയെടുക്കുമെന്ന്‌ ധരിപ്പിക്കുയും ചെയ്തു. വേലിയിലിരുന്ന പാമ്പിനെ സ്വയം സ്വീകരിക്കുന്ന അവസ്ഥ. ആ അവസ്ഥയെ ന്യായീകരിച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും ഇങ്ങിനെയൊക്കെ സംഭവിക്കാമെന്ന വിചാരിച്ച്‌ സമാധാനം കൊള്ളുകയും ചെയ്തിരിക്കെ, ഒരു സന്ധ്യാ നേരത്ത്‌, നഗരത്തിലേക്കുളള പാതയിൽ, വിഐപി കോളനി ഭാഗത്ത്‌ വച്ച്‌ ആളൊഴിഞ്ഞിടത്തു നിന്നും അപഹരിക്കപ്പെട്ടു. വാഹനത്തിൽ പിൻ തുടർന്ന് രണ്ട്‌ കണ്ണുകൾ മാത്രമായിരുന്നില്ല, മറ്റ്‌ ആറു കണ്ണുകൾ കൂടിയുണ്ടായിരുന്നു. അവർക്ക് അമിത ഭക്ഷണത്തിന്റെ ദേഹവും അമിത മദ്യത്തിന്റെ, പുകയുടെ മണവും, ചിന്തയുമുണ്ടായിരുന്നു.  ഉണ്ടെങ്കില്‍ മനുഷ്യമാംസ ഭക്ഷണം അവർക്കു കൂടി വേണമെന്നായിരുന്നു ആവശ്യം. അനുനയത്തിൽ, പിന്നെ അനുനയം വിട്ട ഭാഷയിൽ, ഒടുവില്‍ ദണണ്ഡനത്തിൽ, ചോദ്യം ചെയ്ത കൊണ്ടിരിക്കു മ്പോഴും വാഹനം നഗരം ചുറ്റിക്കൊണ്ടിരുന്നു. കിട്ടിയാൽ കഴിക്കാമെന്ന മോഹം കൊണ്ടു മാത്രമാണ്‌ ഫെയ്സ്ബുക്കിൽ ങ്ങിനെ ഒരുസാഹസം കാണിച്ചതെന്ന്‌ പറഞ്ഞ്‌, പറഞ്ഞ്‌…ദണ്ഡനങ്ങളെ ഏറ്റ്‌, വീണ്ടും വീണ്ടും ഏറ്റ്‌…രക്തവും മൂത്രവും മലവും വിസർജ്ജിക്കപ്പെട്ട്‌, പാതയോരത്ത്‌ ഉപേക്ഷിക്കപ്പെട്ട്‌ കിടക്കവെ, കണ്ടെത്തിയ കവി സുഹൃത്തുക്കൾ ഹോസ്പറ്റലിലേക്കെടുക്കും നേരം ചെവിയിൽ മർമ്മരം പോലെ ചോദിച്ചു. എവിടെയെങ്കിലും കിട്ടുമോ……..?

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top