പ്രിയമാർന്നവളെ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പ്രിയമാര്‍ന്നവളെ, പ്രിയമാര്‍ന്നവളെ……..
കനവില്‍ മലരായ്‌ നിറഞ്ഞവളെ – എന്‍
തനുവില്‍ കുളിരായ്‌ പടര്‍ന്നവളെ……
പ്രിയമാര്‍ന്നവളെ………

കനലുകള്‍ തിങ്ങുമെന്‍ വഴിയരുകില്‍
കരളിന്‌ കുളിരായ്‌ വിരിയുക നീ
വിങ്ങും ഹൃത്തിന്‌ സാനന്ത്വനമായ്‌
സപ്തസ്വരസുധ പാടുക നീ.

കേള്‍ക്കുക നീയെന്‍ പ്രിയരാഗങ്ങള്‍
നാദമനോഹര ലയരാഗങ്ങള്‍

കാണുക നീയെന്‍ നെഞ്ചില്‍ വിരിയും
നയന മനോഹര ദശപുഷ്പങ്ങള്‍.

അറിയുക നീയെന്‍ അനുരാഗം
നിനവില്‍ കാത്തോരാനന്ദം………
അണയുക നീയെന്‍ സവിധത്തില്‍
വേനല്‍ മഴയായ്‌, കുളിര്‍ കാറ്റായ്‌…
പ്രയമാര്‍ന്നവളെ……….


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top