പുതുവഴികൾ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക


കഥാസാരം

റിട്ടയേര്‍ഡ്‌ കേണല്‍ നായര്‍ നോവല്‍ പ്ര്രവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ എന്ന സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനം നടത്തി വരുന്നു. അദ്ദേഹത്തിന്‌ സഹായികളായി വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വിവാഹാവശ്യത്തിനുള്ള വൃക്തി വിവരങ്ങള്‍, റിയലെസ്റ്റേറ്റുകാര്‍ക്കു വേണ്ടിയുള്ള വസ്തു വിവരങ്ങള്‍ തുടങ്ങി ആവശ്യ ങ്ങള്‍ക്കനുസരിച്ച്‌ വസ്തു നിഷ്ടമായി കാര്യങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിന്‌ നഗരത്തില്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞിരിക്കുന്നു, നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌.

നോവല്‍ പ്രൈവറ്റ്‌ ഇന്‍വേസ്റ്റിഗേറ്റേഴ്‌സില്‍ സിസിലി കുരുവിള എന്ന വീട്ടമ്മ ഒരു പരാതി കൊടുക്കുന്നു. തന്റെ ഭര്‍ത്താവിന്റെ അപഥ സഞ്ചാരത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ആരോപണങ്ങള്‍ ശരിയാണെങ്കില്‍ തെറ്റായ മാര്‍ഗത്തില്‍ നിന്നും അദ്ദേഹത്തെ പിന്‍
തിരിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിസിലി കുരുവിള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കുറച്ച്‌ കാരണങ്ങളും പറയുന്നുണ്ട്‌, കുരുവിളക്ക്‌ തന്നോടുള്ള അടുപ്പത്തിന്റെ ഉഈഷ്മ
ഭത ചോര്‍ന്നു പോയിരിക്കുന്നു, കുരുവിള നടത്തുന്ന സ്ഥാപനത്തില്‍ നിന്നും വളരെക്കൂടുതല്‍പണം പിന്‍ വലിച്ചിരിക്കുന്നു, അടുത്ത നാള്‍ നടക്കേണ്ടിയിരുന്ന ഒരു വലിയ വസ്തു ഡീല്‍ നടക്കാതെ പോയിരിക്കുന്നു, ഡീല്‍ നടക്കാതെ വന്നതു കൊണ്ട്‌ സ്ഥാപനത്തിന്‌ ഒരു കോടിയോളം രൂപ നഷ്ടമായിരിക്കുന്നു, തുടങ്ങി.

സിസിലി കുരുവിള തന്റെ രണ്ടു സഹോദരന്മാരുമായിട്ടാണ്‌ പരാതി കൊടുക്കാന്‍ വന്നത്‌, സണ്ണിയും സോണിയും. കേണല്‍ നായര്‍ ദാത്യം ഏറ്റെടുക്കുന്നു.

കേണല്‍ നായരുടെ അന്വേഷണം തുടങ്ങുന്നത്‌ സിസിലി കുരുവിളയില്‍ നിന്നു തന്നെയാണ്‌. സിസിലി കുടുംബത്തിന്റെ ഒരു ദിവസം കണ്ടു കൊണ്ടു തന്നെ അന്വേഷണം തുടങ്ങന്നു.

പുലര്‍ച്ചെ അടുക്കളയിലെ തിരക്കുകളില്‍ സിസിലിയും വേലക്കാരി പുങ്കനിയും ട്രെഡ്‌ മില്ലില്‍ നടന്നു വിയര്‍ത്തുകുളിച്ചിരിക്കുന്ന കുരുവിള, പഠിക്കുന്ന മകള്‍, ധൃതികൂട്ടി സ്കൂളില്‍ പോകുന്ന മകന്‍……. ഈ കാഴ്ചകള്‍ കിട്ടുന്നതിനായി കേണല്‍ നായര്‍ വിവേകിനേയും അല്‍ത്താഫിനെയും സിസിലിയുടെ വീടിന്‌ എതിര്‍ വശത്തുള്ള വീട്ടില്‍ പാര്‍പ്പിക്കുന്നു.

സിസിലിയുടെ ഭര്‍ത്താവ്‌ കുരുവിള നടത്തുന്നത്‌ ഒരു ഫിനാസിംഗ്‌ സ്ഥാപനമാണ്‌.
അവര്‍ സ്വര്‍ണ്ണപ്പണയം, റിയലെസ്റ്്റേറ്റ്‌, ഷെയര്‍ മാര്‍ക്കറ്റിംഗ്‌ തുടങ്ങിയ ഇടപാടുകള്‍ നടത്തുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങല്‍ കണ്ടെത്തുന്നതിന്‌ ജൂലിയെ, എം ബി എ വിദ്യാര്‍ത്ഥിനി പ്രൊജക്റ്റ്‌ ചെയ്യാനെന്ന വ്യജേന സ്ഥാപനത്തില്‍ നിയമിക്കുന്നു.

സിസിലിയെയും, വേലക്കാരി പുങ്കനിയെയും, മകള്‍ റോസിനെയും, വിവേകിന്റേയും അല്‍ത്താഫിന്റേയും നിരീക്ഷണത്തില്‍ നിര്‍ത്തുന്നു.

നിരീക്ഷണത്തിനായി പിറകെ കൂടിയ അല്‍ത്താഫിനെ കണ്ട്‌ സിസിലി തെറ്റിദ്ധാരണയോടുകൂടി വീക്ഷിക്കുന്നുണ്ട്‌. അല്‍ത്താഫിന്റെ നിരീക്ഷണത്തില്‍ സിസിലി ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ഒരു സ്റ്റാഫിനെ സ്പൈ ആക്കി വച്ചിരിക്കുന്നത്‌ കണ്ടെത്തുന്നുണ്ട്‌.

വേലക്കാരി പുങ്കനിയെ സിസിലി വളരെയേറെ തെറ്റിദ്ധരിക്കുന്നുണ്ട്‌. സിസിലി, തമിഴത്തിയായ അവളെ വിലയ്ക്ക്‌ വാങ്ങിയതാണ്‌, എന്നാല്‍ അവള്‍ ഇപ്പോള്‍ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്‌ ജീവിക്കുന്നത്‌. സിസിലി അവളെ സഹോദരിയെപ്പോലെ കാണുന്നു.
പൂങ്കനി സിസിലിയെ മമ്മിയെന്നും കുരുവിളയെ പപ്പയെന്നുമാണ്‌ വിളിക്കുന്നത്‌. ഈ ബന്ധങ്ങള്‍ സിസിലിയുടെ സംശയത്തിന്‌ ശക്തി കൂട്ടുകയാണ്‌ ചെയ്തിരിക്കുന്നത്‌. തികച്ചും ഒരു യാദൃശ്ചികമായ ദിവസം സിസിലി, പുങ്കനിയെ വെര്‍ജിനിറ്റി ടെസ്റ്റിന്‌ വിധേയയാക്കുന്നു.

പൂങ്കനിക്ക്‌ ഒരു പ്രണയമുണ്ട്‌, സിസിലിയുടെ സഹോദരന്‍ സോണിയുമായിട്ട്‌. പക്ഷെ, അത്‌ സഫലമാകുമെന്ന വിശ്വാസം അവള്‍ക്കില്ല. അതിന്റെ പേരില്‍ അവള്‍ക്കെല്ലാവരെയും ഭയ
മാണ്‌. പക്ഷെ, സോണി ഒരു യഥാര്‍ത്ഥ പ്രണയത്തിന്റെ പരിശുദ്ധി സൂക്ഷിച്ചുകൊണ്ട്‌ സഫല മാകുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ മുമ്പോട്ടു പോവുകയാണ്‌. ഇക്കാര്യം ആ വീട്ടില്‍ റോസി
നുമാത്രമാണ്‌ അറിയാവുന്നത്‌.

അന്വേഷകര്‍ റോസിന്റെ പിറകെ പോയിട്ട്‌ കോളേജ്‌ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഇളിഭ്യരായിനില്‍ക്കുന്നു. കുരുവിളയുടെ രണ്ടു സ്റ്റാഫുകളെ ഭക്ഷണവും മദ്യവും കൊടുത്ത്‌ കാര്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം വെറുതെയാകുന്നു.

ജൂലി സ്ഥാപനത്തിലും പുറത്തുവച്ചും കുരുവിളയെ ആകര്‍ഷിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വെറും ആഭാസകരമായി തീരുന്നു.

ഇങ്ങിനെയെല്ലാം അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന ഘട്ടത്തില്‍ കുരുവിളയുടെ പെണ്‍
സ്റ്റാഫുകള്‍ ഭക്ഷണ സമയത്ത്‌ തികച്ചും യാദൃശ്ചികമായി ഒരു പ്രത വാര്‍ത്തയെക്കുറിച്ചു പറയു
ന്നു, കുറെ പഴകിയ ഒരു വാര്‍ത്ത.

വാര്‍ത്ത ഒരമ്മ മകന്‌ പാതി കരള്‍ നല്‍കിയതിന്റേതാണ്‌. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന്‌ കരള്‍ മാറ്റി വയ്ക്കലല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നപ്പോഴാണ്‌ ചെയ്തിരിക്കുന്നത്‌.
ഓപ്പറേഷന്‍ കഴിഞ്ഞിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു. അമ്മയും മകനും വീട്ടിലെത്തി വിശ്രമിച്ചു വരവെ,അമ്മ പെട്ടന്ന്‌ സുഖമില്ലാതെയാവുകയും ഹോസ്പറ്റലില്‍ അഡ്മിറ്റാവുകയും ചെയ്തിരിക്കുന്നു. ജൂലിക്ക്‌ അവരുടെ സംസാരത്തില്‍ നിന്നും ഒരു സ്പാര്‍ക്ക്‌ കിട്ടുന്നു. പിന്നീട്‌ അന്വേഷണം ആ വഴിക്ക്‌ തിരിച്ചു വിടുന്നു.

സിന്ധുവെന്ന ആ സ്ത്രീ കുരുവിളയുടെ ക്ളാസ്മേറ്റായിരിന്നെന്നും അവര്‍ പ്രണയത്തിലായുരുന്നെന്നും തെളിയുന്നു. പക്ഷെ, ജീവിത സാഹചര്യങ്ങള്‍ അവരെ വിവാഹ ജീവിതത്തിലേക്ക്‌ എത്തിച്ചില്ല. അവരുടെ തന്നെ ഒരു ക്ളാസ്മേറ്റ്‌ സുകുമാരനാണ്‌ സിന്ധുവിനെ വിവാഹം ചെയ്തത്‌. ആ ബന്ധം അലങ്കോലമായിരുന്നു. മദ്യപനും അപഥ സഞ്ചാരിയുമായിരുന്നു സുകുമാരന്‍. അവര്‍ക്കുണ്ടായ മകന്‍ ഉന്മേഷിന്‌ മഞ്ഞപ്പിത്ത ബാധയുണ്ടായി അസുഖം മൂര്‍ച്ഛിച്ച്‌
ഓപ്പറേഷന്‌ വിധേയനാവുകയാണുണ്ടായത്‌. ആ ഓപ്പറേഷനു വേണ്ടിയാണ്‌ കുരുവിള സ്വസ്ഥാപനത്തില്‍ നിന്നും വന്‍ തുക പിന്‍ വലിച്ചിരിക്കുന്നത്‌.

വീണ്ടും ഹോസ്പിറ്റലിലായ സിന്ധുവിനെ രക്ഷിക്കാനായില്ല. ആ മരണാനന്തര ചടങ്ങുകളില്‍ കുരുവിളയും കേണല്‍ നായരും പങ്കെടുക്കുന്നു.

അടുത്ത നാളില്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ സത്യങ്ങളെ സിസിലി യേയും സഹോദരന്മാരേയും കേണല്‍ നായര്‍ അറിയിക്കുന്നു. കുരുവിളയുടേത്‌ തികച്ചും
മനുഷ്യത്വ പരമായ ഒരു കാര്യമായി കണക്കിലെടുക്കണമെന്നും, സിന്ധു മരിച്ചു പോയിരിക്കുന്ന സാഹചര്യത്തില്‍ അതിലുള്ള അവിഹിത ബന്ധത്തെ മറക്കണമെന്നും പ്രായോ
ഗിക ജീവിതത്തിലേക്ക്‌ സിസിലി മടങ്ങി വരണമെന്നുമുള്ള കേണലിന്റെ അഭ്യര്‍ത്ഥനയെ സിസിലി സ്വീകരിക്കുന്നു.

വളരെ തന്ത്രപരമായ സമീപനത്താലെ മുടങ്ങിപ്പോയിരുന്ന ഭൂമിക്കച്ചവടം കേണല്‍ നടത്തിക്കൊടുക്കുന്നു. അതുവഴി കുരുവിളയുടെ സ്ഥാപനത്തിനു ഉണ്ടായ നഷ്ടം ഇല്ലാതാകുന്നു.

ക്ലൈമാക്സ്‌ കേണല്‍ നായര്‍ വിളിച്ചു ചേര്‍ക്കുന്ന ഗെറ്റുഗദറില്‍ ആണ്‌ സംഭവിക്കുന്നത്‌. ആ ഗെറ്റുഗദറില്‍ കേണല്‍ നായരും സ്റ്റാഫുകളും കുരുവിള സിസിലി ഫാമിലിയും സിസിലിയുടെ അമ്മച്ചിയും ആങ്ങളമാരും സണ്ണിയുടെ ഫാമിലിയും സിന്ധുവിന്റെ മകന്‍ ഉന്മേഷും പങ്കെടുക്കുന്നു.

ആ സംഗമത്തില്‍ കേണല്‍ നായര്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുന്നു, ഈ കഥയിലെ പ്രണയ ജോഡികളായ സോണിയുടേയും പൂങ്കനിയടേയും വിവാഹം നടത്തിക്കൊടുക്കണമെന്ന്‌.
അഭ്യര്‍ത്ഥന സിസിലിയും അമ്മച്ചിയും സ്വീകരിക്കുമ്പോള്‍ “പുതുവഴികള്‍” അവസാനിക്കുന്നു.
അന്വേഷണമാണ്‌ യഥാര്‍ത്ഥ കഥ. തികച്ചും സ്വകാര്യമായ കാര്യത്തിന്‌, ഒരു വീട്ടമ്മ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ്‌ “പുതുവഴികള്‍.

——————
കഥാപാത്രങ്ങള്‍

കേണല്‍ നായര്‍
വിവേക്‌

അല്‍ത്താഫ്‌

ജൂലി

ഷാഹിന

രേഷ്മ

കുരുവിള ജോസഫ്‌
സിസിലി

പൂങ്കനി

റോസ്‌

ജോ

സണ്ണി

സോണി
സിസിലിയുടെ അമ്മച്ചി
സണ്ണിയുടെ ഭാര്യ
സണ്ണിയുടെ മക്കള്‍
സോമന്‍ നായര്‍
രാജേഷ്‌

റജി മാത്യു

സിന്ധു

സുകുമാരന്‍

ഉന്മേഷ്‌

സിന്ധുവിന്റെ അമ്മ
പൌലോസ്‌

റേച്ചല്‍

നാസര്‍

നാസറിന്റെ സുഹൃത്ത്‌
ഷാജി

എബി മാത്യു

റോയല്‍ ഫിനാന്‍സിയേഴ്‌സിലെ സ്റ്റാഫുകള്‍
ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍
മറ്റാളുകള്‍

സീന്‍ 1

പകല്‍.

നഗരം.

നഗരത്തിന്റെ തിരക്കൊഴിഞ്ഞിടത്ത്‌ ഒരു ടെറസ്സ്‌ വീട്‌.

വീടിന്റെ ്രനണ്ട്‌ ഫ്‌ളോറില്‍ നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ ഓഫീസ്‌.

പേരെഴുതിയ ബോര്‍ഡ്‌ കാണാം.

മുകളിലത്തെ നിലയില്‍ സ്ഥാപനത്തിന്റെ ഉടമ കേണല്‍ നായര്‍ താമസ്സിക്കുന്നു.

ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. വാതില്‍ തുറന്ന്‌ കയറുന്നത്‌ ഓഫീസ്‌ സ്റ്റാഫ്‌, റിസപ്ഷന്സ്റ്റ്‌ രേഷ്മ.

ആധുനിക സജ്ജീകരണങ്ങളാല്‍ മോടിയായൊരു ഓഫീസ്‌. റിസപ്ഷന്‍ കൌണ്ടര്‍, ഓഫീസ്‌ ക്യാബിന്‍, മറ്റു സ്റ്റാഫുകളുടെ ഇടം, മീറ്റിംഗ്‌ നടക്കുന്നിടം. വൈദ്യുത വിളക്കുകള്‍
തെളിഞ്ഞപ്പോള്‍ തികഞ്ഞ ആഡ്യത്വമുള്ള ഒരു ഓഫീസ്‌. മറ്റു സ്റ്റാഫുകളും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ഷാഹിന, ജൂലി, വിവേക്‌, അല്‍ത്താഫ്‌. കുറെ കഴിഞ്ഞപ്പോള്‍ കേണല്‍
നായരും എത്തിച്ചേരുന്നു.

കേണല്‍ നായര്‍ ക്യാബിനിലെത്തിയ അടുത്ത നിമിഷം തന്നെ മൊബൈലില്‍ വിളിക്കുന്നു.

കേ.നാഃ മി.പീറ്റര്‍ ഞാന്‍ കേണല്‍ നായര്‍ ഫ്രം നോവല്‍. അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. എപ്പോള്‍ വന്നാലും ഡീറ്റെയില്‍സ്‌ കളക്റ്റ്‌ ചെയ്യാം.

സീന്‍ 1എ

കേണല്‍ നായരുടെ ക്യാബിനിലേക്ക്‌ വിവേക്‌ വരുന്നു. കൈയ്യില്‍ ഒരു ഫയലുണ്ട്‌.
വിവേക്‌: സാര്‍ മി. പീറ്ററുടെ ഫയല്‍…….

കേ.നാ: ഏസ്‌. പീറ്റര്‍ ഉടനെത്തും. ഞാന്‍ കൊടുത്തുകൊള്ളാം.
വിവേക്‌ പോകാന്‍ തിരിയുന്നു.

വിവേക്‌: ഓള്‍മോസ്റ്റ്‌ ഫിനിഷ്ഡ്‌…
കേ.നാ: മോര്‍ എനിതിംഗ്‌…?

വിവേക്‌: സാര്‍ ഞാന്‍ അല്‍ത്താഫിനെ വിളിക്കാം.

വിവേക്‌ ക്യാബിന്‍ വിട്ടു പുറത്തേക്ക്‌ പോകുന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍
അല്‍ത്താഫ്‌ എത്തുന്നു.
കേ.നാഃ: ഇനി എന്താണ്‌ വേണ്ടത്‌…?

അല്‍ത്താഫ്‌: സാര്‍ പ്രോപ്പര്‍ട്ടിയില്‍ ഒരു മൈനര്‍ അവകാശിയുണ്ട്‌. പതിനഞ്ചു വര്‍ഷം മുമ്പുള്ള ആധാരമാണ്‌. അന്നത്തെ മൈനര്‍ ഇന്ന്‌ മേജറായിട്ടുണ്ട്‌.
പക്ഷെ, അവകാശം എഴുതി വാങ്ങിയതായി കാണുന്നില്ല.

കേ.നാ: ഓകെ.. ഡീറ്റെയില്‍സ്‌ അയാള്‍ക്ക്‌ കൊടുത്താല്‍ മതി.
അല്‍ത്താഫ്‌: ദെന്‍ ഫയല്‍ കാംപ്ലീറ്റഡ്‌ ആണ്‌.
കേ.നാ: ഓകെ… ഞാനയാളെ വിളിക്കാം…

സീന്‍ 2

കേണല്‍ നായരുടെ ക്യാബിന്‍.

പീറ്ററുമായിട്ട്‌ കേണല്‍ നായര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. മുമ്പില്‍ മേശമേല്‍ ഫയല്‍ തുറന്നു വച്ചിട്ടുണ്ട്‌. ഫയല്‍ കാണിച്ചു കൊടുത്തുകൊണ്ടാണ്‌ സംസാരിക്കുന്നത്‌.
കേ.നാ: ഈ പെണ്‍കുട്ടിയുടെ ഡീറ്റെയില്‍സ്‌ എല്ലാം ഓകെയാണ്‌, ഒരു ഓര്‍ത്തഡോക്‌സ്ഫാമിലി. ഫോട്ടോയില്‍ കാണും പോലെ തന്നെ ഫെയര്‍. കാം ആന്റ്‌ ക്വയറ്റ്‌ മദര്‍. ഫാദറിന്‌ അദര്‍ വീക്കനസ്സുകളൊന്നുമില്ല. രണ്ട്‌ മക്കളാണ്‌. മകന്‍
എഞ്ചിനിയര്‍, യുക്കെയിലാണ്‌. പെണ്‍കുട്ടി ഇളയതാണ്‌. ഫിനാന്‍ഷ്യല്‍ ഹെവി ഫിറ്റ്‌. ചോദിക്കാതെ തന്നെ വേണ്ടതു ചെയ്യുമെന്നുറപ്പ്‌.

ലീറ്റര്‍ ഫയലില്‍ തന്നെ നോക്കിയിരിക്കുന്നു. അയാള്‍ക്ക്‌ ഇഷ്ടമായിയെന്ന്‌ മുഖം പറയുന്നു.
കേ.നാ: രണ്ടാമത്തെ കുട്ടിയും ഫെയറാണ്‌, ചാമാണ്‌. അവിടെ രണ്ടു പെണ്‍കുട്ടികളാണ്‌. അപ്പനും അമ്മയും റിട്ടേര്‍ഡ്‌ സ്‌കൂള്‍ വാദ്ധ്യാരുമാരാണ്‌. കിട്ടപ്പോരില്‍ അതിന്റേതായ ലിമിറ്റേഷന്‍സ്‌ ഉണ്ട്‌. പക്ഷെ, ചോദിച്ച്‌ ഫിക്‌സ്‌ ചെയ്യുന്നത്‌ തന്നി
രിക്കും. മൂത്ത കുട്ടിയാണെങ്കിലും ഭാവിയില്‍ അപ്പനെയും അമ്മയെയും നോക്കേണ്ടി വരാമെന്നൊരു മൈനസ്‌ മാര്‍ക്കുണ്ട്‌.

ലീറ്റര്‍: ഓ… അങ്ങനെ വരുമോ…?

കേ.നാ: വരാം..രണ്ടാമത്തെ കുട്ടി എഞ്ചിനീയറിംഗിനു പഠിക്കുന്നു. അവള്‍ക്ക്‌
ഒരു ജോലിയായി വിവാഹം ചെയ്തു അന്യനാട്ടില്‍ പോയാല്‍…

സീന്‍ 3

സൂര്യ കിരണങ്ങള്‍ക്ക്‌ ശക്തിയേറിയിരിക്കുന്നു. നോവല്‍ ഓഫീസ്‌, റസപ്ഷനിലേക്കൊരു ഫോണ്‍ വരുന്നു.
രേഷ്മ: ഏസ്‌, മോര്‍ണിംഗ്‌… നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌… ഓ ഷുവര്‍ … പ്ലീസ്‌
കം… ഓകെ… ഏസ്‌… ഓകെ…

സീന്‍ 4

നോവലിന്റെ ഓഫീസിലേക്ക്‌ ഗെയിറ്റ്‌ കടന്ന്‌ ഒരു കാര്‍ വരുന്നു. മുറ്റത്ത്‌ കാര്‍ നിര്‍ത്തി,
സിസിലിയും സണ്ണിയും സോണിയും ഇറങ്ങുന്നു.

അവര്‍ നടന്ന്‌ ഒഫീസിന്റെ ഡോറിലെത്തിയപ്പോള്‍ രേഷ്മ പുഞ്ചിരിയോടെ അവരെ സ്വാഗതം ചെയ്യാനെത്തുന്നു.

രേഷ്മ: മാഡം… സാര്‍ വെയ്റ്റു ചെയ്യുകയാണ്‌. ക്യാബിനിലേക്ക്‌ ചെന്നോളൂ…
അവര്‍ ക്യാബിനിലേക്ക്‌ നടക്കുന്നു.

ബബ
സീന്‍ 6

കേണല്‍ നായരുടെ ക്യാബിന്റെ ഡോര്‍ തുറന്നു അവര്‍ അകത്തേക്ക്‌ കടക്കുന്നു.
കേ.ന : പ്ലീസ്‌ കം… ബീ സീറ്റഡ്‌…..

അവര്‍ കേണല്‍ നായര്‍ക്ക്‌ അഭിമുഖമായിരിക്കുന്നു.
സിസിലി: ഞാന്‍ സിസിലി, കുരുവിള ജോസഫിന്റെ ….. റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയിലെ കുരുവിള ജോസഫിന്റെ വൈഫ്‌….
കേ.നാ: എനിക്കറിയാം കുരുവിള ജോസഫിനെ… മി. കുരുവിളക്ക്‌ വേണ്ടി ഞാൻ രണ്ടു പ്രോപ്പര്‍ട്ടി എന്‍ക്വയറികള്‍ നടത്തിയിട്ടുണ്ട്‌… എ സ്മാര്‍ട്ട്‌ മാന്‍…
സിസിലി: ഇവര്‍ എന്റെ ആങ്ങളുമാരാണ്‌. സണ്ണിയും സോണിയും… ഞങ്ങള്‌ കട്ടപ്പ
നക്കാരാ…

കേ.നാ: സണ്ണിയും സോണിയും കൃഷിക്കാരാണ്‌, അല്ലെ…..? കൃഷിക്കാരെ എനിക്ക ബഹുമാനമാണ്‌…. അവരാണ്‌ നമ്മളെ ജീവിപ്പിക്കുന്നത്‌……

സണ്ണി: അതെ, കുറച്ച്‌ ഏലവും കുരുമുളകുമൊക്കെയായിട്ട്‌……

കേ.നാ: ഗുഡ്‌….ദെന്‍ എന്റെ എന്തു സഹായമാണ്‌ വേണ്ടത്‌…?
പെട്ടന്ന്‌ സിസിലിയുടെ മുഖത്ത്‌ നിന്നും പ്രസന്നത ചോര്‍ന്നു പോകുന്നു. കേണല്‍ നായര്‍

ഇന്റര്‍കോം വഴി വിളിക്കുന്നു: ഷാഹിന പ്ലീസ്‌ കം….
ക്യാബിന്റെ ഡോര്‍ തുറന്നു ഷാഹിന വരുന്നു.

കേ.നാ: ഷാഹിന, സിസിലിയുടെ സ്റ്റേറ്റ്മെന്റെടുക്കണം…(സിസിലിയോട്‌; പ്ലീസ്‌,
സിസിലി ഷാഹിനയോടൊപ്പം ചെല്ലു…
സിസിലി ഷാഹിനയോടൊലപ്പം പുറത്തേക്ക്‌ പോകുന്നു.

കേ.നാ; ദെന്‍ ടെല്‍മി സണ്ണി. വാട്ടീസ്ദ പ്രോബ്ലം….?

സണ്ണി: സാര്‍, ചെറിയ സംശയങ്ങളാണ്‌ ചേച്ചിക്ക്‌. അളിയന്‍, കുരുവിള ജോസ
ഫിന്‌ മറ്റു ബന്ധങ്ങളുണ്ടോയെന്ന്‌…..

കേ.നാ: ഓ….
സണ്ണി: ചേച്ചിക്ക്‌ എല്ലാക്കാര്യത്തിലും ഇത്തിരി അറ്റാച്ച്‌മെന്റ്‌ കൂടുതലാ…
അതാകാം സംശയത്തിനൊക്കെ കാരണം…കൂടാതെ ഈ അടുത്ത നാളില്‍

ഫിനാന്‍സിംഗ്‌ കമ്പനിയില്‍ നിന്നും ഒരു വലിയ തുക പിന്‍ വലിച്ചിട്ടുണ്ട്‌, ഒരു നല്ല ആധാരം നടക്കാതെയും വന്നു.

കേ.നാഃ:.(സ്ശ്രദ്ധം കേട്ടിരിക്കുന്നു) ഉം…..
സോണി; ഇച്ചായന്റെ ബിസിനസ്സികളെല്ലാം സാറിന്‌ കൃത്യമായിട്ടറിയുമോന്നറിയി

ല്പ….
കേ.നാ.: ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞിരിക്കുന്നത്‌ ഗോള്‍ഡ്‌ ലോണ്‍, റിയ
ലെസ്റ്ററേറ്റ്‌, പിന്നെ കുറച്ച്‌ ഷെയറ്‌… അങ്ങിനെയൊക്കെ…

സോണി: അങ്ങിനെയൊക്കെത്തന്നയാ…..
സണ്ണി: പിന്നെ ചേച്ചിയെ ഇച്ചായനെക്കൊണ്ട്‌ കെട്ടിക്കാന്‍ ഒരു കാര്യമൊണ്ട്‌…

സണ്ണി: ഞങ്ങള്‌ പാലാക്കാരാ… പാലായില്‍ നിന്നും കട്ടപ്പനക്ക്‌ കുടിയേറിയവരാ..
പത്തുപതിനഞ്ചേക്കറ്‌ സ്ഥലമുണ്ട്‌. അപ്പനായിട്ടൊണ്ടാക്കിയതാ… അപ്പനായിട്ടു തന്നെ ഇത്തിരി പണയത്തിന്റേര്‍പ്പാടുമുണ്ടായിരുന്നു. ചില്ലറയല്ല. ഇച്ചായന്റേതു പോലത്തെ ഫിനാന്‍സുകാരുടെ മറു പണയം എടുക്കുക, റീപ്ലെഡ്ജിംഗ്‌. അങ്ങി നെയാ അപ്പന്‍ ഇച്ചായന്റെ അപ്പനെ പരിചയപ്പെടുന്നത്‌. ഇച്ചായന്റെ അപ്പന്‍
ഞങ്ങടെ അടുത്തെ ഒരു മറു പണയക്കാരനായിരുന്നു. അങ്ങേര്‌, ഇച്ചായന്റെ അപ്പന്‍ ഇത്തിരി ചെലവുകൂടുതലുള്ള ആളായിരുന്നു. മദ്യവും പെണ്ണുമൊക്കയായിട്ട. അങ്ങനെ ഫിനാന്‍സിംഗ്‌ കമ്പനി പൊളിയെനൊള്ള ഒരുക്കത്തിലായി, അന്ന്‌ അപ്പനായിരുന്നു രക്ഷപെടുത്തിയത്‌, കാശു കൊടുത്ത്‌. പകരമായിട്ട്‌ ഇച്ചായനെ
ഞങ്ങളിങ്ങെടുത്തു, സിസിലിച്ചേച്ചിയുടെ കെട്ട്യോനായിട്ട്‌….

കേ.നാ: ഏസ്‌, ദാറ്റ്‌ ദി ഫാക്റ്റ്‌…
സീന്‍ 6

ഉച്ചകഴിഞ്ഞ സമയം

നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രസ്‌ ഹാള്‍.

ഷാഹിന, ജൂലി, വിവേക്‌, അലത്താഫ്‌, രേഷ്മ, ഇവരെ അഭിമുഖീകരിച്ച്‌ കേണല്‍
നായര്‍.

കേ.നാ: ഷാഹിന സിസിലിയെക്കുറിച്ച്‌ എന്തു തോന്നുന്നു ?

ഷാഹിന: ഒരു പാലാക്കാരി ന്രസ്ാണി പെണ്ണ്‌, ഇത്തിരി എരിവും പുളിയും കൂടും.
പക്ഷെ, ജീവിതത്തില്‍ ഒരു പ്രായോഗികമതിയാണ്‌. സാമ്പത്തിക പ്രശ്നത്തേക്കാള്‍ അവര്‍ ഭര്‍ത്താവിനെ സംശയിക്കുന്നതായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌.

കേ.നാ: യുമീന്‍ ലേഡീസ്‌ മാറ്റര്‍…?

ഷാഹിന: അതെ.

കേ.നാ: വിവേക്‌ സ്റ്റേറ്റ്മെന്റ്‌ വായിച്ചില്ലേ, വാട്ട്‌ എബൌട്ട്‌ യൂ…?

വിവേക്‌ ഷാഹിന പറഞ്ഞതിനോട്‌ യോജിക്കുന്നുണ്ട്‌. എന്നാല്‍, ഈ കുരുവിളജോസഫിനെ എനിക്ക്‌ നേരത്തെ അറിയാം. എന്റെ ഒരു ഫ്രണ്ട്‌ അവിടെ സ്റ്റാഫാണ്‌. കുരുവിള

ഒരു ജെന്റില്‍മാനായിട്ടാണ്‌ എന്റെ അറിവ്‌. ഫിനാന്‍സ്‌ ഏര്‍പ്പാടുകളില്‍ തികച്ചും.
കേ.നാ: ഫിനാന്‍സ്‌ നടപടികളില്‍ ഓകെ… സ്ത്രീ വിഷയത്തല്‍ അങ്ങിനെ ആകണമെന്നില്ലലോ

വിവേക പാടില്ല, അല്ലെങ്കില്‍ ഉണ്ടാകില്ല എന്നു ഞാന്‍ പറയില്ല, പക്ഷെ, നമ്മള്‍ നാടന്‍ ഭാഷയില്‍ പറയില്ലേ, സ്ത്രീ ലമ്പടന്‍ അങ്ങനെ പറഞ്ഞാല്‍ ഞാന്‍ യോജിക്കില്ല.

കേ.നാ. അല്‍ത്താഫ്‌ യുവര്‍ ഒപ്പീനിയന്‍………?

അല്‍ത്താഫ: എത്ര ജെന്റില്‍മാനായാലും ഏതും നിമിഷവും എതു പ്രായത്തിലും ഒരു പ്രണയമൊക്കെയുണ്ടാകാം….

കേ.നാ: ഏസ്‌, പ്രണയമുണ്ടാകാം. സിസിലിയുടെ പരാതിയില്‍ സൂചിപ്പിക്കുന്നതു പോലൊരു പെണ്ണ്‌ ഉണ്ടാകാമെന്നു കരുതിത്തന്നെ മുമ്പോട്ടു പോകാം.

ജൂലി: സാര്‍, വണ്‍തിംഗ്‌.
കേ.നാ.: ഏസ്‌…

ജൂലി: കുരുവിളയിലുണ്ടായിട്ടുള്ള വൃത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.
അല്ലെങ്കില്‍ കുരുവിളയിലുണ്ടാകുന്ന ചെറിയൊരു വികാരം പോലും അറിയാന്‍

കഴിയുമെന്നു പറയുന്നത്‌ സത്ൃയമാണോ…?
കേ.നാഃ വാട്ട്‌ യൂ മീന്‍..?

ജൂലി: കുരുവിളയുടെ ഏതോ ഒരു ഇല്ലീഗല്‍ ബന്ധം അറിഞ്ഞിട്ട്‌ വ്ൃക്തമാക്കതെ, അല്ലെങ്കില്‍ മറച്ചു പിടിച്ചുകൊണ്ട്‌ സിസിലി സംസാരിക്കുന്നതു പോലെ തോന്നു
ന്നു.

കേ.നാ: ആകാം. അതാരാണെന്ന്‌, അല്ലെങ്കില്‍ അങ്ങിനെ ഒന്നില്ലെന്ന്‌ കണ്ടെത്താനാണ്‌ നമ്മളോട്‌ പറഞ്ഞിരിക്കുന്നത്‌. രേഷ്മ, സ്റ്റേറ്റ്മെന്റില്‍ ചുവന്ന മഷികൊണ്ട്‌
അടിവരയിട്ടിരിക്കുന്ന ഭാഗമൊന്നു വായിക്കു.

രേഷ്മ: ഇച്ചായന്‍ എന്നില്‍ നിന്നും അകന്ന്‌ പോകുന്നതായിട്ടെനിക്ക്‌ തോന്നുന്നു.
കിടക്കയില്‍ എന്നെ ഒഴിവാക്കുന്നതുപോലെ. അല്ലെങ്കില്‍ വികാരമില്ലാത്തതുപോലെ, ഈഷ്മളത സൂക്ഷിക്കാന്‍ കഴിയാത്തതുപോലെ. ഇച്ചായന്റെ മനസ്സിലെന്തോ
ഉള്ളതുപോലെ. ആരോ മയക്കിയെടുത്തതു പോലെ…

കേ.നാ:. ഓകെ… ഈ കവിത തുളുമ്പുന്ന വാക്കുകള്‍ സിസിലി പറഞ്ഞു തന്നതു തന്നെയാണോ….?

ഷാഹിനഃ അല്ല സാര്‍… അവര്‍ പറഞ്ഞ കാര്യങ്ങള്‍, ആശയങ്ങള്‍
ഇങ്ങിനെയൊക്കെത്തന്നെയാണ്‌. ഇത്തിരി കൂടി കനം കൂടിയ നാടന്‍ വാക്കുകളിലായിരുന്നു. അതുകളെ ഒഴിവാക്കി എഴുതിയശേഷം വായിച്ചു കേള്‍പ്പിച്ച്‌ ഒപ്പിടീച്ചിട്ടുള്ളതാണ്‌…

കേ.നാ: ഓകെ… എനിക്ക്‌ തോന്നിയത്‌ സിസിലിക്ക്‌ ഇത്തിരി അഹങ്കാരം കൂടിയുണ്ടെന്നാണ്‌. കടം കേറി മുടിഞ്ഞു നിന്നിരുന്ന കിരുവിള കുടുംബത്തെ കടക്കെണിയില്‍ നിന്നും രക്ഷിച്ചത്‌ സിസിലിയുടെ അപ്പനായിരുന്നു. രക്ഷിച്ചെടുത്ത്‌ മകളെക്കൊണ്ട്‌ കെട്ടിക്കുകയും ചെയ്തു. ഇതേവരെ സിസിലിയുടെ
മാസ്റ്റര്‍ പ്ലാനില്‍ കാര്യങ്ങള്‍ നടക്കുകയും കുരുവിള പ്രവര്‍ത്തിക്കുകയും ചെയ്തു വന്നു. ഇപ്പോള്‍ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട്‌ സിസിലിയുടെ കണക്കു
കൂട്ടലുകള്‍ തെറ്റുന്നു. അത്‌ സിസിലിക്ക്‌ സഹിക്കുന്നില്ല. എന്താണെങ്കിലും നമ്മളെ സംബന്ധിച്ച്‌ എ ഗുഡ്‌ ജോബ്‌. കാല്‍ക്കുലേറ്റ്‌ ചെയ്ത്‌, ഒരു തിരക്കഥയുണ്ടാക്കിത്തന്നെ മുന്നേട്ടു പോകണം. അതിന്‌ എല്ലാ ബന്ധങ്ങളും ഉപയോഗിക്കണം, പുതിയ ബന്ധങ്ങള്‍ വേണമെങ്കില്‍ ഉണ്ടാക്കണം. എല്ലാ അടവുകളും പയറ്റു
ണം.

നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിലെ എല്ലാ സ്റ്റാഫുകളും ഒന്നിച്ച്‌ പറഞ്ഞുഃ യേസ്‌ സാര്‍

കേ.നാ: ഓ… താങ്ക്‌ യൂ….. താങ്ക്‌ യൂ….നമുക്ക്‌ അവരുടെ ഒരു ദിവസം തുടങ്ങുന്ന കാഴ്ചകള്‍ കണ്ടുകൊണ്ട്‌ തുടങ്ങാം…

സീന്‍ 7

പ്രഭാതം.

കുരുവിള ജോസഫിന്റെ വീട്‌.

അടുക്കള.

സിസിലിയും പൂങ്കനിയും അടുക്കളയില്‍ ജോലികളില്‍ വ്യാപൃതരായിരിക്കുന്നു. അവര്‍ പ്രഭാത ഭക്ഷണം പാകം ചെയ്ുകയയാണ്‌.

പ്രഭാത ഗീതങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട്‌ ഒരു റോഡിയോ കാണാം.

000
സീന്‍ 7 എ

ബെഡ്റൂമിലെ പഠന മേശയില്‍ ഒരു പെണ്‍കുട്ടി പഠിക്കുകയാണ്‌. അവള്‍ കുരുവിള ജോസഫിന്റെ മകള്‍ റോസ്‌ മരിയ. കോളേജ്‌ വിദ്യാര്‍ത്ഥിനിയാണ്‌. രാത്രി വസ്ര്രത്തിലാണ്‌.

9000
സീന്‍ 7ബി

പ്ലസ്‌ ടൂക്കാരനായ ജോമോന്‍ എന്നു വിളിക്കുന്ന ജോസഫ്‌ കുരുവിള ഉണര്‍ന്നു വരികയാണ്‌. ഉറക്കച്ചടവോടുകൂടി അവന്‍ ബാത്ത്‌ റൂമിലേക്ക്‌ പോകുന്നു.

9000
സീന്‍ 7 സി

വീടിന്റെ അപ്പര്‍ ഹാളില്‍ ട്രെഡ്മില്ലില്‍ കുരുവിള ജോസഫ്‌ നടക്കുകയാണ്‌. അയാള്‍ ഏറെ നേരമായി നടന്നു തുടങ്ങിയിട്ടെന്നു തോന്നുന്നു, വസ്ത്രമാകെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

9000
സീന്‍ 8

നേരം പുലര്‍ന്നിരിക്കുന്നു.

ഒമ്പതു മണി.

കുരുവിള ജോസഫിന്റെ വീട്‌.

ആ വീടിരിക്കുന്നത്‌ ഒരു ഹൌസിംഗ്‌ കോളനിയിലാണ്‌. വീഥിക്ക്‌ ഇരുപുറവും ഇരുനില വീടുകളാണ്‌. മനോഹരമായ പെയിന്റിംഗുകളില്‍ ശോഭിതമായ ഗൃഹങ്ങള്‍.

കുരുവിള ജോസഫ്‌ വീടിന്റെ മുന്‍ വാതില്‍ തുറന്ന്‌ പുറത്തേക്ക്‌ വരുന്നു. ഒരു എക്സി ക്കൂട്ടീവിന്റെ വേഷത്തിലാണ്‌. അയാള്‍ ജോലിസ്ഥലത്തേക്ക്‌ പോകുന്നു. കയ്യില്‍ ഒരു സൂട്ട്‌
കേസുണ്ട്‌. പോര്‍ച്ചില്‍ രണ്ടു കാറുകള്‍ കാണാം. മുന്നിലെ വിലകൂടിയ കാറില്‍ അയാള്‍ കയരുന്നു. സിസിലി സിറ്റട്ടില്‍ എത്തി അയാളെ യാത്രയാക്കുന്നു.

പ്രസന്നമാണ്‌ സിസിലിയുടെ മുഖം, ജോലി ചെയ്ത്‌ ക്ഷീണിച്ചതിന്റെ നിഴല്‍ പാടുകള്‍ കാണാമെങ്കിലും. സിസിലി ഗെയിറ്റു തുറന്ന്‌ കൊടുത്തിട്ട്‌ കാര്‍ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 8 എ

സിസിലി വീടിന്റെ (രണ്ട്‌ ഡോര്‍ അടച്ചിട്ട്‌ അടുക്കളയിലേക്ക്‌ നടക്കുന്നു.

ജോയുടെ ശബ്ദം: മമ്മി എന്റെ സോക്സ്‌………?
സിസിലി: അവിടെ അലമാരയില്‍ നോക്ക്‌. ഞാനിന്നലെ മടക്കി വച്ചതാണ

cut to
സീന്‍ 8 ബി

ഡൈനിംഗ്‌ ഹാളില്‍, ടേബിളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു, റോസ്‌ മരിയ.
അവള്‍ കോളേജില്‍ പോകാനുള്ള വേഷത്തിലാണ്‌.
സിസിലി ഹാളിലൂടെ അടുക്കളയിലേക്ക്‌ നടക്കുന്നു.

റോസ്‌; മമ്മി എനിക്ക്‌ കുറച്ച്‌ ചോറു മതീട്ടോ… വെജിറ്റബിള്‍ കറിയും…

ടിഫിന്‍ കാരിയര്‍ പൂങ്കനി ഡൈനിംഗ്‌ ടേബിളില്‍ എത്തിച്ചു വക്കുന്നു. അവള്‍ ജോലിത്തിരക്കിലാണെന്നു കണ്ടാല്‍ അറിയാം. അവള്‍ മടങ്ങി പോകുന്നു.

സിസിലി അടുക്കളയില്‍ നിന്നും ഹാളിലെത്തുന്നു.

സിസിലി: ജോമോനെ… നീ കഴിക്കുന്നില്ലേ…?

ജോ വളരെ തിരക്കില്‍ ഡൈനിംഗ്‌ ഹാളിലെത്തുന്നു. അവന്‍ സ്‌കൂള്‍ യൂണിഫോമിലാണ്‌. ജോ ടിഫിന്‍ കാരിയര്‍ ബാഗില്‍ വക്കുന്നു
ജോ: വേണ്ട മമ്മി വൈകി.

സിസിലി: ജോ…ഒരു ചപ്പാത്തിയെങ്കിലും കഴിച്ചിട്ടു പോകു ജോ.. നീ രാത്രിയിലും നന്നായി കഴിച്ചിട്ടില്ല.

ജോ: പ്ലീസ്‌ മമ്മി… എനിക്ക്‌ വേണ്ട…

അവന്‍ ധൃതിയില്‍ ഡൈനിംഗ്‌ ഹാള്‍ വിട്ടു പോകുന്നു.

സിസിലി അടുക്കളയിലേക്ക്‌ മടങ്ങുന്നു.

റോസ്‌ മരിയ ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ കൈ കഴുകിത്തുടച്ച്‌…
റോസ: മമ്മി ഞാനെറങ്ങുവാ….

അവള്‍ ബാഗെടുത്ത്‌ ടിഫിന്‍ കാരിയര്‍ വച്ച്‌ സ്വീകരണമുറിയുടെ ചാരിക്കിടന്ന വാതില്‍ തുറന്ന്‌ സിറ്റട്ടില്‍ എത്തുമ്പോള്‍ ജോ സൈക്കിളില്‍ പുറത്തേക്ക്‌ പോവുകയായിരുന്നു.

റോസ്‌ സ്കൂട്ടിയിലാണ്‌ കോളേജില്‍ പോകുന്നത്‌.

റോസഃ മമ്മി…

സിസിലിയുടെശബ്ദം: ഓ….
സിസിലി അപ്പോള്‍ സിറ്റനട്ടില്‍ എത്തുന്നു. റോസ്‌ പുറത്തേക്ക്‌ പോയിക്കഴിഞ്ഞ്‌ ഗെയിററടച്ച്‌, (ഫണ്ട്‌ ഡോര്‍ അടക്കുന്നു.

സീന്‍ 9

മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

രാത്രി.

സിന്ധുവിന്റെ വീട്‌.

വിവാഹം നടന്ന രാത്രി. മുറ്റത്ത്‌ പന്തല്‍, ആളൊഴിഞ്ഞ കസേരകള്‍, ടേബിളുകള്‍.
രാത്രി വളരെ ഇരുട്ടിയിരിക്കുന്നു. നിശ്ശബ്ദത ആണെല്ലായിടത്തും.

ബേ
സീന്‍ 9എ

മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

സിന്ധുവിന്റെ ബെഡ്റും.

സിന്ധു വേഷഭൂഷാദികളില്‍ കാത്തിരിക്കുകയാണ്‌. രാത്രി വളരെ വൈകിയതു കൊണ്ട്‌ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍. എണ്ണമയം മുഖമാകെ പടര്‍ന്നു വിഷാദ ഭാവം.

വൃത്തിയായി അലങ്കരിച്ചിരിക്കുന്ന മുറി. ടേബിളില്‍ പ്ലൈയിറ്റില്‍ ഫ്രൂട്ട്‌, ഗ്ലാസില്‍ പാല്‍, ജശഗ്ലില്‍ വെള്ളം.

മുറിയിലേക്ക്‌ സുകുമാരന്‍ വരുന്നു. അയാളും വിവാഹ വേഷത്തിലാണ്‌. മദ്യത്തില്‍
മത്തനായിട്ടാണ്‌. അയാള്‍ വരുന്ന ശബ്ദം കേട്ടിട്ട്‌ സിന്ധു എഴുനേല്‍ക്കുന്നു.
സുകു: ഓ…ഓ…സിന്ധുക്കൊച്ച്‌ ഒറങ്ങിയില്ലായിരുന്നോ…. ഒറങ്ങിക്കോളാന്‍ മേലാരുന്നോ… ഞാന്‍ നിന്റെ സുകുവല്ലേ… എന്റെ അടുത്ത്‌ നിനക്കെല്ലാ സ്വാതന്ത്ര്യോം
ഉണ്ടാകും…

അയാള്‍ കട്ടിലില്‍ ഇരിക്കുന്നു.
സുകു: നിനക്കറിയുമോ…ഞാനാണിന്ന്‌ ലോകത്തെ ഏറ്റവും സന്തോഷവാന്‍.
പ്രണയിച്ച പെണ്ണിനെത്തന്നെ കെട്ടിയോന്‍… നിന്റെ കാര്യം അങ്ങിനെ ആയിരിക്കി ല്ല… കാരണം നീയെന്നെ പ്രണയിച്ചിട്ടില്ലല്ലോ….

അയാള്‍ പര്‍ട്ട്‌ ഉനരാന്‍ ശ്രമിക്കുന്നു,. പക്ഷെ, കഴിയുന്നില്ല. അപ്പോള്‍ ടേബിളില്‍ ഇരിക്കുന്ന പാല്‍ കാണുന്നു.
സുകു: ഓ… എന്റെ ദൈവമേ എല്ലാ ഫോര്‍മാലിറ്റീസുമുണ്ടല്ലോ… എന്നാ കാര്യം എനിക്ക കുടിക്കാന്‍ മേല… പാലു നീ കുടിച്ചോ… എന്നിട്ട്‌ വാ കെടക്കാം. റിമന്വെര്‍ ദാറ്റ്‌… ടുഡെ ഈസ്‌ അവ്വൌര്‍ ഫസ്റ്റ്‌ നൈറ്റ്‌…

സിന്ധു നിശ്ശബ്ദയായി നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. മുഖത്ത്‌ ഒരു വികാരവു മില്ല.
സുകു: സിന്ധു നിനക്കോര്‍മ്മയുണ്ടോ ഞാന്‍ നിന്നോട്‌ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം… ഫസ്റ്റ്‌ ഇയര്‍ ഡിഗ്രിക്ക്‌ ഒരേ ക്ലാസില്‍ ഇരുന്നു മൂന്നു മാസം കണ്ടു കഴി ഞ്ഞപ്പോള്‍ തോന്നിയ മോഹം… ആരുമില്ലാത്തപ്പോ… ഇടനാഴിയില്‍ വച്ചാണ്‌
ഞാന്‍ പറഞ്ഞത്‌… പക്ഷെ, നീ അത്‌ അന്നു തന്നെ കൂട്ടുകാരികളോട്‌ പറഞ്ഞ്‌
ആര്‍ത്തു ചിരിച്ചു. അതിലാ പല്ലു പൊങ്ങിയവളില്ലെ, ലിസി , അവളെന്നെ തന്തയില്ലാത്തവനെന്നു വിളിച്ചതും ഞാന്‍ തെറി വിളിച്ചതും…. അന്നേ ഞാന്‍ തീരുമാനിച്ചതാ നിന്നയെ ഞാന്‍ കെട്ടുകയുള്ളുവെന്ന്‌….

സിന്ധുവിന്റെ മുഖത്ത്‌ ഭീതി പരക്കുന്നു. അവള്‍ വീണ്ടും തളര്‍ന്നു കൊണ്ടേയിരിക്കു സുകു: ഇടക്ക്‌ അവന്‍ കയറി വന്നപ്പോള്‍… അവനില്ല… അന്നത്തെ കോളേജ്‌ ഹീറോ… നിന്റെ കാമുകന്‍… അവന്‍ കയറി വന്നപ്പോള്‍ ഞാന്‍ കരുതി തകര്‍ന്നെ
ന്ന്‌.. എന്നിട്ടെന്തേ…

സുകുമാരന്‍ എന്തോ ആലോചിക്കുന്നു.
സുകു: ഓ… സോറി ഞാന്‍ മറന്നു… ഇന്ന്‌ നമ്മുടെ ഫസ്റ്റ്‌ നൈറ്റാണ്‌… സോറി …
വാ കെടക്ക്‌….

സുകുമാരന്‍ സിന്ധുവിനെ കട്ടിലില്‍ പിടിച്ചു കിടത്തുന്നു.

900

സീന്‍ 9ബി
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

നേരം പുലരുന്നു.

സിന്ധു അലങ്കോലമായ വസ്ര്രങ്ങളുമായിട്ട്‌ കട്ടിലില്‍ കാല്‍ക്കല്‍ ഇരിക്കുന്നു. എല്ലാം തകര്‍ന്നു പോയൊരു സ്ത്രീയുടെ വേദനയോടെ.
കട്ടിലില്‍ സുകു ഗാഡ്മനിദ്രയിലാണ്‌.

ബബ

സീന്‍ 9സി

നാല്പതു കഴിഞ്ഞ സിന്ധു ഹോസ്പിറ്റല്‍ വസ്ത്രത്തില്‍, റെക്കവറി റൂമില്‍ കിടക്കുന്നു, സെഡേഷന്റെ മയക്കത്തില്‍. അവള്‍ മയക്കത്തില്‍ കണ്ട ജീവിത മുഹുത്തര്‍ങ്ങളായിരുന്നു അതുകള്‍…

അവള്‍ ഒന്നു ഞരങ്ങി, മൂളി…

ഡ്യൂട്ടി നേഴ്‌സ്‌ അതുകണ്ട്‌ അവളുടെ അടുത്ത്‌ വന്ന്‌ കവിളില്‍ തലോടി. സിന്ധു വീണ്ടും മയക്കത്തിലേക്ക്‌ പോയി.

സീന്‍ 10
റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയുടെ ബോര്‍ഡ്‌ കാണാം. വലിയൊരു ബില്‍ഡിംഗിന്റെ ഫസ്റ്റ്‌ ഫ്ളോറില്‍. ബില്‍ഡിംഗിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി കുരുവിള ജോസഫ്‌ ഇറങ്ങി അപീസ്റ്റെയര്‍ കയറി എത്തുമ്പോള്‍ സ്റ്റാഫുകള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
കുരുവിളയുടെ കൈയില്‍നിന്നും താക്കോല്‍ വാങ്ങി ഷട്ടറിന്റെ താഴ്‌ തുറക്കുന്നു, പ്യൂണ്‍.

000
സീന്‍ 10 എ

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു കൊണ്ടിരിക്കുന്നു.
മൂന്നു പുരുഷ സ്റ്റാഫുകളും രണ്ട്‌ സ്ത്രീ സ്റ്റാഫുകളും, പ്യൂണും, സ്വീപ്പര്‍! ആയ സ്ത്രീയും അവരവരുടെ ജോലികളില്‍ മുഴുകിയിരിക്കുന്നു.

സ്വര്‍ണ്ണ പണയം എടുക്കുന്ന സെക്ഷനില്‍ രാജേഷും ഒരു സ്ത്രീയുമാണ്‌. റോയിമാത്യുവും സോമന്‍ നായരും അക്കൌണ്ടുകള്‍ ചെയ്യുന്നു.

ക്യാബിനുള്ളില്‍ കുരുവിള തിരക്കിലാണ്‌.

സീന്‍ 11

പകല്‍, ഹോസ്പിറ്റല്‍. റിക്കവറി റൂം സിന്ധുവിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നു.

സിന്ധു മയക്കത്തില്‍ തന്നെയാണ്‌. പരിശോധന കഴിഞ്ഞ്‌ അവര്‍ അടുത്ത ബഡ്കിലേക്ക്‌ ഫോകുന്നു.

സീന്‍ 12

പകല്‍

കുരുവിളയുടെ വീടിരിക്കുന്ന ഹൌസിംഗ്‌ കോളനി.

കുരുവിളയുടെ വീടിനു എതിര്‍വശത്തുള്ള വീടിന്റെ മുന്നില്‍ വിവേകും അല്‍ത്താഫും.
കോളിംഗ്‌ ബെല്ലടിച്ച്‌ കാത്തു നില്‍ക്കുന്നു. കതക്‌ തുറന്ന്‌ റേച്ചല്‍ സ്കറിയ പുറത്തേക്ക്‌ വരു ന്നു.
വിവേക്‌ മേം, ഞങ്ങള്‍ വാര്‍ഡ്‌ കൌാന്‍സിലര്‍ അച്ചാമ്മ പറഞ്ഞിട്ട്‌ വരുന്നു.
അപ്സ്റ്റയര്‍ വാടകക്ക്‌ തരുമെന്നറഞ്ഞിട്ട്‌…

റേച്ചല്‍ : ഓ.. ശരിയാണ്‌ വിവേക്‌ അല്ലെ…?
വിവേക്‌: അതെ…

സ്ത്രീ അവരുടെ കൈ വശം എന്തോ തിരയുന്നു.
റേച്ചല്‍: നിങ്ങള്‍ക്ക്‌ ലഗേജൊന്നുമില്ലേേ…..?
വിവേക്‌: സ്ഥലം കണ്ടു പോയിട്ട്‌ ലഗേജെടുത്തു വരാമെന്ന വച്ചു.
റേച്ചല്‍: നിങ്ങള്‍ എവിടെയാ പഠിക്കുന്നത്‌…?
വിവേക്‌ ടൈമില്‍, ബാങ്ക്‌ കോച്ചിംഗിന്‌… മിക്കവാറും ആറുമാസം ഉണ്ടാകും…

റേച്ചല്‍: ഓ… ശരിയാ അച്ചാമ്മ പറഞ്ഞിരുന്നു… നില്‍ക്കൂ… ഞാന്‍ ദേ വരുന്നു…
റേച്ചല്‍ സ്‌കറിയ ഉള്ളില്‍ പ്പോയി മടങ്ങി വരും വരെ അവര്‍ സ്ഥലങ്ങള്‍ കണ്ടു നില്‍ക്കുന്നു.
റേച്ചല്‍ താക്കോലുമായി വന്നപ്പോള്‍, അവര്‍ പുറത്തുള്ള സ്റ്റെയര്‍ വഴി മുകളിലത്തെ നിലയിലെത്തി വാതില്‍ തുറന്ന്‌, മുറിയും മറ്റും കാണുന്നു. അവര്‍ക്ക്‌ ഇഷ്ടമായിയെന്ന്‌ മുഖങ്ങള്‍ പറയുന്നു.

വിവേക്‌: ഓകെ… താങ്ക്‌ യൂ മേം…
റേച്ചല്‍: ഞാന്‍ താഴേക്ക്‌ പോകുന്നു.
വിവേക്‌ ആയിക്കോട്ടേ…

സീന്‍ 12 എ

വിവേക്‌, അല്‍ത്താഫ്‌ മുറിയില്‍ വിഹഗ വീക്ഷണം നടത്തുന്നു. അവര്‍ക്ക്‌ ഒരു ജനാല തുറന്നപ്പോള്‍ കുരുവിളയുടെ വീടു കാണാം. അവിടെ വന്നു പോകുന്നവരെയും, മുകള്‍ നിലയിലെ സിറ്റയട്ടും റോഡിനെ അഭിമുഖമായുള്ള മുറിയുടെ ജനാലയും വ്യക്തമായികാണാം.

വിവേക്‌, അല്‍ത്താഫ്‌, അവരുടെ മുഖങ്ങളില്‍ ഒരു വിജയം വരിച്ച സന്തോഷം.

സീന്‍ 13

പകല്‍.

കുരുവിളയുടെ വീട്‌. ബെഡ്റൂം. അതില്‍ രണ്ടു കട്ടിലുകള്‍ രണ്ട്‌ അലമാരകള്‍ ഒരു ടേബിളും പഠന സാകര്യങ്ങളും.

, പട്ന, ഷാഹിന, ജൂലി സംസാരരിച്ചു കൊണ്ടിരിക്കുന്നു,

പൂകി: അതെ.

ജൂലി: കൊച്ചുമോള്‍ക്ക്‌ മലയാളം തെരിയുമാ…?
പൂങ്കനി: തെരിയും.

ജൂലി: വായിക്കാനും….?

പൂങ്കനി: ഉം…

ഷാഹിന: സ്‌കൂളില്‍ പഠിച്ചിട്ടുണ്ടോ…?

പുങ്കനി: പത്താം ക്ലാസു വരെ.

ഷാഹിന: എവിടെയായിരുന്നു…..?

പുങ്കനി: അടിമാലിയില്‍, ചെറുപ്പത്തിലെ അവിടെയായിരുന്നു, അപ്പന്‌ അവിടെ
ലി

പൂങ്കനി: അവരൊക്കെ മൂന്നാറിലെ തോട്ടത്തില്‍ പണികളൊക്ക ആയിട്ട്‌ , അപ്പന്‍
മരിച്ചതിപ്പിന്നെ ആരേം കാണാറില്ല.

ഷാഹിന: അമ്മ……?

പുങ്കനി: അമ്മ ചിറ്റപ്പന്റെ കുടെ പൊള്ളാച്ചിയിലാ…

ജൂലി: കൊച്ചുമോള്‍ സിസിലി മാഡത്തിനെ എന്താ വിളിക്കുന്നത്‌…..?
പുങ്കനി: മമ്മിയെന്ന്‌.

ഷാഹിന: കൊച്ചുമോള്‍ ഇവിടെയാണോ കിടക്കുന്നത്‌…..?

പുങ്കനി: അതെ.

പുങ്കനി: അതെ.

ജൂലി: കൊച്ചുമോള്‍ക്ക്‌ വയസ്സെര്രയായി……?

പുങ്കനി: ഇരുപത്തിയഞ്ച്‌.

ജൂലി: റോസിനോ…..?

പുങ്കനി: ഇരുപത്‌.

ഷാഹിന: റോസ്‌ കൊച്ചുമോളെ എന്തു വിളിക്കും……?
പൂങ്കനി: ചേച്ചിയെന്ന്‌.

ജൂലി: കൊച്ചുമോളിവിടെ വന്നിട്ടെത്ര നാളായി…….?
പുങ്കനി: പത്തു വര്‍ഷം.

ജൂലി: അമ്മയുടെ അടുത്ത്‌ പോകാറില്ലെ …..?

പുങ്കനി: ഇല്ല, അമ്മ ചിറ്റപ്പനെ കല്ല്യാണം കഴിച്ചതില്‍പ്പിന്നെ പോയിട്ടില്ല
ഷാഹിന: എന്തേ….?

പുങ്കനി: അയാളെ ഇഷ്ടമല്ല, അയാള്‍ ചീത്തയാ….

ജൂലി: കുരുവിള സാറ്‌ നിന്നോട്‌ ചീത്തയായി പെരുമാറിയിട്ടില്ലേ….?
പൂുങ്കനി: ഇല്ല.

ഷാഹിന: സത്യം…..?

പുങ്കനി: അതെ.

ജൂലി: സിസിലി മാഡത്തിന്‌ നിന്നോട്‌ സ്നേഹമാണോ……?.
പൂങ്കനി: അതെ ഞാന്‍ അമ്മയെപ്പെലെയാണ്‌ കാണുന്നത്‌.
ഷാഹിന: കുരുവിള സാറിനെ…?

പൂങ്കനി: അപ്പനെ പോലെ തന്നെയാണ്‌.

പൂങ്കനി: ഇല്ല.

ജൂലി: അതെന്തേ….?

പുങ്കനി: മമ്മി എന്തു പറഞ്ഞാലും ചെയ്യും എന്റെ ഭാവി അത്രയേയൊള്ളു.
അല്ലാതെ എനിക്കെന്ത്‌ ഭാവി……?

ഷാഹിന: നിനക്ക്‌ നല്ല ഒരാളെ കണ്ടെത്തി കല്ല്യാണം ചെയ്തു തരുമെന്നു കരുതുന്നുണ്ടോ?

പൂങ്കനി: ഞാമ്പറഞ്ഞില്ലേ മമ്മി എന്തു ചെയ്യാന്‍ പറഞ്ഞാലും അതു ചെയ്യും,
മറ്റൊന്നും ഞാന്‍ ആലോചിക്കാറേയില്ല.
ജൂലി: പൂങ്കനിക്ക്‌ സാറുമായിട്ട്‌ മറ്റു ബന്ധങ്ങളൊന്നുമില്ലാ……?
പുങ്കനി: മറ്റു ബന്ധങ്ങളോ… അതെന്താ…….?
ജൂലി: ആണും പെണ്ണും തമ്മിലുള്ള ബന്ധം…….?
പുങ്കനി ഞെട്ടുന്നു
പുങ്കനി: നിങ്ങളെന്തിനാ ഇങ്ങിനെയൊക്കെ ചോദിക്കുന്നത്‌….?

ഷാഹിന: നിന്റെ മമ്മി പറഞ്ഞിട്ട്‌…

പുങ്കനി: മമ്മി പറഞ്ഞിട്ടോ…..?.
പൂങ്കനിയുടെ മുഖത്ത്‌ ക്ഷോഭത്തിന്റെ തിരകള്‍…….
ഷാഹിനയും ജൂലിയും മന്ദഹസിക്കുന്നു,

ഷാഹിന: കൊച്ചുമോള്‍ക്ക്‌ ദേഷ്യം വന്നോ…….?
സീന്‍ 14

കുരുവിളയുടെ വീട്‌.
സിറ്റിംഗ്‌ റൂമില്‍ സിസിലിയും കേണല്‍ നായരും സംസാരിച്ചിരിക്കുന്നു.
കേ.നാ: സിസിലിക്ക്‌ പൂങ്കനിയെ കിട്ടിയി കഥ പറയാമോ…?
സിസിലി: പത്തു കൊല്ലം മുമ്പാണ്‌. അവള്‍ക്കന്ന്‌ പതിനഞ്ച്‌ വയസ്സ്‌. ഒരു ഏജന്റ്‌ കൊണ്ടു വന്നു തന്നതായിരുന്നു. ആയിരത്തഞ്ഞൂറു രൂപയും കൊടുത്തു.
ഞാനവളെ സ്വന്തം അനുജത്തിയായിട്ടേ കണ്ടിട്ടുള്ളൂ. വന്ന അന്നു മുതല്‍ റോസും അവളും ഒരുമിച്ചായിരുന്നു. ഒരേമുറിയില്‍. ഒരുപക്ഷെ, റോസിന്‌ എന്നേക്കാള്‍ ഇഷ്ടം അവളോടാണെന്നു തോന്നിയിട്ടുണ്ട്‌. നല്ല ഭക്ഷണവും വസ്ത്രവും കൊടുത്തു.

സിസിലി: ഉണ്ട്‌, വല്ലപ്പോഴും അമ്മ വരും. നാലഞ്ചു കൊല്ലം മുമ്പ്‌ ആ സ്ത്രീ അവളെ കൊണ്ടു പോകാന്‍ നോക്കിയതാണ്‌, അവരുടെ ബന്ധത്തിന്റെ അവകാശത്തില്‍ സംസാരിച്ചപ്പോള്‍ വാര്‍ഡ്‌ കാണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ കൂടെ വിട്ടതാണ്‌. പക്ഷെ, നാലാം നാള്‍ പൊള്ളാച്ചിയിലെ പോലീസ്‌ സ്റ്റേഷനില്‍ നിന്നും
വിളിച്ചു കൊണ്ടു വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ചിറ്റപ്പന്‍ അവളെ ശല്യം ചെയ്തു തുടങ്ങി.

കേ.നാ: സിസിലിക്ക്‌ തോന്നുന്നുണ്ടോ കുരുവിളക്ക്‌ പൂങ്കനിയുമായിട്ടെന്തങ്കിലും

ബന്ധമുണ്ടെന്ന്‌…..?
സിസിലി മനനം പൂണ്ടു.

കേ.നാ: അവരുടെ പെരുമാറ്റത്തില്‍ നിന്ന്‌ എന്തെങ്കിലും…..?

സിസിലി: ഇല്ല.

കേ.നാ: സിസിലി ഇല്ലാത്തപ്പോള്‍ അവര്‍ക്ക്‌ സന്ധിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടോ…?

സിസിലി: ഉണ്ട്‌.

കേ.നാ: അപ്പോള്‍ സിസിലിക്ക്‌ പൂങ്കനിയെ സംശയമുണ്ട്‌…..?
സിസിലി മനനം.

സീന്‍ 14 എ

പൂങ്കനി സിസിലിയുടെ ബെഡ്റൂമിലേക്ക്‌ ഓടിയെത്തുന്നു. കട്ടിലില്‍ ഇരിക്കുന്ന സിസിലിയുടെ കാല്‍ക്കല്‍ ഇരുന്ന്‌, അവളെ ഇറുക്കി പിടിക്കുന്നു.

പൂങ്കനി: എന്താ മമ്മിയിത്‌…..?
സിസിലി: സാര്‍ എന്നെ വിട്ടു പോകുന്നു. ആരോ അദ്ദേഹത്തെ എന്നില്‍ നിന്നും

അകറ്റന്നു. നീ ആണോ അത്‌….?

സിസിലി പൂങ്കനിയുടെ കണ്ണുകളില്‍ തുറിച്ചു നോക്കുന്നു. പൂങ്കനിയുടെ കണ്ണുകള്‍ നിറഞ്ഞുവരുന്നു. എന്നാല്‍ പുങ്കനിയുടെ മുഖത്ത്‌ അതേ വരെ നിന്നിരുന്ന അങ്കലാപ്പ്‌ മാറുന്നതായി
ട്ട്‌ കാണുന്നു.
പൂങ്കനി: ഇല്ല മമ്മി, സത്യം.
സിസിലി: അതാരാണെന്ന്‌ എനിക്കറിയണം. അവര്‍ രഹസ്യങ്ങള്‍ അന്വേഷിക്കു
ന്നവരാണ്‌. നിനക്കറിയാവുന്നതെല്ലാം അവരോട്‌ പറയണം.

വല്ലാത്തൊരു നിര്‍വ്വികാരതയാണ്‌ പൂങ്കനിയിലിപ്പോള്‍. അവള്‍ സിസിലിയെ വിട്ട്‌ എഴു
ന്നേല്‍ക്കുന്നു.

സീന്‍ 15
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍
രാത്രി, മദ്യഷാപ്പ്‌.

ചെറുപ്പക്കാരനായ സുകുമാരനും സ്നേഹിതരും മദ്യം കഴിച്ചു കൊണ്ടിരിക്കുന്നു.

സ്നേഹിതന്‍ : സുകൂ നീ ഭാഗ്യം ചെയ്തവനാടാ… രണ്ടേക്കറ്‌ റബ്ബര്‍… നല്ലൊരു
വീട്‌ സുന്ദരിയായ ഭാര്യ…

സുകു: അതേടാ, ഞാന്‍ ഭാഗ്യവാന്‍ തന്നെയാ കണ്ടവന്റെയൊക്കെ ആട്ടും തുപ്പും
മേറ്റ്‌ വലഞ്ഞതിന്റെ പ്രതിഫലമായി ദൈവം തന്നതാ.. നിനക്കൊക്കെ അറിയാമ

ല്ലോ…
സ്നേഹിതന്‍ 2: സെന്റിയാകാതെടാ.. സുഖിക്കാന്‍ കിട്ടുന്ന അവസരം കളയാത്തവനാ മിടുക്കന്‍… നീ മിടുക്കനാ…

സുകു: അതേടാ… സുകു മിടുക്കനാ…
സീന്‍ 16
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

പകല്‍, സിന്ധുവിന്റെ വീട്‌.

സിനിധുവിന്റെ ബെഡ്റും.

സുകുമാരന്‍ അലമാരകള്‍ പരിശോധിക്കുന്നു.

സിന്ധു അവിടേക്ക്‌ വരുന്നു. സുകുവിന്റെ പ്രവര്‍ത്തി കണ്ടിട്ട്‌,

സിന്ധു: സിങ്ങളെന്താണ്‌ തെരയുന്നത്‌…..?

സുകു: നിന്റെ പണപ്പെട്ടി. ഇന്ന്‌ ഷീറ്റ്‌ വിറ്റിട്ട്‌ തള്ള വരുന്നതു കണ്ടല്ലോ…
സിന്ധു: ഷീറ്റ്‌ വിറ്റെങ്കില്‍ അതിനിവിടെ ചെലവൊണ്ട്‌…

സുകു: ചെലവൊണ്ട്‌… അതിന്റെ കൂടെ എനിക്കും ചെലവുണ്ട്‌…

സിന്ധു: നിങ്ങടെ എന്തു ചെലവ്‌…?
സുകുമാരന്‍ എവിടെ നിന്നോ തെരഞ്ഞ്‌ കുറച്ച്‌ പണം കൈക്കലാക്കുന്നു. അതു
പിടിച്ചു വാങ്ങാനുള്ള സിന്ധുവിന്റെ ശ്രമങ്ങള്‍…

സിന്ധുവിന്റെ അമ്മ അവിടേക്ക്‌ വരുന്നു.

സുകുമാരന്‍ പണവുമായി പുറത്തേക്ക്‌ പോകുന്നു.

ഒന്നും മിണ്ടാന്‍ കഴിയാതെ സിന്ധുവിന്റെ അമ്മ നോക്കി നില്‍ക്കുന്നു. സിന്ധു കരയുന്നു.

സീന്‍ 16 എ

ഹോസ്പ്പിറ്റല്‍ റെക്കവറി റും. സിന്ധുവിന്‌ ഇഞ്ചക്ഷന്‍ കൊടുക്കുന്ന നേഴ്സ്‌. കുത്തിയപ്പോഴുള്ള വേദനയില്‍ സിന്ധു പുളയുന്നു, മയക്കത്തില്‍ തന്നെയാണ്‌.

സീന്‍ 17
പകല്‍, ഹോസ്പിറ്റല്‍.
ഡോക്ടറുടെ ക്യാബിന്‍.
ഡോക്ടറുടെ മുന്നില്‍ പൌലോസ്‌ ഇരിക്കുന്നു.

ഡോ: വി ഡിഡ്‌ ദ ബെസ്റ്റ്‌… ഉന്മേഷ്‌ ഓകെ.. ബട്ട്‌ സിന്ധു….ഐ തിങ്ക്‌ ഇറ്റ്സ്‌
ഫെയ്ത്ത്‌….നമുക്ക്‌ ദൈവത്തോടു പറയാനേ കഴിയു…
വിഷണ്ണനായിരിക്കുന്ന പലോസ്‌.

സീന്‍ 18
പകല്‍, റേച്ചല്‍ സ്കറിയയുടെ വീട്‌. ഡൈനിംഗ്‌ ടേബിളില്‍ വിവേകും അല്‍ത്താഫും ഭക്ഷണം കഴിക്കുന്നു. റേച്ചല്‍ വിളമ്പിക്കൊടുക്കുന്നു.
അല്‍ത്താഫ്‌: ആന്റി … കുരുവിളച്ചേട്ടന്‌ രണ്ട്‌ പെൺമക്കളുണ്ടല്ലേ…?
റേച്ചല്‍: ഉണ്ടെങ്കില്‍…..?
അല്‍ത്താഫ്‌: അല്ല ആന്റി.. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ..

റേച്ചല്‍: ഉം… ഉവ്വ്‌….. വിവേകേ… ഇവന്റെ കണ്ണ്‌ അത്ര നല്ലതല്ല… ഇവനേ അവരുടെ ടെറസ്സിലേക്ക്‌ നോക്കി കാഴ്ച കാണുന്നു.

അല്‍ത്താഫ്‌: ആന്റി…
വിവേക്‌: ശരിയാ അന്റീ.. എന്റെ അത്രേം നല്ല സ്വഭാവമൊന്നുമല്ല ഇവന്റെ…
അല്‍ത്താഫ്‌: ടാ…….

റേച്ചല്‍: ഇന്നേ എന്റെ മോളും കൊച്ചും വരും അവളെ നോക്കുകയൊന്നും വേണ്ടാട്ടോ… അവളുടെ കെട്ടിയോന്‍, എന്റെ മരുമകന്‍ മിസ്റ്റര്‍ കേരളയാ…

അല്‍ത്താഫ്‌ ച്ലേ.. ഈആന്റി….

റേച്ചല്‍: മോനെ .. അല്‍ത്താഫേ… കുരുവിളക്ക്‌ ഒരു മകനും ഒരു മകളുമാണ്‌, മറ്റേ കൊച്ച്‌, കൊച്ചുമോള്‍ അവരുടെ സേര്‍വന്റാ…പക്ഷെ സിസിലി അനുജത്തിയേപ്പോലെയാ കൊണ്ടു നടക്കുന്നെ… തമിഴത്തിയാ… അവിടെ വന്നിട്ട്‌ എട്ടു പത്തു കൊല്ലമായി… നല്ല കുട്ടിയാ… എനിക്കിഷ്ടമാ…

അല്‍ത്താഫ്‌: എന്നാ ആന്റീടെ മോനേക്കൊണ്ട്‌ കെട്ടിക്കാന്‍മ്മേലേ……?

റേച്ചല്‍: അതിനെനിക്ക്‌ രണ്ടു പെണ്‍ മക്കളല്ലേ… രണ്ടിനേം കെട്ടിച്ചു വിടുകേം ചെയ്തു.

അല്‍ത്താഫ്‌ ഓ… അങ്ങിനെയാണോ…..?

റേച്ചല്‍: വിവേകേ… ഇവനെന്തിന്റെ കേടാ… ആ കൊച്ചിന്റെ കാര്യം തെരക്കുന്നേ…
ഇവിടെ വന്നതല്ലേയൊള്ളു അപ്പഴേക്കും ലൈനായോ…?

വിവേക്‌ അറിയത്തില്ലാന്റീ…

റേച്ചല്‍: അതെന്നതാടാ നീ കൊറേ നാളായില്ലേ ഇവന്റെ കൂടെ നടക്കുന്നു, എന്നിട്ട്‌ ഇവന്റെ രാപ്പനി അറിഞ്ഞില്ലേ…?

വിവേക്‌, അല്‍ത്താഫ്‌: രാപ്പനിയോ…?
അവരുടെ പൊട്ടിച്ചിരികള്‍ ഉയരുന്നു.

സീന്‍ 19

പകല്‍, റേച്ചല്‍ സ്കറിയയുടെ വീട്‌.
അപ്സ്റ്റയറിലുള്ള മുറിയില്‍ വിവേക്‌, അല്‍ത്താഫ്‌. അവര്‍ കുരുവിള ജോസഫിന്റെ വീട്‌ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

സീന്‍ 19 എ

കുരുവിള ജോസഫിന്റെ വീട്‌. മുന്‍ വാതില്‍ തുറന്ന്‌ സിസിലി പുറത്തേക്ക്‌ വരുന്നു.
സിസിലി എവിടയോ പോകുന്നതിനുള്ള വേഷത്തിലാണ്‌.

സിസിലിയെ യാത്രയാക്കാന്‍ പൂങ്കനി പുറത്തേക്ക്‌ വരുന്നു. സിസിലി യാത്ര പറഞ്ഞ്‌ കാറില്‍ കയറിയപ്പോള്‍ പുങ്കനി അകത്തു കടന്ന്‌ ഡോര്‍ അടക്കുന്നു.

സീന്‍ 19 ബി
വിവേക (ഫോണില്‍) സാര്‍, സിസിലി പുറത്തേക്ക്‌ പോവുകയാണ്‌.
ബേ

കേ.നാഃ(ഫോണില്‍) ഏസ്‌, അവരെ വാച്ച്‌ ചെയ്ുണം.
1)

വിവേക്‌: (ഫോണില്‍) ഏസ്‌, സാര്‍……..
വിവേകും അല്‍ത്താഫും സിസിലിയുടെ കാര്‍ പുറത്തേക്ക്‌ പോകുന്നത്‌ വീക്ഷിച്ചു നില്‍ക്കുന്നു. അല്‍ത്താഫ്‌ ഉടനെ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 20

പകല്‍, നഗരം. സിസിലിയുടെ കാര്‍ നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. അതിനെ പിന്‍ തിടര്‍ന്ന്‌ അല്‍ത്താഫ്‌ ബൈക്കില്‍ പോകുന്നു.

സീന്‍ 20 എ

നഗരത്തിലെ ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ സിസിലി കയറുന്നു. സാധനങ്ങള്‍ തിരഞ്ഞെടുത്ത്‌ ദ്രോളിയില്‍ കൊണ്ടു വരുന്നു. അല്‍ത്താഫ്‌ സിസിലിയെ പിന്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. യാദ്യച്ഛികമായിട്ട്‌ സിസിലി അല്‍ത്താഫിനെ കാണുന്നു. ഒരു ആകാംക്ഷാ ഭാവത്തില്‍ അല്‍ത്താഫിനെ സിസിലി നോക്കുന്നു.

സീന്‍ 20 ബി

നഗരം.

സിസിലിയുടെ കാര്‍ വീണ്ടും ഓടിക്കൊണ്ടിരിക്കുന്നു. അത്‌ ഒരു ബ്യൂട്ടി പാര്‍ലറിനു മുന്നില്‍ നിര്‍ത്തുന്നു. സിസിലി കാറില്‍ നിന്നുമിറങ്ങി ബ്യൂട്ടി പാര്‍ലറില്‍ കയറുന്നു. അവരെ പിന്തുടര്‍ന്നു വന്ന അല്‍ത്താഫ്‌ (മൊബൈലില്‍ വിളിക്കുന്നു; സാര്‍. അവര്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിരിക്കുകയാണ്‌.

സീന്‍ 21
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

പകല്‍, സിന്ധുവിന്റെ വീട്‌.

സിറ്റിംഗ്‌ റൂമില്‍ പൌലോസ്‌, സിന്ധു, സിന്ധുവിന്റെ അമ്മ സംസാരിച്ചു കൊണ്ടിരിക്കു സിന്ധുവിന്റെ അമ്മ: എന്താ സാറെ വിധി എന്നും ഞങ്ങളോടിങ്ങിനെ……?

പനലോസിന്റെ നിസ്സംഗമായ മുഖ ഭാവങ്ങള്‍…
സി.അമ്മ: സാറിനറിയില്ലെ… ഇവള്‍ക്ക്‌ പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതാ..
പിന്നെ സ്വത്ത്‌ തര്‍ക്കമായി… ഞങ്ങളെ നാട്ടില്‍ നിന്നു തന്നെ ഓടിക്കന്‍ ഇവളുടെ വല്യച്ഛനും ചിറ്റപ്പന്മാരും കച്ചകെട്ടി നടന്നു…

പൌലോസ്‌ ഞാന്‍ ചെയ്തത്‌ തെറ്റിപ്പോയെന്ന്‌ ഇപ്പോള്‍ തോന്നുന്നു. സിന്ധുവിനെക്കൊണ്ട്‌ നിര്‍ബ്ബന്ധിച്ച്‌ അവനെക്കൊണ്ട്‌ കെട്ടിക്കേണ്ടിയിരുന്നില്ല.

സിന്ധു: ഞാനങ്ങിനെ കരുതുന്നില്ല സാറെ.. എല്ലാം ഞങ്ങളുടെ വിധിയാണെന്നോര്‍ത്തു സമാധാനിക്കുന്നു.

സീന്‍ 22
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

പകല്‍.

ഒരു ചെറിയ ഹോസ്പിറ്റല്‍ വാര്‍ഡ്‌.
വാര്‍ഡില്‍ ഒരു കട്ടിലില്‍ സിന്ധു പ്രസവിച്ചു കിടക്കുന്നു. അടുത്ത്‌ സിന്ധുവിന്റെ അമ്മയിരിക്കുന്നുണ്ട്‌. സിന്ധുവിന്റെ ചാരത്ത്‌ തുണിയില്‍ പൊതിഞ്ഞ്‌ ഒരു കുഞ്ഞ്‌ കിടക്കുന്നു.

സുകുമാരന്‍ അവിടേക്ക്‌ വരുന്നു. അയാള്‍ നന്നായിട്ട്‌ മദ്യപിച്ചിട്ടുണ്ട്‌.

കട്ടിലിനടുത്തെത്തി കുഞ്ഞിനെ നോക്കുന്നു. മുഖം കുഞ്ഞിനോട്‌ അടുപ്പിച്ച്‌ നോക്കു
സുകു: ഈ കൊച്ച്‌ അവനെപ്പോലെ തന്നെ ഉണ്ടല്ലോടി.. അപ്പം കല്ല്യാണം കഴിഞ്ഞിട്ടും അവനോടുള്ള അടുപ്പം നീ വീട്ടില്ലായിരുന്നല്ലേ…?

സിന്ധു കണ്ണടച്ചു കിടക്കുന്നു. അമ്മ മുഖം പൊത്തി കുനിഞ്ഞിരുന്നു കരയുന്നു.
വാര്‍ഡിലുള്ളവരൊക്ക ശ്രദ്ധിക്കുന്നുണ്ട്‌.
സുകു: എനിക്കതിന്‌ പരാതിയൊന്നുമില്ല…. പക്ഷെ, നീയെന്നെ പറ്റിക്കാമെന്നു കരുതരുത്‌. തര്‍ക്കിക്കാനൊന്നും നോക്കരുത്‌. തര്‍ക്കിച്ചാല്‍ ഞാന്‍ ഡി എന്‍ എ ടെസ്റ്റ്‌ നടത്തി തെളിയിക്കും. അവന്റെ ആണെന്നു കണ്ടാല്‍… വേണ്ട.. ഞാന്‍
ക്ഷമിച്ചിരിക്കുന്നു. (അമ്മയോട്‌) തള്ളേ ഒരഞ്ഞൂറു രൂപയിത്ങെടുക്ക്‌… കൊച്ചൊണ്ടായതല്ലേ… ചെലവുണ്ട്‌…

വാര്‍ഡിലെ ബഹളം കേട്ടിട്ട്‌ അറ്റന്റര്‍മാര്‍ വന്ന്‌ സുകുവിനെ പുറത്താക്കാനുള്ള ശ്രമത്തിലാകുന്നു.

സീന്‍ 22 എ
ഹോസ്പിറ്റല്‍, റെക്കവറി റും. നേഴ്‌സ്‌ സിന്ധുവിനെ വിളിച്ചുണര്‍ത്തുന്നു. വിഹ്വലമായ മനസ്സിന്റെ കാഴ്ചയില്‍ നിന്നും അവള്‍ ഉണരുന്നു. ക്ഷീണിച്ച കണ്‍പോളകളെ ആയാസപ്പെട്ട്‌ തുറക്കുന്നു.

സീന്‍ 23

പകല്‍.

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനി.

സാധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
ക്യാബനില്‍ കുരുവിള ജോസഫ്‌.

കുരുവിള: (ഫോണില്‍) ഏസ്‌, കുരുവിള … ങാ ചേട്ടാ എന്താ വിശേഷിച്ച്‌… രണ്ടുരൂപയോ.. വണ്‍ മിനിറ്റ്‌… (ഫോണ്‍ മാറ്റി പിടിച്ചു കൊണ്ട്‌ ഇന്റര്‍കോമിലൂടെ ചോദിക്കുന്നു.)

കുരുവിള: പിള്ളച്ചേട്ടാ.. രണ്ട രൂപ എടുക്കാന്‍ ഉണ്ടാകില്ലെ….തോമസ്സിനാണ്‌….
00

സോമന്‍നായര്‍: (ഇന്റര്‍കോമില്‍) കൊടുക്കാം…

ബബ

കുരുവിള: (ഇന്റര്‍കോം കട്ട്‌ ചെയ്ത്‌ ഫോണില്‍) തരാം ചേട്ടാ… ആളെ വിട്ടോളൂ.
ങാ… അതെ ചെക്ക്‌ കൊടുത്തു വിട്ടോളൂ… ഉവ്വ്‌ … പ്രോമിസറി നോട്ട്‌ പിന്നീട്‌ ഒപ്പിടീച്ചു കൊള്ളാം… ഓകെ… രണ്ടു മാസത്തേക്കല്ലെ… ഓ…ഷുവര്‍… ഓകെ… ദെന്‍….

900
സീന്‍ 23 എ

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയുടെ ഫ്രണ്ട്‌ ഡോര്‍ തുറന്ന്‌ ജൂലി വരുന്നു. കണ്ടറില്‍ ആദ്യം കാണുന്ന ആളോട്‌ തിരക്കുന്നു.
ജൂലി: കുരുവിള സാര്‍…?

റോയി: ക്യാബിനില്‍, ഇരിക്കു…
ജൂലി കൌണ്ടറിന്‌ പുറത്തുള്ള കസേരകളില്‍ ഒന്നില്‍ ഇരിക്കുന്നു. റോയി ഇന്റര്‍കോം വഴി സംസാരരിക്കുന്നു.

റോയി: (ഇന്റര്‍കോമില്‍) സാര്‍, ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു.

2000
കുരുവിള: (ഇന്റര്‍കോമില്‍) വന്നോളാന്‍ പറയു…

900

റോയി ഇന്റര്‍കോം ഡിസ്‌കണക്റ്റ്‌ ചെയ്തുന്നു.

റോയി: ചെന്നോളൂ…
ജൂലി ക്യാബിനിലേക്ക്‌…

സീന്‍ 23 ബി

ജൂലി ക്യാബിനിലേക്ക്‌ പ്രവേശിക്കുന്നു.

ജൂലി: ഗുഡ്മോര്‍ണിംഗ്‌ സാര്‍…
കുരുവിള: ഏസ്‌, ഗുഡ്മോര്‍ണിംഗ്‌….
ജൂലി കൈയില്‍ കരുതിയിരുന്ന ഫയലില്‍ നിന്നും ഒരു കവര്‍ എടുത്ത്‌ കുരുവിളക്ക്‌
കൊടുക്കുന്നു. കുരുവിള വായിക്കുന്നു.
കുരുവിള: ജൂലി ജോണ്‍.
ജൂലി: ഏസ്‌, സാര്‍…
കുരുവിള: ഇരിക്കൂ…
ജൂലി കസേരയില്‍ ഇരിക്കുന്നു.
കുരുവിള: സാമുവല്‍ വിളിച്ചിരുന്നു… (ഇന്റര്‍കോമില്‍) പിള്ളച്ചേട്ടനെ വിളിക്കൂ…
ഇന്റര്‍കോം വക്കുന്നു)
കുരുവിള: (ജുലിയോട്‌) എന്താ പ്രൊജക്ടില്‍ ഒരു ഫിനാന്‍ഷ്യല്‍ സ്ഥാപനം തെര
ഞ്ഞെയുക്കാന്‍ കാരണം…

ജൂലി: മാര്‍ക്കറ്റിംഗ്‌ ബുദ്ധി മുട്ടാണ്‌ മെയിന്റയിന്‍ ചെയ്യാന്‍, അതുകൊണ്ട്‌ ഞാന്‍
ഫിനാന്‍സിന്‍ സ്പെഷ്യലൈസ്‌ ചെയ്യാമെന്നു വച്ചു.

സോമന്‍ നായര്‍ ക്യാബിനിലേക്ക്‌ വരുന്നു.
കുരുവിള: പിള്ളച്ചേട്ടാ… ഇത്‌ ജൂലി ജോണ്‍ എം ബി എ സ്റ്റുഡന്റാണ്‌, നമ്മുടെ
സ്ഥാപനത്തില്‍ പ്രൊജക്റ്റ്‌ ചെയ്യണമെന്ന പറയുന്നു. ചേമ്പര്‍ ഓപ്‌ കോമേഴ്സ്‌
സ്രരട്ടറി വിളിച്ചു പറഞ്ഞതാണ്‌…

കത്ത്‌ സോമന്‍ നായരുടെ കയ്യില്‍ കെടുക്കുന്നു. സോമന്‍ നായര്‍ വായിച്ചിട്ട്‌ ജൂലിയെ
നോക്കു

ന്നു. ജൂലി പുഞ്ചിരിക്കുന്നു.

കുരുവിള: ജൂലി… പ്ലീസ്‌…
ജൂലിയും സോമന്‍ നായരും ക്യാബിന്‌ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 24

പകല്‍, നഗരം.

സിസിലി ബ്യൂട്ടി പാര്‍ലറില്‍ നിന്നും പറത്തു വരുന്നു. സിസിലിയുടെ കാറിനടുത്ത്‌
ബൈക്കില്‍ചാരി അല്‍ത്താഫ്‌, സിസിലിയെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

സിസിലിയുടെ ശ്രദ്ധയില്‍ പെടുന്നു. അതാരാകാം, എന്തിനാകാം എന്നൊരു ചിന്ത
സിസിലിയുടെ മനസ്സില്‍ ഉണ്ടായതുപോലെ മുഖത്ത്‌ വികാരങ്ങള്‍ വിരിയുന്നു.

അവരുടെ കണ്ണുകള്‍ ഇടയുന്നുണ്ട്‌. അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി വിരിയുന്നു.

സിസിലി കാറില്‍ കയറുന്നു, കയറുമ്പോഴും അവനെ വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

സിസിലിയുടെ മുഖത്ത്‌ ദേഷ്യ ഭാവമാണിപ്പോള്‍…..

അല്‍ത്താഫ്‌ മൊബൈലില്‍ സംസാരിക്കുന്നു.

അല്‍ത്താഫ്‌: (ഫോണില്‍)സാര്‍, അവര്‍ യാത്രയാവുകയാണ്‌…..
ബേ 00
കേ.നാഃ (ഫോണില്‍) അവര്‍ തിരിച്ചു വീട്ടിലേക്കാവുമോ…?

9000

അല്‍ത്താഫ്‌: (ഫോണില്‍) അല്ല, അവര്‍ ടൌണിലേക്കാണ്‌ പോകുന്നത്‌.
സിസിലിയുടെ കാര്‍ വീണ്ടും ഓടിത്തുടങ്ങുകയാണ്‌

ബബ

കേ.നാഃ(ഫോണില്‍) അല്‍ത്താഫ്‌, സിസിലിയെ ഫോളോ ചെയ്യുക, ആവശ്യമു
ണ്ടെങ്കില്‍ വിളിക്കുക.

9000

അല്‍ത്താഫ്‌ (ഫോണില്‍) ഏസ്‌, സാര്‍

അല്‍ത്താഫ്‌ കാറിനെ ഫോളോ ചെയ്തു കൊണ്ടിരിക്കുന്നു.

അവന്‍ ഫോളോ ചെയ്യുന്നത്‌, സിസിലി ശ്രദ്ധിച്ചു കൊണ്ടു തന്നെയാണ്‌ കാറ്‌ ഓടിക്കു
ന്നത്‌.
നഗരത്തിന്റെ തിരക്ക്‌ കൂടിയപ്പോള്‍ സിസിലിയുടെ കണ്ണുകളില്‍ നിന്നും അവന്‍ അപ്രത്യക്ഷനാ
യി. സിസിലിയുടെ മുഖത്ത്‌ ഒരു ആശ്വാസത്തിന്റെ കിരണങ്ങള്‍ തെളിയുന്നു.

പക്ഷെ, അല്‍ത്താഫിന്റെ കണ്ണുകളില്‍ സിസിലിയിപ്പോഴുമുണ്ട്‌.

നഗരത്തിലെ തിരക്കൊഴിഞ്ഞിടത്തെ ഒരു റെസ്റ്റോറന്റില്‍ കാര്‍ പ്രവേശിക്കുന്നു. കാര്‍
പാര്‍ക്ക്‌ ചെയ്തു സിസിലി റെസ്റ്റോറന്റിലേക്ക്‌ കയറിപ്പോകുന്നു. ഒരു സിംഗിള്‍ റൂമില്‍ കയറിയി
രിക്കുന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റോയി മാത്യു സിസിലിയുടെ മുറിയിലേക്ക്‌ കയറിപ്പോ
കുന്നു.

അല്‍ത്താഫ്‌ ഹാഫ്‌ ഡോറുള്ള ആ മുറിയുടെ ഓപ്പോസിറ്റായിട്ടുള്ള മേശയില്‍ ഇരിക്കു
ന്നു. പക്ഷെ, അവന്‍ അവരുടെ കാലുകള്‍ മാത്രമാണ്‌ ദൃശ്യമായിട്ടുള്ളത്‌.

അല്‍ത്താഫ്‌ (ഫോണില്‍) സാര്‍, സിസിലിയിപ്പോള്‍ ഒരു സിംഗിള്‍ റൂമില്‍ അവ
രുടെ ഫിനാന്‍സിംഗ്‌ കമ്പനിയിലെ സ്റ്റാഫ്‌ റോയി മാത്യുവൂമായിട്ട്‌ ഇരിക്കുകയാ
ണ്‌. അവര്‌ സംസാരിക്കുന്നതോ, അംഗ ചലനങ്ങളോ എനിക്ക്‌ കാണാന്‍ കഴിയു
ന്നില്ല. അവരുടെ കാലുകള്‍ മാത്രമാണ്‌ കാണുന്നത്‌. ആ കാലുകള്‍ക്ക്‌ അഹി
തമായ ചലനങ്ങളൊന്നുമില്ല….

900

കേ.നാഃ(ഫോണില്‍) അവിഹിതമായിട്ടുള്ളതെന്തിങ്കിലും കണ്ടാല്‍ വിളിക്കുക…
ഒന്നുമില്ലെങ്കില്‍ അവര്‍ പിരിഞ്ഞശേഷം എവിടേക്ക്‌ പോകുന്നെന്ന്‌ നോക്കുക,
വേണമെങ്കില്‍ മാത്രം പിന്‍ തുടരുക…

00

വെയിറ്റര്‍ വന്ന്‌ ഓര്‍ഡര്‍ ചോദിച്ചപ്പോള്‍ അല്‍ത്താഫിന്‌ അരോചകമായിത്തോന്നി.
അവന്‍ കുള്‍ഡ്രിംഗ്സിന്‌ ഓര്‍ഡര്‍ കൊടുത്ത്‌ കാത്തിരിന്നപ്പോള്‍ വെയിറ്റര്‍ സിസിലി ഇരിക്കുന്ന
റൂമിന്റെ ഡോര്‍ തുറന്ന്‌ അകത്തേക്ക്‌ കടന്നപ്പോള്‍ അവന്‍ സിസിലിയുടെ മുഖം കാണാന്‍ കഴി
ഞ്ഞു. അവര്‍ തികച്ചും ഗരവമായിട്ട്‌ സംസാരിക്കുകയാണെന്ന്‌ അറിഞ്ഞു. റോയി മാത്യു പറ
യുകയും സിസിലി കേള്‍ക്കുകയുമാണ്‌ ചെയ്യുന്നത്‌. അല്‍ത്താഫിന്‌ ഒന്നും കേള്‍ക്കാന്‍ കഴി
യുന്നില്ല.

9000

തികിച്ചും അപരിചിതരെപ്പോലെ അവര്‍ റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക്‌ വരുന്നു.
സിസിലി സ്വന്തം കാറിലും റോയി മാത്യു ബൈക്കിലും യാത്രയാകുന്നു.

9000

അല്‍ത്താഫ്‌ റോയി മാത്യുവിന്റെ പിന്നാലെ പോകുന്നു.

അവര്‍ നഗരത്തിലൂടെ ഓടി റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയിലെത്തി, റോയി മാത്യു ബൈക്കില്‍ നിന്നിറങ്ങി സ്ഥാപനത്തിലേക്ക്‌ കയറി സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നു.
അയാള്‍ ഇരിക്കുന്നുടത്തിനു നേരെ റോയി മാത്യു പേര്‍സണല്‍ ബാങ്കര്‍ എന്ന്‌ ഇംഗ്ലീഷില്‍ വച്ചിരിക്കുന്നത്‌ അല്‍ത്താഫ്‌ വായിക്കുന്നു.

സീന്‍ 25

രാത്രി, കുരുവിളയുടെ വീട്‌.

ഡൈനിംഗ്‌ ഹാള്‍.

ഭക്ഷണ മേശയില്‍ ഭക്ഷണം കഴിക്കാന്‍ റെഡിയായിരിക്കുന്നു.

ഓരോരുത്തരായിട്ടെത്തുന്നു.

കുരുവിള, റോസ്‌, ജോമോന്‍. വളരെ സന്തോഷത്തിലാണ്‌. സിസിലിയും എത്തുന്നു, പക്ഷെ, സിസിലി മുഡിയാണ്‌. എല്ലാവരും അതത്‌ സ്ഥാനങ്ങളില്‍ ഇരിക്കുന്നു. സ്വയം എല്ലാവരും പ്ലെയ്റ്റുകള്‍ മുന്നില്‍ നിരത്തുന്നു. പുങ്കനി ഹാളിലെത്തി എല്ലാവരുടേയും പ്ലെയ്റ്റുകളിലും വിഭവങ്ങള്‍ വിളമ്പുന്നു. ശേഷം അവളും സിസിലിയുടെ അടുത്ത കസേരയില്‍ ഇരിക്കുന്നു. പൂങ്കനിയും മൂഡിയാണ്‌.

കുരുവിള എല്ലാവരെയും (ശദ്ധിക്കുന്നു.
കുരുവിള: എന്നതാ സിസിലി ഒരു ശബ്ദമില്ലായ്മ. റോസ്മോളും ജോമോനും പിണക്കത്തിലാണോ. അതോ സിസിലിയും കൊച്ചുമോളും പിണങ്ങിയതാ

ണോ…?
റോസ്‌ എനിക്ക്‌ പിണക്കമൊന്നുമില്ല പപ്പാ… രണ്ട്‌ ദിവസമായിട്ട്‌ മമ്മിക്കും ചേച്ചിക്കും എന്തോ കുഴപ്പമുണ്ട്‌…
ജോ: എനിക്കും പെണക്കമൊന്നുമില്ല പപ്പാ…

കുരുവിള സിസിലിയേയും പുങ്കനിയേയും (ശ്രദ്ധിക്കുന്നു. അവര്‍ നിശ്ശബ്ദം, തലയുയര്‍ത്താതെയിരുന്ന്‌ ഭക്ഷണം കഴിക്കുന്നു.
കുരുവിള: എന്നതാ സിസിലി…?

ജോമോന്റെ ഭക്ഷണ രീതി കണ്ടിട്ട്‌ റോസിന്‌ ഇഷ്ടമായില്ല.
റോസ: ഒന്നു പതുക്കെ കഴിക്കെടാ…
ജോ: എനിക്ക്‌ ധൃതിയുണ്ട്‌… ഹോം വര്‍ക്ക്‌ ചെയ്യാനുണ്ട്‌…
കുരുവിള: അതെന്നാ ജോമോനെ നീ സ്‌കൂള്‍ വിട്ടു വന്നയുടനെ ഹോം വര്‍ക്ക്‌ ചെയ്തില്ലെ…..?
റോസ്‌ അവന്‍ കളിക്കാന്‍ പോയി പപ്പാ…സന്ധ്യ കഴിഞ്ഞാ വന്നത്‌.. എന്നിട്ടെന്താ മമ്മി ഒരക്ഷരം ചോദിച്ചില്ല.
കുരുവിള: സിസിലി… എന്നതാ പറ്റിയത്‌… കാര്യം പറയ്‌… അല്ലാതെ മുഖം വീര്‍പ്പിച്ചോണ്ടിരുന്നാല്‍ എനിക്ക്‌ ദേഷ്യം വരുവേ…

സിസിലി മിണ്ടില്ലായെന്ന്‌ കണ്ടിട്ട്‌,
കുരുവിള: എന്നതാ കൊച്ചുമോളെ… നിങ്ങളു രണ്ടും പെണങ്ങിയോ…?

പൂങ്കനി വളരെ ദയനീയമായിട്ട്‌ കുരുവിളയെ നോക്കുന്നു…
ടേബിള്‍ നിശ്ശൂബ്ദമാവുകയാണ്‌.

സീന്‍ 26

രാത്രി, റോസിന്റെ ബെഡ്റൂം.

റോസ്‌ ഉറക്കത്തിനുള്ള തയ്യാറെടുപ്പുകളിലാണ്‌.

ബാത്ത്‌ റൂമില്‍ നിന്നും പുങ്കനി വരുന്നു. അവള്‍ അടുത്ത ബെഡ്ഡ്‌ ശരിയാക്കുന്നു.

റോസ്‌ കിടക്ക വിരി കഴിഞ്ഞ്‌ പൂങ്കനിയുടെ അടുത്തെത്തുന്നു. പൂങ്കനിയെ പിടിച്ച്‌ നേരെ നിര്‍ത്തി കണ്ണുകളില്‍ തറപ്പിച്ചു നോക്കുന്നു.

റോസ്‌; എന്തേ രഹസ്യം പൊട്ടിയോ…?
പുങ്കനി: രഹസ്യമോ…?
റോസ: ഓ.. സോണിച്ചായന്റെ…?
പൂങ്കനി: എന്തു രഹസ്യം… എനിക്കൊരു രഹസ്യവുമില്ല……
റോസ്‌: പിന്നെ എന്നതാ…?
പുങ്കനി: മമ്മിക്ക്‌ സംശയം.
റോസ്‌; അംഗിളിനെ…?
പുങ്കനി: അല്ല, പപ്പയെ…
റോസ: (ഞെട്ടുന്നു) വാട്ട്‌….?
പുങ്കനി: എന്നെ മാത്രമല്ല, പലരേയും…
റോസ്‌; ഓ… ഗോഡ്‌…

റോസ്‌ തളര്‍ന്ന്‌ കട്ടിലില്‍ ഇരിക്കുന്നു.
സീന്‍ 27

സിസിലിയുടെ ബെഡ്റൂം.

നീലിച്ച പ്രകാശമുള്ള മുറിയില്‍ കുരുവിള കട്ടിലില്‍ കിടക്കുന്നു. അയാള്‍ ഉല്ലാസവാ നാണ്‌.

സിസിലി ബാത്ത്‌ റൂമില്‍ നിന്നും പുറത്ത്‌ വരുന്നു. തലമുടി കെട്ടിയൊതുക്കി, തോളത്ത്‌ കിടന്നിരുന്ന തുവര്‍ത്ത്‌ വിരിച്ചിട്ട്‌, സാവധാനം കട്ടിലില്‍, കുരുവിളയുടെ അടുത്ത്‌ കിടക്കുന്നു. അയാള്‍ക്ക്‌ പുറം തിരിഞ്ഞ്‌.

അയാള്‍ ഭാര്യയെ, ഭര്‍ത്താവിന്റെ സ്വാതന്ത്രയത്തോടെ, ആവശ്യത്തോടെ ദേഹത്തേക്ക്‌ അടുപ്പിക്കുന്നു. അവള്‍ കുതറിമാറുന്നു.

സിസിലി: എനിക്ക്‌ സുഖമില്ല…

സിസിലി: ഒന്നുമില്ല…
അവള്‍ ബെഡ്റും ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ ഉറങ്ങാന്‍ കിടക്കുന്നു.

സീന്‍ 28

രാത്രി വളരെ ഇരുട്ടിയ ശേഷം.

റോസിന്റെ ബെഡ്‌ റും.

റോസ്‌ പൂങ്കനിയുടെ കട്ടിലില്‍ വന്നിരിക്കുന്നു. പൂങ്കനി ഉറക്കത്തിലാണ്‌. അവളുടെ ചെവിയില്‍ വിളിക്കുന്നു.

റോസ: ചേച്ചി.
പൂങ്കനി ഞെട്ടിയുണരുന്നു.

പുങ്കനി: എന്താ മോളെ….?

റോസ: എനിക്ക്‌ പേടിയാകുന്നു.
പുങ്കനി റോസിനെ ദേഹത്തേക്ക്‌ ചേര്‍ത്ത്‌, കെട്ടിപ്പിടിക്കുന്നു.

സീന്‍ 29

പകല്‍, ഹോസ്പിറ്റല്‍ റെക്കവറി റും.

സിന്ധു കട്ടിലില്‍ കിടന്ന്‌ ഞെളിപിരി കൊള്ളുന്നു. നേഴ്‌സ്‌ സാവധാനം സിന്ധുവിന്റെ തലയില്‍ തടവവുന്നുണ്ട്‌. സിന്ധു കണ്ണുകള്‍ തുറക്കാനുള്ള ശ്രമത്തിളാണ്‌. പക്ഷെ തുറക്കുന്നി

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിന്ധു ഉറക്കത്തിലേക്ക്‌ മടങ്ങുന്നു.
അവളുടെ മനസ്സിന്‍ മങ്ങിയ ദൃശ്യങ്ങള്‍…

ബ0

സീന്‍ 29 എ
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

സിന്ധുവിന്റെ വീട്ടിലേക്ക്‌ ഒരാള്‍ ഓടി വരുന്നു. അയാള്‍ വിളിച്ചിട്ട്‌ സിന്ധു പുറത്തേക്ക്‌ വരുന്നു. അയാള്‍ പറയുന്നത്‌ കേട്ട്‌ അന്ധാളിച്ച്‌ നില്‍ക്കുന്നു.

പെട്ടന്ന്‌ അവരുടെ കണ്‍ വെട്ടത്തേക്ക്‌ ഒരു പോലീസ്‌ ജീപ്പ്‌ ഓടിയെത്തുന്നു. പോലീസ്‌
ജീപ്പിന്‌ പിറകെ ആളുകളും ഓടിയെത്തുന്നുണ്ട്‌.

ജീപ്പ്‌ മുറ്റത്ത്‌ വന്ന്‌ നില്‍ക്കുന്നു. അതില്‍ നിന്നും പോലീസുകാരും വിലങ്ങു വച്ച സുകുമാരനും ഇറങ്ങുന്നു. ഓടി വന്ന ആളുകള്‍ സുകുവിനു നേരെ ക്രുദ്ധരാകുന്നു. അവരിലൊരാള്‍ സുകുവിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. ആരോ ഒരാള്‍ കല്ലെടുത്ത്‌ സുകു വിനെ എറിയുന്നു. കൂടിക്കൊണ്ടരിക്കുന്ന ആളുകളെ അകറ്റാന്‍ പോലീസ്‌ ശ്രമിക്കുന്നു.
അവര്‍ അതില്‍ പരാജയപ്പെടുന്നു. ഉടന്‍ തന്നെ പോലീസ്‌ സുകുവിനെ ജീപ്പില്‍ കയറ്റി പോകുന്നു. ഇടയില്‍ വീണ്ടും സുകുവിന്‌ കല്ലേറ്‌ കിട്ടുന്നു.

900

സീന്‍ 29 ബി
ഹോസ്പിറ്റല്‍ ബെഡ്ഡില്‍ സിന്ധു പിറുപിറുക്കുന്നു. അമ്മേ…..
സീന്‍ 30

പകല്‍.

ചപ്പു ചവറുകളാല്‍ വൃത്തികേടായിക്കിടക്കുന്ന ബസ്സ്റ്റാന്റ്‌…

വൃത്തിയാക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍…

നാഷനല്‍ സര്‍വ്വീസ്‌ സ്‌കീമിന്റെ ഒരു സന്നദ്ധ പ്രവര്‍ത്തനമാണത്‌…. ചപ്പു ചവറുകള്‍,
പ്ലാസ്റ്റിക്‌ കുപ്പികള്‍ ഒക്കെ പെറുക്കി കുട്ടകളില്‍, ചാക്കുകളില്‍ ശേഖരിക്കുകയാണവര്‍….

അവര്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ അദ്ധ്യാപകരാണ്‌… അവരെല്ലാം ബാഡ്ജുകള്‍ മരിച്ചിദുണ്ട.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്‌, അവരില്‍ റോസിനെയും എബി മാത്യുവിനെയും കാണാം.
അവരു രണ്ടാളും അടുത്തടുത്തു നിന്നാണ്‌ ജോലികള്‍ ചെയ്യുന്നത്‌, അവര്‍ക്കടുത്ത്‌ റോസിന്റെ
സ്നേഹിത ഗോപികയുണ്ട്‌, എബി മാത്യുവിന്റെ സുഹൃത്തുക്കളുമുണ്ട്‌.

റോസിന്റെയും എബി മാത്യുവിന്റെയും ചലനങ്ങളില്‍ ഇത്തിരി താല്പര്യക്കൂടുതല്‍ തോന്നിക്കുന്നുണ്ട്‌.
സീന്‍ 31

പകല്‍, ഐസ്ക്രീം പാര്‍ലര്‍.

ഒരു ടേബിളില്‍ റോസ്‌, ഗോപിക മറ്റ്‌ സുഹൃത്തുക്കള്‍ സോഫ്റ്റ്‌ (്ധിംഗ്‌ കഴിച്ചു കൊണ്ടിരിക്കുന്നു.

അവിടേക്ക്‌ എബി മാത്യുവും സുഹൃത്തുക്കളും എത്തുന്നു. എബി റോസിനെ കാണു ന്നു.

എബി: ഹായ്‌… റോസ്‌…

റോസ്‌: ഹായ്‌…. എഏബി…..
എബി: റോസ്‌…. പ്ലീസ്‌….. വണ്‍ മിനിറ്റ്‌…

റോസ്‌; ഈം……..?

റോസ്‌ എബിക്കൊപ്പം കുറച്ചകലെ മാറി നിന്ന്‌ സംസാരിക്കുന്നു. റോസിന്റെ സുഹൃത്തു ക്കള്‍ അത്‌ ശ്രദ്ധിച്ചിരിക്കുകയാണ്‌. റോസ്‌ മടങ്ങി വന്നപ്പോള്‍ ഒരു സുഹൃത്ത്‌ അര്‍ദ്ധ ഗര്‍ഭമായി ചിരിക്കുന്നു.

പാര്‍ലറില്‍ ഒരൊഴിഞ്ഞ കോണിലെ ടേബിളില്‍ ഐസ്ക്രീം നുണഞ്ഞു കൊണ്ട്‌ അവരെത്തെന്നെ നോക്കിയിരിക്കുന്നു, വിവേക്‌, അല്‍ത്താഫ്‌.

സീന്‍ 32

പകല്‍.

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനി.

യഥാവിധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

ജൂലിയുഠ എന്തെല്ലാമോ എഴുതിക്കൊണ്ടിരിക്കുന്നു. അവള്‍ സാരിയാണ്‌ ധരിച്ചിരിക്കു ന്നത്‌. ശരീര ഭാഗങ്ങള്‍ പുറത്തു കാണും വിധം സെക്സിയായിട്ടാണ്‌ വസ്ത്രം ധരിച്ചിരിക്കുന്ന
ത്‌. സ്റ്റാഫുകളായ പുരുഷന്മാരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്‌. മറ്റു സ്ത്രീകള്‍ക്കും സോമന്‍നായര്‍ക്കും അത്‌ വള്‍ഗറായിട്ടാണ്‌ തോന്നുന്നത്‌. അവരുടെ മുഖങ്ങളില്‍ നിന്നും അത്‌
വൃക്തമാകുന്നുണ്ട്‌.

സീന്‍ 32 എ

ജൂലി ഒരു ഫയലുമായിട്ട്‌ ക്യാബിന്ലേക്ക്‌ പോകുന്നു.
ജൂലി: എസ്ക്യൂസ്മി സാര്‍.
കുരുവിള: ഏസ്‌.
ജൂലി: ഒരു സംശയം ചോദിക്കാനാണ്‌.
കുരുവിള: ഏസ്‌…..
കുരുവിള ജോലിയില്‍ വ്യാപൃതനായിരുന്നു, തലയുയര്‍ത്തി നോക്കിയപ്പോള്‍ പ്രദര്‍ശന

പരമായുള്ള ജൂലിയുടെ വസ്ത്ര ധാരണം കാണുന്നു. അനാവൃതമായിരിക്കുന്ന ശരീര ഭാഗങ്ങള്‍ ശ്രദ്ധിക്കുന്നു. അയാള്‍ക്കതില്‍ കൌതുകം തോന്നുന്നുണ്ട്‌.

ജൂലി: സാര്‍ ഇവിടെ മെയിന്റയിന്‍ ചെയ്യുന്ന അക്കണ്ടിംഗ്‌ സിസ്റ്റം ഓഥന്റിക്ക്‌
ആണോ… ലീഗലി ഉപയോഗിക്കാവുന്നതാണോ എന്നൊരു സംശയം…..

കുരുവിള: ഏസ്‌, അത്‌ പഴയ മലയാളം രീതിയിലുള്ളതാണ്‌. ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ ഉപയോഗിച്ചു വെന്നു മാത്രം പക്ഷെ, സെയില്‍ ടാക്സ്‌, ഇന്‍കം ടാക്സ്‌ അംഗീകരിച്ചിട്ടുണ്ട്‌. അപ്പന്റെ കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്നതാണ്‌. ആ പഴമ, പെരുമ കളയേണ്ടായെന്നു വച്ചു…

ജൂലി: ഓ… റൈറ്റ്‌, വെരി നൈസ്‌.. ഐ തിങ്ക്‌ സാറിന്റെ മനസ്സ്‌ ഇന്നും ഓര്‍ത്തഡോക്സ്‌ ആണ്‌…

കുരുവിള: ഏസ്‌ ജൂലി… ഞാനതില്‍ അഭിമാനം കൊള്ളുന്നു.

ജൂലി: ഗുഡ്‌…. താങ്ക്‌ യൂ സാര്‍…
ജ്യൂലി തിരിച്ചു നടക്കുന്നു.

കുരുവിള: ബട്ട്‌, ജൂലി… ജൂലിക്ക്‌ സാരിയാണോ കൂടുതല്‍ ഇഷ്ടം…
ജൂലി: ഏസ്‌ സാര്‍…

കുരുവിള: എന്നാലും ഇത്രക്ക്‌ എക്സിബിഷന്‍ വേണോ…?
ജൂലിക്ക്‌ ജാള്യത.

സീന്‍ 33

പകല്‍.
നഗരത്തിലൂടെ റോസ്‌ സ്കൂട്ടി ഓടിച്ചു പോകുന്നു. അവള്‍ കോളേജില്‍ പോകുകയാണ്‌
ബൈക്കില്‍ വിവേകും ഷാഹിനയും അവളെ പിന്തുടരുന്നു. റോസ്‌ കോളേജിലെത്തി സ്‌കൂട്ടി പാര്‍ക്കിംഗ്‌ ഏരിയായില്‍ വച്ച്‌ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക്‌ പോകുന്നു.
വിവേകും ഷാഹിനയും അവളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
റോസും കൂട്ടുകാരും കണ്ണുകളില്‍ നിന്നും മറഞ്ഞു കഴിഞ്ഞ്‌ കാമ്പസ്സിലെ മരച്ചുവട്ടില്‍ സംസാരിച്ചു നില്‍ക്കുന്ന ആണ്‍കുട്ടികളുടെ അടുത്തേക്ക്‌ ഷാഹിന നടന്നെത്തുന്നു.
ഷാഹിന: ഞാന്‍ സരിത, സെക്കണ്ട്‌ ബീക്കോമിലെ റോസില്ലെ… റോസിന്റെ ഫ്രണ്ട്‌ ഗോപിക… ഗോപികയുടെ കസിനാ… ഗോപിക ഇന്ന്‌ വന്നില്ലെന്നു തോന്നുന്നു, ആ

കുട്ടി താമസ്സിക്കുന്നതെവിടെയാണെന്നറിയുമോ…..?

ഒരാണ്‍കുട്ടി: ഗോപിക വന്നില്ലേ… ഞാന്‍ കണ്ടെന്നു തോന്നുന്നു. (മറ്റൊരു ആണ്‍ കുട്ടിയോട്‌) എടാ.. ജോണ്‍സി നിന്റെ ക്ലാസ്‌മേറ്റ്‌ ഗോപിക എവിടാ താമസ്സിക്കുന്ന

ത്‌…?
ജോണ്‍സി: അറിയില്ലെടാ…

ഷാഹിന: ഓ…. ഒന്നു തിരക്കിയാല്‍ നന്നായിരുന്നു.
ജോണ്‍സി ആര്‍ക്കോ ഫോണ്‍ ചെയ്യുന്നു.

ജോണ്‍സി: ടീ… ഗോപിക എവിടാ താമസ്സിക്കുന്നത്‌… എവിടെ… ടിബി റോഡില്‍ ഫസ്റ്റ ലെഫ്റ്റില്‍ സെക്കണ്ട്‌… ഓകെ…. അത്‌ ഗോപികയുടെ ഒരു കസിന്‍…(ഷാഹി
നയോട്‌) ടിബി റോഡില്‍ ഫസ്റ്റ്‌ ലെഫ്റ്റില്‍ സെക്കണ്ട്‌ ഹസ്‌…

ഷാഹിന: താങ്ക്‌: യൂ ജോണ്‍സി…….
സീന്‍ 34

പകല്‍, ഒരു വീടിന്റെ ഗെയിറ്റ്‌ കടന്ന്‌ വിവേകും ഷാഹിനയും ബൈക്കില്‍…
വീടിന്റെ കോളിംഗ്‌ ബെല്ലടിച്ച്‌ കാത്തു നില്‍ക്കുന്നു.
പ്രായം കൂടിയൊരു സ്ത്രീയാണ്‌ കതക്‌ തുറന്നത്‌, സേര്‍വന്റാണെന്നു തോന്നുന്നു.

ഷാഹിന: ഗോപിക ഇല്ലേ…?

സ്ത്രീ: ഉണ്ട്‌, സുഖമില്ല, പനിയാണ്‌… വിളിക്കാം… വാ….ഇരിക്കു…

സ്ത്രീ കതക്‌ തുറന്ന്‌ അവര്‍ക്ക്‌ മുറിയിലേക്ക്‌ കയറാന്‍ ഇടം കൊടുക്കുന്നു. അവര്‍ അകത്ത കയറി സെറ്റിയില്‍ ഇരിക്കുന്നു. സ്ര്രീ അകത്തേക്ക്‌ പോകുന്നു. കുറച്ച്‌ കഴിഞ്ഞാണ്‌ ഗോപിക വരുന്നത്‌.

ഗോപിക: ആരാണ്‌ … എന്താണ്‌ വേണ്ടത്‌…?

ഷാഹിന: ഗോപിക ഞാന്‍ നാന്‍സി, റോസിനെപ്പറ്റി ഒരു കാര്യം അറിയാന്‍ വേണ്ടി വന്നതാണ്‌…

ഗോപിക: റോസിനെ പറ്റിയോ… അവള്‍ ഇന്ന്‌ ക്ലാസില്‍ വന്നിട്ടില്ലേ…?
ഷാഹിന: റോസില്‍ നിന്നും നേരിട്ടറിയേണ്ടതല്ല.
ഗോപിക: പിന്നെ എന്താണ്‌….. എനിക്കൊന്നും അറിയില്ല.

ഷാഹിന: ഗോപികയ്ക്കറിയും… ഗോപികയ്ക്കു മാത്രം.
ഗോപിക അങ്കലാപ്പിലായിരിക്കുന്നു.

വിവേക്‌ ഗോപിക ടെന്‍ഷന്‍ അടിക്കേണ്ട കാര്യമൊന്നുമില്ല, ഒരു സിമ്പിള്‍ കാര്യമാണ്‌. റോസിന്റെ ഒരു അഫയര്‍…

ഗോപിക: അഫയറോ …. ആരു പറഞ്ഞു…? എനിക്കറിയില്ല.

വിവേക്‌: ഹീ ….. വണ്‍ …എബി മാത്യു…

ഗോപിക: എബി മാത്യു… ഏത്‌ എബി മാത്യു…..?

ഷാഹിന: റോസുമായിട്ട്‌ അഫയറുള്ള എത്ര എബി മാത്യുമാരുണ്ട്‌…?

ഗോപിക: (ദേഷ്യം വരുന്നു) വാട്ട്‌… യൂവാര്‍ മിസ്റ്റേക്കന്‍… നിങ്ങളാരാണ്‌…
ശരിക്കും എന്താണ്‌ അറിയേണ്ടത്‌…?. നമുക്ക്‌ അവളോടുതന്നെ ചോദിക്കാം…
വിവേക: നേരിട്ട്‌ ചോദിക്കാനാണെങ്കില്‍ ഗോപികയെ കാണാന്‍ വരേണ്ടയിരുന്നില്ലല്ലോ…

ഷാഹിന: ശരിക്കും അങ്ങിനെ ഒരു അഫയര്‍ ഉണ്ടോ….?

ഗോപിക: റോസിനില്ല…. പക്ഷെ, ഫിസിക്സിലെ എബി മാത്യുവിന്‌ ഉണ്ടോ എന്നെ
നിക്കറിയില്ല….

ഷാഹിന: അത്രേ ഉള്ളോ… ഞാന്‍ കരുതി… വിട്ടു കളയ്‌… ഞാന്‍ തെരക്കിയിട്ടു പോയകാര്യം ആരും അറിയാണ്ട്‌…

ഗോപിക : എന്തിനായിത്‌…?

വിവേക്‌ റോസിന്‌ ഒരു വിവാഹം… ആലോചന തുടങ്ങിയതേയൊള്ളൂ… അവരെ അറിയിച്ചിട്ടില്ല… അതുകൊണ്ട്‌ റോസിനും അറിയില്ല…

ഗോപിക: ഓ…..

ഷാഹിന: ഓക്കെ… താങ്ക്‌ യൂ ഗോപിക… എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു……
ഗോപിക മറുപടി പറയുന്നില്ല, അവള്‍ വല്ലാത്തൊരു മാനസിക അവസ്ഥയിലാണെന്നു തോന്നുന്നു.
സ്ര്രീ രണ്ടു ഗ്ലാസില്‍ കൂള്‍്ഡ്രിംഗ്സുമായി വരുന്നു.
ഗോപിക: പ്ലീസ്‌… കഴിച്ചിട്ടു പോകാം…

ഷാഹിന: ഓകെ… താങ്ക്‌സ്‌…..
അവര്‍ കുശ്ഡ്രിംഗ്സ്‌ ഗ്ലാസുകള്‍ വാങ്ങുന്നു.

സീന്‍ 35

പകല്‍, ഐസ്ക്രീം പാര്‍ലര്‍.

ആറു പഫേര്‍ക്കിരിക്കാവുന്ന ടേബിളില്‍ എബി മാത്യുവും രണ്ട്‌ കൂട്ടുകാരും ഇരിക്കുന്നു.
അവര്‍ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാണ “ഇരിക്കുന്നത്‌. അവിടേക്ക്‌ വിവേകും അല്‍ത്താഫും വരുന്നു. അവര്‍ എബി മാത്യുവിന്‌ അഭിമുഖമായിരിക്കുന്നു.

വിവേക്‌: എബി മാത്യുവല്ലേേ…?

എബി: അതെ…

വിവേക്‌: ഞാന്‍ വിവേക്‌, ഇത്‌ അല്‍ത്താഫ്‌. ഞങ്ങള്‍ നോവല്‍ ഇന്‍വെസ്റ്റിഗേറ്റഴ്സില്‍ നിന്നു വരുന്നു.

എബി; ഓ…
മറ്റുള്ളവര്‍ അന്തം വിട്ടിരിക്കുന്നു.

വിവേക്‌: എബിയുടെ ഒരു അഫയറില്ലെ…. റോസ്‌ മരിയ കുരിവിള….

എബി: അഫയറോ… എനിക്കോ… റോസിനോടോ….(അവന്‍ ചിരിക്കുന്നു) ആരു പറഞ്ഞു…..?

അല്‍ത്താഫും: പിന്നെ…?

എബി: ഷീ ഈസ്‌ മൈ ബെസ്റ്റ്‌ (ഫ്രണ്ട്‌…

വിവേക: റിയലി….?

എബി: ഏസ്‌, പ്രോമിസ്സ്‌….

ഒരു ആണ്‍കുട്ടി: (ദേഷ്യം വരുന്നു) എന്താ കാര്യം… നിങ്ങളെന്തിനാ… അക്കാര്യം
തെരക്കുന്നത്‌…..?

അല്‍ത്താഫ്‌: ഒരു വിവാഹം റോസിന്‌… അന്വേഷിച്ചു വന്നപ്പോ… എബിയുടെ പേരു കേട്ടു…

എബി: എവിടന്ന്‌…ആരു പറഞ്ഞു…..?
വിവേക: പ്രത്യകിച്ച്‌ ആരും അങ്ങിനെ പറഞ്ഞൊന്നുമില്ല… കേട്ടു അത്രമാത്രം…

അല്‍ത്താഫ്‌: പറഞ്ഞവരോട്‌ ഞങ്ങളപ്പത്തന്നെ മറുപടിയും കൊടുത്തു. മാത്യു സാറിന്റെ മകന്‍ അതിനൊന്നും പോകില്ലെന്ന്‌…

അവരുടെ ടേബിളിലേക്ക്‌ ഭക്ഷണവുമായി വെയിറ്റര്‍ വരുന്നു. വെയിറ്റര്‍ ഭക്ഷണം നിരത്തി വക്കുന്നു.

എബി: നിങ്ങള്‍ക്ക്‌ എന്താണു വേണ്ടത്‌…?
വിവേക്‌: നത്തിംഗ്‌…താങ്ക്‌സ്‌…

എബി: പിന്നെ ഒരു കാര്യം റോസ്‌ നല്ല കുട്ടിയാ … ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും കൂട്ടി യോജിപ്പിക്കരുത്‌… (സ്വരത്തില്‍ ശബ്ദ വൃത്യാസം വരുന്നു)
ഞങ്ങളെ ഫൂളാക്കിയിക്കളയാമെന്നും കരുതരുത്‌…

വിവേക്‌ (സ്വര വ്ൃത്യാസം മനസ്സിലാകുന്നു) ഇല്ല…ഇല്ല… സോറി ഞങ്ങള്‍ പോകുന്നു…

ഒരാണ്‍കുട്ടി: എങ്കില്‍ സാറന്മാരു ചെല്ല്‌…
വളരെ വേഗം വിവേകും അല്‍ത്താഫും അവിടെ നിന്നും പോകുന്നു.

സീന്‍ 36

വൈന്നേരം, നഗരത്തിലെ ഒരു ഹോട്ടല്‍. ഒരു റൂമില്‍ കേണല്‍ നായര്‍ തനിച്ചാണ്‌.
റൂമിലെ ടിവിയില്‍ അനിമല്‍ പ്ലാനറ്റ്‌ കണ്ട്‌ രസിച്ചിരിക്കുന്നു.
മൊബൈല്‍ അടിക്കുന്നു.

കേ.നാഃ(ഫോണില്‍) ഏസ്‌ വിവേക്‌…
ബേ

വിവേക്‌: (ഫോണില്‍) സാര്‍ ഞങ്ങള്‍ റിസപ്ഷനില്‍ എത്തി.
വിവേകിന്റെ അടുത്ത്‌ രാജേഷുമുണ്ട്‌.

9000

കേ.നാഃ(ഫോണില്‍) കം ടു മി… റൂ നമ്പര്‍ വണ്‍ ഇലവണ്‍….

9000

വിവേക്‌: (ഫോണില്‍)ഓകെ… സാര്‍…

ബബ

വിവേകും രാജേഷും കേണല്‍ നായര്‍ ഇരിക്കുന്ന മുറിയിലേക്ക്‌ വരുന്നു.
കേ.നാ: രാജേഷ്‌…
രാജേഷ്‌: അതെ

കേ.നാ: ഇരിക്കു… വിവേക്‌ പറഞ്ഞില്ലേ. കുരുവിള ജോസഫിന്റെ മകള്‍ റോസിന്‌
ഒരു പ്രപ്പോസല്‍. ഇന്റര്‍ നാഷനലായി ഗോള്‍ഡ്‌ ബിസിനസ്സ്‌ ചെയ്യുന്ന ഗ്രൂപ്പിലെ
ഒരു പാര്‍ട്ടണറുടെ മകനു വേണ്ടി.

രാജേഷ്‌: വിവേക്‌ പറഞ്ഞു.

കേ.നാഃ നിങ്ങള്‍ ക്ലാസ്മേറ്റാണ്‌ അല്ലേ…..?

രാജേഷ്‌: അതെ.

കേ.നാഃ പ്രധാനമായും ഞങ്ങള്‍ക്ക്‌ അറിയേണ്ടത്‌ ഫിനാന്‍ഷ്യല്‍ വിവരങ്ങളാണ്‌.

രാജേഷ്‌ എനിക്കറിയാവുന്നതെല്ലാം പറയാം… പിന്നെ പെണ്‍കുട്ടിയെപ്പറ്റി നല്ല
അഭിപ്രായമാണ്‌, വീട്ടുകാരെപ്പറ്റിയും.

രാജേഷ്‌ :കുരുവിള സാറിന്റെ അപ്പച്ചന്‍ തുടങ്ങിയതായിരുന്നു. ഇരുപത്തിയഞ്ചു
കൊല്ലമെങ്കിലുമായിക്കാണും കുരുവിള സാര്‍ രംഗത്ത്‌ വന്നിട്ട്‌.

രാജേഷ്‌: ആകാം.
കേ.നാ: ഹോട്ട്‌…?
രാജേഷഃ” അല്‍പം.

കേ.നാ: വിവേക്‌ ഭക്ഷണം പറയ്‌.

വിവേക്‌ ഫോണിലൂടെ ഭക്ഷണത്തിന്‌ ഓര്‍ഡര്‍ കൊടുക്കുന്നു.
രാജേഷ്‌: സ്വര്‍ണ്ണപ്പണയമാണ്‌ പ്രധാനം, ചിട്ടിയുണ്ട്‌, മണി (്രാന്‍ഫര്‍, റിയലെസ്്റ്റേ
റ്‌… കുറച്ച്‌ റബ്ബര്‍ തോട്ടവുമുണ്ട്‌…
കേ.നാ: ഈ അടുത്തകാലത്ത്‌ ഒരു പ്രോപ്പര്‍ട്ടി വില്‍പന മുടങ്ങിപ്പോയിട്ടുണ്ട്‌
അല്ലേ… സാമ്പത്തിക മാന്ദ്യമാണോ കാരണം…..?

രാജേഷഃ” സാമ്പത്തിക മാന്ദ്യം….. ഒരു കാരണമാകാം.. മറ്റെന്തിനോ വേണ്ടികുറച്ച്‌
പണം മുടക്കേണ്ടി വന്നിട്ടൊണ്ട്‌, കൃത്യമായിട്ടറിയില്ല.. എന്നു വച്ച്‌ അത്‌ സ്ഥാപന
ത്തിന്‌ ഒരു പ്രശ്‌നമായിട്ടിതല്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ സ്റ്റാഫുകള്‍ അത്‌ കാര്യമാ
യിട്ടെടുത്തിട്ടില്ല.

കേ.നാ: കുരുവിളയുടെ ഭാര്യ സിസിലി എങ്ങിനെയാ ആള്‌…..?

രാജേഷ്‌: നല്ല സ്ത്രീയാണ്‌. ഞങ്ങളെ ജോലിക്കാരായിട്ടല്ല കാണുന്നത്‌. അവ
രുടെ വീട്ടിലൊരു തമിഴത്തി പെണ്ണുണ്ട്‌, വേലക്ക്‌, അതിനെപ്പോലും അവര്‍
മോളെപ്പോലെയാ കാണുന്നത്‌.

അവരുടെ മുറിയിലേക്ക്‌ ഭക്ഷണം എത്തുകയാണ്‌. സംസാരം മുറിഞ്ഞു പോയിരിക്കു
ന്നു.

അവര്‍ ഭക്ഷണത്തിലേക്ക്‌ പോകുന്നു.

സീന്‍ 37

പകല്‍, കുരുവിളയുടെ വീട്‌.
കാറില്‍ സിസിലിയും പൂങ്കനിയും പുറത്തേക്ക്‌ പോകുന്നു. കാര്‍ റോഡിലിറങ്ങി ഓടി
ക്കൊണ്ടിരിക്കുന്നു.

സീന്‍ 37 എ

നഗരത്തിലൂടെ ഓടുന്ന കാറിനെ പിന്‍തുടര്‍ന്ന്‌ വിവേക്‌ ബൈക്കില്‍… കാര്‍ നഗര
ത്തിലെ ഒരു ഹോസ്പിറ്റലില്‍ കടയറുന്നു. കാര്‍ പാര്‍ക്കിംഗ്‌ ഏരിയായില്‍ പാര്‍ക്ക്‌ ചെയ്യുന്നു.

കാറില്‍ നിന്നിറങ്ങി സിസിലിയും പുങ്കനിയും ഗൈനക്കോളജിസ്റ്റിന്റെ ഓട്ട്‌ പേഷ്യന്‍സ്‌
മുറിക്കു പുറത്ത്‌ കാത്തിരിക്കുന്നു. അവിടെ ഡോക്ടറെ കാണാന്‍ മറ്റു പലരും ഇരിക്കുന്നുണ്ട്‌.

സിസിലി വളരെ ഗൌാരവത്തിലാണ്‌. പുങ്കനി കാര്യമെന്തെന്ന്‌ മനസ്സിലാകാതെ നിര്‍വ്വികാ
രയായിട്ടാണ്‌ ഇരിക്കുന്നത്‌.

സിസ്റ്റര്‍ പേരു വിളിക്കുകയും ഒരു രോഗി അകത്തേക്ക്‌ പോകുകയും ചെയ്യുന്നു.

സീന്‍ 37 ബി

സിസ്റ്റര്‍ വിളിക്കുന്നു: പൂങ്കനി ഇരുപത്തിയഞ്ച്‌ വയസ്സ്‌.
വിളിക്കുന്നത്‌ കേട്ടിട്ട്‌ പൂങ്കനി അമ്പരന്നിരിക്കുന്നു. അവള്‍ സിസിലിയോട്‌ തിരക്കുന്നു.

പൂങ്കനി: എന്താ മമ്മി ഇത്‌…..?
സിസിലി ഗൌരവത്തില്‍ തന്നെയാണ്‌.

സിസിലി: വരു…
അവര്‍ ഡോക്ടറുടെ മുറിയിലേക്ക്‌…….

സീന്‍ 37 സി

ഡോര്‍ തുറന്ന്‌ സിസിലിയും പൂങ്കനിയും അകത്തേക്ക്‌ വരുമ്പോള്‍ ലേഡി ഡോക്ടര്‍
സിസിലിയെ നോക്കി ചിരിക്കുന്നു.

ഡോ: ഗുഡ്‌ മോര്‍ണിംഗ്‌ സിസിലി…

സിസിലി: ഗുഡ്‌ മോര്‍ണിംഗ്‌ ഡോക്ടര്‍…

ഡോ: സിസിലിയുടെ പെറ്റ്‌ പൂങ്കനി…. കൊച്ചു മോളേന്നു വിളിക്കും… ഞാന്‍
ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട്‌ ഷോപ്പിംഗിന്‌ ടെക്സ്റ്റയിലിലും സൂപ്പര്‍ മാര്‍ക്കറ്റിലു
മറ്റും വച്ച്‌…

സിസിലി: ഓ….

ഡോ: കൊച്ചുമോള്‍ സുന്ദരിയാണു കേട്ടോ… ഓകെ…. നൈസ്‌…

പൂങ്കനിയുടെ മുഖത്ത്‌ അങ്കലാപ്പ്‌ കൂടുകയാണ്‌.. വല്ലാത്തൊരു നോട്ടത്താലെ അവള്‍
ചുറ്റും കാണുകയാണ്‌…….

സീന്‍ 38

വൈകുന്നേരം.

കുരുവിളയുടെ വീട്‌. സിസിലി ചെടികള്‍ നനച്ചു കൊണ്ട നില്‍ക്കുന്നു.

റോസ്‌ കോളേജ്‌ വിട്ടു വരുന്നു. സ്‌കൂട്ടി പോര്‍ച്ചില്‍ വയ്ക്കുമ്പോഴേക്കും ജോമോനും
എത്തുന്നു.

റോസ്‌; ചേച്ചിയെന്തിയേ മമ്മി….. മമ്മി നനക്കുന്നത്‌….?

സിസിലി: അവള്‍ക്ക്‌ സുഖമില്ല… പനിയാ… കാപ്പി ഡൈനിംഗ്‌ ടേബിളില്‍ വച്ചി
ട്ടുണ്ട്‌… അവളെ വിളിച്ച്‌ ശല്യം ചെയ്യണ്ട…
റോസ്‌ അകത്തേക്ക്‌ പോകുന്നു.

ജോ: മമ്മി, ഞാന്‍ അര മണിക്കൂര്‍ കളിക്കാന്‍ പോകും…
സിസിലി: വേണ്ട ഞാന്‍ പപ്പയോടു പറയും…

ജോ: പ്ലീസ്‌ മമ്മി…

സിസിലി: ജോ, പറയുന്നത്‌ കേള്‍ക്ക്‌…

സീന്‍ 38 എ

റോസിന്റെ ബെഡ്റും.

കട്ടിലില്‍ പൂങ്കനി കിടക്കുന്നു.

റോസ്‌ ബാഗ്‌ ടേബിളില്‍ വച്ചിട്ട്‌ പുങ്കനിയുടെ കട്ടിലില്‍ ഇരിക്കുന്നു. പൂങ്കനിയുടെ
നെറ്റിയില്‍ കൈ വച്ച്‌ പനിയുണ്ടോയെന്ന്‌ നോക്കുന്നു. പുങ്കനി അറിയാത്തതുപോലെ കിടക്കു
ന്നു.

റോസ്‌ (പിറുപിറുക്കുന്നു.): പനിയില്ലല്ലോ……
പൂങ്കനി പെട്ടന്നെഴുന്നേറ്റ്‌ റോസിനെ കെട്ടിപ്പിടിക്കുന്നു.

സീന്‍ 38 ബി

റോസ്‌ മുറുയില്‍ നിന്നും ദേഷ്യത്തോടെ പുറത്തേക്ക്‌ ഇറങ്ങി വരുന്നു. നേരെ അടുക്കള
യിലേക്ക്‌ എത്തുന്നു.
സിസിലി ജോലികളിലാണ്‌. അവരുടെ മുഖത്ത്‌ ഒരു ശാന്തത നിലനില്‍ക്കുന്നുണ്ട്‌.

റോസ മമ്മി…. എന്നതാ ഇതൊക്കെ… എന്നതാ ഇവിടെ നടക്കുന്നത്‌… ഞാൻ
കുറച്ചു ദിവസമായിട്ട്‌ ശ്രദ്ധിക്കുന്നു. മമ്മിക്കെന്നാ വട്ടു പിടിച്ചോ….?

സിസിലി: (അക്ഷോഭ്യയായിട്ട്‌) കൊച്ചുമോളു പറഞ്ഞില്ലെ … നീ അത്രേം അറി
ഞ്ഞാല്‍ മതി…

റോസ്‌: അത്രേം അറിഞ്ഞാല്‍ മതീന്നോ ….എന്നതാ ഇവിടെ നടക്കുന്നതെന്നറി
യാന്‍ എനിക്കവകാശമില്ലെ…. മമ്മിക്കെന്നാ പറ്റി….?

സിസിലി: നീ അറിഞ്ഞതൊക്കെ മതി….. അത്രയൊക്കെ നീ അറിഞ്ഞാല്‍ മതി…

റോസ: മമ്മി കുറ്റക്കാരനാക്കുന്നത്‌ പപ്പയെ ആണെന്നകാര്യം മറക്കരുത്‌… എനിക്ക്‌
പപ്പയെ അങ്ങിനെയൊക്കെ കാണാനേ കഴിയുന്നില്ല…

സിസിലി: നീ കാണണ്ട… ഞാന്‍ കണ്ടോളാം… എന്റെ ഭര്‍ത്താവല്ലെ….

റോസ്‌: മമ്മി…
റോസിന്‌ ദേഷ്യം വരുന്നു.

സിസിലി: നീ പോടി….. നിന്റെ കാര്യം നോക്ക്‌…
റോസ: ഓ…… ഡാമമിറ്റ്‌….
റോസ്‌ ദേഷ്യത്തില്‍ തുള്ളിച്ചാടി അടുക്കളയില്‍ നിന്നും പുറത്തേക്ക്‌ നടക്കുന്നു.

സീന്‍ 38 സി

അടുക്കളയില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടിട്ട്‌ ജോമോന്‍ എന്തെന്നറിയാന്‍ അവിടേക്ക്‌
എത്തുന്നു. അവന്‍ മുറിയില്‍ നിന്നും പുറത്ത്‌ വരുമ്പോള്‍ തുള്ളി വിറച്ചു പോകുന്ന റോസിനെ
കാണുന്നു.

ജോ: എന്നതാ ചേച്ചി…..?
റോസ: നിന്റെ മമ്മിക്ക്‌ വട്ടായീന്നാ തോന്നുന്നെ…

ജോ: ങേ… വട്ടായോ… വട്ടായോ… വട്ടായിപ്പോയി…. മമ്മിക്ക്‌ വട്ടായി പ്പോയി…വ
ട്ടായിപ്പോയി….
അവന്‍ തിരിച്ച്‌ റൂമിലേക്ക്‌ തന്നെ പോകുന്നു.

സീന്‍ 39
രാത്രി, കുരുവിളയുടെ വീട്‌.

റോസിന്റെ ബെഡ്റും.
റോസ്‌ മൊബൈലില്‍ വിളിക്കുന്നു.

റോസ്‌ ഹലോ…

ബ0

സോണിഃ (ഫോണില്‍) ഹലോ… ഷാഡോ…

ബേ

റോസ്‌ (ഫോണില്‍) സോണിയങ്കിളേ ഞാനാ…. റോസാ…

9000

സോണി; (ഫോണില്‍, വല്ലാത്തൊരു അവസ്ഥയിലാകുന്നു) റോസ്‌ മോളെ ഈ

റോസ്‌ (ഫോണില്‍) എനിക്കറിയാം… അങ്കിള്‌ ചേച്ചിക്കുകൊടുത്ത ഫോണ്‍ തന്ന
യാ… എനിക്കെല്ലാമറിയാം…. ആരോടും ഞാന്‍ പറയില്ല… അങ്കിള്‌ നാളെത്തന്നെ
ചേച്ചിയെ വന്ന്‌ കാണണം…

ബബ

സോണിഃ (ഫോണില്‍) എന്നതാ റോസ്മോളെ കാര്യം പറയ്‌… അല്ലെങ്കില്‍
ഫോണൊന്ന്‌ കൊടുത്തെ…

00
റോസ്‌ ഫോണ്‍ പൂങ്കനിക്ക്‌ കൊടുക്കാന്‍ ശ്രമിക്കുന്നു, പക്ഷെ, പൂങ്കനി വാങ്ങാന്‍ തയ്യാ
റാകുന്നില്ല. റോസ്‌ കുറെ നേരം ശ്രമിക്കുന്നു, ഒടുവില്‍ ഗത്യന്തരമില്ലാതെ ഫോണ്‍ വാങ്ങുന്നു.

പുങ്കനിഃ(ഫോണില്‍) ഹലോ…
പൂങ്കനിക്ക്‌ കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. ഫോണ്‍ ഡിസ്‌ കണക്ട്‌ ചെയ്യുന്നു.

സീന്‍ 40

പകല്‍ കുരുവിളയുടെ വീട്‌

അല്‍ത്താഫ്‌ വീടിനെ വാച്ച്‌ ചെയ്തു കൊണ്ടിരിക്കുന്നു.

വീട്ടിലേക്ക്‌ ഒരു കാര്‍ വരുന്നു.

കാറില്‍ നിന്നും സോണി ഇറങ്ങുന്നു. വീടിന്റെ കോളിംഗ്‌ ബെല്ലടിച്ച്‌ കാത്തു നില്‍ക്കു
ന്നു.

ഡോര്‍ തുറക്കുന്നത്‌ പൂങ്കനിയാണ്‌.
സോണി: ചേച്ചി…?

പൂങ്കനി: മമ്മി പുറത്തു പോയി…
പൂങ്കനി ഡോറില്‍ നിന്നും മാറാതെ നില്‍ക്കുന്നു. സോണി അകത്തേക്ക്‌ കടക്കാന്‍ ശ്രമി
ക്കുന്നു. വല്ലാത്തൊരു വൈക്സബ്യയത്തോടെ പൂങ്കനി അവിടെത്തന്നെ നില്‍ക്കുന്നു.

സോണി; മാറ്‌ കൊച്ചു മോളെ… ഞാനൊന്നു കയറിക്കോട്ടെ…
പൂങ്കനി മനസില്ലാ മനസ്സോടെ ഡോറില്‍ നിന്നും മാറി അകത്തേക്ക്‌ പോകുന്നു.
സോണി അവള്‍ക്ക്‌ പിന്നാലെ അകത്തേക്ക്‌ പോകുന്നു.

സീന്‍ 40 എ
അല്‍ത്താഫ്‌: (ഫോണില്‍) സാര്‍, അവിടേക്ക്‌ സോണി വന്നിരിക്കുന്നു.
0000

കേ.നാഃ(ഫോണില്‍) ഏസ്‌, അല്‍ത്താഫ്‌ വാച്ച്‌ ചെയ്യുക, സിസിലി സ്ഥലത്തില്ല
ന്നല്ലെ പറയുന്നത്‌…?

9000

അല്‍ത്താഫ്‌: (ഫോണില്‍) അതെ അവര്‍ പുറത്ത്‌ പോയിട്ട്‌ അര മണിക്കൂര്‍ കഴി
ഞ്ഞിരിക്കുന്നു.
9000

കേ.നാ: (ഫോണില്‍)സോണി പുറത്ത്‌ പോകുന്നതു വരെ വാച്ച്‌ ചെയ്യുക. പുറ
ത്തേക്ക്‌ പോയിക്കഴിഞ്ഞ്‌ എന്നെ വിളിക്കുക.

സീന്‍ 41

പകല്‍, കുരുവിളയുടെ വീടിരിക്കുന്ന ഹസിംഗ്‌ കോളനിയില്‍ നിന്നും സോണിയുടെ
കാര്‍ പ്രധാന വീഥിയിലേക്ക്‌ കയറുന്നു.
കാറിനു മുന്നില്‍ കേണല്‍ നായര്‍. കൈകാണിച്ചു നിര്‍ത്തുന്നു.

കേ.നാ: ഗുഡ്‌ മോര്‍ണിംഗ്‌ സോണി
സോണി: ഗുഡ്‌ മോര്‍ണിംഗ്‌ സാര്‍.

സീന്‍ 42

റസ്റ്റോറന്റില്‍ കേണല്‍ നായരും സോണിയും. അവര്‍ ഒരു ടേബിളിള്‍ മുഖാമുഖം
ഓരോ കപ്പ്‌ ചായയുമായിരിക്കുന്നു.

കേ.നാ: ഞാന്‍ കുറച്ചു കൂടി വ്യക്തമായിട്ട്‌ ചോദിക്കാം. പുങ്കനിയെ സോണി
എങ്ങിനെയാണ്‌ കാണുന്നത്‌… ഒരു പണക്കാരന്റെ വീട്ടിലെ പയ്യന്‍ വീട്ടു വേലക്കാ

സോണി; സാറിന്റെ ചോദ്യം എനിക്ക്‌ മനസ്സിലായി, ഇഷ്ടമായി… ഞാനങ്ങി
നെയല്ല കൊച്ചുമോളെ കാണുന്നത്‌…. എനിക്ക്‌ ഇഷ്ടമാണ്‌…

കേ.നാ: ഇഷ്ടമാണ്‌… അതു മനസ്സിലായി…. എന്ത്‌ ഇഷ്ടമാണെന്നാണ്‌ അറിയേ
ണ്ടത്‌… തല്‍ക്കാലത്തേക്കുള്ള ഒരു ശാരീരിക ഇഷ്ടം…..?
സോണി: അല്ല…..എനിക്ക്‌ ഇഷ്ടമാണ്‌ വിവാഹം കഴിക്കാന്‍…

കേ.നാ: ഓ… ഷുവര്‍… സോണിക്കതിന്‌ കഴിയുമോ… നിങ്ങളുടെ ഫാമിലി
ബാക്രഗാണ്‍ഡ്‌, സ്റ്റാറ്റസ്‌, സോഷ്യല്‍ റിലേഷന്‍സ്‌…. അവിടെ നിന്നെല്ലാം
എതിര്‍പ്പുകള്‍ ഉണ്ടാകാം… അതിനെയെല്ലാം തരണം ചെയ്ത്‌ വിവാഹം കഴിക്കാന്‍

കഴിയുമെന്ന്‌ കരുതുന്നുണ്ടോ…..?

സോണി; കഴിയുമെന്നു കരുതി തന്നെയാണ്‌ ഇതേവരെ മുമ്പോട്ടു പൊയ്ക്കൊ
ണ്ടിരിക്കുന്നത്‌…

കേ.നാ: എന്നു പറഞ്ഞാല്‍…നിങ്ങളുടെ ബന്ധം തുടങ്ങിട്ട്‌ വളരെ നാളുകളായി
ട്ടുണ്ടെന്നും, എന്തിനേയും നേരിടാന്‍ മനസ്സാലെ തയ്യാറായി എന്നും…?

സോണി: അതെ… ഞങ്ങളുടെ അടുപ്പം തുടങ്ങിയിട്ട്‌ പത്തു വര്‍ഷമായി. അവള്‍
ചേച്ചിയുടെ കൂടെ ആദ്യം വീട്ടില്‍ വന്നപ്പോള്‍ മുതല്‍…

സീന്‍ 43

സിസിലിയുടെ തറവാട്‌ വീട്‌. പത്തു വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള സിസിലിയും കുരുവി
ളയും റോസും പൂങ്കനിയം ജോമോനും വീട്ടിലേക്ക്‌ വരുന്നു. കാറില്‍ നിന്നിറങ്ങുന്ന അവരെ
സണ്ണിയും ഭാര്യയും സ്വീകരിക്കുന്നു.

സണ്ണി: ഇതാരാ ചേച്ചി പുതിയൊരാള്‌….?
സിസിലി: ഞാന്‍ വെലക്കു വാങ്ങിയതാടാ….
സണ്ണി: വെലക്കോ… ഒരു പാണ്ടി ലുക്കുണ്ടല്ലോ….?

സിസിലി: പാണ്ടി തന്നെയാ… പക്ഷെ അവള്‍ ഒണ്ടായതും വളര്‍ന്നതുമൊക്കെ
അടിമാലിയിലാ… അതുകൊണ്ട്‌ മലയാളം നന്നായിട്ടറിയാം…

സണ്ണി: ഇവളുടെ അപ്പനും അമ്മയും…..?

സിസിലി: അപ്പനില്ല, അമ്മ രണ്ടാമതു കെട്ടി, അവര്‍ പൊള്ളാച്ചിയിലാ… രണ്ടു
പിള്ളേരുമൊണ്ട്‌… ഇവളെ വീട്ടു വേലക്ക്‌ വിട്ടു… അങ്ങിനെയും ഒരു വരുമാനം…

സണ്ണി: വിശ്വസിക്കാമോ…..?
സിസിലി: ഓ… എന്നു തോന്നുന്നു…?
സണ്ണി.: എന്നതാ ഇവളുടെ പേര്‌…

സിസിലി: പുങ്കനി… ഞാന്‍ കൊച്ചുമോളേന്ന്‌ വിളിക്കും… നമ്മടെ ഒരു മണോം
ഗുണോമൊക്കെ കിട്ടട്ടേന്നു വച്ചു…

സണ്ണി: എന്നാ പിന്നെ മാമോദീസ മുക്കാന്‍ മേലാരുന്നോ…?
സിസിലി: ഓ… വരട്ടെ…. നോക്കാം…

സീന്‍ 23 എ

സോണിയുടെ കണ്ണുകളിലൂടെ പുങ്കനിയെ കാണുന്നു. അടുക്കളയില്‍ ബെഡ്റൂമില്‍
എല്ലാമവള്‍ സിസിലിയുടെ നിഴലായി കാണുന്നു.

അടുക്കളയില്‍ സിസിലിയുടെ അമ്മച്ചിയും വേലക്കാരിയും തിരക്കില്‍ പണികള്‍ ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ തട്ടിമുട്ടി പൂങ്കനി ഓരോ പണികള്‍ ചെയ്തു കൊണ്ട്‌ നില്‍ക്കുന്നു. അമ്മച്ചിക്ക്‌ അത്‌ നന്നായി പിടിച്ചു.
അമ്മച്ചി: ഇവള്‍ കൊള്ളാമല്ലോടി സിസിലി… കൊച്ചു മോളേന്ന വിളിയേക്കാള്‍ ചേരുന്നത്‌ നിന്റെ നിഴലേന്നു വിളിക്കുന്നതാ….

കണ്ടു നിന്നിരുന്ന സോണിക്ക്‌ അത്‌ നന്നായി ബോധിച്ചു.

അവന്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ അവളുടെ അടുത്തു ചെന്ന്‌ വിളിക്കുന്നു.

സോണി: നിഴല്‍… ഷാഡോ…
പുങ്കനി ആകാംക്ഷയോടെ അവനെ നോക്കി. അവന്‍ കണ്ണടച്ചു കാണിച്ചു. അവള്‍ അമ്പരന്നു. ആരെങ്കിലും കണ്ടോയെന്ന്‌ നോക്കുന്നു.

സീന്‍ ൧4

കേണല്‍ നായരും സോണിയും നഗര വീഥിയിലൂടെ സംസാരിച്ചു കൊണ്ട്‌ നടക്കുന്നു.
സോണി: രണ്ടു കൊല്ലം മുമ്പ്‌ എന്റെ പ്രേമാഭ്യര്‍ത്ഥന അവളെ അറിയിച്ചു.
ചേച്ചിയില്ലാത്ത വീട്ടില്‍ ഞാന്‍ എത്തിയപ്പോള്‍..അവള്‍ എനിക്ക്‌ കാപ്പിയും പലഹാരവും തരികയായിരുന്നു.

000
സീന്‍ 44 എ

പകല്‍, കുരുവിളയുടെ വീട്‌, ഡൈനിംഗ്‌ ഹാള്‍. സോണി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. വിളമ്പിക്കൊടുത്തു കൊണ്ട്‌ പൂങ്കനി അടുത്തു തന്നെയുണ്ട്‌.
സോണി: ഷാഡോ… കൊച്ചുമോളെ… നീയെനിക്ക്‌ എന്നും വെച്ചു വിളമ്പിത്തരുമോ…?

പൂങ്കനി ഒന്നും മനസ്സിലാകാതെ സോണിയെ നോക്കി നില്‍ക്കുന്നു.
സോണി: നിനക്ക്‌ മനസ്സിലായില്ലേ… എനിക്ക്‌ നിന്നെ ഇഷ്ടമാണ്‌… നിന്നെ ഞാന്‍കല്യാണം കഴിക്കട്ടേ……?

പൂങ്കനി അമ്പരന്നു പോയി. കുറെ നേരം സോണിയെ നോക്കി നിന്നിട്ട്‌ നിശ്ശബ്ദം അടുക്കളയിലേക്ക്‌ പോകുന്നു.
ബേ

സീന്‍ 44 ബി

കേണല്‍ നായരും സോണിയും പാര്‍ക്കില്‍ ആളോഴിഞ്ഞിടത്ത്‌ ഇരിക്കുന്നു. കേണലിന്റെ കണ്ണുകള്‍ കാക്കകണ്ണുകളെപ്പോലെ എന്തോ തെരഞ്ഞു കൊണ്ടിരിക്കുന്നു.
സോണി: ഞാന്‍ പലപ്പോഴും അവളോടു ചോദിച്ചിട്ടുണ്ട്‌. ഒരിക്കലും ഒരു മറുപടിയും പറഞ്ഞില്ല. ഇഷ്ടമല്ലെന്നോ, ആണെന്നോ ഒന്നും. ഒന്നും പറയാത്ത സ്ഥിതിക്ക്‌ ഇഷ്ടമാണെന്നു തന്നെ ഞാന്‍കരുതുന്നു. പക്ഷെ ചേച്ചിയെ അവള്‍ക്ക്‌ ഭയങ്കര പേടിയാ…. അടുത്ത നാള്‍ ഞാനവള്‍ക്കൊരു സമ്മാനംകൊടുത്തു….

9000

സീന്‍ 44 സി

രാത്രി കുരുവിളയുടെ വീട്‌.

അപ്‌ സ്റ്റെയറിലെ ഒരു മുറി. സോണി അന്നവിടെ താമസിക്കുന്നതായിട്ടുള്ള വേഷം.
രാത്രി കുടിക്കാനുള്ള വെള്ളം മുറിയിലെത്തിക്കുന്നത്‌ പുങ്കനി. മടങ്ങിയപ്പോള്‍ അവളെ തടഞ്ഞു നിര്‍ത്തി സോണി സമ്മാനമായി മൊബൈല്‍ കൊടുക്കുന്നു.

സോണി: ഇത്‌ നിനക്കുള്ളതാ… എനിക്ക്‌ വിളിക്കാന്‍… ഒളിച്ചു വച്ചോണം… റോസ്‌ മോള്‌ കാണള്ല്‌….

പുങ്കനി: എനിക്ക്‌ വേണ്ട……

സോണി: നീ പേടിക്കണ്ട, നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കില്ല…
മടിച്ചു നിന്നെങ്കിലും അവള്‍ അത്‌ നിധിപോലെ വാങ്ങി പുറത്തേക്ക്‌ പോകുന്നു.

ബബ
സീന്‍ 44 ഡി

കേണല്‍ നായരും സോണിയും പാര്‍ക്കില്‍ ഇരിക്കുന്നു. കേണലിന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ ഒരു കൊച്ചുകുട്ടി ഓടിക്കളിക്കുന്നു.

സോണി: ആരും വീട്ടില്‍ ഇല്ലാത്ത നേരം നോക്കി ഞാനവളെ വിളിക്കും.
പക്ഷെ, മറുപടി ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി ഫോണ്‍ കുട്ടു ചെയും.
എനിക്കറിയാം അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്‌, പക്ഷെ, അവള്‍ക്ക്‌ പേടിയാണ്‌
ചേച്ചിയെ മാത്രമല്ല, എല്ലാരെയും…

9000
സീന്‍ 45

സോണിയും കേണല്‍ നായരും കാറില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.
കേ.നാ: എല്ലാം ഭംഗിയായി കലാശിക്കുമെന്ന ധാരണയില്‍ സോണി മുമ്പോട്ടു പോകുന്നു…..?
സോണി: അതെ.
കേ.നാ: ഇല്ലെങ്കില്‍, എല്ലാവരും എതിര്‍ത്താല്‍ ആ പെണ്‍കുട്ടിയുടെ ഭാവി……?
സോണി: അവളുടെ ദേഹത്ത്‌ ഞാനൊന്നു തൊടുക കൂടി ചെയ്തിട്ടില്ല… ഒരിക്കല്‍ എന്റെ ആഗ്രഹം എല്ലാരെയും അറിയിക്കും. എല്ലാവരും എതിര്‍ത്താല്‍ അവള്‍ക്കൊരു നല്ല ജീവിതംഉണ്ടാക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയാതു
കൊടുക്കും… ഞാന്‍ അത്രക്ക്‌ അവളെ ഇഷ്ടപ്പെടുന്നു. പക്ഷെ, ചേച്ചിക്ക്‌ അവളെ ഭയങ്കര സംശയമായിരുന്നു. ഞാനുമായിട്ടല്ല, അളിയനുമായിട്ട്‌….

കാര്‍ റോഡ്‌ വക്കത്ത്‌ ഒതുക്കിയിട്ടിരിക്കുന്നു. കേണല്‍ സോണിയുടെ കാറില്‍ കയറിയ ഇടം എത്തിയിരിക്കുന്നു.

കേ.നാ: എന്നിട്ട്‌…..?
സോണി; സംശയം മാറാനായിട്ട്‌ ചേച്ചിയൊരു ടെസ്റ്റ്‌ നടത്തി…
കേ.നാഃ ടെസ്റ്റോ…..?

സോണി; ഏസ്സ്‌…. വെര്‍ജിനിറ്റി ടെസ്റ്റ്‌…
അമ്പരന്നിരിക്കുന്നു, കേണല്‍ നായര്‍.

സീന്‍ 46

രാത്രി.

ഒരു ക്ലബിന്റെ ഡിന്നര്‍ മീറ്റിംഗ്‌ നടക്കുകയാണ്‌.

കുരുവിള ജോസഫ്‌ സിസിലി എന്നിവരെ കാണാം. വളരെ സന്തോഷത്തിലാണെല്ലാവ
രും.

തികിച്ചും യാദൃശ്ചികമായിട്ട്‌ കുരുവിള ജൂലിയെ കാണുന്നു. തെല്ലൊരമ്പരപ്പ്‌ അയാള്‍ക്കുണ്ട്‌. ജൂലി അയാള്‍ക്കരുകിലേക്ക്‌ വരുന്നു. സിസിലി കുറച്ചകലെ സ്നേഹിതരുമായി സംസാരരിച്ചു നില്ക്കുകയാണ്‌.

ജൂലിയുടെ വശ്യമായ ചിരി. കുരുവിള ആ ചിരിയില്‍ എന്തെല്ലാമോ കാണുന്നുണ്ട്‌.

ജൂലി: ഗുഡ്‌ ഈവനിംഗ്‌ സാര്‍

കുരുവിള: ഗുഡ്‌ ഈവനിംഗ്‌… ജൂലി ഇവിടെ…..?
ജൂലി: ഞാന്‍ ഡോ. സാമുവലിന്റെ ഗസ്റ്റാണ്‌…
കുരുവിള: ഓ….

ജൂലി: സാര്‍ യു ലുക്ക്‌ വെരി ഹാന്‍സം.
കുരുവിളക്ക്‌ ജാള്യത. മറ്റാരെങ്കിലും കാണുന്നുണ്ടോയെന്ന്‌ ശ്രദ്ധിക്കുന്നു.

കുരുവിള: ഓകെ… ജൂലി… എന്റെയൊരു ഫ്രണ്ട്‌ അവിടെ കാക്കുന്നു.
ജൂലി: ഓകെ.. സാര്‍…….

കുരുവിള അവിടം വിട്ടു പോകുന്നു.
സീന്‍ 46 എ

ജൂലിയുടെ കണ്ണുകള്‍ കുരുവിളയെ തന്നെ പിന്‍തുടരുകയാണ്‌. ആയാള്‍ അത്‌ അറിയുന്നുണ്ട്‌. പക്ഷെ, അവളെ അത്രക്ക്‌ ഗൌനിക്കുന്നില്ലെന്ന്‌ തോന്നത്തക്ക വിധത്തിലുള്ള പെരുമാറ്റമാ
ണെങ്കിലും അവളുടെ നീക്കങ്ങളെ ശ്രദ്ധിക്കുണ്ട്‌. ജൂലി കുരുവിളക്ക്‌ പ്രേരണ കൊടുത്തു കൊണ്ടേയിരിക്കുന്നു.

ജൂലി: (ഫോണില്‍) സാര്‍, ഇന്നത്തെ പെര്‍ഫ്യൂം എനിക്കിഷ്ടമായി…
കുരുവിള: താങ്ക്‌സ്‌…പക്ഷെ, വളരെ വില കുറഞ്ഞതാണ്‌…
ജൂലി: സാറ്‌ പുശിയിരിക്കുന്നതുകൊണ്ടാകും ഇത്രയും മണം…
കുരുവിള: പ്ലീസ്‌ എനിക്കിത്തിരി തെരക്കുണ്ട്‌…
ജൂലി: ഓകെ.. സാര്‍…
കുരുവിള ഫോണ്‍ ഡിസ്കണക്ട്‌ ചെയ്യുന്നു.
സീന്‍ 47
പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രന്‍സ്‌ ഹാള്‍.
കേണല്‍ നായരെ അഭിമുഖീകരിച്ച്‌ വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ…..
ജൂലി: സിസിലി ഈസ്‌ പെക്യൂലിയര്‍….
കേ.നാ: ഏസ്‌, ഹോട്ട്‌ ആന്റ്‌ അണ്‍ അസസ്സബിള്‍…
ജൂലി: യഥാര്‍ത്ഥത്തില്‍ നമ്മളിപ്പോള്‍ ഇരുട്ടിലാണ്‌ തപ്പുന്നത്‌.
കേ.നാ: ഏസ്‌, യൂ ആര്‍ റൈറ്റ്‌…

ജൂലി: എന്റെ രണ്ടാഴ്ചത്തെ ഫിനാന്‍സിംഗ്‌ കമ്പനിയിലെ ബന്ധം കൊണ്ട്‌ ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല നാളെ അവിടെ ചെല്ലുമ്പോള്‍ ഉണ്ടാകുന്നതെന്തെന്ന്‌ ഒരെത്തും പിടിയും കിട്ടുന്നുമില്ല.

കേ.നാഃ നമ്മള്‍ നിന്നിടത്തു തന്നെ നില്‍ക്കുയാണെന്നു തോന്നുന്നു. സിസിലിയെ വാച്ച്‌ ചെയുന്നത്‌ നിര്‍ത്താമെന്നു തോന്നുന്നു, അവര്‍ വളരെ ബോള്‍ഡാണ്‌…
അവിടെ നിന്ന്‌ ഒന്നും കിട്ടുമെന്ന തോന്നുന്നില്ല.

അല്‍ത്താഫ്‌: എനിക്കും അങ്ങിനെ തന്നെ തോന്നന്നു.

കേ.നാ: ജൂലി അവടെത്തന്നെ തുടര്‍ന്നാലെ എന്തെങ്കിലും പിടിവള്ളി കിട്ടുകയുള്ളൂ…

ജൂലി: എന്തെങ്കിലും കൂടുതല്‍ അറിയാവുന്നത്‌ സോമന്‍ സാറിനാണ്‌.. പക്ഷെ,
അങ്ങേരെ കണക്ട്‌ ചെയ്യാനൊരു ലിങ്‌: ഇതേ വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എ വെരി സിന്‍സിയര്‍ ആന്റ്‌ കോണ്‍ഫിഡന്‍ഷ്യല്‍. അദര്‍ ആക്ടവിറ്റികളൊന്നുമില്ല… കണക്ഷനുകളുമില്ല.. വീക്നസ്സുകളുമില്ല……

കേ.നാഃ. ഉം….

വിവേക കുരുവിള പ്രത്യകിച്ചു പോകുന്നിടങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.. ഓഫീസ്‌ വീട്‌, ആഴ്ചയില്‍ ഒരു ദിവസം ക്ലബ്‌… ക്ലബിലാണെങ്കില്‍
സിസിലി ഇല്ലാതെ പോകാറില്ലെന്നാണ്‌ അറിവ്‌… ജൂലിക്കവിടെ കാണാന്‍ കഴിഞ്ഞതില്‍ അധികമൊന്നുമുണ്ടെന്ന തോന്നുന്നില്ല.

അല്‍ത്താഫ: ക്ലബില്‍ വളരെ അടുത്ത സുഹൃത്തുക്കളില്ല. എന്നാല്‍ എല്ലാവരുമായിട്ട്‌ നല്ല ബന്ധമാണു താനും… ബിസിനസ്സ്‌ പരമായിട്ടും അല്ലാതെയും.
കേ.നാ: ഷാഹിന എന്തു പറയുന്നു…?

ഷാഹിന: ഞാന്‍ ഇനിയും പൂങ്കനിയില്‍ നിന്നും മുക്തയായിട്ടില്ല….. ഹോ…. വാട്ട്‌
എ ഹൊറിബിള്‍….

കേ.നാഃ. പൂങ്കനിയെ വിടുക. അവിടെയൊന്നുമല്ല സത്യം…..

വിവേക്‌: ഫിനാന്‍സിംഗ്‌ കമ്പനിയിലെ സിസിലിയുടെ സ്പൈയില്ലേ…..?
ജൂലി: ഏസ്‌ … റോയിമാത്യു….

വിവേക്‌ അവനെയൊന്ന്‌ പൊക്കിയാലോ…..?

ജൂലി: നേരിട്ടോ…..?

വിവേക്‌; നേരിട്ടല്ല… രാജേഷു വഴി….

കേ.നാഃ ദാറ്റ്സ്‌ ഫൈന്‍… പക്ഷെ, അവനില്‍ നിന്നു കാര്യമായിട്ടെന്നും കിട്ടുന്നി
ല്ലെങ്കില്‍ പ്രോബ്ളമാകാം.

വിവേക” നോക്കാം. പക്ഷെ, അവനോട്‌ സംസാരിക്കുമ്പോള്‍ കാര്യം വ്യക്തമാക്കേണ്ടിവരും.. എന്റെ പ്രൊഫഷനെ കുറിച്ച്‌ അവന്‍ അറിയാം… അത്‌ ഓപ്പോസിറ്റ്‌
ആക്ഷന്‍ ഉണ്ടാകിക്കുമോ എന്നാണ്‌ പേടി…

കേ.നാഃ ശ്രദ്ധിച്ചു ചെയ്യുക.. വേണമെന്നു തോന്നിയാല്‍ നമ്മുടെ ഉദ്ദേശം വ്യക്ത
മാക്കാം….

വിവേക: പക്ഷെ, സാര്‍… ഒരു പ്രശ്‌നമുണ്ട്‌, അവന്‍ കുരുവിളയുടെ ഒരു വിശ്വസ്ഥ നായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. അയാളെ കുറിച്ച്‌ പറയുമ്പോള്‍ അവന്റെ മുഖത്ത്‌ വരുന്ന ഒരു തെളിച്ച മുണ്ടല്ലോ…..

ജൂലി: എന്തു ചെയ്താലും ഞാന്‍ അവിടെ ഉള്ള കാര്യം ഓര്‍ക്കണം…

കേ.നാ: ഓ… ഏസ്‌…ഏസ്‌… ഇനി ജ്യൂലിയുടെ ബോഡി വിസിബിള്‍ ഫങ്ഷന്‍ അങ്ങ്‌ നിര്‍ത്തിക്കളയുക…ഓകെ… കുരുവിള ആ ചട്ടിയില്‍ വേവുന്ന ആളല്ല…

ജൂലി: ഓകെ… ഷുവര്‍…


സീന്‍ 48

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌.
ക്യാബിനില്‍ കേണല്‍ നായര്‍.

കേ.നാഃ (ഫോണില്‍) നാസര്‍ കേണല്‍ നായരാണ്‌
00

നാസര്‍: (ഫോണില്‍) സാര്‍… എന്താ സാറെ വിശ്ശേഷം…..?
ബേ 00

കേ.നാഃ (ഫോണില്‍) നാസറിന്‌ റോയല്‍ ഫിനാന്‍സിയേഴ്‌സിലെ കുരുവിള ജോസ
ഫിനെ അറിയുമോ….?

ബബ

നാസറ്‌ (ഫോണില്‍) അറിയും, ബന്ധങ്ങളൊന്നമില്ല… എന്റെ പാര്‍ട്ടണര്‍ ഒരു
കൊച്ചു കച്ചവടം നടത്തിയിട്ടുണ്ട്‌, രണ്ടു കൊല്ലം മുമ്പാണ്‌… എന്താ സാറെ…..?

900

കേ.നാഃ(ഫോണില്‍) അയാളുടെ ഒരു കച്ചവടം അടുത്തിട മുടങ്ങിപ്പോയിട്ടുണ്ട്‌.
അതിന്റെ ഡീറ്റൈയില്‍സ്‌ ഒന്നു വേണം. സ്ഥലം ആരുടേതാണ്‌, ബ്രോക്കര്‍ ആരാ
ണ്‌.. എന്താണ്‌ മുടങ്ങാന്‍ കാരണം…….

9000

നാസര്‍: (ഫോണില്‍) ബ്രോക്കര്‍ മാരുടെ ഇടയില്‍ ഒരു സംസാരം കേട്ടിരുന്നു.
ഞാനന്വേഷിക്കട്ടെ….

സീന്‍ 49
പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ ഓഫീസ്‌. ക്യാബിനില്‍ കേണല്‍ നായര്‍,
നാസര്‍, നാസറിന്റെ സുഹൃത്ത്‌.
നാസര്‍: അത്‌ ഇത്തിരി കോമ്പ്ളിക്കേറ്റഡ്‌ കേസാ സാറെ…
കേ.നാ: അതെന്താ…..?
നാസര്‍; ഒരു രൂപയുടെ കച്ചോടമാണ്‌… ഒരു കോടിയുടെ…
കേ.നാ.: ഏസ്‌, ആകാം…

നാസര്‍: അമ്പത്‌ അഡ്വാന്‍സ്‌ കൊടുത്തതാണ്‌… ആധാരം മുടങ്ങി… രണ്ടു മാസ മായി… കുരുവിള അഡ്വാന്‍സ്‌ തിരിച്ചു കിട്ടാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കി…

കേ.നാഃ:. മുടങ്ങാന്‍ എന്താ കാരണമെന്നറിയുമോ…..?
സുഹൃത്ത്‌: കുരുവിളയുടെ കൈയില്‍ നിന്നും ക്യാഷ്‌ മറിഞ്ഞു പോയീന്നാ
ബ്രോക്കര്‍മാരുടെ ഇടയിലെ സംസാരം…

നാസര്‍: സ്ഥലം വിറ്റവന്‍ ഗുണ്ടാ ടീമാ ഷാജി, ബ്രോക്കര്‍മാരും അവന്റെ ഗാങ്ങി
ലെയാ… അവനത്‌ മറിച്ചു വിറ്റെന്നും ഇല്ലെന്നും ഒക്കെ കേള്‍ക്കുന്നുണ്ട്‌. പക്ഷെ
ക്യാഷ്‌ തിരിച്ചു കൊടുക്കാന്‍ സാദ്ധ്യതയില്ല…

കേ.നാഃ ഉം…

സുഹൃത്ത: ബ്രോക്കര്‍മാരുടെ സംസാരം ഷാജി വാങ്ങിയ അഡ്വാന്‍സ്‌ മറ്റേതോ
സ്ഥലത്തിന്‌ മുടക്കിയെന്നോ… ഗാമ്പ്ളിംഗില്‍ പണമിറക്കിയെന്നോ…. ഒക്കെ
കേള്‍ക്കുന്നു.

കേണല്‍ നായര്‍ക്ക്‌ മൊബൈലില്‍ ഫോണ്‍ വരുന്നു, അറ്റന്റ്‌ ചെയ്യുന്നു.
കേ.നാ: (മൊബൈലില്‍) വണ്‍ മിനിറ്റ്‌… (നാസറിനോട്‌) ഓകെ… നാസര്‍ ഞാന്‍വി
ളിക്കാം നമുക്കു സ്ഥലമൊന്നു ലൊക്കേറ്റ്‌ ചെയ്ുണം…

നാസര്‍: സാറിന്‌ നോട്ടമുണ്ടോ…..?
കേ.നാ: എനിക്കല്ല… ഞാന്‍ പറയാം…

നാസര്‍: ശരി സാറെ…
നാസര്‍, സുഹൃത്ത്‌ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 650

രാത്രി, നഗരത്തിലെ ഒരു വിലകൂടിയ ബാര്‍. കസ്റ്റമേഴ്‌സ്‌ ക്യാബിന്‍. വിവേക്‌,
അല്‍ത്താഫ്‌. റെജി മാത്യു… ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. റെജി മാത്യു മദ്യത്തില്‍ അടി
പ്പട്ടു കഴിഞ്ഞിരിക്കുന്ന.
റെജി: വിവേകേ നീ നല്ല ഫ്രണ്ടാടാ… നിനക്കെന്താ അറിയേണ്ടത്‌… കുരുവിള
സാറിനെ കുറിച്ച്‌… നിനക്കറീയുമോ… സാറ്‌ പക്കാ ഡീസന്റാ…. ഒരു
ജെന്റില്‍മാന്‍…….സിസിലി ചേച്ചി അതിലും ഡീസന്റാ….. എ ജെന്റില്‍ വുമണ്‍……
അവരുടെ മകള്‍ പിന്നെ നല്ല കുട്ടി അല്ലാതെ വരുമോ… ഇല്ല… നിങ്ങള്‌ ധൈര്യമാ
യിട്ട്‌ കല്യാണം ഉറപ്പിച്ചോ… ഞാനല്ലെ പറയുന്നത്‌…

റെജി പിന്നെയും മദ്യം കഴിച്ചുകൊണ്ടിരിക്കുന്നു. വിവേകും, അല്‍ത്താഫും ഒരക്കിടിയില്‍ പെട്ടതുപോലെയിരിക്കുന്നു. അവരുടെ മുഖത്ത്‌ ആവശ്യമില്ലാത്ത ഒരു കുരിശ്്‌ ചുമക്കു
ന്നതിന്റെ വികാരങ്ങള്‍…
റെജി: കുരുവിള സാര്‍ ഒരു ജെന്റില്‍മാന്‍… സിസിലി ചേച്ചി ഒരു ജെന്റില്‍ വുമണ്‍…. നിങ്ങള്‍ക്കറിയുമോ.. അവരെന്റെ ദൈവങ്ങളാ… ഡിഗ്രി വരെ പഠിച്ചിട്ട്‌ ഞാന്‍ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍ വിളിച്ചു പണി തന്നവരാ… ഞാനേ കട്ടപ്പ നക്കാരനാ… എന്റെ അപ്പനേ സിസിലി ചേച്ചിയുടെ തോട്ടത്തിലെ പണിക്കാരനാ…
എനിക്കതിന്റെ നന്ദിയൊണ്ടെടോ…. റോസ്‌ മോളുടെ കല്ല്യാണം എന്റെ സ്വന്തം പെങ്ങളുടെ കല്ല്യാണം പോലെയാ…

റെജി സ്വബോധത്തില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു. അവന്‍ ഭക്ഷണത്തില്‍ കൂടി വിരല്‍ ഓടിച്ചു നടക്കുന്നു.

വിവേക്‌, അല്‍ത്താഫ്‌ ഈ കുരുശ്ലിനെ എങ്ങിനെ താഴ്ത്തി വക്കാമെന്നോര്‍ത്തു വിഷമിച്ചിരിക്കുന്നു.

സീന്‍ 61

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രന്‍സ്‌ ഹാള്‍.

ജൂലി, ഷാഹിന, വിവേക്‌, അല്‍ത്താഫ്‌. പ്ര്തത്തിലെ വാര്‍ത്തകള്‍ നോക്കിയിരിക്കുന്നു.
പഴയ പ്രതങ്ങളാണ്‌.
ജൂലി: (പ്രതം വായിക്കുന്നു) മകന്‌ അമ്മയുടെ പാതി കരള്‍… രോഗബാധയെ
ത്തുര്‍ടന്ന്രരവര്‍ത്തനം ഏതാണ്ട്‌ നിലച്ചിരിക്കുകയും, കരള്‍ മാറ്റ ശസ്ത്രക്രിയ
അല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലെന്ന്‌ ഡോക്ടര്‍മാര്‍ വിധിക്കുകയും, ആറു മണിക്കൂര്‍
നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ വിജയിക്കുകയും ചെയ്യുക
യായിരുന്നു. ഉന്മേഷും അമ്മ സിന്ധുവും ആരോഗ്യത്തോടെയിരിക്കുന്നു.
ഉന്മേഷിന്‌ ഒരു മാസത്തെ ആശുപ്രതി പരിചരണം വേണ്ടി വരുമെന്നാണ്‌ നിഗമ
നം. അമ്മ സിന്ധുവിന്‌ പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ ആശുപ്ര്രി വിടാം….
കേണല്‍ നായര്‍ അവിടേക്ക്‌ വരുന്നു.
കേ.നാ: ജൂലീ…. ഇങ്ങിനെ ഒരു വാര്‍ത്തയിലേക്ക്‌ വരാനെന്താ കാരണം…?

ജൂലി: ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ രേവതിച്ചേച്ചി ഇന്നത്തെ
പ്രതത്തില്‍ കണ്ട ഒരു ന്യൂസ്‌ പറഞ്ഞതാണ്‌… സിന്ധുവിന്‌ റെക്കവറി ചെയ്യാന്‍
കഴിഞ്ഞിട്ടില്ലെന്ന്‌…. പക്ഷെ, അവര്‍ക്ക്‌ സിന്ധുവിനെ നേരിട്ട്‌ അറിയില്ലെന്നാണ്‌
സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ …. ഓപ്പറേഷന്‍ സമയത്തെ
വാര്‍ത്തകള്‍ വായിച്ച പരിചയമേയുള്ളൂ… അന്നൊക്കെ അവര്‍ ചര്‍ച്ച ചെയ്തിരു
ന്നെന്നും പറഞ്ഞു. കുരുവിളയുടെ കൂടെ പഠിച്ചതാണെന്നു മറ്റും അന്ന്‌
സോമന്‍സാര്‍ പറഞ്ഞതായിട്ട്‌ അവര്‍ ഓര്‍ക്കുന്നു. നാസര്‍ പറഞ്ഞതും മറ്റും വച്ചു
നോക്കുമ്പോള്‍…

കേ.നാ: ശരിയാണ്‌… കാല്‍ക്കുലേഷന്‍ ഏതാണ്ട്‌ ശരിയാണെന്നു തോന്നുന്നു.
കുരുവിളയുടെ ആധാരം നടക്കേണ്ട സമയത്താണ്‌ ഓപ്പറേഷന്‍… സിന്ധു സഹ
പാഠിയുമാണെങ്കില്‍ സഹായിച്ചിരിക്കാം….

വിവേക” ഏസ്‌… സ്കോപ്പുണ്ട്‌…
കേ.നാ: സ്‌കോപ്പല്ല… അതു ശരിയാകാം…… ശരിയാകാമെന്നല്ല…. ശരിയാണ്‌…

000
സീന്‍ 52
പകല്‍, ഒരു മള്‍ട്ടിനാഷനല്‍ ഹോസ്പിറ്റലിന്റെ കാര്‍ പാര്‍കിംഗ്‌ ഏരിയായില്‍ കാര്‍

നിര്‍ത്തുന്നു. കേണല്‍ നായര്‍, വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന ഇറങ്ങുന്നു.
അവര്‍ ഹോസ്പിറ്റലിലേക്ക്‌ (്രവേശിക്കുന്നു.

900
സീന്‍ 52 എ

ഹോസ്പിറ്റലില്‍ കയറി അവര്‍ സെപ്പറേറ്റ്‌ ചെയ്ത്‌ മൂന്നു ദിശയിലേക്ക്‌ പോകുന്നു.
ജ്യൂലിയും ഷാഹിനയും എന്‍ക്വയറിലേക്കാണ്‌ പോകുന്നത്‌. അവര്‍ എന്‍ക്വയറി
കരണ്ടറില്‍ എത്തുന്നു.
ജൂലി: എസ്ക്യൂസ്‌ മി.. വീ ആര്‍ ജേണലിസ്റ്റ്‌.
അവര്‍ ഐഡന്റിറ്റി കാര്‍ഡ്‌ കാണിക്കുന്നു.

ജൂലി: ഫ്രം ഹെറാള്‍ഡ്‌ ന്യൂസ്‌…

ജൂലി : ഉന്മേഷ്‌ ആന്റ്‌ സിന്ധു…. വിജയിച്ചൊരു ഓപ്പറേഷനായിരുന്നു… രണ്ടു
പേരും ഡിസ്ച്ചാര്‍ജ്‌ ചെയ്തതുമായിരുന്നു… പക്ഷെ, സിന്ധു വീക്കായി
ഹോസ്പിറ്റലിലേക്ക്‌ മടങ്ങി വന്നു……..

റിസപ്ഷനിസ്റ്റ്‌: ഏസ്‌…
ഷാഹിന: എന്താണ്‌ കാരണം… നിങ്ങളെ പോലെ റെപ്പ്യൂട്ടഡായ, വെല്‍ എക്യൂ

റിസഃ ഇറ്റ്സ്‌ നോട്ട്‌ ഓവര്‍ പ്രോബ്ലം…
ഷാഹിന: അത്‌ നിങ്ങള്‍ പറയുന്നത്‌… പക്ഷെ, കേള്‍ക്കുന്നത്‌ അങ്ങിനെയല്ല

ല്ലോ…..?

ജൂലി: സോറി… ഞങ്ങളൊരു തര്‍ക്കത്തിനു വന്നതല്ല….ഞങ്ങള്‍ക്ക്‌ അവരുടെ
ഡീറ്റെയില്‍സ്‌ വേണം… വിലാസം… ബാക്ക്‌ ഗ്രാണ്ട്‌….. ഒക്കെ…

റിസ: എനിക്കതിന്‌ അനുവാദമില്ല… നിങ്ങള്‍ ഡോക്ടറെ കാണണം…
ജൂലി; ഓകെ…. നിങ്ങള്‍ക്ക്‌ തരാവുന്നത്‌ തന്നാല്‍ മതി…

റിസ: (ഇഷ്ടമില്ലാത്തതു പോലെ) ഉം… ഇരിക്ക്‌… എടുത്ത്‌ തരാം…
റിസപ്ഷനിസ്റ്റ്‌ കമ്പൂട്ടറില്‍ പരതുന്നു.

1)
സീന്‍ 52 ബി

വിവേകും അല്‍ത്താഫും റെക്കവറി റൂമിന്‌ മുന്നില്‍…
അവര്‍ റെക്കവറി റൂമിനു മുന്നില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഇരിക്കുന്നു. അവര്‍ക്ക്‌
അടുത്ത്‌ ഒരു പുരുഷനും രണ്ടു സ്ത്രീകളും ഇരിക്കുന്നു.

വിവേക്‌: (പുരുഷനോട്‌?) ചേട്ടന്‍ സിന്ധുവിന്റെ….?

വിവേകഃ” വെറുതെ ചോദിച്ചതാ…

പുരുഷന്‍; ഞാനാരുമല്ല… അയല്‍ പക്കത്തൊള്ളതാ… ഞങ്ങളേ ഒള്ളൂ
അവള്‍ക്ക്‌… കൊട്ട്യോനൊണ്ട്‌ ജയിലിലാ… ഒരു പെണ്ണിനെ പീഡിപ്പിച്ചു കൊന്നതി ന്‌…

വിവേകും അല്‍ത്താഫും അന്തം വിട്ടിരിക്കുന്നു.
പുരുഷന്‍: എന്റെ കൊട്ട്യോളും അയല്‍പക്കത്തെ ചേച്ചിയുമാ അത്‌….

അയാള്‍ മറ്റു രണ്ടു പേരേയും ഉദ്ദേശിച്ചു പറഞ്ഞതാണ്‌.
പുരുഷന്‍: പൌഈലോസാറിന്റെ കേസായതു കൊണ്ടാ ഞങ്ങള്‌ വന്നത്‌… സിന്ധുവിന്‌ തള്ളയേ ഒള്ളു… അവര്‌ ഉന്മേഷിനെ നോക്കി വീട്ടിലിരിക്ഷാ….

പുരുഷന്‍: റിട്ടേര്‍ഡ്‌ കോളേജ്‌ സാറാ… ഞങ്ങളൊക്കെ സാറിന്റെ പണിക്കാരാ.. സാറ്‌ ഒണ്ടായിരുന്നതുകൊണ്ടാ കാര്യങ്ങളെല്ലാം നടന്നത്‌.. പക്ഷെ, ആ കൊച്ചിന്റെ വിധിയെന്നു പറഞ്ഞാ മതി…..

സീന്‍ 52 സി

കേണല്‍ നായര്‍ ഡോക്ടറുടെ ക്യാബിനില്‍ ഇരിക്കുന്നു.

ഡോകാടര്‍: കേണലിന്‌ എന്തൊക്കെയാണറിയേണ്ടത്‌… ഡേക്ടര്‍ ജോണ്‍സന്‍ പറ ഞ്ഞതു കൊണ്ട്‌ മാത്രം… ഒരു റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ പൌലോസാണ്‌ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌… ക്യാഷ്‌, സെക്യൂരിറ്റി, എവരിതിംഗ്സ്‌… ഇടക്ക്‌ ഒരു കുരുവിള ജോസഫ്‌ ഇവിടെ വന്നിരുന്നു. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട്‌ അയാ
ളുടെ ആണെന്നു പറഞ്ഞതായി ഓര്‍ക്കുന്നു… അയാള്‍ സിന്ധുവിന്റെ ക്ലാസ്മേറ്റാണെന്നാണ്‌ പരിചയപ്പെടുത്തിയത്‌… ബട്ട്‌… ഫെയ്ത്‌…

സീന്‍ 63

പകല്‍, റോയല്‍ ഫിനാന്‍സിയേഴ്‌സ്‌.
ജൂലി ബാത്ത്‌ റൂമിലേക്ക്‌ പോകുന്നു.
ജൂലി ഫോണ്‍ ചെയ്യുന്നു.

ജൂലി: (ഫോണില്‍) ഹലോ….സാര്‍..
ബേ 00

കേ.നാഃ: (ഫോണില്‍) ഏസ്‌…

ബേ

ജൂലി: (ഫോണില്‍) സിന്ധു മരിച്ചു… ഉച്ച കഴിഞ്ഞ്‌ മൂന്നു മണിക്കാണ്‌ സംസ്കാരം…കുരുവിള ജോസഫും സോമന്‍ സാറും പോകാനുള്ള തയ്യാറിലാണ്‌….

ബബ 0
കേ.നാഃ: (ഫോണില്‍) ഏസ്‌, താങ്ക്‌ യൂ ജൂലി…

9000
സീന്‍ 654

ഉച്ചകഴിഞ്ഞ സമയം, സിന്ധു വിന്റെ വീട്‌.

മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍……

അവിടേക്ക്‌ കേണല്‍ നായരും വിവേകും കാറില്‍ വരുന്നു. അവര്‍ കാറില്‍ നിന്നുമിറങ്ങി മറ്റുള്ളവരുടെ ഇടയില്‍ ചേരുന്നു. കുറച്ചു മാറി കുരുവിള ജോസഫിനേയും സോമന്‍ നായരേയും കാണാം.

കാര്യങ്ങള്‍ നോക്കി നടത്തുന്നതിന്റെ തിരക്കില്‍ പൌലോസ്‌ സാറും…….

അകത്തൊരു മുറിയില്‍, കട്ടിലില്‍ ഉന്മേഷ്‌ കിടക്കുന്നു. അവനരുകില്‍ അവന്റെ പ്രായത്തിലുള്ള രണ്ടുമൂന്നു ചെറുപ്പക്കാര്‍………..

സീന്‍ 54 എ

സന്ധ്യ.

സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞിരിക്കുന്നു.
ആളുകള്‍ പിരിഞ്ഞിരിക്കുന്നു.
ഒഴിഞ്ഞൊരു കോണില്‍ പൌലോസ്‌ സാര്‍.

അവിടേക്ക്‌ കേണല്‍ നായര്‍ വരുന്നു. പൌലോസ്‌ സാറിന്‌ അഭിമുഖമായിട്ട്‌ ഒരു കസേര യെടുത്തിട്ട്‌ ഇരിക്കുന്നു.
കേ.നാ: സാര്‍, ഞാന്‍ കേണല്‍ വിശ്വനാഥന്‍ നായര്‍… സിന്ധുവിന്റെ ഒരകന്ന ബന്ധുവാണ്‌… മിലിട്ടറിയിലായിരുന്നതു കൊണ്ട്‌ സിന്ധുവുമായിട്ട്‌ അത്ര കണക്ഷന്‍ ഇല്ലായിരുന്നു. ഞാനടുത്ത ദിവസം സാറിനെ വന്നു കണ്ടു കൊള്ളാം.
എന്നെക്കൊണ്ട്‌ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍……

പൌലോസ്‌ : ആയിക്കോട്ടെ…
സീന്‍ 55

പകല്‍, പൌലോസ്‌ സാറിന്റെ വീട്‌. സ്വീകരണമുറിയില്‍ പൌലോസ്‌ സാറും കേണല്‍
നായരും സംസാരരിച്ചിരിക്കുന്നു.

പൌലോ: കേണല്‍ വിശ്വനാഥന്‍ നായര്‍…
കേ.നാ: ഏസ്‌, സാര്‍……..

പൌലോ: സിന്ധുവുമായി ബന്ധപ്പെട്ട്‌ ഇങ്ങിനെ ഒരു പേര്‌ ഞാന്‍ കേട്ടിട്ടില്ല.
അയല്‍ പക്കക്കാരനെന്ന നിലയില്‍ എനിക്ക്‌ സിന്ധുമായിട്ട്‌ പത്തുനാല്‍പ്പതു വര്‍ഷത്തെ പരിചയമുണ്ട്‌.

കേ.നാ: സാര്‍, അത്‌…

പൌലോ: നോ… സ്‌ട്രെയിറ്റായിട്ട്‌ കാര്യങ്ങള്‍ പറയുക, അതാണെന്റെ ശൈലി.
അല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. താങ്കള്‍ക്ക്‌ പോകാം…

കേ.നാ: സാര്‍, എന്റെ ജോലിയുടെ ഭാഗമായിട്ട്‌……
പൌലോ: ജോലിയോ… എന്തു ജോലി….?

കേ.നാ: ഞാന്‍ മിലിറ്ററിയില്‍ ഇരുപതു വര്‍ഷത്തെ സേവനത്തിനു ശേഷം നാട്ടി ലെത്തിയപ്പോള്‍ തുടങ്ങിയ സ്ഥാപനമാണ്‌ നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ഗ്രൂപ്പ്‌. രഹസ്യാന്വേഷണം തന്നെ….. അടുത്ത നാളില്‍ കുരുവിള ജോസഫിന്റെ ഭാര്യ ഒരു പരാതി തന്നു. കുരുവിള ജോസഫിനെ സാര്‍ അറിയും…

പൌലോ: അറിയും പറഞ്ഞോളൂ…

നാ: കുരുവിള ജോസഫ്‌ ഭാര്യയില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു, മറ്റൊരു സ്ത്രീയില്‍ ആകൃഷ്ടനായിരിക്കുന്നു. അതുവഴി കുരുവിള നടത്തുന്ന സ്ഥാപനത്തിന്‍ നിന്നും വളരെ പണം പിന്‍ വലിക്കുന്നു. അടുത്തനാളില്‍ ഒരു കോടി രൂപയുടെ ഒരു സ്ഥല കച്ചവടം പാളിപ്പോയിരിക്കുന്നു.

പൌലോ: അതുകൊണ്ട്‌, അല്ലെങ്കില്‍ അതുമായിട്ട്‌ മരിച്ച സിന്ധുവിനെന്തു

കേ.നാ: ബന്ധം…..?.സിന്ധുവിന്റെ ചികിത്സക്കുവേണ്ടി സാര്‍ കുരുവിളയുടെ
പക്കല്‍ നിന്നും വലിയൊരു തുകവാങ്ങിയിട്ടുണ്ട്‌ ….. അത്‌ സ്ഥാപനത്തെ സാര
മായി ബാധിച്ചിട്ടുണ്ട്‌…

പൌലോസ്‌ സാറിന്റെ മുഖത്ത്‌ പെട്ടന്ന്‌ ഭാവമാറ്റം വരുന്നു. കേണല്‍ നായര്‍ അര്‌ ശ്രദ്ധി ക്കുന്നു. പൌലേസ്‌ സാര്‍ കേണലിനോടുള്ള സമീപനം മാറ്റിയിരിക്കുന്നു.
പൌലോ: (ശാന്തമായിട്ട്‌) നിങ്ങള്‍ പറഞ്ഞതില്‍ കുറച്ച്‌ കാര്യമുണ്ട്‌. അത്‌ ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയില്ല ഒരിരുപത്തഞ്ചു കൊല്ലം പിറകോട്ടു പോകണം.
ഞാന്‍ കോളേജ്‌ അദ്ധ്യാപകനായിരുന്നു … കോമേഴ്സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍… കുരു വിള ബീകോമിനു പഠിക്കാന്‍ എത്തുമ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌. ആ ക്ലാ
സില്‍ തന്നെ ആയിരുന്നു സിന്ധുവും സുകുമാരനും.

9000

സീന്‍ 55 എ

പൌലോ: നമ്മള്‍ ഹാസ്യത്തോടെ പറയാറുള്ള ഒരു പ്രണയമില്ല… ത്രികോണ പ്രേമം. അവര്‍ കുരുവിളയും സിന്ധവും ഇഷ്ടമായിരുന്നു. അത്‌ അന്നൊരു കാമ്പസ്‌ കഥ തന്നെയായിരുന്നു. കാമ്പസില്‍ അങ്ങിനെയുള്ള കഥകള്‍ പരന്നു കൊണ്ടിരിക്കെത്തന്നെ സുകു സിന്ധുവിനോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തി, സ്നേഹിതരുടെ മുന്നില്‍ പ്രഖ്യാപനവും നടത്തി. അതിന്റെ അല്ലറ ചില്ലറ കശപി
ശകള്‍ അന്ന്‌ നടക്കുകയും അദ്ധ്യാപകര്‍ ഇടപെടുകയും മറ്റും ചെയ്തിരുന്നു.

ബേ

സീന്‍ 55 ബി

പൌലോ: കോളേജ്‌ വിട്ടപ്പോള്‍ എല്ലാം അവസാനിച്ചു. കുരുവിള വീട്ടുകാരുടെ നിര്‍ബദഭ്ധത്തിനു വഴങ്ങി സിസിലിയെ വിവാഹം ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞ്‌ എന്റെ ശ്രമത്തില്‍ സുകുവിന്റേയും സിന്ധുവിന്റേയും വിവാഹം നടത്തി. സിന്ധു എന്റെ അയൽക്കാരിയും, ഒരു വിധത്തില്‍ പറഞ്ഞാല്‍, സിന്ധുവിന്റെ അച്ഛന്‍ നേരത്തെ മരിച്ചു ആ വീട്ടില്‍ എനിക്ക്‌ ഒരു കാരണവരുടെ സ്ഥാനമായിരുന്നു.
ഉത്തരവാദിത്വത്തോടുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ മറ്റു ബന്ധുക്കളുമില്ല. അതു കൊണ്ട്‌ സുകുവിനെ വിവാഹം ചെയ്യണമെന്ന എന്റെ ആവശ്യം അവര്‍ക്ക്‌ തള്ളിക്കളയാന്‍ കഴിഞ്ഞില്ല. അത്‌ ഒരു വന്‍ പരാജയമായിരുന്നു.

1)

സീന്‍ 55 സി

പൌലോ: ഗത്ൃന്തരമില്ലാതെയാണ്‌ ഞാന്‍ കുരുവിളയെ സമീപിച്ചത്‌. അതിന്‌ പകരം സിന്ധു താമസിക്കുന്ന വീടും സ്ഥലവും കൊടുക്കാനും തീരുമാനിച്ചു.
പക്ഷെ, ആവശ്യക്കാരി സിന്ധുവാണെന്നറിഞ്ഞപ്പോള്‍ വേറെ ഒന്നും സംസാരിക്കാതെ കുരുവിള പണമെത്തിച്ചു തരികയായിരുന്നു.

കേ.നാ: അത്‌ വല്ലാത്തൊരു പ്രതി സന്ധിയിലെത്തിച്ചിരിക്കുകയാണ്‌, സാറിന്‌ മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു.

പൌലോ: ഉവ്വ്‌…

കേ.നാ: പ്രതിസന്ധി തരണം ചെയ്യാന്‍ എനിക്ക്‌ സാറിന്റെ സഹായം വേണ്ടി
വരും.

പൌലോ: ഏസ്‌, തീര്‍ച്ചയായും എന്തിനും ഞാനുണ്ടാകും…

കേ.നാ: ഓകെ… സാര്‍……

സീന്‍ 56

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ ക്യാബിന്‍.
കേണല്‍ നായര്‍, സണ്ണി, സോണി സിസിലി സംസാരിച്ചിരിക്കുന്നു.

കേ.നാ: സിസിലി പ്രാക്ടിക്കലായൊരു ജീവിതത്തിലേക്ക്‌ മടങ്ങി വരണമെ ന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. സിസിലിയും ആര്‍ഗുമെന്റുകളും അവകാശ വിശദീകരണങ്ങളും ഞാന്‍ നിരാകരിക്കുന്നില്ല. പക്ഷെ, ജീവിതം തകരാതിരിക്കാ നാണ്‌ ഞാനിങ്ങിനെയൊരു പ്രപ്പോസല്‍ വക്കുന്നത്‌… കുരുവിളയുടെ നടപടികള്‍ ഒരു ഭാര്യയുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തെറ്റായിരിക്കാം. പക്ഷെ, ഒരു ജീവനെ രക്ഷപെടുത്തുന്നതിനു വേണ്ടിയായിരുന്നു. അത്‌ നമുക്ക്‌ നിഷ്കരുണം
തള്ളിക്കളയാന്‍ കഴിയില്ല. അതുമൊരു പുതു ജീവന്‍. അവന്‍ ജീവിതം കണ്ടു തുടങ്ങിയതേ ഉള്ളു.

ചിന്താമഗ്നയായിരിക്കുന്ന സിസിലി. സണ്ണിയും സോണിയും സിസിലിയുടെ മുഖത്തു തന്നെ നോക്കിയിരിക്കുന്നു. ശുഭമായൊരു മറുപടി സിസിലിയുടെ പക്കല്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നണ്ട്‌.
കേ.നാ: എഗ്രിമെന്റാക്കിയിരുന്ന സ്ഥലം നമുക്കു തന്നെ കിട്ടത്തക്ക രീതിയിലുള്ള മുവുമെന്റ്്‌സ്‌ നമ്മള്‍ നടത്തുകയാണ്‌. സണ്ണിയും സോണിയും അതിന്‌ വില്ലിംഗാ ണ്‌…. ഏസ്‌ ഡു… എന്ന്‌ സിസിലി പറഞ്ഞാല്‍, എല്ലാം വ്ൃക്തമാക്കിക്കൊണ്ട്‌ ഞാന്‍ കുരുവിളയെ കാണും.
സീന്‍ 657

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രന്‍സ്‌ ഹാള്‍.

കേണല്‍ നായരും എല്ലാ സ്റ്റാഫുകളും അവിടെയുണ്ട്‌. അവര്‍ വളരെ സന്തോഷത്തിലാ ണ്‌. അവര്‍ ആരയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നും അവരുടെ മുഖഭാവങ്ങള്‍ കണ്ടാല്‍.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടേക്ക്‌ കുരുവിള ജോസഫും സോമന്‍ നായരും വരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു അവരെ സ്വീകരിക്കുന്നു. കുരുവിളയുടെ സോമന്‍ നായരുടെ മുഖത്ത്‌ വല്ലാത്തൊരു അമ്പരപ്പ്‌ കാണാം. ജ്യൂലിയെ കണ്ടപ്പോള്‍ അവരുടെ അമ്പരപ്പ്‌ കൂടിയിരിക്കുന്നു.

കേ.നാ: ഹലോ കുരുവിള… ഹലോ സോമന്‍ നായര്‍
കുരുവിള-സോമന്‍: ഹലോ…

കേ.നാ: ഇരിക്കു…
എല്ലാവരും ഇരിക്കുന്നു.

കേ.നാ: തികച്ചും അസാധാരണം, അപ്രതീക്ഷിതം… ഏസ്‌ ഐ നോ… ഞാന്‍ യാതൊരു മുഖവുരയുമില്ലാതെ കാര്യത്തിലേക്ക്‌ വരാം……

9000
സീന്‍ 68

പകല്‍, ഷാജിയുടെ വീടിന്റെ മുറ്റത്ത്‌ ബ്രോക്കര്‍ നാസറും സുഹൃത്തും.
നാസര്‍: (ഫോണില്‍) സാര്‍, ഞങ്ങളിവിടെ ഷാജിയുടെ അടുത്തുണ്ട്‌, സാര്‍ വരികയല്ലെ…?

9000

സീന്‍ 58 എ
കേ.നാ: (ഫോണില്‍) ദാ… വരുന്നു നാസര്‍…

900

സീന്‍ 58 ബി

ഷാജിയുടെ വീട്ടിലേക്ക്‌ കേണല്‍ നായരും സണ്ണിയും സോണിയും വരുന്നു.

കാറില്‍ നിന്നിറങ്ങി അവര്‍ നാസറിനോടും സുഹൃത്തിനോടുമൊപ്പം വീടിനകത്തേക്ക്‌ പോകുന്നു. സോണിയുടെ കയ്യില്‍ ഒരു സ്യൂട്ട്‌ കേസും കേണല്‍ നായരുടെ കയ്യില്‍ ഒരു ഫയലമുണ്ട്‌.

ബബ
സീന്‍ 68 സി

ഷാജിയുടെ സിറ്റിംഗ്‌ റൂമില്‍ ഷാജിയും രണ്ട്‌ സുഹൃത്തുക്കളുമുണ്ട്‌. വാതില്‍ കടന്നു വരുന്ന കേണല്‍ നായരേയും കൂട്ടുകാരെയും അവര്‍ സ്വീകരിക്കുന്നു.

ഷാജി: വരൂ… ഇരിക്കൂ…
എല്ലാവരും ഇരിക്കുന്നു.

ഷാജി: ഹലോ സാര്‍…

കേ.നാ: ഹലോ ഷാജി… നമ്മള്‍ ആദ്യമായിട്ടാണ്‌…
ഷാജി; അതെ… പക്ഷെ, എനിക്ക്‌ സാറിനെ അറിയാം…
കേ.നാഃ ഗുഡ്‌….

നാസര്‍: ഷാജിയേട്ടാ… ഞങ്ങള്‍ പറഞ്ഞതുപോലെ ഒരു കോടി ഒരു ലക്ഷം രൂപക്ക്‌ ഉറപ്പിക്കുന്നു. അന്‍പത്തിയൊന്ന്‌ അഡ്വാന്‍സ്‌, പതിനഞ്ചു ദിവസത്തിനകം ആധാരം. എങ്കിലും എഗ്രിമെന്റില്‍ ഒരു മാസം വച്ചിട്ടുണ്ട്‌……

കേണല്‍ നായര്‍ എഗ്രിമെന്റ്‌ ഷാജിയുടെ മുന്നില്‍ വക്കുന്നു.
കേ.നാ: ഈ സണ്ണിയും സോണിയും കൂടിയാണ്‌ വാങ്ങുന്നത്‌.

ഷാജി; ഓ……

ഷാജി എഗ്രിമെന്റ്‌ വായിക്കുന്നു.

മുറിയിലേക്ക്‌ കുരുവിളയും സോമന്‍ നായരും വരുന്നു. അവര്‍ വാതിലിനകത്ത്‌ കയറി നില്‍ക്കുന്നതേയുള്ളൂ.

ഷാജി എഗ്രിമെന്റ്‌ വായിച്ച ശേഷം.

ഷാജി: ഓകെ…. സാര്‍…
ഷാജി മുഖമുയര്‍ത്തി നോക്കുന്നു. ഷാജിയുടെ കണ്ണുകള്‍ കുരുവിളയിലെത്തി നില്‍ക്കു
ന്നു.

കേ.നാ: സണ്ണിയും സോണിയും ഒപ്പിട്ടുണ്ട്‌.
കേണല്‍ നായര്‍ സ്യൂട്ട്‌ കേസ്‌ തുറന്ന്‌ ഷാജിയുടെ മുന്നില്‍ വക്കുന്നു. സ്യൂട്ട്‌ കേസില്‍ ഒരു ലക്ഷം രൂപയേയുള്ളൂ….

ഷാജി: (ഒരു ലക്ഷം രൂപയില്‍ നോക്കിയിട്ട്‌) മനസ്സിലായില്ല…

കേ.നാ: എന്താണ്‌ മനസ്സിലാകാത്തത്‌ (ഫയലില്‍ നിന്ന്‌ മറ്റൊരു എഗ്രിമെന്റുകൂടി എടുത്ത്‌ ഷാജിയുടെമുന്നില്‍ വക്കുന്നു.) ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും….

ഷാജി: ഇല്ല… നടക്കില്ല സാറെ……

കേ.നാ: കാരണം….?

ഷാജി; നടക്കില്ല… അത്ര തന്നെ…

കേ.നാ: ഞാന്‍ കാരണമാണ്‌ ചോദിക്കുന്നത്‌…

ഷാജി: എഗ്രിമെന്റ്‌ ലാപ്സായിട്ട്‌ രണ്ടു മാസമായി….. പോരാത്തതിന്‌ ആ ക്യാഷ്‌ ഞാനിവിടെ വക്കുകയല്ല ചെയ്തത്‌. ഒരു സ്ഥലത്തിന്‌ അഡ്വാന്‍സ്‌ കൊടുത്തു.
ആ കച്ചവടം മുടങ്ങിപ്പോയി…. ഞാന്‍ കൊടുത്ത ക്യാഷും കിട്ടില്ല.

കേ.നാ: ആരുടെ കയ്യില്‍ നിന്നുമാണ്‌ കിട്ടാത്തത്‌…? പറയ്‌ ഞാന്‍ വാങ്ങിത്തരാം…
ഷാജി: അത്‌ നടക്കില്ല സാറെ…

കേ.നാ: ഏതു നടക്കില്ലെന്ന്‌, ഷാജിക്ക്‌ കിട്ടാനുള്ള ക്യാഷിന്റെ കാര്യമാണോ…
ഈ ഇടപാടിന്റെ കാര്യമാണോ….?

ഷാജി: രണ്ടും…

കേ.നാ: നടത്തും ഷാജി…. ഷാജിക്ക്‌ കേണല്‍ നായരെ അറിയാമെന്നല്ലേ പറഞ്ഞത്‌….. ഇല്ലെങ്കില്‍ അറിയവുന്നവരോട്‌ ചോദിച്ചു നോക്കാം… എന്തായാലും ഞാന്‍ ഇവിടെ നിന്നും പുറത്ത്‌ പോകുന്നത്‌ എഗ്രിമെന്റ്‌ ഒപ്പിട്ടു കൊണ്ടായിരിക്കും……

അഃന്തരീക്ഷത്തിലേക്ക്‌ ഒരുവല്ലാത്ത മൂകത പടര്‍ന്നു കയറുന്നു.

ബേ
സീന്‍ 68 ഡി
സമയം കടന്നു പോയിക്കൊണ്ടിരിക്കുന്നു.

ഷാജി മൊബൈലില്‍ വിളിച്ചു കൊണ്ടിരിക്കുന്നു. അക്ഷമനായി നടക്കുന്നു. സ്നേഹിതരുമായി
കൂടി ആലോചിക്കുന്നു.
അക്ഷോഭ്യനായി കേണല്‍ നായരും കുരുവിള ജോസഫും സോമന്‍ നായരും മറ്റുള്ളവരും ഓരോ ഇടങ്ങളില്‍ ഇരിക്കുന്നു.

ഒടുവില്‍,

ഷാജി എഗ്രിമെന്റില്‍ ഒപ്പിടുന്നു.

സീന്‍ 59

സന്ധ്യാവേള.

റിസോര്‍ട്ടിന്റെ മനോഹരമായ പുല്‍ത്തകിടി.

തോരണങ്ങളാലും വൈദ്യുത വിളക്കുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു.

പ്രവേശന കവാടത്തില്‍ വലിച്ചു കെട്ടിയ ഫ്ളക്സ്‌ ബോര്‍ഡില്‍ തങ്കലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ ബിസിനസ്സ്‌ മീറ്റ്‌.

ഇരിപ്പിടങ്ങള്‍,

വിളമ്പാനായി ഓരുക്കിയിരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍,

സേര്‍വ്‌ ചെയ്യാനായി ഒരുങ്ങി നില്‍ക്കുന്ന വെയിറ്റര്‍മാര്‍,

അതിഥികളെ സ്വീകരിക്കാനായിട്ട്‌ കേണല്‍ നായര്‍, ഭാര്യ, വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ.

അതിഥികള്‍ എത്തിച്ചര്‍ന്നു കൊണ്ടിരിക്കുന്നു.

ആദ്യകാറില്‍ കുരുവിള ജോസഫ്‌, സിസിലി, പൂങ്കനി, റോസ്‌, ജോ……

രണ്ടാമത്‌ കുരുവിള ജോസഫിന്റെ സ്റ്റാഫുകള്‍……..

മൂന്നാമത്‌ സണ്ണി, സോണി, അമ്മച്ചി, സണ്ണിയുടെ ഭാര്യ മക്കള്‍…

നാലാമത്‌ പൌലോസ്‌ സാര്‍, ഉന്മേഷ്‌…

പരസ്പരം അഭിവാദ്യങ്ങള്‍, സ്വയം പരിചയപ്പെടുത്തലുകള്‍, പലരുടേയും അത്ഭതത്തോടു കൂടിയുള്ള വീക്ഷണങ്ങള്‍……..

അതിമനോഹരമായൊരു വാദ്യഘോഷത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോള്‍….

കേ.നാ: പ്രിയമുള്ളവരെ, ഇങ്ങിനെ ഒരു ഗെറ്റുഗദര്‍, തികച്ചും അസാധാരണം.
ഇതിന്‌ നിമിത്തമായ കാരണങ്ങള്‍ നമുക്ക്‌ ഓരോരുത്തര്‍ക്കും അറിയാം. അതുകള്‍ വീണ്ടും പറയുന്നതിനു വേണ്ടിയോ… ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയോ അല്ല ഇത്‌… ഇപ്പോള്‍ മുതല്‍ നമ്മള്‍ ബന്ധുക്കളാണ്‌… അല്ല ഒരു കുടുംബത്തിലെ
അംഗങ്ങളാണ്‌… ഇനി അങ്ങോട്ട്‌ നമ്മുടെ ഈ ബന്ധം നിര്‍വ്വിഘ്നം തുടരണമെന്നാണെന്റെ ആഗ്രഹം… ഞാനവശ്യപ്പെടുകയും ചെയ്യന്നു… ഈ സുദിനം നമ്മള്‍ ആഘോഷിക്കാന്‍ പോവുയാണ്‌… എല്ലാവര്‍ക്കും ആടാം പാടാം, പൂര്‍ണ്ണ സ്വത്ര്ത
രായിട്ട്‌……

ആഘോഷത്തിന്റെ ബലൂണുകള്‍ പൊട്ടിച്ചിതറുന്നു.

സന്തോഷത്തിന്റെ അലകള്‍……
കേ.നാ: ഒരു നിമിഷം കൂടി സ്നേഹിതരേ… ഒരു ചെറിയ അറിയിപ്പു കൂടിയുണ്ട്‌…
നമ്മുടെ ഇടയില്‍ ഒരു പ്രണയം കൂടി പൂവണിയാന്‍ ഉണ്ട്‌, അത്‌ അനുവദിക്കണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു.

പെട്ടന്ന്‌ അന്തരീക്ഷം നിശ്ചലമായിപ്പോകുന്നു. ആകാംക്ഷയോടെ പരസ്പരം നോക്കുന്നു ഓരോരുത്തരും.
കേ.നാ: നിങ്ങള്‍ക്ക്‌ ടെന്‍ഷന്‍ കൂട്ടുന്നില്ല.ഞാന്‍ അവരെ വെളിപ്പെടുത്തുകയാ ണ്‌…. സോണിയും പൂങ്കനിയും

ഒരു നിമിഷം എല്ലാവരും സ്തബ്ദരായിപ്പോകുന്നു.

സിസിലിയുടെ മുഖം വികാര രഹിതമായിട്ട്‌……

മൌനിയായി പൂങ്കനി….

ആകാഠക്ഷയോടെ ആദ്യം അമ്മച്ചിയെ, പിന്നെ സിസിലിയെ നോക്കുന്നു, സോണി.
റോസ്‌: (നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട്‌) ഓ… നൈസ്‌ ആന്റ്‌ മാര്‍വലസ്സ്‌………
താങ്ക്‌ യൂ…. താങ്ക്‌ യൂ…..താങ്ക്‌ യൂു…. സാര്‍…..

ആര്‍ത്തലച്ചുയരുന്ന കരഘോഷം.

തെളിയുന്ന സിസിലിയുടെ മുഖം……

പൂങ്കനിയെ നോക്കി കള്ളച്ചിരി ചിരിക്കുന്ന അമ്മച്ചി………image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top