നാസര്‍ തിരിച്ചു വന്നില്ല

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക


സംഭവ്യ കഥ

ഈറനാര്‍ന്നൊരു പ്രഭാതത്തിലാണ്‌ രാജേഷ്‌ വീടിന്റെ മുന്നിലെ
വഴിയില്‍, ബൈക്കില്‍ നിന്നും ഇറങ്ങാതെ ചോദിച്ചത്‌.

“നാസര്‍ വന്നില്ലല്ലോ…അല്ലേ…?”

“ഇല്ല?”

നാസറിന്റെ ഉമ്മയാണകത്തു നിന്നും പറഞ്ഞത്‌. ശേഷം അവര്‍
പുറത്തേക്ക്‌ വന്നു.

നന്നെ ക്ഷീണിച്ച ഒരു സ്ത്രീ… നിറം മങ്ങിയ നൈറ്റി…

“അല്ല…രാജേഷ്‌ എപ്പ വന്നു.. അവന്‍ നിന്റെ കൂടെയങള്ലെ പോന്നത്‌…”

“ഉവ്വ്‌… ഞാനവനെ അവിടെ ഇറക്കിയിട്ട്‌ കാത്തുനിന്നു, പത്തു
മണിവരെ… പത്തുമണിക്കവന്‍ വിളിച്ചു പറഞ്ഞു താമസ്സിച്ചേ വരുവൊള്ളു, എന്നോടു പൊക്കോളന്‍…”

“ങേ…”

അവര്‍ ഒന്നു തേങ്ങി. അവര്‍ക്ക്‌ പിറകില്‍ വെളുത്ത്‌ സുന്ദരിയായൊരു പെണ്‍കുട്ടി വന്നു. അവള്‍ നാസറിന്റെ ഭാര്യയാണ്‌. പെണ്‍കുട്ടിയെപ്പോലെ തോന്നിക്കുമെങ്കിലും അവള്‍ക്കൊരു മകനുണ്ട്‌, രണ്ടു വയസ്സുകാരന്‍.

അവള്‍, നസീമ പറഞ്ഞു.

“വന്നിട്ട്‌ വണ്ടിയിറക്കിയിടാന്നും പറഞ്ഞിട്ടാ ഇക്ക പോയത്‌…
കണ്ടില്ലെ…”

ഉവ്വ്‌, കാര്‍ അപ്പോഴും റോഡരുകില്‍, വീടിനുമുന്നിലായി കിടപ്പണ്ട്‌.
നാസര്‍ പോകും മുന്‍പ്‌ കഴുകി വൃത്തിയാക്കിയ സുമോ രാത്രിയിലെ മഴയില്‍

നനഞ്ഞിട്ടുണ്ട്‌.
നസീമയുടെ എളിയില്‍ ഇരുന്ന്‌ മകന്‍ വഴിയില്‍ നില്‍ക്കുന്ന
പരിചിതനായ രാജേഷിനെ നോക്കി ചിരിക്കുകയും കൈകള്‍

കാണിക്കുകയും ചെയ്യുന്നുണ്ട്‌.

“ഞാനിപ്പ വരാം”

രാജേഷ്‌ ബൈക്കില്‍ തിരിച്ചു പോയപ്പോള്‍ വീടിന്റെ മുന്നിലേക്ക്‌
ഒരയല്‍ക്കാരന്‍ വന്നു.

“അവന്‍ ഇന്നലെ ആര്‍ക്കോ പൈസ കൊടുക്കാനെന്നു പറഞ്ഞാ
പോയത്‌.. അപ്പത്തന്നെ വരുമെന്നും പറഞ്ഞു… ആ രാജേഷിന്റെ കാറിലാ പോയത്‌…”

പക്ഷെ, നാസര്‍ തിരികെ എത്തിയിട്ടില്ല. കഴിഞ്ഞ നാള്‍ ഉച്ച
തിരിഞ്ഞ്‌ മൂന്നു മണിക്കാണ്‌ പോയിരിക്കുന്നത്‌. ഇപ്പോള്‍ നേരം പുലര്‍ന്ന്‌
ഏഴു മണി ആയിരിക്കുന്നു.

പെട്ടന്ന്‌ നാട്ടിലാകെ വാര്‍ത്ത പടര്‍ന്നു.

ഈ നാട്‌ അത്ര ഗ്രാമമൊന്നുമല്ല. ഒരു മിനിമം ബസ്സ്‌ ചാര്‍ജില്‍
അടുത്ത നഗരത്തിലെത്താം. രണ്ടു മിനിമം ചാര്‍ജില്‍ എതിര്‍ ദിശയിലുള്ള അടുത്ത നഗരത്തിലുമെത്താം.

എങ്കിലും, ഇടത്തട്ടുകാരാണ്‌ അധികവും, നഗരം മടുത്ത മേല്‍
ത്തട്ടുകാരും ഇടയിലൊക്കെ ചേക്കേറിയിട്ടുണ്ട്‌. അടുത്തടുത്ത വീടുകളാണ്‌.
ഒരടുക്കളുയില്‍ ഇരുന്നു പറയുന്ന കുന്നായ്മയും കുശുമ്പും അടുത്ത
അടുക്കളയില്‍ ഇരുന്നു കേള്‍ക്കന്‍ പറ്റുമോയെന്നു ചോദിച്ചാല്‍,
ശ്രദ്ധിച്ചാലാകുമെന്ന്‌ പറയേണ്ടി വരും.

എന്നാല്‍ നഗരത്തിന്റേതുപോല്‍ പരസ്പരം അറിയായ്കയില്ല.
പരസ്പരം അറിയുകയും അറിയിക്കുകയും സഹായിക്കുകയും ശല്യം ചെയ്യുകയുമൊക്കെ ചെയ്യും, ഇവര്‍.

അത്യാവശ്യം നാട്ടുകാരും വീട്ടുകാരും നാസറിന്റെ വീട്ടിലേക്കെത്തി,
മുറ്റത്തും വീട്ടിനുള്ളിലും വിവരങ്ങള്‍ തിരക്കി നിന്നു.

രാജേഷ്‌ വീണ്ടും വന്നു. കൂടെ വാര്‍ഡ്‌ മെമ്പറും ഒരു കുടുംബ
സുഹൃത്തും.

അന്തരീക്ഷം കലുഷമായിക്കൊണ്ടിരുന്നു. നാസറിന്റെ ഉമ്മ അന്തിച്ചു
നില്ക്കുന്നു. ഭാര്യ തളര്‍ന്നിരിക്കുന്ന.

അവരുടെ തേങ്ങലുകള്‍ കരച്ചിലുകളായി…

അടുത്ത വീടുകളില സ്ത്രീകളെത്തിയിട്ടുണ്ട്‌, സമാധാനിപ്പിക്കാന്‍…

വാര്‍ഡ്‌ മെമ്പറാണ്‌ പറയുന്നത്‌:

“എന്തോ ചെറിയ കൈപ്പിഴ പറ്റിയിട്ടുണ്ട്‌… രാജേഷ്‌ അവനെ
ഇറക്കിയിട്ട്‌ തിരിച്ചു പോന്നതല്ലേ… നമുക്ക്‌ നോക്കാം.. വേണ്ടതെന്തെന്നു വച്ചാല്‍ ചെയും…”

“അതെ മെമ്പര്‍ പറയുന്നതിലും കാര്യമുണ്ട്‌…”

കുടുംബ സുഹൃത്തിന്റെ സപ്പോര്‍ട്ട്‌.

നാസറിന്റെ വാപ്പ അപ്പോഴാണ്‌ എത്തിയത്‌. അയാള്‍ രാവിലെ
പശുക്കളെ കറക്കാന്‍ പോയതാണ്‌. അയാള്‍ക്ക്‌ കറവയാണ്‌ ജോലി.

മെലിഞ്ഞ, ശ്വാസ രോഗിയെപ്പോലെ ഒരാള്‍, സംസാരിക്കാന്‍
ബുദ്ധിമുട്ടുമ്പോലെയുള്ള മുഖം.

“അതെ ഇക്ക…” മെമ്പര്‍ പറയുഞ്ഞു. “മോന്‍ പോയിട്ട്‌ വന്നില്ല.
ആര്‍ക്കോ പൈസ കൊടുക്കാനെന്നു പറഞ്ഞല്ലെ പോയത്‌… ഞാന്‍
അയളുടെ നമ്പറില്‍ വിളിച്ചു. അയളൊരു യാത്രയിലാണെന്നു പറഞ്ഞു, വൈകിട്ട്‌ എത്തുമെന്നും… അയാള്‍ വരട്ടെ, നമുക്ക്‌ അന്വേഷിക്കാം…”

എവിടെയോ, എന്തെല്ലാമോ കൂട്ടിമുട്ടാതെ നില്‍ക്കുന്നുണ്ടെന്നു
തോന്നുന്നു; എന്തോ അപാകതയുള്ളതുപോലെ.

അഭിപ്രായങ്ങളും സംസാരങ്ങളും കൂടുതലായി. ശബ്ദം ഉയര്‍ന്നു
തുടങ്ങി. നാസര്‍ കൊണ്ടുപോയിരിക്കുന്ന പണത്തിന്റെ കണക്കുകള്‍

ഈഹാപോഹങ്ങളായി ഉയര്‍ന്നു വന്നു. അത്‌ ലക്ഷങ്ങള്‍ വരുമെന്നും,
അവന്‍ തിരിച്ചു വരാത്തതില്‍ സംശയിക്കണമെന്നു പറഞ്ഞു തുടങ്ങി.
പൊതു ജനഹിതവും, സംസാരവും മെമ്പർക്ക്‌ ദേഷ്യം വരുത്തി. പൊതു ജനത്തിന്റെ സംസാരത്തിനു മുകളില്‍ ശബ്ദമുണ്ടാക്കാൻ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.

വീട്ടുകാര്‍ ആകെ അമ്പരപ്പിലേക്കും വിഷമത്തിലേക്കും അലമുറയിട്ടുള്ള കരച്ചിലിലേക്കും നീങ്ങിക്കൊണ്ടിരുന്നു.

പോലീസിനെ വിവരം അറിയിക്കണമെന്നും, രാജേഷിനെ
സംശയിക്കണമെന്നും ചോദ്യം ചെയ്ുണമെന്നും ഒരു വിഭാഗം
അഭിപ്രായപ്പെ ട്ടു.

“നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെയല്ല കാര്യങ്ങള്‍, നാസറിന്റെ കയ്യിലും തെറ്റുകളുണ്ട്‌… അതു കൊണ്ട്‌ പോലീസില്‍ അറിയിക്കുന്നതു ബുദ്ധിയല്ല…
നമുക്ക്‌ ഇന്നു വൈകുന്നേരം വരെ നോക്കാം… വന്നില്ലെങ്കില്‍ നാളെ പരാതി കൊടുക്കാം…”

മെമ്പര്‍, രാജേഷിനൊപ്പം കുടുംബ സുഹൃത്തിനോടുകൂടി സ്ഥലത്തു
നിന്നും വലിയുകയാണ്‌. പൊതുജനം അവരെ തടയാന്‍ നോക്കിയതാണ്‌, പക്ഷെ, വീട്ടുകാര്‍ക്ക്‌ മെമ്പറോട്‌ യോജിക്കാനാണ്‌ തോന്നിയത്‌.

നേരം ഇരുളുക തന്നെയാണ്‌.
നാസര്‍ വന്നില്ല.

പല വിധ അഭിപ്രായങ്ങള്‍ കേട്ടും, വിമര്‍ശനങ്ങള്‍ അറിഞ്ഞും
യോജിച്ചും യോജിക്കാതെയും, പലരോടും നീരസത്തിലായും, അഭിപ്രായ യോജിപ്പിലും പിറ്റേന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. വാര്‍ഡു മെമ്പറും. കുടുംബ സുഹൃത്തും എങ്ങുമെങ്ങും തൊടാതെ മുഴി മനഞ്ഞിലിനെ പ്പോലെ” നിലകൊണ്ടു.

“എന്താണ്‌ പേര്‌?”

“പൃത്തന്‍പുരയില്‍ മൈതീന്‍ മകന്‍ നാസര്‍.”

“എത്ര വയസ്സ്‌”

“ഇരുപത്തിയെട്ട്‌.”

വെളുത്ത നിറം, ക്ഷീണിച്ച ദേഹം, അഞ്ചടി എട്ടിഞ്ച്‌ ഉയരം, വീട്ടില്‍
നിന്നു പോകുമ്പോള്‍ വെളുത്ത കോട്ടന്‍ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചിരുന്നു.

“പറയൂ”

പോലീസുകാരന്‍ പറഞ്ഞു.

“ഇന്നലെ ഉച്ചക്ക്‌ രണ്ടു മണിയോട്‌ കൂടി ഈണും കഴിഞ്ഞ്‌ ഇവിടെ
നിന്നും രാജേഷിന്റെ കാറില്‍ കയറി പോയി. ഇതേവരെ തിരിച്ചു വന്നിട്ടില്ല.”

നാസറിന്റെ ഭാര്യ നസീമ പറഞ്ഞു കൊടുക്കുന്നു. കേട്ടുകൊണ്ട്‌ അവന്റെ ബാപ്പയും ഉമ്മയും ഇരിക്കുന്നു. ഒരു പോലീസുകാരന്‍ എഴുതുകയും മറ്റൊരാള്‍ ചോദിക്കുകയും ചെയ്യുന്നു.

വീടിനോടു ചേര്‍ന്ന്‌ റോഡരുകില്‍ പോലീസ്‌ ജീപ്പം അതില്‍ ചാരി
ഡ്രൈവറുമുണ്ട്‌. എസ്‌ ഐ പരിസരം വിഹഗമായി വീക്ഷിക്കുന്നുണ്ട്‌.
അയാളുടെ കണ്ണുകളെ കറുത്ത കണ്ണട മറച്ചിരിക്കുന്ന.

“അവന്‍ പോകുമ്പോള്‍ എന്തു പറഞ്ഞു?”

“ഉടനെ വരും കല്യാണത്തിനു പോകണമെന്നു പറഞ്ഞു.”

“ആരുടെ കല്യാണം?”

“ഒരു കൂട്ടുകാരന്റെ.”

“പോകുമ്പോള്‍ അവന്റെ കയ്യില്‍ എത്ര കാശുണ്ടായിരുന്നു?”

“കൃത്യമായിട്ടറിയില്ല.”
“എന്നാലും”

“മൂന്നു ലക്ഷമോ മറ്റോ……..
“അതെങ്ങനെ അറിഞ്ഞു?”
“രാജേഷ്‌ പറഞ്ഞൂ.”
“ആര്‍ക്കു കൊടുക്കനെന്നു പറഞ്ഞു?”
“മഹേഷിന്‌…”

“അതോ ധനേഷിനോ?”

“മഹേഷെന്നു പറഞ്ഞെന്നാണ്‌ തോന്നുന്നത്‌.”
“ഈ മഹേഷിനെ അറിയുമോ?”

[1] മ

ഇല്ല

“അയാളുടെ ജോലിയെന്തെന്നറിയുമോ?”

ചോദ്യങ്ങള്‍ ഒരു ഘോഷയാത്ര പോലെ വന്നുകൊണ്ടിരുന്ന,
വസ്ത്രങ്ങള്‍ അഴിഞ്ഞും അഴിയാതെയും, കിടപ്പറയിലേക്ക്‌ ഒളിഞ്ഞു
നോക്കിയും നോക്കാതേയും, അധികാരത്തോടെ കതക്‌ തുറന്നും………
കരഞ്ഞും മുക്കിയും മൂളിയും കുറെ ഉത്തരങ്ങളുമുണ്ടായി……

നി

പഴയ കഥകളെ അയവിറകക്കുകയാണ്‌ നാട്ടുകാര്‍…

അവന്‍, നാസറിന്‌ പഴയ കഥകളുണ്ട്‌, വിഹിതമായിട്ടും
അവിഹിതമായിട്ടും….

അരിഷ്ടതകളിലായിരുന്നു ബാല്യം. വരുമാനം കുറഞ്ഞ
തൊഴിലുകൊണ്ടാണ്‌ അവന്റെ ബാപ്പ മുന്നു കുട്ടികളെ വളര്‍ത്തിയതും, പഠിപ്പിച്ചതും. പ്രായപ്ര്‍ത്തിയെത്തിയപ്പോള്‍ നാസര്‍ ഡ്രൈവറുടെ തൊഴിലാണ്‌ സ്വീകരിച്ചത്‌. അന്നു തന്നെ പണം സമ്പാദിക്കാനുള്ള തന്ത്രപ്പാട്‌ അവനില്‍ തെളിഞ്ഞുനിന്നിരുന്നു. വഴി വിട്ട പണികളും ചെയ്യാന്‍ തയ്യാറായിരുന്നു. ആയിടക്ക്‌ വിവാഹിതയായ ഒരു സ്ത്രീയുമായിട്ട്‌ ഉനരുച്ചറ്റി, അല്ലറ ചില്ലറ സാമ്പത്തീക ഇടപാടുകളില്‍ തിരിമറി നടത്തി.
എന്നാല്‍ അവിടെ നിന്നൊന്നും തട്ടുകള്‍ കിട്ടിയതുമില്ല.

നാട്ടുകാര്‍ ചര്‍ച്ചകള്‍ നടത്തി, അഭിപ്രായ രൂപീകരണങ്ങളും നടത്തി.

-അവന്‍ പണം ഇരട്ടിപ്പിക്കാൻ പോയി കുടുങ്ങി.

“ഹേയ്‌, അതാകില്ല, കയ്യില്‍ കിട്ടിയ കാശുമായിട്ട്‌ ഏതെങ്കിലും
പെണ്ണമായിട്ട്‌ നാടുവിട്ടുകാണും….

ആകാം… അവന്റെ സ്വഭാവമതാണല്ല്ലോ……

-അവന്‍ പണം കൊടുക്കാന്‍ പോയപുള്ളി അത്ര ശരി
പുള്ളിയൊന്നുമല്ല. അന്യനാട്ടില്‍ നിന്നും ഇവിടെ വന്ന്‌ വലിയോരു വീടും വാടകക്കെടുത്ത്‌ ഒരുത്തിയുമായിട്ട്‌ താമസ്സിക്കുന്നതെന്തിനാ….

-അതയാടെ ഭര്യയല്ലെ….

-ആര്‍ക്കറിയം….

-ആയാളേതെങ്കിലും ഇരട്ടിപ്പ്‌ ഗ്രൂപ്പിന്റെ ആളാകാനാ സദ്ധ്യത. ആയിരം
നല്ല നോട്ടുകൊടുത്താ രണ്ടായിരം കള്ളന്‍ കൊടുക്കുന്ന ഏര്‍പ്പാട്‌…

ഒന്നും പറയന്‍ പറ്റില്ല…

“എന്തായാലും അവന്‍ വരണ്ടെ…..

-ഹേയ്‌, വന്നാ കള്ളം പൊളിയില്ലേ….

-അല്ല, നാസറ്‌ കാഷ്മീരിലാ പോയതെന്നു കേക്കുന്നുണ്ടല്ലോ….

-പാക്കിസ്ഥാനിലേക്കാണെന്നാ പറയുന്നെ…

-ഒരു ഉറപ്പുമില്ല… അങ്ങിനെയും കേക്കുന്നുണ്ട്‌… അവന്റെ സ്വഭാവം
വച്ചു നോക്കുമ്പോ അതു മാകാം…. കാശുകിട്ടിയാല്‍ എന്തും ചെയ്യും…

“ഇപ്പം തെളിഞ്ഞുവരുന്നതു കണ്ടോ… അവന്‍ അവിടെയും
ഇവിടെയുമൊക്കെ സ്ഥലങ്ങള്‍ വാങ്ങി കൂട്ടിയിട്ടുണ്ടെന്ന്‌….

-ഈ കാശൊക്കെ എവിടന്നു കിട്ടി…

ആര്‍ക്കറിയാം…

-ആ മഹേഷിനേം രാജേഷിനേം പിടിച്ചു ചോദ്യം ചെയ്താല്‍
തെളിഞ്ഞേനെ….

“പക്ഷെ, പോലീസ്‌ ആ വഴിക്ക്‌ ചിന്തിക്കണ്ടേ……..

-അവരുടെ വഴി അടച്ചുകാണും….

-വലിയപുള്ളികള്‍ പുറകില്‍ കളിക്കുന്നുണ്ടാകും….

-കളിക്കുന്നുണ്ടന്നേ……

ആരു കളിച്ചാലും, എന്തു കളിച്ചാലും മാസങ്ങള്‍ കഴിഞ്ഞിട്ടും നാസര്‍
വന്നില്ല.

പ്രായമായ ബാപ്പയും ഉമ്മയും പെണ്‍കുട്ടിയെപ്പോലെ തോന്നിക്കുന്ന
ഭാര്യയും പോലീസ്‌ വിളിക്കുന്നിടത്തെല്ലാം കയറിയിറങ്ങി, അവന്‍
എത്താത്തതില്‍ വേവലാധിപ്പെട്ടു കൊണ്ടിരിക്കുന്നു.

പോലീസുകാര്‍ അവന്റെ മോബൈലില്‍ വന്നിട്ടുള്ള വിളികളുടെ
ഉറവകള്‍ കണ്ടെത്തി, കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും,
ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ട്േയിരിക്കുന്നു.

ഒരിടത്തുനിന്നും വീട്ടുകാര്‍ക്ക്‌ ഗുണക്കരമായതൊന്നും കിട്ടാതെ
കാര്യങ്ങളില്‍ നിന്നും അവരും അകന്നു കൊണ്ടിരിക്കുന്നു.

മനസ്സില്‍ ഒടുങ്ങാന്‍ തയ്യാറാകാതെ നില്‍കുന്ന വിമ്മിട്ടത്തിന്‌
പരിഹാരമായിട്ടാണ്‌ വീട്ടുകാര്‍ പ്രശം വയ്പുകാരെയും മഷിനോട്ടക്കാരെയും
സമീപിച്ചത്‌…

അവരെല്ലാം പറയുന്നു, അവന്‍ ജീവിച്ചിരിക്കുന്നു, ആരുടെയോ
കസ്റ്റടിയില്‍……,.

ആരുടെ…
ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ഉണ്ടാക്കാമെന്ന്‌ പറഞ്ഞാണ്‌ ഒരു വക്കീല്‍
അവന്റെ ഭാര്യയെ സമീപിച്ചത്‌.
ഹേബിയസ്‌ കോര്‍പ്പസ്‌…
ആര്‍ക്കെതിരെ…

വിജയകുമാര്‍ കളരിക്കലിന്റെ കഥകളും കാര്യങ്ങളും
വിദൂഷകന്‍.കോം -ല്‍


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top