ജിഹാദ്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

മുറിയില്‍ അയാളും അവനും മാത്രമേയു ള്ളൂ. ആ മുറിയ്ക്കു പുറത്ത്, ആ മുറിയെ ഉള്‍ക്കൊണ്ട് വലിയൊരു വീടാ ണ്. അതേ പോലെ അഞ്ചോ ആറോമുറികളും സൗകര്യങ്ങളുംമൊ ക്കെ യാ യിട്ട്.
ആ വീട്ടിലും അവര്‍ മാത്രമേയു ള്ളൂ.
വീടിനു പുറത്ത് വിശാ ല മായ കൃഷിയിട മാ ണ്, തെങ്ങും കമുകും റബ്ബറും ഒക്കെ യാ യിട്ട് വലിയൊരു എസ്റ്റേ റ്റ്.
അവിടെയും അവര്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ….. വൈദ്യുതിയില്ലാതെ, തീറ്റി മേശയുടെ നടുവില്‍ കൊളു ത്തി വ ച്ച മെഴുകുതിരി വെളി ച്ച ത്തില്‍അവര്‍ക്ക് രണ്ടാള്‍ക്കും മുഖങ്ങള്‍ കാണാം. ഉദ്ദേശം രണ്ടുമണിക്കൂര്‍മുമ്പാണ് വൈദ്യുതി നഷ്ടമായത്, അകാല ത്തിലുണ്ടായ കാറ്റും ഇടിയുംമിന്നലും മഴയുമാണ് കാരണം. ഒരു പക്ഷെ, മഴയും കാറ്റും അകാല ത്തിലല്ലെന്ന് മറ്റുള്ളവര്‍ പറയും……………..
അധികം നീണ്ടുനില്ക്കാതെ മഴയും കാറ്റും അകന്നു, അ ന്തരീക്ഷം തെളിഞ്ഞ്, നാട്ടു വെളി ച്ചംപരന്നിട്ടുണ്ട്. മേഘങ്ങള്‍ അകന്ന് നക്ഷത്രങ്ങളും എ ത്തിയിട്ടുണ്ട്. ചന്ദ്രികയണയാന്‍ ഇനിയും വൈകാം. വിശാലമായ ആ തൊടിയ്ക്കു പുറ ത്ത് ഒരു ഗ്രാമമുണ്ട്. ഗ്രാമ ത്തില്‍ അടു ത്തടു ത്ത് വീടുകളുണ്ട്,ശബ്ദങ്ങളുമുണ്ട്. അവിടെ നിന്നുള്ള ഗാനങ്ങളും സംസാര ശബ്ദങ്ങളും ശ്രദ്ധിച്ചാല്‍ കേള്‍ക്കാനുമാകും………….. പക്ഷെ, അയാളും അവനും അട ച്ചിട്ടിരിയ്ക്കുന്ന വീടിനുള്ളിലെ മുറിയില്‍ അതുകളൊന്നുംകേള്‍ക്കാതെ ആഹാരം കഴിയ്ക്കുന്നു.
അയാള്‍ മു പ്പതുകാരനാണ്, ഇരുനിറ ത്തില്‍ കുറ്റി ത്തലമുടിയും വ്യ ത്തിയായി വെട്ടിയൊതുക്കിയതാടിയുമുണ്ട്.
അവന് ഇരുപതു വയസ്സില്‍ താഴയേ പ്രായമുള്ളൂ. മീശ കന ത്തു തുടങ്ങി, ബലം കുറഞ്ഞതാടിരോമങ്ങള്‍ അവിടവിടെ കാണാം. അവയെ യഥേഷ്ടം വളരാന്‍ വിട്ടിരിയ്ക്കുന്നതല്ല.
മദ്യ ത്തിന്‍റെ കു പ്പി തുറന്ന് ലാഘവേ ത്താടെ ഗ്ലാസ്സില്‍ പകര്‍ന്ന് ആവശ്യ ത്തിന് വെള്ളം ചേര്‍ ത്ത്അയാള്‍ കഴിയ്ക്കുന്നു, കൂടെ ഭക്ഷണവും.
ഇത് ഹറാമാന്ന് അറിയാഞ്ഞല്ല എനിയ്ക്കിതില്ലാതെ പറ്റില്ല………നെനക്കറിയ്യോ…..ന്‍റ മുന്നിലിട്ടാ ന്‍റബാ പ്പയെ വെട്ടിയെ……….. എനിക്കന്ന് പതിനൊന്ന് വയസ്സാ………ബാ പ്പാക്ക് ലോട്ടറി കേ ച്ചാടാരുന്നു. വെളു ത്തമുണ്ടും വെളു ത്ത കു പ്പായോം ആരുന്നു ബാ പ്പാക്കിഷ്ടം……………ടൗണില് എല്ലാ മുക്കിലും ബാ പ്പാന്‍റെകയ്യീന്ന് ലോട്ടറി വാങ്ങാന്‍ ആളൊണ്ടാരുന്നു. മുസല്‍മാന്‍മാരു മാത്രമല്ല ക്രിസ്ത്യാനിം, ഹിന്ദൂം എല്ലാം.സ്ക്കൂളില്ലാ ത്ത ദെവസം ബാ പ്പാടെ കൂടെ ഞാനും കേ ച്ചാട ത്തിന് പോകും……ബാ പ്പ ആളുകളോട് മിണ്ടീംപറഞ്ഞും നടക്കണതു കാണാന്‍ നല്ല രസമാര്‍ന്നു………….ഒരു ദെവസം പട്ടാ പ്പകല് റോഡിലിട്ട് അവര്വെട്ടി………ടാറിട്ട റോഡില് ചോരേക്കെടന്ന് പെടഞ്ഞ് ചാവണത് ഞാന്‍ കണ്ടുനിന്നു………..ഒന്നു കരയാന്‍പോലും എനിയ്ക്ക് ഏക്കമില്ലായിരുന്നു……..
വീണ്ടും ഗ്ലാസ്സില്‍ പകര്‍ന്ന മദ്യം അയാള്‍ ലാഘവേ ത്താടെയല്ല കുടി ച്ചത്, അമര്‍ഷേ ത്താടെഎല്ലാറ്റിനേയും നശി പ്പിയ്ക്കാനുള്ള വാശിയിലായിരുന്നു. പിന്നെ നിശ്ശബ്ദമായിരുന്നു പുകവലി ച്ചു. അവന്‍ ബിരിയാണിേ ച്ചാറില്‍ ഒളി ച്ചിരുന്ന മുട്ട കണ്ടെ ത്തിയതേയുണ്ടായിരുന്നുള്ളൂ. അതിനെ ഉട ച്ചുതിന്നാതെ അയാളെ നോക്കിയിരുന്നു.



മെഴുകുതിരി പകുതിയോളം ക ത്തിയിരുന്നു.
ന്‍റെ ബാ പ്പായെ കൊന്നതെ ന്തിനെന്നറിയോ………. മുസല്‍മാനായതുകൊണ്ടു മാത്രമാ……. അയാള്‍ നാരങ്ങ അ ച്ചാര്‍ അ പ്പാടെ തോണ്ടി നാവില്‍ തേ ച്ചു.
എരിവില്ല ഒന്നിനും എനിക്കെല്ലാ ത്തിനും നല്ല എരിവു വേണം……
ബിരിയാണിയില്‍ അയാള്‍ക്ക് കിട്ടിയത് കോഴിയുടെ മാറിലെ അസ്ഥിക്കൂടാണ്. അയാളത് ച പ്പിവലി ച്ചു.
“ഗ്രേവിയ്ക്കും എരിവില്ല………. അവമ്മാര് മധുരം ചേര്‍േ ത്തക്ക്വാന്നാ തോന്നുന്നേ…………” എങ്കിലും അയാളുടെ മുഖ ത്ത് എരിവുണ്ട്. ഒരു പക്ഷെ, അത് മുഖ ത്തിന്‍റെ ഛായയാവാം. അല്ലെങ്കില്‍മനസ്സിന്‍റെ പ്രതിഫലനമാകാം. “ഉമ്മാടെ നിക്കാഹ് പിന്നേം നടന്നു…… പക്ഷേല് എളേ പ്പാക്ക് ഉമ്മാനെ മതിയാരുന്നു. ഉമ്മാക്കുംവേറെ പാങ്ങില്ലായിരുന്നു. പിന്നെഞാങ്കഴിഞ്ഞത് പട്ടണ ത്തിലാ…….പാട്ട പെറുക്കി വിറ്റും ചായക്കടേലെപാത്രം കഴുകിയും…. മുട്ടും കാലും ഒറ ച്ചെ പ്പാ ഒരാളെ കൂട്ടുകിട്ടി..അയാളെനിക്ക് ബിരിയാണീം നെയ്േ ച്ചാറുംമേടി ച്ചു തന്നു, ചെലെ പ്പാ ലഹരി മരുന്നും തന്നു… അയാളെന്നെ ജിഹാദെെ ന്തന്ന് പഠി പ്പി ച്ചു… ലഹരിമരുന്ന്കേ ച്ചാടോം…”
അവന് തോന്നി മുറിയിലെ വൈദ്യുതി വിളക്കൊന്ന് തെളിഞ്ഞെന്ന്. പക്ഷെ, അതായിരുന്നില്ല,മെഴുകുതിരി ആളി പ്പടര്‍ന്ന് തീരുന്നതായിരുന്നു.
കെട്ട മെഴുകുതിരിക്ക് പകരം കൊളു ത്തി, ഒഴിഞ്ഞ പാത്രങ്ങള്‍ പെറുക്കി തറമേല്‍ അടുക്കി വ ച്ചു,അവന്‍. അയാളുടെ കു പ്പിയും ഗ്ലാസ്സും മാത്രം മേശമേലിരുന്നു.
അവനും പറയാന്‍ വേദനി പ്പിക്കുന്നൊരു കഥയുണ്ട്…..
ച ന്തയില്‍ നിന്നും മത്സ്യം വാങ്ങി സൈക്കളില്‍ വ ച്ചു കെട്ടി വില്പന നട ത്തി, ഉ ച്ചയ്ക്കുശ്ശേഷംകുളി ച്ചു അ ത്തറു പൂശ്ശി ഉമ്മയോടും മക്കളോടും തമാശ്ശകള്‍ പറഞ്ഞ് കളിയ്ക്കുമായിരുന്ന അവന്‍റെബാ പ്പ…….
ഒരുനാള്‍ ക ച്ചവടം കഴിഞ്ഞെേ ത്തണ്ട സമയ ത്ത് ആശുപത്രി കിടക്കയില്‍ വ ച്ചുകെട്ടുകളുമായികിടക്കുന്ന വാര്‍ ത്തയാണറിഞ്ഞത്. പുലര്‍ ച്ചയില്‍ ച ന്തയില്‍ നിന്നും മടങ്ങും വഴിയ്ക്ക് ഏതോ അജ്ഞാതവാഹന ത്തിന്‍റെ അടിയില്‍ പെട്ട് മണിക്കൂറുകളോളം രക്തമൊലി ച്ച്, അബോധാവസ്ഥയില്‍ റോഡു വക്കില്‍കിടന്നിരുന്നു. അതു വഴിയെ ത്തിയ സഹപ്രവര്‍ ത്തകന്‍റെ കനിവില്‍ മരണ ത്തിനു മുമ്പ്ആശുപത്രിയിലെ ത്തുകയായിരുന്നു.
പിന്നീടുണ്ടായ ദുരിതങ്ങളിലേയ്ക്ക് ബാ പ്പായ്ക്കുള്ള മരുന്നായി, അവനും ഉമ്മയ്ക്കും പെങ്ങള്‍ക്കുംആഹാരവും വസ്ത്രങ്ങളുമായി അദ്ദേഹം വരികയായിരുന്നു.
അദ്ദേഹം അവനേയും പഠി പ്പി ച്ചത് ജിഹാദിനെക്കുറി ച്ചായിരുന്നു.
വിശുദ്ധ യുദ്ധെ ത്തക്കുറി ച്ച്…….
കാഷ്മീരില്‍ നടക്കുന്നതും, ഒസാമയും മുല്ല ഒമറും മറ്റും ചെയ്യുന്നതും വിശുദ്ധ സമരമാണത്രെ…..
ഇവിടെ ഈ ഗ്രാമേ ത്താടു ചേര്‍ന്നുള്ള പട്ടണ ത്തില്‍ അവനും അങ്ങിനെയെേ ന്താ ചെയ്യാനുണ്ടത്രെ….
മൂന്നു ദിവസമായിട്ട് ആരുടേതോ ആയൊരു വീട്ടില്‍ അവനും അയാളും ഒളിപാര്‍ക്കുകയാണ്.ഇനിയും ആരേയെല്ലാമോകാ ത്തുകൊണ്ട്,എെ ന്തല്ലാമോ അടു പ്പി ച്ചുകൊണ്ട്…….ഇനിയും തുറക്കാ ത്ത അവര്‍സൂക്ഷിയ്ക്കുന്ന ബാഗില്‍ മാരകമായ ആയുധങ്ങളും പൂപോല്‍പൊട്ടിവിടരുന്ന സ്പോടകവസ്തുക്കളുണ്ടെന്നും അവനറിയുന്നു…..
ഒരു പക്ഷെ, ഒരു അഗ്നികുണ്ഡമായിട്ടവനും ഒരു സമൂഹ ത്തിന് നടുവിലേയ്ക്കോ, ഒരു വ്യവസായസ്ഥാപന ത്തിലേയ്ക്കോ, സര്‍ക്കാര്‍ സ്ഥാപന ത്തിലേയ്ക്കോ കയറിയേക്കാമെന്നും അറിയുന്നു.
പക്ഷെ, എ ന്തുകൊണ്ട് അവന് ഇതില്‍ നിന്നെല്ലാം ഒളിേ ച്ചാടിക്കൂടാ…..?!
അവന്‍റെ ഉള്‍ക്കണ്ണുകള്‍ക്ക് മുന്നില്‍, വീട്ടിലെ, അയഞ്ഞുതൂങ്ങിയ കട്ടിലില്‍ അനക്കമില്ലാതെകിടക്കുന്ന ബാ പ്പായുടെ മുഖം…., നിറഞ്ഞ കണ്ണുകളുള്ള ഉമ്മയുടെ മുഖം… ഒരായിരം ഉമ്മകള്‍കൊടു ത്തിട്ടുള്ള കുഞ്ഞു പെങ്ങളുടെ മുഖം….
ന്‍റെ റബ്ബേ…!
പരമകാരുണികനായ…..
ഒരു സ്പോടനം കേട്ടതുപോലെ അവന്‍ഞെട്ടി വിറ ച്ചുപോയി,
അയാളും.
അയാള്‍ ഉറക്ക ത്തിലായിരുന്നു, ഊണു മേശയിലെ കസേരയില്‍ ഇരുന്നുതന്നെ.
സ്പോടനമെന്നത് അവരുടെ തോന്നല്‍ മാത്രമായിരുന്നു. വീടിന്‍റെ ഉമ്മറവാതിലില്‍ ആരോശക്തിയായി ത്തട്ടി വിള ച്ചതാണ്.
അയാളുടെ മുഖം ഭയചികിതമായി, മദ്യ ത്തിന്‍റെ ആലസ്യതപറന്നുപോയി.
മുറിയുടെ മൂലയില്‍ കരുതിയിരുന്ന ബാഗ്തുറന്ന് ആയുധങ്ങള്‍ കൈക്കലാക്കി, അവനെയും ആയുധധാരിയാക്കി. വെട്ടി ത്തിളങ്ങുന്ന, നീളമുള്ള, ഇരുതലയും മൂര്‍ ച്ചയുള്ള വാളുകളായിരുന്നു അവകള്‍.

അതിന്‍റെ പിടിയില്‍ വിരലുകള്‍ അമര്‍ന്നേ പ്പാള്‍ തന്‍റെ ദേഹ ത്തിന്‍റെ വിറയല്‍ അവന്അളക്കാനാവുന്നുണ്ട്…. ഏതുനേര ത്തും വിറയലുകൊണ്ട് അത് താഴെ വീഴുമെന്നവന്‍ ഭയന്നു.
വളരെ ഘനമേറിയ ഒരു ബാഗ് അവന്‍റെ പുറ ത്തു കെട്ടി വ ച്ചിട്ട്, അയാള്‍ കരുതലോടെ മെഴുകുതിരിഅണ ച്ച് ഉമ്മറവാതില്ക്കലേയ്ക്ക് നടന്നു.
മുട്ടുന്ന ശബ്ദം നിലയ്ക്കാതെ തുടരുകയായിരുന്നു.
പെട്ടന്ന് തുറന്ന വാതിലിനുള്ളിലേയ്ക്ക് ആ പെണ്‍കുട്ടി വീഴുകയായിരുന്നു. നാട്ടുവെളി ച്ച ത്തില്‍നിഴല്‍പോലെ അവര്‍ക്ക് അവളെക്കാണാനാവുന്നുണ്ട്.
ഇരുളിനെയോ അവരെയോ ഭയക്കാതെ അവളെഴുന്നേറ്റു നിന്നു, നിശ്ശബ്ദമായിട്ട്….നിമിഷങ്ങളോളം…
എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നോ, എ ന്താണ് ചെയ്യേണ്ടതെന്നോ അവര്‍ക്കറിയില്ലായിരുന്നു.അവളില്‍ നിന്നും വികലമായിട്ടുള്ള, അല്ലെങ്കില്‍ പ്രതികൂലമായിട്ടുള്ള ചെറിയൊരു നീക്കമുണ്ടായാല്‍ആക്രമിയ്ക്കാന്‍ അവര്‍ സജ്ജരുമായിരുന്നു.
ആ നിശ്ശബ്ദയിലേയ്ക്കവളുടെ നേര്‍ ത്തശബ്ദം കിനിഞ്ഞിറങ്ങി.
“എന്നെ പുറ ത്താക്കല്ല്.. ദയവായി…നിങ്ങള്‍ക്കെ ന്തു വേണമെങ്കിലും ചെയ്യാം…എന്നെ ജീവനോടെപുറ ത്താക്കല്ല്….. “
അവള്‍ അയാളുടെ കാല്‍ക്കല്‍ പ്രണമിയ്ക്കുകയാണ്. പക്ഷെ, അവന്‍ ഒന്നും മനസ്സിലാകെഅവള്‍ക്കു പീന്നാലെയെ ത്തുന്ന ശക്തിയെ കാ ത്തു.
നാട്ടു വെളി ച്ച ത്തില്‍ വീട്ടിലേയ്ക്കുള്ള വഴി വിജനമായിരുന്നു.
പെട്ടന്ന് മുന്‍വാതില്‍ അട ച്ച് അയാള്‍ അവളെ ഊണു മുറിയിലേയ്ക്ക് വലി ച്ചിഴ ച്ചു. ക ത്തി ച്ചമെഴുകുതിരിയ്ക്ക് മുന്നില്‍ അവളെ നിര്‍ ത്തി, കണ്ഠ നാഴിയ്ക്ക് ക ത്തി ചേര്‍ ത്ത്….
മങ്ങിയ വെളി ച്ച ത്തില്‍ അവന് അവളുടെ മുഖം കാണാം. അവിടെ ഭീതിയോ, ചഞ്ചലതയൊ ഇല്ല.മരിെ ച്ചാരു പെണ്‍കുട്ടിയുടെ മുഖം പോലെ…..
അവളുടെ വസ്ത്രങ്ങള്‍ വലിഞ്ഞു കീറിയിരിയ്ക്കുന്നു, താഴ് ച്ചുണ്ട് മുറിഞ്ഞ് ചോരയൊലിയ്ക്കുന്നു.പീഡി പ്പിയ്ക്കെ പ്പട്ടതുപോലെ…. അയാള്‍ ചോദി ച്ചു.
“ആരാണു നിന്നെ……..? “
“അച്ഛന്‍.. എന്‍റെ അച്ഛന്‍.. “
അയാളുടെ കൈ അയഞ്ഞു. ക ത്തി പിന്‍ വലിഞ്ഞു.
അവള്‍ കുഴഞ്ഞ് നില ത്തിരുന്നു, മുഖം പൊ ത്തി…
അയാള്‍ ക്ഷീണി ച്ചിരിയ്ക്കുന്നു, തളര്‍ന്നിരിയ്ക്കുന്നു. ക ത്തി താഴെയിട്ട്, തോളില്‍ നിന്നും ബാഗ്താഴെയിറക്കി, കസ്സേരയില്‍ അമര്‍ന്നിരിന്നു.
അവന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ, വാളേ ന്തിയ പ്രതിമപോലെ നിന്നു.
“അയാള്‍ നിന്‍റെ പൊറകെ വന്നില്ലേ…..?”
“ഗെയിറ്റുവരെ…….”
“പിന്നെ……..?”

“തിരി ച്ചുപോയി……”
“ങും……?”
“ഇങ്ങോട്ട് വരില്ല. നിങ്ങളെ പേടിയാ………..”
“എന്തിന്…….?”
“നിങ്ങളെ അറിയാം….”
“എങ്ങിനെ…..?”
“പോലീസ്സുകാരനാ……..”

അവന് തോന്നി, അവള്‍ ഭൂതെ ത്തവിട്ട് കടലിലേയ്ക്കിറങ്ങുകയാണെന്ന്.
പക്ഷെ, അയാള്‍ ഒരലര്‍ ച്ചയോടെ എഴുന്നേറ്റു. അവളുടെ മേലേയ്ക്ക് ചാടി വീണു. വസ്ത്രങ്ങളെപി ച്ചിചീ ന്തീകൊണ്ട് നഖങ്ങളാല്‍, പല്ലുകളാല്‍……
ജിഹാദ്…….?
അവന്‍ നടുങ്ങിേ പ്പായി, ഒരുനിമിഷം പതറിേ പ്പായി.പിന്നീട്……..
എവിടെനിന്നോ നേടിയൊരു ആവേശ ത്തില്‍,അവന്‍റെ വലതുകാല്‍ അയാളുടെ നാഭിയില്‍ അമര്‍ന്നു.പൊടുന്നനെ മിന്നിതെളിഞ്ഞ വൈദ്യുതി വിളക്കിന്‍റെ വെളി ച്ച ത്തില്‍ അവന്‍ അയാളെ കണ്ടു.
അയാളുടെ തുറി ച്ച കണ്ണുകള്‍………
പിളര്‍ന്ന വായ………
നാഭിയില്‍ കൈകള്‍ പൊ ത്തി നിലേ ത്തയ്ക്ക് ചരിഞ്ഞു വീഴുന്നു.
അവളുടെ കൈ ഗ്രഹി ച്ചവന്‍ പുറേ ത്തയ്ക്കോടി……
വീടിനു പിന്നിലൂടെ…………
പരമകാരുണീകനായ ന്‍റെറബ്ബേ…..!
അവന്‍ പിറുപിറു ത്തുകൊണ്ടിരുന്നു.


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top