ജാതി, മതം, സംഘര്‍ഷം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

രണ്ടപേര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്ന് ഒരു കളിയുണ്ട്, കുട്ടികള്‍ക്ക്. എന്‍റെ കണ്ണാണ് നല്ലത്, എന്‍റെ മൂക്കാണ് ലക്ഷണമൊത്തത്, എന്‍റെ മുടിയാണ് നീളം കൂടിയത് എന്ന് പുകഴ്ത്തി പറയുന്ന ഒരു തരം ബാല്യക്കളി.

      അങ്ങിനെ പൊക്കി പറയുമ്പോള്‍ കുറച്ച് അലങ്കാരങ്ങള്‍  കൂടി ചേര്‍ക്കും ചിലര്‍, ചിലപ്പോള്‍, കൂടുതല്‍ തന്മയത്വത്തോടു കൂടി.  എന്‍റെ നയനങ്ങള്‍ ഐശ്വര്യ റോയിയുടേതു പോലുണ്ട്, എന്‍റെ നാസികം ഇന്ദിരാ ഗാന്ധിയുടേതിനേക്കാള്‍ നീണ്ടതാണ്,  എന്‍റെ അധരങ്ങള്‍ കണ്ട് നയന്‍താര മോഹിച്ചിട്ടുണ്ട്, എന്നോട് ഋതിക് റോഷന്‍ എത്ര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുമെന്ന് ചോദിച്ചിട്ടുണ്ട്, ഞാന്‍ മമ്മൂട്ടിയേക്കാള്‍ സുന്ദരനാണ്, തോളോടു തോളു നിന്നാല്‍ ഞാനാണ് അമിതാഭ് ബച്ചനേക്കാള്‍ ഉയരം കൂടിയവന്‍ എന്നൊക്കെ…..

      എണ്ണിയെണ്ണി പറച്ചിലുകള്‍, മാറും പൊക്കിളും കടന്ന് താഴേക്ക് ജനനേന്ദ്രിയത്തിലെത്തി രണ്ട് ജാതിയാണെന്നറിയുമ്പോള്‍ സംഘര്‍ഷമുണ്ടാകും.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top