ചിലന്തി

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അയാള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകള്‍ ഉറക്കം തുങ്ങുന്നതോ, വയറ്‌ പിത്തശുലപിടിച്ച കുട്ടിയുടേതുപോലയോ അല്ല.

അയാള്‍ ഒരു ബിസ്സിനസ്സ്‌ എക്സികൂട്ടീവോ റ്റെപ്രസെന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സര്‍വ്വജ്ഞനെന്ന ഭാവമില്ല.

അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിയ്ക്കുവന്റ ചുമയില്ല.

അപ്പോള്‍ അയാളൊരു കര്‍ഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാല്‍ ഡീസലിന്റെ,
പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌.

അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തില്‍, അച്ഛനില്‍നിന്നും വീതാംശമായി കിട്ടിയ മുന്നു
സെന്റ്‌ ഭൂമിയില്‍ ജനകീയാസൂത്രണം അനുവദിച്ചു നല്‍കിയ വീട്ടില്‍ താമസ്സം,

അന്യന്റെ പറമ്പുകളില്‍ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിള്‍, കപ്പ(മരച്ചീനി) കൃഷികള്‍ ചെയ്യുന്നു. അതിനായിട്ട്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും കൂടാതെ ഒന്നു രണ്ടു സ്്‌നേഹിതരുടെ
പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കില്‍ കാര്‍ഷിക ലോണിനായിട്ട്‌ പണയപ്പെടുത്തിയിരിയ്ക്കുന്നു.

വായ്പകളുടെ കാലാവധികള്‍ തീര്‍ന്നിട്ടും തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ജപ്തിയുടെ അയാളിന്ന്‌ ആത്മഹത്യയുടെ മുനമ്പിലാണ്‌…………….

കഴിഞ്ഞൊരുനാള്‍ അയാള്‍ മലയാള ഭാഷയിലെ ഒരു പ്രധാനദിനപ്രതത്തിന്റെ ക്ലാസിഫൈഡ്‌ കോളത്തില്‍ ഒരു പരസ്യം കൊടുത്തു:

ഒരു മനുഷ്യ ശരീരം വില്പനയ്ക്ക്‌. ബന്ധപ്പെടുക. പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ 13, മങ്കാവുടി.പി.ഒ.

പരസ്യം വന്ന്‌ മൂന്നുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ മങ്കാവുടി പോസ്റ്റോഫീസിലെ 13-0൦ നമ്പര്‍ ബോക്സില്‍ കത്തുകളെത്തിത്തുടങ്ങി. അത്‌ നാലഞ്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ നൂറിലധികമായി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകാരുടെ,

നഗരങ്ങളില്‍ വലിയ ബോര്‍ഡുകളുമായിരിയ്ക്കുന്ന റിയല്‍ എസ്റ്്റേറ്റുകാരുടെ, സാദാ ബ്രോക്കര്‍മാരുടെ……………….

എല്ലാവര്‍ക്കും അയാള്‍ മറുപടി കൊടുത്തു, ഡി.ടി.പി.ചെയ്ത്‌ (പ്രിന്റെടുത്തതിന്റെ ഫോട്ടോകോപ്പികള്‍….. .

അതില്‍ അയാള്‍ ഇങ്ങിനെ എഴുതി:

-മാന്യരെ,

ഞാന്‍, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തില്‍ വസിയ്ക്കുന്ന കര്‍ഷകന്‍. അന്‍പത്‌ വയസ്സ്‌,
അഞ്ചടി ആറിഞ്ച്‌ ഉയരം. അദ്ധ്വാനിച്ച്‌ ഉറച്ച ദേഹം. അടി, ചതവ്‌, അസ്ഥി പൊട്ടലുകള്‍ ഒന്നു മേല്‍ക്കാത്ത…

മദ്യവും പുകയുമില്ലാത്തതിനാല്‍ അധികം കറയേല്‍ക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരള്‍, പാന്‍ഗ്രിയാസ്‌….

ഷുഗറും കൊളസ്ട്രോളുമില്ലാത്ത വൃക്കകള്‍, ഹൃദയം…………………

കുറച്ച്‌ ആവശ്യങ്ങള്‍ക്കു വേണ്ടി എന്റെ ദേഹം വില്‍ക്കുവാനുദ്യേശിയ്ക്കുന്നു (ആത്മഹത്യ ചെയ്തു നശിപ്പിയ്ക്കുമ്പോള്‍ അതെന്റെ കുടുംബത്തിന്‌ ഗുണ്പ്രദമാകുമെന്ന്‌ കരുതി.)

ആവശ്യങ്ങള്‍:

ഒന്ന്‌: ഗ്രാമീണ സഹകരണ ബാങ്കില്‍നിന്നും, സുഹൃത്തുക്കളുടെ പക്കല്‍നിന്നും വാങ്ങിയിട്ടുള്ള കടങ്ങള്‍ തീര്‍ക്കുക.

രണ്ട്‌: മുത്തമകളെ നല്ല രീതിയില്‍ വിവാഹം ചെയ്തു വിടുക.

മൂന്ന്‌: രണ്ടാമത്തെ മകളെ നേഴ്‌സിംഗ്‌ പഠിപ്പിയ്ക്കുക.

നാല്‍: ഒരേയൊരു മകനെ പഠിപ്പിച്ച്‌ ഏതെങ്കിലും മാനേജ്മെന്റ്തസ്തികയിലെത്തിയ്ക്കുക.

അഞ്ച്‌: ഭാര്യയെ വാര്‍ദ്ധ്യകൃത്തിലെത്തി മരിയ്ക്കുവോളം മാന്യമായി ജീവിയ്ക്കാനനുവദിയ്ക്കുക.

ഈ മോഹങ്ങള്‍ പൂവണിയാന്‍ എന്റെ പക്കല്‍ സ്വന്തം ശരീരം മാത്രമാണുള്ളത്‌. അത്‌ താങ്കള്‍ക്കെടുക്കാം. അതിന്‌ പ്രതിഫലമായിട്ട്‌ മത്സര ബുദ്ധിയോടെ ഒരു വില കല്‍പിക്കുവാന്‍
താല്‍പര്യപ്പെടുന്നു.

എന്ന്‌, വിനയപൂര്‍വ്വം, അയാള്‍ പേര്‍ എഴുതി ഒപ്പിട്ടിരിയ്ക്കുന്നു.

എന്നിട്ടയാള്‍ സ്വസ്ഥനായിട്ട്‌ ജനകീയാസുയ്രണം വഴി ലഭിച്ച വീട്ടില്‍, അയഞ്ഞുതുങ്ങിയ കട്ടിലില്‍ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങള്‍ നിറഞ്ഞ മുട്ടയ്ക്ക്‌ ചൂടേറി കാത്തിരിയ്ക്കുന്നു,
മറുപടികള്‍ക്കായി…………………………..

൭൭൭൭൭൭

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top