കല്ലുകള്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഞങ്ങള്‍ മൂന്നു പേര്‍, സുഹൃത്തുക്കള്‍ ഗ്രാമത്തിലെ മുക്കവലയില്‍ നിന്ന്, രാത്രിയില്‍ കഥകള്‍ പറയുകയായിരുന്നു.  കടകള്‍ അടച്ചു തുടങ്ങിയിട്ടില്ല. വൈദ്യുത വിളക്കിന് തെളിച്ചം കുറവുണ്ടെങ്കിലും ഞങ്ങളെപ്പോലെ സോറ പറയുന്നവര്‍ അവിടവിടെ നില്‍ക്കുന്നതു കാണാം.  കവി സുഹൃത്ത് പറഞ്ഞ കഥയുടെ ഒടുക്കം ഇങ്ങിനെ ആയിരുന്നു.

        “മോനേ…. നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി വാങ്ങാന്‍ നോക്ക്.  അല്ലെങ്കില്‍ അച്ഛനെപ്പോലെ  കല്ലു കഴുകേണ്ടി വരും.”    പണ്ടത്തെ ഏതോ ഒരു പൂജാരിയുടേതായിരുന്നു കഥ. പൂജാരിയുടെ ഭാര്യ മകനോട് പറയുന്നതാണ് അവസാനം പറഞ്ഞത്.

        ഞാന്‍ പറഞ്ഞു.

        “അതൊക്കെ പണ്ട്. ഇന്ന് ആ കല്ലു കഴുകുന്ന ജോലിക്ക് ലക്ഷങ്ങള്‍ കോഴ കൊടുക്കണം, കോടിയുമാകാം…. എന്നിട്ടോ…. ലക്ഷങ്ങളെ അവര്‍ കോടികളാക്കും, കോടികളെ ശതകോടികളാക്കും…. കോടീശ്വരന്മാരാകും…..”

        ഞങ്ങളില്‍ മൂന്നാമന്‍ സുഹൃത്തിന് അത് ഇഷ്ടമായില്ല.  അയാള്‍ കലങ്ങലുണ്ടാക്കി ഞങ്ങളെ വിട്ട് പോകുന്നതു കണ്ടു.  അടുത്ത നിമിഷത്തില്‍ വൈദ്യുത വിളക്ക് ഉണ്ടാക്കുന്ന നിഴലുകള്‍ ഞങ്ങളെ പൊതിയുന്നതാണ് കാണുന്നത്. @@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top