ഒരു മരണാനന്തര റിയലിറ്റി ഷോ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക


വിജയകുമാര്‍ കളരിക്കല്‍

ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്‌. കവലയിലെ
ചെറിയകടയില്‍ അയാള്‍ സെയില്‍സ്മാനും മാനേജരും മുതലാളി
യുമൊക്കെയാണ്‌.

തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ളൊരു ചായ ആയാളുടെ ഇടതു കൈയിലുണ്ട്‌ ……

കണ്ടൂതുടങ്ങിയതു ചെറിയൊരു നഗരത്തിന്റെ ദൃശ്യങ്ങളാണ്‌,
മലയാളക്കരയില്‍ തന്നെ….

മൂന്നും കൂടിയ കവല, കട കമ്പോളങ്ങള്‍, അധികം വീതി കൂടാത്ത
ടാര്‍ വഴി…..പഴയ കടകള്‍ വീതി കൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ….

ദൈവമേ, ഈ കടകള്‍, ഈ റോഡ്‌ എനിക്കറിയാമല്ലോ….ബാലന്‍
ചായ കുടിക്കാന്‍ മറന്ന്‌ ടിവി സ്ക്രീനില്‍ തുറിച്ചു നോക്കിയിരുന്നു.

ഈ വഴിയിലൂടെയാണല്ലോ ഞാനെന്നും നടക്കുന്നത്‌, ഈ കടകളില്‍
നിന്നാണല്ലോ ഞാന്‍ സാധനങ്ങല്‍ എടുക്കുന്നത്‌…

ചാനലിന്റെ കണ്ണുകള്‍ ഫോക്കസ്‌ ചെയ്യുന്നത്‌ ടാര്‍ വിരിച്ച റോഡില്‍, ജംഗ്ഷനില്‍ തന്നെയാണ്‌.

റോഡില്‍ ചോരപ്പാടുകള്‍…

ബാലന്‍ കേള്‍ക്കുന്നു.

-ഇവിടെയാണ്‌ മരിച്ച നേതാവ്‌ കിടന്നിരുന്നത്‌…. ഇവിടെ
വച്ചുതന്നെയാണ്‌ ആദ്ദേഹം ആക്രമിക്കപ്പെട്ടതും…

-പ്രവിശ്യയിലെ കിഴക്കന്‍ മലനിരകളുടെ താഴ്‌ വാരത്തുള്ള ചെറിയ
പട്ടണം…

ചോരപ്പാടുകളെ വിട്ട്‌,

രക്തം തളം കെട്ടി നിന്നിരുന്ന കുഴികളെ വിട്ട്‌,

ടാറിളകിയ റോഡ്‌ വിട്ട്‌,

റോഡിന്റെ ഇരുവശങ്ങളിലുമുള്ള തുറന്നിരിക്കുന്ന വ്യാപര
സ്ഥാപനങ്ങളെ വിട്ട്‌ ചാനലിന്റെ കണ്ണുകള്‍ സുന്ദരിയായൊരു
പെണ്‍കുട്ടിയുടെ മുഖത്ത്‌…

ഇരുപതു വയസ്സുള്ള ം

ചെമ്പിച്ച മുടി പറത്തി,

ഇറുകി കിടക്കുന്ന ടോപ്പില്‍,

ജീന്‍സില്‍…

പ്രത്യേകതയുള്ള അംഗ വിക്ഷേപങ്ങളില്‍,

ചാനലിന്റെ ശബ്ദമായ പെണ്‍കുട്ടി…

“കടകമ്പോളങ്ങള്‍ ചൂടുപിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.
കിഴക്കന്‍ മലകളില്‍ നിന്നും വാഹനങ്ങള്‍ എത്തിത്തുടങ്ങിയതേ
ഉണ്ടായിരുന്നുള്ളൂ, നാനായിടത്തു നിന്നും ആളുകള്‍ ഏത്തിത്തുട
ങ്ങിയതേ ഉണ്ടായി രുന്നുള്ളൂ….

മൂന്നും കൂടിയ കവലയില്‍ എവിടെ നിന്നോ ജീപ്പില്‍
എത്തുകയായിരുന്നു, അവര്‍. നേതാവ്‌ ആക്രമിക്കപ്പെ ടുകയായിരുന്നു.

“നെഞ്ച്‌ പിളര്‍ന്നു, ശിരസ്സ്‌ തകന്ന്‌ ടാറിളകിയ റോഡിലെ കുഴികളില്‍
രക്തം തളം കെട്ടി, രണ്ടോ മൂന്നോ പിടഞ്ഞ്‌ അദ്ദേഹം…

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍,
സ്വഗൃഹത്തിലെത്തി അച്ഛനമ്മാമരെ കണ്ടിട്ട്‌ തിരക്കേറിയ തന്റെ
ജീവിതത്തിലേക്ക്‌ മടങ്ങവെ…

ശ്ശെ!

മനോഹരിയായ പെണ്‍കുട്ടിയെ, അവളുടെ ശബ്ദത്തെ കട്ട്‌ ചെയ്ത്‌
ഒരു വെര്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍ മാനെ കണിച്ചപ്പോള്‍ ബാലന്‌ ദേഷ്യം വന്നു.

അവന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ രണ്ടുപേര്‍ വന്നിരിക്കുന്നു.
അവന്‍ അവരെ ശ്രദ്ധിച്ചിരുന്നില്ല. അവരില്‍ ഒരാള്‍ക്ക്‌ ചായും സ്വീറ്റ്‌
ബറോട്ടയും വേണമെന്ന്‌ പറഞ്ഞതു കേള്‍ക്കാതെ അയാളെ തുറിച്ചു നോക്കി
നിന്നു.

വേറൊരാള്‍ ഗോള്‍ഡ്‌ ഫില്‍റ്റര്‍ സിഗററ്റ്‌ ചോദിച്ചപ്പോള്‍ ജ്യോതിമാന്‍ ബീഡി കൊടുത്തു.

“നിനക്കെന്നാപറ്റീടാ ബാലാ…..?”

ഒരാള്‍ ചോദിച്ചു.

“ചേട്ടന്‍ ആറിഞ്ഞില്ലേ ടീവീലല്‍്‌….”

“ഓ.. ഞാനറിഞ്ഞു. ഇന്നു രാവിലെ ഞാന്‍ ടൌണില്‍ പോയി
കണ്ടേച്ചാ വന്നെ…: “

” ആരാത്‌?”

“ആ നെല്ലിക്കലെ തോട്ടത്തിലെ റബ്ബര്‍ വെട്ടുക്കാരനാരുന്ന തൊമ്മന്റെ
മോനാ…”

“എന്നാ അവന്റെ പേര്‌ ?…”

“പേര്‍ എന്താണോ…”

വെര്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍ മാനില്‍ നിന്നും പെണ്‍കുട്ടിയുടെ
മുഖത്തേക്ക്‌ ക്യാമറ വന്നപ്പോഴേക്കും ബാലന്‍ ചായയും പൊറാട്ടയും
ഗോള്‍ഡ്‌ ഫില്‍റ്റര്‍ സിഗററ്റും കൊടുത്ത്‌ കഴിഞ്ഞിരുന്നു.

-ഇതു രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള നഗരം. ഇവിടെ ആദി
ചേര രാജക്കന്മാര്‍ ഭരണം നടത്തിയിരുന്നെന്നും, അവരുടെ
തലസ്ഥാനമായിരുന്നെന്നും ഗവേഷകര്‍….

-ഇവിടെ മഹാ ശിലായുഗത്തിന്റെ ഓര്‍മ്മകറിപ്പുകളുണ്ടെന്നും,
മുന്നൂറ്റിശിഷ്ടം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിശുദ്ധമൂറോനുമായി സനാതന
സത്യപ്രഘോഷണത്തിനായിട്ട്‌ ഒരു പരിശുദ്ധന്‍ കടല്‍ കടന്നു കാടും മേടും
താണ്ടിയെത്തി കാലം ചെയ്തിട്ടുണ്ടെന്നും മറ്റൊരു ചരിത്രം…

ചാനല്‍ കണ്ണുകള്‍ ക്ഷേത്രങ്ങളും പഴയ ഇല്ലങ്ങളും കൊട്ടാര
അവശിഷ്ടങ്ങളും പള്ളികളും കാടും പുഴയും തോടുകളും പാടശേഖരങ്ങളും പറമ്പുകളും കാണിച്ചു നടന്നപ്പോള്‍ ബാലന്‍ വീണ്ടും ഉപഭോക്താവിനെ
കിട്ടി.

അവരും ടിവി കണ്ടിരുന്നു, ബാലന്റെ ചായയും സമൂസയും പ്ലം
ദില്‍കുഷും കഴിച്ചു.

രാവിലെ ഏഴുമണി മുതല്‍ വൈകിട്ട്‌ പത്തു മണി വരെയാണ്‌
ബാലന്റെ കട സമയം. അതുകൊണ്ട്‌ അവന്‍ വീട്ടിലെ ടിവി കാണാനോ, സീരിയല്‍ സുന്ദരികളെ അറിയാനോ, റിയലിറ്റിഷോ എന്തെന്ന്‌ രുചിക്കാനോ കഴിഞ്ഞിരുന്നില്ല.

അത്താഴ സമയത്ത്‌ അവന്റെ ഭാര്യ ശാരു പറയുന്ന കഥകള്‍ കേട്ട്‌
അന്തം വിട്ടിരുന്ന്‌ മടുത്തപ്പോള്‍ ഒരു പഴയ പതിനാലിഞ്ച്‌ കളര്‍
ടിവിവാങ്ങി കടയില്‍ വക്കുകയാണുണ്ടായത്‌.

എന്നാല്‍ കടയില്‍ തിരക്കില്ലാത്തപ്പോള്‍ ടിവി കണ്ടുകണ്ട്‌ അവന്‍
സീരിയല്‍ മുഖങ്ങളും റിയാലിറ്റി മസാലകളും മടുത്തു പോയി. കടുപ്പത്തില്‍ ഒരു ചായ കുടിച്ചാലും മസാല ചേര്‍ത്തതൊന്നും കഴിക്കാതെയായി.

ആ പെണ്‍കുട്ടിയുടെ ശബ്ദം ….

“ഞാനിപ്പോള്‍ നില്‍കുന്നത്‌ കൊല്ലപ്പെട്ട നേതാവിന്റെ വീട്ടുമുറ്റ
ത്താണ്‌.

ആളുകള്‍ ഏറെയൊന്നുമില്ല.

ഓടു മേഞ്ഞ പഴയ ഒരു കെട്ടിടം. മുറ്റത്തിനു തൊട്ടടുത്തു
തന്നെയാണതിന്റെ അതിരുകള്‍ തിരിക്കുന്ന വേലികള്‍, പച്ചിലപ്പടര്‍പ്പുകജും ശീമക്കൊന്നച്ചെടികളും ചെമ്പരത്തിച്ചെടികളും…

ദൃശ്യം വീട്ടിനുള്ളിലേക്ക്‌ നീങ്ങുകയാണ്‌. അടച്ചു കെട്ടിയ വരാന്തയില്‍
കയര്‍ കട്ടിലില്‍ ഒറ്റപായില്‍ ഒരു മദ്ധൃയവയസ്്‌കന്‍ കിടക്കുന്നുണ്ട്‌, അയാള്‍ക്കരുകില്‍ അയാളുടെ പ്രായക്കാരായവരും…..

അവള്‍ പറയുന്നു.

“ഇതാണ്‌ അന്തരിച്ച നേതാവിന്റെ അച്ഛന്‍.

അയാള്‍ ക്യാമറയിലേക്ക്‌ തിരിഞ്ഞുനോക്കുകയാണ്‌. കട്ടിലില്‍ നിന്നും
എഴുന്നേല്‍ക്കാതെ.

ദയനീമായ മുഖം, എണ്ണമയം വാര്‍ന്ന്‌…

അവിടവിടെ നരച്ചു തുടങ്ങിയ കുറ്റിത്താടി, അല്ലം പീള കെട്ടിയ
കണ്ണുകള്‍…

“ഇദ്ദേഹത്തിന്റെ മുപ്പതു വര്‍ഷത്തെ സ്വപ്പങ്ങളാണ്‌ പൊലിഞ്ഞു
പോയിരിക്കുന്നത്‌… കൂലിപ്പണി ചെയ്താണ്‌ മുന്നു മക്കളെ പോറ്റിയത്‌.
രണ്ടു പെണ്‍ മക്കളെ വിവാഹം ചെയ്തു വിട്ടപ്പോള്‍ ഉണ്ടായിരുന്ന അഞ്ച്‌ സെന്റ്‌ സ്ഥലവും കിടപ്പാടവും പണയത്തിലായി കഴിഞ്ഞിരുന്നു. എല്ലാ
പ്രതീക്ഷകളും മകനിലായിരുന്നു. ആ മകനാണിപ്പോള്‍….

അവള്‍ അയാള്ൊൊട്‌ ചോദിക്കുന്നു.

“മകന്‍ അങ്ങയുടെ പൂര്‍ണ്ണ ഇഷ്ടത്തോടെയാണോ രാഷ്ട
യക്കാരനായത്‌….?”

“അല്ല… എന്തെങ്കിലും പഠിച്ച്‌ കഞ്ഞികുടിക്കാനുള്ള സര്‍ക്കാരു
പണിക്ക്‌ പോകാനാരുന്നു എനിക്കിഷ്ടം…”
“എന്നിട്ട്‌ ….?”

“അവന്‍ പഠിക്കാതെ… എന്നാലും ……

-അതെ, അച്ഛന്‌ അദ്ദേഹം രാഷ്ട്രീയക്കാരനായതില്‍ ഖേദമുണ്ട്‌.
എങ്കിലും വലിയ പ്രതീക്ഷയായിരുന്നു. കാരണം പെട്ടന്നുള്ള വളര്‍ച്ച
യായിരുന്നു, ആദ്ദേഹത്തിന്റേത്‌. താലൂക്ക്‌ തലം, ജില്ലാ തലം, സംസ്ഥാനതലം എന്നിങ്ങനെ വളര്‍ന്നു കൊണ്ട്ടേയിരുന്നു. ഇസ്തിരിയിട്ട വെളുത്ത ഷര്‍ട്ടം മുണ്ടും ധരിച്ചദ്ദേഹം സ്റ്റൈലായിട്ടങ്ങ്‌ നടന്നു കയറി.

പെട്ടന്നാണ്‌ വെല്‍ഡ്രെസ്ഡ്‌ ജെന്റില്‍മാന്‍ കയറി വന്നത്‌. കടയില്‍
സാധനങ്ങള്‍ വാങ്ങാന്‍ ആരുമില്ലാതിരുന്നതിനാല്‍ അവന്‍ അയാളില്‍ നിന്നും രക്ഷപെടാനായില്ല.

ജെന്റില്‍മാന്‍ ഒരു ഏസി ക്യാബിനിലാണ്‌ ഇരിക്കുന്നത്‌, ആധുനീക
സജ്ജീകരണങ്ങളുള്ളൊരു ഓഫീസ്‌ റൂം. ക്യാബിന്‌ പുറത്ത്‌ സ്റ്റാഫു
കള്‍ക്കുള്ള മുറിയും ശീതീകരിച്ചതാണ്‌. അവിടെ രണ്ട്‌ സ്ത്രീകളും ഒരു
പുരുഷനുമുണ്ട്‌. അവര്‍ കമ്പ്യൂ്ടറുകള്‍ക്ക്‌ മുന്നിലാണ്‌.

“ഒരു സോഡാ രണ്ടുഗ്ലാസ്‌.”

ബാലന്റെ രണ്ട്‌ സ്ഥിരം കസ്സ്റമേഴ്‌സാണ്‌. അവര്‍ എന്നും
ഈനേരത്ത്‌, തൃസന്ധ്യ കഴിഞ്ഞ്‌ ഒരു സോഡയും രണ്ടു ഗ്ലാസും,രണ്ടു
പൊതി അച്ചാറും ഒരു പാക്കറ്റ്‌ മിക്സറും വാങ്ങി കടയുടെ പിറകിലേക്ക്‌ പോകും. ആതിനു പത്തു പതിനഞ്ചു മിനിട്ട മുമ്പ്‌ അവരെ ടൌണിലെ ബിവറേജസ്‌ സ്റ്റോറിനു മുമ്പിലെ ക്യൂവിലും കാണാനവും.

പെണ്‍കുട്ടി വന്നു, അവള്‍ ബാലനെ അനത്തരിച്ച നേതാവിന്റെ
അമ്മയുടെ അടുത്തേക്ക്‌ പോകന്‍ ക്ഷണിച്ചു.

വീടിനുള്ളിലേക്ക്‌…

വിസ്താരം കുറഞ്ഞോരു മുറി. അവിടെ നിന്നും വേറൊരു വാതില്‍
അടുടക്കളയിലേക്കാണ്‌. ആടുക്കും ചിട്ടയുമില്ലാതെ മേശയും കസേരയും അഴയും, അഴയില്‍ തൂങ്ങുന്ന വസ്ത്രങ്ങളും… .

നിന്നു തിരിയാന്‍ ഇടമില്ലാതെ സ്ത്രീകളുമുണ്ട്‌ ….

വ്യസ നമുണ്ട്‌ …

തേങ്ങലുകളും കരച്ചിലുകളുമുണ്ട്‌ …

അവരെ, അതുകളെ വകഞ്ഞുമാറ്റി ക്യാമറ…..

കട്ടിലില്‍കിടക്കുന്ന, അദ്ദേഹത്തിന്റെ അമ്മ, അവരെ കെട്ടിപ്പിടിച്ച്‌
പെങ്ങളുമാര്‍…….

എന്തെല്ലാമോ, എന്തെങ്കിലുമൊക്കയോ ചോദിക്കാമെന്ന്‌ ആഗ്രഹ
ത്തോടെ, വൃഗ്രതയോടെ ചാനല്‍ യുവതി ക്യാമറക്ക്‌ മുന്നില്‍ നിന്ന

[1

താണ…

പക്ഷെ,
ബാലനെ നിരാശപ്പെടുത്തിക്കൊണ്ട്‌ ക്യാമറ അവിടെ നിന്നും
ആടുക്കളയിലേക്ക്‌ എത്തിനോക്കി. അവിടവിടെ തങ്ങിനില്‍ക്കുന്ന

സ്ത്രീകള്‍ക്കിടയിലൂടെ, കരിപിടിച്ച ചുവരുകജൂം, കുറെ പാത്രങ്ങളും
കാണിച്ചു കൊണ്ട്‌ അടുക്കള വാതില്‍ വഴി പുറത്തേക്ക്‌ കടന്നു.
വൃത്തിഹീനമായ അടുക്കള പരിസരത്തു കൂടി വീടിന്‍ മുന്നിലേക്ക്‌ നടന്നു.

ഒരു ചെറുപ്പക്കാരനോട്‌ അവള്‍ ചോദിച്ചു.

“അത്തരിച്ച നേതാവിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്താണ്‌
പറയാനുള്ളത്‌… ?”

“എന്തു പറയാന്‍ ഒന്ധമില്ല. ഒരു അയല്‍പക്കത്തുകാരനെന്ന
നിലയില്‍ വന്നു അത്രതന്നെ…”

“അല്ലാതെ പ്രശസ്തനായോരു നേതാവെന്ന നിലയില്‍…..?”

അവന്‍ ഒന്നും പറഞ്ഞില്ല. ഒരുപാട്‌ അക്ഷരങ്ങള്‍ ഉള്‍ക്കൊ
ളളുന്നൊരു ചിരിയാണ്‌ നല്‍കിയത്‌.

അവള്‍ പറയുന്നു.

-എന്റെ ചോദ്യത്തിന്‍ ഈ ചെറുപ്പക്കാരനൊരു ഉത്തരവും തന്നില്ല.
ഒരു ചിരിയാണ്‌ നല്‍കിയത്‌. ആ ചിരിയില്‍ ഉള്ള ഉത്തരം കാണികളായ നിങ്ങള്‍ക്ക്‌ ഈഹിച്ച്‌ പൂരിപ്പിക്കവുന്നതാണ്‌.

വീട്ടുമുറ്റത്ത്‌ പന്തലിടുന്നതിനും കസേരകള്‍ നിരത്തുന്നതിനും
മേല്‍നോട്ടം വഹിക്കുന്ന വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരനെ ദൃശ്ൃയവല്‍ക്കരിക്കുകയാണിപ്പോള്‍. അയാള്‍ അതറിയുന്നില്ല. ഷേവ്‌ ചെയ്തു മിനുസമാര്‍ന്ന മുഖം, പ്രതീക്ഷ മുറ്റിയ കണ്ണുകള്‍, ആരോഗ്യമുള്ള
ശരീരം…

അവള്‍ അവന്റെ മുന്നിലേക്ക്‌ നടന്നു.

“എന്താണ്‌ തങ്കളുടെ അഭിപ്രയം, മരിച്ച നേതാവിനെ കുറിച്ച്‌..?”

“നല്ല അഭിപ്രായമാണ്‌.”

“വിശദീകരിക്കാമോ?”

“നല്ല സംഘാടകന്‍, വാശി, നയമുള്ളവന്‍….”

“എത്ര നാളായിട്ട്‌ അദ്ദേഹത്തെ അറിയം?”

“കഴിഞ്ഞ പത്തു വര്‍ഷമായിട്ട്‌, പര്‍ട്ടിയില്‍ അദ്ദേഹമെന്റെ
സീനിയറാണ്‌,നേതാവാണ്‌….അണികളോട്‌ കനി വുള്ളവനാനായിരുന്നു,
കരുത ലുള്ള വനായിരുന്നു.”

“അദ്ദേഹത്തിന്റെ സ്വപ്തങ്ങള്‍…?’

“സ്വപ്ലങ്ങള്‍…?1

അയാള്‍ ചാോദ്യാവും ഉത്തരവും രണ്ടു ചിഹ്നങ്ങളില്‍ ഒതുക്കി അവളെ
നോക്കി നില്‍ക്കുകയാണ്‌.

അവള്‍,

-എന്തെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ലങ്ങള്‍? ഈചോദ്ൃത്തിന്‌
ഉത്തരം കണ്ടെത്താന്‍ ഞാനിപ്പോള്‍ ശ്രമിക്കുന്നില്ല. നമുക്കുടനെ തന്നെ
മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്ന ഹാളിലേക്കും, തൂടര്‍ന്നുള്ള
അനുശോചന യോഗത്തിനും പോകേണ്ടതുണ്ട്‌.

പ്രവിശ്യയിലെ ഉന്നത നേതാക്കളും ദേശീയ നേതൃത്തിന്റെ
പ്രതിനിധികളും എത്തുന്നതാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. ടണ്‍ ഹാളും
പരിസരവും നിറഞ്ഞ്‌ ജനാവലിയാണ്‌.

നേതാക്കള്‍ വാഹനങ്ങളില്‍ നിന്നുറങ്ങിയപ്പോള്‍ ജനത്തെ
നിയന്ത്രിക്കാനും വഴി ഒരുക്കാനും പോലീസുകാര്‍ ചങ്ങല തീര്‍ക്കുകയാണ്‌.
ആ വഴിയിലൂടെ നേതാക്കള്‍ ഹാളിനു നടുവിലൊരുക്കുയിരിക്കുന്ന

പുഷ്ടമഞ്ചത്തിലെ ജഡത്തിനരുകിലെത്തി. ഞെട്ടലുകളും, റീത്തു സമര്‍പ്പണങ്ങളും ക്യാമറയില്‍ ഒപ്പിയെടുക്കുന്നു.

തുടര്‍ന്നു പ്രവിശ്യയിലെ ഉന്നതനായ നേതാവിന്റെ ശോകമയമായ
ശബ്ധം ഉച്ചഭാഷിണിയിലൂടെ ഒഴികി അവിടമാകെ പരന്നു, പോലീസ്‌
തീര്‍ത്ത ചങ്ങലക്കുള്ളില്‍ നില്‍ക്കുന്നവരുടേയും അകഖലങ്ങളിരിക്കു
ന്നവരുടേയും ചെവികളില്‍ തറഞ്ഞുകയറുകയാണ്‌.

-നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌ നികത്താനവാത്തതാണ്‌. പ്രഗത്ഭ
നായ വാശി, ഈര്‍ജസ്വലനായ സംഘാടകന്‍ ശക്തനായ യുവനേതാവ്‌
എല്ലാമായിരുന്നു അദ്ദേഹം.

-അദ്ദേഹം ആ അച്ഛനമ്മമാരുടെ ഓമന പുത്രനായിരുന്നു. അവരും
നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്‌. ഇതാരണണ്‍ ചെയ്തതെന്നും
എന്തിനാണ്‌ ചെയ്തതെന്നും നമുക്കറിയാം ….

ചാനല്‍ കണ്ണുകള്‍ തിങ്ങിനില്ക്കുന്ന മുഖങ്ങളെ കാണിക്കുക്കയാണ്‌.
ആ മുഖങ്ങള്‍ രോഷം കൊള്ളുകയയാണ്‌. അവരുടെ ധമനികള്‍
ചൂടുപിടിക്കുകയാണ്‌.

-എങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ ആസന്നമായിരിക്കുന്ന
ഇടക്കാല തെരഞ്ഞടുപ്പിന്റെ സാഹചര്യത്തില്‍ നമുക്ക്‌ സംയമനം
പാലിച്ചേമതിയാകൂ… അദ്ദേഹം പര്‍ട്ടിയുടെ രക്തസാക്ഷിയാണ്‌. പാര്‍ട്ടിക്കുവേണ്ടിയാണ്‌ രക്തം ചീന്തിയിരിക്കുന്നത്‌. അതിന്‌ നമ്മള്‍ പകരം ചോദിക്കും… പക്ഷെ, അതിനു സമയമായിട്ടില്ല.

പെട്ടന്ന്‌ ജനങ്ങളുടെ മുഖങ്ങള്‍ ഇരുണ്ടു, ചൂടുപിടിച്ചിരുന്ന രക്തം
തഞുത്തുറഞ്ഞ്‌ അടിത്തട്ടില്‍ അടിഞ്ഞു.

വെല്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍ മാന്‍…

ബാലന്‍ ഇതന്ൂറ്റി അന്‍പതുഗ്രാം റസ്കും ഇരുനൂറുഗ്രാം ടൈഗര്‍
ബിസ്കറ്റും പൊതിഞ്ഞ്‌ ഒരു വല്യപ്പന്‌ കൊടുത്തു. ആ വല്യപ്പന്റെ
ചെറുമകനു പനിയാണെന്നും ഡോക്ടറെ കണ്ട്‌ മരുന്നു വാങ്ങി വീട്ടില്‍ വന്നിട്ടുണ്ടെന്നും പറഞ്ഞതു കേട്ടമൂളാന്‍ ബാലനു തോന്നിയില്ല.

അവന്‍ ടിവിയിലേക്ക്‌ നോക്കിയിരുന്നു.

വെല്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍മാന്റെ പരസ്യം അവസാനിക്കുന്ന കാഴ്ച
യാണവിടെ…

ജെന്റില്‍മാന്‍ ക്യാബിനിലെ പതുപതുത്ത കറങ്ങുന്ന കസേരയില്‍
ഉറച്ചിരുന്ന്‌ സുസ്മേര വദനനയിട്ട്‌ പറയുന്നു.

-ഫാസ്റ്റ്‌ ആന്റ്‌ സേഫ്‌, എ പ്രൈവറ്റ്‌ ഇന്‍ വെസ്റ്റിഗേഷന്‍ ഗ്രൂപ്‌,
നിങ്ങളുടെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം.

ബാലനു മനം പുരട്ടിപ്പോയി. അവന്‍ കടക്കുള്ളിലെ വാഷ്‌ ബെയ്സനില്‍ പച്ച നിറത്തിലുള്ള പിത്ത രസം ഛര്‍ദ്ദിച്ചു.
ടിവി ഓഫ്‌ ചെയ്തു കടയടച്ച്‌ നേരത്തെ വീട്ടിലേക്ക്‌ പഴയ
കൈനറ്റിക്‌ ഹോണ്ട ഓടിച്ചു പോയി.
൪൭൭൭൪൭൪൭

വിജയകുമാര്‍ കളരിക്കല്‍,
മതിരപ്പിള്ളി,
കോതമംഗലം – 686691.
ഫോണ്‍ : 9847946780.

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top