ഒരച്ഛനും മകനും

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അച്ഛൻ, ക്ഷുഭിത യ്യൌവന കാലത്ത്‌ പതിനാലിഞ്ച്‌ ബെൽബോട്ടം പാന്റ്സിട്ട്‌ തോളറ്റം മുടി നീട്ടി വളർത്തി ഗഞ്ചാവിന്റെ പുക നുകർന്ന് നടന്നു. സച്ചിദാനന്ദനേയും ചുള്ളിക്കാടിനെയും മുഖദാവിൽ നിന്നു മറിഞ്ഞു. സാത്രിനേയും കാമുവിനെയും ഉള്ളിലേക്കാവാഹിച്ചു. സമപ്രായക്കാരും സുഹൃത്തുക്കളും ടാർ വിരിച്ച പാതയിലൂടെ വാഹനങ്ങളിൽ കയറി പോയപ്പോൾ തനിച്ച്‌ പാതയോരം ചേർന്നു നടന്നു. ഒന്നിനോടും യോജിക്കാൻ കഴിയാതെ, ആരോടും കൂടാൻ കഴിയാതെ അല്ലറ ചില്ലറ ജോലികൽ ചെയ്ത്‌ ഭാര്യയേയും ഒരു മകനേയും എങ്ങിനയോ പോറ്റി ജീവിച്ചു.

മകൻ, അച്ഛന്റെ പരിമിതികൾ അറിഞ്ഞ്‌ സർക്കാർ സ്‌കുളിൽ പഠിച്ചു. സർക്കർ കോളേജിൽ നിന്ന്‌ പാറ്റയുടെ ഹൃദയും കണ്ട്‌, മഞ്ഞത്തവളയുടെ വൃക്കകൽ പിളർന്നു നോക്കി ഡിഗ്രിയെടുത്ത്‌ ഓട്ടോ

തൊഴിലാളിയായി ജീവിതം തുടങ്ങി.

അച്ഛന്‍, അൻപത്തിയെട്ട്‌ കഴിഞ്ഞപ്പോൾ പെൻഷൻ പറ്റിയെന്ന്‌ പറഞ്ഞ്‌ വീട്ടിലെ തിണ്ണയിൽ എവിടെ നിന്നോ വാങ്ങിയ ഒരു കാൻ വാസ്‌ കസേരയിൽ കാലുകൾ നീട്ടി വച്ച്‌ കിടന്നു മയങ്ങി. ഒരു നാൾ പാതി മയക്കത്തിൾ മുത്രമൊഴിക്കാൽ ഇറങ്ങിയപ്പോൾ കാലിടറി, നട തെറ്റി, മുറ്റത്തു വീണു, നടയിൽ ശിരസ്സിടിച്ച്‌ സർക്കർ ആശുപ്രതി വരാന്തയിൽ കുറേ നാൾ ബോധമറ്റു കിടന്നു. ഇനിയും ബോധം തിരികെ

വരില്ലെന്ന്‌ കേട്ടറിഞ്ഞ്‌, അച്ഛന്റെ സമ്മത പത്രവുമായിട്ടൊരു പഞ്ചനക്ഷത്ര ആശുപത്രിക്കാർ വന്ന്‌ അച്ഛനെ സർക്കാർ ആശുപ്രതിയിൽ നിന്നും മോചിപ്പിച്ചു. ദാനമായിട്ടെഴുതിക്കൊടുത്തിരുന്ന കണ്ണുകളും കരളും ഹൃദയവും വൃക്കകളും തുരന്നെടുത്ത്‌, മജ്ജ ഈറ്റിയെടുത്ത്‌, ത്വക്ക്‌ ചുരണ്ടിയെടുത്ത്‌, വെള്ള വസ്ത്രത്തിൽ പോതിഞ്ഞ്‌; അവർ അച്ഛനെ വീടിന്റെ തിണ്ണയിൽ നല്ലയൊരു പുൽപ്പായിൽ കിടത്തി, പത്രത്തിൽ കളർ ഫോട്ടോയോടു കൂടി ഒരു ഫിച്ചറും എഴുതിച്ചു.

വിളക്ക്‌ കൊളുത്തി വച്ച്‌, ഉറുമ്പരിക്കാതെ അരി വൃത്തത്തിൽ കിടക്കുന്ന തുണിക്കെട്ട്‌ കണ്ടിട്ട്‌ മകൻ രണ്ടു തുള്ളി കണ്ണീർ വാർത്തു. അച്ഛന്റെ അവശിഷ്ടം തെക്കേ പുറത്ത്‌ കൊണ്ടു വന്നു വച്ചിരിക്കുന്ന ഗ്യാസ്സ് സ്റ്റൌനവിൽ കത്തിച്ച്‌ ഭസ്മമാക്കിയെടുക്കാൻ ഇനിയും പതിനായിരം കൂടി രൂപ വേണം. @@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top