ചിത്രം കാണാൻ പോകുന്നത്, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്ന് വായിച്ച് അറിഞ്ഞതിനു ശേഷമാണ്. വായിച്ച എഴുത്തുകളെല്ലാം സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ് വന്നിട്ടുളളതായിരുന്നു. പരസ്യങ്ങള്‍ കണ്ട് ഈഹാപോഹങ്ങൾ വച്ചുള്ള എഴുത്ത്. ചിത്രത്തിലുട നീളം കറുപ്പിന്റെയും വെളുപ്പിന്റെയും പോരാട്ടുങ്ങളാണ് കാണാൻ കഴിഞ്ഞത്. ഇന്നത്തെ യുവതലമുറയുടെ മുന്നു തലമുറകൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ, വിരചിത ചരിത്രത്തിലില്ലാത്ത രാവുകളും പകലുകളും…
ഒടിയൻ മാണിക്കനെന്ന പകലും കരിമ്പന്‍ നായരെന്ന കറുപ്പും… മോഹൻലാലിന്റെയും പ്രകാശ്രാജിന്റെയും പകർന്നാട്ടങ്ങൾ……
“ഒടി” ആത്മീയവ്യാപാര-വിശ്വാസാധിഷ്ഠിതമായ ഒരു പ്രവര്‍ത്തനമാണ്…… അതിമാനുഷ ശക്തിയുണ്ടെന്ന് സമൂഹത്തെ ധരിപ്പിച്ചിട്ട് ചെയ്യുന്ന ചെപ്പടി വിദ്യ. ഒരാൾക്ക് വേണ്ടി മറ്റൊരാൾ ചെയ്യുമ്പോൾ ഇന്നത്തെ “ക്വട്ടേഷൾ” പണിക്ക് തുല്യം….. യുക്തിക്കധിഷ്ഠിതമായിട്ട് അതിൽ ഒരു കഴമ്പുമില്ലെങ്കിലും ഗുണമുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. അന്ധമായ ഒരു വിശ്വാസം. ഭൂരിപക്ഷവും ആ വിശ്വസക്കാരായതു കൊണ്ട് പ്രമാണമായി തീർന്നു. ചാത്തൻ സേവ, മന്ത്രവാദം, കൂടോത്രം (ഗൂഡതന്ത്രം), തുടങ്ങിവകളെല്ലാം, ആ വിഭാഗത്തിൽ പെട്ടതു തന്നെ, ആഭിചാരം……. ശത്രുവിനെ നശിപ്പിക്കാൻ ഗോപ്യമായിട്ട്, ഇരുട്ടത്ത് മാത്രം ചെയ്യുന്ന പ്രവർത്തി. ആ രീതിയിൽ നോക്കിയാലും ഇന്നത്തെ “ക്വട്ടേഷൻ” തന്നെ. പക്ഷെ, ആശിർവാദ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഒടിയൻ നവോത്ഥാന പ്രവർത്തനമാകുന്നത്, “ഒടി’യെന്ന വസ്തുതയുടെ പിന്നാമ്പുറങ്ങൾ കുടി കാണിക്കുന്നതു കൊണ്ടാണ്. മാണിക്കൻ ഒടിനായി തീരുന്നതും പകർന്നാട്ട മാർഗ്ഗങ്ങളും വ്യക്തമാക്കുന്നു എന്നതിലാണ്……. പക്ഷെ, കൊട്ടിക്കലാശത്തിന് – ക്ലൈമാക്സ് – അതേ വരെ ചിത്രം പുലർത്തി പോന്ന കലാ മേന്മ നില നിർത്താൻ കഴിഞ്ഞില്ല. എന്നാലും “ഒടിയൻ” സിനിമ ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്.
@@@@