ഇര

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

സീൻ ഒന്ന്‌

പ്രഭാതം.
നേരം പുലർന്നു വരുന്നതേയുള്ളു.  ഹൈറേഞ്ചിൽ നിന്നും ഒരു ചുവന്ന മാരുതി ഓൾട്ടൊ കാർ താഴേക്ക്‌ ഓടിയിറങ്ങുകയാണ്.

കാറിന്റെ വലതു വശത്ത്‌ ആകാശ ചുംബിതങ്ങളായിട്ട്‌ മലകൾ…..

ഇടതു ഭാഗത്ത്‌ അഗാധമായ ഗർത്തങ്ങൾ……

ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന മുപ്പത്തഞ്ചുകാരന്‌ മോബൈലിൽ ഒരു കോൾ എത്തുന്നു.
അവൻ സുസ്മേര വദനനാണ്‌.

ജിനേഷ്‌:  ങാ… അതെ എന്തെടാ….ഓ…. സോറി… ഞാനിന്ന്‌ സിറ്റിയിലില്ല…
അടുത്ത വല്യ സിറ്റിയിലേക്ക്‌ പോണു… ങാ… എറണാകുളത്തിന്‌… ഒരുപിക്ക്‌നിക്ക്‌….ഓ.. ഒണ്ട്‌… ഷേർളീം മോനും…

ഷേർളിയേയും മോനേയും കാണാം. മുപ്പതുകാരിയായ ഷേർളി, അഞ്ചു വയസുകാരനായ മകൻ.

ഷേർളി : ആരാ ജിനേട്ടാ…

ജിനേഷ്‌ : തോമസ്സാ… കടയിൽ വന്നേച്ചു വിളിച്ചതാ…
ഷേർളി:   വല്ലോം വാങ്ങാനായിരിക്കും…

ജിനേഷ്‌ : ഓ… അല്ല…

Cut

സീൻ രണ്ട്‌

നേരം പുലർന്നു കൊണ്ടിരിക്കുന്നു

കാർ ഒരു ചെറു പട്ടണം വിട്ട്‌ ഓടിയകലുന്നു.

കാറിൽ നിന്നും ഉച്ചത്തിൽ പാട്ടു കേൾക്കുന്നു.

ആനന്ദം കൊള്ളുന്ന മുഖങ്ങൾ, ജിനേഷിന്റെ, ഷേർളിയുടെ, മകന്റെ.
മകന്റെ കുസൃതികൾ…..

Cut

സീൻ മൂന്ന്‌

നേരം നന്നെ വെളുത്തിരിക്കുന്നു.

അവർ കാർ നിർത്തി ഒരു ഹോട്ടലിലേക്ക്‌ കയറുന്നു.

ഒരു മോഡേൺ  ഹോട്ടൽ…

വിശാലമായ കാർ പാർക്കിംഗ്‌ സൌകര്യം…… ഗാർഡൻ…

യൂണിഫോം ധാരികളായ സെക്യൂരിറ്റികൾ, ബെയറർമാർ……

വിശാലമായ ഭോജന ശാല…

വെളിച്ചത്തിൽ, നേർത്ത ഗാനത്തിന്റെ താളാത്മകതയുമായി, സുഖമുള്ള തണുപ്പിൽ…

തിരക്കില്ല,

എന്നാൽ ഫാമമിലികളുണ്ട്‌, യുവാക്കളുടെ രണ്ടു കൂട്ടങ്ങളുണ്ട്‌…..

ജിനേഷും ഫാമിലിയും ഒരു ഫാമിലിയുടെ അടുത്ത മറ്റൊരു ടേബിളിൽ ഇരുന്നു.
വെയിറ്റർ അവരുടെ വാക്കുകൾക്കായി കാത്തു നില്‍ക്കുന്നു.

Cut

സീൻ നാല്‍

ഓർഡർ എടുത്തു കഴിഞ്ഞ്‌ വെയിറ്റർ ടേബിൾ വിട്ടു പോകുന്നു.

ഷേർളി കണ്ണുകൾ കൊണ്ട്‌ ബാത്ത്‌ റൂമിൾ പോകുന്നതായിട്ട്‌ ജിനേഷിനെ അറിയിക്കുന്നു.

ജിനേഷിന്‌ അവിടെയിരുന്നു ബാത്ത്‌ റൂമിലേക്കുള്ള വഴി കാണാം.

അവൾ ടേബിൾ വിട്ട്‌ ബാത്ത്‌ റൂമിലേക്ക്‌ നടക്കുന്നു.

Cut

സീൻ അഞ്ച്‌

അവരുടെ ടേബിളിൽ വിഭവസമൃദ്ധമായ ഭക്ഷണം നിരന്നിരിക്കുന്നു. അവr കഴിക്കുകയാണ്‌.  അവർ ഭക്ഷണത്തിൽ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്‌.

അടുത്ത ടേബിളിലെ യുവാക്കളുടെ മുഖത്ത്‌ പെട്ടന്ന്‌ ചില വികാരങ്ങൾ വിരിയുന്നു. അവർ മോബൈലിൽ വന്നിരിക്കുന്ന വാട്ട്സാപ്പ് ചിത്രം കാണുകയും ആസ്വദിക്കുകയും, അതിനെ തുടർന്നുള്ള വികാര വിക്ഷേപങ്ങളുമാണ്‌ കാണിക്കുന്നത്‌. അവരുടെ കണ്ണുകൾ ഷേർളിയിലെ
ത്തുന്നു. ഷേർളിയേയും ജിനേഷിനേയും അവർ മാറി മാറി നോക്കുന്നുണ്ട്‌.

ജിനേഷിന്റെ മോബൈലിൽ ഒരു കോൾ വരുന്നു. അവൻ അറ്റന്റ്‌ ചെയ്യുന്നു.

ജിനേഷ്‌ : ഞങ്ങള്‍ എറണാകുളത്ത്‌ ഹോട്ടലിലാണ്‌, ഭക്ഷണം കഴിക്കുന്നു….
ങേ…മെസ്സേജോ….ങാ….

ജിനേഷിന്റെ മോബൈലിൽ മെസ്സേജ്‌ വരുന്ന ശബ്ദം.

അവൻ മെസ്സേജ്‌ കാണുന്നു.

അവൻ സ്തബ്ധനായി, നിർന്നിമേഷനായി… എന്തു ചെയ്യണമെന്നറിയാത്തവനായി ഇരുന്നു പോകുന്നു…

ഷേർളി മോബൈൽ വാങ്ങി മെസ്സേജ്‌ കാണുന്നു,

“ഷേർളി ആ ഹോട്ടലിലെ ബത്ത്‌ റൂമിൽ പോകുന്ന സീനുകൾ…

അവൾ തകർന്നിരിക്കുമ്പോൾ മോബൈൽ ഊർന്നു താഴെ വീഴുന്നു.

ഒന്നും മനസ്സിലാക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മകൻ……

@@@@@@


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top