ഇഡിപ്പസ്സ്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു.

കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌.
ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും.

പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ കട്ടന്‍ കാപ്പി അനത്തിയിട്ടുണ്ട്‌. കപ്പ പുഴുങ്ങിയതും കാന്താരി മുളക്‌ അരച്ചതും പാടത്തെ പണിക്കാര്‍ക്ക്‌ പ്രഭാത ഭക്ഷണമാക്കി എത്തിച്ചു കൊടുത്തിട്ടുണ്ട്‌.

പാടത്ത്‌ കാള പൂട്ടും കഴിഞ്ഞ്‌ തോട്ടിലിറങ്ങി കുളി കഴിഞ്ഞിട്ടും അച്ഛന്‌ ചേറിന്റെ മണമാമെന്ന്‌ പറഞ്ഞ്‌ കളിയാക്കിയിട്ടുണ്ട്‌. കളിയാക്കുമെങ്കിലും അച്ഛനെ ഇഷ്ടമാണെന്നു പറഞ്ഞ്‌ കെട്ടിപ്പിടിക്കുമായിരുന്നു.

അവളെ ഈ നഗരത്തില്‌, ഫ്ളാറ്റില്‍ എത്തിച്ചത്‌ ഭര്‍ത്താവാണ്‌, രാജീവന്‍.
ഫ്ളാറ്റും ഏസി കാറും കട്ടില്‍ മേശ കസേരകളും രാജീവിന്‌ കമ്പനി കൊടുത്തിരിക്കുന്നതാണ്‌. അവരുടെ ജില്ലാതല ബിസിനസ്സ്‌ നോക്കി നടത്തുന്നതിന്‌, പിന്നെ കൈ നിറയെ പണവും.

അവര്‍ക്ക്‌ പത്തു വയസ്സുകാരനൊരു മകനുണ്ട്‌, ആറു വയസ്സുകാരിയായൊരു മകളും.

പകല്‍, ഫ്ളാറ്റില്‍ വെറുതെയിരുന്നപ്പോള്‍ അവള്‍ നില കണ്ണാടിയില്‍ സ്വയം കണ്ടു.

ചര്‍മ്മത്തിന്‌ അവിടവിടെ സ്നിഗ്ദ്ധത പോയിരിക്കുന്നു, കൈകാലുകളിലെ മാര്‍ദ്ദവം കുറഞ്ഞിരിക്കുന്നു, പാടുകള്‍ വീണിരിക്കുന്നു. പിന്നെ, പ്രതപ്പരസ്യ
ങ്ങളും വനിതാ മാസികകളിലെ എഴുത്തുകളും പഠിക്കുകയായി… പഠനം പ്രായോഗീകമാക്കുകയായി….

രാജീവന്റെ പ്രോത്സാഹനങ്ങള്‍ വളരെ കിട്ടുകയും ചെയ്തു.

ചര്‍മ്മ ലേപനങ്ങലും ഷേപ്പ്‌ വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളാക്കി. ഓരോ ദിവസവും നിലക്കണ്ണാടിയില്‍ സ്വയം കണ്ട്‌ അളവുകള്‍ നോക്കി, തൂക്കം നോക്കി, സ്പര്‍ശനത്തിലൂടെ മൃദുലത അറിഞ്ഞു.

അന്നും അവള്‍ ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ അലമാരയുടെ പിറകില്‍ രണ്ടു കണ്ണുകള്‍…….

ഡിജിറ്റല്‍ ക്യാമറയുടേതോ, മോബൈല്‍ ഫോണിന്റേതോ, കള്ളന്റേതോ എന്നറിയാതെ, മിണ്ടാനാകാതെ, ചലിക്കാനാകാതെ കട്ടിലില്‍ തളര്‍ന്നിരിന്ന അവനും ഭയന്നു പോയി…..

രാജീവന്‍ അവനെ ഭീഷണിപ്പെടുത്തി, ദേഹോപ്രദവത്തിന്‌ ആംഗ്യങ്ങള്‍ കാട്ടി…

വിറ പൂണ്ട സ്വരത്തില്‍ അവന്‍ കുറെ കഥകള്‍ പറഞ്ഞു, കൂട്ടുകാര്‍ പറഞ്ഞതും പുസ്തകങ്ങളില്‍ വായിച്ചതുമൊക്കെയായിട്ട്‌……

പിന്നീട്‌, രാജീവനും മാലിനിയും കുറെയേറെ ആഴ്ചപ്പതിപ്പുകളും മാസികകളും വായുച്ചു…. സൈക്ക്യാര്രിസ്റ്റുകളെ മാറി മാറി കണ്ടു… മകന്‌ കൌാണ്‍സിലിങ്ങുകള്‍ക്കായി നെട്ടോട്ടമോടി…

പക്ഷെ, ഇടക്കെപ്പോഴോ, ഏതോ ഒരു സൈക്ക്യാട്രിസ്റ്റു ചോദിച്ചൊരു
ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ ശ്രമിച്ചില്ല.

എവിടെയാണ്‌ പിഴക്കുന്നത്‌…

൭൪൭൪൪൪൪൪

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top