(വ്യത്യസ്തമായൊരു വീക്ഷണം)
വിജയകുമാര്‍ കളരിക്കല്‍
“ഇന്ത്യ’ യെന്ന് പാശ്ചാത്യര്‍ വിളിച്ച ഭാരതത്തിന് ഹിന്ദുസ്ഥാന്‍ എന്നും നാമമുണ്ട്. ഹിന്ദുസ്ഥാന്‍ എന്നാല്‍
ഹിന്ദുക്കളുടെ സ്ഥാനം,അധിവാസഗേഹം.
ഹിന്ദുവെന്നാല്‍ സിന്ധു, സിന്ധു നദിക്കരയില്‍ താമസിച്ചിരുന്നവരെ സിന്ധുക്കള്‍ എന്ന് വിളിച്ചുതുടങ്ങുകയും, സിന്ധു
പിന്നീട് ഹിന്ദുവാകുകയും ചെയ്തു.ഭാരത ഉപഭൂഖണ്‍ഡ്മമാകെ ‘ഇന്ത്യ’ യെന്ന നാമത്തില്‍ ഏകോപിയ്ക്കപ്പെട്ടപ്പോള്‍
ഹിന്ദുക്കള്‍ ഇന്ത്യയിലെല്ലായിടത്തും വസിക്കുന്നവരായി. അതില്‍ സിന്ധുവിന്റെ താഴ്വാരത്തില്‍ പാര്‍ത്തിരുന്നവരും,
മലമുകളിലും, മലഞ്ചെരുവുകളിലും, സമതലങ്ങളിലും അധിവസിച്ചിരുന്നവരും, ആര്യന്മാരും, അനാര്യന്മാരും, ദ്രാവിഷ്മരും,
ആദിവാസികളും, വിദേശികളും, ശൈശവരും, വൈഷ്ണവരും, ബദ്ധരും, ജൈനരും, ക്രൈസ്തവരും, മുഹമ്മദീയരും,
നാസ്തികരും, യുക്തിവാദികളും, ആത്മീയവാദികളും, ഭഭതീകവാദികളും തുടങ്ങിയ എല്ലാ ജാതിമതസ്ഥരും ഉള്‍പ്പെടുന്നു.
ഞാനിവിടെ ‘ 0010 ‘” എന്നെ വാക്കിന് “ഹിന്ദുക്കള്‍ ” എന്ന അര്‍ത്ഥം കൊടുക്കുകയാണ്.അതു ശരിയല്ലെന്ന്
ശഠിക്കുകയും ചില ജാതിമതഭേദങ്ങള്‍ പെടുകയില്ലെന്ന് വാദിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു ചോദ്യമുണ്ട്.
ഭാരതത്തിന്റെ എല്ലാ (പദേശങ്ങളിലും സിന്ധുവിന്റെ മാ്രം സംസ്ക്കാരം ഏതെങ്കിലും കാലഘട്ടത്ത് നിലവിലുണ്ടായിരുന്നോ
? സിന്ധു വര്‍ഗ്ഗക്കാരല്ലാത്ത എത്രയോ ഗോത്രക്കാര്‍, വംശക്കാര്‍, അവരില്‍ നീഗ്രോവംശജര്‍വരെ ഉണ്ടായിരുന്നു.
അവരെയെല്ലാം എങ്ങിനെ സിന്ധു സംസ്കാരികള്‍ എന്നു വിളിക്കാനാവും, ഹിന്ദുക്കളെന്നു വിളിക്കാനാവും?
“ഹിന്ദുക്കള്‍ ‘ എന്ന് ഇന്ത്യാക്കാരെ ആകവെ വിളിയ്ക്കപ്പെടാന്‍ താല്പര്യപ്പെടാത്ത ചില ന്യൂനപക്ഷവിഭാഗങ്ങളും
ഉണ്ട്. ഹിന്ദുക്കളെന്നൊല്‍ ഹിന്ദുമതവിശ്വാസികളെന്ന് അവര്‍ പറയും.
എങ്കില്‍ എന്താണ് ഹിന്ദുമതം ?
ലോകത്തുള്ള മറ്റെല്ലാമതങ്ങളെയും പോലെ ഇത് ആരുടെ അഭിപ്രായമാണ് ? ആരില്‍നിന്നാണ് ഉത്ഭവം?
ബുദ്ധനെപ്പോലെ, ക്രിസ്തുവിനെപ്പോലെ, മുഹമ്മദിനെപ്പോലെ, ഇതിന്റെ പ്രവാചകനാരാണ് ?
ഈ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വിശ്വാസികള്‍ നല്‍കുന്ന മറുപടിയിതാണ് – യഹുദമതം, ഇസ്ലാമതം പോലെ ഒരു
പ്രവാചകന്‍, ഒരു പുണ്യശഗന്ഥം,ഒരു ഉപാസനപദ്ധതി എന്നിവയൊന്നും ഇതിനില്ല. ഇത് സമ്മിശ്രമായ ഒരു സംസ്ക്കാരമാണ്,
ബദ്ധം, ജൈനം, സിഖ്, ശൈവം, വൈഷ്ണവം, ശാക്തേയം, ഗാണപത്യം എല്ലാ ഇതിലടങ്ങിയിട്ടുള്ള ഓരോ
സംസ്ക്കാരമാണ്. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, എന്നിവ ചേര്‍ന്നാല്‍ ഹിന്ദുമതത്തിന്റെ
പ്രമാണഗ്രന്ഥങ്ങള്‍ എല്ലാമായി എന്ന്.
പക്ഷെ, ഇത്രയും മാത്രമാണോ ഇന്ത്യന്‍ സംസ്ക്കാരമായിട്ടുള്ളൂ, പുരാതന സംസ്ക്കാരമായിട്ടു ലഭിച്ചിട്ടുള്ളൂ ? അല്ല,
എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
അതിന്റെ വിശദാംശങ്ങള്‍ തെരയേണ്ടേത് സിന്ധുതതടങ്ങളില്‍ നിന്നുതന്നെയാണ്; ഹാരപ്പയെന്നും, മോഹഞ്ജദാരോ
എന്നുമെല്ലാം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ആദി സംസ്ക്കാരത്തില്‍ നിന്നുതന്നെ.
സിന്ധുവിന്റെ സംസ്ക്കാരം
സിന്ധുവിന്റെ തടത്തില്‍ ഖനനം ചെയ്തു കിട്ടിയ അവശിഷ്ടങ്ങള്‍ തെളിയിക്കുന്നത് അവിടെ പണ്ട് വളരെയേറെ
സംസ്ക്കാരമുണ്ടായിരുന്ന ഒരു ജനസമൂഹം വസിച്ചിരുന്നു എന്നതാണ്. അവര്‍, ഗ്ൃഹവാസികളും, കൃഷികള്‍
ചെയ്തിരുന്നവരും, കൃഷിയ്ക്കായിട്ട് ജലസേചനം ചെയ്തിരുന്നവരും,അഴുക്ക്‌വെള്ളം ഒഴുക്കികളയാനായിട്ട് ഓടകള്‍
തീര്‍ത്തിരുന്നവരും ആയിരുന്നു എന്നുവേണം കരുതാന്‍. പക്ഷെ, ഈ കാലയളവില്‍ ഭാരതത്തിന്റെമറ്റ് ഇടങ്ങളില്‍
കഴിഞ്ഞിരുന്നവര്‍ അത്രയും സംസ്ക്കാരസമ്പന്നത കൈവരിച്ചിരുന്നില്ലെന്നും വ്യക്തമാണ്. അവരില്‍ ഏറിയവിഭാഗവും
വനാന്തരങ്ങളില്‍ കായ്കനികള്‍ പെറുക്കിതിന്നിരുന്നവരും, മൃഗങ്ങളെ വേട്ടയാടി, വേവിച്ചും, വേവിയ്ക്കാതെയും
കഴിച്ചിരുന്നവരും, ഗുഹകളിലും, പാറമടക്കുകളിലും പാര്‍ത്തിരുന്നവരുമായിരുന്നു. എങ്കിലും, വിന്ധ്യന്‍ തെക്ക് സിന്ധുക്കളുടെ
അത്രതന്നെ പുരോഗമിച്ചിരുന്ന പല ജനപദങ്ങളും ഉണ്ടായിരുന്നെന്നു ചരിത്രം പറയുന്നു.
ആ സിന്ധുവിന്റെ തടത്തിലാണ് ആദി സാഹിത്യ സംഹിതകളായ വേദങ്ങള്‍ ഉടലെടുത്തത്. പക്ഷെ, വേദകൃതികള്‍
ഉണ്ടായത് അവിടെ ഉണ്ടായിരുന്ന ജനവിഭാഗത്തിന്റെ ഇടയിലായിരുന്നോ, എവിടെ നിന്നോ എത്തിയ ആര്യവര്‍ഗ്ഗത്തിന്റെ
ഇടയിലായിരുന്നോ എന്നത് തര്‍ക്ക വിഷയമാണ്.
ചില ചരിത്രകാരന്മാരുടെ കണ്ടെത്തല്‍ ആദിയില്‍ അവിടെ പാര്‍ത്തിരുന്ന കറുത്തവര്‍ഗ്ഗക്കാരുടെ ഇടയിലേക്ക്
ഇരതേടി നാടോടികളായി നടന്നിരുന്ന ഒരു വെളുത്തവര്‍ഗ്ഗം വന്നിട്ടുണ്ട് എന്നാണ്. അവര്‍ രണ്ടു കൂട്ടരുടെയും
സംസ്ക്കാരങ്ങള്‍ വളരെ വ്ൃത്യസ്തമായിരുന്നു.
പുറമെനിന്നു വന്നവര്‍, തങ്ങള്‍ ശ്രേഷ്ടരെന്നും ദൈവത്തോട് വളരെഅടുത്തുനില്ക്കുന്നവരാണെന്നും,
അതിനാല്‍ ആര്യ വര്‍ഗ്ഗമാണെന്നും, നിങ്ങള്‍, ഞങ്ങളെക്കാള്‍ താഴെക്കിടയില്‍ വര്‍ത്തിക്കുന്നവരാണെന്നും,
അനാര്യവര്‍ഗ്ഗമാണെന്നും ധരിപ്പിച്ചു. ആര്യവര്‍ഗ്ഗത്തിന്റെ ആരാധനാ ക്രമങ്ങളും ഉപാസനാരീതികളുമാണ് വേദങ്ങളില്‍
പ്രതിപാദിച്ചിട്ടുള്ളത്. അവരുടെ ആഹാരരീതികളും, ജീവിന രീതികളും, ഭാഷയെ സംസ്ക്കരിക്കപ്പെട്ട് ശ്രേഷ്ടമായതെന്ന
അര്‍ത്ഥം വരുന്ന സംസ്കൃതമെന്നും, മറ്റുള്ളവരുടെ ഭാഷയെ ദ്രാവിഡമെന്നും വിളിച്ചു. വേദങ്ങല്‍ വിരചിതമായതിന്
ആര്യഭാഷയായ സംസ്കൃതത്തിലായിരുന്നു.
പക്ഷെ, ഈ പാഠങ്ങളെ ആധുനീക ചരിത്രകാരന്മാര്‍ തിരുത്തിയെഴുതി. “ആര്യന്‍ ” എന്നൊരു വര്‍ഗ്ഗം പുറമേനിന്നും
വന്നിട്ടില്ലെന്നും, ആദിയില്‍ സിന്ധുവിന്റെ തടത്തില്‍ കഴിഞ്ഞിരുന്ന ജനവിഭാഗത്തില്‍ അറിവില്‍ ശ്രേഷ്ടരായിരുന്ന
വിഭാഗമാണ് ആര്യന്മാരായി ഭവിച്ചതെന്നും പറയുന്നു.
വേദങ്ങള്‍
“വിദ് ‘എന്ന ധാതുവിന് സംസ്കൃതത്തില്‍ ജ്ഞാനം എന്നര്‍ത്ഥം.
“വിദ് ‘ – നെ സംബന്ധിച്ചതാണ് വേദം. അപ്പോള്‍ വേദമെന്നാല്‍ ജ്ഞാനം എന്നര്‍ത്ഥം.
വേദങ്ങള്‍ നാലെണ്ണമുണ്ട്. ജഗ്വേദം, യജ്ജൂര്‍വേദം, സാമവേദം, അഥര്‍വ്വവേദം. ഓരോ വേദത്തിനും സംഹിതകള്‍,
ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളുണ്ട്. ഇവയെല്ലാം ഒരുതരത്തില്‍
പറഞ്ഞാല്‍ വേദങ്ങളുടെ വ്യാഖ്യാനങ്ങള്‍ തന്നെ അവയിലെല്ലാം സര്‍വ്വരെയും അനുഗ്രഹിക്കുകയും, പരമമായ സത്യത്തെ
തന്നില്‍സാധിപ്പിച്ചെടുക്കുന്നതിനുള്ള നിരവധി മ്ര്ത്രസൂത്രങ്ങളും അര്‍ച്ചനാഗാനങ്ങളും അടങ്ങിയിരിക്കുന്നതതുമാണ്.
അന്നുതന്നെ മനുഷ്യന്‍ തന്നേക്കാള്‍ ശക്തമായൊരു പ്രതിഭാസം ലോകത്ത് നിലനില്ക്കുന്നുണ്ടെന്ന് കണ്ടറിയുകയും,
ആ പ്രതിഭാസത്തിന്റെ പരിധിയിലോ, അധികാരത്തില്‍ കീഴിലോ ആണ് മനുഷ്യനടക്കമുള്ള എല്ലാ ചരാചരങ്ങളുടേയും
നിലനില്‍പ്പെന്ന് കണ്ടത്തുകയും ചെയ്തിരുന്നുവെന്ന് വ്യക്തം. ആ പ്രതിഭാസത്തെ സന്തോഷിപ്പിക്കുന്നതിനും ഐശ്വര്യം
സ്വായത്താമാക്കുന്നതിനുമായിട്ടുള്ള മ്ര്തങ്ങളും അതിന്റെ വിധികളും കര്‍മ്മങ്ങളുമാണ് വേദങ്ങളെന്ന് സാമാന്യമായി
മനസ്സിലാക്കാം.
സമുൂഹത്തിലെല്ലാവരും ദേവപൂജയും മ്ര്തണവും മറ്റുമായിരുന്നാല്‍ ആഹാരരാദികാര്യങ്ങള്‍
നടക്കില്ലെന്നുണ്ടായിരുന്നതിനാലും, മ്രന്തങ്ങള്‍ കാണാപ്പാഠമാക്കി ഉച്ചരിച്ച് വിധികള്‍ അനുഷ്ടിക്കാന്‍
ബുദ്ധിമുട്ടുണ്ടായിരുന്നതിനാലും വളരെക്കുറഞ്ഞ ഒരു വിഭാഗത്തിനെ അപ്രകാരമുള്ളജോലികളേല്പിച്ചു എന്ന്
അനുമാനിക്കാം. അപ്പോള്‍ എല്ലാവരുടെയും ദേവത്തിങ്കലേക്കുള്ള കാര്യങ്ങള്‍ ചിലരെ എല്പ്പിച്ചാല്‍, ആ ചിലര്‍ക്ക്
ആഹാരംതുടങ്ങിയ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ മറ്റുള്ളവര്‍ ബാദ്ധ്യതട്ടിരുന്നിരിക്കും. അപ്രകാരം ചെയ്തു വരികയും
ചെയ്തു. ഈ നടപടികള്‍തുടര്‍ന്നപ്പോള്‍ അറിവ് നേടിയവരും, ദേവനോട് ഏറ്റവും അടുത്തിരിക്കുന്നവരുമായ വര്‍ഗ്ഗത്തിന്
“ഒരാചാര്യ’ പദവി വന്നു ചേര്‍ന്നു. അതിന്റേതായ ഗര്‍വ്വം.
തലമുറകള്‍ പിന്നിട്ടുകൊണ്ടിരുന്നു. അലഞ്ഞുനടക്കുന്നതിനേക്കാള്‍ സുഖകൂടുതലുണ്ട് സ്ഥിരവാസത്തിനെന്നവര്‍
അനുഭവിച്ചറിഞ്ഞു. നാട്ടറിവുകളും അന്വേഷണങ്ങള്‍ കൊണ്ടും ആചാര്യന്മാര്‍ മറ്റുപലതും കണ്ടെത്തി; വന്യമൃഗങ്ങളുടെ
ഇരയാകാതെ, (്രതികുലസാഹചര്യങ്ങളെ തരണം ചെയ്ത് കായ്കനികള്‍ സംഭരിക്കുന്നതിനേക്കാള്‍ എത്രടോ എളുപ്പമാണ്
നദിക്കരയില്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ നട്ടു വളര്‍ത്തുന്നതെന്ന് അറിഞ്ഞു. കാലാവസ്ഥകളെ തിരിച്ചറിയാനും, സസ്യങ്ങള്‍ വളരുന്ന
പരിതസ്ഥിതികളെ പരീക്ഷിച്ചറിയാനും തുനിഞ്ഞു. അപ്പോള്‍ അദ്ധ്വാനം കുറയുകയും വുളവുകള്‍ കൂടുതല്‍ കിട്ടുന്നതായും
കണ്ടെത്തി. പല പ്രതിരോധങ്ങളെയും തിരിച്ചറിഞ്ഞു. അസുഖങ്ങള്‍ക്കെതിരായി മരുന്നുകളെ കണ്ടെത്തി.
വന്യമൃഗങ്ങള്‍ക്കെതിരെ കൂട്ടമായി പാര്‍ക്കുന്നത് നന്നെന്നും കണ്ടെത്തി.
ഇതില്‍ പലതും ആരാധനയുടേയും അര്‍ച്ചനയുടേയും പൂജയുടേയും കൂടിയുള്ള ഫലമാണെന്ന് ആചാര്യന്മാര്‍
സമൂഹത്തെ ധരിപ്പിച്ചു. അത് ജനങ്ങള്‍ക്ക് അര്‍ച്ചനയിലും പുജയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി. അവര്‍ വിളവിറക്കാനും,
എടുക്കാനും, രോഗശമനത്തിനും, മൃഗങ്ങളില്‍നിന്നുള്ള രക്ഷയ്ക്കും പൂജകള്‍ ചെയ്യാന്‍ ആചാര്ൃയന്മാരോട് ആവശ്യപ്പെട്ടു.
ആചാര്യര്‍ സമൂഹത്തില്‍ കൂടുതല്‍, കൂടുതല്‍ ആവശ്യമുള്ളവരായി ഭവിച്ചു. അതിന്റെ പരിണാമം, ആചാര്യന്മാര്‍
ഒരധികാരശക്തി തങ്ങളില്‍ അടിയുന്നത് അറിഞ്ഞുകൊണ്ടിരുന്നു. അവര്‍ പുതിയ പുതിയ കവിതകളും, ആരാധനാ്രരമങ്ങളും
നിര്‍മ്മിച്ചു തുടങ്ങി. കൂടാതെ, അര്‍ച്ചനകള്‍ക്കും, പൂജകള്‍ക്കും, (പതിഫലം വേണമെന്ന് ഇച്ഛിച്ചു തുടങ്ങി.
സാഹചര്യങ്ങള്‍ അനുകുലമാവുകയും സമ്പത്തും ഐശ്വര്യവും അധികരിക്കുകയും ചെയ്തപ്പോള്‍ ജനത പെരുത്തു
തുടങ്ങി. ക്രമാതീതമായി തന്നെ. ജനങ്ങള്‍ കൂടിയപ്പോള്‍ വിളവുകളും വര്‍ദ്ധിപ്പിക്കേണ്ടിവന്നു. അതോടെ ജോലികള്‍
കര്‍ക്ക ശമാക്കേണ്ടി വന്നു. ഒരാള്‍ ചെയ്യേണ്ട തൊഴിലും എത്രമാത്രം ചെയ്യണമെന്നും തിരുമാനിച്ചു. കൂടാതെ, ഓരോന്നും
നിയ്ന്ത്രിയ്ക്കാനും ആളുകള്‍ വേണമെന്ന് വന്നു. കാരണം, ഇതേവരെ ഒരു പരിധി വരെ എല്ലാം നിയന്ത്തിച്ചിരുന്നത്
ആചാരന്മാരായിരുന്നു. അദ്ധ്വാനങ്ങളോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ വിമുഖരായിരുന്നു; എന്തും
സ്വന്തം ആജ്ഞാനുസ്യതമായിട്ട് കാല്‍ക്കലെത്തുന്നതെങ്കില്‍ അദ്ധ്വാനത്തിന്റെ ആവശ്യം ഉദിക്കുന്നുമില്ല. ഈ
സാഹചര്യത്തിലാണ് വര്‍ണ്ണങ്ങള്‍ തിരിക്കേണ്ടി വന്നത്. ഓരോ വര്‍ണ്ണങ്ങളില്‍ ഉള്ളവര്‍ക്കും ഓരോ കര്‍മ്മങ്ങളും വിധിച്ചു.
ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശുദ്ര എന്നിങ്ങളെ നാലായിട്ട് – ഇതില്‍ (്രാഹ്മണര്‍ക്ക് ദേവപൂജയും ചികിത്സ, ഗണനം,
തുടങ്ങിയ ശാസ്ത്രകാര്യങ്ങളും; ക്ഷത്രിയര്‍ക്ക് കാര്യനിര്‍വ്വഹണവും സമൂഹത്തെ ശത്രുക്കളില്‍നിന്നും രക്ഷിക്കേണ്ടതും;
വൈശ്യന്‍ കൃഷി, ധാന്യശേഖരണം, ധാന്യവിതരണം,തുടങ്ങിയ കാര്യങ്ങളും; ശുദ്രന് ഇവയെല്ലാം സഹായിക്കുന്ന
കര്‍മ്മങ്ങളും വിധിയായി. ആദ്യം ഈ തെരെഞ്ഞടുപ്പുകള്‍ സമൂഹത്തില്‍ നിന്നും കഴിവുകളെ
അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. ധീഷണശാലിയും, വിദ്യാഉല്പത്തിഷ്ണുക്കളുമായവരെ (്രാഹ്മണനായിട്ടും,
ശക്തനും കര്‍മ്മകുശലതയുള്ളവരെ ക്ഷത്രിയനായിട്ടും, ഉത്സാഹിയും നയശാലിയുമായിട്ടുള്ളവരെ വൈശ്യനായിട്ടും,
അല്ലാത്തവരെ ശുദ്രനായിട്ടും തെരഞ്ഞെടുത്തു.
പക്ഷെ, പിന്നീട് അധികാരികള്‍ കൂടുതല്‍ സ്വാര്‍ത്ഥരായി മാറിയപ്പോള്‍ വര്‍ണ്ണ സ്ഥാനങ്ങല്‍ പിന്മുറക്കാരിലേക്ക്
തുടര്‍ച്ചയായി വന്നുചേര്‍ന്നു. ഏറ്റവും കൂടുതല്‍ അദ്ധ്വാനിക്കേണ്ടതും എണ്ണത്തില്‍ കൂടിയവരും ശുദ്രരായിതീര്‍ന്നു.
ജനത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.; കൈവശമിരിക്കുന്ന ഭൂമിയില്‍ നിന്നും കിട്ടുന്ന വിളവുകള്‍ കൊണ്ട് ആവശ്യത്തിന്
തികയാതെ വന്നു. വിളവുകള്‍ക്കായി അടുത്ത പ്രദേശങ്ങളില്‍ കൈയ്യേറേണ്ടി വന്നു. ആ സ്ഥലങ്ങള്‍ ഒരു പക്ഷെ,
മറ്റേതെങ്കിലും ജനപദത്തിന്റെ അധികാരസീമയിലുള്ളതാണെങ്കില്‍ യുദ്ധം വേണ്ടി വന്നു. യുദ്ധങ്ങളുടെ വിജയത്തിന്
ആയുധവും യാത്രാസാകര്യങ്ങളും വേണ്ടി വന്നു. ആയുധങ്ങളെ നവീകരിയ്ക്കാനും മൃഗങ്ങളെ
യാത്രയ്ക്കുപയോഗിയ്ക്കാനും തുടങ്ങി.
പുതിയ അധിവാസ സ്ഥലങ്ങള്‍ കൈയ്യടക്കുക വഴി സമ്പത്തും, ആചാര്യന്മാരായ ബ്രാഹ്മണരുടേയും
യോദ്ധാക്കളായ ക്ഷ്ത്രിയരുടേയും അധികാരവും ഗര്‍വ്വും വര്‍ദ്ധിച്ചു വന്നു. പിടിച്ചെടുത്ത സ്ഥലങ്ങളില്‍ കൃഷി
ചെയ്യുന്നതിനും മറ്റും സഹായങ്ങള്‍ക്കും, മനുഷ്യശക്തി കൂടുതല്‍ വേണ്ടി വന്നപ്പോള്‍ യുദ്ധത്തില്‍ തടവിലാക്കിയവരെ
വിനിയോഗിച്ചു. പക്ഷെ, അവര്‍ക്ക് തങ്ങളുടെ ഇടയിലുണ്ടായിരുന്ന അദ്ധ്വാനിക്കുന്ന വര്‍ഗ്ഗമായ ശുദ്രര്‍ക്കു കൊടുത്തിരുന്ന
വില പോലും കൊടുത്തില്ല, എന്നു തന്നെയല്ല, അവരെ കര്‍ക്കശമായി പണിയെടുപ്പിയ്ക്കുകയും നിരന്തരം പണിയിക്കുകയും
, പേരിനുമാത്രം ആഹാരവും വിശ്രമവും കൊടുക്കുകയും ചെയ്തു. പേരിനു മാത്രമെന്നു പറഞ്ഞാല്‍
ജീവിച്ചിരിക്കാനുള്ളതുമാത്രം. മരിച്ചു പോയാല്‍ അയാളില്‍ നിന്നും കിട്ടുന്ന അദ്ധ്വാനം നഷ്ടമാകുമല്ലോ ! ഈ
കാലഘട്ടത്തില്‍ മൃഗങ്ങളെക്കൂടി കൃഷികള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. യുദ്ധത്തില്‍ പിടിയ്ക്കപ്പെട്ടവന്‍ ഒരു തരം
മൃഗത്തിന്റെ അവസ്ഥയിലായിരുന്നു; അടിമയായിരുന്നു.
സമ്പത്ത്, ജനവളര്‍ച്ച എന്നിവയോടൊത്ത് വേദങ്ങളും വളര്‍ന്നുകൊണ്ടിരുന്നു. വളരുക എന്നു പറഞ്ഞാല്‍ പുതിയ
അറിവുകളും ധാരണകളും വേദസംഹിതകളില്‍ ഉള്‍കൊള്ളിച്ചുകൊണ്ടിരുന്നു എന്നു പറയുന്നതിനേക്കാള്‍ യുക്തം
ചമയ്ക്കപ്പെടുന്ന എല്ലാ കവിതകളും വേദത്തോട് ചേര്‍ത്തുകൊണ്ടിരുന്നു എന്നതാകും.
ആ വളര്‍ച്ച അഥര്‍വ്വവേദം വരെയെത്തിയപ്പോള്‍ ദേവ്രപീതിയ്ക്കായി സോദ്വേശത്തോടെ നടത്തിയിരുന്ന യാഗങ്ങളും
, പൂജകളും, അര്‍ച്ചനകളും കുത്സിത മാര്‍ഗ്ഗങ്ങളെ വരിച്ച് അഭിചാര്ക്രിയകളും, മാരണ്രക്രിയകളും, മൃഗവലികളും വരെ
എത്തി.
ഇക്കാലമായപ്പോഴേയ്ക്കും വേദജ്ഞാനമെന്നത് മേലേത്തട്ടിലുള്ളവര്‍ക്കുമാത്രമായി സ്ഥിതീകരിച്ചു. യാഗങ്ങളും,
പൂജകളും, (്രാഹ്മണനും; കര്‍മ്മങ്ങളെയും യുദ്ധത്ര്തങ്ങളെയും അധികരിക്കുന്നത് ക്ഷത്രിയനും; വിപണനകൃഷിയെ
സംബന്ധിച്ചുള്ളത് വൈശ്യനും അറിഞ്ഞാല്‍ മതിയെന്നും, ശുദ്രന്‍ ഇതൊന്നും അറിയേണ്ടതില്ലാത്ത അധമനാണെന്നും
അതിനു കീഴിലുള്ള അടിമകള്‍ നിഷ്കരുണം വിലപേശി വിലക്കാനും പണിയാനും മാത്രമുള്ള അടിമവര്‍ഗ്ഗങ്ങളെ
സവര്‍ണ്ണരെന്നും അല്ലാത്തവരെ അവര്‍ണ്ണരെന്നും രേഖപ്പെടുത്തിത്തുടങ്ങി.
ഇത്രയും നിന്ദിതവും കുത്സിതവുമായിരുന്ന കാലഘട്ടത്തിലാണ് വിമത ചിന്താഗതികള്‍ ഉദയംകൊള്ളുന്നതും,
വേദത്തിന്റെ അന്ത്യത്തില്‍ ഉടലെടുത്തതെന്ന് അര്‍ത്ഥം വരുന്ന വേദാന്തമെന്ന ഉപനിഷത്തുക്കള്‍ ഉണ്ടായിട്ടുള്ളതും.
ഉപനിഷത്തുക്കള്‍ പലതും യഥാര്‍ത്ഥ സമത്വത്തിന്റെയും യാഥാര്‍ത്ഥൃത്തിന്റെയും സ്വരങ്ങളോടു കൂടിയതാണ്.
“ഈശാവാസ്യമിദം സര്‍വ്വം ” – ഈശ്വരനാണ് ഈ കാണുന്നതിലെല്ലാമെന്നും മറ്റും വീക്ഷണം നടത്തുകയും
ചെയ്തിട്ടുണ്ട്. പക്ഷെ, അതിന്റെ അര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ ജീവിത ചര്യകളെ തിരിച്ചു വിടുന്നതിനോ,
അദ്ധ്വാനിക്കുന്നവനും പട്ടിണികിടക്കുന്നവനും അടിമയ്ക്കും വേണ്ട ആഹാരം കൊടുക്കുകയോ, മറ്റു ജീവിത സാകര്യങ്ങള്‍
കൊടുക്കുകയോ അല്ല സവര്‍ണ്ണര്‍ ചെയ്തത്. ആ തത്വങ്ങളെ തങ്ങളുടെ കുത്സിത ചിന്താപദ്ധതികളോട് കൂടി ഘടിപ്പിച്ച്
സമൂഹത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തിലുള്ള പുരാണങ്ങളും ഇതിഹാസങ്ങളും രചിച്ച് പ്രചരിപ്പിക്കുകയാണ്
ചെയ്തത്. അന്ന് വാണിരുന്ന രാജാക്കന്മാരെ ഈശ്വരന്റെ അവതാരങ്ങളായിട്ടും ദേവതകളായിട്ടും ചിയ്രീകരിച്ച്, അവരെ
അനുഷ്ടാനം, ആചാരം, സത്യം എന്നു പറഞ്ഞാല്‍ വിശ്വസിയ്ക്കാതെ, കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍
ഉത്ബോധിപ്പിച്ചു. അതാണ് ‘ബൌദ്ധംഗമയ: ‘
ജൈന ബുദ്ധദര്‍ശനങ്ങളുടെ അധ:പതനം
ജൈനമതവും ബുദ്ധമതവും ഏതാണ്ട് ഭാരത ഉപഭൂഖണ്ഡമാകെയും മറ്റ് രാഷ്ര്രങ്ങളിലേക്കും വ്യാപിച്ചിരുന്നു
എന്നത് യാഥാര്‍ത്ഥ്യമാണ്. അവകളില്‍ സവര്‍ണ്ണര്‍ തുലോം കുറവായിരുന്നു. അദ്ധ്വാനികളായ ശൂദ്രരും അടിമകളും മറ്റ്
അധ:കൃതജാതികളും ആയിരുന്നു ഭൂരിഭാഗവും. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും (ബാഹ്മണര്‍ ശക്തരാകുകയും,
അവര്‍ക്ക് കായിക ശക്തി നല്‍കിക്കൊണ്ടു ക്ഷത്രിയര്‍ ഭരണാധികാരികളാകുകയും രാജ്യത്തിന്റെ ഉടമകളാകുകയും
ചെയ്യുന്ന ചരിത്രമാണ് നമ്മള്‍ കാണുന്നത്. വര്‍ദ്ധമാനമഹാവീരനെയും ബുദ്ധനെയും ദൈവത്തിന്റെ അവതാരങ്ങളാക്കുകയും
അവരുടെ ഗ്രന്ഥങ്ങളെ പാലിയില്‍ നിന്നും സംസ്കൃതത്തിലാക്കുകയും അവരുടെ സിദ്ധാന്തങ്ങളെ ആര്യവല്‍ക്കരിക്കയും
സവര്‍ണ്ണര്‍ക്ക് ഗുണപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തു.
വീണ്ടും അനാരൃരും അവര്‍ണ്ണരും ശുദ്രനും അടിമകളും പഴയ നിലയിലേക്ക് താഴുകയും ചെയ്തു. ഏതാണ്ട് ഈ
കാലഘട്ടത്തില്‍ ആയുധബലത്താലും സമ്പത്തിനാലും രാജാക്കന്മാര്‍ കൂടുതല്‍ പ്രബലന്മാരായി ഭവിച്ചു. ഭരണത്തിന്റെ
സാകര്യത്തിനുവേണ്ടി നിയമങ്ങളുണ്ടാക്കി. നിയമങ്ങള്‍ സ്മൃതികളെന്ന പേരിലാണ് അറിയപ്പെടുന്നത്. മനുസ്മൃതി ഏറ്റവും
ശ്രദ്ധിയ്ക്കപ്പെട്ടതും പല രാജ്യങ്ങളിലും സ്വീകരിയ്ക്കപ്പെട്ടതുമായിരുന്നു.
സ്മൃതികള്‍ ചാതുര്‍ _- വര്‍ണ്ണാടിസ്ഥാനപരമായി ജീവിയ്ക്കാനും, കര്‍മ്മങ്ങള്‍ പചെയ്യനും വിമുഖത
കാണിയ്ക്കുന്നവര്‍ക്കെതിരെ നടപ്പാക്കാനുള്ള ശിക്ഷാവിധികളായിരുന്നു. പ്രധാനമായ എല്ലാ ശിക്ഷാ നടപടികളും
നടപ്പിലായിരുന്നത് ശുദ്രരുടെയും താഴെക്കിടയിലുള്ള അദ്ധാനിക്കുന്ന വിഭാഗക്കാരുടെയും നേര്‍ക്കായിരുന്നു.
അവര്‍ക്ക് അദ്ധ്വാനിക്കുക എന്ന ഒരൊറ്റ കര്‍മ്മം മാത്രമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ജീവന്‍ നിലനിര്‍ത്താന്‍
വേണ്ടതുമാത്രം കിട്ടിയാലായി; അതും ദിവസത്തില്‍ ഒരു നേരമെങ്കിവും അരവയര്‍ നിറയാനുള്ളത് കിട്ടിയാല്‍ ഭാഗ്യമെന്നേ
പറയേണ്ടു; കൂലിയായി ആഹാരവസ്തുക്കള്‍ കിട്ടാതെ വരികയോ പണിയില്ലാത്ത ദിവസങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍
ഗ്രാമങ്ങളില്‍ നിന്നും കാടുകളിലേറി, മൃഗങ്ങളേയും, പക്ഷികളെയും, കായ്കനികളും, പുഴയില്‍ നിന്നും പിടിയ്ക്കുന്ന
മത്സ്യങ്ങളെയും ആഹാരമാക്കുകയും ചെയതിരുന്നു. പെറുക്കി തിന്നു ജീവിക്കുന്നവരായിരുന്നുവെന്നു സാരം.
വിന്ധന് തെക്ക് കേരളദേശത്തെക്കാര്യം അതിനേക്കാള്‍ ദയനീയമായിരുന്നു, നാലു വര്‍ണ്ണങ്ങള്‍ക്കുള്ളിലും,
അതുകൂടാതെയുള്ള ജനവിഭാഗത്തിനിടയിലും ജാതികളും ഉപജാതികളും നിറഞ്ഞ്, തൊട്ടുകൂടായ്മയും
തീണ്ടിക്കൂടായ്മയുമായിട്ട് “(്രാന്തമായ’ അവസ്ഥയായിരുന്നു.
ഈ ആചാരങ്ങളെല്ലാം “ദൈവ ‘നിശ്ചയമായിരുന്നത്രെ; ഇതെല്ലാം വേദങ്ങളായിരുന്നത്രെ! അനാദിയും
അനന്തവുമായിരുന്ന ജ്ഞാനങ്ങള്‍ ?
വര്‍ത്തക സംഘങ്ങള്‍
ചരിത്രത്തിന്റെ എല്ലാ കാലത്തും ഇന്ത്യന്‍ ജനതയ്ക്ക് വിദേശ വര്‍ത്തക സംഘങ്ങളുമായിട്ട് വ്യാപാരബന്ധങ്ങള്‍
ഉണ്ടായിരുന്നു. അവര്‍, അറബികളും, പേര്‍ഷ്യക്കാരും, (്രീക്കുകാരും ഉണ്ടായിരുന്നു. വലിയ സംഘളായി കപ്പലുകളില്‍
ക്രയവിര്രയത്തിനുള്ള സാധനങ്ങളുമായി എത്തിയിരുന്നു. മാസങ്ങളോളം തീരങ്ങളില്‍ പാര്‍ത്തുകൊണ്ടുവന്ന സാധനങ്ങള്‍
കൈമാറി മലഞ്ചരക്ക് വസ്തുക്കളായ കുരുമുളക്, ഏലം, സുഗസ്ധ്ദ്രവ്യങ്ങളെല്ലാമായി തിരികെപ്പോയിരുന്നു.
അവരുടെ വാസ സാകര്യത്തിന് ഗേഹങ്ങളും സൌകര്യങ്ങളും താണ ജാതിയിലെ സ്ത്രീകളെയും നല്‍കിയിരുന്നു.
വര്‍ത്തകസംഘങ്ങളുമായുള്ള ഈ കീഴവഴക്കത്തില്‍ നിന്നു തെളിയുന്നത്, അവരുടെ പല സംസ്ക്കാരങ്ങളും ഇവിടെ
അവശേഷിച്ചിരുന്നിരിക്കണമെന്നാണ്.
വര്‍ത്തകരായിട്ടു തന്നെയാണ് യഹൂദരും ക്രൈസ്തവരും, മുഹമ്മദീയരും ഇവിടെ എത്തിയത്. യഹൂദര്‍ കുറെ
സ്ഥിരവാസികളായിട്ടുണ്ടെങ്കിലും , ജന്മദേശത്തുനിന്നും തുരത്തപ്പെട്ടതിന്റെയും ലോകത്തുതന്നെ പലതുരുത്തുകളില്‍
ഒറ്റപ്പെടുകയും, തങ്ങളുടെ ശ്രേഷ്ടതകള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്ന ദു:ഖവുംകൂടിയായപ്പോള്‍ ഇന്ത്യന്‍
സംസ്‌ക്കാരത്തിന് അവരുടെ സംഭാവനകള്‍ വിലയിരുത്തല്‍ ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, ക്രൈസ്തവരുടേയും ,
മുഹമ്മദീയരുടെയും സ്ഥിതി അങ്ങലെ അവസാനിക്കുന്നില്ല.
ക്രൈസ്തവര്‍
ക്രൈസ്തവസമൂഹം ഉടലെടുത്ത ആദ്യനൂറ്റാണ്ടില്‍ തന്നെ പാതിരിമാര്‍ ഇന്ത്യയില്‍ എത്തിയതായിട്ട് രേഖകള്‍
പറയുന്നു.; വര്‍ത്തകസംഘങ്ങല്‍ വഴി അല്ലാതെയും.
ഏക ദൈവ വിശ്വാസത്തില്‍ അധിഷ്ട്തമായി രുപികരിക്കപ്പെട്ടു എന്നതിനേക്കാള്‍, ഭാരതീയസാഹചര്യത്തില്‍
വേരുറയ്ക്കാന്‍ കൂടുതല്‍ സാദ്ധ്യത കാണുന്നത്, അത് അദ്ധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റെയും അത്താണിയായി
ഭവിക്കുമെന്നുണ്ടായ ധാരണയിലാണ്. ക്രിസ്തുവിന്റെ ആഹ്വാനം തന്നെ ‘അദ്ധ്വാനിക്കുന്നവരെ, ഭാരം ചുമക്കുന്നവരെ
നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ സ്വര്‍ഗ്ഗരാജ്യമൊരുക്കിയിരിക്കുന്നു ‘ എന്നാണ്.
വിദേശത്തുനിന്നെത്തിയ പാതിരിമാര്‍ ഇവിടത്തെ അദ്ധ്വാനിക്കുന്ന ജനതയിലേക്കിറങ്ങിയത് സവര്‍ണ്ണ മേധാവിത്വത്തിന്
രസിച്ചതുകൊണ്ടല്ല തടയപ്പൊടാതിരുന്നത്. വര്‍ത്തകസംഘങ്ങളില്‍ നിന്നും കിട്ടിയിരുന്ന ധനം, രമൃതയില്‍ വര്‍ത്തിക്കാന്‍
പ്രേരിപ്പിച്ചിരുന്നതിനാലാണ്.
വെളുത്തു സുന്ദരന്മാരായിരുന്ന പാതിരിമാര്‍ കറുത്ത്, പട്ടിണികിടന്ന് ചടച്ച വികൃതരൂപങ്ങളുടെ തോളത്ത് കൈയിട്ട്,
അല്പ സ്വല്പം ധനവും വൈദ്യവും അക്ഷരവിദ്യയും നല്‍കിയപ്പോള്‍ കുറെയേറെപ്പേര്‍ പരിവര്‍ത്തനത്തിനും തയ്യാറായി.
എങ്കിലും അധ്ര വലിയ പരിവര്‍ത്തനമൊന്നും ഉണ്ടാവുകയും ചെയ്തില്ല. കാരണം, തലമുറകളോളം, ജീവിതത്തോടൊപ്പം
കൊണ്ടു നടന്ന ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഇണ്ടായ അന്ധമായ വിശ്വാസം തന്നെ “ദൈവ ‘ സൃഷ്ടമായ
ആചാരങ്ങളെ പൊട്ടിച്ചെറിഞ്ഞാല്‍ എല്ലാം തകര്‍ത്ത് പോകുമെന്ന് കരുതിയിരുന്നവര്‍ ആണ് ഭൂരിപക്ഷവും.
ഇപ്രകാരമുള്ള സാന്ത്വനങ്ങളും പരിവര്‍ത്തനങ്ങളും നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വര്‍ത്തക സംഘങ്ങള്‍
ഇവിടെത്തെ അടിമകളെ മൃഗങ്ങളുടെ വിലയ്ക്ക് വിദേശത്തേയ്ക്കു കൊണ്ടുപോയി വില്പന നടത്തി
ലാഭമുണ്ടാക്കിയിരുന്നു. ഇവിടെ അതിന്റെ (പ്രതിഫലം പറ്റിയിരുന്നത് രാജാക്കന്മാരും, സാമന്തന്മാരും ്രാഹ്മണരുമായിരുന്നു.
ഡച്ചുകാരേയും പോര്‍ത്തുഗ്രീസുകാരെയും ആയുധശക്തിയാല്‍ തുരത്തികൊണ്ട്, നാട്ടുരാജാക്കന്മാരെയും
സാമന്തന്മാരെയും വരുതിക്ക് നിര്‍ത്തികൊണ്ട് ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യന്‍ കമ്പനി ഭാരത ഉപഭൂഖണ്ഡമാകെ
കാല്‍ക്കീഴിലാക്കിയപ്പോള്‍ നമ്മളിലേക്ക് ഒഴുകിയെത്തി സങ്കലിച്ച സംസ്ക്കാരത്തെ സങ്കല്പിക്കാനൊക്കാത്തതായി.
പാര്‍പ്പിടം, വസ്ത്രം, ആഹാരം, വിദ്യാഭ്യാസം, സഞ്ചാരം, ശാസ്ര്തം എല്ലാം എത്രമാത്രം വ്യതിയാനങ്ങള്‍ക്ക്
വിധേയമായി. ആ പരിവര്‍ത്തനങ്ങള്‍ ശരിയ്ക്കും തായ്വേരുകള്‍ വരെ ഉറപ്പിയ്ക്കത്തക്ക രീതിയിലാണെന്ന് നമുക്ക്
ചിന്തനീയം തന്നെയാണ്. സ്വാതന്ത്യം കിട്ടി അമ്പതുവര്‍ഷം കഴിഞ്ഞിട്ടുള്ള സ്ഥിതി എവിടെ നില്ക്കുന്നു 2.
മുഹമ്മദീയര്‍
പടിഞ്ഞാറന്‍ കടലോരങ്ങളില്‍ അവര്‍ വര്‍ത്തകരായിട്ടാണെത്തിയതെങ്കിലും ഉത്തരഭാരതത്തില്‍, ഭരണത്തിലിരുന്ന
രജപുത്രന്മാരെ പരാജ.പ്പെടുത്തി അധികാരത്തിലെത്തുകയാണുണ്ടായത്. മുഗളരുടെ ഭരണകാലം സമ്പല്‍സമൃദ്ധിയുടെയും
ഐശ്വര്യത്തിന്റേതുമായിരുന്നെന്ന് ചരിത്രം. പക്ഷെ, അക്കാലത്തുള്ള അദ്ധവാനിക്കുന്നവന്റെ ചരിതങ്ങള്‍ രേഖയിലില്ല.;
അധ:കൃതവര്‍ഗ്ഗം മുഗളന്മാരുടെകാലത്തും അടിമകളായിരുന്നെന്ന് വൃക്തം.
മലയാളനാട്ടില്‍ വര്‍ത്തകസംഘങ്ങളുടെ താത്പര്യാര്‍ത്ഥം നിലവിലിരുന്ന ഭരണാധികാരികളുടെ
ഒത്താശയോടുകൂടിത്തന്നെ മതപരിവര്‍ത്തനം നടത്തപ്പെട്ടിട്ടുണ്ട്. അതിനുള്ള പ്രതിഫലമായിട്ട് ഭരണാധികാരികളുടെ
ശത്രുക്കളോട് വര്‍ത്തകസംഘം യുദ്ധങ്ങള്‍ നടത്തുകയും ഭരണവര്‍ഗ്ഗത്തിന് സുഖസൌകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുകയും
ചെയ്തിട്ടുണ്ട്. പരിനര്‍ത്തനം ചെയ്യപ്പെട്ടവര്‍ കൂടുതലും പടയാളികളും, വര്‍ത്തകസംഘങ്ങളുടെ
സഹായവര്‍ത്തികളുമായിരുന്നു.
ഉത്തരഭാരതത്തില്‍ നാം കാണുന്ന പല നഗരങ്ങളും, കൊട്ടാരങ്ങളും ലേകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലും മറ്റ്
രാജകീയ മന്ദിരങ്ങളും അവരുടെ സംഭാവനകളായിരുന്നില്ലെ?
പരമ്രപധാനമായിരുന്ന ഒരു കാര്യം; ക്രൈസ്തവ, മുഹമ്മദീയ പരിവര്‍ത്തനങ്ങള്‍ വഴി അവരുടെ മതത്തിലേക്ക് വന്ന
താഴ്‌ന്ന ജാതിക്കാരനെ, അവര്‍, ഇവിടുത്തെ സവര്‍ണ്ണര്‍ എങ്ങനെ വീക്ഷിച്ചിരുന്നുവോ അതില്‍ ഒട്ടും വൃത്യഠാസമില്ലാത്ത
നിലയില്‍ തന്നെയാണ് കണ്ടിരുന്നത്.
സോഷ്യലിസം
സംഗച്ഛ ധ്വം – സംവദധ്വം
സംവോ മനാം സി – ജാനതാം
ദേവ, ഭാഗം യഥാ പൂര്‍വ്വേ
സംജാനാനോ ഉപാസതേ!
ഇത് ജുഗ്വേദത്തിലെ മ്ര്രമാണ്. പ്രാചീനഭാരത്തിന്റെ സാമുഹ്യ ദാര്‍ശനീകവും പ്രയോഗികവുമായ ജീവിത
വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മ്രന്തത്തിന്റെ അര്‍ത്ഥം ഇതാണ്. – ഒന്നിച്ചു സഞ്ചരിക്കുക, ഒന്നിച്ചിരിക്കുക, നിങ്ങളുടെ
മനസ്സുകളെല്ലാം ഒന്നായിരിക്കട്ടെ, (ഗാമത്തിന്റെ ഐക്യം പരിഗണിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടായ സ്വത്തുക്കള്‍ പണ്ടു
ദൈവങ്ങള്‍ ചെയ്തതുപോലെ പങ്കിട്ടെടുത്തനുഭവിക്കുക.
“ലോകോ സമസ്തോ സുഖിനോ ഭവന്തു.” എന്നാശിച്ചവരും “വസുധൈവകുടുംബം ” എന്നു സ്വപ്നം കണ്ടവരും
ഇവിടെ ജീവിച്ചിരുന്നു.അത് വേദങ്ങളിലും ഉപനിഷത്തുക്കളിലും എഴുതി വയ്ക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ ജീവിതവും
സമൂഹവും അതിനെല്ലാം ഘടകവിരുദ്ധമായിരുന്നുവെന്ന ധരിക്കേണ്ടിയിരിക്കുന്നു. (പാക്യത കമ്മ്യുണിസത്തിന്റെ
കാലഘട്ടത്തിലല്ലാതെ ഒരു കാലയളവിലും സോഷ്യലിസ്റ്റു ചിന്താഗതി ഇവിടെ നിലവില്‍ നിന്നിരുന്നില്ലെന്നു കാണാം.
കമ്മ്യുണിസം
ചൂഷകരും ചൂഷിതരുമില്ലാത്ത അദ്ധ്വാനിക്കുന്നവന്റെ ലോകം; അദ്ധാനിക്കുന്നവനും അടിമയും കൂടി കെട്ടിപ്പടുക്കുന്ന
ഭരണകൂടം. പിന്നെ അടിമത്വമെന്നൊരു അവസ്ഥയേ ഇല്ലാതാകും.
അതിര്‍വരമ്പുകളില്ലാതാകും, ലോകം ഒരു കുടുംബമാകും; സമചിന്തിതമായ ഒരന്തരീക്ഷം ഉണ്ടാകും; അവിടെ സത്യം,
സമത്വം, സാഹോദര്യം പടര്‍ന്നു പന്തലിച്ച്, പുത്തുവിളഞ്ഞ്, ഭരണകര്‍ത്താക്കളെ വേണ്ടാതാകും; നീതി നിയമങ്ങള്‍
അമ്പര്‍ത്ഥങ്ങളാകും.
ലോകം വീക്ഷിച്ച ഏറ്റവും മഹത്തായ ചിന്താ പദ്ധതി; തത്വസംഹിത പക്ഷെ, ഭാരതത്തിന്റെ എണ്‍പതു ശതമാനവും
അദ്ധ്വാനിക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും അടങ്ങിയ സമുൂഹമായിരുന്നിട്ടും എന്തു കൊണ്ട് രണ്ടോ മുന്നോ പ്രവിശ്യകളില്‍
മാത്രം വേരുപിടിച്ച് നില്‍ക്കുന്നു? ഉത്തരം വളരെ വ്യക്തമാണ്. അദ്ധ്വാനിക്കുന്ന അടിമകളായ വര്‍ഗ്ഗത്തിന്റെ മനസ്സിന്റെ
അടിത്തട്ടിലേയ്ക്കെത്തിച്ചേരാന്‍ പ്രസ്തുത ആശയങ്ങള്‍ക്ക് കഴിഞ്ഞില്ല. കാരണം, ആ വര്‍ഗ്ഗത്തിന്റെ ആചാരങ്ങള്‍,
അനുഷ്ഠാനങ്ങള്‍, ജാതി തിരിവ്, ജോലി എല്ലാം ദൈവനിശ്ചയമാണ് എന്ന് വിശ്വസിക്കുന്നു. അതിനെ പുറഠതള്ളിയാല്‍
ദൈവങ്ങള്‍ കോപിക്കുമെന്നും, കിട്ടുന്ന അന്നം കൂടി നഷ്ടമാവുമെന്നും കരുതുന്നു; മേലാളര്‍ മ്രന്തവാദങ്ങളും
ആയുധങ്ങളും, പ്രസ്തുത അവസ്ഥ നിലനിര്‍ത്താനായിട്ട് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു; അവര്‍ക്ക് വിദ്യ കിട്ടാനോ
അറിവ് കിട്ടാനോ ഉള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടച്ച് കളഞ്ഞിരുന്നു.
എന്നിട്ടും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായ പ്രവശ്യകളിലെ ജനതയുടെ ജീവിത ചുറ്റുപാടുകളും, നിലവാരവും,
സ്വാതന്ത്ത്യത്തെക്കുറിച്ചുള്ള അറിവുകളും മറ്റു (പവിശ്യകളിലെ അധ:കൃതരില്‍ നിന്നും എത്ര മാത്രം വ്ൃത്യസ്ഥമാണെന്ന്
വ്ൃക്തം.അതാണ് കമ്മ്യുണിസത്തിന്റെ പ്രസക്തിയും
സ്ത്രീ
പ്രാകൃത കമ്മ്യൂണിസത്തിന്റെ കാലത്തിനു ശേഷം ഏതെങ്കിലും കാലഘട്ടത്തില്‍ സ്ത്രീ സ്വതന്ത്രയും
അംഗീകാരമുള്ളവളും, വിലയുള്ളവളും ആയിരുന്നോ ?
ആയിരുന്നു; അദ്ധ്വാനിക്കുന്നവന്റെ, അടിമയുടെ ഇടയില്‍. അവളും പുരുഷനെപ്പോലെ പണിയെടുക്കുന്നവളും,
കുടുബം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവളും, ഭര്‍ത്താവിന്റെ, മക്കളുടെ സ്നേഹവും ബഹുമാനവും കൈപ്പറ്റുന്നവളുമായിരുന്നു;
മേലാളരുടെ ശാരീരിക പീഡനങ്ങള്‍ ഒഴിച്ചാല്‍.
എന്നാല്‍ മേലാളര്‍ എന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ര്തീ വെറുമൊരു ഭോഗവസ്തുമാത്രമായിരുന്നു.
“മനുസ്മൃതി ” തുടങ്ങിയ നിയമപുസ്തകങ്ങളൊക്കെ അവളെ സ്വതന്ത്രയല്ലെന്നാണ് ഘോഷിച്ചത്. ഇതിഹാസങ്ങളില്‍,
പുരാണങ്ങളില്‍ എല്ലാം നാം അവളെ കാണുന്നത്; ആക്ഷേപിക്കപ്പെടുന്നവളായി, പരീക്ഷണങ്ങള്‍ക്ക്
വിധേയയാക്കേണ്ടവളായി, ബലഹീനയായി, ചപലയായി, അബലയായി,, യുദ്ധങ്ങള്‍ക്കും (്രതികാരങ്ങള്‍ക്കും ഹേതുവായി
ഉപയോഗിക്കുന്നവളായിട്ടൊക്കെയാണ്. കൂടാതെ “പാതിവ്രത്യം” എന്ന പാശത്താല്‍ കുരുക്കുകയും ചെയ്തിരുന്നു.
കേരളസ്ധ്രീകളില്‍; നമ്പൂതിരിമാരുടെ ഇല്ലങ്ങളിലെയും, നായര്‍ തറവാടുകളിലെ നാലുകെട്ടുകളിലെയും കഥകള്‍
പറയുന്നതെന്താണ് ?
ഇന്നത്തെ സ്ഥിതിയോ പഴയ കഥകളും ചരിത്രങ്ങളും പഠിച്ച് എല്ലാവരും സ്ര്രീകളെ പീഡിപ്പിക്കുന്നവരായി
പരിണമിച്ചിരിക്കുന്നു. നമ്മുടെ എല്ലാവിധ മാധ്യമങ്ങളും അക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു.
സ്വാതന്ത്ര്യം കിട്ടിയ ശേഷം
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സോഷ്യലിസ്റ്റു നയത്തോടുകൂടിയാണ് തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍
അധികാരമേറ്റത്. ഇപ്പോള്‍ അന്‍പതുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സോഷ്യലിസ്റ്റുകള്‍ തന്നെ ലേബലുകളും ബാനറുകളും
മാറി ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായ ധാരണകളോടെയും ധാരണപ്പിശകോടെയും ഭരണം നടത്തി അധ:കൃതന്‍ ഭരണ
സംവിധാനത്തില്‍ കാര്യമായ (പഠാധിനിത്യം കിട്ടുന്നതിനായിട്ട് സംവരണവും ” ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടോ?
ഭരണം സവര്‍ണ്ണരുടെ കൈവശം തന്നെയായിരുന്നു. കാരണം സമ്പത്തും അവരോടൊത്ത് നില്‍ക്കുന്ന
എന്നതുതന്നെ.
ഇന്നും അദ്ധ്വാനിക്കുന്നതില്‍ ബഹുഭൂരിപക്ഷവും അധ:കൃതരെന്ന അവര്‍ണ്ണവര്‍ഗ്ഗം തന്നെയായിട്ട് തുടരുന്നു, സാമ്പത്തിക
ഉന്നതി കാര്യമായ വര്‍ദ്ധനവില്ലാതെതന്നെ. ജീവിതനിലവാരം ഉയര്‍ന്നില്ലേ എന്ന ചോദ്യത്തിന് ഉയര്‍ന്നു എന്നേ മറുപടി
പറയാനാവൂ. പക്ഷേ, സോഷ്യലിസ്റ്റ് സമത്വ ചിന്താഗതി, (പക്യതിയിലുള്ളതെല്ലാം പങ്കുവച്ചെടുക്കുക എന്ന ന്യായം എവിടെ
വരെയെത്തി ?
എത്തിയില്ല, എങ്ങും; കുലിവര്‍ദ്ധനവോ മറ്റാനുകുല്യങ്ങളോ തൊഴിലാളിക്ക് കിട്ടുമെന്ന സാഹചര്യം കണ്ടാല്‍ നിത്യ
ഉപയോഗവസ്തുക്കള്‍ക്ക് വില അധികരിക്കുന്നു. ഫലം തൊഴിലാളികളുടെ കീശ വീണ്ടും കാലിയാകുന്നു. പക്ഷേ,
വര്‍ഷാവസാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സമ്പന്നന്‍ എന്നും ലാഭത്തില്‍, ആസ്തി ദിനംപ്രതി വര്‍ദ്ധിക്കുന്നു.
അതിന്റെ അര്‍ത്ഥം സമ്പത്തിന്റെ ഒഴുക്ക് സമ്പന്നന്റെ കീശയിലാണ് അവസാനിക്കുന്നതെന്നുതന്നെ.
ഈ സമ്പന്ന വര്‍ഗ്ഗം കീശ വീര്‍പ്പിക്കുമ്പോഴും നിയമപരമായി സര്‍ക്കാരില്‍ അടയ്ക്കേണ്ടുന്ന നികുതിയിനങ്ങള്‍
കുടിശിഖവരുത്തുന്നത് കോടികളാണ്. റവന്യു വരവില്ലാതെ കാര്യനിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും
കടങ്ങളെടുക്കുന്നു. പ്രല്തുത തുകകള്‍ കോണ്‍ട്രാക്റ്റുകളായി വന്നു വീഴുന്നത് സമ്പന്നന്റെ മടിശീലയില്‍ തന്നെ. ഇപ്പോള്‍
ലോകബാങ്കില്‍ അടച്ചുതീര്‍ക്കേണ്ടുന്നതുകയുടെ പതിന്മടങ്ങ് നികുതികളായി പിരിഞ്ഞു കിട്ടാനുണ്ടെന്നുള്ളത്
വിരോധാഭാസം.
ഭരണഘടനയിലെ മതേതരത്വമാണ് നമുക്കു കിട്ടിയ ഏറ്റവും ശേഷ്ടമായ അവകാശം. ആ മൌനലീകാവകാശത്തിന്റെ
തായ് വേരിലാണ് മതമാലീകവാദവും, വര്‍ഗ്ഗീയവാദവും തീധവവാദത്തിന്റെ കോടാലി ആഴ്ത്തിക്കൊണ്ടിരിക്കയാണ്. ഈ
മതമൌലീകവാദികളും വര്‍ഗ്ലീയവാദികളും -ഹിന്ദു,ക്രൈസ്തവ, മുസ്ലീം അല്ലെങ്കില്‍ മറ്റേതു വിഭാഗമായാലും – അതത്
വിശ്വാസത്തിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെങ്കിലും തീധ്വവാദികളായിത്തീരുമ്പോള്‍ പല ശക്തികളും
സഹായത്തിനെത്തുന്നു; രാജ്യത്തിന് ഉള്ളിലുള്ളവരും, പുറത്തുള്ളവരും. ഈ സഹായം നല്‍കുക വഴി അവര്‍ നേടുന്ന
ലാഭങ്ങള്‍ പല വിധേനയായിരിക്കുമെന്നുമാധ്രം. വ്യാപാരപരമായും വൃവസായികപരമായും; ബിസിനസ്സ് ശ്യംഖലകള്‍
പിടിച്ചടക്കാനും, വ്യാപാരക്കേന്ദ്രങ്ങള്‍ കൈയ്യടക്കാനും മറ്റുമായിട്ട്; നഷ്ടപ്പെടുന്നത് നിരപരാധികളുടെ ജീവനുകളും.
ഇതിനെല്ലാം വ്യക്തമായ തെളിവുകള്‍ ശേഖരിയ്ക്കനോ, മാതൃകാപരമായി ശിക്ഷ്വാവിധി നടപ്പാക്കാനോ,
ഇതിനെയെല്ലാം നിയ്ര്തണവിധേയമാക്കാനോ ഇതേവരെയുണ്ടായ ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞോ?
ഇല്ല, കാരണങ്ങള്‍ തിരയുമ്പോള്‍ നമുക്ക് കിട്ടുന്ന മറുപടി, ഭരണതലത്തില്‍ തന്നെയുള്ളവര്‍ക്കും അതുമായിട്ട്
ബന്ധമുണ്ടെന്നതാണ്.
ഇതുകളും നമ്മുടെ സംസ്‌ക്കാരമല്ലേ? ആദിസംസ്ക്കാരത്തിന്റെ പിന്തുടര്‍ച്ച ?
ഏതാണ് ഹിന്ദു മതസംസ്ക്കാരം ? ആരാണ് ഹിന്ദു?
ഇനിയും ചോദിക്കട്ടെ, ഏതെല്ലാമാണ് ഹിന്ദുമതത്തിന്റെ സംസ്ക്കാരം? ഓരോ ഹിന്ദുവും അനുഷടറിക്കേണ്ട
ആചാരങ്ങള്‍?
ആദിയില്‍ നിലനിന്നിരുന്ന പ്രാകൃത കമ്മ്യൂണിസത്തിന്റേതോ; വേദകാലത്തെ അലഞ്ഞു തിരിഞ്ഞിരുന്നവരുടേതോ;
ദ്രാവിഡഗോ്രങ്ങളുടെ കല്ലിനെയും മരത്തേയും, പാമ്പിനേയുംപഴുതാരയേയും ആരാധിച്ചിരുന്നതിന്റേതോ; ജൈനരരുടെ
ഭാതീകപരമായ വിശ്വാസത്തിന്റേതോ; ബരദ്ധരുടെ സംഘം ചേരേണമെന്ന സ്‌നേഹപ്രകടനത്തിന്റേതോ;
ജൈന്യബൌദ്ധവിശ്വാസങ്ങളെ തങ്ങളുടേതാക്കി മാറ്റി പുന:സൃഷ്ടിച്ച, ആര്യ സാഹിത്യത്തിലേതോ; വേദാന്തമെന്ന
ഉപനിഷത്തുക്കളുടേതോ; സ്മൃതികളിലും അര്‍ത്ഥശാസ്രതങ്ങളിലും പ്രതിപാദിച്ചതോ; വര്‍ത്തക – സംഘങ്ങള്‍ വഴി പകര്‍ന്നു
കിട്ടിയതോ, മുഗളരുടേതോ; ഈസ്റ്റ് ഇന്ത്യന്‍ കമ്പനിക്കാരുടേതോ; അതോ സ്വാതന്ത്യം കിട്ടിയ ശേഷം നാം
അനുഭവിച്ചറിഞ്ഞതിന്റെ എല്ലാമോ ?
ഇതിലേതെങ്കിലും ഒഴിച്ചുനിര്‍ത്താനാകുമോ; എല്ലാം നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള, ഭൂതത്തെ
നിലനിര്‍ത്താന്‍ വേണ്ടതുമാണ്? എങ്കില്‍ ഇതിന്റയെല്ലാം സത്ത എടുക്കാന്‍ കഴിയുമോ?
ഇല്ല, ഒരിക്കലും കഴിയുകയില്ല. ആ ശ്രമം ഭാരതത്തെ ഇല്ലാതാക്കലാകുന്നതാണ്. ഈ പ്രതിസന്ധിയില്‍ നമുക്ക്
എത്താന്‍ കഴിയുന്ന ഒരേയൊരു വിധി നാം അറിയുന്ന എല്ലാ സംസ്ക്കാരങ്ങളേയും അതതിന്റെ തനിമയോടുകൂടി
നിലനിര്‍ത്തുകയും, അതതിന്റെ സത്തകളെ അംഗീകരിക്കുകയും ചെയ്യുക എന്നതുമാത്രമാണ്. എന്നുപറഞ്ഞാല്‍ ഹിന്ദുമതം
എന്നത്ഒരു സമൂഹമാണ്. ആ സമൂഹത്തില്‍ ജനകോടികള്‍ അധിവസിക്കുന്നു. ആ ജനകോടികളില്‍ ഓരോരുത്തര്‍ക്കും ഏതു
വിശ്വാസത്തെ പുലര്‍ത്താനും, ആരാധിക്കാനും അവകാശമുണ്ട്. അതിന് വിഘാതമാകാന്‍ ഒരാള്‍ക്കും അധികാരമില്ല,
അവകാശമില്ല. അതു പരിപാലിയ്ക്കേണ്ടത് ഓരോ വ്യക്തിയുടെയും ധര്‍മ്മമാണ്. ആ ധര്‍മ്മത്തില്‍ അധിഷ്ടിതമായി
ജീവിക്കുന്നവന്‍ ഹിന്ദുവാണ്.
പക്ഷെ, ഹിന്ദുമതമൌലീകവാദികളും, വര്‍ഗ്ലഗീയവാദികളും ഉദ്ബോധിപ്പിയ്ക്കുന്നത് അതല്ല. അവര്‍
അനുശാസിക്കുന്നവിധത്തില്‍ വിശ്വസിയ്ക്കാനും,ആരാധിയ്ക്കാനുമാണ്; അത് തികച്ചും സ്വാര്‍ത്ഥമാണ്; അതുശഠിയ്ക്കാന്‍
അവര്‍ക്ക് അവകാശമോ, അധികാരമോ ഇല്ലാത്തതാണ്, എന്നിട്ടും അവര്‍ ഉത്ബോദിപ്പിക്കുന്നതിന്റെ സാരം
കണ്ടെത്തേണ്ടിവരുന്നു.
ഒന്നാമത് അവര്‍ ആരെന്ന് നാമറിയുക, രണ്ടാമത് അവര്‍ പറയുന്നതെന്തെന്നറിയുക.
അവര്‍ ആരെന്ന് നമുക്കറിയാം; ഇന്ത്യയിലെ സവര്‍ണ്ണരെന്നറിയപ്പെടുന്ന മേല്‍ജാതിക്കാരും, ഇന്ത്യയുടെ സമ്പത്ത്
ആകെ അടക്കിവച്ചിരിക്കുന്ന ഫാസിസ്റ്റുഗ്രൂപ്പുകളും. അവര്‍ പറയുന്നത് മുഹമ്മദീയരും, (കിസ്ത്യാനികളും സംഘടിച്ച്
ശക്തരായി ഹിന്ദുക്കളെ അപ്പാടെ വിഴുങ്ങി കളയുമെന്നാണ്. ഇതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട് ? സ്വാതന്ത്യം കിട്ടുമ്പോള്‍
ഇന്ത്യയിലുണ്ടായിരുന്ന മുഹമ്മദീയര്‍ 13 ശതമാനവും ക്രൈസ്തവര്‍ 2 ശതമാനവും ആയിരുന്നു, ഇന്നും ആ
കണക്കിന് വലിയ വ്ൃത്യാസമില്ല. ഈ 15 ശതമാനം വരുന്ന ഒരു സമൂഹത്തെ ഭയന്നാണ് സംഘടിയ്ക്കണമെന്ന്
ആവശ്യപ്പെടുന്നതെങ്കില്‍ അത് സത്യമാകാന്‍ സാദ്ധ്യതയില്ല, സാദ്ധ്യത മറ്റൊന്നാണ്.
സവര്‍ണ്ണര്‍ നൂറ്റാണ്ടുകളോളം അനുഭവിച്ചുവന്നിരുന്ന സുഖസൌകര്യങ്ങള്‍ വീണ്ടെടുക്കുക എന്നതാണ്. മനുഷ്യനെ
വിശ്വാസത്തിന്റെ പേരില്‍ തളച്ചിടാനും ആചാരവും അനുഷ്ടാനവുമെന്ന പേരില്‍ പണികള്‍ ചെയ്യിക്കാനും കഴിയും.
അങ്ങിനെയായാല്‍ തൊഴിലാളിക്ക് പണിയെപ്പറ്റി മുറുമുറുപ്പുഉണ്ടാകില്ല. കൂലിയെപ്പറ്റി കണക്കുപറയില്ല- എല്ലാം
ദൈവനിശ്ചയമാണല്ലോ.ശ്ചയമാ
ചുരുക്കത്തില്‍ സവര്‍ണ്ണന്‍ ഇവിടെ പൂര്‍ണ്ണമായും അധികാരത്തിലെത്തണം. പുരാണങ്ങളും സ്മൃതികളും
ഇതിഹാസങ്ങളും രാഷ്ര്രത്തിന്റെ ഭരണനിയമങ്ങളാക്കണം. അവര്‍ണ്ണനെയും സ്ര്രീകളെയും വിദ്യാഭ്യാസമില്ലാത്തവരാക്കി
അടിമകളാക്കി മാറ്റണം.
ഇതിനെതിരെയാണ് അദ്ധ്വാനിയ്ക്കുന്നവര്‍, സ്ത്രീകള്‍ സംഘടിയ്ക്കേണ്ടിയിരുന്നത്, അധ:കൃതനും
തൊട്ടുകൂടാത്തവനും, തീണ്ടിക്കൂടാത്തവനും അടിമയുമാകാതിരിക്കാന്‍, അവനവന്റെ വിശ്വാസങ്ങളെ മോഹങ്ങളെ
കടിഞ്ഞാണിടുന്ന മൌലീകാവാദികളെയും വര്‍ഗ്ലഗീയവാദികളെയും (ഹിന്ദുവായാലും, മുഹമ്മദീയനായാലും
ക്രിസ്ത്യാനിയായാലും) തടഞ്ഞുനിര്‍ത്താന്‍ – എല്ലാ വിശ്വാസങ്ങളോടെയും, ബലഹീനതകളോടെയും.
ഇവിടെ വീണ്ടും കമ്മ്യൂണിസം പ്രസക്തമാകുന്നു. വീക്ഷണങ്ങളും വീഥികളും പുനര്‍ചിന്തയ്ക്ക് വിധേയമാക്കണമെന്നുമാധ്രം.