ഇഷ്ടമായി ….

ഇഷ്ടമായി, എനിക്കഷ്ടമായി നെഞ്ചോടു ചേര്‍ത്തു ഞാന്‍ വച്ചുപോയി കൂട്ടിലോ നീയും ഞാനും മാത്രമായി മിണ്ടുകില്ലേ, എന്നോടൊട്ടുമിഷ്ടമാല്ലേ…………. കാര്‍മുകില്‍ നിറയുകയായ്‌ നേരമതിരുളുകയായ്‌ കാതരമിഴിയെ കാക്കുവതാരെ, കാനനമജ്ധ്യെ തിരയുവതാരെ………… ഓമല്‍കനവെ, നാട്ടിന്നഴകെ കാട്ടിലെ ഏകന്‍, പഥികന്‍ ഞാന്‍ കാണാ മരവും കേള്‍ക്കാ സ്വരവും അറിയാതതിരുകളുമില്ലെനിക്ക്‌, നീ തിരയുവതാരെ, തേടുവതെന്തേ………. കാടിന്‌ കുളിരായ്‌, കൂടിന്‌ കുളിരായ്‌ രാവിതേറെയായില്ലേ………. മാറില്‍ചേര്‍ത്ത്‌ ചുൂടേകാം ഞാനൊരു പാട്ടായ്‌ താരാട്ടാം.

പ്രിയമാർന്നവളെ

പ്രിയമാര്‍ന്നവളെ, പ്രിയമാര്‍ന്നവളെ…….. കനവില്‍ മലരായ്‌ നിറഞ്ഞവളെ – എന്‍ തനുവില്‍ കുളിരായ്‌ പടര്‍ന്നവളെ…… പ്രിയമാര്‍ന്നവളെ……… കനലുകള്‍ തിങ്ങുമെന്‍ വഴിയരുകില്‍ കരളിന്‌ കുളിരായ്‌ വിരിയുക നീ വിങ്ങും ഹൃത്തിന്‌ സാനന്ത്വനമായ്‌ സപ്തസ്വരസുധ പാടുക നീ. കേള്‍ക്കുക നീയെന്‍ പ്രിയരാഗങ്ങള്‍ നാദമനോഹര ലയരാഗങ്ങള്‍ കാണുക നീയെന്‍ നെഞ്ചില്‍ വിരിയും നയന മനോഹര ദശപുഷ്പങ്ങള്‍. അറിയുക നീയെന്‍ അനുരാഗം നിനവില്‍ കാത്തോരാനന്ദം……… അണയുക നീയെന്‍ സവിധത്തില്‍ വേനല്‍ മഴയായ്‌, കുളിര്‍ കാറ്റായ്‌… പ്രയമാര്‍ന്നവളെ……….

Back to Top