മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

(ഈ കഥ എഴുതുന്നത് ‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ്- അന്ന് ഈ കഥ സിനിമ രംഗത്തെ രണ്ടു പ്രമുഖ വ്യക്തികളോട് പറഞ്ഞിരുന്നു- വൺ ലൈനും കൊടുത്തു.) വിജയകുമാര്‍ കളരിക്കല്‍ ഒന്ന്         ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടും കണ്ണുകളെ തുറക്കാതെ സ്ഥലകാലങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത്. ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മണിക്കൂര്‍ മമ്പുള്ള കാര്യങ്ങളെയാണ്.  അവന്‍ ഇവിടെ വന്നത് ഒരു മണിക്കൂര്‍ മുമ്പാണ്.  നേഹ …

നാനാര്‍ത്ഥങ്ങള്‍

അനന്തമായ ആകാശത്തുകൂടി അവന്‍ അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് നടക്കുകയായിരുന്നു.        കോടാനുകോടി നക്ഷത്രങ്ങള്‍, അവകളെയൊക്കെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, പൊടിപടലങ്ങള്‍, വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍….       ഒരു ഗ്രഹത്തില്‍ അവന്‍, അവനെ തന്നെ കണ്ട് പുളകം കൊണ്ടു.  കേരള പ്രവിശ്യയിലെ മങ്കാവുടി പട്ടണത്തിലെ ശ്രീപുരം ദേശത്തെ പുത്തന്‍പുരക്കല്‍ ബാലകൃഷ്ണന്‍ ശരത് എന്ന പി ബി ശരത്, ഒരു മാവിന്‍ ചുവട്ടിലെ സിമന്‍റ് തറയില്‍ കാറ്റു കൊണ്ടിരുന്ന് സിഗററ്റ് വലിക്കുന്നു.  അവന്‍റെ …

സമാഗമം

“ഡോക്ടറാന്‍റീ , എനിക്കൊന്നും മനസ്സിലാകുന്നില്ല”ڈ       സുനുവിന് തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. മുന്നിലിരിക്കുന്ന ഡോക്ടര്‍ രമണി പൗലോസിനേയും വിശ്വസിക്കാന്‍ കഴിയുന്നില്ല.       സുനിതയുടെ പ്രഗ്നന്‍സി ഉറപ്പാക്കിയപ്പോഴാണ് സുനുവും ഡോക്ടര്‍ രമണി പൗലോസും തമ്മിലുള്ള അടുപ്പം കൂടിയത്. വളരെ വൈകിയുള്ള വിവാഹം, വിവാഹം കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കാത്തിരുന്നതിനു ശേഷമുളള പ്രഗ്നന്‍സി. ഒരു ചെറിയ തുമ്മലോ, ഛര്‍ദ്ദിയോ ഉണ്ടായാല്‍ ഓടിയെത്തുകയായി ഡോക്ടറുടെ മുന്നില്‍…………       അവന്‍റെ വെപ്രാളം കണ്ടിട്ടായിരിക്കണം എല്ലായ്പ്പോഴും …

ന്യൂ റിയാലിറ്റി ഷോ

കഴിഞ്ഞ പതിനൊന്നു മണിക്കൂറുകളായി അവര്‍ പത്തു പേര്‍ ഈ ഏസി മുറിയില്‍ ഒരു ചതുര മേശക്ക് ഇരു പുറവുമായിട്ട് എംഡിയുടെ മുഖത്തു നോക്കിയിരിക്കുന്നു.  രാവിലെ പത്തു മണിക്കാണ്  കോട്ടും സ്യൂട്ടും സുഗന്ധങ്ങളും സ്യൂട്ട് കേസുകളുമായിട്ട് ഏഴു സുന്ദരന്മാരും ഒരേ നിറത്തിലുള്ള സാരിയും ബ്ളൗസും  ധരിച്ച്, വ്യത്യസ്തമാര്‍ന്ന മൂന്നു മണങ്ങളില്‍ മൂന്നു സുന്ദരികളും വന്നിട്ടുള്ളത്.  സുന്ദരികള്‍ക്ക് സ്യൂട്ട് കേസുകളില്ല.  അവരോടൊത്ത് മാറില്‍ അടക്കിപ്പിടിക്കപ്പട്ട് മൂന്നു ഫയലുകളുമാണെത്തിയത്.        കോണ്‍ഫ്രന്‍സ് തുടങ്ങി ഇത്തിരി …

ഒരമ്മയും മകളും

അമ്മ നാല്പത്തിയഞ്ച് വയസ്സ്, വെളുത്ത് മെല്ലിച്ച്….       നീയെന്നതാടീ പെണ്ണെയിങ്ങനെയെന്ന്….. ഏതെങ്കിലും വല്ല്യമ്മച്ചി ചോദിച്ചാല്‍, ഓ ഇതൊക്കെ മതിയമ്മച്ചി… ഇങ്ങനിരുന്നാലും  ഞാന്‍ അഞ്ചു വീട്ടിലെ പണി ചെയ്യുന്നില്ലേയെന്ന് തിരിച്ചു ചോദിക്കും.       ഓ… ഒള്ളതാ…       വെളുപ്പിനെ നാലു മണിക്ക് ഉണര്‍ന്ന് വീടും മുറ്റോം അടിച്ചുവാരി കട്ടന്‍ ചായ തെളപ്പിച്ച് കുടിച്ച് ചൂടു വെള്ളത്തില്‍ കുളിച്ച് വസ്ത്രം മാറി വീട് പൂട്ടി ആറുമണിക്കു മുമ്പേ വക്കീല്‍ ദമ്പതികളുടെ വീട്ടിലെത്തും, മുറ്റം …

സാക്ഷ്യം

ആനപ്പുറത്തേറിയവന് പട്ടിയെ ഭയക്കേണ്ടതില്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.  ആനപ്പുറത്തു തന്നെയാണ് ഇരിക്കുന്നത്, വാച്യമായി വ്യവഹരിച്ചാന്‍ ആനയേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ ഇരുപത്തിയഞ്ചാം നിലയിലുള്ള ഫ്ലാറ്റ്.  ആ ഉയര്‍ച്ച ധനത്തിന്‍റെ കൂടി അളവാണ്.  അധികാരം ഏതു സമയത്തും എന്തും ചെയ്ത് തരാനായിട്ട് ഓച്ഛാനിച്ച് നില്‍ക്കുന്നുണ്ട്.  കാവലാളുകള്‍ നാലു ചുവരുകള്‍ക്ക് പുറത്ത് മാത്രമല്ല ചുവരുകള്‍ക്ക് ഉള്ളിലുമുണ്ട്.  ഒരു സാക്ഷ്യപ്പെടുത്തലുകാരന്‍റെ ജീവിതം അവിശ്വസനീയവും, അവര്‍ണനീയവും, അപകടകരവുമാണ്.  ഏതു സമയത്ത് എവിടെ നിന്നെല്ലാം അമ്പുകള്‍, വെട്ടുകള്‍ …

ഇരുള്‍

പന്തല്‍ പണി കഴിഞ്ഞിരിക്കുന്നു.       നീലച്ച ടാര്‍പ്പോളിന് താഴെ വെള്ള വിരിച്ച്, വെള്ളയില്‍ വേണ്ടിടത്തെല്ലാം പൂക്കളും പല വക ചിത്രങ്ങളും ചെയ്ത്, ചെത്തി മിനുക്കിയ തറയില്‍ ചുവന്ന പരവതാനി വിരിച്ച്, വേണ്ടിടത്തൊക്കെ കസേരകള്‍ നിരത്തി, വേണ്ടിടത്തു മാത്രം കസേരകള്‍ക്ക് മുന്നില്‍ ടേബിളുകള്‍ നിരത്തി, കസേരകളേയും ടേബിളുകളേയും ഒരേ നിറത്തിലുള്ള വിരികളാല്‍ പുതപ്പിച്ച്, വ്യത്യസ്ഥ വീക്ഷണം കിട്ടും വിധത്തില്‍ ചില കോണുകളിള്‍ ആഹാരം നിരത്താനുള്ള ടേബിളുകള്‍ തയ്യാറാക്കി, എവിടെ നിന്നും കാണും …

കാവ്

എന്തിനാണ്‌ മകളെ നിന്റെ മുഖം കറുത്തത്‌, അങ്ങിനെ കറുക്കാൻ പാടില്ല. നിന്റെ പേരെന്തെന്ന്‌ മറന്നോ…. ‘നിതാര’യെന്നാണ്‌. നിതാരയെന്നാൽ നിത്യവും താരമായിരിക്കുന്നവളെന്നാണ്‌. താരമായിരി ക്കുകയെന്നാൽ പ്രകാശിക്കുകയെന്നാണ്‌ അർത്ഥം. അതുകൊണ്ട്‌ എന്റെ മകളുടെ മുഖം കറുക്കാൻ പാടില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പ്രകാശിച്ചു കൊണ്ടിരിക്കണം. അതാണ്‌ താരകം. ചിലപ്പോൾ മേഘപടലങ്ങൾ താരങ്ങളെ മറയ്ക്കാം. പക്ഷെ, അതൊരു മറമാത്രമാണ്‌, താരകത്തിന്റെ ശോഭയുടെ മങ്ങലല്ല. കൊച്ചുമകൾ മുത്തച്ഛന്റെ മുഖത്തു നോക്കി, ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ …

വായനക്കാരിയുടെ ജാരൻ

(2019 ജൂലായ് മാസത്തിലെ സാഫല്യം മാസികയിൽ വന്ന കഥ) പ്രിയ എഴുത്തുകാരാ ഞാൻ  വായന നിർത്തുകയാണ്… വളരെ ഉദ്ദ്വേഗത്തോടെയാണ്‌ അയാൾ വാട്ട്‌സാപ്പ്‌ പോസ്റ്റ്‌ വായിച്ചത്‌. ആ സുഹൃത്ത്‌, വാട്ട്‌സാപ്പ്‌ കുട്ടായ്മ തുടങ്ങിയ അന്നു മുതലേ ഉണ്ടായിരുന്നതാണ്‌. അതിന്‌ മുമ്പും സഹൃദത്തിലായിരുന്നു. ഏന്നു മുതൽ എന്ന്‌ പറയാൻ കഴിയുന്നില്ല. ഉണ്ടായിരുന്നു എന്നത്‌ സത്യം. എന്നാൽ വാട്ട്സാപ്പിൽ ഒരു ആശംസാ സന്ദേശമോ സുപ്രഭാത പോസ്റ്റ്‌ പോലുമോ അയക്കാത്ത സുഹൃത്ത്‌… അതാണ്‌ അയാളെ വ്യാകുലപ്പെടുത്തുന്നത്‌…. …

വിശപ്പ്

ആർത്തി പൂണ്ട്‌ വാരിവലിച്ചാണ്‌ അവൻ ഭക്ഷണം കഴിക്കുന്നത്‌. കഴിഞ്ഞ ഏഴു നാളുകളെങ്കിലും പട്ടിണി കിടന്ന നായയെപ്പോലെ. നായ വാലാട്ടും പോലെ അവൻ വാരിത്തിന്നുന്നതിനിടയിൽ തല ഉയർത്തി തള്ളയെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും, പാത്രത്തിലേക്ക്‌ കുമ്പിടും. തള്ള അവന്റെ പാത്രത്തിലേക്ക്‌ തലേന്നാൾ ബാക്കി വന്ന്‌, വെള്ളമൊഴിച്ചു വച്ചിരുന്ന കഞ്ഞി വീണ്ടും വീണ്ടും പകർന്നു, മോരുകറിയും ചാളക്കൂട്ടാന്റെ ചാറും വീണ്ടും വീണ്ടും ഒഴിച്ചു. അവൻ കിളിച്ചിട്ടും നനച്ചിട്ടും ഒരു മാസം കഴിഞ്ഞതു …

Back to Top