സ്വപ്ന ജീവിതം

അമിട്ടുകളും വാണങ്ങളും നിറയ്ക്കുന്നത് കരിമരുന്നു കൊണ്ടാണ്.  തീ കൊടുത്ത,് വാനത്ത് ചെന്ന് പൊട്ടി വിടരുമ്പോള്‍ എന്തെല്ലാം മായാക്കാഴ്ചകളാണ് കിട്ടുന്നത്, എത്രയേറെ വര്‍ണ്ണങ്ങള്‍, ശബ്ദവിന്ന്യാസങ്ങള്‍, അവാച്യം…..  മഹത്തരം…..മഹത്തരം എന്ന് പറഞ്ഞ് കാണികള്‍ ആര്‍ത്തുല്ലസിക്കും.  വര്‍ണ്ണങ്ങള്‍ പെയ്ത് തീര്‍ന്ന്, ശബ്ദങ്ങള്‍ ഒഴുകി അകന്ന് കഴിയുമ്പോള്‍ ആകെ ഒരു ഇരുളിമ, തറയില്‍ കുറച്ച് ചാരം മാത്രം അവശേഷിക്കും.        ഞാനും ഒരു സ്വപ്ന ജീവിതം കെട്ടിപ്പടുത്തിരുന്നു, ഇന്നലെ.  ഇന്ന് കണ്ഠത്തില്‍ ഒരു തേങ്ങല്‍ വന്ന് …

ഞാഞ്ഞൂല്‍

നീ വെറും ഞാഞ്ഞൂലാണെടാ എന്ന് പറഞ്ഞ് കളിയാക്കുന്നത് എന്‍റെ ഒരു ശീലമായിപ്പോയി.  നെഗളിപ്പെന്ന് കൂട്ടുകാരും  ബന്ധുക്കളും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും.  ഞാഞ്ഞുലെന്ന് ഞാന്‍ വിളിക്കുന്ന  ഒരു യാചകനുണ്ടായിരുന്നു എന്‍റെ നഗരത്തില്‍.  നാല് വീലുള്ള കൊരണ്ടിയില്‍ ഇരുന്ന്, നിലത്ത് കൈ കുത്തി ഓടിച്ച്, ആളുകളുടെ മുന്നില്‍ യാചിച്ചിരുന്ന ഒരു വയസ്സന്‍. ഒരു ദിവസം അയാള്‍ നഗര മദ്ധ്യത്തില്‍ തന്നെ മരിച്ചു കിടന്നു.  അയാളുടെ ഭാണ്ഡം തുറന്ന നിയമപാലകര്‍, കാണികള്‍ ഞെട്ടിപ്പോയി. ഒരു ലക്ഷത്തില്‍ …

ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍

രാവിലെ 6.30ന് ഗണേശന്‍ ജോലിക്കിറങ്ങും. എന്നു വച്ച് കിടക്കപ്പായില്‍ നിന്നും അങ്ങിനെ തന്നെയിറങ്ങുമെന്ന് കരുതരുത്. അഞ്ച്  മണിക്ക് ഉണര്‍ന്ന് വൃത്തി, കുളിപണികളോക്കെ കഴിഞ്ഞ്, കിടപ്പു മുറിയില്‍ തന്നെ ഭിത്തിയില്‍ തടികൊണ്ടു തീര്‍ത്ത അലമാരയില്‍ വച്ചിരിക്കുന്ന മുരുകന്‍റെ പടത്തിനുമുന്നില്‍ വിളക്കു കൊളുത്തി വച്ച് ഒരു നിമിഷം കണ്ണടച്ചു നിന്നതിനുശേഷം….        കണ്ണടച്ചു നില്‍ക്കുമ്പോള്‍ ഇപ്രാവശ്യത്തെ ബംബര്‍ തനിക്കടിക്കണമെന്നൊന്നും ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല.  ഒന്നും ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണടച്ച് ഒരു നിമിഷ നേരത്തെ …

കള്ളന്‍ പവിത്രന്‍

പവിത്രന്‍ മോഷണത്തെ ഒരു കലയായിട്ടല്ല കാണുന്നത്, സാംസ്കാരിക പ്രവര്‍ത്തനമായിട്ടാണ്.  സമൂഹത്തില്‍ അടിഞ്ഞുകൂടുന്ന ധന കൊഴുപ്പിനെ സംസ്കരിക്കുന്നതായിട്ട്. സങ്കല്പിച്ച് വെള്ളരിക്കാപ്പട്ടണം തീര്‍ക്കുമെന്ന് ഘോഷിക്കുന്ന ഉന്നത കുല രാഷ്ട്രീയനേതാക്കളുടെ, വന്‍വ്യവസായികളുടെ, ഉദ്യോഗപ്രഭുക്കളുടെ വീടുകളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള നേരങ്ങളില്‍ കള്ളത്താക്കോലിട്ട് തുറന്ന് മാത്രം കൃത്യം ചെയ്തു വരുന്നു.  വീട്ടുകാര്‍ നിദ്രയുടെ ആഴക്കയത്തില്‍ കിടപ്പുണ്ടാകും. എണ്ണിയാലൊടുങ്ങാത്തതില്‍ നിന്ന്, രേഖകളില്‍ കാണത്തതില്‍ നിന്ന് മാത്രമേ എടുക്കത്തൊള്ളൂ. തുല്യ അവസരവും തുല്യ നീതിയും വിഭാവനം ചെയ്യുന്ന രാജ്യത്ത് ചിലയിടങ്ങള്‍ …

തുത്തുകുണുക്കി പക്ഷി

വ        തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടല്‍ കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്.  ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത്  മറിച്ചിടുന്ന മണ്ണിര,  ഞാനില്ലായിരുന്നെങ്കില്‍ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.        ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു പോകും. @@@@@@

അവന്‍റെയും അവളുടെയും പ്രണയം

അന്ന് മങ്കാവുടി പഞ്ചായത്തായിരുന്നു.        വടക്ക് ആലുവായ്ക്ക് പോകുന്ന പര്‍വ്വതനിരകളുടെ പനിനീരായ പെരിയാറും, തെക്ക് മൂന്ന് ആറുകള്‍ കൂടി പുഴയാകുന്ന നഗരവും, കിഴക്ക് മല നിരകളും കാപ്പിയും തേയിലയും കുരുമുളകും ഏലം മണക്കുന്ന കുളിര്‍ തെന്നലും, പടിഞ്ഞാറ് പെരുമ്പാമ്പൂരും…….        തെളി നീരൊഴുകുന്ന പുഴ.  പുഴയിലേക്ക് ഒഴുകിയെത്തുന്ന അരുവികളും തോടുകളും, തോട്ടിറമ്പുകളില്‍ നെല്‍പ്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും, തലയുയര്‍ത്തി സൂര്യനെ കാണുന്ന കമുകുകളും മാവുകളും, പ്ലാവുകളും.   വേലികളും വേലിപ്പടര്‍പ്പുകളും തൊണ്ടുകളും, ഇടവഴികളും, …

സാമൂഹിക അകലം

അന്നത്തെ വേനല്‍ മഴ കഴിഞ്ഞ് ആകാശം തെളിഞ്ഞ് വന്നപ്പോള്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ക്ക് ഭൂമി കാണാറായി.  അവര്‍ സുഖശീതിളിമയാര്‍ന്ന വാനത്ത് തുള്ളിച്ചാടി കളിച്ചു.  ചാടിക്കളിക്കുന്ന നേരത്ത് ഒരുവള്‍ താഴേക്ക് നോക്കി.        അതാ, ഭൂമിയില്‍ ഒരാള്‍ വീടിന് പുറത്ത് കിടന്നുറങ്ങുന്നു.        അവള്‍ താഴേക്ക് ഇറങ്ങി വന്നു. അയാളെ വിളിച്ചുണര്‍ത്തി. “എന്തേ നിങ്ങളിവിടെ കിടക്കുന്നത്, പനി പിടിക്കില്ലേ.. നിങ്ങളുടെ വീടും ഉറങ്ങുകയാണല്ലോ,  ഉള്ളില്‍ കയറി കിടന്നു കൂടെ….?”        അയാള്‍ എഴുന്നേറ്റു, …

ജാതി, മതം, സംഘര്‍ഷം

രണ്ടപേര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്ന് ഒരു കളിയുണ്ട്, കുട്ടികള്‍ക്ക്. എന്‍റെ കണ്ണാണ് നല്ലത്, എന്‍റെ മൂക്കാണ് ലക്ഷണമൊത്തത്, എന്‍റെ മുടിയാണ് നീളം കൂടിയത് എന്ന് പുകഴ്ത്തി പറയുന്ന ഒരു തരം ബാല്യക്കളി.       അങ്ങിനെ പൊക്കി പറയുമ്പോള്‍ കുറച്ച് അലങ്കാരങ്ങള്‍  കൂടി ചേര്‍ക്കും ചിലര്‍, ചിലപ്പോള്‍, കൂടുതല്‍ തന്മയത്വത്തോടു കൂടി.  എന്‍റെ നയനങ്ങള്‍ ഐശ്വര്യ റോയിയുടേതു പോലുണ്ട്, എന്‍റെ നാസികം ഇന്ദിരാ ഗാന്ധിയുടേതിനേക്കാള്‍ നീണ്ടതാണ്,  എന്‍റെ അധരങ്ങള്‍ കണ്ട് നയന്‍താര …

അഞ്ഞാഴിയും മുന്നാഴിയും

(ജോർജ് ഫ്ലോയിഡ് എന്ന കറുത്തവൻ തന്ന വേദന)       അടുക്ക് പറയുന്നവന് അഞ്ഞാഴിയും മുട്ടി വെട്ടുന്നവന് മുന്നാഴിയും വേലക്ക് കൂലിയായി കൊടുത്തിരുന്നെന്ന് കഴിഞ്ഞ തലമുറ പറയുന്നു.  ആ കാലഘട്ടത്തെ കൂലി നിരക്കായിരുന്നതെന്ന് എവിടെയോ വായിച്ച ഓര്‍മ്മയുമുണ്ട്.  ഒരു പക്ഷെ, അത് ശരിയായിരിക്കാം.  അങ്ങിനെയെങ്കില്‍ വേതന നിയമപ്രകാരം, മനുഷ്യത്വപരമായി ചിന്തിച്ചാല്‍ അടുക്ക് കണ്ടെത്തി മുട്ടി വേട്ടുന്നവന് എട്ടു നാഴിക്ക് അര്‍ഹതയില്ലേ എന്നൊരു ചോദ്യം നിലനില്‍ക്കുന്നണ്ട്, അന്നും ഇന്നും. അങ്ങിനെ ഒരു കൂലി …

ഇത്തിള്‍

(കോവിഡ്-19 നൽകുന്ന ഭീതി) ഓര്‍ക്കിഡ് പുഷ്പങ്ങളുടെ മനോഹാരിതയില്‍ അവള്‍ മയങ്ങി വീഴുകയായിരുന്നു.         ഉള്‍ക്കാടുകളില്‍, വൃക്ഷ വിടവുകളില്‍ നിന്ന് മണിമന്ദിരങ്ങളിലേക്ക് അവര്‍ അതിഥികളായെത്തിയത് മൃദു മനുഷ്യ ഹൃദയങ്ങള്‍ ഉള്ളതു കൊണ്ടാണ്.  ചെത്തിയും ചെമ്പരത്തിയും  കോളാമ്പിച്ചെടികളും വേലിപ്പടര്‍പ്പുകളില്‍ പടര്‍ത്തി, ഒതുക്കി നിര്‍ത്തിയിട്ട് മറ്റ് ഭൂവിഭാഗങ്ങളിലെല്ലാം ആഹരിക്കാനുള്ള ചെടികളാണ് മനുഷ്യര്‍ വളര്‍ത്തിയിരുന്നത്, പണ്ട്.  അവകളെ വേലിക്ക് പുറത്തേക്ക് തള്ളിവിട്ട് മതിലുകള്‍ തീര്‍ത്ത്, മുറ്റത്തെ പച്ചപ്പിനെ ഇല്ലായ്മ ചെയ്ത്, കോണ്‍ക്രീറ്റ് ഫലകങ്ങള്‍ വിരിച്ച,് വരണ്ട്, …

Back to Top