അധികമിരുണ്ടൊരു രാത്രിയായിരുന്നു. വാതിലിl ശക്തിയായ തട്ടി വിളികേട്ടാണ് ഉണർന്നത്. കിടപ്പിൽ നിന്നെഴുന്നേൾക്കാൻ കഴിഞ്ഞില്ല. കയർ പഴകി, വലിഞ്ഞു തൂങ്ങിയ കട്ടിലാണ്. കട്ടിലിനു താഴെ ഇത്തിരിയിടത്ത് പായ വിരിച്ചാണ് ഭാര്യയും രണ്ടു മക്കളും കിടക്കുന്നുത്.
ഇരുളിൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് വാതിൽ തുറക്കാൽ നോക്കിയാൽ അവരെ ചവുട്ടി മെതിക്കേണ്ടി വരും. അത് ഓർത്തിട്ടല്ല എഴുന്നേൽക്കാതിരുന്നത്. കയർ അയഞ്ഞു തൂങ്ങിയതു കൊണ്ട് എഴുന്നേൽക്കാൻ കുറച്ചു സമയമൊന്നും പോര. വാതിൽ തുറക്കാത്തതു കൊണ്ടാകാം വാതിലിനെ തള്ളിയകറ്റി അവർ അകത്തേക്കു വന്നു.
എത്ര പേരുണ്ടെന്ന് കാണാലായില്ല, ആകെ ഇരുള്. അവർ തെളിച്ച വെളിച്ചത്തിൽ മക്കളുടെ പഠിപ്പു മേശയിൽ എന്തോ പരതുന്നതു കണ്ടു. മറ്റു ചിലർ അടുക്കളയിലേക്ക് നീങ്ങുന്നതും. അടുക്കളയിൽ നിന്നും അവരുടെ സംഭാഷണത്തോടു കൂടി പാത്രങ്ങൾ തട്ടി മറിച്ചിടുന്ന ശബ്ദങ്ങൾ കേട്ടു. കൂടെ, അവരുടെ ചവിട്ടേറ്റിട്ടാകാം മക്കൾ കരയുന്നതും. ഞാൻ ഭാര്യയെ, മക്കളെ നോക്കി. പക്ഷെ, കാണാനായില്ല. ഇരുളോടുകൂടി ഭയത്തിന്റെ ഒരു പുക മറ കൂടി കണ്ണിനെ ബാധിച്ചിരുന്നു.
ഒന്നും കിട്ടാതെ വന്നതു കൊണ്ടാകാം അവർ തിരച്ചിൽ നിർത്തി വന്ന്
എനിക്ക് ചുറ്റും നിന്നും, വെളിച്ചും എന്റെ മുഖത്തേക്ക് പ്രകാശിപ്പിച്ചു.
…മോനെ…. എല്ലാം നിർത്തിക്കോണം… അല്ലെങ്കിൽ നിന്റെ നാക്ക് ഞങ്ങളറുത്തെടുക്കും…..
ശിരസ്സിൽ രണ്ടു പ്രഹരവും തന്നിട്ടവർ പുറത്തേക്ക് പോയി, പോകും വഴി വാതിലിനെ ശക്തിയായി ചവുട്ടി ശബ്ദവും കേൾപ്പിച്ചു.
നിശ്ചലമായി നിന്നിരുന്ന നിമിഷങ്ങൾക്കു ശേഷം ഭാര്യ വിളക്കു കൊളുത്തി. വെളിച്ചമെത്തി മുറി മുറിയെ കാണിച്ചപ്പോൾ മക്കൾ കട്ടിലിലെത്തി എന്നെ കെട്ടി പിടിച്ചു, ഭാര്യയും ചേർന്നിരുന്നു.
അവൾ പറഞ്ഞു
നമുക്കിനി ആ കച്ചവടം വേണ്ട…വേറെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം…
കച്ചവടം എന്റെ തൊഴിലാണ്. ഉപജീവന മാര്‍ഗ്ഗം. സർക്കാർ നടത്തുന്ന മാംസ വില്പനശാലയിൽ നിന്നും മൊത്തമായി മാംസം വാങ്ങി നാട്ടിലെ ഉൾപ്രദേശങ്ങളിൽ, സൈക്കിളിൾ കൊണ്ടുപോയി വില്പന നടത്തുന്നു. സൈക്കിളിൽ പോകുമ്പോൾ ഹോണ്‍ വിളിയോടു കൂടി എന്റെ കലമ്പിച്ച
സ്വരത്തിൽ പാടുകയും ചെയ്തു. അദ്ധ്വാനിക്കുന്നവന്റെ, കഷ്ടപ്പെടുന്നവന്റെ മോചനത്തെക്കുറിച്ച് ആരൊക്കയോ പാടിയിട്ടുള്ള
ഗാനങ്ങള്‍. സ്വന്തം ഭാഷയിലും അപരഭാഷയിലുമുള്ള ഗാനങ്ങളുടെയൊന്നും ശരിയായ അർത്ഥങ്ങൽ അറിഞ്ഞിട്ടല്ല പാടിയി
രുന്നത്. അതിന്റെ താളവും ഈണവും, പാടുമ്പോൾ കിട്ടുന്ന ഈർജ്ജവുമാണെന്നെ മോഹിപ്പിച്ചിരിന്നത്. അവർ പറഞ്ഞതിന്റെ പൊരുൾ ഞാനറിയുന്നു.
നാക്കു ചെത്തുക വിഴി അവരെന്റെ വാക്കുകളും രുചിയുമാണ് ഇല്ലാതാക്കാൻ നോക്കുന്നത്. ചെറുപ്പം മുതൽ അനുഭവിച്ച രുചികളും പാടിയ പാട്ടുകളും ഏതു നിമിഷവും എന്നിൽ നിന്നും തട്ടിയകറ്റപ്പെടാമെന്നും, നാളെ അടിമയാക്കപ്പെടുമെന്നും, വില്പന ചരക്കാക്കുമെന്നും….. !
@@@@@@