ചേരികൾ
ചേരികൾ തരം തിരിച്ച് ഭരിക്കണമെന്നാണ് നേതാക്കൾ പറയുന്നത് ശിഷ്യർ വളർന്ന് നേതാക്കള്‍ ആയിക്കഴിഞ്ഞ സ്ഥിതിക്ക് നിലനില്‍ക്കാന്‍ ഇടം വേണ്ടേ… ഓരോ ചേരികൾക്കും ഓരോ നിറങ്ങളും മണങ്ങളും രുചികളുമാണുള്ളത്. ഒരുമിച്ചു നിന്നാൽ സങ്കരയിനങ്ങൾ പിറക്കും. സങ്കരയിനങ്ങൾ ഏതു ചേരിയിൽ നില്ക്കുമെന്നറിയാതെ, നില്ക്കണമെന്നറിയാതെ കുഴയ്ക്കുന്ന പ്രശ്നങ്ങളാണ്. പരിണതഫലം നിർവ്വചിക്കാനാകാതെയാകും……
കേട്ടവർ, കേട്ടവർ തിരിഞ് ഓരോചേരികളിൽ അടയിരിക്കാൻ തുടങ്ങി…..പട്ടികൾ ഒരു ചേരിയിലും, കുറുക്കൻ മറ്റൊരു ചേരിയിലും ഒരു കുയിലും മയിലും വേറെ വേറെ ചേരികളിലും. ഒരാൾ മാത്രം ബാക്കിയായപ്പോൾ ചേരികൾ ചിരിച്ചു തുടങ്ങി. ചിരിച്ചു ചിരിച്ച് മുഖങ്ങൾ വികൃതമായി. അവര്‍ വിളിച്ചു പറഞ്ഞു. കുലം കെട്ടവൻ… കുലം കെട്ടവൻ നാറുന്ന ചേരികൾക്ക് പുറത്ത് വന്നപ്പോൾ കാണുന്നത് വില്ലക്കുമ്പാരങ്ങളും ഫ്ളാറ്റുകളും……. തത്വത്തിൾ അതു ചേരികൾ തന്നെ….
പിന്നെ, വിജനമായ വീഥി പിരിഞ്ഞ്, പല ലക്ഷ്യങ്ങളിലേക്ക് പോകുന്ന പാതകൾ… പക്ഷെ, എല്ലാ വഴികളും എത്തിച്ചേരുന്നത് കടലോരത്ത്, വിശാലമായ വെളിമ്പുറത്ത്…… പക്ഷെ, ഒരു വിഷമവും തോന്നയില്ല, തെളി വെയില്‍ കൊണ്ട്, ശുദ്ധവായു ശ്വസിച്ച് കുറെ നേരം തെക്കോട്ടും വടക്കോട്ടും നടന്നു, ശേഷം വ്യക്ഷത്തണലിൽ ഇരുന്നൊന്നു മയങ്ങി, ഉണർന്നപ്പോൾ അവിടേക്ക് ആളുകളെത്തുന്നു. കുറച്ച് കാറ്റിനായി, നിറ വെളിച്ചത്തിനായി……അവരിൽ ചേരി വാസികളുണ്ട്, വില്ലകളിൽ ഫ്ളാറ്റുകളിൽ ജീവിക്കുന്നവരുണ്ട്. അവരെയെല്ലാം കുളിർപ്പിക്കാൻ കടലിൻ നിന്ന് തെന്നൽ വരുന്നു. കളിപ്പിക്കാൻ തിരമാലകൾ വരുന്നു, തീറ്റാൻ കച്ചവടക്കാർ…… അവശിഷ്ഠങ്ങൾ കൊത്താൻ കാക്കകൾ, കിളികൾ….. തിരകളോടൊത്ത് ഞണ്ടുകൾ, കക്കകൾ……എല്ലാവരും വരുന്നു……വന്നു കൊണ്ടേയിരിക്കുന്നു….. ഒറ്റകൾ ഇല്ലതാകുന്നു.
@@@@@@