മൃഗീയത
വിജയകുമാര്‍ കളരിക്കല്‍
പണ്ട്, കാല്പനിക യുഗത്ത്. സ്വപ്നരാജ്യത്തെ രാജാവിന് രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു മോഹമുണ്ടായി. തന്റെ പേരിലും ഒരു ഉപനിഷത് വേണം, കുറെ പുകഴ്ത്ത് പാട്ടുകളും, കുറഞ്ഞത് ഒരുമഹാകാ
വ്യവും കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍അറിയിച്ചു.നമ്മുടെരാജ്യത്തെവടവൃക്ഷച്ചുവട്ടില്‍ ജഡയും നരയും ഭസ്മക്കുറിയുമായിട്ട് ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍
എത്തിയിട്ടുണ്ടെന്ന്.
ഒട്ടും വൈകാതെ രാജാവ് വേഷഭൂഷാദികളൊക്കെ അണിഞ്ഞ് കാട്ടില്‍ വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ മുനി സമക്ഷത്തേക്ക് എഴുന്നള്ളി. പടയാളികളെക്കൂുടാതെ നഗരവാസികളും കാട്ടുവാസികളും അനുഗമിച്ചു. നൂറുകണക്കിന് കഴുകന്മാരും- പടയോട്ടമായാലും നായാട്ടായാലും മൃഷ്ടാന്നം കിട്ടുമെന്ന് കഴുകന്മാര്‍ക്കും, നല്ല കാഴ്ച കിട്ടുമെന്ന് മനുഷ്യര്‍ക്കുംഅറിയാം.
മുനി സമക്ഷം രാജാവ്; പടയാളികള്‍ഒ രുക്കി കൊടുത്ത സിംഹാസനത്തില്‍ സ്വസ്ഥനായി.
മുനിവര്യന്‍ ആകാംക്ഷ കൊണ്ടു.
രാജാവ് അരുളിച്ചെയ്തു.മഹാമുനേ, എന്റെ പേരില്‍ ഒരു ഉപനിഷത്തെങ്കിലുംവേണ്ടിയിരിക്കുന്നു. കുറെപുകഴ്ത്തുപാട്ടുകളുംകാവ്യങ്ങളും തീര്‍ക്കേണ്ടിയിരിക്കുന്നു. ആ കര്‍ത്തവ്യം അങ്ങയെഏല്‍പിക്കുകയാണ്.
തിരുമനസ്സേ….ഇനിയൊരുഉപനിഷത്‌സാദ്ധൃമാണോ….ആയിരക്കണക്കിന് ഉപനിഷത്തുക്കളും കാവ്യങ്ങളും കൊണ്ടു നാടാകെനിറഞ്ഞിരിക്കുകയല്ലലേ…
രാജാവ് ദേഷ്യം കൊണ്ട് പുലമ്പി.
മഹാമുനേ…. അങ്ങ് രാജ്യദ്രോഹമാണ് പറയുന്നത്…
രാജ്യദ്രോഹമോ….അതെങ്ങിനെ… ഇല്ലാത്തതിനെ ഉണ്ടാക്കാന്‍, വര്‍ണ്ണിക്കാന്‍ എന്നാല്‍ കഴിയുകയില്ല… എങ്കിലും ഒരു ഉപാധി പറയാം…രാജ്യത്താകെ കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും നടമാടിക്കൊണ്ടിരിക്കുകയല്ലേ…അതുകളെ ഒതുക്കുന്നതിനുകൂടിയുള്ള ഒരു കാര്യം പറയാം… അതൊരു ഉപനിഷത് ആയി വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്ത് സമാധാനം ഉണ്ടാകുകയും അങ്ങയെ പുകഴ്ത്തി
പാടാന്‍, കാവ്യങ്ങള്‍ ചമക്കാന്‍ കഴിയുകയും…അങ്ങ് രാജര്‍ഷിയായി അറിയപ്പെടാനിടയുമുണ്ട്…
ഉം….മൊഴിയൂ…
എല്ലാ മനുഷ്യരോടും മൃഗ തുല്യരാകാന്‍പറയൂ…
മൃഗങ്ങളാകാനോ…
അതെ….അമിതഭക്ഷണവും അമിതഭോഗവും ഒഴിവാക്കന്‍ വേണ്ടിയാണ് മൃഗതുല്യരാകുന്നത്….മൃഗങ്ങള്‍ ആവശ്യത്തിനേ ഭക്ഷിക്കു
കയുള്ളു….ഭക്ഷണത്തിനു വേണ്ടി മാത്രമെമറ്റെന്തും ഇല്ലാതാക്കു…സസ്യഭുക്കായാലും മാംസഭുക്കായാലും അങ്ങിനെ തന്നെയാണ്… സമ്മതത്തോടയേ ഇണചേരു….അങ്ങിനെ ആയാല്‍ രാജ്യം സമത്വ സുന്ദരമാകും. അതു തന്നെ അങ്ങേക്ക് ഉപനിഷത്താക്കി കീര്‍ത്തിമാനാകാം. അങ്ങയെ പുകഴ്ത്തി പാടാന്‍ പുതു കവികള്‍ മുന്നോട്ടു വരും…
രാജാവ് സന്തോഷവാനായി രഥത്തിലേറി, തുള്ളിച്ചാടി. ഒന്നും മനസ്സിലാകാതെ കഴുകന്മാര്‍ വിഷാദം പൂണ്ടു. ജനങ്ങള്‍കണ്‍മിഴിച്ചു നിന്നു. പടയാളികള്‍ അന്ധാളിച്ചു. കൂടെ ഉണ്ടായിരുന്നു മന്ത്രിയുടെ മാത്രം ബുദ്ധി പ്രവര്‍ത്തിച്ചു. മന്ത്രി ചോദിച്ചു.
തിരുമനസ്സേ… പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ സത്യമുള്ളവരുമായാല്‍ രാജാവിന്റെ ആവശ്യമു ണ്ടോ….അധികാരമു ണ്ടോ… രാജാവും പ്രജയെപ്പോലെ ഒരുസാധാരണക്കാരാനാകയില്ലേ… പിന്നെ എന്ത് രാജര്‍ഷി…. ഉപനിഷത്….മഹാകാവ്യങ്ങള്‍….
രാജാവ് പെട്ടന്ന് ഉള്‍ക്കിടിലം കൊണ്ട് ഉണര്‍ന്നു. ദേഹമാകെയൊരു വിറയല്‍ കൊണ്ട് ഉന്മേഷവാനായി…വട വൃക്ഷച്ചു വട്ടില്‍ ഇരുന്നപ്പോള്‍ കിട്ടാതിരുന്ന ബോധം ഉദയം കൊണ്ടു…രഥം തിരിച്ചു പടയാളികള്‍, പ്രജകള്‍ തിരിഞ്ഞുനടന്നു. കഴുകന്മാര്‍ തിരിഞ്ഞു പറന്നു. വീണ്ടുംവട വൃക്ഷച്ചു വട്ടി ലെത്തി.
മുനിശ്രേഷ്ടന്‍ സന്തോഷം കൊണ്ട് എഴുന്നേറ്റു നിന്നു. പാരിതോഷികം തരാതെ പോയ രാജാവിന് ബോധമുദിച്ചപ്പേള്‍ മടങ്ങിയെത്തിയതെന്ന് കരുതി.
പക്ഷെ, രഥത്തിന്‍ നിന്നും ഊരിപ്പിടിച്ച വാളുമായി വന്ന രാജാവിനെ കണ്ട മുനി നിര്‍വികാരനായി. അയാളുടെ കഴുത്തറുത്ത് കൈകാലുകള്‍ പിഴുത്, ഉടല്‍ കീറി കഴുകന്മാര്‍ക്ക് വിതറി നല്‍കിയപ്പോള്‍ രാജ്ഭാവിന്റ മുഖം സൂര്യനെപച്ചോലെ തിളങ്ങുന്നെന്ന് പ്രജകള്‍ മനസ്സില്‍പറഞ്ഞു.
കശ്മലന്‍…. ചണ്‌ഡാളന്‍… നമുക്ക് ഉപദേശിച്ചു തന്നതു കണ്ടില്ലേ…
രാജാവ് പ്രജകളെനോക്കി പ്രതിവചിച്ചു.
രാജാവ് നീളാള്‍ വാഴട്ടെ…
പ്രജകള്‍ ഘോഷിച്ചു.
ശേഷം രാജാവ് അയല്‍ രാജ്യങ്ങളില്‍കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും നടത്തി ആയിരക്കണക്കിന് ഗോക്കളെയും ദാസികളെയും അടിമകളെയും നേടി, കാടു കയറി മൃഗങ്ങളെ വേട്ടായാടി ആമോദം ഭക്ഷിച്ച് സുഖമായി യുഗങ്ങളോളം വാണു.
@@@@