ഒരുപാവം വിശ്വാസി

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

രണ്ട് ക്ഷണപ്രഭ കഥകള്‍

1. ഒരുപാവം വിശ്വാസി

രണ്ടായിരത്തി പത്തൊമ്പത് ഡിസംബര്‍ ഇരുപത്തി ആറ് – സൂര്യഗ്രഹണം.  എല്ലാ അമ്പലങ്ങളും അടച്ച് താഴിട്ട് പൂട്ടിയിരുന്നത് നന്നായി, അവിടെയിരുന്ന ദൈവങ്ങളുടെയൊന്നും കണ്ണുകള്‍ പൊട്ടിപ്പോയില്ലല്ലോ….. അതുകൊണ്ട് മുന്നില്‍ വന്ന് നിന്ന്, എനിക്ക് അത്, ഇത്, മറ്റത്, മറിച്ചതൊക്കെ വേണമെന്ന് പറയുന്ന പാവത്തുങ്ങളെ  കാണാന്‍ കഴിയുമല്ലോ….. പള്ളികളൊന്നും അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകള്‍ പൊട്ടിപ്പോയിട്ടുണ്ടാകുമോ…. ഇനി അവിടെ വരുന്നവരെയൊക്കെ ആരു നോക്കുമോ, എന്തോ…..

2. തുത്തുകുണുക്കി പക്ഷി

തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടല്‍ കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്.  ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത്  മറിച്ചിടുന്ന മണ്ണിര,  ഞാനില്ലായിരുന്നെങ്കില്‍ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.

       ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു പോകും.

വിജയകുമാര്‍ കളരിക്കല്‍.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top