ജിനേഷ് മുപ്പത്തിയഞ്ച് വയസ്സ്,
ഷേര്‍ളി, ഭാര്യ, മുപ്പത് വയസ്സ്,
ജിഷ, മകള്‍, അഞ്ചു വയസ്സ്,
ഇന്ന്, നേരം പരപരാ വെളുത്തപ്പോള്‍ അവര്‍ മൂന്നു പേരും സ്വന്തം മാരുതി കാറില്‍ വീടു വിട്ടിരിക്കുകയാണ്.
പരപര വെളുക്കുമ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങുന്നതിനു വേണ്ടി ഷേര്‍ളി വെളുപ്പിന് മൂന്നു മണിക്ക് ഉണര്‍ന്നതാണ്, ആഹാരം പാകം ചെയ്യാന്‍. വീട്ടില്‍ അവരെ കൂടാതെ ജിനേഷിന്റെ അപ്പനും അമ്മയുമുണ്ട്. കറക്കുന്നൊരു പശുവും മൂന്ന് ആടുകളും കുരയ്ക്കുക മാത്രം ചെയ്യുന്നൊരു നായയും എവിടെ നിന്നോ ഒരു പൂച്ചത്തള്ളയെത്തി പെറ്റുപെരുകി ഇപ്പോള്‍ നാലു പൂച്ചകളും മുന്നു പൂച്ചകുട്ടികളുമടങ്ങുന്നൊരു പൂച്ച ഫാമിലിയുമുണ്ട്.
മൂന്നു മണിക്ക് ഷേർളിയെ ജിനേഷാണ് വിളിച്ചുണര്‍ത്തിയത്. അതിന്
ശേഷം അവനും ഉറങ്ങിയിട്ടില്ല. അവനും വെളുപ്പിന് ചെയ്യാന്‍ വീട്ടു ജോലികളുണ്ട്.
ഇരുവശവും തളര്‍ന്നു മേലോട്ട് നോക്കി കിടക്കുന്ന അപ്പന്റെ ബഡ്പാന്‍ ക്ളീനിങും യൂറിന്‍ ബാഗ് ഒഴിവാക്കലും അവന്റെ ദിനചര്യകളില്‍ പെടും. അതും കഴിഞ്ഞ് തൊഴുത്ത് വൃത്തിയാക്കി പശുവിനെ കറന്നുകൊണ്ടിരുന്നപ്പോള്‍ ആദ്യ കുർബ്ബാനയുടെ പള്ളി മണി കേട്ടു. അപ്പോള്‍ മണി അഞ്ചായി.
എന്നും ആറുമണിക്ക് മുക്കിലെ പലചരക്ക് കട തുറക്കും,ജിനേഷ്
എന്നിട്ടും കച്ച വടം പരാജയമാണെന്ന് അവന്‍ പറയും, നഗരത്തില്‍ റിലയന്‍സും മറ്റു മൂന്നു കുത്തകകളും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ശേഷം.
വാഹനമുള്ളവരും മാസ ശമ്പളം കിട്ടുന്നവരും സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഉപയോഗിക്കുന്നത്. കൂലിപ്പണിക്കാരും കടം പറ്റുന്നവരുമാണ് ജിനേഷിന്റെ കസ്റ്റമേഴ്‌സ്.
അവനാണെങ്കില്‍ കപ്പയും ചേനയും ചേമ്പുമൊക്കെ ആവശ്യക്കാര്‍ വന്നു നില്‍കെ പറമ്പില്‍ നിന്നു പറിച്ചു കൊടുക്കും, (്രഷ്നസ്സിനു വേണ്ടി.
കാറ് ഹൈറേഞ്ച് വിട്ട് ഇറങ്ങുകയാണ്. മിസ്റ്റ് ലൈറ്റ് ഉണ്ടായിട്ടു കൂടി
മുന്നില്‍ പത്തടിയില്‍ കൂടുതന്‍ കാണാനില്ല. വിന്റോഗ്ലാസ് താഴ്ത്തിയപ്പോള്‍ വിറപ്പിക്കുന്ന കുളിരും.
വൃശ്ചികമാണ്. മരങ്ങള്‍ ഇലകള്‍ കൊഴിച്ച് തപസ്സ് ചെയ്യുന്നു. ചില
തൊക്കെ തപസ്സില്‍ നിന്നും ഉണര്‍ന്ന് പൂക്കള്‍ വിരിയിച്ചു തുടങ്ങിയിരിക്കുന്നു.
അതില്‍ മാവുകളും പ്ലാവുകളും കണ്ടപ്പോള്‍ ജിനേഷിന് സന്തോഷമായി. കടയില്‍ ഇനി ഫ്രഷ് ചക്കയും മാങ്ങയും വില്‍ക്കാം.
നേരം പുലര്‍ന്നപ്പോള്‍ നാട്ടിലെത്തി. ചായക്കടയിലെ സമോവറിന്റെ
തുള്ളിച്ച കണ്ടപ്പോള്‍ കട്ടന്‍ ചായ കുടിക്കാന്‍ മോഹം ജിനേഷിന്, ഷേര്‍ളിക്ക് താല്പര്യം തോന്നിയില്ല. മകള്‍ ഉറക്കവും…..
അടുത്ത പട്ടണത്തിലെത്തിയപ്പോള്‍ വെയില്‍ നാളങ്ങള്‍ ജിഷമോളെ കവിത്ത് ഉമ്മ വച്ച് ഉണര്‍ത്തി. അവരുടെ കാറിനെ കടത്തി വിടാതെ പള്ളി കഴിഞ്ഞു വന്നവര്‍ കടന്നു പോയി. ജിഷമോള്‍ക്ക് സന്തോഷമായി, അവള്‍ രണ്ടു കുഞ്ഞു ചേച്ചിമാര്‍ക്ക് ടാറ്റ കൊടുത്തു.
മൂക്കുന്ന വെയിലിലേക്ക് ഇറങ്ങി വരുന്നവര്‍ നയന സുഖം നല്‍കുന്നു
ണ്ടെന്ന് ജിനേഷിനു തോന്നി, വസ്ത്ര വൈവിധ്യത്തില്‍, നിറക്കൂട്ടുകളിൽ…
ഷേര്‍ളി കുന്നായ്മപ്പെട്ടു. പെണ്ണുങ്ങളങ്ങിനയേ കാണു എന്ന് ജിനേഷ്
അവളെ കളിയാക്കി. പ്രദര്‍ശനപരമായിട്ടുള്ളതെല്ലാം കാണാന്‍ വേണ്ടിയാണെന്നാണ് അവന്റെ വാദം.
“ഓ കണ്ടോ…!””
ആ പറഞ്ഞതില്‍ ഷേര്‍ളിയെന്ന ഭാര്യയുടെ സ്വാര്‍ത്ഥതയുണ്ടെന്ന് ജിനേഷ് ഉള്ളാലെ പറഞ്ഞു, മന്ദഹസിച്ചു.
ജിനേഷിന്റെ ആപ്പിള്‍ മൊബൈല്‍ ചുളമടിച്ചപ്പോള്‍ ഷേര്‍ളിയാണ് എടുത്തത്.
““ഹലോ.. ആരാത്…? “”
“ഞാനാ, മാളികേലെ ബിജു…”
“എന്നതാ ബിജു….? “”
“ഇന്നെന്നാ കടയില്ലേ…? .””
“ഞങ്ങളൊരു ഓട്ടിങിന് പോകുവാ…”
““എങ്ങോട്ടാ…? “”
“മഹാ നഗരത്തിലേക്ക്…”
“ഓ കലക്കി…!
യേശുദാസും ജയചന്ദ്രനും ചിത്രയും കഴിഞ്ഞ് കൊലവെറിയും അമ്മായി അപ്പം ചുട്ടതും വന്നപ്പോള്‍ ജിഷമോള്‍ തുള്ളിത്താടി.
അവള്‍ പറഞ്ഞു.
*പപ്പെ നമ്മക്ക് ഉച്ചക്ക് ഉസ്താദ് ഹോട്ടലിക്കേറിയാ മതി…”
“ഓ… ആയിക്കോട്ടെ…”
ഞായറാഴ്ച നഗരത്തിരക്കിന് വിധം മാറുന്നു, ആര്‍ത്തുല്ലസിച്ചു നടക്കുന്ന യുവത്വമാണെങ്ങും. ആര്‍പ്പുവിളിയും കുരവയിടലും നടുറോഡില്‍ത്തന്നെ.
മൊബൈലിനെ പുണര്‍ന്നും, നുകര്‍ന്നും ഉമ്മവെച്ചും….
മുട്ടിയുരുമ്മിയും തൊട്ടുതലോടിയും…
ആഘോഷിക്കുന്ന യുവത്വം.
ഹോട്ടലിലും അവര്‍ തന്നെയാണ് നിറയെ……..
ഇടയില്‍ ജിനേഷിന്റെതു പോലൊരു ഓട്ടിങ” ഫാമിലിയുണ്ട്. അവര്‍
അടുത്തടുത്തു തന്നെയാണ് ഇരുന്നത്.
അവിടെയിരുന്നാല്‍ അവര്‍ക്ക് അടുക്കള കാണാം. സുതാര്യമാക്കുന്ന
തിന്റെ ഭാഗമായിട്ട് ഗ്ലാസ് മറയേയുള്ളു…
ഭക്ഷണങ്ങള്‍ വേവുന്നതിന്റെ കൊതിപ്പിക്കുന്ന ഗന്ധങ്ങള്‍……
യൂണിഫോമിട്ട്, കിന്നരി വച്ച പാചകക്കാരും പരിചാരകരും…
ഷെഫ് ആന്റ് വെയിറ്റേഴ്‌സ്…..
ഷീയെന്ന് ബോര്‍ഡു വച്ച ടോയിലറ്റിലേക്ക് ഷേര്‍ളി നടക്കുമ്പോള്‍
ജിനേഷും മോളും ഓര്‍ഡര്‍ കൊടുക്കാന്‍ മത്സരിക്കുക തന്നെ ചെയ്തു.
മട്ടന്‍ പുലാവ്, ചിക്കന്‍ ടിക്ക, ബീഷ് ഷെസ്വാന്‍. പിഗ് വിന്താലു…..
ഷേര്‍ളി മടങ്ങിയെത്തി വളരെ നേരം കാത്തിരുന്ന ശേഷമാണ് ടേബിളി
ലേക്ക് വിഭവങ്ങളെത്തിയത്. ആ സമയം അവര്‍ അടുത്ത ടേബിളുകളില്‍ നോക്കിയിരുന്നു.
അവടങ്ങളിലെ മുഖഭാവങ്ങള്‍, കൈവേഗതകള്‍, ശബ്ദ വിന്യാസങ്ങള്‍…
തീറ്റകള്‍ക്കിടയിലും മൊബൈലില്‍ പരതി നടക്കുന്നവര്‍…..
ടേബിള്‍ വൃത്യസ്തമായ നിറങ്ങളെ, മണങ്ങളെക്കൊണ്ട് നിറഞ്ഞപ്പോള്‍ ജിഷമോള്‍ക്ക് അടക്കാന്‍ കഴിയാതെയായി.
ഷേര്‍ളി മകള്‍ക്ക് പ്ലേറ്റുകള്‍ അടുപ്പിച്ച്, വിഭവങ്ങള്‍ എടുത്തുകൊടുക്കുമ്പോള്‍ ജിനേഷിനെ ബിജു വീണ്ടും വിളിച്ചു.
** ജിനേഷേ നീ എവിടയാ…..? “”
“* ഞങ്ങള് ഭക്ഷണം കഴിക്കുവാ…. ഹോട്ടലില്‍…”
” നീയാ മെസ്സേജൊന്നു നോക്ക്…..””.
“ നോക്ക്…”
ബിജുവിന്റെ സ്വരത്തിലെ ഭാവ വൃത്യാസം ജിനേഷ് ശ്രദ്ധിച്ചു. അവന്‍
മെസ്സേജ് തുറന്നു.
-ഷേര്‍ളി ആ ഹോട്ടലിലെ ബാത്ത് റൂമില്‍ പോകുന്ന സീനുകള്‍……
അടുത്ത ടേബിളിലെ ചെറുപ്പക്കാര്‍ ഷേര്‍ളിയേയും ജിനേഷിനെയും കൌതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു.
വിഹ്വലമായ ഭീതിയോടെ ഷേര്‍ളി ആ സീനുകള്‍ കണ്ടു.
അവളുടെ തളര്‍ന്നു പോയ കൈയില്‍ നിന്നും ആപ്പിള്‍ നിലത്തു വീണ
ചില്ലുടഞ്ഞ്, ബാറ്ററിയകന്ന്, സിംകാര്‍ഡ് ദൂരേക്ക് തെറിച്ചു വീണു.
൭൭൭൭൭൭൭൭