അദ്ധ്യായം പന്ത്രണ്ട്

ഒരുദിവസത്തെ കഠിനാദ്ധ്വാനം കഴിഞ്ഞ്‌. കുളികഴിഞ്ഞ്‌, വൃത്തിയായ വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞാൽ ക്ലബ്ബിൽ എത്തുക എന്നത് ഏറിയ പങ്കും ആളുകളടെ പതിവായി മാറി.

ചായക്കടയിൽ ഇരുന്നുള്ള ഉണ്ണിയുടെ പത്രപാരായണം ക്ലബ്ബിലേക്ക് മാറിയപ്പോൾ ആളകൾക്ക് ഹര മേറി. ഉണ്ണിയുടെ നാവിലൂടെ അവർ ലോകത്തെ അറിഞ്ഞു.പല പല രാഷ്‌ട്രത്തലവന്മാരുടെ പതനങ്ങൾ, മററു ചില രുടെ ഉന്നമനങ്ങൾ, കറുത്ത വർഗ്ഗക്കാരുടെ അനിഷേദ്ധ്യ നേതാവിന്റെ ആരോഹണം, അയാളടെ ഭാര്യയുടെ അസാന്മാർഗിക ബന്ധങ്ങളെ തുടർന്നുള്ള അവരോഹണം.

ആഗോളമായി ഒരു വിശ്വാസപ്രമാണത്തിന്റെ ദാരുണമായ തകർച്ച. ലോകപോലീസുകാരുടെ പിറകിൽ തങ്ങി നിൽക്കാൻ വെമ്പൽകാണിക്കുന്ന വെളത്തവർഗ്ഗക്കാരുടെ രാഷ്ട്രങ്ങൾ……

കൊലചെയ്യപ്പെട്ട്‌ ഉത്തരത്തിൽ തൂങ്ങേണ്ടി വന്ന ഒരു രാഷ്‌ട്രത്തലവൻ, അധികാരത്തിൽ നിന്നും വലിച്ചിറക്കപ്പെട്ടവർ, കടുത്ത അഴിമതി ആരോപണങ്ങൾക്ക്‌ വിധേയരായി സ്ഥാനങ്ങൾ ഒഴിയേണ്ടിവന്നവർ…..

പക്ഷെ, നാം അധിവസിക്കുന്ന രാഷ്ട്രത്തിന്റെ അത്രയും വിവാദ കോലാഹലങ്ങൾ മറെറങ്ങും ഇല്ലായെന്നറിയുന്ന സാധാരണ പൌരന്റെ അമ്പരപ്പ്‌, ഒരു രാഷ്‌ടത്തിലെ ഉന്നതരായ രാഷ്‌ട്രീയക്കാരെല്ലാം അഴിമതിക്കാരെന്ന്‌ ആരോപിക്കപ്പെടുന്നു. ആർക്കും അതിനെ നിഷേധിക്കാൻ കഴിയാത്തവിധം തെളിവുകളും ഉണ്ടാകുന്നു. കൂടാതെ ഭരണത്തിൽ ഉരുന്നു കൊണ്ടു തന്നെ രാഷ്ട്രത്തിന്റെ രഹസ്യങ്ങളെ ശത്രുരാജ്യങ്ങൾക്ക്
ചോർത്തിക്കൊടുക്കുകയും അവർക്കിവിടെ വിധ്വംസക പ്രവത്തനങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ അനുവദിക്കുകയും കൂടി ചെയ്യുന്നു.

അപകടമരണങ്ങൾ, കൊലപാതകങ്ങൾ, തിരോധാനങ്ങൾ, ഹീനമായ മററു കൃത്യങ്ങൾ……

“ഉണ്ണിസാറെ ഇതൊക്കെ ഉള്ളതു തന്നാണോ?”

പടിഞ്ഞാറ്‌ മലകൾക്ക്‌ മറവിലേക്ക്‌ ധൃതിയിൽ മറയുന്ന സൂര്യനിൽ നിന്നും എത്തുന്ന മങ്ങിയ വെളിച്ചത്തിൽ ഉണ്ണിക്ക്‌ അയാളടെ മുഖം കാണാം. ഒട്ടിയ കവിളുകളും കുഴിയിലാണ്ട്‌ മഞ്ഞനിറം കയറിയ കണ്ണുകളും നരച്ച താടിമീശ രോമങ്ങളും ദൈന്യമായ മുഖഭാവവും ……….. ഇത്‌ ഒരു സാധാരണ പൌരന്റെ മുഖമാണ്‌, ഉണ്ണി കണ്ടറിഞ്ഞു.

“അതെ സത്യമാണ്‌…..സത്യത്തിന്റെ ഒരംശം മാത്രം …..പൂർണ്ണമായ സത്യം ഇതിനേക്കാളേറെ ബീഭത്സവും അസഹനീയവുമായിരിക്കും …..”

“ലോകം അവസാനിക്കാറായതിന്റെ സൂചനയാകാം ….?”

“അതെല്ലാം പരപ്രേരണയാലുള്ള വിശ്വാസങ്ങളാണ്‌.”

“ ഇതൊന്നും കണ്ടിട്ട്‌ ആരും കണ്ടില്ലെന്ന്‌ നടിക്കുന്നതെന്താണ്
?”

“ആർക്കും അതിലൊന്നും താല്പര്യമില്ല….സമയമില്ല…..സ്വന്തം ദേഹത്ത്‌ കുത്തി ആഴ്‌ന്നിറങ്ങുമ്പോഴേ വേദന അറിയ്യു.”

സ്വന്തം ജീവൻ പോകുമ്പോഴേ മരണത്തിന്റെ സത്യമറിയനാവൂ….ആർക്കും സ്വന്തം ജീവനേക്കാൾ വിലയതായിട്ട്
മറ്റൊന്നുമില്ല…ആർക്കും……. ഒന്നിനോടും ഒരു പ്രതിബദ്ധതയുമില്ല .

ഭാര്യ, മക്കൾ, എല്ലാം സ്വന്തം സുഖത്തിന്‌, സരകര്യങ്ങൾക്ക്

വേണ്ടിയാണ്.
മക്കളെ വളർത്തുന്നത്‌, നല്ലനിലയിലാക്കുത് നമുക്ക്‌ നന്നായി ജീവിക്കാൻ വേണ്ടിയാണ്. അല്ല്ലേ…?”

“തീർച്ചയായും”

“അത്
സ്വാർത്ഥതയാണ്. ആ കുട്ടിവ്നാം പറയും വിധത്തിൽ, നമ്മുടെ സ്വപ്നത്തിലെ പോലെ ആകാൻ വേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റി,ശാരീരിക്  പീഡകളെപ്പററി നാം ചിന്തിക്കറുണ്ടോ?”

മലകൾക്ക് മറവിലേക്ക് സൂര്യൻ പതുങ്ങി പതുങ്ങി ഇറങ്ങിപ്പോയി, ഇരുട്ടായി, രാത്രിയായി …….

കഥാകാരൻ പറഞ്ഞു.

“നാം മനുഷ്യർ പരിണാമത്തിന്‌ വിധേയരാകുകയാണ്.ഡാർവി൯ പറഞ്ഞു; കുരങ്ങിൽന്നും ഘട്ടംഘട്ടമായി പരിണമിച്ച് നിവർന്നു നടക്കുന്നവരായി, വാലില്ലാത്തവരായി, കയ്യിൽ കല്ലുകളം അസ്ഥികളും ആയുധമാക്കിയവരായി, ദേഹത്തെ പൊതിഞ്ഞിരുന്ന രോമങ്ങൾ കൊഴിയപ്പെട്ടവരായി, തല ചെറുതായി, ചെറുതായി വന്ന് സുന്ദര
മുഖത്തോടുകൂടിയവരായി, മഷ്തിഷ്കം കുറുകി വിവേവിക്ലായി,
വീണ്ടും വീണ്ടും പരിണാമത്തിൽപ്പെട്ട്‌ ചലിച്ച ചലിച്ച്……..

എവിടെയോ ഞാന്‍ വായിച്ചു. ആരോ ചോദിച്ചതായിട്ട് പരിണമിച്ച് പുരോഗമിച്ചതെങ്കിൽ മനുഷ്യൻ കഴിഞ്ഞിട്ടുള്ള പരിണാമത്തിലൂടെ എത്തിയ ജീവിയേതെന്ന്‌? എനിക്ക്‌ തോന്നുന്നത് മനുഷ്യനു ശേഷം മനുഷ്യത്വം വിട്ട മനുഷ്യരൂപി

കളാകുമെന്നാണ്. മാംസ ദാഹവും രക്‌ത ദാഹവും അധികമായി മാംസവും രക്‌തവും അമിതമായി ഭുജിച്ച്‌, അവന്റെ രൂപത്തിനും മാറ്റം വരാം. നീണ്ട ദൃംഷ്ടങ്ങളും കൂർത്ത നഖങ്ങളും ചുവന്നു തുറിച്ച കണ്ണുകളും കഠാരയേക്കാൾ മൂർച്ചയേറിയ
തേറ്റകളുമായി…….”

വഴിയിലെ വളവ്‌ തിരിഞ്ഞു കഴിഞ്ഞാൽ കിഴക്ക് വടക്കായി ഒരു മലനിറഞ്ഞ്‌ കേദാരം റിസോര്‍ട്ട്സ് കാണാറായി.വെയിൽ അതിനുമേലെ ശക്തിയായി വീഴുന്നുണ്ട്‌.

“അങ്കിൾ സ്നേഹമെന്നാൽ എന്താണ്‌?”

ഉണ്ണി എമിലിയെ ശ്രദ്ധിച്ചു. അവളടെ കണ്ണുകളിൽ നിഷ്കളങ്കമായ 
ഭാവമാണ്‌. അവൾ എസ്തേറിനേക്കാൾ വെളിത്തിട്ടാണ്. ഒൻപതാം തരത്തിലെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴേക്കും അമ്മയേക്കാൾ വളർന്നിരിക്കുന്നു. പിതാവിന്റെ പ്രകൃതിയാണ്‌ അവൾക്ക് പക്ഷെ, ബുദ്ധിയും ഒതുക്കവും ശാലീനതയും അമ്മയുടേതാണ്‌.

എല്ലാ ഞായറാഴ്ചകളിലുമുള്ള കുട്ടികളുടെ ക്ലബ്ബൽ ഒത്തു കൂടുകയും കുട്ടികളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ്‌ ഉണ്ണിക്ക്‌ എമിലിയെ അടുത്തറിയാൻ കഴിഞ്ഞത്‌. അമ്മയ്ക്ക് ഏററ ദുരന്തം വഴി അവളിലേയ്ക്ക വന്നുപെട്ട ജീവിത സാഹചര്യത്തിൽ വളരെ ദു:ഖമുണ്ട്‌. പക്ഷെ, അമ്മയെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്പ. അമ്മയുടെ വേദനകളെ കണ്ടറിയുകയും സാന്ത്വനപ്പെടുത്താൻ മുതിരുകയും ചെയ്യാറുണ്ട്‌.അവളുടെ പിതാവിന്റെ സ്ഥാനത്ത്‌ വിത്സൻ ഡിക്രൂസിനെ
അവരോധിച്ചതിൽ യാതൊരു വികാരവുമില്പ. പക്ഷെ, അയാളെ നേരിൽ കാണുന്നതു പോലും വെറുപ്പായിരിക്കുന്നു. അമ്മയോടു ചെയ്ത ക്രൂരതയെക്കാളേറെ അയാൾ തുടർന്നു വരുന്ന ജീവിതശൈലിയോട്‌ യോജിക്കാൻ കഴിയാത്തതിനാലാണ്‌.

കുട്ടികളടെ ക്ലബ്ബിലെ ഒത്തുചേരലുകൾക്ക്‌ രസമേറ്റുവാനാണ്‌ ഉണ്ണി കഥ പറഞ്ഞു തുടങ്ങിയത്‌ , വിക്രമാദിത്യകഥകൾ, അറബിക്കഥകൾ, പുരാണകഥകൾ, അപദാനകഥകൾ ഒക്കെ

കഴിഞ്ഞിരിക്കുന്നു, അക്കഥകൾ വഴി കുട്ടികളുടെ മനസ്സിൽ ആഴത്തി; തന്നെ ഉണ്ണി സ്ഥാനം നേടി കഴിഞ്ഞിരിക്കുന്നു.

അന്നത്തെ ക്ലബ്ബ്‌കഴിഞ്ഞ്‌ മടങ്ങുമ്പോൾ ഉണ്ണിക്കൊപ്പം എമിലി നടന്നു.

“അങ്കിൾ!”

“രണ്ടു വ്യക്തികൾ തമ്മിലുണ്ടാകുന്ന ഇഷ്ടമാണ്‌ സ്നേഹം. പക്ഷെ, ആ ഇഷ്ടം കൊടുക്കുന്നതിലായിരിക്കണം, വാങ്ങുന്നതിലായിരിക്കരുത്‌.”

പെട്ടന്ന് റോഡരുകില്‍ നിന്ന എമിലിയെ വിട്ട്‌ ഉണ്ണി കുറെ നടന്നതായിരുന്നു. പക്ഷെ, അവളെ ഒപ്പം കാണാത്തതിൽ തിരിഞ്ഞുനിന്നു. വീണ്ടും അവൾക്കരുകിലെത്തി.

അവളടെ കണ്ണുകൾ നിറഞ്ഞുവരുന്നത്‌ കണ്ടു.

“മോൾക്കെന്താണ്‌ പററിയത്‌?”

അവൾ മുഖം പൊത്തി ഏങ്ങലടിച്ചു.

അവരുടെ വഴി വിജനമായിരുന്നു. വഴിയോരത്തെ വലിയ ഒരു മരത്തിലേക്ക്‌ ഉണ്ണി നീങ്ങിനിന്നു. അവളെ തണലിൽ ഒരു വേരിൽ ഇരിക്കാൻ പ്രേരിപ്പിച്ചു.

കൈകളിൽ മുഖം പൂഴ്‌ത്തി കുറെ സമയം അവൾ കരഞ്ഞിരുന്നു.

ഉണ്ണിക്ക്‌ ഒന്നും മനസ്സിലായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ മററാരെങ്കിലും കാണുന്നതിനിടയായാൽ ഉണ്ടാകാവുന്ന തെററിദ്ധാരണയെ ഓർത്ത് വിഷമിക്കുകയും ചെയ്തു.

അവളുടെ ഏങ്ങലടിയുടെ ശബ്ദം കുറഞ്ഞു കുറഞ്ഞുവരികയും,

കരച്ചിൽ നിർത്തി മുഖമുയർത്തുകയും ചെയ്തു.

“എന്താണ്‌ മോളെ….”

“അയാൾ എന്നെ സ്നേഹിക്കുകയായിരുന്നില്ല അങ്കിൾ……

ഇഷ്ടമുണ്ടെന്നു കാണിച്ചിട്ട്‌ എന്നിൽ നിന്നും എല്ലാം തട്ടിപ്പറി

ക്കാൻ
ശ്രമിക്കുകയായിരുന്നു….”

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു വന്നു. സത്യത്തിൽ അവന് അപ്പോൾ അവളെ കാണുമ്പോലെയാണ്‌ തോന്നിയത്‌.

എമിലിയിപ്പോൾ കൊച്ചു കുട്ടിയല്ല. പ്രായമായ പെൺകുട്ടിയാണ്‌. അവളടെ കണ്ണുകളിലെ അഗാധനീലിമയും ,

കവിളകളിൽ പടർന്നിരിക്കുന്ന ചെന്നിറവും, ഈർപ്പമാർന്ന അധരങ്ങളുടെ വിറയലും, ദേഹത്തിന്‌ വന്നു കൊണ്ടിരിക്കുന്ന

പരിണാമങ്ങളം …….

എമിലിയെന്ന പെൺകുട്ടി സ്ത്രീയാവുകയാണ്‌ !

“അങ്കിൾ.. സത്യമായിട്ടും ഞാം ചീത്തയായിട്ടില്ല…..സത്യം …… സത്യമായിട്ടും ഞാൻ വെയിസ്റ്റായിട്ടില്ല.*

-ചീത്തയാവുകയെന്നോ, വെയിസ്റ്റാവുകയെന്നോ ഉള്ളതൊന്നും നിത്യമായ ചൈതന്യത്തിന്‌ മുന്നിൽ, പ്രകൃതിനിയമത്തിന്‌ മുന്നിൽ ഒന്നുമല്ല. നിന്റെ ശാരീരികമായ ആവശ്യങ്ങളാണ്‌. പക്ഷെ, അതുകൾ നിറവേററപ്പെടേണ്ടത്‌ നിന്റെ മാനസികമായ ശാരീരികമായ സമ്മതത്തോടുകൂടിയായിരിക്കണം എന്നുമാത്രം. നാം കാണുന്നതും അറിയുന്നതുമായ ചട്ടങ്ങളും നിയമങ്ങളും സമൂഹത്തിന്റേതാണ്‌. ഒരു പരിധിവരെ ഈ സമൃഹത്തിന്റെ നിലനില്പു തന്നെ അലിഖിതമായ ഇപ്രകാരമുള്ള കുറെ നിയമങ്ങളുടെ തണലിലാണ്‌.

പക്ഷെ, ഉണ്ണി അവളോടത്‌ പറഞ്ഞില്ല.

“ മോളേ….”

അവൾ ഉണ്ണിയുടെ കണ്ണുകളിൽ നോക്കിയിരുന്നു. അവന്റെ മുഖത്തെ പ്രസന്നതയും, നേർത്ത പുഞ്ചിരിയും അവളിലേക്ക്‌സാന്ത്വനമായി ഒഴുകിയെത്തി.

“സത്യങ്ങളെ നമുക്ക് കാണാൻ കഴിയണം, അതിനാണ്‌ നാം പഠിക്കുന്നത്‌… അതിനാണ്‌ നമുക്ക വിവേകമുണ്ടായിരിക്കുന്നതും.”

അവേക്ക് തണലായി നിന്നിരുന്ന വൃക്ഷച്ചുവട്ടിലേക്ക്‌എവിടെ നിന്നോ, ഒരു കുളിർ തെന്നൽ പാറിയെത്തി. ഉഷ്‌ണത്തിൽ, വിയർപ്പിൽ വിർപ്പുമുട്ടിയിരുന്ന അവരുടെ ദേഹത്തിന് തണുപ്പ്‌ നൽകി. ദേഹം തണുത്തു, മനസ്സും തണുത്തു.

@@@@@




അദ്ധ്യായം പതിനൊന്ന്

“കഥാകാരാ താങ്കളുടെ കഥാനായകൻ പറഞ്ഞില്ലെ, എസ്‌തേ

റിന്റെ പക്കൽ നിന്നും ഒന്നും ആവശ്യപ്പെട്ടില്ലെന്ന്,
അത്‌ സത്യമാണെന്ന്‌ ഞങ്ങൾ വിശ്വസിക്കണമോ? താങ്കൾ വിശ്വ

സിക്കുന്നുണ്ടോ?”

വ്യാസൻ സമൂഹത്തിന്‌ നടുവിൽ നിശ്ശബ്‌ശ്രദ്ധിച്ചത്‌. അവൾ സുന്ദരിയാണ്‌. കട്ടിയേറിയ ഗ്ലാസ്സുള്ള കണ്ണടയും ഒരു ജീനിയസ്സിന്റെ നോട്ടവും, മാറിൽ അടക്കപ്പിടിച്ചിരിക്കുന്ന ഫയലും ഘനമുള്ള പുസ്‌തകവും. അയാൾക്ക് അവളെ ഇഷ്ടമായി. സമൂഹം അവളെ ശ്രദ്ധിച്ചു.

അവൾ വൃത്തിയായി വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും സരന്ദര്യ വർദ്ധകവസ്തുക്കൾ ഉപയോഗച്ചിരുന്നില്ല. എന്നിട്ടും അവൾ

ആകർഷകയാണ്‌.. വെളത്തനിറവും കറുത്ത് ഇടതൂർന്ന നീള മേറിയ മുടിയും പ്രസന്നമായ മുഖവും; പക്ഷെ,
കൺ തടത്തിൽ കൂട്ടുകൂടിയിരിക്കുന്ന കറുപ്പ്‌ വിഷാദത്തെ സൂചിപ്പിക്കുന്നതാണ്‌.

അവളെ വേദനിപ്പിച്ച കഥയിലേക്ക്‌ വ്യാസന്റെ, സമൂഹത്തിന്റെ കാതുകൾ അടുത്തടുത്തു ചെന്നു. സമ്പന്നവും സാംസ്‌കാരിക പൂർണവുമായ ഒരു കൊച്ചു പട്ടണം.

ബാലപാഠങ്ങൾ മുതൽ സാങ്കേതികജ്ഞാനം കിട്ടാവുന്നതു വരെയുള്ള വിദ്യാലയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ശ്രേഷ്ഠമായ

വ്യാപാരകേന്ദ്രങ്ങൾ, പ്രശാന്തവും സുന്ദരവുമായ ഗ്രാമീണമായ

അന്തരീക്ഷം പട്ടണത്തെ ചുററിയും …

ഒരിക്കൽ പോലും സാമുദായികമോ; മതപരമോ ആയി സംഘർഷമുണ്ടാക്കാത്ത ജനത …….. അടുത്ത പട്ടണങ്ങളിൾ

നിന്നും, ഗ്രാമങ്ങളിൽ നിന്നും എത്തുന്നവർക്കു വേണ്ടി ഉത്സവ

ങ്ങളും പെരുന്നാളകളം വിരുന്നുകളം നടത്താറുള്ള ജനത .

അങ്ങിനെയുള്ള ഒരു കൊച്ചുപട്ടണത്തിലെ കോളേജ്‌ അദ്ധ്യാപകന്റെ മകളായിട്ടാണ്‌ ആ പെൺകുട്ടി ജനിച്ചത്‌, വളർന്നത്‌ …..

വളർന്നപ്പോൾ അവൾ സുന്ദരിയായി, സുശീലയായി…

തികച്ചും യാദ്യച്ഛികമായൊരു നിമിഷത്തിൽ അവളടെ മനസ്സിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി വന്നു. അവന്റെ ജ്വലിക്കുന്ന കണ്ണുകൾ, കറുത്ത് നീണ്ട താടി…..

അവന്റെ കണ്ണുകളിൽ നോക്കിയിരിക്കാൽ അവൾക്ക് ഏറെ ഇഷ്‌ടമായിരുന്നു. അങ്ങിനെ, അങ്ങിനെ നോക്കിയിരിക്കെ, അവൻ അവളെക്കുറിച്ച്‌ കവിതകളെഴുതി.

ആ കവിതകൾ അവൻ പൊതുസ്റ്റേജുകളിൽ ഉജ്വലമായി

തന്നെ ചൊല്ലമ്പോൾ സദസ്റ്റിന്റെ മുൻ നിരയിൽ തന്നെ
അവൾ കേട്ടിരുന്നു.

പെണ്ണെ, നീ ജ്വലിക്കുന്ന അഗ്നിയാണ്‌, ആ അഗ്നി കടം കൊണ്ടിട്ടാണ്‌ ഞാൻ ചൂടായി നിൽക്കുന്നത്‌,

പെണ്ണെ, നീ കൊടും ശൈത്യമാണ്‌, നിന്റെ കുളിർമയിലാണ്‌ എനിക്ക്‌ പുതപ്പിൽ മൂടി ഉറങ്ങാൻ കഴിയുന്നത്‌,

പെണ്ണെ,
നീ കാലവർഷമാണ്‌, നിന്നിലെ ഈർപ്പത്തി ലാണെന്നിൽ കവിത മുളക്കുന്നത്‌,

പെണ്ണെ, നീ വസന്തമാണ്‌, അതുകൊണ്ടാണെന്റെ കവിതകൾ പൂക്കളായി വിരിയുന്നത്,

പെണ്ണെ, നീ സുഗന്ധമാണ്‌, അതുകൊണ്ടാണ്‌ ഇവിടെ നറുമണം നിറയുന്നത്‌.

പെണ്ണെ, നിന്റെ കൈവിരലുകളാൽ എന്റെ ഹൃദയ വീണയിൽ മീട്ടുന്നതിനാലാണെനിക്ക്‌ പാടാൻ കഴിയുന്നത്‌,

പെണ്ണെ, നീ എന്റെ സിരകളിലൂട രക്തമായിട്ടൊഴുകുന്നതു കൊണ്ടാണെനിക്ക്‌ ജീവനുണ്ടായിരിക്കുന്നത്‌,

പെണ്ണെ, നിന്റെ മാംസം എന്നിലുള്ളതുകൊണ്ടാണ്‌ എനിക്ക്‌ രൂപം ഉണ്ടായിരിക്കുന്നത്‌,

പെണ്ണെ, നീയൌണ്ടായിരിക്കുന്നതുകൊണ്ടാണ്‌ ഞാനും ഉണ്ടായിരിക്കുന്നത്‌,

പെണ്ണെ, നീ പ്രകൃതിയും വികൃതിയും പ്രപഞ്ചവും അരുപിയും  സത്യവും അസത്യവും ……

അവന്റെ കവിതകൾ കേട്ട്, ചൂട് തട്ടി മഞ്ഞുരുകി ഗംഗയിലൂടെ ഒഴുകും പോലെ അവൾ ഉരുകി ഒലിച്ചിറങ്ങി അവനിലൂടെ പടർന്ന് ഒഴുകി, അവന് ചൂടം,
തണുപ്പും. ഈർപ്പവും വസന്തവും സുഗന്ധവുമായി…

അവൻ വിണ്ണിലൂടെ പറന്നു, പറന്നു, കവിയായി…..

അവന് സ്വായത്തമായ കനത്ത ചിറകുകളാൽ പറന്ന്‌, പറന്ന്‌, വൻമരങ്ങളും മലകളും നദികളും , കടലുകളും താണ്ടിയപ്പോൾ അവനു കീഴെയിലൂടെ പലപല ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും രാഷ്‌ട്രങ്ങളും പിറകോട്ട് പോയി.

ആ യാത്രയിൽ അവന്‌
ചൂടായി തണുപ്പായി സുഗന്ധമായി വളരെ വളരെ പെൺട്ടികളുണ്ടായി,

വിങ്ങികരഞ്ഞ ആ പെൺകുട്ടിയുടെ തോളിൽ തട്ടി വ്യാസൻ സമാധാനിപ്പിച്ചു.

“ഇത്‌
നമുക്കുണ്ടായ അപചയമാണു കുട്ടി… … കരയരുത്‌, കരഞ്ഞിട്ട്‌ കാര്യവുമില്ല… … നമ്മളെ, വ്യക്തികളെ, നമ്മുടെ കുടുംബങ്ങളെ, സമൂഹത്തെ, ഗ്രാമത്തെ, രാജ്യത്തെ കീഴടക്കിയ ദുരവസ്ഥയാണത്‌…..”

സാന്ത്വപ്പെടത്താൻ ഒരമ്മ അവളെ കൈക്കൊണ്ടു. മുറിയിലെ ഒഴിഞ്ഞ കോണിലുള്ള ഇരുപ്പിടത്തിനടുത്തേയ്ക്കവർ നീങ്ങി.

വ്യാസൻ ഉയർന്ന പീഠത്തിൽ കയറി നിന്നു. സമൂഹം അയാളെ കേൾക്കാനായി ചെവിയോർത്തു നിന്നു.

“കൂട്ടായ്മയിലുള്ള ജീവിതമാണ്‌ മനുഷ്യന്‌ പ്രകൃതി ഒരുക്കിയിരിക്കുന്നത്‌. പ്രാഥമികമായി വ്യക്തികൾ, വ്യക്തികൾ ചേർന്നുള്ള കടുംബങ്ങൾ, കുടുംബങ്ങൾ ചേർന്നുള്ള സമൂഹങ്ങൾ, സമൂഹങ്ങൾ ചേർന്നുള്ള ഗ്രാമങ്ങളും പട്ടണങ്ങളും, രാഷ്‌ട്രങ്ങളും. രണ്ടു വ്യക്തികൾ തമ്മിലുള്ള ആകർഷണത്തിൽ നിന്നുമാണ്‌ ബന്ധങ്ങൾ തുടങ്ങുന്നത്‌ .ആ വ്യക്തികൾ സ്ത്രീയും പുരുഷനുമാകുമ്പോൾ കുടുംബം ജനിക്കുകയായി. ആ കുടുംബത്തിൽ അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ, എന്നിവരുണ്ടാകുന്നു. പല പല കുടുംബങ്ങൾ ചേരുമ്പോൾ അമ്മാവൻ, അമ്മായി തുടങ്ങിയ മററു ബന്ധുക്കൾ ഉണ്ടാകുന്നു.

ഇവരുടെ പരസ്പര സഹകരണത്തിൽ നിന്നും പരസ്പര കരുതലുകളിൽ നിന്നും സ്നേഹമുണ്ടാകുന്നു. ആ സ്നേഹത്താൽ ബന്ധങ്ങൾ കൂടുതൽ ദ്ദൃഢമാകുന്നു. കുടുംബങ്ങളുടെ ദൃഡമായ ബന്ധങ്ങൾ സമൂഹത്തെ ശക്തമാക്കുന്നു. ബന്ധങ്ങൾ ഏറുകയും ദൃഢതരമാക്കുകയും ഒരു സമൂഹം മുഴുവൻ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോൾ ഒരാൾക്ക്‌ മറെറാരാളെ വേദനിപ്പിക്കാൻ കഴിയില്ല. അഥവാ ഒരാൾ മറെറാരാളെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ അവൻ സമൂഹത്തിൽ ഒററപ്പെടുകയും , ഒററക്കെട്ടായി നിൽക്കുന്ന സമൂഹം അവനെ നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യും. മുതിർന്ന വ്യക്തികളുടെ ഈ നന്മകൾ കണ്ടാണ്‌ കുടുംബത്തിൽ, സമൂഹത്തിൽ, വളരുന്ന കുട്ടികൾ ജീവിതപാഠങ്ങൾ പഠിക്കുന്നത്‌. അങ്ങിനെ ഉള്ളൊരു കുട്ടിക്ക്‌ അവന്റെ അമ്മയുടെ, സഹോദരിയുടെ, വേദ

നകളെ സന്തോഷങ്ങളെ തിരിച്ചറിയാൻ കഴിയുന്നു. അവന്റെ അമ്മയിലൂടെ, സഹോദരിയിലൂടെ സമൂഹത്തിലെ എല്ലാ സ്ത്രീകളെയും അറിയാൻ കഴിയുന്നു. അങ്ങിനെ തിരിച്ചറിവുള്ള

ഒരാൾക്ക്‌ ഒരിക്കലും ഒരു പെൺകുട്ടിയെ വേദനിപ്പിക്കാനാവില്ല.

പക്ഷെ,  പ്രാഥമികമായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം തന്നെ വെറുമൊരു കരാറിന്റെ അടിസ്ഥാനത്തിലുള്ള ഒത്തുചേരലായി, മാനസികമായ, ശാരീരികമായ ആകർഷണത്തേക്കാൾ പ്രാധാന്യം ധനത്തിനായി. കൈനിറയെ പണവുമായി എത്തുന്നുവെങ്കിലും സ്ത്രീ പുരുഷന്റെ അടിമയായി അവന്‌ സുഖം പകരാനുള്ള, വിഴുപ്പുകൾ അകററാനുള്ള, സൌകര്യങ്ങൾ ശ്രദ്ധിക്കാനുള്ള ജീവനക്കാരി മാത്രമാകുന്നു. ഈ അന്തരീക്ഷത്തിലേക്ക്‌ പിറന്നുവരുന്ന കുട്ടിക്ക്‌ സ്‌നേഹമെന്നത്‌ രണ്ടു പദങ്ങൾ ചേർന്നൊരു വാക്കായി, അർത്ഥം ഗ്രഹിക്കാനാവാത്ത ദുരൂഹതയായി മനസ്സിൽ വിങ്ങി നിറയുന്നു. ശൈശവം കഴിയുമ്പോൾ അവൻ ബോർഡിംഗിലെ സംഘങ്ങളിൽ, അസാന്മാർഗ്ഗികതകളിൽ, ശ്വാസം മുട്ടലുകളിൽ മനസ്സും ചൈതന്യവും നഷ്‌ടപ്പെട്ട്‌ മൃഗീയമായ വികാരങ്ങളും ചേതനകളമുള്ളവനായി തീരുന്നു . ….

“പുരോഹിതരെ നിങ്ങൾക്ക്‌ ഇതിനെതിരെ പ്രതികരി ക്കാനാകുമോ?”

നിശ്ശബ്‌ദമായിരുന്ന സമൂഹത്തിൽ കലർന്നിരിക്കുന്ന
പുരോഹിതരെ . …. സമൂഹം പാർശ്വങ്ങളിലേയ്ക്കൊതുക്കി മുറിയുടെ നടുവിൽ ശ്രദ്ധിക്കത്തക്ക വിധമാക്കി നിർത്തി. അവർ വിശേഷപ്പെട്ട വസ്ത്രങ്ങളിൽ, രൂപത്തിൽ, ഭാവത്തിൽ………

“ഇല്ല. നിങ്ങളെ കൊണ്ടാവില്ല, കാരണം നിങ്ങൾ ചട്ടുകങ്ങളാണ്‌.”

വ്യാസൻ വീണ്ടും കഥയിലേക്ക്‌ മടങ്ങി.

അന്നത്തെ സായാഹ്നം ഉണ്ണി സുഹൃത്തുക്കൾക്കായിട്ട്
പങ്കിട്ടു കൊടുത്തു. ദിനപത്രത്തിന്റെ ഒരു വാർത്ത അവക്കായി വായിച്ചു.

പേജറും സെല്ലുലാർ ഫോണുകളും ഉപയോഗിച്ച്‌ ഗുണ്ടായിസവും പെൺവാണിഭവും നടത്തുന്ന സംഘം പോലീസ്‌ വലയിലായി. നഗരം കേന്ദ്രമായി നടക്കുന്ന ഈ അന്തർജില്ല സംഘത്തിലെ പ്രധാനികളിൽ ഒരാളെ പിടിക്കാൻ കഴിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നഗരത്ത്‌ ഗീതാഞ്ജലിറോഡിൽ ഒരു വാടകവീട്ടിൽ നിന്നുമാണ്‌ പ്രതികളെ പിടികൂടിയത്‌. ഇതുസംബന്ധിച്ച്‌ നാലു സ്ത്രീകളെയും അമ്പത്‌ പുരുഷന്മാരെയും നഗരത്തിന്റെ പല

യിടങ്ങളിൽ
നിന്നുമായിട്ട് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

നഗരത്തിലൂടെ ഒരു മാരുതികാർ വെവ്വേറെ നമ്പറുകളിൽ ഓടുന്നത്‌ കണ്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ്‌ ഈ ഗുണ്ടാ പെൺവാണിഭസംഘത്തെ വീഴ്‌ത്താൻ കാരണമായത്‌.

മറെറാരു കേസിൽ ഇടപെട്ട്‌ ഈ കാർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതേ പിൻ തുടർന്നാണ്‌ ഗീതാഞ്ജലി റോഡിലുള്ള വാടക വീട്ടിൽ നിന്നും പ്രധാന പ്രതിയെ അറസ്റ്റ്‌ ചെയ്യാൻ കഴിഞ്ഞത്‌. ഇവിടെ നിന്നും കണ്ടെത്തിയ പേജറിൽ വരുന്ന സന്ദേശങ്ങൾ വഴിയായിരുന്നു മററുള്ളവരെ പിടിച്ചത്‌. സ്ത്രീകളെ ആവശ്യപ്പെട്ടു കൊണ്ടും , കൊണ്ടു വരുന്നതു സംബന്‌’ധിച്ചും ഒട്ടേറെ സന്ദേശങ്ങൾ വന്നിരുന്നു. മദിരാശിയിൽ നിന്നു
പോലും സ്ത്രീകളെ കൊണ്ടുവരുന്നതായാണ്‌ അറിവ്. ഗുണ്ടായിസവും പെൺ വാണിഭവും മയക്കു മരുന്നു കടത്തും ഉൾപ്പെട്ട്‌ നാലു ക്രിമിനൽ സംഘങ്ങൾ ഉൾപ്പെടുന്നതാണ്‌ ഈ വലയെന്ന്‌ പോലീസ്‌കമ്മീഷണർ പറഞ്ഞു. നഗരം കേന്ദ്രമാക്കിയാണ്‌ ഈ അന്തർജില്ലാസംഘം പ്രവത്തിക്കുന്നത്‌. വേശ്യാവൃത്തിക്ക്‌ സംരക്ഷണം നൽകുന്നതിന് ഈ ഗുണ്ടാസംഘം സ്ത്രീകളിൽ നിന്നും കമ്മീഷനും വാങ്ങുന്നുണ്ട്‌.

ആധുനിക വാർത്താ വിനിമയ സംവിധാനത്തോടെയുള്ള ഇത്തരം പ്രവത്തനങ്ങൾ വന്നതോടു കൂടി സാധാരണ കാണാറുള്ള വേശ്യാലയങ്ങൾ ഇല്ലാതായിരിക്കുന്നു. ഇതോടെ അനാശാസ്യ പ്രവത്തനങ്ങൾക്കെതിരെ നടപടികളെടുക്കാൻ നിലവിലുള്ള നിയമം അപര്യാപ്തമായിട്ടണ്ടെന്നും പോലീസ്‌കമ്മീഷണർ പറഞ്ഞു.

വ്യാസൻ വായന നിർത്തി സമൂഹത്തെ നോക്കി. മ്ലാനവും, വീര്യം നഷ്‌ടപ്പെട്ടവരുമായ സമൂഹം തലകുമ്പിട്ട്‌ ഇരുന്നു. അവരുടെമേൽ  തന്റെ ആധിപത്യം സ്ഥാപിക്കാനായതിൽ ഉള്ളാലെ കുറച്ച്‌ ഹുങ്ക് രൂപം കൊള്ളന്നത്‌ വ്യാസന്‌ അറിയാന്‍

കഴിയുന്നു. അത്‌ കണ്ടെത്തി ആസ്വദിക്കാനായപ്പോൾ 
സന്തോഷവും.

@@@@@




അദ്ധ്യായം പത്ത്

ആഹാരം കഴിഞ്ഞ്‌ ഹാളിൽ ഒത്തു കൂടിയ സമൂഹത്തിന്റെ സുസ്മേരവദനങ്ങൾ കണ്ടപ്പോൾ വ്യാസന്‌ സംതൃപ്തിയായി.

അവരിൽ, പുരുഷന്മാരിൽ ഏറിയ പങ്കും ഭക്ഷണശേഷം സിഗറററ്‌, ബീഡി അല്ലെങ്കിൽ മുറുക്കാൻ തുടങ്ങിയ ലഹരി പദാത്ഥങ്ങൾ ഉപയോഗിക്കുകയും സിരകളെ ഉണർത്തുകയും അതുവഴി സമ്മർദ്ദത്തിൽ
നിന്നും മോചിതരാവുകയും ചെയ്തിട്ടുള്ളതായി മുഖങ്ങൽ കണ്ടാൽ തിരിച്ചറിയാം .

വൈദ്യുതിയും എത്തിയിരിക്കുന്നു. വിയർത്തൊട്ടിപ്പിടിച്ചിരുന്ന വംസ്ത്രങ്ങളെ ഉണക്കി ശരീരത്തു നിന്നും വേർ പെടുത്തി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ശാന്തമായൊരു അന്തരീക്ഷം തന്നെയാണ്‌. വ്യാസൻ ഉച്ചഭാഷിണി പ്രവത്തിപ്പിക്കാൻ അനുവാദം കൊടുത്തു കൊണ്ട്‌ കസേരയിൽ നിന്നും ഏഴുന്നേററു. സമൂഹത്തെ അപ്പാടെ ഒരിക്കൽ വീക്ഷിച്ച്‌, ഒരു മന്ദസ്മിതം പൊഴിച്ചു, പതിഞ്ഞ ദൃഢമായ സ്വരത്തിൽ പറഞ്ഞു തുടങ്ങി.

“നാം വീണ്ടും മുഖ്യകഥാധാരയിലേക്ക് വരികയാണ്‌.”

സമൂഹം ഉത്‌കണ്ണയോടെ വ്യാസനെ നോക്കിയിരുന്നു.

അയാൾ കഥ തുടർന്നു..

തെളിഞ്ഞ അന്തരീക്ഷമാണ്‌. തലേന്നാൾ അപ്രതീക്ഷിതമായിട്ടൊരു മഴ ലഭിക്കുമോ എന്ന്‌ കരുതിയിരുന്നതാണ്‌. അത്രമാത്രം കാർമേഘങ്ങളാണ്‌ എവിടെനിന്നോ എത്തി മലകൾക്ക് മുകളിൽ തമ്പടിച്ചിരുന്നത്‌. രാത്രിയിൽ ഏറെ കാത്തു നിൽക്കാതെ എവിടെ നിന്നോ എത്തിയ ആ അതിഥികൾ മറേറതോ ഗൃഹത്തിലേക്ക്‌ പൊയ്ക്കളഞ്ഞു.

പാതിരാ കഴിഞ്ഞപ്പോൾ ശൈത്യത്തിന്റെ പൂമഴ തുടങ്ങി. വെളപ്പാൻ കാലമായപ്പോൾ പാൽ മഴപോലത്‌  പെയ്തു തുടങ്ങി.

ഉണ്ണിയുടെ ഉറക്കം ഗാഢമായിരുന്നില്ല. എങ്കിലും അതിന്റെ ക്ഷീണം തോന്നുന്നില്ല. ഇന്നലെ സ്വെററർ കൈത്തണ്ടിൽ തൂക്കിയാണ്‌ ഓഫീസിൽ വന്നത്‌. ഇന്നു ധരിച്ചും.

എസ്തേർ കടുത്ത മഞ്ഞനിറത്തിലുള്ള ഷാൾ പുതച്ചപ്പോൾ മുഖവും പീതവർണ്ണമായി.

തലേന്നാൾ അവരിരുവരും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി കുറെ സമയം ഒരുമിച്ച്‌ മലഞ്ചരിവിലൂടെ നടക്കുകയും ഉണ്ടായി. തെക്കെ മലയുടെ കിഴക്കുതെക്ക്‌ ചരിവിൽഅശേഷം കാടുകളില്പ. മൈതാനം പോലെ, പുല്ലു നിറഞ്ഞതുമാണ്‌. മാനമാകെ കാറകൊണ്ടിരുന്നതിനാലും ഏവിടെ നിന്നുംഒരു ചെറു കാററുപോലും എത്താതിരുന്നതിനാലും ഉഷ്‌ണമുണ്ടായിരുന്നു.

വളരെനേരം ഒത്ത്‌ ഉണ്ടായിരുന്നിട്ടം, അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല; സ്വന്തമായുള്ള സ്വപ്‌നത്തിൽ അങ്ങിനെ, അങ്ങിനെ…

അപൂർവ്വമായിട്ട്‌ രണ്ടോ മൂന്നോ പ്രാവശ്യം കണ്ണുകൾ ഇടഞ്ഞു
നിൽക്കുകയയണ്ടായി. എന്നിട്ടും അവർ അപരിചിതരെപ്പോലെ, ഒന്നു പുഞ്ചിരിക്കാൻ
കൂടി തയ്യാറാവാതെ…

ഇപ്പോൽ ഓഫീസിലെത്തിയിട്ടും സ്വന്തം ജോലികളിൽ വ്യാപൃതരാവാൻ ശ്രദ്ധിക്കുകയല്ലാതെ മറെറാന്നും ശ്രദ്ധിച്ചില്ല. മാനേജർ മേശമേൽ എത്തിച്ചു വച്ചിരുന്ന, ട്രാഫ്‌ററ് ചെയ്ത ലെറററുകൾ എസ്തേർ സശ്രദ്ധം വായിച്ചു, ടൈപ്പ്‌ ചെയ്യുന്നതിന്‌ തുടങ്ങുകയും ചെയ്‌തു. ഉണ്ണി കണക്ക്‌ പുസ്തകത്തിന്റെ മുഷിഞ്ഞ താളകളിൽ അക്കങ്ങളെഴുതി കൂട്ടാനും….

പക്ഷെ, അവന്‌ അധികസമയം തുടരാനായില്ല. പുസ്തകമടച്ചു വച്ച് സാവധാനം എസ്‌തേറിനടുത്തെത്തി. അവക്ക്‌ മുന്നിൽ മേശമേൽ ചാരി നിന്നു. അവൾ തലയുയർത്തി, വളരെ സാവധാനം തന്നെ. പക്ഷെ, ഉണ്ണി അവളടെ കണ്ണുകളിൽ പ്രതീക്ഷിച്ചയാതൊരു വികാരവും കണ്ടില്ല. അവളടെ കണ്ണു ശൂന്യമായിരുന്നു. അവന്റെ കണ്ണുകളിൽ നിന്നും വേർപെടുത്താനാവാതെ നോക്കിയിരുന്നുവെന്നു
മാത്രം
.

ജനാലവഴി വന്നിരുന്ന മഞ്ഞവെയിൽ മാഞ്ഞു പോയിരിക്കുന്നു. തണുപ്പ് കുറഞ്ഞിരിക്കുന്നു. വേണമെങ്കിൽ സ്വെററർ ഉപേക്ഷിക്കാമെന്ന നിലയിലെത്തിയിരിക്കുന്നു, തണുപ്പ്.

“എന്നോട്‌ ദേഷ്യമാണോ? ക്ഷമിയ്ക്കു .. ഞാൻ ഒരിയ്ക്കലും തെററായി ചിന്തിച്ചിട്ടില്ല… ഞാൻ ഒരു സത്യം പറയുക മാത്രമാണ്‌ ചെയതത്‌… ദിവസവും നമ്മൾ മാത്രമായിരിക്കുന്ന മുറിയിൽ, നമ്മുടെ നിശ്വാസങ്ങളും ഗന്ധങ്ങളും നിറഞ്ഞ്‌ ഇഴുകി ചേർന്ന് ഒന്നായിരിക്കുന്നുവെന്നത് സത്യമല്ലെ? പിന്നെയെന്നും

എന്തെല്ലാം സംസാരിക്കുന്നു, ഒളിവുകളില്ലാത്തെ തന്നെ, പൊതുകാര്യങ്ങളെപ്പററി
തന്നെ,
അങ്ങിനെ നമ്മുടെ മനസ്സകൾ അടുത്തു കൊണ്ടേയിരിക്കുക തന്നെയായിരുന്നു. അല്ലെന്ന് എസ്തേറിന് പറയാൻ കഴിയുമോ?

അവൾക്കൊന്നും പറയാനില്ലായിരുന്നു. കണ്ണൂകളെ അവന്റെ നയനങ്ങളിൾ
നിന്നും വേർപെടുത്തി ജനാലവഴി പുറത്ത്‌, ആരോ നട്ടവളർത്തിയ റോസാചെടിയിൽ വിരിഞ്ഞു നിൽക്കുന്ന പൂവിൽ തേൻ നുകരാനെത്തിയ ചിത്രശലഭത്തെ കാണാനായി വിട്ടു. ചിത്രശലഭത്തിന്റെ അതിമനോഹരമായ ചിറകുകൾ, കടത്ത തവിട്ടു നിറത്തിൽ, വെളുത്ത പുള്ളികൾ, വെളുത്ത പുള്ളികൾക്ക്‌ നടുവിൽ കറുത്ത പൊട്ടുകൾ …

“എന്തായിരിക്കിലും ഇവിടെ, ഈ മുറിയിൽ എത്തുമ്പോൾ തോന്നുന്നു ഞാനേകനല്ലെന്ന്‌. ഉണ്ടാകുന്ന ആനന്ദകരമായൊരു അനുഭൂതി. ഒരു സുരക്ഷിതബോധം. ഞാൻ തികച്ചും ഒരു മനുഷ്യനായിരിക്കുന്നുവെന്ന അറിവ്. തീർച്ചയായും എസ്തേർ തെററിദ്ധരിച്ചതു പോലെ ഒന്നും ആഗ്രഹിച്ചില്ല, ആവശ്യാപ്പെട്ടില്ല.”

നിമിഷങ്ങളോളം നീണ്ടുനിന്ന മൌനം
. അവൻ കസേരയിൽ  വന്നിരുന്നു. പൂവിൽ നിന്നും തേൻ നുകർന്നിട്ട് ചിത്രശലഭം പാറിക്കളിച്ചു, കുറേ നേരം നൃത്തം വച്ചു. എന്നിട്ട്‌ ധൃതിവച്ച് എവിടേയ്‌ക്കോ പറന്നു പോയി. പറന്നു പോകുന്ന വഴിയെ എസ്തേറിന്റെ കണ്ണുകളും എത്തി. പക്ഷേ, തഴച്ചു വളർന്ന് നിൽക്കുന്ന ഏതോ കാട്ടമരത്തിന്റെ മറവിൽ ഒളിച്ചപ്പോൾ അവൾക്കൊരു നഷ്ടബോധ.

“ഞാൻ
പറഞ്ഞത് സത്യമാണ്‌. പക്ഷെ, എസ്തേർ എങ്ങിനെ സ്വീകരിക്കുന്നു എന്ന്‌ ഞാൻ ചോദിക്കുന്നില്ല, അങ്ങിനെ ഒരു ചോദ്യം തന്നെ സ്വാർത്ഥതയാണ്.
ഞാൻ ഒരിക്കലും സ്വാത്ഥനായിരുന്നില്ല. ഞാൻ സ്നേഹിച്ചവർക്ക് കൂടുതൽ നന്മയായിട്ട് തോന്നുന്നതിനെ അനുകൂലുക്കുകയെ ചെയ്തിട്ടുള്ളൂ.  എന്റെ അച്ഛൻ തികഞ്ഞൊരു സ്വാർത്ഥനായിരുന്നു. എല്ലാ വഴികളും അച്ഛനിൽ എത്തിച്ചേരണമെന്ന്
ആഗ്രഹിച്ചിരുന്നു. പക്ഷെ, അമ്മ ഒന്നുമറിയാത്തൊരു പാവവും. ആ രണ്ടു വൈരുദ്ധ്യങ്ങൾക്ക് നട്ടവിൽ കഴിയേണ്ടി വന്നതു കൊണ്ടാകാം ഞാൻ സ്വന്തമായ ആഗ്രഹങ്ങൾക്ക്
വില കൊടുക്കാതിരുന്നത്.ഞാൻ പറഞ്ഞത് തെററാണെങ്കിൽ എസ്തേർ ക്ഷമിക്കണം. ഞാനൊരിക്കലും എസ്തേറിന്‌ ശല്യമാവില്ല്. എന്നോട്‌ മുഖം മൂടിയിരിക്കരുത്‌, പ്ലീസ്‌…”

ഉണ്ണി പുറത്തേയ്ക്ക് നടക്കുമ്പോഴും,കണ്ണിൽ നിന്ന്
മറയും വരെയും എസ്തേർ നോക്കിയിരുന്നു. തുറന്ന കണ്ണുകൾക്ക്‌ മുന്നിൽ അവൻ തെളിമയോടെ നിൽക്കുന്നു.

എസ്തേർ
സത്യത്തിൽ അപ്പോഴാണ്‌ മനസിന്റെ സ്ക്രീനിൽ ശ്രദ്ധിക്കുന്നത്‌. ഒരുനിമിഷം അവൾ സ്തംഭിച്ചു പോയി.  ആ സ്‌ക്രീനിൾ തെളിഞ്ഞിരിക്കുന്നു രണ്ടു ചിത്രങ്ങൾ. ഒന്ന്‌ മകളുടേയം മറേറത്‌ ഉണ്ണിയുടേതുമാണ്. സ്തംഭിച്ചതെന്തിനെന്നോ? രണ്ടുചിത്രങ്ങളിൽ വച്ച് കൂടുതൽ തെളിമ ഉണ്ണിയുടെ ചിത്രത്തിനാണെന്നതാലാണ്‌.

അവൾ
കണ്ണടച്ചിരുന്നു.

അതെ, ആ അറിവ് ശരിയാണ്. സ്വന്തം മാംസവും രക്തവും കൊടുത്ത്‌ ജന്മം നൽകിയ മകളേക്കാൽ വ്യക്തത അടുത്തനാളിൽ കണ്ടെത്തിയ ഒരന്യന്റെ ചിത്രത്തിനാണ്.

അടുത്ത
നിമിഷം അവൾ ഓർമ്മിച്ചത്‌ തോമസുകുട്ടിയെയാണ്‌. ഈ മുറിയിൽ ഉണ്ണിയെപോലെ അവളോടൊപ്പം ജോലി
ചെയതിരുന്നതാണ്‌ തോമസ്സുകുട്ടിയും, ഉണ്ണിയോടെന്നതിനേക്കാൾ അകന്നായിരുന്നില്ല തോമസുകുട്ടിയോടും പെരുമാറിയിരുന്നത്‌. ആ അടുപ്പത്തിന്റെ വെളിച്ചത്തിലാണ് അയാൾ അഭ്യർത്ഥന നടത്തിയത്‌.  ഒരുമിച്ച് ജീവിക്കാൻ ക്ഷണിച്ചത്‌. പക്ഷെ, അയാൾ ഉണ്ണി പറഞ്ഞതു പോലെ ഇഷ്‌ടമാണെന്നല്ല പറഞ്ഞത്‌, സ്‌നേഹിക്കുന്നുവെന്നാണ്ഒപ്പം
ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്‌. ഉണ്ണി  പറയും പോലെ തോമസുകുട്ടിയുടെ വാക്കുകളിലും സ്വാർത്ഥതയില്ലായിരുന്നോ?

മനസ്സിൽ
മോഹങ്ങൾ പൊട്ടി വിടരേണ്ട പ്രായത്തിൽ അപ്രകാരം ഒന്നുമുണ്ടായിട്ടില്ല.  പലരും പല കാലഘട്ടത്തിലും നിരന്തരം ശല്യം
ചെയ്തിട്ടുണ്ട്,  എങ്കിലും ഒന്നിലും വഴങ്ങിയിട്ടില്ല. സ്നേഹബന്ധത്തെ തുടർന്നുള്ള
വിവാഹജീവിതം ശരിയാവില്ലെന്ന വിശ്വാസമായിരുന്നിരിക്കണം കാരണം. ക്രിസ്ത്യൻ കുടുംബം
അത്യാവശ്യം സാമ്പത്തിക ഉന്നതി, ചെറിയ ചെറിയ ഉദ്യോഗസ്ഥരായ
ആങ്ങളമാർ ചേച്ചിമാർ, വ്യവസ്ഥാപിതമായ വിവാഹത്തിലുള്ള അവരുടെ
സുസ്ഥിരതയിൽ വളരെ വിശ്വാസമായിരുന്നു.

പക്ഷെ, സാഹചര്യതിൽ അതൊന്നും നടന്നില്ല. എല്ലാ മോഹങ്ങളും
നഷ്ടപ്പെട്ടുപൊയി.  ആദ്യം അമിതമായി
ദഃഖിച്ചതാണ്.  പക്ഷെ, മകളുടെ ജന്മത്തോടെ എല്ലാ വേദനളും അകന്നു. അതോടൊപ്പം എല്ലാ ബന്ധുക്കളും നഷ്ടമായി എന്നത്‌ യാഥാർത്ഥ്യമാണ്‌. കട്ടിലിൽ നിന്നും എഴുന്നേൽക്കാത്ത
അമ്മ മാത്രമേ ഇപ്പോളൊരു ബന്ധുവായിട്ട് നിലവിലുള്ളൂ.

ഇപ്പോൾ അവിചാരിതമായ സമയത്ത്‌, സാഹചര്യത്തിൽ വന്നു പെട്ടിരിക്കുന്നു,
ഈ സുഹൃത്ത്‌. വെറുമൊരു സൌഹൃദം വിട്ട്
ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിമയുള്ള ചിത്രമാറിയിരിക്കുന്നു, അതും മകളെക്കാൾ വ്യക്തതയോടു കൂ
ടി തന്നെ.

എസ്‌തേർ തേങ്ങിപ്പോയി.

അരുതാത്തതാണോ? അവിഹിതമാണോ? അല്ലാ എന്നോ, അതെയെന്നോ അവൾക്ക് കണ്ടെത്താനാവുന്നില്ല.

അടുത്തു
കിടക്കുന്ന കട്ടിലിൽ വശം തിരിഞ്ഞ് കിടന്ന്‌ ശാന്തമായി ഉറങ്ങുന്ന മകളടെ മുഖത്ത്‌ അവൾ നോക്കിയിരുന്നു. അവളുറ്റെ പ്രകൃതവും തന്റേതു പോലെ തന്നെയാണ്. ഒതുക്കവും വിവരവുമുള്ള പെൺകുട്ടിയാണ്.

മകളുടെ കട്ടിലിൽ പാതി താഴെ വീണിരുന്ന പുതപ്പ്  നേരെയാക്കി,ഒതുക്കിവച്ച് അടുത്തിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒരുപാട്‌ പളങ്കുമണികൾ കോർത്തുണ്ടാക്കിയ ഒരു മാലയായിരുന്നു. ഓരോ പളുങ്ക് മണികളും മോഹങ്ങളായിരുന്നു.

എണ്ണിയാലെടുങ്ങാത്ത അത്രയുണ്ടായിരുന്നു. മാലയാക്കി എണ്ണിയാലൊടുങ്ങാത്ത മടക്കുകളാക്കി കഴുത്തിൽ അണിഞ്ഞു.

മനമാകെ ഒരഹന്തയുണ്ടായിരുന്നു.

മററുള്ളവരെ വീക്ഷിക്കുന്നതിൽ         
 ഒരവജ്ഞയും .

ഇപ്പോൾ സ്വയം അവഹേളിക്കുകയാണ്‌!

ഒരു മകരമാസരാവാണ്‌; പാതിരാവ്‌ പിന്നിട്ടിരിക്കുന്നു.

പ്രായം ഇരുപതുകളടെ തുടക്കവും.

സാധാരണ കതക്‌ ചാരിയിട്ടേ ഉറങ്ങാറുണ്ടായിരുന്നുള്ള. പക്ഷെ, പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധയോടെ അടയ്ക്കുന്നത്‌ അമ്മ തന്നെയായിരുന്നു. എന്നിട്ടും എങ്ങിനെയോ ഉണ്ടായ പിഴവിൽ മാത്യൂസ്‌ ഉള്ളിൽ കടന്നു വന്നു.

കട്ടിലിന്റെ ചലനത്താൽ ഞെട്ടിയയണർന്നപ്പോൾ, മാത്യൂസിന്റെ മുഖം ഭീതി മൂടിയതായിരുന്നു; ശരീരം വിറകൊണ്ടിരുന്നു.

താൻ സ്വയം നിയന്ത്രിച്ച്‌ സ്വസ്ഥമായി എന്നു തോന്നിയപ്പോൾ അക്രമാസക്‌തമായ ഒരു സമീപനമായിരുന്നു മാത്യൂസിൽ നിന്നും ഉണ്ടായത്‌.

ഒരു പരിധിവരെ ബാഹ്യമായ സ്പർശനങ്ങൾക്ക് മാത്യുസിന് അനുവാദം കൊടുത്തിരുന്നു. ഒരുപക്ഷെ, അതിൽ നിന്നും ലഭിക്കുന്ന നിർവൃതിതന്നെയാവാം കാരണം. എന്നിരിക്കിലും

പരിധിവിട്ട്‌ ഒരിക്കൽ പോലും ഉള്ളിലേക്ക് കടക്കാന്‍ അനുവദി

ച്ചിരുന്നില്ല.

ഇപ്പോൾ മാത്യൂസിന്റെ ഉദ്യമം പരിധികളെ തകര്‍ത്ത് അകത്ത്‌ എത്താനാണ്‌. അതിനായിട്ട്‌ ശാരീരിക ശക്തി പ്രയോഗത്തിനും ഉദ്യമിക്കുമെന്ന്‌ മുഖം പറയുന്നു. സത്യത്തിൽ മാത്യൂസിന്റെ മുന്നിൽ ഭയന്നിരുന്നുപോയ ആദ്യനിമിഷങ്ങളായിരുന്നു അത്‌.

അക്കാര്യത്തിൽ തികഞ്ഞൊരു യാഥാസ്ഥിതികചിന്താ ഗതിയാണുണ്ടായിരുന്നത്‌. ആചാരപരമായ ചടങ്ങുകളോടെ ഭാര്യയും ഭത്താവുമാവുകയും ഒരു സാധാരണ പെണ്ണിന്റെ മൂർത്തമായ സ്വപ്‌നം പോലെ ആദ്യരാവ്‌ ഘോഷിക്കുകയയുമൊക്കെ ചെയ്യണമെന്നുതന്നെയാണ്‌ കരുതിയിരുന്നത്‌. അതുകൊണ്ടാണ്‌ നിഷ്‌കരുണം മാത്യൂസിനോട്‌ പെരുമാറിയത്‌, ഒരിക്കൽ പോലും കണ്ടുമുട്ടാത്തവരെപ്പോലെ… …

പിന്നീടൊരിക്കലും മാത്യൂസ്‌ അങ്ങിനെയൊരു ഉദ്യമത്തിന്‌ മുതിർന്നിട്ടില്ല. ഇനിയും മാത്യൂസ്‌ ശ്രമിച്ചാൽ അനുവാദം നൽകണമെന്ന്‌ സൌമ്യ വിചാരിച്ചിരുന്നു: വിവാഹശേഷമുള്ള ആദ്യരാവു വരെ മനസ്സിലെ ഒരു ഉണങ്ങാത്ത പോറലായിട്ട്‌ അത്‌ നിലനിൽക്കുകയും ചെയ്തിരുന്നു.

@@@@@@@




അദ്ധ്യായം ഒൻപത്

അതൊരു ഗ്രാമമായിരുന്നു, നെൽപ്പാടങ്ങളും മൊട്ടക്കുന്നുകളം

നിറഞ്ഞ്‌, ഒരു മൊട്ടക്കുന്നിന്റെ ചരുവിൽ കുടിലു കെട്ടിയാണ്‌ ആ കുടുംബം പാർത്തിരുന്നത്‌, പശുക്കളെ വളർത്തിയും, ആടുകളെ വളർത്തിയും ഗ്രാമത്തിലുള്ളവർക്കൊക്കെ പാൽ കൊടുത്താണ് അവർ കഴിഞ്ഞു കൂടിയിരുന്നത്‌.

പുള്ളിയുടുപ്പുമിട്ട് ആട്ടിൻ കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നിരുന്ന മൂന്നു പെൺകുട്ടികളായിരുന്നു പാൽ വിതരണക്കാർ. ആ പെൺകുട്ടികൾ ആ കുടിലിൽ പാർത്തിരുന്ന അച്ഛനെയും അമ്മയുടെയും മക്കളായിരുന്നു.

വളർന്നപ്പോൾ മുതിർന്ന പെൺകുട്ടി അടുത്ത പട്ടണത്തിൽ പോയി ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാന്റും പഠിച്ചത്, വടക്കേ ഇന്ത്യയിൽ ഒരു പ്രധാന നഗരത്തിൽ ജോലി ചെയ്ത്  സ്ഥിരമായി താമസിക്കുന്ന അവളുടെ അമ്മാവന്റെ താല്പര്യ പ്രകാരമായിരുന്നു.

ഗ്രാമമാകെ, പഠിക്കാന്‍ പോയിരുന്ന പട്ടണമാകെയൊരു വിശുദ്ധിയുള്ള കുളിർ കാറ്റായി, സുഗന്ധമായി അവൾ ഒഴുകി നടക്കുന്നത്‌ നേക്കി ചെറുപ്പക്കാർ   നിൽക്കുമായിരുന്നു.

അവളടെ പഠിപ്പൊക്കെ കഴിഞ്ഞ ഒരുനാൾ അമ്മാവൻ അവരുടെ കുടിലിലെത്തി, മരുമകൾ വടക്കേ ഇന്ത്യയിലേയ്ക്ക്‌ പോകാനുള്ള പ്രായമായിരിക്കുന്നു, അതിന്‌ യുക്തമായ സമയവും ആയിരിക്കുന്നുവെന്ന്‌ അറിയിക്കുകയും ചെയ്‌തു.

അങ്ങിനെ അയാൾക്കൊപ്പം നിറയുന്ന കണ്ണുകളോടെ ആണെങ്കിലും ഒരു നൂറായിരം സ്വപ്‌നങ്ങൾ നെയ്‌ത്‌ അവൾ യാത്രയായി.

ഒരു മൊട്ടക്കുന്നിന്റെ മുകളിലായിരുന്നു ചില്ലു കൊട്ടാരം, കൊട്ടാരത്തിലെത്താൻ കുന്നിനെ ചുററിയാണ്‌ പാതവെട്ടിയി രിക്കുന്നത്‌. കുന്നിന്റെ താഴ്‌വാരത്തിൽ മൂന്ന്‌ അശ്വങ്ങളെ പൂട്ടിയ വണ്ടി, യുവകോമളനായ ഒരു സാരഥിയുമായി യാത്രക്കാരെ കാത്തു കിടക്കുന്നു. യാത്രക്കാരെക്കയററി പാതയിലൂടെ ഓടിത്തുടങ്ങുമ്പോൾ കേട്ടു തുടങ്ങുന്ന മണിയടി ശബ്‌ദം അങ്ങ്

മുകളിൽ മാളികയിലിരുന്നാലും കേൾക്കാനാവും. മാളികയുടെ മട്ടുപ്പാവിൽ കയറിനിന്നാൽ അങ്ങ്‌ കണ്ണെത്താത്ത ദൂരത്തുവരെ പാടശേഖരമാണ്‌, ഹരിതാഭമായിട്ടു……..

ചില്ലകൊട്ടാരത്തിന്റെ മുററത്ത്‌ വണ്ടി എത്തുമ്പോഴേക്കും സ്വീകരിക്കാനായി പരിചാരകൻ ഓടിയെത്തും: വണ്ടിയിൽ നിന്നു തന്നെ അവരെ സ്വീകരിച്ച്, പരവതാനിയിലൂടെ നടത്തി, വിശാലമായ, ശീതികരിച്ച സ്വീകരണമുറിയിൽ ഇരുത്തി ദാഹത്തിന്‌ ആവശ്യമായ പാനീയങ്ങൾ കൊടുത്ത്‌, വീശി ചൂടാററി, ആനയിച്ച്‌ സിംഹാസനത്തിന് മുമ്പിലെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരാക്കുന്നു. സിംഹാസനത്തിൽ, അച്ഛൻ രാജാവും അമ്മ രാജ്ഞിയും, ഇരുപുറങ്ങളിലും മാലാഖമാരെപ്പോലെ കിന്നരിയും തലപ്പാവും വെളുത്ത തലപ്പാവുകളും
അണിഞ്ഞ് മൂന്നു രാജകുമാരിമാരും…

തീവണ്ടിയിലെ തിക്കിലും തിരക്കിലും ഒന്ന്‌ സ്വതന്ത്രമായി നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയിലുള്ള യാത്രയിൽ അമ്മാവന്റെ സ്പർശങ്ങളും തടവലുകളം അവൾക്ക്‌ തെററായ ധാരണ ഒന്നുമുണ്ടാക്കിയിരുന്നില്ല. പക്ഷെ,
നഗരത്തിലെ ഫ്‌ളാററിലെ ഇടുങ്ങിയ രണ്ടുമുറികളം കിച്ചണും, ബാത്ത്‌റൂമും അവളെ ശ്വാസംമുട്ടിച്ചു. ഒരു രാത്രിയിൽ, ഉറക്കത്തിൽ ദേഹത്തുകൂടി അരിച്ചരിച്ചുനടന്ന അമ്മാവന്റെ കൈകൾ, ഞെട്ടിയുണർന്നപ്പോൾ അരുകിൽ അമ്മായി കൂടിയുണ്ടെന്ന
സത്യം,
തുടർന്ന് നഗ്നയാക്കാൻ കൂടുതൽ ശക്തിയുപയോഗിച്ചത്‌ അമ്മായിയാണെന്ന യാഥാർത്ഥ്യം അവളെ മരവിപ്പിയ്‌ക്കുകയാണുണ്ടായത്‌. ആ മരവിപ്പിൽ, തുടർന്നുള്ള രാത്രികളിൽ വളരെ അപരിചിതരും, മനസ്സിലാകാത്ത ഭാഷക്കാരും ദേശക്കാരും അവളിലൂടെ അരിച്ചിറങ്ങിപ്പോയി……..

അതൊരു കാരഗൃഹമായിരുന്നു. പുറത്തിറങ്ങാനാകാതെ വിയർപ്പിന്റെയും , മദ്യത്തിന്റെയും പുകയിലയുടെയും ചീഞ്ഞ പൌരുഷത്തിന്റെയും ഗന്ധങ്ങൾക്കു നടുവിൽ എത്രകാലം കഴിഞ്ഞുവെന്നറിയാൻ അവളടെ മുറിയിൽ കലണ്ടറോ ഒരു ഘടികാരമോ ഉണ്ടായിരുന്നില്ല. അമ്മാവൻ ഏവിടെ നിന്നോ തട്ടിയെടുത്തു കൊണ്ടുവന്ന ഒരു പതിനേഴുകാരിയുടെ ആഗമന ത്തോടെയാണ്‌ അവൾ പുറം ലോകത്തേയ്ക്ക്‌ എറിയപ്പെട്ടത്.

എന്നിട്ടും സ്വതന്ത്രയായില്ല, അമ്മാവന്റെ പിണിയാളുകളുടെ കൈകളിൽ തൂങ്ങി, അവർ എത്തിച്ച ലോഡ്ജുകളിൽ, ഹോട്ടലുകളിൽ കയറിയിറങ്ങി…

അപ്പോഴാണ്
പലതും അറിയാൻ കഴിഞ്ഞത്‌. അമ്മാവന്റെ ധന നേട്ടത്തെക്കുറിച്ച്‌, മററു പലരുടെയും അധികാരനേട്ടത്തെക്കുറിച്ച്, ആ നേട്ടങ്ങളണ്ടാക്കിയ ഉന്നതരായ വ്യക്തികളെക്കുറിച്ച്‌… അവർ സമുന്നതരായ രാഷ്ട്രീയ നേതാക്കളും , ഉന്നതരായ ഉദ്യോഗസ്ഥരും, വൻ കിട വ്യവസായികളും എല്ലാമുണ്ടായിരുന്നു.

ഒടുവിൽ, എല്ലാവരും ഉപേക്ഷിച്ച്, ഈ നഗരത്തിലെത്തിലെത്തിയിരിക്കുന്നു.പിച്ചക്കാരുടെയും,കുഷ്ടരോഗികളുടെയും, താഴേക്കിട ദല്പാളന്മാരുടെയും, മയക്കുമരുന്നു കച്ചവടക്കാരുടെയയം ഉപഭോഗവസ്തുവായിട്ട്‌… …

ആ പെൺകുട്ടി ഞാനായിരുന്നു… …

അവർ കഥ പറഞ്ഞു നിർത്തി. അവരെ കഥ പറയുന്നതിനായിട്ട്‌ സ്റ്റേജിലേയ്ക്ക് കൊണ്ടുവന്നത്‌ വ്യാസനായിരുന്നു. അവരുടെ മുഖത്തെ മായാത്ത വടുക്കളും കൺ തടങ്ങളിൽ പടർന്ന് കയറിയിരിക്കുന്ന കറുപ്പും അനുഭവങ്ങളുടേതായിരുന്നു. അവർക്ക്‌ പിറകിൽ ഒരുപാട്‌ അനുഭവങ്ങളും കഥകളും മറഞ്ഞിരിക്കുന്നുണ്ടെന്നും അയാൾക്കു്‌ തോന്നിയിരുന്നു.

കഥയവസാനിച്ച്‌ അന്തരീക്ഷം മൂകമായപ്പോൾ വ്യാസൻ ഓരോരുത്തരുടെയും മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. അവജ്ഞ, അവഹേളനം, സഹതാപം,ദുഃഖം, എത്രയെത്ര ഭാവങ്ങളാണ്‌.

അയാൾ ഉച്ചഭാഷിണിയിലൂടെ സമൂഹത്തെ തന്നിലേയ്ക്ക്‌ശ്രദ്ധിപ്പിക്കാനായിട്ട് കൈകൾ തട്ടി. ആ ശബ്‌ദത്തിൽ നേരിയൊരു ഞെട്ടലോടെ സമൂഹം അയാളിലേയ്ക്ക്‌ എത്തിപ്പെട്ടു.

 “ഇത്‌ വിധിയാണോ? എങ്കിൽ ആ ഗ്രാമമാകെ വിശുദ്ധിയും സുഗന്ധവുമായി നടന്ന ആ പാവം പെൺകുട്ടി എന്തുപാപം ചെയ്തിട്ടാണ്‌ അവൾക്ക്‌ മേലെ ഇത്രയും ക്രൂരമായ വിധി നടപ്പാക്കിയത്‌?”

“അവളുടെ മുൻജന്മത്തിൽ ചെയ്‌ത തിന്മകളുടെ ശിക്ഷയാണത്.”

“നോ…..
നോ .മുൻ ജന്മമെന്നും പുനർ ജന്മമെന്നും പറയുന്നത്‌ മിഥ്യയാണ്‌. താങ്കൾ വിശ്വസിക്കുന്ന വേദങ്ങളിൽ, ഉപനിഷത്തുകളിൽ തന്നെ അതു വ്യക്തമാക്കുന്നില്ലെ? ആത്മാവും ശരീരവ്യം രണ്ടും രണ്ടാണെന്നും, രണ്ടും ഒന്നിച്ചിരിക്കുമ്പോൾ
മാത്രമേ വ്യക്തിത്വമുള്ളുവെന്നും, വേർതിരിഞ്ഞു കഴിഞ്ഞാൽ ശരീരത്തിലെ അഞ്ചും അഞ്ചിൽ ലയിച്ചു കഴിഞ്ഞാൽ വ്യക്തിത്വമില്ലെന്നും. ആത്മാവ്‌ പരമമായ ചൈതന്യത്തിൽ ലയിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ആ വ്യക്തിത്വത്തിനുണ്ടായിരുന്ന
ചേരുവകൾ വീണ്ടും എങ്ങനെയാണ്‌ ഒത്തു ചേരുന്നത്‌? അതു സംഭവ്യമല്ല. സംഭവ്യമല്പാത്ത കാര്യങ്ങൾ, ജനങ്ങളെക്കൊണ്ട്‌ വിശ്വസിപ്പിച്ച്‌ ഒരു ന്യൂനപക്ഷം ഇവിടത്തെ ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുകയായിരുന്നു. അല്ല?”

അയാൾ വിശാലമായ ഹാളിലെ നിറഞ്ഞ സമൂഹത്തെ വീക്ഷിച്ചു. സമൂഹം നിശബ്‌ദമായിരിക്കുന്നു. ഈ നിശബ്ദത അവർ അനുകൂലിക്കുന്നതു കാരണമല്ലായെന്ന്‌ വ്യാസന്‌ അറിയാമായിരുന്നു. അവർക്ക് തൊടുക്കാനുള്ള അമ്പുകൾക്ക്‌ മൂർച്ച കുറവാണെന്ന്‌ അവർക്ക് തന്നെ അറിയാം എന്നതു കൊണ്ടാണ്‌.

“അത്‌,
ആ പെൺകുട്ടിയുടെ സാഹചര്യമായിരുന്നു. ആ സാഹ

ചര്യം സൃഷ്ടിച്ചത്‌ നമ്മുടെ സമൂഹമാണ്‌. വിവേകം നഷ്ടപ്പെട്ട മനുഷ്യത്വം നഷ്ടപ്പെട്ട വെറും മൃഗങ്ങളുടേതായ സമൂഹം.”

പുറത്ത്‌ ശക്തമായ വേനൽക്കാലത്തെ ഒരു മദ്ധ്യാഹ്നം ചുവന്ന്‌ നിൽക്കുകയാണ്‌. വൈദ്യതി നഷ്‌ടപ്പെട്ട്‌ ഫാനുകൾ ഇളകാതെ ഹാളിലെ സമൂഹം ഉഷ്‌ണം കൊണ്ടു വിയർത്തു.കുറെ മുമ്പുവരെ ഫാനിൽ നിന്നുമുള്ള കാററിനാൽ തണുത്തിരുന്ന മുറിയിലേയ്ക്ക് പുറത്തു നിന്നും ഉഷ്ണവായു ശക്തിയായി കടന്നു വന്നു നിറഞ്ഞു.

സമൂഹത്തിന്റെ മുഖം പുവന്നു തുടുത്തു ,

“അവളോട്‌ ഇത്രയും ക്രൂരതകാട്ടിയ വ്യക്തികളെ നാം മാതൃകാപരമായ ശിക്ഷിക്കാൻ വേണ്ട തെളിവുകൾ നേടി ക്കൊടുക്കുന്നതിനു പകരം നാം തെളിവുകൾ നഷ്‌ടപ്പെടുത്തി ആ വ്യക്തികളെ രക്ഷിക്കുകയും അവളെ വേശ്യയെന്ന്‌ മുദ്രകുത്തി സമൂഹത്തിന്റെ താഴ്‌നിലത്തേയ്ക്ക്‌ തള്ളി വിടുകയാണ്‌. ഇതിനെ നമ്മൂടെ സമുദായ പുരോഹിതർ എങ്ങിനെയാണ്‌ പ്രതികരിക്കുന്നതെന്ന്‌ വ്യക്തമാക്കാമോ? ഈ പ്രവണതയ്ക്കെതിരെ പോരാടാൻ നമ്മുടെ യുവാക്കൾ മുന്നോട്ടവരുമോ?”

ഒരു മിന്നൽ പിണർ പോലെയാണ്‌ അയാൾ വീണ്ടും സമൂഹത്തിനു മുന്നിലേക്ക്‌ വന്നത്‌ – കറുത്ത മേലങ്കിക്കുള്ളിൽ വെളത്ത വസ്ത്രവും കറുത്ത തുണിയിൽ കണ്ണുകളെ
അടച്ചു കെട്ടി കൈയിൽ തുലാസുമായിട്ട്…..

പ്രതീക്ഷാനിർഭരമായി വികസിച്ച, സമൂഹത്തിന്റെ കാതുകളിലേക്ക്‌ അയാളടെ സ്വരം ആഴ്‌ന്നിറങ്ങി.

“കഥാകാരാ, താങ്കൾ സമൂഹത്തിന്റെ ഹൃദയങ്ങളിൽ വിപ്ളവത്തിന്റെ വിഷവിത്തുകൾ പാവുകയാണ്‌. അവരുടെ ഹൃദയങ്ങളിലെ വളക്കൂറുകളിൽ, നനവുകളിൽ ആ വിത്തുകൾ പൊട്ടിമുളച്ചാൽ തഴച്ചുവളർന്നാൽ ഈ രാഷ്‌ട്രം വിപ്‌ളവാഗ്നിയിൽ അകപ്പെട്ട്‌ കത്തിജ്വലിക്കും. അത്‌ അനുവദിക്കാനാവില്ല. അതിനാൽ താങ്കൾ അനാവശ്യമായ വാചകക്കസർത്തുകൾ നിർത്തി മുഖ്യകഥാധാരയിലേക്ക്‌ മടങ്ങി വരിക.”

വ്യാസൻ ക്ഷീണിതനായിപ്പോയി. അയാൾ കസേരയിൽ ഇരുന്നു. സമൂഹത്തിൽ ചർച്ചകളും വാക്കുതർക്കങ്ങളും കരഘോഷങ്ങളും വെല്ലുവിളികളും ആക്രോശങ്ങളും മുഖരിതമായി. അവകളെല്പാം ഉച്ചഭാഷിണി പിടിച്ചെടുത്തു തുടങ്ങിയപ്പോൾ ഓഫ്‌ ചെയ്‌തു.

പത്രക്കാരും വിമർശകരും വിഭവ സമൃദ്ധമായൊരു സദ്യ കിട്ടിയതിന്റ്ര് ഹർഷോന്മാദത്തിലാണ്‌. ഹാളിലെ മുൻ കസേരകളിൽ ഇരിക്കുന്ന അവരുടെ വാക്ധോരണികൾ വളരെ ഉച്ചത്തിൽ തന്നെയാണ്‌.

സൌമ്യ അസ്വസ്ഥതപ്പെട്ടു. കുറെ സ്വസ്ഥതയ്ക്കു വേണ്ടി; കൂട്ടുകാർക്കൊപ്പം ഹാളിനു പുറത്ത്‌, വരാന്തയിൽ ഒരു ഒതുങ്ങിയ കോണിൽ മാറി നിന്നു.

ഹാളിൽ ശബ്ദവും ബഹളങ്ങളും കൂടി,
കൂടിവരികയാണ്‌.ഒതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ്‌
സംഘാടകർ

ഒരടവ് പ്രയോഗിച്ചത്‌. എല്ലാവർക്കും സജന്യമായിട്ടൊരു
സദ്യ.

സമുഹം ഒന്നാകെ അതിൽ
“വീണു”പോവുകയാണുണ്ടായത്‌. ആഗോളമായ ആ സത്യം ഒരിക്കൽ കൂടി അരക്കിട്ട്‌ ഉറപ്പിക്കും പോലെ –“വയറാണ് വലത്‌.”

അത്‌ നഗ്നമായൊരു സത്യവുമാണല്ലൊ?! ഇക്കാണുന്ന എല്ലാ പുരോഗമനങ്ങാൾക്കും പിന്നിൽ ആ ഒരൊററ കാരണമേയുള്ള. ഒരു ചെറിയ ബുദ്ധിയുള്ള ആർക്കും അത്‌ കണ്ടെത്താനുമാകും,

ഈ കാണുന്ന ജീവജാലങ്ങളൊക്കെ വയറില്ലാത്തവരും തീററ

വേണ്ടാത്തവരുമായിരുന്നെങ്കിൽ അദ്ധ്വാനത്തിന്റെ ആവശ്യമു

ണ്ടായിരുന്നോ? എല്ലാ പ്രവർത്തികളം അധ്വാനങ്ങളും അന്തിമ

മായി തീററ സാധനങ്ങൾ സംഭരിക്കാൻ വേണ്ടിയല്ലൊ.

അതെ.

അങ്ങിനെയങ്ങു ചിന്തിച്ചു പോയാൽ ദൈവം,
സൃഷ്ടാവ്‌,  ചൈതന്യം ചെയ്ത ഏററവും ശ്രേഷ്‌ഠവുമായ കർമ്മം ജീവജാലങ്ങൾക്ക്‌ വയറ്‌ ഉണ്ടാക്കിയെന്നതാണ്‌. ആ ചൈതന്യത്തിന്‌ ഇല്ലാത്തതും അതു മാത്രമാണ്‌. അങ്ങിനെയെങ്കിൽ ഇത്രയും പ്രത്യേകമായ, വ്യത്യസ്തമായൊരു കണ്ടെത്തലിന്‌ കാരണമെന്താണ്‌, ആ കാരണം കണ്ടുപിടിക്കാൻ കഴിയാത്തതാണ്‌ ജീവവർഗ്ഗത്തിലെ ഏററവും ശ്രേഷ്‌ഠരായ മനുഷ്യജാതിയുടെ പോരായ്മ. ആ ശ്രേഷ്‌ഠമായ ചൈതന്യത്തിന്റെ ഗരിമയും , അജ്ഞാതനെന്ന്‌ മനുഷ്യനെ കൊണ്ട്‌ പറയിക്കുന്നതും.

സൌമ്യയും അശ്വതിയും തികച്ചും വെജിററബിളായ കുറച്ചു്‌

ഭക്ഷണമാണ്‌ പാത്രങ്ങളിൽ പകർന്നെടുത്തത്‌. സലോമി സ്നേഹിതകളെടുത്തതു കൂടാതെ ഒരു ചിക്കൻ പീസ്‌ കൂടിയെടുത്തു.

വീണ്ടും വ്യാസൻ അവരെ തേടിയെത്തി. അയാൾ കൈയിൽ ഭക്ഷണപാത്രം താങ്ങിയിരുന്നു. ഇപ്പോൾ അയാളുടെ മുഖം സത്യം കണ്ടെത്തിയ അന്വേഷകന്റെതു പോലെ സത്തുഷ്‌ടമാണ്‌.

“പെൺകുട്ടി … എനിക്ക്‌ നിന്നെ തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു. നീ സൌമ്യ ബി. നായർ, എന്റെ കഥാപാത്രമാണ”. ഈ കണ്ണുകൾ,
പൂ പോലെ വിരിഞ്ഞ ഈ മുഖം; ഒരു കടൾ ആകെ ഉള്ളിലൊതുക്കിയ ഈ മുഖഭാവം. എന്റെ കഥാപാത്രത്തിന്‌ മാത്രമേ ഉണ്ടാകൂ. എന്തിന്‌, ഞാൻ, അല്ലെങ്കിൽ സംഘാടകർ നേരിട്ട് ക്ഷണിക്കാതെ വന്നിട്ടുള്ള വ്യക്തികൾ നിങ്ങൾ മാത്രമാണ്‌. സൌമ്യ  … നിനക്ക്‌ മാത്രമേ അപ്രകാരം വരാൻ കഴിയുകയുള്ള.”

ഒരു നിമിഷം സൌമ്യയ്ക്ക് പ്രജ്ഞയററുപോയി. കുറെ നേര

ത്തെ പരിശ്രമത്തിനുശേഷമാണ്‌ അവൾ അന്ധകാരം മൂടിക്കിടന്നിരുന്ന ഇടനാഴിയിൽ നിന്നും തപ്പിത്തടഞ്ഞ് വെളിച്ച

ത്തിൽ എത്തിയത്‌.

അവൾ വായിൽ ഇടുക്കിയിരുന്ന ഭക്ഷണം അമർത്തിക്കടിച്ചൊതുക്കി.

ഹാ… !

അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. പഴുത്തു പാകമായൊരു കാന്താരിമുളക്‌ കടിച്ചിറക്കിയപ്പോൾ…….

“വളരെ നന്നായിരിക്കുന്നു. സൌമ്യയെക്കുറിച്ചുള്ള പരാമർശങ്ങൾ വരുമ്പോൾ വിയോജിപ്പുകളും തിരുത്തലുകളും സമൂഹത്തിന്റെ മുന്നിൽ തന്നെ അവതരിപ്പിക്കാനാവുമല്ലൊ?!”

അവർക്കൊന്നും പറയാനാവാതെനിന്നു. ഇളവെയിൽ അധികമായിട്ടേററിട്ട്‌ നാഡികൾ തളർന്ന് കിടക്കാറുണ്ടായിരുന്ന ചെറുപ്പകാല കളിയാണവളു
ടെ മനസ്സിൽ തെളിഞ്ഞു വന്നത്. ശരിക്കും ഇപ്പോൾ കുറെ സമയം കിടക്കുകയായിരുന്നു
വേണ്ടിയിരുന്നത്.

@@@@@




അദ്ധ്യായം എട്ട്

അടുത്ത ക്ലൈമാക്സ്‌ സീനുകളിലേക്ക് ഏടുകൾ മറിക്കവെ സമൂഹത്തിന്‌ നടുവിൽ എഴുന്നേററു നിന്ന ഒരാളടെ ശബ്ദം കേട്ടു.

“താങ്കൾ പ്രേമത്തിന്റെ..സ്‌ത്രീപുരുഷപ്രേമത്തിന്റെ
മൂന്ന്‌
വ്യത്യസ്ത മുഖങ്ങൾ അവതരിപ്പിക്കുകയാണ്‌. “

“ഉവ്വ്”

“എന്തായിരിക്കണം യഥാർത്ഥ പ്രേമമെന്ന്‌ നീർവ്വചിക്കാനാകുമോ?”

“എന്റെ സ്വപ്‌നങ്ങളെ, അനുഭവങ്ങളെ, അറിവുകളെ കഥകളാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്‌.

അതിന്‌ ക്ലാസിക്കലായ ചട്ടങ്ങൾ ഉണ്ടാവുകയില്ല. മറിച്ച് പ്രാകൃതമായൊരു താളാത്മകതയുണ്ടാകും. ശാസ്ത്രീയമായൊരു കെട്ടുറപ്പ്‌ ഉണ്ടാവുകയില്ല, കാവ്യാത്മകമായൊരു ആകർഷണ മുണ്ടാകും. “

സമൂഹത്തിന്റെ മുഖമാകെ വ്യാസന്റെ കൺ മുന്നിൽ മിന്നി
മറഞ്ഞു.
ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌ സൌമ്യയുടെ വിടർന്നിരിക്കുന്ന കണ്ണുകളാണെന്ന്‌ കണ്ടു

“സ്നേഹം പരസ്പരം ആകർഷിച്ചിട്ട് ഉണ്ടാകുന്ന അടുപ്പമാണ്‌ ഏററവും കൂടതൽ ആകർഷണ സാദ്ധ്യത സ്ത്രീയും പുരുഷനും തമ്മിലാണ്‌. കാരണം സ്ത്രീയും പുരുഷനും സങ്കലിക്കുമ്പോഴെ പൂർണ്ണതയിലെത്തുന്നുള്ള എന്നതു കൊണ്ടാണ്‌.  എ പാർട്ട് ഓഫ്‌ എ ബോഡി—പുരുഷന്റെ ഹൃദയ
ഭാഗത്തു നിന്നും അടർത്തിയെടുത്ത
വാരിയെല്ലിൽ നിന്നുമാണ്‌ സ്ത്രീയെ സൃഷ്ടിച്ചതെന്നു പറയുന്നതും ഒന്നു തന്നെയാണ്‌. നീ ഉടുത്തില്ലെങ്കിലും, അവളെ ഉടുപ്പിക്കണമെന്നും, നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണമെന്നു പറയുന്നതും സ്വശരീരത്തെക്കാൾ കരുതൾ അവൾക്ക് കൊടുക്കണമെന്നു
തന്നെയാണ്‌. അവൾക്കും അതു ബാധകവുമാണ്‌….”

“എന്നിട്ടും, ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടാണ്‌, നിങ്ങൾ പുരുഷന്മാർ ഞങ്ങളെ പീഡിപ്പിക്കുന്നത്?”

വ്യാസൻ സമൂഹത്തിനു നടുവിൽ എഴുന്നേററു നിൽക്കുന്ന
സ്ത്രീയെ ശ്രദ്ധിച്ചു. മിന്നി തിളങ്ങുന്ന വസ്ത്രങ്ങളിൽ കറുത്ത
നിറത്തിൽ  അവൾ ഒരു മോഡൽ ഗേളിനെയാണ് ഓർമ്മിപ്പിക്കുന്നത്‌.

അവൾ ഇരുന്നപ്പോൾ വ്യാസൻ സമൂഹത്തോട്‌ ആകമാനം ഒരു ചോദ്യം ചോദിച്ചു.

“എല്ലാം അറിയാമായിരുന്നിട്ടും പുരുഷൻ ഏന്തുകൊണ്ട് സ്ത്രീയെ പീഡിപ്പിക്കുന്നു?  അവൾ അധ:കൃതയാണെന്നും, ചപലയാണെന്നും മുദ്രകുത്തി അകററി നിർത്തുന്നു, സ്വന്തമായിട്ട്‌ പലപല സുഖഭോഗങ്ങൾ തേടുന്നു?”

നിശ്ചലവും നിശ്ശബ്ദവുമായിപ്പോയി സമൂഹം. വ്യാസൻ പുസ്‌തകത്തിന്റെ ഏടുകളിലേക്ക്‌ മടങ്ങി.

നില തെററി
വീണ്‌
ഒരു താൽക്കാലിക തൊഴിലാളി മരിച്ചപ്പോഴാണ്‌ റിസോർട്ട്സ് പണിയുന്നവര്‍ക്ക്‌ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് ഓർമ്മയുണ്ടായത്‌.

“വെയിലു വിളിക്കുമ്പോൾ ഉണരുന്നു, പണിയെടുക്കുന്നു, ആഹാരം കഴിക്കുന്നു, മൈഥുനം ചെയ്യുന്നു, ഉറങ്ങുന്നു, വീണ്ടും വെയിൽ വിളിച്ചാൽ ഉണരുന്നു. ഇതാണോ യഥാർത്ഥത്തിൽ ജീവിതം? എന്താണ്‌ ഇതു കൊണ്ടുള്ള നേട്ടം? എന്നിരുന്നാലോ നിനച്ചിരിക്കാത്ത നേരത്ത്‌ മരണത്തിന്റെ അഗാധമായ ഗർത്ത

ത്തിൽ പതിച്ച്‌ നാമാവശേഷമാവുകയു ചെയ്യുന്നു.”

തൊഴിലാളി മരിച്ചതിന്റെ മൂന്ന്‌ നാൾ കഴിഞ്ഞ്‌, സന്ധ്യയ്ക്ക്‌, രാമേട്ടന്റെ കടയിൽ, പതിവു വായന കേൾക്കാനായിട്ട്‌എത്തിയ തൊഴിലാളി സുഹൃത്തുക്കളോട്‌ ഉണ്ണി ചോദിച്ചു. മരിച്ച അന്തോണിയുടെ അപകടശേഷമുള്ള എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ണിയായിരുന്നു.

രാവിലെ പൊതി ചോറും കെട്ടി പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യയോട്‌ യാത്ര പറഞ്ഞ്‌, മക്കൾക്ക് വേണ്ടുന്ന സാധനങ്ങളെന്തൊക്കെയെന്ന്‌ തെരക്കി പടിയിറങ്ങി “റ്റാറ്റാ” കൊടുത്ത്‌ പോരുമ്പോൾ അയാൾക്ക് മുന്നിൽ മോഹങ്ങളുടെ ഒരു കൊട്ടാരം തന്നെ ഉണ്ടായിരുന്നിരിക്കണം. ആ കൊട്ടാരം വെട്ടിപിടിക്കാൻ, അല്ലെങ്കിൽ പണിതുയേത്താൻ ആത്മാർത്ഥമായിട്ട്‌ അദ്ധ്വാനിച്ചിരുന്നൊരു സാമാന്യനായിരുന്നു അന്തോണി. ഇഷ്ടികകൾ അടുക്കി സിമന്റിട്ട്‌ ഉറപ്പിക്കുമ്പോഴായാലും ഭിത്തി പ്ലാസ്റ്റു ചെയ്യുമ്പോഴായാലും
അയാളടെ പ്രവർത്തിക്ക് ഒരു താളാത്മകത വ്യക്തമായിരുന്നു. അയാളടേതായ ഒരു ശൈലി…… പന്ഥാവ്‌…

മററു തൊഴിലാളികളടെ ഇടയിലും മാനേജുമെന്റിന്റെ
മുന്നിൽ തന്നെയും അയാൾ സ്വന്തമായൊരു സ്ഥാനം നേടിയിരുന്നു.

എന്നിട്ടം ,

പഴകി ദ്രവിച്ചിരുന്നൊരു പലകയെ അയാൾക്ക്‌ കാണാനായില്ല. പലകയൊടിഞ്ഞ്, തട്ടതട്ടായ നിലകളിൽ തട്ടി

താഴെ തറയിൽ എത്തിയപ്പോൾ….രക്തത്തിൾ മുങ്ങി…ശവസംസ്‌കാരം കഴിഞ്ഞ്‌ ബന്ധുക്കളം സഹപ്രവത്തകരും സിമിത്തേരിക്ക്‌ പുറത്തിറങ്ങിക്കഴിഞ്ഞിട്ടും കുഴിമാടം വിട്ടപോരാൻ മടിച്ചിരുന്ന സ്‌ത്രീയെയും രണ്ടു കൊച്ചുകുഞ്ഞുങ്ങളെയും ശ്രദ്ധിക്കാതിരിക്കാൻ ഉണ്ണിക്കായില്ല.

കൂലി
പണിയെടുത്ത്‌ പുലരുമെന്ന്‌ അവർ പറഞ്ഞപ്പോഴും രണ്ടു
കണ്ണുകളും നിറഞ്ഞ്‌ ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, ഒരു ചെറിയ വീടുണ്ടാക്കാനായിട്ട് അന്തോണി വരുത്തി വച്ചിരിക്കുന്ന കടത്തെക്കുറിച്ചായിരുന്നു വേവലാതി.

വളരെ അടുത്ത ബന്ധുക്കൾ അനുകമ്പയുള്ളവരായിരുന്നാലും, കൂലിപ്പണിക്കാരും, നിത്യകൂലിക്കാരുമാകുമ്പോൾ സഹായത്തിന്‌ പരിമിതികളണ്ടാകുന്നു. അങ്ങിനെ ഉരുത്തിരിഞ്ഞ പ്രതിസന്ധിയിൽ നിന്നും ഒരു കുടുംബത്തെ കരകയററാനാണ്‌ ഉണ്ണി കമ്പനി മേലാധികാരികളുമായി കത്തിടപാടുകൾ നടത്തിയത്‌. അത്‌ മാനേജർ വിത്സൻ ഡിക്രൂസിനെ ചൊടുപ്പിക്കാൻ മാത്രമാണുപകരിച്ചത്‌. കമ്പനി ഇ്രതമാത്രം വിശാലമായി പടർന്നു പന്തലിച്ച് വടവൃക്ഷമായുരുന്നിട്ടു കൂടി ഒരു പാവപ്പെട്ടവനെ സഹായിക്കാനൊരു ഫണ്ട്‌ കണ്ടെത്താനായില്ല. കൂടാതെ മാനേജരെ മറികടന്ന്‌ കത്തിടപാടുകൾ നടത്തിയ കണക്കെഴത്തുകാരനെ കമ്പനി ഭത്സിക്കുക കൂടി ചെയ്തു.

പക്ഷെ,   സഹപ്രവർത്തകരുടെ ഇടയിൽ നിന്നും ആ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള പണം പിരിച്ചെടുക്കാൻ കഴി

ഞ്ഞത്‌ ഉണ്ണിയുടെ വിജയമായിരുന്നു. ആ വിജയത്തിന്റെ തുടർച്ച എന്നോണം ആളുകളുടെ ഇടയിൽ പരസ്പര ധാരണയും, സ്‌നേഹവും ശക്തിയാർജ്ജിക്കുകയും ഒരു റിക്രിയേഷൻ ക്ലബ്ബ്‌ രൂപീകൃതമാവുകയും ചെയ്തു.

ക്ല്ബ്ബിന്റെ കീഴിൽ ആനുകാലികങ്ങളും വായിയ്ക്കാനുള്ള റീഡിംഗ്‌ റൂം,
കുട്ടികൾക്ക്‌ കളിക്കാനൊരു മൈതാനം, ഒരു

വെൽഫയർ
ഫണ്ട്‌,
എല്ലാം കൂടി ആയപ്പോൾ വിത്സൻ ഡിക്രൂസ്‌ പുകഞ്ഞതുള്ളി. പക്ഷെ ഒററകെട്ടായിനിന്ന തൊഴിലാളികളടെ മുന്നിൽ അയാൾ പതറിപ്പോയി. ഉന്നത തലത്തിൽ നിന്നും അന്വേഷണങ്ങൾ ഉണ്ടായി. പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥന് അനധികൃതമായിട്ടൊന്നും തോന്നാത്തതിന്റെ പേരിൽ നടപടികൾ ഉണ്ടായില്ല.

സാവധാനം അന്തരീക്ഷം വീണ്ടും ശാന്തമായി. ആളുകൾ പരസ്പരം അറിയുന്നവരും, കുശലം ചോദിക്കുന്നവരും, ആഘോഷങ്ങൾ നടത്തുന്നവരും വിരുന്നൊരുക്കുന്നവരുമായി. സന്തോഷങ്ങൾക്കൊപ്പം ദുഃഖങ്ങളും പങ്കുവെയ്ക്കാൻ തയ്യാറായി.

റിസോർട്ട്സിന്റെ പൂണ്ണതയിലേക്ക്‌ പണികൾ വളരെ വേഗം പുരോഗമിക്കുകയാണ്‌. ഫ്ലോറിംഗും പ്ലാസ്റ്ററിങ്ങും
തീരാറായി എന്നു തന്നെ പറയാം. ഗാർഡനുള്ള സ്‌ഥലം നിരപ്പാക്കി കഴിഞ്ഞു. ഗാർഡന്റെ പണികൾ ചെയ്യുന്നതിനായിട്ട് ഏതോ സബ്‌ കോൺട്രാക്റ്റ് കമ്പനി  എത്തി കഴിഞ്ഞു. സൈററ്‌ എഞ്ചിനീയർ ഹബീബിന്റെ സാന്നിദ്ധ്യം സ്രദ്ധേയമാണ്‌.

“താങ്കൾ നായകനെ ഒരു മര്യാദ പുരുഷോത്തമനാക്കാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. എനിക്കതിനോട്‌ ഒട്ടും യോജിക്കാനാവുന്നില്ല. എന്റെ അനുഭവത്തിൽ, ഈ ജീവിത ത്തിനിടയ്ക്ക്‌ അപ്രകാരമൊരു വ്യക്തിയെ കണ്ടെത്താനായിട്ടില്ല… താങ്കൾ വെറുമൊരു കപടനാകുന്നു. ഒരു സമൂഹത്തെ ഒരുമിച്ച്‌, അമിതമായ നിറക്കൂട്ടകൾ കാണിച്ച് പ്രലോഭിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. “

വ്യാസൻ അവരെ ശ്രദ്ധിച്ചു.

ചായം പുരട്ടിയിട്ടം അവരുടെ ചുണ്ടുകൾ വികൃതങ്ങളാണ്, കവിളുകളിൽ തിക്താനുഭവങ്ങളുടെ കരുവാളിച്ച വടുക്കളാണ്‌.

അഗാധമായൊരു
കുഴിയിൽ ആണ്ടതുപോലുള്ള കണ്ണുകൾവഴി മനസ്സിനേററ ഉണങ്ങാത്ത മുറിവുകളും കാണാനാവുന്നുണ്ട്‌.

“ഇല്ല, ഒരിക്കലും അങ്ങിനെയൊരു ചിന്താഗതി എന്നലില്ല. ഞാനെന്റെ കഥാപാത്രങ്ങളെ കടിഞ്ഞാണിട്ട്   നിർത്തിയിട്ടില്ല. അവർ പോകുന്നവഴിയെ ഞാനെന്റെ കടലാസും പേനയും മഷിക്കുപ്പികളുമായി പോവുകയാണുണ്ടായിട്ടള്ളത്‌…”

“കഥാകാരാ, താങ്കൾ സത്യസന്ധനാണെങ്കിൽ…ഉണ്ണിയുടെ ജയിൽ ജീവിതത്തിന്റെ കാരണം വരച്ചു കാണിക്കൂ.”

“തീർച്ചയായും.”

അയാൾ വായിച്ചു.

“അതൊരു രാത്രിയായിരുന്നു…”

വിശാലമായ ഹാളാകെ, ഇറയത്തും, മുററത്തും ഇരുള്‌ വ്യാപിച്ചു. എവിടെനിന്നോ എത്തിയ ഒരുകൂട്ടം കാർമേഘങ്ങൾ

വെയിലിനെ മറച്ചതാണ്‌ കാരണം. ആകെ ഒരു നിശ്ശബ്ദത, വായു തടഞ്ഞു നിന്നതു പോലൊരു നിശ്ചലത. നിമിഷങ്ങളോളം നീണ്ട ആ മൌനത്തെ, വൈദ്യുതി വിളക്കു കൊളത്തിയതു പോലൊരു ശബ്‌ദം കീഴടക്കി.

“ഉണ്ണിയുടെ വിധിയായിരുന്നത്‌.”

കസവുമുണ്ടും നേര്യതും ചുവന്ന ബ്ലൌസ്സം ധരിച്ച ഒരു മദ്ധ്യ വയസ്സു കഴിഞ്ഞ ടീച്ചറാണ്‌ മൌനത്തെ ഭേദിച്ചത്. രാവിലെ കുളി കഴിഞ്ഞ്‌ നെററിയിൽ ചാർത്തിയ ചന്ദനക്കുറി ഇതേ വരെ മാഞ്ഞിട്ടില്ലായെന്ന്‌ വ്യാസൻ കണ്ടു. അവർ ദീർഘമായ നിശ്വാസം വഴി മനസ്സിൽ കൊണ്ട ഇരുളിനെ പുറത്തേയ്ക്ക് പറത്തിയകററാൻ ,ശ്രമിക്കുകയാണ്‌. തന്റെ അഭിപ്രായം മാനിക്കപ്പെടുമോ എന്നറിയാൻ കഥാകാരനെത്തന്നെ നോക്കി നിന്നു, മന്ദഹസിച്ചു.

“അതു വിധിയല്ല, സാഹചര്യമായിരുന്നു. ആ പ്രത്യേക സാഹചര്യത്തിലകപ്പെട്ട്‌ ഉണ്ണിക്കത്‌ ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. അല്ലാതെ വിധി എന്ന ഒരു വസ്തുതയില്ല. വൻനദിയിലൂടെ ഒഴുകുന്ന വെള്ളത്തിലെ ഓരോ

തുള്ളികളാണ്  നാം ഓരോരുത്തരും. അങ്ങിനെയുള്ള ഒരു തുള്ളി വെള്ളത്തോട്‌ നിന്റെ പന്ഥാവ്‌ ഇന്നതാണ്‌, ഇന്ന കാര്യങ്ങളാണ്‌ നീ ചെയ്യേണ്ടതെന്ന്‌ ആരും കല്പിക്കുന്നില്ല. മററ് വെള്ള തുള്ളികളോടൊത്ത്‌ താഴേയ്ക്ക്‌ ഒഴുകുക മാത്രമാണ്,ആ യാത്രക്കിടയിൽ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടാകാം, കല്ലുകളിൽ തട്ടിച്ചിതറാം, മല മടക്കുകളിൽ ഉടക്കിനിന്നു പോകാം, തീരം ചേർന്നൊഴുകുകവഴി തേയ്‌മാനം ഉണ്ടാകാം, പുഴ ഇടയ്ക്ക്‌ കൈവഴികളായി പിരിഞ്ഞ് കൂട്ടം തെററാം, കുറെ ജലകണങ്ങൾ നീരാവിയായി അസ്തമിക്കാം, ഇതൊന്നുമില്ലാതെ നിർവിഘ്‌നം ഒഴുകി ലക്ഷ്യത്തിലെത്തുന്ന തുള്ളികളും അനേകമുണ്ട്‌, ഇതെല്ലാം സാഹചര്യങ്ങളാണ്‌…”

“താങ്കൾ സാഹചര്യമെന്ന്‌ പറയുന്നതിനെത്തന്നെയാണ്‌ഞങ്ങൾ വിധിയെന്ന്‌ പറയുന്നത്‌…”

“ആയിരിക്കാം …പക്ഷെ, ആ വാക്ക്‌ ധ്വനിപ്പിക്കുന്നത്‌ നാം പൂർണ്ണനാണെന്നാണ്‌. മറെറാരു പൂർണ്ണ വ്യക്തി നമുക്ക്‌ മേലെ ആധിപത്യം സ്‌ഥാപിച്ചിട്ടുമുണ്ട്‌ എന്നാണ്‌. പക്ഷെ, ഞാൻ പറയുന്നത്‌ നമ്മൾ പൂർണ്ണല്ലെന്നും, പൂർണ്ണമായ ഒന്നിന്റെ ഭാഗം മാത്രമാണെന്നും, പൂർണ്ണമായ ഒരു വസ്‌തുവിന്റെ അവിഘ്നമായ ചലനത്തിന്റെ ശക്‌തിയിൽ നാം ചലിക്കുന്നുവെന്നുമാണ്‌.”

പെട്ടന്നയാൾ മുന്നോട്ട കയറിവന്നു.

“കഥാകാരാ, താങ്കൾ വ്രണിതമാക്കുന്നത്‌ ഞങ്ങളുടെ വിശ്വാസത്തെയാണ്‌.”

അയാൾ സന്യാസിയാണെന്ന്‌ ധ്വനിപ്പിക്കുംവിധം വസ്ത്രം ധരിച്ചയാളും മദ്ധ്യവയസ്‌കനുമാണ്‌! വ്യാസൻ അയാളെ നോക്കി ചിരിച്ചു.

“ഇല്ല.
ഞാനങ്ങിനെ ചെയ്തിട്ടില്ല. നിങ്ങളുടെ വിശ്വാസങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളെ അനാവരണം ചെയ്യാൻ ശ്രമിച്ചു എന്നുമാത്രം. താങ്കൾ ആ സത്യത്തിലേക്ക്‌ ഇനിയും എത്തിച്ചേരാത്തതിനാലാണ്‌ എന്റെ സാരം മനസ്സിലാകാത്തത്‌.”

പെട്ടന്ന്‌ നിശ്ശബ്‌ദമായിരുന്ന, സമൂഹത്തിന്റെ അന്ത:രീക്ഷം കലുഷമായി. പലരും പരസ്പരം അഭിപ്രായങ്ങൾ പറയാൻ തുടങ്ങുകയും വാക്കു തർക്കങ്ങൾ തുടങ്ങുകയും ഹാളിൽ ശബ്ദകോലാഹലം ഉണ്ടാവുകയും ചെയ്തിരിക്കുന്നു.

വ്യാസൻ പുസ്തകം അടച്ചുവച്ച്‌ ഉയർന്ന ശബ്‌ദത്തിൽ സമൂഹത്തെ അഭിമുഖീകരിച്ചു.

“മഹത്തരമായ സമൂഹമേ, നാം ജീവിക്കുന്നത്‌ ഇന്ത്യയെന്ന ബൃഹത്തായൊരു രാജ്യത്താണ്‌, നമുക്ക്‌ ഓരോരുത്തർക്കും, അവരവരുടേതായ വിശ്വാസങ്ങൾ പൊറുപ്പിച്ചു കൊണ്ട്‌ ജീവിക്കാനിവിടെ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മുൻ നിർത്തി രണ്ടുവാക്കുകൾ പറഞ്ഞുകൊള്ളട്ടെ. ഞാൻ എന്റെ വിശ്വാസത്തെക്കുറിച്ചാണ്‌ പറഞ്ഞത്‌. അതുപോലെ നിങ്ങൾക്കും, നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച്‌ പറയുവാൻ അവകാശമുണ്ട്‌. അതിൽ ആരും ക്ഷോഭിക്കേണ്ട കാര്യവുമില്ല.

എന്നിരിക്കിലും ഒരു കാര്യം മനുഷ്യ സമൂഹം, എന്നും ചിന്താപരമായും പരിവത്തനത്തിന്‌, പരിണാമത്തിന്‌ വിധേയ

രാണ്‌. ശിലായുഗകാലത്തെ മനുഷ്യരുടെ വിശ്വാസമായിരുന്നില്ല അതിനും ആദിയിലുണ്ടായിരുന്നവർക്ക്‌, ലോഹയുഗത്തിലുണ്ടായിരുന്നത്‌, ലോഹയുഗത്തെ വിശ്വാസമായിരുന്നില്ല അതിനുശേഷം വന്നവരുടേത്‌. അങ്ങിനെ പരിണമിക്കപ്പെട്ട്
നമ്മൾ കൃഷ്ണനിലും, ബുദ്ധനിലും, ക്രിസ്തവിലും. നബിയിലുമൊക്കെ
എത്തിപ്പെട്ടിരിക്കുകയാണ്‌. പക്ഷെ, ഇനിയും ഒരു പരിവത്തനം നമുക്ക്‌ ആയികൂടെ? സത്യങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ മനസ്സിലാകുന്നത്‌ അതിനുള്ള സമയം അധികമായിരിക്കുന്നുവെന്നാണ്‌ അടുത്ത നിമിഷം വ്യാസൻ ബന്ധനസ്ഥനാക്കപ്പെട്ടു. പീഠത്തിൽ നിന്ന്‌ വലിച്ച്‌ താഴെയിറക്കപ്പെട്ടു.

രോഷാകലമായ സമൂഹം വിഭജിക്കപ്പെട്ടിരിക്കുകയാണ്‌. വസ്ത്രധാരണത്തിൽ
നിന്നും,
സംസാരത്തിൽ നിന്നും അവരെ

അയാൾ തിരിച്ചറിഞ്ഞു, അവരിൽ നിന്നും വേറിട്ടു നിൽക്കുകയും
ഏറെ സൌമ്യത തോന്നിക്കുന്നതുമായ ഒരു വിഭാഗം അയാളെ മോചിപ്പിച്ച്‌ തങ്ങളോട്‌ ചേർത്തു നിർത്തി.

അപ്പോഴാണ്‌ അയാൾ മുന്നോട്ടവന്നത്‌. മേദസ്സ് കൂടിയദേഹവും വൃത്തിയായ വസ്ത്രധാരണവും അയാളെ ഒരു നമ്പർ വൺ ബ്യൂറോ ക്രാറ്റാക്കി.

“താങ്കളുടെ വാക്കുകൾ ശരിയാണ്‌. പക്ഷെ, വിപ്ലവാത്മകമായ ചിന്താഗതി പുലർത്തുകയും പ്രചരിപ്പികയും ചെയ്യുക വഴി സാധാരണ ജനത്തെ വിപ്ലവത്തിലേക്ക്‌ നയിക്കുന്നത്‌ രാജ്യദ്രോഹവും ശിക്ഷാർഹവുമാണ്‌.”

മഞ്ഞളിച്ച വ്യാസന്റെ കണ്ണുകൾക്ക്‌ മുന്നിൾ അയാൾ കറുത്തകോട്ടും വെളുത്ത ഉൾവസ്ത്രവും കൈയിൽ തൂങ്ങിയാടുന്ന തുലാസ്സമുള്ള ഒരുവനായി പരിണമിച്ചു.

വ്യാസൻ കണ്ണുകളെ ഇറുക്കി അടച്ചു.

@@@@@@




അദ്ധ്യായം ഏഴ്

സംഘാടകർ നൽകിയ ഓരോകപ്പ് ചായയും, ഓരോ ബിസ്ക്കറ്റുമായിട്ട്‌ സമൂഹം ഹാളിൽ, വരാന്തയിൽ, മുററത്ത് വൃക്ഷത്തണലുകളിൽ  സോറ പറഞ്ഞു കൂടി. സൌമ്യ സലോമിമാർ
തിരക്കില്ലാത്ത ഒരു വൃക്ഷ ചുവട്ടിലായിരുന്നു.

എല്ലാം  കൊണ്ടും അത്ഭുതകരമായൊരു ലോകത്തെത്തിയതു പോലെയാണവര്‍ക്ക്‌, അശ്വതിക്ക്‌ ഒന്നും പൂർണ്ണമായി തെളിഞ്ഞു
കാണാത്ത,
പ്രഭാതത്തിലെ മഴമഞ്ഞിൽ നിരത്തിലിറങ്ങി നടക്കും പേലെയുള്ള ഒരു അവസ്ഥയാണ്‌. എങ്കിലും പ്രഭാതസവാരിയുടെ ഒരു സുഖമുണ്ട്‌. മനസ്സിന്‌ കുറച്ച ലാഘവമുണ്ട്‌ അവയവങ്ങൾക്ക് പിരിമുറുക്കം ഇല്ലാതാകും പോലെ.

എങ്കിലും എന്താണിത്‌?

സലോമിക്ക്‌, സംഘാടകരെ പുകഴ്ത്താനും വാനോളം ഉയർത്താനുമാണ്‌ തോന്നുന്നത്‌. ഒരു വീക്കെന്‍റിൽ ഇപ്രകാരം ചെലവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയി ക്കാൻ കഴിയാതെയായിരിക്കുന്നു.

സ്റ്റിരിട്ടിന്റെ, ലോഷന്റെ, മററ് മരുന്നുകളടെ രൂക്ഷമായ ഗന്ധങ്ങളുടെ, മുറിഞ്ഞ്‌ രക്തം വാർന്നൊലിക്കുന്ന, പഴുത്ത് വൃണമായിരിക്കുന്ന, ശ്വാസംമുട്ടി മരിക്കാറായിരിക്കുന്ന,  നിശ്ചലമായി മരിച്ചുകിടക്കുന്ന, മനുഷ്യരുടെ ഇടയിൽ നിന്നും രക്ഷപെട്ട്‌, ആത്തലച്ചുള്ള രോദനങ്ങളിൽ നിന്നും, വേദനയൊളിപ്പിച്ച് വച്ചിരിക്കുന്ന ഞരക്കങ്ങളിൽ നിന്നും വേറിട്ട്‌ ഒരുദിവസം…

മനസ്സ്‌ തുറന്നുപോയിരിക്കുന്നു.

വെയിൽ മഞ്ഞപ്പു മാറി വെളുപ്പായിരിക്കുന്നു, പ്രഭാതത്തിന്റെ തണുപ്പകന്ന്‌ശരീരത്തിലേയ്ക്ക്ചൂട്എത്തിത്തുടങ്ങിയിരിക്കുന്നു. ചൂടുചായ ഉള്ളിലെത്തിയപ്പോൾ പെട്ടന്നു ഒരു ഉന്മേഷവും കൈ വന്നിരിക്കുന്നു.

കാററിൽ, കോളിൽ അലമുറയിടുന്ന കടലിലൂടെയുള്ള ഒരു ബോട്ടയാത്ര പോലെയായി സൌമ്യയുടെ മനസ്സ്‌. ശക്തിയായ കാററടിച്ചിട്ട്‌, കാററിൽ തറയിളകി, ജലകണങ്ങൾ കാററിൽ പറന്ന്‌, ബോട്ടിന്റെ വാതായനങ്ങൾ വഴി ഉള്ളിലേയ്ക്ക് ചീററിത്തെറിച്ച്‌, അലകളോടൊപ്പം ഉയർന്നും , താഴ്‌ന്നും ചരിഞ്ഞും ഭീതിദമായിട്ട്……

ചായകപ്പ്‌ വലതുകൈയിലും, ഒരിക്കൽ മാത്രം കടിച്ച ബിസ്റ്റററ്‌ ഇടതുകൈയിലുമായി സൌമ്യ വൃക്ഷത്തിൽ ചാരി നിന്നു.

“എസ്ക്യുസ്‌മി……”

അവൾ ഉണർന്നു. മുന്നിൽ ചിരിക്കുന്ന മൂന്നു മുഖങ്ങൾ, സലോമി, അശ്വതി, വ്യാസൻ… ….

അദ്ദേഹം അവളെ തെരക്കി വരികയായിരുന്നും ഹാളിന്നുള്ളിൽ, വരാന്തയിൽ വൃക്ഷച്ചുവടുകളിൽ എല്ലാം തെരഞ്ഞു,

സൌമ്യ, ഇപ്പോഴാണാ മുഖവും കണ്ണുകളം നരകയറിയ താടിയും എണ്ണ പുരളാതെ അലങ്കോലമായി പിതറിക്കിടക്കുന്ന

മുടിയും ശ്രദ്ധിച്ചത്‌.

ഒരു വേദനപ്പെടുന്ന മുഖം.

സലോമി പറഞ്ഞതു പോലെ ഒരു തീരാവ്യാധിക്കാരന്റേതു
പോലെ.

“ഞാന്‍
എവിടെയോ കുട്ടിയെ കണ്ടിട്ടുണ്ട്‌.”

ഉച്ചഭാഷിണിയിലൂടെ കേൾക്കും പോലെയല്ല സ്വരം,വളരെ സൌമ്യമായിട്ടാണ്‌.

അദ്ദേഹം ഉൾവലിഞ്ഞ്‌ ഓർമ്മയുടെ താളുകൾ മറിച്ച് മൌനമായി വായിച്ചു നോക്കുകയാണ്‌, തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ എവിടെയാണ്‌ കണ്ടതെന്നറിയാൻ.

“ഇല്ല.
ഓർമ്മിക്കാൻ കഴിയുന്നില്ല.”

“ഞാൻ അങ്ങയെ പരിചയപ്പെട്ടിട്ടില്ല. ഒരിയ്‌ക്കൽ പോലും മുമ്പു കണ്ടിട്ടില്ല.”

“അതു നേരാകാം. പക്ഷെ, ഞാൻ കുട്ടിയെ കണ്ടിട്ടുണ്ട്‌. പേരെന്താണെന്ന്‌ പറഞ്ഞില്ല.”

‘സൌമ്യ .. സൌമ്യ ബി. നായർ…. ഇതെന്റെ സ്‌നേഹിതർ സലോമി യോഹന്നാൻ, ഇത്‌ അശ്വതി ബാലകൃഷ്‌ണൻ.”

“സൌമ്യ ബി. നായർ! ഐ നൊ ദ നെയിം …..ഞാനങ്ങി നെയാണ്‌. ചിലപ്പോൾ വളരെ അടുത്തവരുടെ പേരു പോലും മറന്നുപോകും.”

അദ്ദേഹം സാവധാനം ചായ കഴിച്ചു.

സൌമ്യ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനുള്ള
മാർഗ്ഗം ആരായുകയായിരുന്നു.

“സൌമ്യ കാപ്പി കഴിച്ചിട്ടില്ല.”

അവൾ വളരെ വേഗം കപ്പ്‌ കാലിയാക്കി, മുന്നിലെത്തിയ വെയിറററുടെ ഡിഷിൽ കപ്പ്‌ വെച്ചുകൊടുത്തു.

“ഞാൻ കഥ വായിക്കുമ്പോഴും കട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മനസ്സ്‌ സദാസമയവും വിങ്ങുകയാണെന്ന്‌ മുഖം കണ്ടാലറിയാം. ഒരിക്കൽ വിങ്ങിപ്പൊട്ടി കരച്ചിലാവുകയും
ചെയ്തു.”

സൌമ്യ ശ്രദ്ധിച്ചത്‌ അദ്ദേഹത്തെ ആയിരുന്നില്ല മുററത്ത് വീണിരിക്കുന്ന അദ്ദേഹത്തിന്റെ നിഴൽ സാവധാനം വളരുന്ന

തിനെ അളക്കുകയായിരുന്നു.

അദ്ദേഹം ചായ കഴിച്ച്‌ കഴിഞ്ഞ്‌ കപ്പ്‌ വെയിറററെ ഏല്പിച്ച്‌ തിരിഞ്ഞ്‌ നടക്കവെ സൌമ്യയോട്‌ വീണ്ടും പറഞ്ഞു.

“എനിക്ക്‌ കുട്ടിയെ അറിയാം . ഇന്ന്‌ പിരിയും മുമ്പ് എങ്ങിനെയെന്ന്‌ ഓർമ്മയിൽ നിന്നും തെരഞ്ഞെടുക്കാം… കുട്ടിയെ അറിയിക്കുകയും ചെയ്യാം …..”

വ്യാസൻ,
സമൂഹം ഹാളിലേയ്ക്ക് പ്രവേശിച്ചു.

ഉച്ചഭാഷിണിയിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കാതുകളിലെത്തി. ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങി. മനോമുകരത്തിൽ ചിത്രങ്ങളായി പരിണമിക്കുകയാണ്‌.

എല്ലാവിധ സൌകര്യങ്ങളാടും കൂടിയാണ്‌ കേദാരത്തെ പ്രധാന കെട്ടിടം ചെയ്തിരിക്കുന്നത്‌. കൂടാതെ ഇന്റിപെറ്റന്റ് ഫാമിലി കോട്ടേജ്‌ , ഹണിമൂൺ കോട്ടേജ്‌, ടെന്നീസ്‌, ഷട്ടിൽ,ഗോൾഫ്‌ കോർട്ടുകൾ, സ്വിമ്മിംഗ്‌ പൂൾ ആന്റ് സൺബാ‍ത്ത്‌ ഫെസിലിററീസ്‌, ഹോഴ്‌സ്‌ റൈഡിംഗ്‌ കോർട്ട് ആന്റ് ഹോഴ്‌സ്‌ ഹൌസ്‌, ചിൽഡ്രൻസ് പാർക്ക് ആന്റ് എ വെറൈറ്റിഫുൾ, ബ്യൂട്ടിഫുൾ ഗാർഡൻ ആന്റ് ബോട്ടിംഗ്‌ ഫെസിലിറ്റി.

കിഴക്കൻ
മലകളിൽ നിന്നും ഒഴുകിയിറങ്ങി വരുന്ന മൂന്നു അരുവികൾ കേദാരത്തെ കുളിർപ്പിച്ച്‌ താഴേയ്ക്ക്‌ ഒഴുകി ഒരുമിച്ചാക്കുന്നു. സംഗമത്തിനുശേഷം രണ്ടു മലകളടെ താഴ്‌വാരത്തു കൂടി ഒഴുകി താഴേക്ക് പോകുന്നിടത്ത്‌ നാലാൾ പൊക്കത്തിൽ അണികെട്ടി ഉയർത്തിയാണ്‌ ബോട്ടിംഗ്‌ സൌകര്യം ഉണ്ടാക്കിയിരിക്കുന്നത്‌. കനത്ത വേനൽ ഉണ്ടായിട്ടുകൂടി അണകവിഞ്ഞ് വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏതാണ്ട്‌ പൂർത്തിയായി എന്നു പറയാവുന്നത്‌ പ്രധാന കെട്ടിടത്തിന്റെയും അണക്കെട്ടിന്റെയും പണികളാണ്‌. പണികൾക്ക്‌ ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും തന്നെ പ്രവർത്തിക്കുത്‌ വിദേശനിർമ്മിതമായ സോളാർ എനർജി സെററുകളപയോഗിച്ചാണ്‌. സോളാർ എനർജി കണക്‌ഷൻ ഓഫീസിലേക്കും, മാനേജരുടെയും എഞ്ചിനീയറുടെയും വീട്ടിലേക്ക് കൂടി അനുവദിച്ചിട്ടണ്ട്‌.

അകാലത്തിലാണ്‌ ഇന്ന് മഴ പെയ്തത്‌. അക്ഷരാർത്ഥത്തിൽ തന്നെ മരം കോച്ചുന്ന കുളിര്. കഴിഞ്ഞ രണ്ടു ദിവസം വരെ അടങ്ങിരിക്കുകയയമായിരുന്നു. രണ്ടു ദിവസമായി പെട്ടെന്ന്‌ വഴി തെററി വന്നതു പോലെ മാനം കാർ കൊണ്ടുനിന്നു. ഉച്ചയോടുകൂടി ആത്തലച്ച് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന്‌ പെയ്ത്‌ ഒഴുകിപ്പോയി.

ഏറെ ജോലിയുണ്ടായിരുന്നു, ഉണ്ണിയാകെ ക്ഷീണിതനായി, മടുപ്പ്‌ തോന്നിയപ്പോൾ ബുക്കുകൾ അടച്ചുവച്ച്‌ വെറുതെയിരുന്നു.
മാനം ശരിക്ക്തെളിയാത്തതിനാൽ സോളാർ വെളിച്ചത്തിന്‌ തെളിച്ചം കുറവായിരിക്കുന്നു.  ബാറററിയിൽ നി ന്നുമുള്ള വൈദ്യൂതി രാത്രികാലങ്ങളിലെ ഉപയോഗത്തിനായി
നീക്കി വച്ചിരിക്കുകയാണ്.

വെളിച്ചം കുറവായതുകൊണ്ടാണ്‌ തുറന്നിട്ട ജനാലയ്ക്കരുകിലേക്ക്‌ മേശ മാററിയിട്ടിരുന്ന്‌ എസ്തേർ ടൈപ്പ്‌ ചെയ്യുന്നത്‌, ഉണ്ണി വെറുതെ അവളെ നോക്കിയിരുന്നു.

ഉയർത്തിക്കെട്ടിയ സുഭഗമായ മുടി………
മുടി അങ്ങനെ കെട്ടിയിരിക്കുന്നതിനാൽ കഴുത്ത്‌ നഗ്‌നമായിരിക്കുന്നു. കഴുത്തിലെ ചെമ്പിച്ച രോമങ്ങൾ… ….

ഉണ്ണിക്കു തോന്നി.

എസ്തേർ ആരെയും ആകർഷിപ്പിക്കും പെരുമാററത്തിൽ, സംസാരത്തിൽ, എല്ലാററിലും, പക്ഷെ, പെരുമാററം നിഷ്‌ കളങ്കമാണോ എന്നറിയാൻ ബുദ്ധിമുട്ടാണെന്നതാണ്‌ അപാകത.

രവി പറഞ്ഞ കഥയാണ്‌ ഓർമ്മയിൽ വരുന്നത്‌.

അന്ന്‌ എസ്തേറിന്‌ ഇരുപതോ ഇരുപത്തിഒന്നോ ആയിരിക്കും പ്രായം. കമ്പനിയിൽ സ്റ്റെനൊ ആയി ചേർന്ന് ആദ്യമായി വർക്ക് സൈററിൽ എത്തിയകാലം. വിത്സൻ ഡിക്രൂസിന്റെ സ്റ്റെനോ ആയിട്ടുതന്നെ. അന്യപ്രവിശ്യയിൽ എവിടെയോ ആയിരുന്നു. അവളുടെ സ്വതന്ത്രമായ ഇടപെടൽ വിത്സനെ ഹരം പിടിപ്പിച്ചു. അല്പാതെ തന്നെ അയാൾ ചെറിയ

ചെറിയ വീക്കനസ്സുകൾ ഉള്ള ആളും; വിവാഹിതനും, കുട്ടി കളമുണ്ടായിരുന്നിട്ടു കൂടി ഒരു പ്രേമാഭ്യർത്ഥന നടത്തി. ആദ്യം എസ്തേർ ഒന്നു പരുങ്ങിപ്പോയി. പിന്നീട്‌ തെററിദ്ധരിക്കരുതെന്ന്‌ അപേക്ഷിച്ചു. എന്നിട്ടും കിട്ടിയ സാഹചര്യത്തിൽ അവൾ പീഡിപ്പിക്കപ്പെട്ടു.

അറപ്പോടെ, വെറുപ്പോടെ, വേദനയോടെ… ….

പക്ഷെ, അയാളിൽ നിന്നും മോചിതയായ അവൾ സമനില തെററിയതു പോലെ, നഗ്‌നയായിട്ടു തന്നെ മുറിയുടെ മൂലയിൽ ഒതുങ്ങിയിരുന്നു. കരയുകയോ ഒന്നു ശബ്ദിക്കുകയോ ചെയ്തില്ല. വിത്സൻ ആലസ്യത്തിൽ നിന്നും ഉണർന്ന് അവളെ കണ്ടപ്പോൾ ഭയന്നുപോയി. സാവധാനം അവളുടെ അടുത്തെത്തി. സാത്ത്വനപ്പെടുത്താനായി മുടിയിൽ മെല്ലെ തടവി, അലങ്കോലമായിരുന്ന മുടിയിഴകളെ വിരലുകളാൽ കോതിയൊതുക്കി, വസ്ത്രങ്ങൾ ഉടുപ്പിച്ചു കട്ടിലിൽ ഇരുത്തി. ഒരു പെഗ് വിസ്റ്റിക്കുവേണ്ടി കൊതിച്ച്‌ ഡൈനിംഗ്‌റൂമിലെ ഫ്രിഡ്ജ് തുറന്നപ്പോൾ പിന്നിൽ നിന്നും ശക്തിയായൊരു ആഘാതമേററു.

ഒരിക്കൽ,  ശബ്ദിക്കാൻ പോലും കഴിയാതെ അയാൾ തിരിഞ്ഞുനോക്കി. രക്തം വാർന്നൊലിക്കുന്ന കത്തിയയമായി എസ്തേർ.

പക്ഷെ, അയാൾ മരിച്ചില്ല.  എസ്തേർ ജയിലിലും പോയില്ല.

അയാൾ പോലീസിൽ ബോധിപ്പിച്ചു. കണ്ടാൽ തിരിച്ചറിയാത്ത ഒരു കള്ളന്റെ, മോഷണശ്രമം തടഞ്ഞപ്പോൾ കുത്തിയതാണെന്ന്‌. എന്നിട്ടും സൈററിലെ ഓരോ വ്യക്തികൾക്കും സത്യാവസ്ഥ അറിയുകയും ചെയ്യാമായിരുന്നു.

ഏതോ ഒരു നിമിഷത്തിൽ തന്നെ തൊട്ടു വിളിച്ചുവെന്നു തോന്നിയിട്ടാണ്‌ എസ്തേർ തിരിഞ്ഞു നോക്കിയ്. തന്നെ നോക്കിയിരിക്കുന്ന ഉണ്ണി കൈ എത്താവുന്നതിനേക്കാൾ വളരെ അകലെയാണെന്ന്‌ അറിഞ്ഞപ്പോൾ ജോലിയിൽ തന്നെ വ്യാപൃതയാവാൻ ശ്രമിച്ചതാണ്‌. പക്ഷെ, ഉണ്ണി വിളിച്ചു എന്ന തോന്നലിൽ വിണ്ടും ഉണ്ണിയെ നോക്കി,

“ഉം?”

“ഒന്നുമില്ല.”

ഉണ്ണി ഒന്നു പുഞ്ചിരിച്ചു.

“യേയ്‌!
ഉണ്ണി നുണ പറയുകയാണ്…”

കസേരയിൽ,
അല്പം പിറകോട്ട്‌ ചാരി കൈ നീട്ടി വിശ്രമിക്ക വിട്ട്‌, ഇരിക്കുന്ന ഉണ്ണിയിൽ കളങ്കമായിട്ട്‌ ഒന്നും കാണാൻ അവൾക്ക് കഴിഞ്ഞില്ല.

അവൾ എഴുന്നേററ്‌ കസേര അവന്‌ അഭിമുഖമായിട്ട്, സാരി നേരെയാക്കിയിരുന്ന ഉണ്ണിയെ നോക്കി.

നിത്യവും കാണുന്ന, നന്നായി കറുത്ത കണ്ണുകളിൽ കാണാ അലതല്ലിയിളകുന്ന ഒരു കടലിന്റെ പ്രതിഛായ കാണുമ്പോലെ,  തീർച്ചയായുമുണ്ട്‌ ..
…….

“ഉണ്ടായിരുന്നിട്ടും എന്നോടെന്തിന്‌ നുണ പറയുന്നു?”

“ഉണ്ട്‌.”

ഉണ്ണി കസേരയിൽ നിവർന്നിരുന്നു.

“പക്ഷെ അതെന്തെന്ന്‌ പറഞ്ഞാൽ തെററിദ്ധരിക്കരുത്‌. ഞാൻ കാണുന്ന രൂപത്തിൽ തന്നെ എസ്തേർ   കാണാവ് ശ്രമിക്കണം.”

“പീസ്‌
….എന്താനെന്നു പറയ്…… അല്ലാതെ…….”

അവൾക്ക് ടെൻഷനായിരിക്കുന്നു.

ഉണ്ണിക്ക് ചിരിയാണ്‌ വരുന്നത്‌.

ടെൻഷനായപ്പോൾ അവളടെ മുഖം കൂടുതൽ ചുവന്നിരിക്കുന്നു. നഗ്നമായ കഴുത്തിലെ ചെമ്പിച്ച രോമങ്ങൾ എഴുന്നു നിൽക്കുന്നു. കണ്ണുകളിൽ, അധരങ്ങളിൽ, വിരലുകളിൽ ഒരു വിറയലിന്റെ ലാഞ്ചന… ….

“എനിക്ക്‌ തന്നെ ഇഷ്‌ടമാണ്‌.”

“വാട്ട്‌ …… വാട്ട്‌ യൂ മീൻ…..”

അവൾ ക്ഷോഭിച്ചിരിക്കുന്നു.

“അല്പമൊന്ന്‌ അടുപ്പം കാണിച്ചാൽ നോ….നോ…എന്നെ

ക്കൊണ്ട് പറയിക്കണ്ട….”

അവൾ ചാടി എഴുന്നേററ്‌ കസേര പിന്നിലേക്ക്‌ തള്ളിയകററി. ഉയർന്ന മടമ്പുള്ള ചെരുപ്പിനെ ശക്തിയായി തറയിൽ ഉരച്ച് ….പുറത്തേക്ക്‌ ഓടി. അപ്പോൾ അവൾക്കൊരു പെൺപുലിയുടെ വീറുണ്ടായിരുന്നു.

ഉണ്ണി ഇരുളടഞ്ഞ വനാന്തരത്തിൾ അകപ്പെട്ടതു പോലെ
ദിക്കറിയാതെ, ഭീമാകാരങ്ങളായ വൃക്ഷങ്ങളാൽ ചുററപ്പെട്ട്‌, ഭീകരരായ ജീവികളടെ ശബ്‌ദകോലാഹലങ്ങളിൽ അകപ്പെട്ട്‌ മരവിച്ചു നിന്നു പോയി….

പക്ഷെ, അവൾ തിരികെ മുറിയിലേക്ക്‌ വന്നു, അധികം സമയം കഴിയും മുമ്പു തന്നെ.

അതേവരെ അവൾ ഓഫീസിനു പുറത്ത്‌, മുററത്ത്‌വർന്നു നിൽക്കുന്ന ചെറിയ വാകമരത്തിന്റെ ചുവട്ടിൽ വെറുതെ ചുററിക്കറങ്ങി നടന്നു.

തികച്ചും ക്ഷീണിതയായി, തല കുമ്പിട്ട്‌, സാരിത്തലപ്പിനെ കൈകളിൽ തിരുമ്മി വളരെ സാവധാനം, കള്ളി പൂച്ചയെപ്പോലെ, പതുങ്ങി കസേരയ്ക്കരുകിലെത്തി, ഒരു നിമിഷം നിന്നിട്ട്‌ ഇരുന്നു. ആകർഷിപ്പിക്കുകയും ചെയ്തു.

“പ്ലീസ്‌… എന്നോട്‌ അങ്ങിനെയൊന്നും തോന്നരുത്‌…ഞാൻ .. ഞാനൊരു പാവമാണ്‌. ഈ ലോകത്ത്‌ എനിക്ക്ഞാനും എന്റെ മോളം മാത്രമേയുള്ള… ദയവായി… ..എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്….”

അവൾ ഏങ്ങലടിച്ചു, പൊട്ടിക്കരഞ്ഞു.

അവനടുത്തു
നിന്നും അകന്ന്‌ കസേരയില്‍ ഇരുന്ന്‌ മുഖം പൊത്തിക്കരഞ്ഞു.

അവളടെ കരച്ചിലിന്റെ ശക്തി കുറഞ്ഞുവന്നു, പിന്നെ തീർന്നു. ബാത്ത്‌റൂമിൽ പോയി മുഖം കഴുകിത്തുടച്ചു വന്നു. കസേരയിൽ ഇരുന്ന്‌ ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. അവൾക്ക്‌ കഴിഞ്ഞില്ല. ടൈപ്പ്‌ റൈറററിൽ നിന്നും പേപ്പർ എടുത്ത്‌ യഥാസ്ഥാനത്ത്‌ അടുക്കിവച്ച്‌, കവർ കൊണ്ടുമൂടി, തുറന്നിരുന്ന ഫയൽ അടച്ച അലമാരയിൽ വച്ച് പോകാനുള്ള ഒരുമ്പെടലോടു കൂടി ഉണ്ണിയുടെ അരുകിലെത്തി,

“എന്റെ കൂടെ വരുമോ, കുറച്ച്‌ നടക്കാൻ….”

ഉണ്ണി അവളോടൊത്ത് പുറത്തേയ്ക്ക് പോയി.

@@@@@@




അദ്ധ്യായം ആറ്

ഒരു സമൂഹം അപ്പാടെ ഒരു ശോകാന്ത സിനിമ കണ്ടതു പോലെ .  ഏവരും എസ്തേറിന്റെ ചാരത്തേക്ക്‌ ഓടി അടുക്കുകയായിരുന്നെന്ന്‌ വ്യാസൻ കണ്ടു.

കഥ വായന നിർത്തി വ്യാസൻ ഹാളാകെ വീക്ഷണം നടത്തി.

ഒരു ശ്‌മശാന മൂകത!

ആ മൂകതയെ തകർക്കാതെ, എല്ലാവരെയും അവരവരുടെ പാതയിലൂടെ നടക്കാൻ വിട്ട്‌, വീണു കിട്ടിയ ഇടവേളയിൽ ഒരു മിനിട്ട്‌ ഇരിക്കാമെന്ന മോഹത്താൽ വ്യാസൻ കസേരയിൽ അമർന്നു.

സൌരമ്യ ചിന്തിച്ചത്‌ കാലഗതിയെ കുറിച്ചായിരുന്നു. പലരും പറഞ്ഞും, പലതും വായിച്ചും അറിഞ്ഞ വിധിയെക്കുറിച്ചായിരുന്നു. മുൻ ജെന്മ ചെയ്തികളുടെ ഫലമെന്നതിനെക്കുറിച്ച്‌. യഥാർത്ഥത്തിൽ അതൊക്കെ സത്യങ്ങളാണോ? എങ്കിൽ കഴിഞ്ഞ ജന്മത്തിൽ താൻ  ആയിരുന്നിട്ടാണ്‌ നിനച്ചിരിക്കാതെ കുത്തൊഴുക്കിൽ അകപ്പെട്ട്‌ ചുഴിയിൽ പെട്ട് കരകാണാക്കടലിൽ
പെട്ടു പോയത്‌?  വേഗതയിലാണ്‌ മാത്യൂസ്‌ നിറം മാറികളഞ്ഞത്‌; ഓന്തിനു പോലും കഴിയാത്തത്ര വേഗത്തിൽ!

യഥാർത്ഥത്തിൽ ഇതിന്റെയൊക്കെ ചുക്കാൻ ദൈവമെന്ന്  പറഞ്ഞ്‌ ആരാധിക്കുന്ന സത്തയിൽ  തന്നെയാണോ? എങ്കിൽ

ഇത്രമാത്രം കൃതാർത്ഥതയോടെ പ്രവർത്തിചെയ്യുവാൻ ആ ശക്തി ആരെയാണ്‌ ഭയക്കുന്നത്‌? ആരോടാണ്‌ ബാദ്ധ്യതപ്പെട്ടിരിക്കുന്നത്‌? ഇത്രമാത്രം , അനന്തവും അവാച്യവുമായ വൈവിധ്യ ചരാചരങ്ങളിൽ തന്റെ അധികാരം വിനിയോഗിക്കാൻ കഴിയുന്നതെങ്ങനെ? എവിടെയാണതിന്റെ ആധാരം ഉറച്ചുനിൽക്കുന്നത്‌? ഇതെല്ലാം അങ്ങിനെ ഒന്നിന്റെ ചെയ്തികളെന്ന്‌ കണ്ടെത്താൻ മനുഷ്യബുദ്ധിക്ക് കഴിഞ്ഞിട്ടള്ളത്‌  സത്യമെങ്കിൽ, ഇത്രയുമൊക്കെ കണ്ടെത്താൻ കഴിയുമെങ്കിൽ അതിനെയൊക്കെ മുൻ കൂട്ടി അറിയാനും, അതിന്‌ പ്രതിവിധിയെന്ന് പറഞ്ഞ് നടത്തുന്ന സംഗതികൾ വിജയിക്കാതെ പോകുന്നത്‌ എന്തുകൊ ണ്ടാണ്‌?

മത്യൂസിന്റെ ടെറസ്സിൽ നിന്നാൽ വിശാലമായ വയലുകൾ കാണാം, നോക്കെത്താ ദൂരത്തോളം. ഇളം രാവിലെ ആണെങ്കിൽ അവിടെ നിന്നാൽ വെയിലുകായാം. ചെറുപ്പത്തിൽ വെയിലു കായയന്നത് എത്ര ഇഷ്ടമായിരുന്നെന്നോ! പക്ഷെ, കുറെസമയം കാഞ്ഞുകഴിഞ്ഞാൽ ക്ഷീണം തോന്നും, പിന്നെ കുറെസമയം കിടന്നുറങ്ങാം . ചെറുപ്പത്തിലെ വെക്കേഷനുകളിലെ ഒരു കളി

തന്നെയായിരുന്നു അതും. കാണായ പാടമാകെ കതിർ നിരന്നു കഴിഞ്ഞിരുന്ന ഒരു സന്ധ്യയിലാണ്‌, ഏററവും അടുത്തു കാണാൻ കഴിയുന്ന പാടവരമ്പത്ത്‌, ചവിട്ടേൽക്കാത്തിടത്ത്‌ പൂത്തുനിൽക്കുന്ന കാക്കപൂക്കൾ; ആയിരക്കണക്കിന്‌. ഒരിക്കൾ കാക്കുപൂക്കൾ മുററത്ത് വളത്താൻ ശ്രമിച്ചതാണ്‌. പക്ഷെ, സ്ഥിരമായിട്ട് വെള്ളം കെട്ടിനിൽക്കാനിടമില്ലാതിരുന്നതിനാൽ കരിഞ്ഞു പോവുകയാണുണ്ടായത്.

തോളത്ത്‌ ഒരു സ്‌പർശനം, മൃദുവായിട്ട്; വളരെ, വളരെ, മൃദുവായിട്ട്. അറിയാം മാത്യൂസിന് മാത്രമേ അങ്ങനെ സ്പർശിക്കാനാവുകയുള്ള. തിരിഞ്ഞു നോക്കിയില്ല നോക്കേണ്ടതിന്റെ കാര്യവുമില്ല. മാത്യൂസ് തന്നെയാണ്‌.

തോളത്ത്‌ വച്ച വിരൽ പതുക്കെ അരിച്ചൂ തുടങ്ങിയപ്പോൾ സംശയം തോന്നി, മാത്യൂസിന്റെ വിരലുകൾ അങ്ങിനെ ചെയ്യാറില്ല. തിരിഞ്ഞു നോക്കിയപ്പോൾ മാത്യൂസ്‌ തന്നെയായിരുന്നു.

ആ കണ്ണുകളിൽ വല്ലാത്തൊരു ഭീതിയുണ്ട്. ചെമ്പിച്ച മീശ കറുത്തു തുടങ്ങിയെങ്കിലും ചുണ്ടുകൾക്ക് വിറയലുണ്ട്. താൻ ചിരിക്കാൻ ശ്രമിച്ചപ്പോഴാണ്‌ മാത്യൂസിന്‌ സമാധാനമായത്‌. ദീർഘമായ നിശ്വാസം, പുഞ്ചിരി.

പക്ഷെ, വിരലുകാൾ…. ഒച്ചിനെപ്പോൽ അരിച്ചു കൊണ്ടേയിരുന്നു. തടയാനല്ല നോക്കിയത്‌, ആരേലും വരുമോ എന്നാണ്‌. ബാൽക്കണിയിലേക്കുള്ള വാതിൽ കുററിയിട്ടിരിക്കുന്നതു കണ്ടപ്പോൾ സമാധാനം തോന്നി. മാത്യൂസ്‌ കരുതിയിട്ട തന്നെയാവാം.

വിരലുകൾ സ്‌ഥാനങ്ങൾ തെററിക്കുകയാണ്‌….

തട്ടി മാററാനോ, ഓടിയകലാനോ തോന്നിയില്ല…

മുഖമെങ്ങിനെയാവാം? അറിയില്ല.

ഓരോ രോമകൂപങ്ങളും സടകുടയുകയാണ്‌.

മൃദുവായ വികാരങ്ങൾ ഉണരുകയാണ്‌,

സിരകളിലൂടെ വൈദ്യതി പ്രവഹിക്കുകയാണ്‌.

മാംസം ദൃഢമാവുകയാണ്‌,

ഹ്രദയം വിജ്രംഭിക്കുകയാണ്‌ ,

ഹാ……..

മാത്യൂസ്‌ ഏററവും ലോലമായ ഒരു ദ്രാവകമായിരിക്കുന്നു; ഓരോ രോമകൂപങ്ങൾ വഴിയും ത്വക്കിനുള്ളിലേക്ക്‌, സിരകളിലേക്ക്‌. രക്തത്തിലേക്ക്‌, ഹൃദയത്തിലേക്ക്‌ആഴ്ന്നിറങ്ങുകയാണ്‌.

മാത്യൂസ്‌ മാത്രമല്ല,

കുറെ ചെടികൾ,

കുറെ മണ്ണ്‌,

ഈ വീട്,

വലിയ വലിയ വൃക്ഷങ്ങൾ,

ഈ പ്രദേശമാകെ,

ഈ കാണുന്നതൊക്കെ,

ഈ കേൾക്കുന്നതാകെ,

ഈ പ്രപഞ്ചമാകെ,

ഉള്ളിലേക്ക്‌ ആഴ്ന്നിറങ്ങി വരുന്നു

ശരീരം വലുതായി, വലുതായി, വലുതായി…

എത്രമാത്രം ശക്തിയാണ്‌…

എന്തൊരു അനുഭൂതിയാണ്‌…

ഒന്നും കാണാനാവുന്നില്ല,

ഒന്നും അറിയാനുമാകുന്നില്ല.

എല്ലാം…

ഞാൻ മാത്രമായിരിക്കുന്നു.

സൌമ്യ മാത്രമായിരിക്കുന്നു

എന്റെ ദൈവമേ!

സൌമ്യയുടെ വിങ്ങികരച്ചിൽ കേട്ട്‌ സലോമിയും അശ്വതിയും അമ്പരന്നു, അടുത്തിരിക്കുന്നവർ
കേൾക്കുന്നുവെന്നറിഞ്ഞപ്പോൾ  കൂടുതൽഅസ്വസ്ഥരായി. സലോമി, സൌമ്യയെ ഉണർത്തി. ഹാളിന്‌ പുറത്തേക്ക് നടന്നു.

സമൂഹം, കഥാകാരന്റെ വികാര വിജ്രംഭിതമായ അവതരണത്തെ അഭിനന്ദിക്കുകയയം സൌമ്യയിലുണ്ടായ വികാര ആദേശത്തെ ഓർത്ത്‌ സഹതപിക്കുകയും ചെയ്തു.

സൌമ്യ പുറത്തെ ടാപ്പിൽ നിന്നും വെള്ളമെടുത്ത്‌ മുഖം കഴുകി. അമ്പരന്ന സലോമിയുടെ, അശ്വതിയുടെ കണ്ണുകൾ നോക്കി ചിരിച്ചു.

പണ്ട്‌ അകത്താളുകളും പരിവാരങ്ങളും, പണിക്കാരും നിറഞ്ഞതായിരുന്നു
തറവാട്. നാലുകെട്ടും നടുപുരയുമൊക്കെയായിട്ട്, ഭാഗം വച്ചും അന്യനാടുകളിൽ ജോലിയായും വിവാഹം കഴിച്ചും പോയിക്കഴിഞ്ഞപ്പോൾ താവാട്ടിൽ രാഘവൻ നായരും ഭാര്യ ദാക്ഷായണിഅമ്മയും അയാളടെ, ഭത്താവു മരിച്ചുപോയ പെങ്ങൾ ഭാനുവും, മകൾ ഉണ്ണിമായയും മാത്രമായിരിക്കുന്നു.

ഉമ്മറക്കോലായിൽ ചാരുകസാലയിൽ ക്ഷീണിതനായിട്ട്‌അയാൾ എന്നും പകലുകളിൽ മയങ്ങിക്കിടക്കുന്നു. ഇടയ്ക്ക്‌ അയാൾക്കൊരു കട്ടൻ ചായ കുടിക്കാനോ ജീരക വെള്ളം കുടിക്കാനോവേണ്ടി വിളിച്ചാൽ ആരു വിളി കേൾക്കാൻ !

പെണ്ണുങ്ങൾ അങ്ങകത്ത്‌ അടുക്കളയിലോ, ചുററുവട്ടത്തോ ഒക്കെ ആവും: വിളി അവിടെ എത്തില്ല എന്നു സാരം. വിളിച്ച് മടുക്കുമ്പോൾ അയാൾ തന്നെ എഴുന്നേററ്‌ കട്ട്ളപ്പടികളിൽ തട്ടി തടവി അടുക്കളുയോളം എത്തേണ്ടി വരുന്നു. അഴുക്കളയിൽ എത്തിയാലോ ഇടുങ്ങി, പൊടിയും മഷിയും പററി കറുത്ത ഭിത്തികളും, നിറയെ പുകയും മാത്രമേ കാണാൻ

ഉണ്ടാകൂ. അങ്ങിനെയെങ്കില്‍ വീണ്ടും വിളിക്കേണ്ട നാമം ഉണ്ണിമായയുടേതാണ്‌. അയാൾക്കറിയാം ഭാര്യയും , പെങ്ങളും അടുത്ത്‌ എവിടേലും കിടന്ന്‌ മയക്കമാകും .

ഉണ്ണിമായയെ വിളിച്ചാലോ “എന്തോ” എന്നൊരു വിളി കേൾക്കലിനുശേഷം നിമിഷങ്ങൾ കഴിയുമ്പോൾ പുകമറയെ കീറി മുറിച്ച് ഒരു പെൺകുട്ടി പുറത്ത്‌ വരികയായി.കുളിച്ച്‌ ഈറൻ പകർന്ന്, മുടിയിൽ തുളസിക്കതിർ ചൂടി ഉണ്ണിമായ. അവളടെ സെററിലും ജമ്പറിലും ആകെ കരിയായിരിക്കുന്നു.

അവളെ കാണുമ്പോൾ രാഘവൻ നായരുടെ എല്ലാ ദാഹങ്ങളും അടങ്ങിയിരിക്കും.  അവൾ വലിയ പെണ്ണായിരിക്കുന്നു, എന്നതു തന്നെ
കാരണം.

അയൽ പക്കത്തെ ബഷീറിന്റെ ഒരേയൊരു കടുംപിടുത്തം കാരണമാണ്‌ രാഘവൻ നായർ മകൻ സുകുമാരനെ ഗൾഫിൽ

അയച്ചത്‌. ബഷീറിന്റെ മകൻ അബ്‌ദു സുകുമാരന്റെ സഹപാഠിയും സ്‌നേഹിതനുമായിരുന്നു.

ചീട്ടകളിച്ചും, കള്ള കുടിച്ചും, അടിപിടികൂട്ടിയും, മീൻ കച്ചവടക്കാരൻ ബഷീറിന്‌ നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്‌ഥയിലെത്തിയപ്പോഴാണ്‌ ചാവക്കാട്ട് കൊണ്ടു പോയി കള്ളലോഞ്ചു കയററി ഗൾഫിൽ വിട്ടത്‌.

പക്ഷെ, പ്രതീക്ഷിച്ചതിലും നേരത്തെ അവൻ നന്നായി. ബഷീർ മീൻ കച്ചവടം നിർത്തി രണ്ടുനില മാളിക പണിതു, തെങ്ങിൻ തോപ്പു വാങ്ങി, മടിബാങ്ക് തുടങ്ങി… ….

സുകുമാരൻ പാസ്സ്പ്പോർട്ടും,. വിസയും, എൻ. ഒ.സി. യും ഒക്കെ തയ്യാറാക്കി ഫ്ലൈററിലാണ്‌ പോയത്‌. അതിനായിട്ട്‌ തറവാട്ടു സ്വത്തായി കിട്ടിയ ഒരേക്കർ തരിശ്ശ് നിലവും നാലുകെട്ടും നടുപ്പുരയും അല്ലറചില്പറ ഇടങ്ങളും കഴിഞ്ഞുള്ള ഭാഗം
ബഷീറിന്‌
തീറെഴുതി കൊടുക്കേണ്ടി വന്നു. അതുകൊണ്ടെന്തായി അഞ്ചു വർഷമായിട്ട്‌ അന്നം മുട്ടാതുള്ള തുക മാസാമ്മാസം
എത്തും.

ഇനിയും രാഘവൻ നായർക്കെ ഒരൊററ ആഗ്രഹമേയുള്ള. മകൻ നാട്ടിലെത്തിയാലുടൻ ഉണ്ണിമായയെ അവന്റെ കൈകളി

ലേല്പിക്കണം. അതിനു വേണ്ടി മാത്രമാണ്‌ കഴിഞ്ഞ മൂന്നു വർഷമായിട്ട് മകനെഴുതുന്ന കത്തുകളിലെ അവസാന വാചകം “നീ എത്രയും വേഗം വരണം.
ഞങ്ങൾക്ക്‌ കാണാൻ കൊതിയായി?” എന്ന്‌ ആക്കിയിരിക്കുന്നത്‌.

അങ്ങിനെയിരിക്കെ എല്ലാ ഗൾഫുകാരന്മാരും എത്തും പോലെ എയർ പോർട്ടിൽ നിന്നും ടാക്‌സികാറിൽ, കാറിനു മുകളിൽ രണ്ടുമൂന്നു വലിയ പെട്ടികളമായി സുകുമാരൻ വന്നു.

പടിപ്പുരയുടെ പടി ഇതേവരെ ചെതുക്കു പിടിച്ചു പോകാതിരുന്നതിനാൽ കാർ മുററത്തെത്തിയില്ല. പടിക്കു പുറത്ത്‌ നിന്നതേയുള്ളൂ. വാർത്ത കേട്ടിട്ടെത്തിയ നാട്ടിലെ രണ്ടു കുട്ടികളാണ്‌ പെട്ടികൾ മുന്നിലെ കോലായിൽ എടുത്തുവച്ചത്‌.

ഈ വരവിൽ തന്നെ വിവാഹം നടത്തണമെന്ന രാഘവൻനായരുടെ ആവശ്യത്തിന്‌ സുകുമാൻ യാതൊരു എതിർപ്പും പറഞ്ഞില്ല. പക്ഷെ, ഭാവിജീവിതത്തിന്റെ കാര്യമായതിനാൽ കുറച്ച് പ്രാക്‌ടിക്കൽ ആയി എന്നു മാത്രം. അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ ഒരു സൂപ്രവൈസറുടെ സഹോദരിയും പാലക്കാട്ടക്കാരൻ ഒരു മേനോന്റെ മകളമായ മിനി മേനോൻ ആണെങ്കിൽ ജീവിതം കൂടുതൽ സുരക്ഷിതമാകുമെന്നതു കൊണ്ടും, അവർ പത്തമ്പതുപവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും അഞ്ചുലക്ഷത്തിൽ കുറയാത്ത ഷെയറും തരാമെന്ന് വാഗ്ദാനം ചെയ്‌ത സ്ഥിതിക്ക്‌ ഒഴിവാക്കുന്നത്‌ വിഡ്ഡിത്തമാകുമെന്നതു കൊണ്ടും രാഘവൻ നായരുടെ ആഗ്രഹത്തിന്‌ അത്രവില കൊടുത്തില്ല എന്നുമാത്രം.

വാർത്തകേട്ടിട്ട് ഉണ്ണിമായയ്ക്ക് മോഹഭംഗവും ദുഃഖവും ഒന്നു മുണ്ടായില്ല. സുകുമാരൻ അവൾക്ക്‌ മോഹങ്ങൾ കൊടുക്കുകയോ, അവനോടൊത്ത്‌ ജീവിക്കുന്ന കാര്യങ്ങളോർത്ത് സന്തോഷിക്കുകയോ ചെയ്‌തിരുന്നില്ല എന്നതുകൊണ്ട്‌.

തറവാടും ബാക്കിയുള്ള സ്ഥലവും വിൽക്കുകയോ, വീടു മാത്രം പൊളിച്ചു വിൽക്കുകയോ ചെയ്തിട്ട്‌ ഒരു ചെറിയ വീടും സൌകര്യങ്ങളും സ്വന്തമാക്കാനാണ് രാഘവൻ നായർ മകനോടു പറഞ്ഞത്‌. പക്ഷെ, അവന്‌ അത്‌ താല്പര്യമായില്ല. അയാൾ പടിപ്പുര പൊളിച്ച്‌ വാഹനങ്ങൾ കയറിയിറങ്ങാൻ പാകത്തിന്‌ ഒരു ഗെയിററ്‌സ്ഥാപിക്കുകയും അടുക്കള ആധുനീകരിക്കയും ചെയ്തു. വൈദ്യുതി എത്തിക്കുകയും പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. മററ്‌ അററകുറ്റ പണികൾ ചെയ്യുകയും വെള്ളപൂശി, കളറു പൂശി, പെയിന്റു ചെയ്തു
വന്നപ്പോൾ ഒരു രാജകീയ പ്രൌഡി തന്നെയുണ്ടായി.

മെഴുക്കും ചെളിയും കൊണ്ട്‌ മൂടുകയും, തട്ടും മുട്ടും കൊണ്ട്‌അടരുകയും ചെയ്തു കൊത്തുപണികൾ ഭംഗിയാക്കാനും കൂട്ടിയോജിപ്പിക്കാനുമായിട്ടാണ്‌ മാധവനെത്തിയത്. തച്ചു ശാസ്ത്രത്തിൽ മിടുക്കനെന്ന്‌ പലരും പറഞ്ഞറിഞ്ഞ് സുകുമാരൻ വിളിപ്പിക്കുകയായിരുന്നു.

അഞ്ചടി പൊക്കവും ഒത്ത ശരീരവുമുള്ള മാധവന്‍ അത്ര
സുന്ദരനൊന്നുമായിരുന്നില്ല. പക്ഷെ, നാവിലും വിരൽത്തുമ്പിലും കല വിളയാടി നിന്നു.

തെക്കിനിയിലെ ഒരു തൂണിലെ സുന്ദരിയുടെ അടർന്നു പോയ ഒരു മുല വച്ചു പിടിപ്പിച്ച് ചെത്തി ചെത്തം വരുത്തവെ, നാലഞ്ച്‌ തുണുകൾക്ക്‌ അകലെ ഒരു നിഴലാട്ടംകണ്ടു ശ്രദ്ധിച്ചു പോയി.

പച്ച ബ്ലൌസിന്റെ ഒരു കയ്യും അവിടവിടെ കരിപുരണ്ട സെററുമുണ്ടും മാത്രമേ തൂണു കാണാൻ അനുവദിച്ചുള്ള. കൂടുതൽ കാണാനുള്ള കൊതികൊണ്ട്‌ കുറേ നേരം നോക്കിയിരുന്നു.

കാണാതായപ്പോൾ വീണ്ടും പണി തുടർന്നു, നിഴൽ ചലിച്ചപ്പോൾ തിരിഞ്ഞുനോക്കി. കണ്ടപ്പോൾ അസാധാരണമായൊരു തോന്നൽ, മനസ്സിൽ……..

ആ കണ്ണുകളിൽ ആരാധന, ആരാധന മാറി യാചനയാണെന്നു തോന്നി.

മാധവൻ ചിന്തിച്ചത്‌ അവൾ എന്താണ്‌ തന്നിൽ നിന്നും യാചിക്കുന്നതെന്നാണ്‌. പൊക്കണത്തിൽ കുറെ ഉളിയും, കൊട്ടു

വടിയും, വാളമായിട്ട്‌ ഉരുചുററുന്ന തന്നിൽ നിന്നും.

ഒരുനിമിഷം താൻ മിനുക്കിതീർത്ത ശില്പത്തിന്റെ മുഖത്ത് ഉണ്ണിമായയെ കണ്ടു, ശില്പത്തിന്റെ അംഗ വടിവ്‌ അവളുടെ ദേഹത്തു കണ്ടു. അപ്പോൾ പണ്ടുപണ്ടേ ഈ തറവാട്‌ പണിത്‌

ഉയർത്തുന്ന കാലത്തും, ഇവിടത്തെ പെണ്ണുങ്ങൾക്ക്‌ ഇതേ മുഖ

ഛായയായിരുന്നിരിക്കണം. അന്ന്‌ ജീവിച്ചിരുന്ന ഏതോ സുന്ദരിയെ നോക്കി ശില്പി തനിപ്പകർപ്പിൽ   ഈ ശില്പം തീർക്കു

കയായിരുന്നിരിക്കണം. പക്ഷെ, ഉണ്ണിമായയ്ക്കു് അല്പം മങ്ങലുണ്ട്‌ നിറത്തിൽ.

പിന്നീടവൻ ആ തറവാട്ടിലുള്ള തൂൺ ശില്പങ്ങളിലും ചുവർ   ചിത്രങ്ങളിലും ഉണ്ണിമായയെ തിരയുകയായിരുന്നു.

അതെല്ലാം ഉണ്ണിമായയുടെതു തന്നെയായിരുന്നു.

അവൻ തെക്കിനിയിലും വടക്കിനിയിലും അകത്തളങ്ങളിലും ശില്പങ്ങൾ മിനുക്കി നടന്നു.

അപ്പോഴൊക്കെ മനമാകെ ഉണ്ണിമായ മാത്രമായിരുന്നു.

മനമാകെ നിറഞ്ഞുനിന്ന ഉണ്ണിമായയുടെ രൂപത്തിലെത്തും വരെ ശില്പങ്ങളെ മിനുക്കി, വ൪ണ്ണുംപൂശി.

വിറളി പിടിച്ചു ആ പണികരൾക്കിടയിലും അവൻ ഒരു സത്യം കണ്ടെത്തി. ഉണ്ണിമായ ദു:ഖിതയാണെന്നും, ഈ തറവാടിന്റെ ഇരുളടഞ്ഞ മൂലകളിൽ നിന്നും അഴുക്കളിൽ നിന്നും
മോചിതയാകാൻ മോഹിക്കുന്നുവെന്നും, അവളെ മോചിപ്പിക്കു മെന്ന്‌ കരുതിയിരുന്ന സൂകുമാരന്റെ കൈകൾ ഇനിയും അവൾക്കുനേരെ നീളകയില്ലെന്നും.

ഊപുരയുടെ മച്ച്‌ പോളീഷ് ചെയ്ത ഒരുനാൾ അയാളെ നോക്കി നിന്ന ഉണ്ണിമായയോടു തിരക്കി.

“ഉണ്ണിമായക്ക്‌ എന്നെ ഇഷ്‌ടമായോ?”

“ഉം”

“എന്റെ കൂടെ വരുന്നോ?’

“….”

“നാടു കണ്ട്, നഗരം കണ്ടെ, നാട്ടാരെ
കണ്ട്….”

‘…..”

“ഈ കരിയും മഷിയും കളഞ്ഞ്‌, പൊടിയും മാറാലയും വെടിഞ്ഞ്‌.”

“നിറവെളിച്ചത്തിൽ ആകാശത്തിന്‌ കീഴെ ..
…”

“……..”

“വല്ലവർക്കും വേണ്ടി വീട് പണിത്‌, വല്ലവർക്കും വേണ്ടി കട്ടിലു തീർത്ത് നമുക്ക്‌ കഴിയാം ……..”

“വല്ലവരുടെയും വീട്ടിൽ അന്തിയുറങ്ങി, നേര വെളുക്കെ ഉണർന്ന് അടുത്ത കൂര തേടി അലയാം …..”

“നമുക്ക്‌ ആകാശത്തിലെ പറവകളെപ്പോലെ ഭൂമിയിലെ കാറ്റു പോലെ സ്വതന്ത്രരായിരിക്കാം….”

ഉണ്ണിമായയ്ക്ക് അധികമൊന്നും പറയാനില്ലായിരുന്നു, അറിയുകയുമില്ലായിരുന്നു. തറവാടിന്റെ ചെത്തിമിനുക്ക് പണി കഴിയും മുമ്പെ മാധവൻ അവളടെ കൈയ്ക്കു പിടിച്ച്
 വിശാലമായ ലോകത്തേക്ക് ഏറങ്ങി നടന്നു.

കൊട്ടും കുരവയും പഞ്ചവാദ്യത്തിനും പകരം ആക്രോശങ്ങളം , വെല്ലു വിളികളും ചേരി തിരിവുമുണ്ടായി. സുകുമാരന്റെ അഭിമാനത്തിന്‌ ക്ഷതമേററന്ന്‌ വിളിച്ചു കൂവി തറവാട്‌ കുലുങ്ങ്‌മാറ് ചവിട്ടി മെതിച്ചു. സഹികെട്ടപ്പോൾ രാഘവൻ നായർ കുറച്ച് ആട്ടംതുപ്പും കൊടുത്തപ്പോൾ ശമിച്ചു. എങ്കിലും,നാട്ടിൽ കുറെ നാളത്തേക്കു  കൂടി ചർച്ചകളും കോലാഹലങ്ങളും

ആഴ്‌ചകൾ കഴിഞ്ഞപ്പോൾ അതും അടങ്ങി.

“സ്വാർത്ഥതയിലല്ല ഉദാരതയിലാണ്‌ സ്‌നേഹം മുളക്കുന്നത്…. വാങ്ങുന്നതിലല്ല കൊടുക്കുന്നതിലാണ സനേഹം വളരുന്നത്‌.”

ഒരിക്കൽ ഉണ്ണി മേഴ്സിയോടു പറഞ്ഞു.

താഴെ ഭൂതത്താൻ കെട്ടിയ അണയിലെ തെളിഞ്ഞ വെള്ളത്തിൽ അവരുടെ സഹപാഠികൾ, ആൺട്ടികളും , പെൺകുട്ടികളും ഇഴ ചേര്‍ന്ന്‌ ആർത്തുല്ലസിക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്നു,

ഉണ്ണിക്ക്‌ അവരോടൊത്ത് അപ്രകാരം തുള്ളിച്ചാടാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. മരങ്ങൾക്കിടയിലൂടെ എത്തുന്ന മഞ്ഞ വെയിൾ നാളങ്ങളെ നോക്കി അവനിരുന്നു.

മേഴ്‌സിയുടെ കണ്ണുകളും മുഖവും ചുവന്നിരുന്നു.

“എന്റെ കൈയ്യില്‍ നിനക്ക് തരാനായിട്ട് എന്താണുള്ളത്‌ മേഴ്‌സി?”

അവൾ മുഖമുയർത്തിയില്ല.

“ഒന്നുമില്ല.”

കൂട്ടത്തിൽ
നിന്നും വേറിട്ട്‌, മരങ്ങളുടെ മറവിൽ ചലിച്ച നിഴലുകളെ മേഴ്‌സി ശ്രദ്ധിച്ചു. അത്‌
ജോസഫും ആഷ്നിയയ മായിരിക്കണം.

ആ നിഴലുകൾ പുണരുകയാണെ്‌.

അവൾ കണ്ണുകൾ പിൻ വലിച്ചു.

“നീ പറയുമായിരിക്കും, ഉള്ളിൽ നിന്നും, ഹൃദയത്തിൽ നിന്നും, ആഴങ്ങളിൽ നിന്നും എത്തുന്ന സ്‌നേഹം മതിയെന്ന്‌. പക്ഷെ, മേഴ്‌സി അതൊരിക്കലും യാഥാത്ഥ്യമാകുന്നില്ല. നിനക്ക്‌, നിസ്വാർത്ഥമായിട്ട്‌, സമാധാനമായിട്ട്‌, സ്വസ്ഥമായിട്ട്‌ ഒരു ജീവിതം തരാൻ കഴിഞ്ഞാലേ ഞാൻ നിന്നെ സ്‌നേഹിക്കുന്നെന്ന്‌ പറയാന്‍ കഴിയൂ. അതിന്‌ കഴിയാത്തിറ്റത്തോളംകാലം ഞാൻ നിന്നെ എന്നിലേയ്ക്ക്‌ വിളിക്കരുത്‌. ഇതെല്ലാം അറിഞ്ഞിട്ടം ഞാന്‍ നിന്നെ വിളിക്കുന്നെങ്കിൾ ഞാൻ സ്വാർത്ഥനാണ്‌……”

“ഉണ്ണീ….പ്ലീസ്‌.. നോ മോർ…”

അവൾ പാറയിൽ നിന്നും സാവാധാനം ഊഴ്ന്നിറങ്ങി.

താഴെ, മുട്ടുവരെ വെള്ളത്തിൽ സാരിത്തലപ്പ്‌ ഒരു കയ്യാൽ ഉയർത്തിപ്പിടിച്ചു നിന്ന്‌ മുഖംകഴുകി. ഈറനായ കണ്ണുകളാൽ അവനെ വിളിച്ചു.

തെളിഞ്ഞ വെള്ളത്തിൽ, മഞ്ഞവെയിൽ നിറത്തിൽ സ്വർണ്ണക്കൊലുസിട്ട അവളുടെ പാദങ്ങൾ, വെളുത്തകാലുകൾ…

ഉണ്ണി താഴേയ്ക്കിറങ്ങിയില്ല. അവൾ നീട്ടിയ കൈ സ്വീകരിക്കാതെ പൊക്കം കൂടിയ ഒരു കല്ലിൽ അവൻ കയറിനിന്നു. അവിടെ നിന്നാൽ പുഴയ്‌ക്കുമേലെ മനുഷ്യൻ കെട്ടിപ്പടുത്ത
അണക്കെട്ട്‌ കാണാം.

ഭൂമിയിൽ
നിന്നും വെയില്‍ ആകാശത്തേക്ക് ഉരുണ്ടു കൂടുകയായിരുന്നു.

@@@@@




അദ്ധ്യായം അഞ്ച്

ഇടതിങ്ങിയ വനാന്തരം.

വൻ മരങ്ങളെ കെട്ടിപ്പിണഞ്ഞു നിർത്തുന്ന  ലതാദികൾ

മൂന്ന്‌ കാട്ടരുവികൾ………..

കളകൂജനങ്ങൾ……….

ബൃഹത്തായൊരു സംരംഭമാണ്‌ കേദാരം റിസോർട്ട്സ്…….

മലകളാൽ
ചുററപ്പെട്ട നൂറോളം ഏക്കർ വരുന്ന ഒരു മൈതാനം.

പണ്ട് ഒരു മുതുവാൻ കുടിയായിരുന്നു.

കിഴക്കൻ മലകളിൽ നിന്നും മൂന്ന്‌ അരുവികൾ മൈതാന ത്തേയ്ക്കു ഒഴുകിയെത്തുന്നു. മുതുവാന്മാർ സമൃദ്ധമായി കൃഷി ചെയ്ത സമ്പന്നരായിരുന്നിരിക്കണം .

പക്ഷെ, ആരുടെ ഉടമസ്‌ഥതയിലാണെന്നോ, കൈവശ മാണെന്നോ, നിള റിസോർട്ട്സ് സ്‌ഥാപിപ്പിക്കുന്നതെന്ന് പണിക്കാർക്ക് അറിവില്ല. അതുമാത്രമല്ല, അവരുടെയിടയിൽ അതിനൊരു പ്രസക്തിയുമില്ലാതാനും

രാജ്യവ്യാപകമായിത്തന്നെ വ്യാപാരബന്ധമുള്ള ഒരു കരാർ ഗ്രൂപ്പാണ്‌ പണികൾ കരാറെടുത്തിരിക്കുന്നത്‌. പരിചയസമ്പന്നരായ മാനേജ്‌മെന്റ് അധികാരികൾ വിദഗ്‌ ദ്ധരായ സാങ്കേതികജ്‌ഞാനികൾ, മേൽനോട്ടക്കാർ, തൊഴിലാളികൾ….

പണികൾ മൂന്നാംഘട്ടത്തിൽ എത്തിയിരിക്കുകയാണത്രെ ആദ്യത്തേത്‌ ഗ്രൌണ്ട് വർക്ക്, രണ്ടാമത്തേത്‌ സ്കെൽട്ടൺ ആണ് കോൺ ക്രീററിംഗ്‌, മൂന്നാമത്തേത്‌ പ്ലാസ്റ്ററിംഗ്‌, ഫ്‌ളോറിംഗ്‌, പ്ലംബിഗ്‌ ആൻഡ് ഇലട്രിക്കൽ ഫിററിംഗ്സ്.

ആദ്യത്തേതും, രണ്ടാമത്തേതുമായ എഞ്ചിനീയർമാരും പണിക്കാരും  പോയിക്കഴിഞ്ഞാണ്‌ മൂന്നാമത്തെഗ്രൂപ്പ്‌ എത്തി

യത്‌. ഗ്രൂപ്പിന്റെ ചുമതല ഹബീബ് എന്ന സൈറ്റ് എഞ്ചനിയർക്കാണ്.
മാനേജരും,
സ്റ്റെനോയും, അക്കാണ്ടന്റും മാററമില്ലാതെ തുടരും. ഒരു പണി തുടങ്ങുമ്പോളെത്തിയാൽ പണികൾ തീർത്ത് ഉടമസ്‌ഥനെ ഏല്ലിക്കുന്നതുവരെ അവർ ആ വർക്ക്സൈററിലുണ്ടായിരിക്കും .

ഇപ്രകാരം ഇരുപതോളം മാനേജർമാർ ആ കരാർ ഗ്രൂപ്പിൽ ഉണ്ടത്രെ.

ഉണ്ണിയും ആ ബൃഹത്തായ  ഗ്രൂപ്പിലെ ഒരു കണ്ണിയായിരിക്കുന്നു.

ഒരു സൈററ്‌ എഞ്ചിനീയറുടെ കീഴിൽ പത്തോളം സുപ്പവൈസർമാരുണ്ട്‌. അവരുടെ മേൽ നോട്ടത്തിലാണ്‌ തൊഴിലാളികൾ പണിയുന്നത്‌.
തൊഴിലാളികൾ സ്‌ഥിരക്കാരും പ്രാദേശികരായ താല്‍ക്കാലികക്കാരുമുണ്ട്‌. അവരുടെയൊക്കെ ഹാജരുകൾ സൂക്ഷിക്കുക, കൂലികൊടുക്കുക, അതെല്ലാം കണക്കുകളാക്കി സൂക്ഷിക്കുക, സ്റ്റോർകീപ്പർ നല്‍കുന്ന വിവരങ്ങൾ കണക്കിൽ പെടുത്തുക, ഇടയ്ക്കൊക്കെ സ്റ്റോക്ക്‌ പരിശോധിക്കുക, എന്നതെല്ലാമാണ്‌ ഉണ്ണിയുടെ ജോലികൾ. പക്ഷെ, ചെയ്ത തുടങ്ങിയപ്പോഴാണ്‌ പലപ്പോഴും

രാത്രികളിൽ
കൂടി ചെയ്താലെ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലായത്‌.

സ്റ്റെനോഗ്രാഫർ എസ്റ്റേറിന്‌ പണികൾ വളരെ കുറവായിരുന്നു. സ്ഥാപനത്തിന്റെ മേലേത്തട്ടുമായിട്ടള്ള കത്തിടപാടുകൾ തയ്യാറാക്കുക, മാനേജർ നൽകുന്നതു പ്രകാരമുള്ള റിപ്പോട്ടുകൾ ഉണ്ടാക്കി ക്രേന്ദത്തെ അറിയിക്കുക തുടങ്ങി. വെറുതെ കിട്ടുന്ന സമയം അവൾ ഉണ്ണിയെ സഹായിക്കാൻ വിനിയോഗിച്ചു കൊണ്ടിരുന്നു. അവൾ എന്നും അങ്ങിനെ തന്നെയായിരുന്നു.

ഉണ്ണിയുടെ കരാർ സ്ഥാപനത്തിന്‌ പ്രവിശ്യയിൽ തന്നെ
ഏഴോ എട്ടോ പ്രധാന പണികൾ നടക്കുന്നുണ്ട്‌. അതിനെയെല്ലാം നിയന്ത്രിക്കുന്നതിനു വേണ്ടി പ്രവിശ്യയിലെ തന്നെ ഒരു പ്രധാന നഗരത്തിൽ റീജനൽ ഓഫീസ്‌ പ്രവത്തിക്കുന്നുമുണ്ട്‌.

അവിടെ റീജനൽ മാനേജരും മററ്‌ സാങ്കേതിക വിദഗ്‌ധരും ഉണ്ട്. എല്ലാ വർക്ക് സൈററുകളിലും അവരുടെ പരിശോധന കളണ്ടാവുകയും കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പ്രധാനമായും സ്ഥാപനത്തിന്റെ പുറം ലോകവുമായുള്ള ബന്ധപ്പെടലുകളും കത്തിടപാടുകളും അവരാണ്‌ നടത്തുക.

വിത്സൺ ഡിക്രൂസ്‌ സമർത്ഥനായ മാനേജരാണ്‌. അയാളടെ ഓഫീസ്‌ ജീവിതം കണ്ടപ്പോ ഉണ്ണിക്ക്‌ വ്യക്തമാവുകയും ചെയ്തു. പണികൾ നടക്കുന്ന സ്ഥലങ്ങളിലും ഓഫീസിന്റെ സകല കാര്യങ്ങളിലും അയാളടെ ശ്രദ്ധയെത്തിയിരുന്നു. തെററുകൾ കണ്ടാൽ പറയുകയും ശാസിക്കുകയും ചെയ്തിരുന്നു.

അയാളടെ മദാമ്മയെപ്പോലെ സുന്ദരിയായ ഭാര്യ . വിദേശത്ത്‌ നേഴ്സായി ജോലിനോക്കുകയും രണ്ട്‌ ആൺമക്കൾ ഈട്ടിയിൽ റെസിഡൻഷ്യൽ സ്കൂളിൽ ചേർന്നിരിക്കുകയു മാണെന്നത്‌ അവറാച്ചനാണ്‌ പറഞ്ഞത്‌.

വ്യാസൻ: “വിത്സൺ ഡിക്രൂസ്‌ പല വ്യക്തിത്വങ്ങൾ ചേർന്ന ഒരു വ്യക്തിയാണ്‌. രൂപത്തിൽ, ഭാവത്തിൽ, സ്വഭാവത്തിൽ …തമോഗുണം അധികമായിട്ട്‌ …അയാളടെ ചെറുപ്പം അങ്ങിനെയായിരുന്നു. ആവശ്യത്തിലേറെ ധനമുണ്ടായിരുന്ന കുടുംബത്തിൽ ഒററമകനായി വളർന്നു . അയാളുടെ

മാർഗ്ഗ ദർശി പിതാവായിരുന്നു. മദ്യവും, മാംസവും അധികമായിരുന്നു ഒരു ജീവിതമായിരുന്നു. സ്വത്തുക്കൾ മുഴുവനും അപ്രകാരം നഷ്‌ടമായിപ്പോയി.

സമൂഹത്തിന്‌ നടുവിൽ നിന്നിരുന്ന ഒരാൾ ഉച്ചത്തിൽ ചിരിക്കുന്നതു കേട്ട്‌ വ്യാസൻ സംസാരം നിർത്തി.

സമൂഹത്തിൽ
നിന്നും ഒരാൾ:

“താങ്കൾ കഥാകാരൻ മാത്രമല്ല ഉപദേശകൻ കൂടിയാണോ?”

ഞങ്ങൾ മടുത്തു ഉപദേശങ്ങൾ കേട്ടുകേട്ട്‌… വീട്ടിൽ മാതാപിതാക്കന്മാരുടെ , ദേവാലയത്തിൽ പുരോഹിതന്റെ, ജോലി സ്ഥലത്ത്‌ ഉയർന്ന ഉദ്യോഗസ്ഥന്റെ, സമൂഹത്തിലാണെങ്കിൽ പരസ്പരം കണ്ടുമുട്ടുന്ന ഓരോരുത്തരിൽ നിന്നും.. .പക്ഷെ, ഈ ഉപദേശകർ എന്തുകൊണ്ട്‌ അറിയുന്നില്ല, കേൾക്കുന്ന ഓരോ വ്യക്തികളും ചിന്താശക്‌തിയുയള്ളവരാണെന്നും, കണ്ണുകളും കാതുകളമുള്ളവരാണെന്നും ..?”

“തീർച്ചയായും താങ്കൾ പറയുന്നതിനെ ഞാനംഗീകരിക്കുന്നു. ഞാനിവിടെ ഒരു ഉപദേശം തരാൻ ശ്രമിക്കുകയായിരുന്നില്ല. വിത്സൻ ഡിക്രൂസിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ ധരിപ്പിക്കുകയായിരുന്നു. അയാളിലെ തമോഗുണാധിക്യത്തെ അറിയിക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ള…….

“ശരി…
ശരി… എങ്കിൽ ഞാനൊന്നു ചോദിച്ചുകൊള്ളട്ടെ… യഥാർത്ഥത്തിൽ ഈ വിലക്കുകളുടെ ആധിക്യമല്ലെ മനുഷ്യനെ, ആ വിലക്കുകളെ ഛേദിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നത?”

പക്ഷെ, അതിന്‌ ഉത്തരം പറയേണ്ട ഉത്തരവാദിത്വം വ്യാസന്‌ ഉണ്ടായില്ല. സമൂഹത്തിൽ തന്നെ അതിന്‌ ഉത്തരം കൊടുക്കാനും പ്രത്യുത്തരങ്ങൾ കേൾക്കാനും ആളുകൾ ഉണ്ടായി.

മാനേജരുടെ വീടിന്റെ പിറകിലാണ്‌ ഓഫീസ്‌ കെട്ടിടം. മാനേജരുടെ ക്യാബിനും, സൈറെറഞ്ചിനീയറുടെ മുറിയും വിശാലമായ സ്റ്റാഫ്‌ റൂമും….

ഓഫീസിൽ
നിന്നും അഞ്ചുമിനിട്ട്‌ നടന്നാലേ ഉണ്ണിക്ക്‌ താമസിക്കുന്നിടത്ത്‌ എത്താനാകൂ.

റോഡിന്റെ ഓരത്തു തന്നെയാണ്‌ ഒററപ്പെട്ട നിൽക്കുന്ന പന്ത്രണ്ടു വീടുകൾ, ഓഫീസ്‌ സ്റ്റാഫുകൾക്കും സൂപ്രവൈസറ ന്മാർക്കും വേണ്ടിയുള്ളതാണ്‌. പിന്നീട്‌ കോളനി പോലെയുള്ള വീടുകൾ നൂറോളമുണ്ട്‌. എല്ലാം ടിൻഷീററ്‌ മറച്ച്‌, മേഞ്ഞിട്ടുള്ളതാണ്‌. എല്ലാററിലും അത്യാവശ്യം സൌകര്യങ്ങളൊക്കെയുണ്ട്‌.

അവറാച്ചന്റെ വീടിനോട്‌ ചേർന്ന്‌ വേറെയൊരു ഷെഡ്ഡ് കെട്ടിയാണ്‌ കുടുംബമില്പാത്തവർക്ക് ആഹാരം പാകം ചെയ്തു കൊടുക്കുന്നത്‌.

അവിടെ ഒരു ഗ്രാമം രൂപം കൊണ്ടിരിക്കുന്നു.

രാമേട്ടന്റെ ചായക്കട, ബീരാവുവിന്റെ പലവ്യഞ്ജനക്കടെ, രാധാകൃഷ്ണന്റെ ബാർബാർ ഷാപ്പ്, അന്നാമ്മച്ചേടത്തി “നാടൻ”
വിൽക്കുന്ന പുര…എന്നും രണ്ടുനേരം വന്നു പോകുന്ന ഏതോ പ്രൈവററ്‌ കമ്പനി വക ഒരു ബസ്സും.

ഒരു സായാഹ്‌ന്നത്തിൽ കടയുടെ തിണ്ണയിൽ സോറ പറഞ്ഞിരിക്കുന്നവരോട് രാമേട്ടൻ പറഞ്ഞു.

“സത്യത്തില്‍ വയറല്ലെ എല്ലാവരുടെയും കാര്യം ….എവിടെയെല്ലാമോ ഒണ്ടായ നമ്മടെയെല്ലാം വയറു നിറയ്ക്കാനുള്ള വെമ്പല് കൊണ്ട്‌ പണിയെഴുക്കാനായി ഈ കൊടുംകാട്ടിലെത്തി മൃഗങ്ങളോടും, മരങ്ങളോടും മല്ലടിച്ച്‌ ജീവിതം തുടങ്ങി ദ് ,
ഇവടിപ്പം ഒരു നാടുണ്ടായി.”

“ഉവ്വ്‌, ശരിയാണ്”

അന്നാമ്മച്ചേടത്തിയുടെ ഇറു നൂറുമില്ലിയും ഒരു മുട്ടയും അകത്തത്തിയപ്പോൾ അന്നത്തെ അദ്ധ്വാനത്തിന്റെ എല്ലാ ക്ഷീണവും തീർന്നമട്ടിലാണ്‌ കുഞ്ഞാപ്പു പറഞ്ഞത്‌.

പക്ഷെ, ഉണ്ണി അവരുടെ  കണ്ണടയായത് തികച്ചും യാദൃച്ഛികമായിട്ടാണ്‌. ഒരുദിവസം കുഞ്ഞാപ്പു ഉണ്ണിയോടു പറഞ്ഞു.

“ഉണ്ണിസാറെ എന്റെ നാട്ടിലെ ഒരു കൊച്ച് തൂങ്ങി മരിച്ചതിന്റെ വാർത്തയൊന്നു വായിച്ചെ!”

ഉണ്ണി പത്രത്തിന്റെ ഉൾപേജിൽ ചിത്രത്തോടുകൂടി കൊടുത്തിരിക്കുന്ന വാത്ത ഉറക്കെ വായിച്ചു.

തികച്ചും ദുരൂഹമായ സാഹചര്യത്തിലാണ്‌ പെൺകുട്ടിയുടെ മരണം ഉണ്ടായിട്ടുള്ളത്‌. പോസ്റ്റുമോർട്ടും റിപ്പോർട്ടും പൊലീസ്‌ കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളും തല്പര കക്ഷികളടെ
സ്വാധീനത്താൽ പുറത്തു വിട്ടിരിക്കുന്ന കെട്ടുകഥകൾ മാത്രമാണ്‌. ജനാലകമ്പിയിൽ തൂങ്ങി നിലത്ത്‌ ഇരിക്കുന്ന വിധ

ത്തിലാണ്‌ പെൺകുട്ടി മരിച്ചു കിടന്നിരുന്നത്‌. സ്ഥലത്തെ പോലീസ്‌ അധികാരികാൾ സ്വാധീനത്തിന്‌ വിധേയരായി സത്യത്തെ മറച്ചു വച്ച്‌ സ്വയം മെനഞ്ഞെടുത്ത കഥ നാട്ടിലും, പത്രങ്ങൾ വഴിയും പരത്തിയിരിക്കുകയാണ്‌. സത്യാവസ്ഥ കണ്ടെത്തുന്നതിനും, ശരിയായ കുററവാളികളെ നിയമത്തിന്റെ അധീനതയിൽ കുടുക്കി ശിക്ഷിക്കുന്നതിനും മറെറാരു ഏജൻസിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും, ഒന്നിൽ കൂടുതൽ ഡോക്‌ടറന്മാരുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തിക്കണമെന്നും ആക്‌ഷൻ കൌസിൽ കൺവീനർ കൂടിയായ
സ്ഥലം എം. എൽ.എ. ഒരു പ്രസ്ഥാവനയിൽ ആവശ്യപ്പെടുന്നു.

ആ തുടക്കം ഒരു സ്ഥിരം ഏർപ്പാടാക്കുകയായിരുന്നു. പത്രം രാവിലെ ബസ്സിലാണ്‌ എത്തുന്നത്‌. പക്ഷെ, വൈകിട്ട്‌ ഉണ്ണി കടയിൽ എത്തുന്നതു വരെ വലിയ ചുളിവുകളൊന്നും വരാതെ രാമേട്ടന്റെ കാഷ്‌ മേശമേൽ  കിടക്കും.

ഒരുദിവസത്തെ അദ്ധ്വാനം കഴിഞ്ഞെത്തി ചൂടുവെള്ളത്തിൽ കുളികഴിഞ്ഞാൽ പലരുടെയും ചിന്ത രാമേട്ടന്റെ കടയിൽ കൂടന്നതിനെക്കുറിച്ചും. പത്രവാത്തകൾ അറിയുയന്നതിനെ കുറിച്ചുമായി. അന്നമ്മച്ചേടത്തിക്ക്‌ കച്ചവടം ക്രമാതീതമായി വർദ്ധിച്ചിട്ടണ്ടെന്നും, ഈ പോക്ക്‌ തുടരുകയാണെങ്കിൽ
അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ അടുത്ത ഒരു പത്തേക്കർ റബ്ബർ എസ്റ്റേറ്റുകൂടി സ്വന്തമാക്കുമെന്നും ചിലർ. പക്ഷെ, രാമേട്ടൻ ചായയും, ഇഡ്ധലിയും ദോശയും, പരിപ്പുവടയും, ഉഴന്നുവടയും, പഴബോളിയും, സുഖിയനുമൊക്കെ മാത്രമേ ഉണ്ടാക്കാൻ ശ്രമച്ചുള്ളു.

രാമേട്ടൻ കമ്മ്യൂണിസ്റ്റായിരുന്നു. പാർട്ടിക്ക്  വാൾപോസ്റ്റർ ഒട്ടിക്കുന്നതിനും വീടുവീടാന്തരം കയറിയിറങ്ങി നോട്ടീസ്‌ വിതരണം ചെയ്യുന്നതിലുമൊക്കെ തതെ സ്വാധീനം വ്യക്തമാക്കിയിട്ടമുണ്ട്. പക്ഷെ, പാർട്ടി പിരിഞ്ഞപ്പോൾ ആശയപരമായി യോജിക്കാൻ കഴിഞ്ഞത് വലതുപക്ഷത്തോടാണ്‌.

കാലാന്തരത്തിൽ പാർട്ടിക്കുണ്ടായ ക്ഷയം അദ്ദേഹത്തിന്റെ
പണി കുറയ്‌ക്കുകയും നിത്യാഹാരത്തിനുവേണ്ടി നാട്ടിലെ ഒരു ചായക്കടയിൽ പാത്രം കഴുകുന്നവനായി. സപ്ലെയറായി, ചായ

അടിക്കുന്നവനായി പിന്നീട് വളരുകയും ചെയ്‌തു.

വളർച്ചക്ക് പിന്നീടം പലപല തട്ടുകളണ്ടായി. ഒടുവിൽ കേദാരം റിസോർട്ട്സ്‌ പണിയാൻ എത്തിയവർക്കൊപ്പം ഈ കൊടും കാട്ടിലെത്തി.

-അയാൾ ഒരിക്കലും ഒരു കുത്തിക്കൊലക്കാരനായിരുന്നില്ലെന്ന്‌ എല്ലാവരും ഒന്നടങ്കം പറയും, ഒരു ചളിപ്പുമില്ലാതെ.

പക്ഷെ, മീരാവു അങ്ങിനെയല്ല. കടകവിരുദ്ധനാണ്.

അഞ്ചുനേരം നിസ്‌കാരം നടത്തുകയും, വെള്ളിയാഴ്‌ചകളിൽ അടുത്ത പട്ടണത്തിലെ പള്ളിൽ പോവുകയും നോമ്പുനോക്കു

കയും, സക്കാത്തുകൾ നടത്തുകയും , ഏതു കച്ചവത്തിലും ഒന്നി

നൊന്ന് ലാഭം കിട്ടണമെന്ന് ശഠിക്കുകയും അതു നേടാനായിട്ട്‌

യന്തിക്കുകയും, നേടുകയും മൂന്ന്‌ ആൺ മക്കളെ ഗൾഫിൽ പറഞ്ഞു വിടുകയും, ഒരിക്കൽ ഹജ്ജു നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്‌.

എസ്ത്തേറിന്റെ സ്വരം തികച്ചും ആകർഷണീയമാണ്. ലേശം ഇരുണ്ട നിറമാണ്‌. ഇടതിങ്ങിയ മുടിയിൽ നിന്നും അടുത്തു വരുമ്പോൾ സുഗന്ധം കിട്ടാറുണ്ട്‌. സാരിയും ബ്ലൌസുമാണ്‌ കൂടുതൽ ചേർച്ച.തണുപ്പ്
കൂടുതലുള്ളപ്പോൾ പച്ചയോ, നീലയോ, ചുവപ്പോ ആയ ഷാളും.

ഉണ്ണി പുസ്കത്തിൽ നിന്നും തലയുയർത്തി.

അവൾ അവനെതന്നെ നോക്കിയിരിക്കുകയാ‍യിരുന്നു.

അവളുടെ ശാന്തമായ ചിരി.
അവന്‌ ഏറെ ഇഷ്ടം  തോന്നിയിട്ടുള്ള ആ ചിരിതന്നെയാണ്‌ എസ്തേറിന്റേത്. ഏററവും ആകർഷണീയമായ ഘടകവും.

എസ്തേറിനേക്കാൾ മിടുക്കിയാണ്‌ മകൾ എമിലി. എട്ടാം സ്റ്റാൻ ന്റെർഡിലാണെന്നാണ് പറഞ്ഞത്. അടുത്ത പട്ടണത്തിലെ കോൺവെന്റ്‌ സ്ക്കൂളിൽ, മററ്‌ തൊഴിലാളികളുടെ കുട്ടികളോടൊപ്പം കമ്പനി വണ്ടിയിലാണ്‌ പോയി വരുന്നത്.

“എസ്തേറിനറിയുമോ, ഞാനെന്നും ഒററക്കായിരായിരുന്നു. ഇന്റിമേററ്‌ എന്നുപറയാൻ ഒരു സ്‌നേഹിതനെപ്പോനും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല.  ഒരു പക്ഷെ, അതെന്റെ തെറ്റായ വീക്ഷണം കൊണ്ടാകാം. ഒന്നും അധീനപ്പെടുത്തണമെന്ന് മോഹിച്ചിട്ടില്ല.”

“പ്രതികൂല സാഹചര്യങ്ങളെ, നാം ഒരു ശ്രമം നടത്തിയാൾ നമുക്ക്‌ കുറെയൊക്കെ മാറ്റാൻ കഴിയുമെന്നാണ്‌ എന്റെ പക്ഷം. ഉണ്ണി അതിന് ശ്രമിച്ചില്ല എന്നതാണ്‌ സത്യം. ഉള്ളിലേയ്ക്ക്‌ വലിഞ്ഞ്‌ ഒരു സ്വപ്ന ജീവിയെ പോല ചുററപാടുകളെ കാണാതെ, കണ്ടില്ലെന്ന്‌ നടിച്ച്‌ നടന്നു. ഒരുപക്ഷെ, അതുകൊണ്ട് കൂടിയാകാം ഉണ്ണിയുടെ ജീവിതത്തിലെ ഏററവും ദാരുണമായ അനുഭ ഉണ്ടായതും.”

അവനോടൊപ്പം വെറുതെ നടന്നു. വെയിലിന്‌ നല്ല ചൂടുണ്ട്‌ എന്നിട്ടും ശരീരം വിയർക്കുന്നില്ല്. വെയിൽ കായുമ്പോൾ പ്രത്യേകതരം 
സുഖം . ഉണ്ണിക്ക് ആ അനുഭവം പുതുമയായി.

“ഇനിയും ഉണ്ണി ഇങ്ങനെ കരുതുന്നത്‌?”

“എങ്ങിനെ?”

“ഒററയ്‌ക്ക്‌, യാതൊരു ബാദ്ധ്യതകളുമില്ലാതെ‌ കഴിയാമെന്ന്”

ഒരുനിമിഷം എസ്തേർ ചോദിച്ചത്‌ അവന്‌ ഗ്രഹിക്കാനായില്ല. നടത്തം സാവധാനമാക്കി എസ്തേറിന്റെ കണ്ണുകളിൽ നോക്കി.  

“ഐ മീൻ മാര്യേജ്‌. …ഫാരിലി..”

ഒന്നു പുഞ്ചിരിച്ചു, നിമിഷങ്ങൾ കൊണ് പുഞ്ചിരി മാഞ്ഞു. കത്തിനിന്ന വിളക്ക്‌ തിരിയെ ഉള്ളിലേയ്ക്ക് വലിച്ചതുപോലെ കെട്ടു.

“ഒന്നാമത് മാനസികമായ
ഒരുക്കം വേണം. രണ്ടാമത്‌

സാമ്പത്തികമായ ഭദ്രത. മൂന്നാമത് സാമൂഹ്യമായ ബന്ധങ്ങൾ.

പക്ഷെ, ഈ മൂന്നുകാര്യങ്ങളും എന്നിൽ നിന്നും അകന്നാണി

രിക്കുന്നത്‌.”

“അതിനേക്കാളൊക്കെ പ്രധാനം ഉണ്ണി ആഗ്രഹിക്കാത്തതു

കൊണ്ടാണെന്ന്‌ പറയാം …?”

“ഉം അങ്ങിനെയും പറയാം.” റ്

എസ്‌തേറിന്റെ ക്വാർട്ടേഴ്സിന്റെ വാതിൽക്കലെത്തിയപ്പോൾ നിന്നു.

“ഉണ്ണിക്ക്‌ വിരോധമില്ലെങ്കിൽ, കയറിയാൽ ഞാൻ

ഉണ്ടാക്കുന്ന ഒരു ചായ കഴിക്കാം…”

വീടിനുള്ളിൽ നല്ല വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമുണ്ട്‌. എസ്‌തേറിന്റെ ശാന്തത വീടിനുള്ളിൽ വ്യക്തമാകുന്നെന്ന്‌ ഉണ്ണിക്ക് തോന്നി.

അവൾ ചായയുമായെത്തും മുമ്പു തന്നെ ഉണ്ണി ഫോട്ടോകൾ ശ്രദ്ധിച്ചിരുന്നു. മേശമേൽ ഒരു ഫ്രെയിമിൽ അമ്മയുടെയും മകളുടെയും, മറെറാരു ഫ്രെയിമിൽ വിത്സൻ ഡിക്രൂസിന്റെയും …

വിത്സൻ ഡിക്രൂസിന്റെ ഫോട്ടോയിൽ സൂക്ഷിച്ച് നോക്കി
നിൽക്കെയാണ്‌ അവൾ വന്നത്‌. ചായകപ്പ്‌ കയ്യിൽ വാങ്ങി അവൻ നന്ദി പറയും പോലെ ചിരിച്ചു.

“അത്‌
എന്റെ മകളടെ പപ്പ വിത്സൻ ഡിക്രൂസ്‌…”

അവൻ ഒരു നിമിഷം ശൂന്യനായി.

വീണ്ടും അവളടെ ഉറച്ച സ്വരം അവൻ കേട്ടു.

“യേസ്‌….. .ഞാൻ കരുതി ഇതിനകംതന്നെ കഥകളെല്ലാം ഉണ്ണി കേട്ടിരിക്കുമെന്ന്‌.”

ഉണ്ണി കപ്പിലെ, സോസറിലെ ചിത്രപ്പണികൾ കണ്ടു കൊണ്ട്‌ സാവധാനം ചായ കുടിച്ചു.

“ഞാനൊരു ദുരന്തകഥയിലെ നായികയാണ്‌. പക്ഷെ, ഞാനൊരിക്കലും ഒന്നിൽ നിന്നും ഒളിച്ചോടാൻ  ശ്രമിച്ചിട്ടില്ല. ഇരുളിലേയ്‌ക്ക്‌ നീങ്ങി നിൽക്കാനും തുനിഞ്ഞിട്ടില്ല. എല്ലാററിനും നടുവിൽ അചഞ്ചലം നിന്നു. എല്ലാം പൊട്ടി തകർന്നു പോയി. ഒരായിരം മോഹങ്ങൾ ഒരു പവം പെണ്ണിന്റെ മോഹങ്ങൾ….”

അവൾ കണ്ണൂകൾ പൊത്തി അടുത്ത കസേരയിൽ ഇരുന്നു;

കരയുകയാണ്,
ഗദ്ഗദത്തെ ഒതുക്കുകയാണ്‌, കവിളിലൂടെ ഒഴുകിയ കണ്ണീർ തുടച്ച്‌, മുഖമുയർത്തി. ഉണ്ണി അവളെ നോക്കിയിരുന്നു. കലങ്ങി ചുവന്ന നയനങ്ങൾ വീണ്ടും നിറഞ്ഞുവരുന്നു, ചുണ്ടുകൾ വിതുമ്പുന്നു.

എല്ലാം ഒതുക്കി അവൾ പറഞ്ഞു.

“പെണ്ണിന്റെ മോഹങ്ങളും ആണുങ്ങളുടെ മോഹങ്ങളും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളില്ലെ…… മോഹങ്ങൽ നടപ്പിലാക്കാൻ വളരെ പരിമിതികളും ….എല്പാ മോഹങ്ങളും മനസ്സിലൊതുക്കി കാത്തിരിക്കുകയായിരുന്നു. നല്ല നാളകൾ പ്രതീക്ഷിച്ച്.. അപ്പോൾ അശനിപാതം പോലെ ഇയാൾ വരികയായിരുന്നു, വിത്സൻ . ….പിശാച്‌…..”

ഉണ്ണിക്ക്‌ അവളടെ തോളിൽ തട്ടി സാന്ത്വനപ്പെടുത്താൻ
തോന്നിയതാണ്‌. പൊട്ടിച്ചിതറുന്ന മനസ്സുൾക്കൊള്ളുന്ന മേനിയെ ദേഹത്തോട്‌ ചേർത്തു നിർത്തി തലോടുമ്പോൾ അവക്ക്‌ വേഗം സ്വാന്ത്വനത്തിലെത്താൻ
കഴിയുമെന്ന്‌ അവന്‌ അറിയാമായിരുന്നു. ശരീരത്തു നിന്നും ശരീരത്തിലേയ്ക്ക്‌ താപം പ്രവഹിച്ച്‌ മനസ്സിലെത്തി താങ്ങുണ്ടെന്ന്‌ പ്രബോധനം കൊടുത്ത്‌ മനസ്സിനെ സമാധാനത്തിന്റെ പാതയിലേയ്‌ക്ക് ഇറക്കിക്കൊണ്ടു വരുമെന്നും അറിയാമായിരുന്നു.

പക്ഷെ, ഉണ്ണി പിൻ വലിഞ്ഞു …..

@@@@@




അദ്ധ്യായം നാല്

അശ്വതിയുടെ മുഖമാകെ അസഹ്യതാ വികാരമാണ്.
പുസ്തകങ്ങളം വായനയും അവളിൽ
ബിന്നും യൃഗങ്ങളായി അകന്നുപോയിട്ട്.
അവൾക്കറിയാവുന്നതും
, ഇഷ്ടമുള്ളതും ചലച്ചിത്രങ്ങളെ
മാത്രമാണ്‌ . എക്സ്ട്രാ നടികളടെയും, വിവാഹങ്ങൾക്കും
തീറ്റയ്ക്കും കുടിക്കും പങ്കെടുക്കുന്ന നടീ
നടന്മാരുടെയും കഥകൾ അറിഞ്ഞ്‌
ഓർമ്മയിൽ സൂക്ഷിക്കുന്നതും
മാത്രം അവളടെ പൊതുഅറിവായി തീർന്നിരിക്കുന്നു.

തെക്കോട്ട് നോക്കി നിൽക്കുന്ന ടാൺ ഹാളിന്റെ
ഇരുവ
ശത്തും വൃക്ഷങ്ങൾ സമദുദ്ധമായി വളർന്നു
നിൽക്കുന്നുണ്ട്‌.
പ്രഭാതരശ്മികൾ ഇലകൾക്കിടയിലൂടെ ഊളിയിട്ട് ജനാല
വഴി ഹാളിൽ എത്തുന്നുമുണ്ട്‌.
ഒരുതുണ്ട്‌
വെയിൽ അശ്വതിയുടെ
ചുണ്ടുകളിൽ തന്നെ വീണുകിടക്കുന്നു.
അധരങ്ങൾ കൂടതൽ ചുവ
ന്നിരിക്കുന്നു.
നനവാർന്ന ചൊടികൾ അത്യാകർഷണങ്ങളാ
യിരിക്കുന്നു.

നൈററ്‌ഡ്യൂട്ടിയുടെ വിരസതയിൽ നിന്നും
മോചനത്തി
നായിട്ടാണ്‌
സലോമി വായന തുടങ്ങിയത്‌.
ഇപ്പോൾ
അവൾക്ക്‌
രാവിൽ കൂട്ടായി ഭാഷയിൽ പുറത്തിറങ്ങുണ എല്ലാ
വനിതാ മാഗസിനുകളം ബാല
വാരികകളം, പൈങ്കിളി
വാരികകളം എത്തുന്നു.
ഇരുപതോളം തുടർച്ചയയി പ്രസിദ്ധീകരിക്കപ്പെടുന്ന നോവലുകളെ ഓർമ്മയിൽ സൂക്ഷിക്കുന്നു.എന്നിട്ടും വ്യാസൻ
അവൾക്ക്‌
അപരിചിതനായി മനസ്സിലാക്കാൻ കഴിയാത്തവനായി നിന്നു.

എന്നിട്ടം, അയാളെ അവൾക്ക്
ഇഷ്‌ടമായി. അയാളെ
കണ്ടപ്പോൾ മുതൽ ഒരു ബന്ധുവിനെ കണ്ടെത്തിയ തോന്നലു
ണ്ടാക്കിയിരിക്കുന്നു.

സമൂഹം ഒരു പ്രത്യേക
ഉന്മാദത്ത
കൊണ്ടു. അവരാരും അശ്വതിയെപ്പോലെയോ,സലോമിയെ പോലെയോ
അല്ല എന്നതാണ്‌
കാര്യം.

“തികച്ചും
അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഉണ്ണിയെ
കണ്ടെത്തുകയായിരുന്നു.”

വായന നിർത്തി വ്യാസൻ
പറഞ്ഞു.

സൌദമ്യ ചെവിയോർത്തിരുന്നു.

“അയാൾ
ഈ നഗരത്തിൽ,
നഗരംവിട്ടാൽ പട്ടണങ്ങളിൽ,
ഗ്രാമങ്ങളിൽ,
ചേരികളിൽ എല്ലാം ഉണ്ടായിരുന്നു.
ഇന്നും ഉണ്ണി
കൾ അവിടെയെല്ലാമുണ്ട്‌.
എന്തിന് ഈ ഹാളിൽ നിറഞ്ഞി
രിക്കുന്ന ഈ സമൂഹത്തിലും ഉണ്ണിയെ ഒരുപക്ഷെ,
കണ്ടെത്താ
നാകും.
എല്ലാം കൊണ്ടും അവൻ ഒററപ്പെട്ടവനായിരിക്കുന്നു.
എന്നിട്ടും നാം അവനെ കണ്ടെത്തുന്നില്ല.
കാരണം നാം
കണ്ണുകളും,
കാതുകളും അടച്ചിട്ടിരിക്കുകയാണ്‌.
അവൻ പറയുന്ന
യാഥാത്ഥ്യങ്ങൾ കേൾക്കാന്ല്, അറിയാൻ നാം
വ്യഗ്രതപ്പെടു
ന്നില്ല.

എവിടെ നിന്ന്‌ അവന് യാഥാത്ഥ്യങ്ങൾ
അറിയാൻ കഴി
യൂന്നു വെന്ന് നിങ്ങൾക്ക്‌
ചോദിക്കാനില്ലെ?
ഉണ്ടെന്നെനിക്ക
റിയാം.
സ്വന്തം സാഹചര്യങ്ങളെ,
ചുററുപാടുകളെ അറിയാ
നായി കാതുകളെ,
കണ്ണുകളെ തുറന്നിരിക്കുന്നു എന്നതു
കൊ
ണ്ടാണ്‌.
എന്നിട്ടോ അവനറിയയന്ന സത്യങ്ങളെ നമ്മൾ അന്ധ
മായിട്ട്‌
എതിർക്കാനാണ്‌
മുതിരുന്നത്.
കാരണം

ബൃഹത്തായ ഈ സമൂഹത്തിന്‌
കണ്ണുകളും,
കാതുകളും,
നാവു
കളും നഷ്ടമായിരിക്കുന്നു എന്നതുതന്നെ.
നാം നമുക്കുള്ളിലെ
ഇരുണ്ട ഇടനാഴികളിൽ തപ്പിത്തടയയകയാണ്‌.
ജനാലകളം
വാതിലുകളം പൊടിപടലങ്ങളും നിറഞ്ഞ്‌
ഇടനാഴികൾ ഭീക
രങ്ങളായിരിക്കുന്നു.
എന്നിട്ടും നമുക്ക്‌
വാതിലുകളം ജനാലകളം
തുറന്ന്‌
വായുവും വെളിച്ചവും അകത്ത്‌
വരുത്താൻ മടിയായി
രിക്കുന്നു.

ഇനിയും കാരണങ്ങളുണ്ട്‌. അവയിലൊന്ന്‌
നമ്മൾ പല
തിന്റെയും വക്താക്കളാണ്‌
എന്നതാണ്‌.
നാം എന്തിന്റെ
യെല്ലാമോ,
ആരുടെയെല്ലാമോ പിന്നാലെ പോകുന്നു എന്ന
താണ്‌.
നയിക്കുന്നവൻ അന്ധനെങ്കിൽ നാം അന്ധമായി
കാലടികളെ പിന്തുടരുകയാണ്‌.
ഭാന്തനെങ്കിൽ ഭ്രാന്തമായ
ചലനങ്ങളാകുന്നു,
നമുക്കും.
ബധിരനെങ്കില്‍
ആംഗ്യചലനങ്ങ
ഉടെ വ്യഥയിൽ നാം ചരിക്കുന്നു.
അങ്ങിനെ നാമും അന്ധനും,
ബധിരനും,
ഭ്രാന്തനുമായി പരിണമിച്ചിരിക്കുന്നു.

യാദൃച്ഛികമായിട്ട്‌ ഉണ്ണിയെ കണ്ടാലോ? കണ്ടില്ലെന്നും
അറിയില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു,
കുറെ ഉപാധികളോടെ.
ഉപാധി ഒന്ന്‌,
നമ്മോൾ രക്തത്താൽ ബന്ധപ്പെട്ടിട്ടില്ലായെന്നത്‌രണ്ട്,നമുക്കതിൽകാര്യമില്പായെന്നത്‌.മൂന്ന്‌, അതു നോക്കിനടന്നാൽ
നമ്മുടെ മററു ബന്ധങ്ങൾ
ഉലയുമെന്നത്‌.
നാല്‌,
അന്നന്നത്തെ അന്നത്തിനായിട്ടുള്ള
പണി കഴിഞ്ഞ്‌
ഒന്നും കേൾക്കാനും
, കാണാനും,
അറിയാനും
സമയമില്ലയെന്നതും
.”

മുണ്ട്‌ മാടിക്കുത്തി നമ്മുടെ
ഉണ്ണി പാടവരമ്പിലൂടെ നടന്ന്‌
വരികയാണ്‌.
വരമ്പിലേക്ക് ഇറങ്ങിയത്‌
സ്വന്തം വീടിന്റെ
മുററത്ത്‌
നിന്നുമാണ്‌.
ഒരുതുണ്ടു ഭൂമിയും അതിൽ കുടിലു
പോ
ലൊരു വീടും,
തൊടിയെ അതിരു
തിരിക്കാനായി പച്ചപ്പട
കളെക്കൊണ്ട്‌
നാട്‌,
കാട്ടുചെടികളെക്കൊണ്ട് ഒരു വേലിയും.
വേലിയാകെ പൂത്ത്‌ കുലച്ച്
നില്ലൽക്കുന്ന നീലയും മഞ്ഞയുമായ
കോളാമ്പി പൂക്കളം
, ഗന്ധരാജൻ പൂക്കളം
, രാജമല്പിപൂക്കളം
,
മുല്ലയും,
ശതാവരിയയും ഒക്കെയായി…

പാടത്ത്‌ ഞാറു പറിക്കുന്ന
പെണ്ണുങ്ങളുടെ ഇടയിൽ
നിന്ന്‌
ഒരു സ്ത്രീ തലയുയത്തി നോക്കി അവനോടു ചോദിച്ചു.

“മോൻ
ചോറുണ്ണാൻ വര്വോ?”

അവൻ അപ്പോഴാണ്‌ അമ്മയെ
തിരിച്ചറിഞ്ഞത്‌.
കൈലി
മുണ്ടും,
ജാക്കററും ആകെ ചേറുനിറഞ്ഞുനില്ലുന്ന സ്ത്രീകൾക്കിട
യിൽ അമ്മയെ തിരിച്ചറിയണമെങ്കിൽ ശബ്‌ദംതന്നെ
കേൾക്ക
ണമെന്ന്‌
അവൻ ഓമ്മിച്ചു.

“ഇല്ല….ഇന്ന്‌ ഫൈനൽ
റിഹേഴ്സലാ…”

“നീ
ആരാടാ, ഉണ്ണീ?”

“ദുഷ്യന്തൻ.”

“ആരാടാ
നെന്റെ ശകുന്തള?”

“ഒരുത്തി, സ്ഥിരം
നാടകക്കാരിയാ..”

“നെനക്ക്‌ ചേരുവോടാ?”

“രണ്ടു കിലോ മൈദാമാവ്‌ കുഴച്ച്‌ തേച്ച്‌ മൊഖത്തെ
കുഴിയൊക്കെ നെകത്തിയെടുക്കണം
.”

ഞാറുകാരി പെണ്ണുങ്ങൾ ആർത്തു ചിരിച്ചു.
അവൻ അമ്മയെ
നോക്കി കണ്ണിറുക്കി.
ചെളിക്കുത്ത്‌
വീണ അമ്മയുയടെ മുഖത്ത്‌
തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനെ അവന് കാണാനാവുന്നുണ്ട്‌.

ഉണ്ണിയുടെ വീടിന്റെ കടമ്പയ്ക്കരുകിൽ
നിൽക്കുമ്പോൾ,
കാശു കുടുക്ക കിലുക്കുന്ന ശബ്‌ദം
കേൾക്കുകയാണെങ്കിൽ
 ഉണ്ണിക്ക്‌ അന്ന്‌ ജോലിക്കുള്ള
ഒരപേക്ഷ അയ്ക്കാനു
ണ്ടെന്നും,ചെറിയ ക്ലാസ്സിൽ പഠിപ്പിച്ചിട്ടള്ള ശ്രീധരൻ
സാ
റിന്റെ വീട്ടിലെ കോളിംഗ്‌ബെല്ലച്ച്
അവൻ വരാന്തയിൽ
ചിരിയുമായി നിലൽക്കുന്നുവെങ്കിൽ, സാറ് വാതിൽ തുറന്ന്‌അവനെ
ഉള്ളിലേയ്ക്ക്‌
ആനയിക്കുമെങ്കിൽ പിറേറന്ന് ഒരു
ടെസ്റ്റ്‌
അല്ലെങ്കിൽ ഒരിന്റർവ്യു ഉണ്ടെന്നും അനുമാനിക്കാം.

അടുത്ത പട്ടണത്തിൽ അവൻ
സുഹൃത്തിനോടൊത്ത്
സിനിമ കാണാനെത്തിയെങ്കിൽ,
സിനിമ കണ്ടിറങ്ങി
തിരക്കിലൂടെ വിയർത്തൊട്ടിയ വസ്ത്രങ്ങളുമായി നടക്കുകയും
പരിചയക്കുറവോടുകൂടി ഒരു സിഗററ്
വലിച്ചു നടക്കുന്നു വെ
ങ്കിൽ ട്യൂഷൻഫീസ്‌
കിട്ടിയെന്നും കരുതേണ്ടിയിരിക്കുന്നു.

ഹാളിൽ നിറഞ്ഞിരിക്കുന്ന ഓരോ
മുഖങ്ങളിലും ഹിത
പരിശോധന നടത്തുകയായിരുന്നു,
പുസ്‌തക പ്രസാധകനായ
അദ്ധ്യക്ഷൻ.
അവിടെയാകെ കണ്ട ചിരിക്കുന്നതും
,കോട്ടുവായി
ടാത്തതുമായ മുഖങ്ങഠം അയാളെ സന്തുഷ്ടനാക്കുന്നുണ്ട്‌.
പുതിയ തന്ത്രത്തിൽ പൊതുജനം മയങ്ങിവീണിരിക്കുകയാണ്‌.
മുൻ നിരയിലിരിക്കുന്ന പത്രപ്രവത്തകരും,
പ്രത്യേകം ക്ഷണച്ച
വ്യക്തികളും അഭിനന്ദിക്കുന്നതു
പോലെ പുഞ്ചിരിക്കുകയും
ചെയ്യുന്നു.

അയാൾ കൃതാർത്ഥനായി.

വ്യാസൻ: നമ്മൾ ഉണ്ണിയുടെ
അമ്മയെ കാണാൻ പോവു
കയാണ്‌,
ഉണ്ണി അവസാനമായിട്ട്‌
അമ്മയെക്കണ്ടത്‌,
ജയി
ലിലെത്തി ഒരു വർഷം
കഴിഞ്ഞ്‌ ഒരു വേനൽക്കാല
മദ്ധ്യാഹ്ന
ത്താണ്‌.
അമ്മയുടെ കൂടെ അയാളമുണ്ടായിരുന്നു.
കറുത്തുതടിച്ച്‌
വെളുത്ത മുണ്ടും ഷർട്ടും ധരിച്ച ഒരു കൃഷിക്കാരൻ,
ഒററ നോട്ട
ത്തിൽ തന്നെ അയാളൊരു കൃഷിക്കാരൻ
തന്നെയെന്ന്‌ തോന്നി
ക്കുമായിരുന്നു.

ദീർഘമായൊരു കത്തിനെത്തുടർന്ന് ആഴ്ചകൾക്കു ശേഷ
മാണ്‌
അമ്മയെത്തിയത്‌.

ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളിൽ
അമ്മയെഴുതി.

മോന്‌ വിഷമം തോന്നരുത്‌, പിടിച്ചു നിൽക്കാൻ
അമ്മ
വളരെ ശ്രമിച്ചതാണ്‌.
കൂട്ടിയാല്‍
കൂടാതെവന്നു.
അഞ്ചുസെന്റ്‌
സ്ഥലവും കുശിനിപോലത്തെ ഒരു വീടുമാണല്ലൊ അച്ഛന്റെ
സമ്പാദ്യമായിട്ടുണ്ടായിരുന്നത്‌.
പല വീടുകളിലും പണി
ക്കൊക്കെ നിന്നു നോക്കിയതാണ്‌.
പക്ഷെ,
എവിടെയും സുര
ക്ഷിതമായി തോന്നിയില്ല.
അനർത്ഥങ്ങൾ ഏറി വരികയും
ചെയ്‌തു.

ഇദ്ദേഹത്തിന്റെ പേര്‌ രാഘവനെന്നാണ്‌.
മൂന്നു കുട്ടി
കളുടെ അച്ഛനാണ്‌,
ഭാര്യ മരിച്ചിട്ട്‌
രണ്ടുവർഷം കഴിഞ്ഞു.
കുട്ടികളെ നോക്കണം,
വീട്ടകാര്യങ്ങളും.
മൂത്തത്‌
രണ്ടും പെൺ
കുട്ടികളാണ്‌.
ഇളയത്‌
ആണും.
ചെത്തുകാരനായിരുന്നു;
അത്‌
വേണ്ടെന്നുവച്ചു.
കുറച്ചു റബ്ബർ ഉണ്ട്‌,
മററുകൃഷികളും
.

എന്റെ മോൻ വിഷമിക്കരുത്‌.
അമ്മ ചെയ്യുന്നത്‌
കൊള്ളാ
ത്തതാണെങ്കിലും തടുക്കരുത്‌.
അമ്മ ചീത്തയാണെന്ന്
കേൾപ്പിക്കാതിരിക്കാനാണ്‌. ഞാനും
അദ്ദേഹവും മോനെ കാണാൻ വരുന്നുണ്ട്‌.

അമ്മയും, അദ്ദേഹവും.

ജയിലിലെ സന്ദർശ കമുറിയുടെ കമ്പിവേലിക്ക്
ഇരുപു
റവും അമ്മയും മകനും കണ്ണുകളിൽ നോക്കിനിന്നു.
അമ്മ
കരഞ്ഞു. മകന്‌ ഒന്നും
പറയാനില്ലായിരുന്നു.
അമ്മ എന്തെല്ലാമോ
പിറുപിത്തു കൊണ്ടിരുന്നു.

അച്ഛന്റെ സമ്പാദ്യം വിററ്
കിട്ടിയ പണം മകന്റെ
പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.
ഇനിയും കാണാൻ വരില്ല;
അദ്ദേഹത്തിന്‌
ബുദ്ധിമുട്ടാകും. അദ്ദേഹം
സ്നേഹമുള്ള ആളാണ്‌, മോൻ
വരുമ്പോൾ വീട്ടിൽ
കഴിയാം.
അദ്ദേഹത്തിന്‌
ഇഷടക്കുറവ് ഉണ്ടാകില്ല.ഇനിയും തെററുകൾ കൂടാതെ, ആരെയും
മുഷിപ്പിക്കാതെ………

മോൻ ചെയ്തത്‌ ലോകത്ത്‌ ആർക്കും
ചെയ്യാൻ കഴിയാത്ത
ഒരു നല്ല കാര്യമാണ്‌.
ദൈവത്തിനു മാത്രമേ ഇങ്ങിനെയുള്ള
മനസ്സുണ്ടാകൂ.
പക്ഷേ,
ആളകൾ കാണുന്നത്‌
അങ്ങിനെയല്ല.

അമ്മ എന്നും മോനുവേണ്ടി
പ്രാർത്ഥിയ്ക്കും.

അദ്ദേഹത്തിന്റെ മുഖത്ത്‌, അവിടെ നിന്നിരുന്ന
സമയം
അത്രയും ഒരേ ചിരി
തന്നെ നില നിന്നിരുന്നു. ഒരു
വാക്കുപോലും
പറഞ്ഞില്ലെങ്കിലും വാതോരാതെ എന്തെല്ലാമോ പറഞ്ഞതാ
യിട്ടും കേട്ടതായിട്ടും ഉണ്ണിയ്ക്ക്‌
തോന്നി.
യാത്ര പറയാനായി
തല ഒന്ന് കലക്കുക മാത്രമാണ്‌
ചെയ്തത്‌.
എങ്കിലും ഉണ്ണിക്ക്‌
അമ്മയെ കുറിച്ചുള്ള എല്ലാ വേവലാദികളും അടങ്ങുകയും,
മനസ്സു്‌
സ്വസ്ഥമാവുകയും ചെയ്തു.

പിന്നീട്‌ എല്ലാം മാസവും
അമ്മയുടെ കത്തുണ്ടാകുമായി
രുന്നു.
അവൻ വല്ലപ്പോഴും എഴുതിയാലാകും ഇല്ലെങ്കിലും അമ്മ
യുടെ കത്ത്‌
മുടങ്ങിയിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച്‌,
മക്കളെക്കുറിച്ച്‌,
അവര്‍
നൽകുന്ന സ്നേഹത്തെക്കുറിച്ച്‌,
സാമ്പത്തികമായ ഉന്നതിയെക്കുറിച്ച്, മക്കളുടെ
പുരോഗതിയെക്കുറിച്ച്.
മൂത്ത പെൺകുട്ടിയുടെ
വിവാഹത്തെക്കുറിച്ചു്‌,
അവൾക്കുണ്ടായ മകനെക്കുറിച്ച്‌…….

വലിയ ഗെയിററ്‌ കടന്ന്‌, വിശാലമായ
ഗാർഡൻ കടന്ന്
ഉരുണ്ടു മുഴുത്ത മണൽ വിരിച്ച മുററത്ത് നടന്ന് ശബ്ദമുണ്ടാക്കി
ഉണ്ണി പോർച്ചിൽ കയറി.

വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ ആ തൊടിയിലെ
തണുപ്പ്‌,
ശാന്തത,
കിളികളുടെ ചിലമ്പല്‍….

അവന്റെ മനസ്സ്‌ തണുത്തു. ശരീരം
കുളിർത്തു.
 ആ ശാന്തതയെ
ഒരുകോളിംഗ് ബല്ലാൽ തകർക്കൻ
ഭയന്ന്‌, മടിച്ച്‌ കാർ
പോർച്ചിൽ തന്നെ നിന്നു.

എന്നിട്ടും അവനു മുന്നിൽ വാതിൽ
തുറന്നു.
അമ്മയായിരു
ന്നില്ല.
സുഭഗയായൊരു പെൺകുട്ടി.
അവളടെ കണ്ണുകൾ വിട
രുകയും മുഖമാകെ പ്രകാശം നിറയുകയും ചെയ്തു.

“ഉണ്ണിയേട്ടൻ!”

പെട്ടന്ന്‌, വളരെപെട്ടന്ന്‌, വാതിൽക്കലേക്ക്‌
എല്ലാവരും
എത്തി.
അമ്മ,
അദ്ദേഹം,
മകൻ…

“വരൂ…”

അദ്ദേഹം വിളിച്ചു.

ആ വിളിയിൽ, അതിന്റെ
മാസ്‌മരികമായ
ലയത്തിൽ അവൻ വിങ്ങിപ്പോയി.

അവൻ അമ്മയെക്കണ്ടു. കുറച്ച്‌ തടിച്ചിരിക്കുന്നു.
തല നര
ച്ചിരിക്കുന്നു.
എങ്കിലും,
കൂടുതൽ സുന്ദരിയായിരിക്കുന്നു. പക്ഷെ, പെട്ടന്ന്‌, ആ വീട്ടിലാകെ
ഒരു മ്ലാനത പടരു
ന്നത്‌
അവനറിഞ്ഞു.

ഊൺ മേശയിൽ എല്ലാവരും ഇരിക്കുമ്പോൾ

മ്ലാനത എന്തിനായിരുന്നെന്ന്‌
അവനറിഞ്ഞു.

“ഉണ്ണിയേട്ടൻ അമ്മയെ കൊണ്ടുപോകുമോ?”

അമ്മയുടെ മകനാണ്‌ തെരക്കിയത്‌.

അവന്‍ അമ്പരന്നുപോയി. പകച്ച
അവന്റെ കണ്ണുകളെ
എല്പാവരുടെയും കണ്ണുകളിൽ കണ്ടു.
അവരും അമ്പരന്നിരിക്കുകയായിരുന്നു.

“ഇല്ല ഇല്ല… ഒരിക്കലും
…. ഒരിക്കലുമില്ല.”

ഉണ്ണി പൊട്ടിക്കരഞ്ഞുപോയി.

അമ്മയും, അമ്മയുടെ മക്കളം .

ഹൃദയമുള്ള സമൂഹമാകെ ഒരു
വിങ്ങലോടെ നിശബ്‌ദ
മായി.
സ്‌ത്രീജനങ്ങളിൽ
ഏറിയ പങ്കും കണ്ണുകൾ തുടയ്ക്കുന്നത്‌
കാണാറായി.

“വാട്ടെ
സെന്റിമെന്‍സ്‌….!?”

സമൂഹത്തിന്റെ നടുവിൽ നിന്നും ഉണ്ടായ
ആക്ഷേപകര
മായ ആ കമന്റിൽ അവർ ഒത്തൊരുമിച്ച് ശ്രദ്ധ പൂണ്ടു.

ഒരാൾ, അയാൾ വീണ്ടും
പറഞ്ഞു.

“വളരെ
നന്നായിരിക്കുന്നു.
മനസ്സ്‌
ഭ്രമിക്കത്തക്ക വ്യാഖ്യാ
നവും.
സമൂഹത്തിന്റെ മൃദുലമായ വികാരങ്ങളെ ചൂഷണം
ചെയ്യാൻ പഠിച്ചവരുതന്നെ,

വ്യാസൻ ഒന്നു ചിരിയ്ക്കുകമാത്രം
ചെയ്തു.

@@@@@@




അദ്ധ്യായം മൂന്ന്

പോക്കുവെയിൽ പൊന്നുവിളയിക്കുന്ന ഒരു
സായാഹ്‌നം.

കായൽക്കരയിലെ പാർക്കിൽ
ആവോളം വെയിൽ
കിട്ടുവാൻ തക്കത്തിന്‌
ഒരു സിമന്റ്‌
കസേരയിൽ തന്നെയാണ്
സൌമ്യയും,
സലോമിയും അശ്വതിയും ഇരുന്നത്‌.
തൊട്ടുതൊട്ടു
തന്നെയിരുന്നിട്ടും സലോമിയും അശ്വതിയും സ്വപ്നത്തിലൂടെ
നീന്തിനീന്തി വളരെ അകന്നുപോയിരിക്കുന്നതായിട്ട്‌
സൌമ്യയ്ക്കു
തോന്നി.

സൌമ്യ അവരെ, അവരുടെ
വഴികളിലൂടെ തന്നെ പോകാൻ
വിട്ട്‌
കായലിൽ നോക്കിയിരുന്നു.
വെയിൽ നാളങ്ങൾ വെള്ള
ത്തിൽ തൊട്ടുതൊട്ടില്ലെന്ന
പോലെ പരക്കുമ്പോൾ വെള്ളം
തന്നെ ചുവന്ന്‌
പഴുത്ത്‌
തനിത്തങ്കമാകും പോലെ…

കായൽ എത്രയോ
ശാന്തമാണ്‌
! പക്ഷെ,
കായൽ പരന്ന്,
പരന്ന് കടലിൽ ലയിച്ച്‌
കഴിയുമ്പോൾ ആകെയുലഞ്ഞ്‌,
ഇളകിമറിഞ്ഞ്‌
കലുഷമായിപ്പോകുന്നു.
സൌമ്യയയെപ്പോലെ,
പ്രശാന്തവും സുന്ദരവുമായ മുഖമാണ്‌
സൌമ്യയുടേത്.
പക്ഷെ,
ഉള്ളാകെ കൊടുങ്കാററിലും പേമാരിയിലുംപെട്ട്‌
ഉഴലുന്ന ഒരു
സാഗരവും.
പക്ഷെ,
ഇവിടെ കടൽ
കരയിൽ നില്ക്കുന്ന ആർക്കുമേ
സ്വനയനങ്ങളാൽ അതു ദർശിക്കാനാവുന്നില്പ.
ആരും ആ കായൽ
നിരപ്പ്‌
കഴിഞ്ഞ്‌
ഉള്ളിലേക്ക് എത്താൻ
 ശ്രമിക്കുന്നുമില്ല.

കണ്ണുകൾ പൂട്ടിയപ്പോൾ
അറബിക്കടൽ അപ്പാടെ
അവളുടെ ഉള്ളിൽ പരന്നു.
അടുത്ത് നീലച്ചും അകന്ന്‌
കറു
കറത്തും.

ശക്തിയായ കാററുണ്ട്‌ അടുത്തെപ്പോൽ വേണമെങ്കിലും
മഴപെയ്യാം-
വാനമാകെ ഇരുണ്ട്‌ കനത്തിട്ടാണ്‌.

അങ്ങകലെ ഒരു
പൊട്ട്‌.

പൊട്ടിനടുത്തേയ്ക്ക് കാഴച
നീങ്ങിനീങ്ങി.
അടുത്തെത്തി
യപ്പോൾ അതൊരു വഞ്ചിയായി,
തൂുഴപോലും നഷ്‌ടപ്പെട്ടൊരു
വഞ്ചിക്കാരിയും
.

അവളടെ മുടിയാകെ
കാററിൽ അലങ്കോലപ്പെട്ട് ചിതറി
പറക്കുകയും വസ്ത്രമാകെ അഴിഞ്ഞുലഞ്ഞ്,
നനഞ്ഞ് വൃത്തി
കെടുകയും ചെയ്തിരിക്കുന്നു.

എന്നിട്ടും അവളുടെ
മുഖത്ത് ശാന്തിയുണ്ട്‌,
സമാധാന
മുണ്ട്‌…

അതെ, അത്‌ സൌമ്യയാണ്‌ !

അമ്മാ!

സൌമ്യ വിങ്ങിപ്പോയി.

 പെട്ടെന്നവൾ കണ്ണകൾ തുറന്നു.  സലോമിയും ,അശ്വതിയും അറിഞ്ഞിട്ടില്ല.

അവൾ വിരലുകളാൽ
കണ്ണുകൾ പൊത്തിയിരുന്ന്‌,
ഉള്ളിലേയ്ക്ക് നോക്കി,
മനസ്സിനോട്‌
ശാന്തമാകാൻ കേണു.

കണ്ണുകൽ തുറന്ന്‌ പാർക്കിലെ
പൂക്കളെ വർണ്ണങ്ങളുള്ള
ഇലകളെ,
വർണ്ണങ്ങൾ തേടിയെത്തുന്ന ശലഭങ്ങളെ നോക്കി
യിരുന്നു.

ഈ ജീവിതമാകെ എത്രയെത്ര
വർണ്ണങ്ങളാണ്‌
!

അവിചാരിതകമായിട്ടാണ് സൌമ്യയുടെ
ദൃശ്യപഥത്തില്‍
ആ രണ്ടു കുട്ടികൾ വന്നുപെട്ടത്‌.

ഒരാൺ കുട്ടിയും, ഒരു
പെൺ കുട്ടിയും
.

ടീനേജ്‌സ്‌ .

ചെടികളടെ മറവിൽ
മററുള്ളവർക്ക് ഗോചരമാകാത്തതു
പോലെയാണ്‌
അവർ ഇരുന്നത്‌.
എന്നിട്ടും ഇവിടെയിരുന്നാൽ
സൌമ്യയ്ക്ക്
വ്യക്തമായി കാണാം.

അവന്റെ വിരലുകളാലുള്ള
ഒരു സ്പർശ്നത്താൽ
തന്നെ
നാണത്താൽ കൂമ്പിപ്പോകുന്ന അവളടെ നയനങ്ങൾ….പൂർണ്ണമായി
വിരിഞ്ഞ പൂ  പോലുള്ള മുഖം…

അടക്കാനാവാതെ വന്നപ്പോൾ
അവനെ തള്ളിയകററുന്ന,
മാന്തിപ്പറിക്കുന്ന പെൺകുട്ടി…

ഇണപ്രാവുകളെപ്പോലെ…

അല്ലെങ്കിൽ ഇണമാനുകളെപ്പോലെ….

അവക്കിടയിൽ നിലനില്‍ക്കുന്ന
തുല്യതയാണ്‌
സൌമ്യയെ
ഏറെ ആകർഷിച്ചത്‌.
അവൾക്ക് അവനിലും,
അവന്
അവളിലും തുല്യമായ അവകാശ അധികാരങ്ങളാണുള്ളതെന്ന്
തോന്നിപ്പോകുന്നു.

കണ്ടില്ലെ, നിലത്ത്
ചരിഞ്ഞുകിടക്കുന്ന പേടമാനിന്റെ
ചൊറിയുന്ന മുതുകത്ത് തന്റെ കൊമ്പുകളാൽ ഉരച്ച്‌
ചൊറി
ച്ചിൽ അകററുന്ന കലമാനെ……. മുളങ്കാട്ടിലെവിടയോ കയറി
മുറിഞ്ഞ അവളുടെ ഇടത്ത്‌
പള്ളയിലുണ്ടായ മുറിവിലെ അഴുക്കു
നീരിനെ അവൻ നാവാൽ വൃത്തിയാക്കുന്നത്…. …
വേദനയാൽ
ഈറനായ കണ്ണുകളെ മുത്തംകൊടുത്ത് തുവർത്തുന്നത്‌…

പക്ഷെ, അത്‌ മൃഗങ്ങളിലും
പക്ഷികളിലുമാണ്.
തന്റെ
ജീവിതരഥത്തിൽ മാത്യുസ്‌
കയറി യാത്രതുടങ്ങിയപ്പോൾ
ഒരിക്കൽ പോലും അയാൾ,
താൻ അയാളടെ ജീവന്റെ ഭാഗമാ
ണെന്ന്‌
മാനിച്ചില്ല.
അവന്റെ വാരിയെല്ലിൽ
നിന്നും മെന
ഞ്ഞെടുത്ത ഇണയാണെന്ന്‌
അംഗീകരിച്ചില്ല.

സൌമ്യ, അശ്വതിക്കും
സലോമിക്കും കാണുന്നതിനായിട്ട്
ആ ദൃശ്യം പകർന്നു
കൊടുത്തു.

അശ്വതിയയടെ ജീവിതത്തിൽ
അപ്രകാരമൊരു സാഹചര്യം
ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. അവൾ അന്തരമുഖയും ഭയചകിതയയ
മായിരുന്നു.
വഴിയോരത്തെ പൂക്കളെ കാണാനോ അറിയാനോ
വെമ്പൽ കാണിക്കാതെ ഇരുപുറവും നോക്കാതെ,
കുയിലുകളടെ
ഗാനം കേൾക്കാതെയുള്ള ഒററനടത്തയായിരുന്നു.
എറുമ്പിനെ
പ്പോലും വേദനിപ്പിക്കാതെ,
പതുങ്ങിപതുങ്ങി.

 സലോമിക്ക് ഒരുപാട്‌ അനർത്ഥങ്ങൾ
ഉണ്ടായി
ടുണ്ട്‌.
ഒന്നുപോലും മനസ്സിൽ തട്ടിയിട്ടില്ല.
മനസ്സിലേക്ക്
കയറിവരാൻ വേണ്ടിയുള്ള ഒന്നും ഉണ്ടായിട്ടില്ല എന്നത്
യാഥാർത്ഥ്യം.
സമീപിച്ചവർക്കൊക്കെ വേണ്ടിയിരുന്നത്
ബാഹ്യമായ സഹകരണമായിരുന്നു.
ജോലിയുടെ പ്രത്യേക
തയും സാഹചര്യങ്ങളും അപ്രകാരമുള്ളതാണെന്നതാണ് പ്രധാന
കാരണം.
എന്നിട്ടും ഒന്നിലും അകപ്പെടാതെ സശ്രദ്ധംതന്നെ
യാണ് ഇത്രയും
നാൽ കഴിഞ്ഞത്‌. യോഹന്നാൻ
ജീവിതത്തി
ലേയ്ക്ക്‌
കടന്നുവന്നത് സുഗന്ധവുമായിട്ടാണ്, ഗൾഫിന്റെ.
രണ്ടു വർഷത്തിനിടയിൽ രണ്ടുമാസവുമാണ് ശാരീരികമായിട്ട്‌
ആ സുഗന്ധം ആസ്വദിക്കുവാന്‍
കഴിഞ്ഞത്‌.
ആ രണ്ടുമാസവും
തികഞ്ഞൊരു സുഗന്ധമായിരുന്നു എന്നുമാത്രമേ പറയാനാകൂ
വിരുന്നുകൾ,
ഉല്പാസയാത്രകൾ,
സന്ദർശ്നങ്ങൾ. ലേശം മദ്യ
ത്തിന്റെ ഗന്ധമുള്ളതാണെങ്കിലും രാവ് യോഹന്നാന്റെ
സ്‌നേഹാശ്ലേഷണങ്ങളാൽ  നിറക്കൂടുതലുള്ളതുമായിരുന്നു.

രാത്രി ഉറങ്ങാൻ
കിടന്നപ്പോൾ സൌമ്യ പറഞ്ഞു.ഞാൻ
ഉണ്ണിയെ കണ്ടെത്താൻ
 തീരുമാനിച്ചു.

“പക്ഷെ…”

“നൊ
നതിംഗ്‌
സലോമി…….. ഐവാണ്ട്‌ ഹിം
……റിയലി…
… എനിക്കു വേണ്ടി
അയാൾ ജീവിതംതന്നെ ഹോമിക്കുകയായിരുന്നു.
ആ ജീവിതം
ഹോമാഗ്‌നിയിൽ നിന്നും പുറത്തെടുക്കാൻ എന്നാൽ കഴിയുമോ എന്ന്‌
നോക്കണം,
ശ്രമിക്കണം.
എന്റെ എയിമാണ്‌……. അംബീഷൻ…….
സൌമ്യയുടെ അഭിലാഷം പോലെയാണ്‌
സംഭവിക്കുന്നത്‌.
ഇനിയും പുസ്‌തകമായി
പുറത്തുവരാത്ത
“ഉണ്ണിയുടെ പരിദേവ
നങ്ങൾ”
എന്ന നോവലിന്റെ പരസ്യത്തിനായി പ്രസാധകർ
പുതിയൊരു വിപണന തന്ത്രവുമായി നഗരത്തിലെത്തിയിരി
ക്കുന്നു.
പത്രങ്ങൾവഴി,
നോട്ടീസുകൾ വഴി,
പോസ്റ്ററുകൾ
വഴി ടാൺ
ഹാളിലേയ്‌ക്ക്‌ ജനത്തെ
ക്ഷണിച്ചിരിക്കുന്നു.
അവിടെവച്ച് നോവലിന്റെ പ്രസക്തഭാഗങ്ങൾ എഴുത്തുകാരൻ
തന്നെ പൊതുജനത്തിന്‌
മുന്നിൽ വായിക്കുന്നു.
മലർക്കെ തുറന്നുവച്ച,
ടാൺഹാളിന്റെ കവാടം കടന്ന
പ്പോൾ സൌമ്യയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു പിടയൽ ഉണ്ടായി.
പതറാതെ അവൾ സ്വയം നിയന്ത്രിച്ചു.
നോവലിൽ അവളടെ
മുഖം എങ്ങിനെയിരിക്കുമെന്നാണ്‌
ചിന്തിച്ചത്‌.
വികൃതവും സത്യവിരുദ്ധവുമാണെങ്കിൽ ശക്തിയുക്തം
എതിർക്കണമെന്നുതന്നെയാണ് സലോമിയുടെയും,
അശ്വതി
യുടെയും അഭിപ്രായം.
അതിന്‌
മാനസികമായി തയ്യാറായിട്ടു
തന്നെയാണ്‌
അവരെത്തിയിരിക്കുന്നതും.
ഇത്രയേറെ പരസ്യങ്ങളും കോലാഹലങ്ങളും ഉണ്ടായിട്ടും
ഹാളിനുള്ളിൽ അത്ര തിരക്കൊന്നും ഉണ്ടായിട്ടില്ല.
മുൻനിര
സീററുകൾ പത്രക്കാരെക്കൊണ്ടും പ്രത്യേകം ക്ഷണിക്കപ്പെട്ട
വ്യക്തികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.
പിന്നിലെ പൊതു
ജനത്തിനായുള്ള കസേരകൾ മുക്കാൽ
ഭാഗവും ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിൽ നിന്നും ഒഴിഞ്ഞു
തന്നെയാണ്‌ അവർ ഇരുന്നത്‌, വ്യക്തമായി
കേൾക്കാന്‍
സൌകര്യത്തിന്‌
ഒരു സ്പീക്കറിനടുത്ത്‌.
പ്രസാധക സ്ഥാപന മാനേജരുടെ സ്വാഗത
പ്രസംഗം, ഉടമ
യുടെ അദ്ധ്യക്ഷപ്രസംഗം,
തുടർന്ന് നോവൽ സാഹിത്യ
തല
ത്തിലെ പ്രഗത്ഭനായ വ്യാസൻ മൈക്കിനു മുന്നിൽ പ്രത്യക്ഷ
നായി.

സലോമിയും അശ്വതിയും
അയാളെ ആദ്യമായിട്ടാണ്‌
കാണുന്നത്‌.
പക്ഷെ,
സൌമ്യ അയാളടെ പുസ്തകങ്ങൾ
വഴിയും
പത്രവാരികൾ വഴിയും അറിയുമായിരുന്നു.
മുടി കുറച്ച് നീട്ടിവളർത്തി നേർത്ത രോമങ്ങളാൽ
ബുഠംഗാൻ താടിവച്ച്‌,
സാഹിത്യകാരന്മാരുടെയും,
ചിത്രകാര
ന്മാരുടെയും മാത്രമായതെന്ന്‌
ധാരണയുള്ള വേഷത്തിൾ……

കട്ടികൂടിയ ഗ്‌ളാസുള്ള കണ്ണുടയ്ക്ക്
പിറകിൽ നരച്ച
കണ്ണുകളും,
എട്ടുകാലിയുടേതു
പോലെ ശോഷിച്ച കൈകാലു
കളമായി…. അധികം നീളാത്ത മുഖവുരയ്ക്കു
ശേഷം അയാൾ കഥ
പറഞ്ഞുതുടങ്ങി… …

ഒരു നവജാതശിശുവിന്റെ മനസ്സായിരുന്നു
ഉണ്ണിക്ക്‌;

അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും
അപ്പോൾ പുറത്ത്
വന്നതു പോലെ.

പഴകി കീറിത്തുടങ്ങിയ രണ്ടുജോഡി
വസ്ത്രങ്ങളും ആയിര
ത്തിനോടടുത്ത രൂപയും …….

തെളിഞ്ഞ ആകാശത്തിനു കീഴെ, വിശാലമായ
ഭൂമിയിൽ
നിന്നപ്പോൾ അനാഥത്വമാണ്‌
തോന്നിയത്‌,
മറേറത്‌
അന്തേ
വാസിക്കായിരുന്നെങ്കില്യം പുറത്തെത്തിയാൾ സ്വാതന്ത്ര്യം
കിട്ടിയതുപോലെ സന്തോഷിക്കുകയും പറവകളെപ്പോലെ
ചിറകിട്ടടിച്ചു പറന്നുയരാൻ വെമ്പൽ കൊള്ളകയും
ചെയ്യുമായി
രുന്നു.

ഉണ്ണി കൈകളിൽ, കാലുകളിൽ
നോക്കി ഒരു
നിമിഷം നിന്നു.

 കൈകൾ ചിറകുകളാകുന്നില്ല, കാലുകൾ
തൂവലുകൾ
നിറഞ്ഞൊരു വാലുമാകുന്നില്ല.

അവന്‌ പിന്നിൽ വാതിലടഞ്ഞു.
എങ്കിലും തിരിഞ്ഞു
നോക്കിയില്ല.
നോക്കിയിരുന്നെങ്കിലും അവനെ നോക്കി
നില്‍ക്കുന്ന
ഒരൊററ ജോഡി കണ്ണുകൾ
പോലുമുണ്ടാവില്ലെന്ന
റിയയകയും ചെയ്യുമായിരുന്നു.

എങ്കിലും, രണ്ടുകണ്ണുകൾ അന്തർധാരയിൽ
തെളിഞ്ഞു
നില്‍ക്കുന്നുണ്ട്‌.

അനുമോന്റെ…….!

പിറന്ന് തൊണ്ണൂറു തികയും
മുന്‍പ്
ഈ കൈകളില്‍
എത്തിയതാണ്‌.
ഇപ്പോൾ അവന് എട്ടവയസ്സ് തികഞ്ഞി
രിക്കുന്നു.

അവൻ ഏററവും അധികം
മൂത്രമൊഴിച്ചിരിക്കുന്നത്
തന്റെ ദേഹത്താണ് തെററിയിട്ടാണെങ്കിലും ആദ്യം അച്ഛ
നെന്ന്‌
വിളിച്ചത്‌
തന്നെയാണ്‌.

വസ്ത്രങ്ങൾ പൊതിഞ്ഞ് കക്ഷത്തിലിടുക്കി
വരാന്തയിൽ
നിന്നും പടികളിറങ്ങുമ്പോൾ അവൻ ചോദിച്ചു.

“എന്നെ
കാണാൻ വരില്ലെ?

ഉം.

ഉണ്ണിയുടെ മനസ്സു്‌ വിങ്ങിപ്പൊട്ടി,
കണ്ണുകൾ നിറഞ്ഞു.

തണൽ മരത്തിൾ ഇരുന്നു കരഞ്ഞ
കാക്ക അവനെ
ഉണർത്തി,

സമൂഹത്തിലുണ്ടായ ഒരു മർമ്മരം കേട്ട്  വ്യാസൻ കഥ
നിർത്തി;
സമൂഹത്തെ നോക്കി അപ്പോൾ ആരോ പറഞ്ഞു.

“യേസ്‌ പറഞ്ഞോളൂ”

അതെ പറഞ്ഞത്‌ ശരിയാണ്‌. അവൻ
ഒരു നവജാത
ശിശുവിനെപ്പോലെതന്നെയാണ്‌.
ശിക്ഷയായി കിട്ടിയ ഒരു
ജീവപര്യന്തകാലം മുഴുവൻ ഒരിക്കൽ പോലും പരോളിൽ
ഇറങ്ങാതെ അവധികളം ആനുകൂല്യങ്ങളം കഴിച്ച് ഒൻപതു
വർഷക്കാലം ജയിലിൽ
. .

രാവിലെയും വൈകിട്ടും വന്നു
പോകുന്ന ഏതോ
പ്രൈവററ് കമ്പനിയുടെ വക ബുസ്സിലാണ് ഉണ്ണി കേദാരത്തെ
ത്തിയത്‌.
വൈകിട്ട്‌
അഞ്ചു മണിയായിട്ടേ ഉണ്ടായിരുന്നുളള.
എന്നിട്ടും കേദാരമാകെ ഇരുള്‌
പരന്നു കഴിഞ്ഞിരിക്കുന്നു.

ബസ്സിന്റെ മുകളിൽ നിന്നും പലചരക്കു
സാധനങ്ങളം
പച്ചക്കറികളും ഇറക്കി,
പോട്ടർ നിലത്തിറങ്ങിയ
പ്പോഴേക്കും  ബസ്സ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ്‌ നീങ്ങി ത്തുടങ്ങിയപ്പോൾ
നിരത്താകെ ശൂന്യമായി.

തണുത്ത കാററ്‌.

തുള്ളി തുള്ളിയായി മഞ്ഞ്‌ പെയ്തു തുടങ്ങിയിരിക്കുന്നു.

പാതയോരത്തെ, പാട്ടവിളക്കിന്റെ
നാളത്തിൽ തെളിയുന്ന
പലവ്യഞ്ജനക്കടയ്ക്കും ചായക്കടയ്ക്കും നേരെ അവൻ നടന്നു.

ചൂടുള്ള കട്ടൻ കാപ്പി ഒരിറക്ക്‌ ഉള്ളിൽ
എത്തിയപ്പോൾ
ആശ്വാസം തോന്നി,
കാപ്പിക്ക്‌
കടുപ്പം കൂടുതലായി തോന്നി.

കാപ്പി പകുതി കുടിച്ച്‌ സംതൃപ്ലതിയോടെ
തല ഉയർത്തിയ
പ്പോൾ  അവനെ തന്നെ നോക്കി നിൽക്കൂകയായിരുന്നു,
രാമേട്ടൻ.

നരച്ച കുററിത്തലമുടി, താടിയിലും
കുററിരോമങ്ങൾ
മാറിൽ മാത്രം തഴച്ചു
വളരുന്ന രോമങ്ങൾ…. കൂടുതലും
നരച്ചത്.
എങ്കിലും,
ഏതിനും തയ്യാറുള്ള ശരീരം.

ഉണ്ണിചിരിച്ചു.

 “എവിടുന്നാ?”

“കൊറച്ച്‌ തെക്കുന്നാ…… സൈററ്‌ മാനേജർ
വിത്സൻ ഡിക്രൂസിനെ കാണണം.”

“ ജോലിക്കായിരിക്കും?”

“പഠിപ്പൊള്ള
ആളല്ലേ…മരിച്ച തോമസ്കുട്ടിക്ക് പകര
മായിരിക്കും?”

“അറിയില്ല.”

എട്ടു വർഷക്കാലം മകനെ
നോക്കിയതിനുള്ള പ്രതിഫലമാ
യിട്ട്‌
ജയില്‍സുൂപ്രണ്ട്
കൊടുത്ത ശുപാശ
കത്തുമായിട്ടാണ്‌
ഉണ്ണി,
 കേദാരം റിസോർട്ടിന്റെ  പണിസ്ഥലത്തെത്തിയത്.

വളവ്‌ കഴിഞ്ഞ്‌ റോഡിനു മേലെയുള്ള
കരിങ്കൽ വീടാണ് വിത്സൻ ഡിക്രൂസിന്റേത്‌.
അതിനു കുറച്ചുതാഴെ എഞ്ചി
നീയർ ഹബീബിന്റെ വീടാണ്‌.

വിത്സൻ ഡിക്രൂസ്‌ ദിവസത്തെ
അത്താഴം കഴിക്കാ
നുള്ള തയ്യാറെടുപ്പിലാണ്‌.
സന്ധ്യമുതലെ അതിനുള്ള ഒരുക്ക
ങ്ങൾ തുടങ്ങുന്നു.
മദ്യവും,
മാംസവും,
സിഗറററുപുകയും സാവ
ധാനം കഴിച്ചു
കഴിച്ച്‌ വയറു നിറഞ്ഞുകഴിഞ്ഞ്‌
ഒരു പിടി
ച്ചോറ്‌, അതാണ്‌ പതിവ്‌.

തീററ മേശയ്ക്ക് മുന്നിൽ    ഉണ്ണി നിൽക്കുന്നു.

മുറിയാകെ സിഗററ്റിന്റെ പുകയും
മണവും നിറഞ്ഞുനി
ൽക്കുന്നു.
മദ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കലർ
ന്നിട്ടമുണ്ട്‌.

മുഖത്തിനു മുന്നില്‍ നിമിഷങ്ങളോളം നിശ്ചലമായി
നിന്നിരുന്ന പുക
വളയത്തെ കയ്യാൽ ആട്ടിയകററി.
അയാൾ
ഉണ്ണിയെ തുറിച്ചുനോക്കിയിരുന്നു.

ഉണ്ണി നൽകിയ കത്ത്‌ വീണ്ടും
വായിച്ചു.

“നിന്റെ
നാട്‌?”

അയാളടെ സ്വരം ഭീകരമായൊരു
ഗുഹയിൽ നിന്നും ചില
മ്പലോടെ ഉണ്ണിയുടെ ചെവികളിൽ
വന്നലച്ചു. അപ്രതീക്ഷിത
മായ സമയത്തെ ചോദ്യം
 കേട്ട് അവൻ ഒരുനിമിഷം
അമ്പരന്നു

*അപ്പന്റെ
പേര്‌?
അതോ അച്ഛനോ?”

“മാധവൻ
!”

അയാൾ ഒരു വലിയ
കഷണം മാംസം വായിനുള്ളിലാക്കി
ചവച്ചു.
മാംസത്തിൽ പൊതിഞ്ഞിരുന്ന ഗ്രേവി കവിളിലൂടെ
ഒലിച്ചിറങ്ങി.
കഴുകി വൃത്തിയാക്കിയിരുന്ന ഷർട്ടിൽ വീണു.
എരിവ്‌
ഏറിയിട്ടാകാം അയാളടെ കണ്ണുകൾ നിറഞ്ഞു
വന്നു.
കൂടുതൽ ചുവന്നു.

“അമ്മ?”

“ഉണ്ണിമായ.”

“ഓ!”

അയാളടെ മുഖം കോടി. പിന്നീടത്‌ ചിരിയായി.

“അപ്പൻ
ചത്തെന്നല്ലെ പറഞ്ഞത്‌?”

“ഉം.”

അയാൾ ഗ്ലാസ്സിൽ വീണ്ടും
മദ്യം നിറച്ചു.
തെരുവ് കുട്ടി
യുടെ ആത്തിയോടെ വലിച്ചു
കുടിച്ചു, ചിറി തുടച്ചു. വീണ്ടും
സിഗററ്റിന്റെ പുകയിൽ മൂടി.

ഉറക്കത്തിൽ നിന്നും ഉണർന്നതുപോലെ കസേരയിൽ
നിവ
ന്നിരുന്നു.
അവനെ തറച്ചുനോക്കി.

“ഇവിടെയും
ചരിത്രം ആവർത്തിക്കാമെന്ന്‌
കരുതുന്നുണ്ടോ?”

ഉണ്ണി തല കുനിച്ചു നിന്നു.

“എ വാണിംഗ്‌…“

അയാൾ വായിൽ ഇടുക്കിയിരുന്ന
മാംസക്കഷണം ചവ
ച്ചിറക്കി.
ഒടുവിൽ ഒരു
കവിൾ ബ്രാണ്ടി കൊണ്ട് വായ
ശുദ്ധ
മാക്കും വിധം കുടിച്ചിറക്കി.
കസേരയിൽ നിന്നും എഴുന്നേററു.

കൊഴുത്തുരുണ്ട അദ്ദേഹം……. ഉണ്ണിക്ക്‌ ബീഭത്സമായിതോന്നി.

“യു
മൈന്റ്‌ യവർ ഓണ്‍
ജോബ്‌
…..നോ…..
മോർ….
ഈസ്സിന്റിറ്റ്……“

“ഉം”

“ശൌരിയാരെ, ഇവനെ
തോമസുകട്ടീടെ വീട്ടിലാക്ക്……..
നാളെ ഓഫീസിൽ വരിക… വീട്ടില്‌ അത്യാവശ്യം
സൌകര്യങ്ങളൊക്കെ കാണും.
ആഹാരം അവറാച്ചന്റെ അടുത്തുനി
ന്നാകാം……“
$
*ഉം.”

ശൌരിയാർ ഒരു പ്ലെയിററ്
മാംസക്കറിയുമായിട്ടാണു
മുറിയിലെത്തിയത്,
മേശമേല്‍
വച്ച് ഉണ്ണിയുടെ മുന്നിൽ നടന്ന്‌
പടികടന്നു.

“എടോ! അവനെ
അവറാച്ചന്റെ അടുത്ത് പരിചയപ്പെടു
ത്തിയേക്ക്‌…….”

“ഓ!”

ഉണ്ണി തിരിഞ്ഞുനോക്കി, വാതിൽ നിറഞ്ഞ്‌
വിത്സൻ
ഡിക്രൂസ്‌
നിൽക്കുന്നു.

ആറടിയോളം ഉയരത്തിൽ ഒത്ത
ശരീരവുമായി……

പൊതുജനത്തിന്റെ ഇടയിൽ നിന്നും കൈയടി
ഉയർന്നു.
എട്ടോ പത്തോ പേര്‍
താളാത്മകമായിട്ട്പ്രോത്സാഹനമായി
ട്ടായിരുന്നില്ല;
അവഹേളനമായിട്ട്.

 എല്ലാവരുടെയും ശ്രദ്ധ അവരിലേയ്‌ക്കായി
എന്നറിഞ്ഞപ്പോൾ കയ്യടി നിർത്തി.

“വെൽഡൺ……..

“മാർവലസ്സ്…..”

‘എക്‌സലന്റ്‌……”

പലരുമാണ്‌ പറഞ്ഞത്‌. തുടർന്ന്
ഒരാൾ എഴുന്നേററു
നിന്നു.

“ഒരു
തേഡ്‌
റേറ്റ് സിനിമയുടെ സ്റ്റാംന്റേർഡിലേക്ക്
ഉയർന്നിട്ടുണ്ട്‌.
കഥാനായകനെയും പ്രധാന വില്ലനെയും അവതരിപ്പിച്ചിരിക്കുന്നു
.. … കടുത്ത
വർണ്ണുങ്ങളിൽ തന്നെ……..
ഫന്റാസ്റ്റിക് …….”

വ്യാസന്‍ അഭ്യർത്ഥിച്ചു.

‘മിസ്റ്റർ
താങ്കൾ എന്റെ കഥയുടെ ഉൾപ്പൊരുളി
ലേക്ക്‌ വരിക, കുറച്ച്
കേട്ടിട്ട് മ്ലേച്ഛമെന്നും, ശ്രേഷ്ട്മെന്നും
എഴുതിതള്ളാതെ……..”

പെട്ടെന്ന്‌ പൊതുജനത്തിന്‌ നട്ടവിൽ നിന്നുതന്നെ വ്യാ
സനെ അനുകൂലിക്കുകയും അഭിപ്രായം
പറഞ്ഞ ചെറുപ്പക്കാരനെ
എതിർക്കുകയും ചെയ്യുന്ന ശബ്‌ദങ്ങൾ
മുഖരിതമായി.
അപ്പോൾ ചെറുപ്പക്കാര൯
തന്നെ തോൽവി സമ്മതിച്ച്‌ കഥയെ
വളരാൻ  വിട്ടു.

“ഓക്കെ…
…. ഓക്കെ…
…. പ്ലീസ്‌ കാരിയോൺ”

@@@@@