മരണം അനിര്‍വാര്യമെങ്കിലും……….

അയാള്‍ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാള്‍ അങ്ങിനെ ആകുന്നതില്‍ ആര്‍ക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടയില്ല.

ആയകാലം കറഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികള്‍ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌, തൊട്ടയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെയായിട്ട്‌. മൊത്തത്തില്‍ നേക്കിയാല്‍ വലിയ പ്രശ്‌നങ്ങളൊന്നു മില്ലാത്തൊരു സാധാരണ മനുഷ്യന്‍.

ആറുമക്കളുണ്ടയാള്‍ക്ക്‌ ഉന്നതരില്‍ ഉന്നതര്‍ – ധനം, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എല്ലാമായിട്ട്‌…………………

സ്വരാജ്യത്തുതന്നെ പലയിടങ്ങളില്‍, വിദേശങ്ങളില്‍…………..

ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടില്‍ അയാള്‍ തനിച്ചപൊന്നുമല്ല.

ചെറുപ്പക്കാരിയായ ഹോം നേഴ്സും മദ്ധ്യവയസ്ക്കയായ ആയയുമൊത്ത്‌,
വൃത്തിയുള്ള മുറിയില്‍,
കരിവീട്ടിയുടെ കട്ടിലില്‍,

പതുപതുത്ത മെത്തയില്‍,

ബോംബെഡ്വൈയിംഗ്‌ വിരിയില്‍,

നിത്യേന ദേഹത്തു വിശുദ്ധി വരുത്തി,

കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ ധരിച്ച്‌,

സുഗന്ധലേപനങ്ങള്‍ പൂശി,

പഴച്ചാറുകള്‍ നുണഞ്ഞ്‌,

സന്ദര്‍ശകരോടുകുടി,

പത്തിലേറെ ഫോണ്‍ വിളികളുമൊത്ത്‌… ..

പക്ഷെ, അന്ന്‌, പെട്ടന്ന്‌ താളം തെറ്റിപ്പോയി, കര്‍ക്കിടക മാസത്തിലെ കറുത്ത വാവിന്റെ തലേന്ന്‌ ശക്തിയായി മഴ പെയ്തു തണുപ്പ്‌ ആ വലിയ വീടിന്റെ അകത്തളങ്ങളില്‍ പതുങ്ങിക്കയറവെ,

തൊണ്ടയില്‍ കഫം കുറുകി,

കാസരോഗം അധികരിച്ച്‌,

ജീവന്‍ നിലനിര്‍ത്താന്‍ ആഞ്ഞു വലിച്ചു തുടങ്ങിയപ്പോള്‍,

ശ്വാസം വലിയുടെ ശബ്ദം ഭീതിതമായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നെത്തുകയായിരുന്നു.

മക്കള്‍,

മരുമക്കള്‍,

ചെറുമക്കള്‍,

ബന്ധുക്കള്‍,

ചാര്‍ച്ചക്കാര്‍,

സൂഹൃത്തുക്കള്‍………….

ശ്വാസത്തിന്റെ ശബ്ദം വീണ്ടും ഏറിയതല്ലാതെ, ദേഹത്തുനിന്നും അകന്നുപോകാതെ ദിനങ്ങള്‍, രാത്രങ്ങള്‍……….

പറന്നെത്തിയവര്‍ ആലസ്യത്തിലേയ്ക്കും, അരോചകമായ പിറുപിറുക്കലുകളിലേയ്ക്കും നീങ്ങവെ,

കണിയാരുടെ ഗണനങ്ങള്‍;

പിതൃകോപമെന്ന്‌,

മാര്‍ഗ്ഗതടസ്സങ്ങളെന്ന്‌.

തീര്‍ക്കാനായി മോക്ഷക്രിയകള്‍,

പാപ പരിഹാരകർമ്മങ്ങള്‍…… ..

വീണ്ടും കാത്തിരിപ്പുതുടരവെ……………….

ഡോക്ടര്‍മാരുടെ ടെസ്റ്റുകള്‍,

ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, നിയമ സാധുതയില്ലാത്തതിനെ കുറിച്ച്‌ സംസാരിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തലുകള്‍……..

വഴിപാടുകള്‍, നേര്‍ച്ചകള്‍………..

കാത്തിരുന്നു മടുത്തവരുടെ മടക്കയാത്രകള്‍, ഇനിയും എത്തിച്ചേരാതിരുന്നവരുടെ ട്രെയിന്‍, ഫള്ൈറ്റ്‌ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യലുകള്‍…………..

രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ശാന്തമായി;

മന്ദമായ താളാത്മകമായ ശ്വാസഗതിയോടെ,

പഴച്ചാറ്‌ നുണഞ്ഞുകൊണ്ട്‌.

പറന്നെത്തിവരൊക്കെ പറന്നൊഴിഞ്ഞു.

മേഘങ്ങള്‍ പെയ്തൊഴിഞ്ഞ്‌ കര്‍ക്കിടകത്തിലെ പത്തൊണക്കിനായി വാനം തെളിഞ്ഞു.

അങ്ങിനെയുള്ളൊരു ശാന്തമായ പ്രഭാതത്തില്‍,

താളാത്മകമായിരുന്ന അയാളിലെ ശ്വാസം ഭ്രമാത്മകമായ സംഗീതമായുയര്‍ന്ന്‌ ത്ധടുതിയില്‍ നിലച്ചു.

ഞെട്ടിയുണര്‍ന്ന ഹോംനേഴ്‌സിന്റെ നയനങ്ങളില്‍നിന്നും രണ്ട്‌ അശ്രുകണങ്ങള്‍…………

ദേഹത്തിന്റെ അവസാനചൂടും മെല്ലെ താഴുന്നത്‌ തൊട്ടറിഞ്ഞ ആയയുടെ ദീര്‍ഘമായൊരു നെടുവീര്‍പ്പ്‌………………………….

൭൭൭൭൭൭




ശലഭമോഹം

ഹായ്‌ …… ശലഭ സുന്ദരി………

അവളൊരു സുന്ദരി തന്നെ ആയിരുന്നു. ഏഴല്ല, ഏഴായിരം വര്‍ണ്ണങ്ങളില്‍……….

പനിനീര്‍ പൂക്കള്‍ തോറും മധുവുണ്ട്‌ പറന്നു, പറന്നു നടന്നു,
മഹിയിലെ കീടങ്ങളെയും പുഴുക്കളെയും മോഹിപ്പിച്ചുകൊണ്ട്‌,
വാനത്ത്‌ യഥേഷ്ടം പാറിനടന്നു.

ഒരു നാള്‍ അവള്‍ക്കൊരു തോഴിയെ കിട്ടി. അവളും ഒരു ശലഭ മോഹിനി തന്നെ, ഒരിക്കല്‍ അവളും ഇവളെപ്പോലെ ആയിരം വര്‍ണ്ണങ്ങളുമായിട്ട്‌ വിലസിയതാണ്‌.

ശലഭ മോഹിനി പറഞ്ഞു.

ഹേയ്‌ സുന്ദരീ… നീയെന്തിനീ താഴ്മയില്‍ കൂടിമാത്ര പറക്കുന്നു..
എന്തുകൊണ്ട്‌ നിനക്കും അങ്ങ്‌

നഭസ്സില്‍ നില്ക്കുന്നൊരു താരകമായിക്കൂടാ…
എന്നാലോ കോടാനുകോടി കണ്ണുകള്‍ നിന്നെ കാണും, നിന്നെ ആരാധിക്കും……

പിന്നെ നിന്റെ നേട്ടങ്ങളോ……..

ശലഭ സുന്ദരി മോഹിച്ചുപോയി,

വല്ലാതങ്ങ്‌…….

ഒരു താരകമാകാന്‍, ഒരുപാടൊരുപാട്‌ നക്ഷത്രങ്ങള്‍ക്ക്‌ മേളിലേറാന്‍……

ആരാധകരെ നേടാന്‍………
ഐശ്വര്യ മേറാന്‍……….

അവള്‍ പറന്നു, ശലഭ മോഹിനിയോടൊത്ത്‌ വിഹായസ്സിലേക്ക്‌…

പക്ഷെ,
പെട്ടന്നൊരാക്രമണം………….
കഴുകന്റെ.

അവള്‍ മുറിവേറ്റ്‌, വര്‍ണ്ണച്ചിറകുകള്‍ക്ക്‌ വടുവായി പൃത്ഥിയില്‍…

പിന്നെ പുഴുമിറുക്കി,
ഉറുമ്പരിച്ച്‌……………..

൪൪൫൫൫൫൫൫




ഒരു പ്രണയകഥ

അവന്‍ ‘എ’ യുമായി പ്രണയത്തിലായി. അവര്‍ കൌമാരത്തില്‍ കണ്ടുമുട്ടിയതായിരുന്നു, സുഹൃത്തുക്കളുടെ മക്കളും. മതമൊന്ന്‌, ജാതിയൊന്ന്‌, പണവും അധികാരവും തുല്യം തുല്യം.

അതുകൊണ്ടവരുടെ പ്രണയത്തിന്‍െറ മുകുളം നുള്ളിക്കളഞ്ഞില്ല ആരും. മുകുളം തളിരായി, തളിരുകള്‍ ഏറെ ചേര്‍ന്നൊരു ചെടിയായി മുട്ടിട്ടു, പുവായി………….

അവര്‍ ഇണക്കുരുവികളെപ്പോലെ പറന്നു നടന്നു. നാട്ടുകാര്‍ക്കാര്‍ക്കും അതിലൊരു വിരോധവും തോന്നിയില്ല.

പ്രണയ സാഫല്യമെന്ന്‌ പറയുന്ന വിവാഹവും നടന്നു. വിവാഹശേഷം മദനോത്സവങ്ങളായിരുന്ന, നിത്യവും. എല്ലാം മറന്ന്‌,

അല്ലെങ്കില്‍ എല്ലാം അവരുമാത്രമാണെന്ന്‌,

അതുമല്ലെങ്കില്‍ ഈയുലകില്‍ അവരുമാത്രമേയുള്ളുവെന്ന്‌ കരുതി………….

ആകാശത്തും,

ഭൂമിയിലും,

പക്ഷെ, എന്നോ,എവിടയോവച്ച്‌, എങ്ങിനയോ അവന്‍ ഒരു “ബി യെ കണ്ടുമുട്ടി . അതവന്റെ ഒരു ദുര്‍ബല നിമിഷമായിരുന്നു.

“ബി “യെന്ന അവളുടെ വശ്യത, ശാലീനത, മാദകത്വം…….

അവന്‍ വല്ലാതെ (ഭ്രമിച്ചുപോയി.

അടക്കാന്‍ കഴിയാതെ,

അവന്‍ വിദ്ഭംഭിതനായി,

തന്റെ ഇംഗിതം അവന്‍ ബിയെ അറിയിച്ചു.

പക്ഷെ, ബീക്കത്‌ സ്വീകാര്യമായില്ല.

അവള്‍ പ്രതിഷേധിച്ചു, പ്രതിരോധിച്ചു…

അവന്‍ പിന്മാറിയില്ല,

ജ്വലിച്ചുകൊണ്ടിരുന്നു………

ജ്വലിച്ചു ജ്വലിച്ചു ഒരുനാള്‍ ബീയുടെ മൂക്കും മുലകളും ഛേദിച്ചുകൊണ്ട്‌ ഒരു കഥയായിമാറി.

൫൫൫൫൫൫൪൫




തൊണ്ടി ‘സാധനം’

പ്രസ്തുത കളവ്‌ അവന്റെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചു.

അവന്‍ അത്രവലിയ മോഷ്ടാവോ, ഇതേ വരെ പിടിക്കപ്പെട്ടവനോ ആയിരുന്നില്ല. അവനും അമ്മയ്ക്കും ജീവിക്കാന്‍ വേണ്ടതു മാത്രമേ ഇതേവരെ മോഷ്ടിച്ചിട്ടുള്ളൂു.അതും ഒരിക്കല്‍ കിട്ടുന്നത്‌ ചെലവഴിച്ച്‌ തീര്‍ന്നതിനുശേഷം അടുത്തതു ചെയ്യുന്നു, കഴിഞ്ഞ നാലു വര്‍ഷമായിട്ട്‌.

അവന്‍ ജന്മനാ ഒരു മോഷ്ടാവൊന്നുമായിരുന്നില്ല, പാരമ്പര്യവുമില്ല. ഈരുപത്തിയൊന്നുവയസ്സുവരെ അമ്മ കൂലി വേല ചെയ്താണ്‌ കഴിഞ്ഞിരുന്നത്‌, അവന്‍ ഡിഗ്രി വരെ പഠിച്ചതും. വലിയ ജോലി സാദ്ധ്യതകളൊന്നുമില്ലാത്ത ബി. എ ഇക്കണോമിക്സ്‌കാരന്‍ കുറെ ടെസ്റ്റുകളും ഇന്റര്‍വ്യുകളും തരണം ചെയ്തതുമാണ്‌. ജീവിക്കാനായിട്ട്‌ ഒരു ജോലി കിട്ടാതെ വന്നപ്പോള്‍……………….

ആവശ്യത്തില്‍ കൂടുതലുള്ളവരുടെ പക്കല്‍ നിന്നും അത്യാവശ്യം വേണ്ടതു മാത്രം അവനെടുത്തു, കൂട്ടുകാരോ സംഘമോ ഇല്ലാതെ.

തൊഴില്‍ ചെയ്തു വരവെ മോഷണം ഒരു കലയാണെന്ന്‌ അവന്‍ തിരിച്ചറിഞ്ഞു. ആ കലയില്‍ പുതുപുത്തന്‍ ആശയങ്ങള്‍ പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തു വന്നു.

അങ്ങിനെ അവനാ മണിസഈധത്തില്‍ കയറി.

ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം, കനപ്പട്ടതെന്തെങ്കിലും കരസ്ഥമാകുമെകരുതി……………….

മുകളിലത്തെ നിലയിലെത്താന്‍ അവരുടെ തന്നെ ഗോവണിയുപകരിച്ചു.

ടോയിലറ്റിലേക്കുള്ള വാതായനത്തിന്റെ ഗ്ലാസ്സ്കട്ട്‌ ചെയ്തു, കമ്പിയഴികളെ മുറിച്ചകറ്റി, മുറിയിലേക്കിറങ്ങുന്ന വാതിലിനെ തിക്കിത്തുറന്ന്‌, അടുക്കളയില്‍ നിന്നും പിന്നാമ്പുറത്തേക്കുള്ള
വാതില്‍ സുരക്ഷിതത്തിനായി തുനന്നിട്ട്‌……………

നേരം പുലരാന്‍ മുന്നുനാല്‍ മണിക്കറുകള്‍ അവശേഷിക്കവെ,

മുതലിനായി പരതി നടന്നു.

ചാരിക്കിടന്നിരുന്ന ഒരു വാതില്‍ തുറന്ന്‌ അകത്തു കടന്നപ്പോള്‍ അവന്‍ സ്തംഭിച്ചു പോയി.

മുറിയില്‍, കട്ടിലില്‍, മെത്തയില്‍ സുതാര്യമായ ഒരൊറ്റ മേല്‍വസ്ത്രത്തില്‍ അതിസുന്ദരിയായൊരു പെണ്‍കുട്ടി.

ഹോളിവുഡ്ഡിലെ മെര്‍ലിന്‍ മന്‍ട്രോയേക്കാള്‍,

എലിസബത്ത്‌ ടെയിലറിനേക്കാള്‍,

ടെന്നീസ്‌ക്കോര്‍ട്ടിലെ അന്നാ കുര്‍ണിക്കോവേക്കാള്‍,

ബോളിീവുഡ്ഡിലെ ഐശ്വര്യ റായിയേക്കാള്‍ സുന്ദരിയായ………

ഇരുപതു വയസ്സുള്ളൊരു………

അവന്‌ ചലിക്കാന്‍ കഴിയാതെ, ശബ്ദിക്കാന്‍ കഴിയാതെ നിമിഷങ്ങള്‍…

അവന്റെ കര്‍ത്തവ്യം പോലും വിസ്മരിച്ച്‌…

വിസ്മൃയില്‍ നിന്നുണര്‍ന്നപ്പോള്‍ അവന്‍ വേറൊന്നും മോഷ്ടിക്കാന്‍ തോന്നിയില്ല.

അവിടെനിന്നു കിട്ടിയൊരു ബ്ലാങ്കറ്റില്‍ തന്നെ അവളെ പൊതിഞ്ഞ്‌, പുറത്തേറ്റി കടന്നു.

അന്ന്‌ ബാക്കിയുള്ള രാത്രിയിലും പിറ്റേന്ന്‌ പകലും അവന്റെ ബഡ്ഡ്‌ റൂമില്‍ അവള്‍ ശാന്തമായുറങ്ങി.

സുതാര്യമായ മേല്‍ വസ്ത്രം കൂടാതെ രണ്ട്‌ കട്ടികൂടിയ പുതപ്പിനാല്‍ അവളെ പുതപ്പിച്ചു; അവന്‌ സ്വന്തം നിയ്രന്രണങ്ങളെ വിശ്വാസമില്ലായിരുന്നു.

ഉണര്‍ന്ന അവള്‍ ഞെട്ടുകയോ, ഭയക്കുകയോ ചെയ്തില്ല. അവന്റെ മുഖത്ത്‌ നിസസ്സംഗതയോടെനോക്കി………

അവളുടെ മേലുള്ള പുതപ്പ്‌ കണ്ടു.

“എന്തിനാണിത്‌?”

അവന്‍ പറഞ്ഞു.

“എന്റെ ധൈര്യത്തിന്‌”

അപ്പോഴാണവള്‍ മുറിയാകെ കണ്ടത്‌.

“ഞാനെവിടെയാണ്‌, ആരാണ്‌ നിങ്ങള്‍? എന്തിനാണിവിടെ കൊണ്ടു വന്നത്‌”
“ഞനൊരു കള്ളനാണ്‌. നിന്നെ മോഷ്ടിച്ച്‌ ഈ എന്റെ വീട്ടില്‍ കൊണ്ടു വന്നതാണ്‌.”

“ങേ”
അവള്‍ ഞെട്ടിയതപ്പോളാണ്‌.
“നിങ്ങള്‍ എന്നെ………….!?

“അതെ ഞാന്‍ തന്നെ.”

അവള്‍ ഇമകള്‍ വെട്ടാതെ അവനെ നോക്കിക്കൊണ്ട്‌ കട്ടിലില്‍ നിന്നും എഴുന്നേറ്റു. പുതപ്പുകള്‍ ഈര്‍ന്നിറങ്ങി അവള്‍ സുതാര്യമായ ഉടുപ്പില്‍ മാത്രമായി. അവള്‍ക്കതില്‍ ഒന്നും തോന്നിയില്ല.

“നിങ്ങള്‍ക്കെന്നെ എന്തിനാണ്‌”

“എനിക്ക്‌ നിന്നെ വേണം. എന്റേതാക്കാന്‍. എന്റേതു മാത്രമാക്കാന്‍……”

പെട്ടന്നവള്‍ പൊട്ടിച്ചിരിച്ചു. ചിരിച്ച്‌ ചിരിച്ച്‌ കുഴഞ്ഞവള്‍ കട്ടിലില്‍ ഇരുന്നു.

“നിങ്ങളുടെ മാത്രമോ… ഞാനാരെന്ന്‌ നിങ്ങള്‍ക്കറിയുമോ…ഈ ലോകത്തെ ലക്ഷക്കണക്കിന്‌… അല്ല കോടിക്കണക്കിന്‌ പുരുഷന്മാരുടെ സ്വന്തതമാണു ഞാന്‍… മോഹങ്ങളാണ്‌, സ്വപ്നങ്ങളാണ്‌…
വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാദ്ധൃയതയായ വെബിലൂടെ അവരെല്ലാമെന്നെകാണുന്നു, അറിയുന്നു, നുകരുന്നു,മുകരുന്നു, ആസ്വദിക്കുന്നു… ഒരുപക്ഷെ, നിങ്ങളെന്നെ മോഷ്ടിക്കുമ്പോഴും അവരെന്നെ കാണുകയായിരുന്നിരിക്കണം. മയക്കു മരുന്നില്‍ മയങ്ങിമറന്ന്‌ ഉറങ്ങുന്ന ഒരു പെണ്ണിനെ…….”

അവനില്‍ ഒരു ഞെട്ടല്‍, വിറയല്‍…….. പെട്ടന്ന്‌ ഉള്ളിലുണര്‍ന്നെരു ഭീതിയില്‍ കൂടുതല്‍ വികസിച്ച കണ്ണുകളാല്‍ അവളുടെ കണ്ണുകളില്‍ തന്നെ നോക്കിനിന്നു.

“നിങ്ങള്‍ക്കറിയുമോ….അതോരു കൊട്ടാരമാണ്‌. ഒരുപാട്ചാരന്മാരും പടയാളികളും രാജാവുമുള്ള
ഒരു സാ്മാജ്യം.അവരുടെയെല്ലാം കണ്ണുകള്‍ വെട്ടിച്ച്‌… ഒരുപക്ഷെ, നിങ്ങളുടെ ഈ അടഞ്ഞു
കിടക്കുന്ന വാതിലിന്‌ പുറത്തും അവരുടെ കണ്ണുകളുണ്ടാവും…..”

അടുത്തനിമിഷം അവന്റെ വീടിന്റെ കോളിംഗ്‌ ബെല്‍ മുഴങ്ങി, ഒരിക്കലല്ല, പല പ്രാവശ്യം. പിന്നീട്‌
കേട്ടത്‌ വാതില്‍ വെട്ടിപ്പൊളിക്കുന്ന ശബ്ദമാണ്‌.

൪൫൫൪൫൫൫൫൫൫




ചിലന്തി

അയാള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകള്‍ ഉറക്കം തുങ്ങുന്നതോ, വയറ്‌ പിത്തശുലപിടിച്ച കുട്ടിയുടേതുപോലയോ അല്ല.

അയാള്‍ ഒരു ബിസ്സിനസ്സ്‌ എക്സികൂട്ടീവോ റ്റെപ്രസെന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സര്‍വ്വജ്ഞനെന്ന ഭാവമില്ല.

അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിയ്ക്കുവന്റ ചുമയില്ല.

അപ്പോള്‍ അയാളൊരു കര്‍ഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാല്‍ ഡീസലിന്റെ,
പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌.

അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തില്‍, അച്ഛനില്‍നിന്നും വീതാംശമായി കിട്ടിയ മുന്നു
സെന്റ്‌ ഭൂമിയില്‍ ജനകീയാസൂത്രണം അനുവദിച്ചു നല്‍കിയ വീട്ടില്‍ താമസ്സം,

അന്യന്റെ പറമ്പുകളില്‍ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിള്‍, കപ്പ(മരച്ചീനി) കൃഷികള്‍ ചെയ്യുന്നു. അതിനായിട്ട്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും കൂടാതെ ഒന്നു രണ്ടു സ്്‌നേഹിതരുടെ
പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കില്‍ കാര്‍ഷിക ലോണിനായിട്ട്‌ പണയപ്പെടുത്തിയിരിയ്ക്കുന്നു.

വായ്പകളുടെ കാലാവധികള്‍ തീര്‍ന്നിട്ടും തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ജപ്തിയുടെ അയാളിന്ന്‌ ആത്മഹത്യയുടെ മുനമ്പിലാണ്‌…………….

കഴിഞ്ഞൊരുനാള്‍ അയാള്‍ മലയാള ഭാഷയിലെ ഒരു പ്രധാനദിനപ്രതത്തിന്റെ ക്ലാസിഫൈഡ്‌ കോളത്തില്‍ ഒരു പരസ്യം കൊടുത്തു:

ഒരു മനുഷ്യ ശരീരം വില്പനയ്ക്ക്‌. ബന്ധപ്പെടുക. പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ 13, മങ്കാവുടി.പി.ഒ.

പരസ്യം വന്ന്‌ മൂന്നുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ മങ്കാവുടി പോസ്റ്റോഫീസിലെ 13-0൦ നമ്പര്‍ ബോക്സില്‍ കത്തുകളെത്തിത്തുടങ്ങി. അത്‌ നാലഞ്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ നൂറിലധികമായി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകാരുടെ,

നഗരങ്ങളില്‍ വലിയ ബോര്‍ഡുകളുമായിരിയ്ക്കുന്ന റിയല്‍ എസ്റ്്റേറ്റുകാരുടെ, സാദാ ബ്രോക്കര്‍മാരുടെ……………….

എല്ലാവര്‍ക്കും അയാള്‍ മറുപടി കൊടുത്തു, ഡി.ടി.പി.ചെയ്ത്‌ (പ്രിന്റെടുത്തതിന്റെ ഫോട്ടോകോപ്പികള്‍….. .

അതില്‍ അയാള്‍ ഇങ്ങിനെ എഴുതി:

-മാന്യരെ,

ഞാന്‍, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തില്‍ വസിയ്ക്കുന്ന കര്‍ഷകന്‍. അന്‍പത്‌ വയസ്സ്‌,
അഞ്ചടി ആറിഞ്ച്‌ ഉയരം. അദ്ധ്വാനിച്ച്‌ ഉറച്ച ദേഹം. അടി, ചതവ്‌, അസ്ഥി പൊട്ടലുകള്‍ ഒന്നു മേല്‍ക്കാത്ത…

മദ്യവും പുകയുമില്ലാത്തതിനാല്‍ അധികം കറയേല്‍ക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരള്‍, പാന്‍ഗ്രിയാസ്‌….

ഷുഗറും കൊളസ്ട്രോളുമില്ലാത്ത വൃക്കകള്‍, ഹൃദയം…………………

കുറച്ച്‌ ആവശ്യങ്ങള്‍ക്കു വേണ്ടി എന്റെ ദേഹം വില്‍ക്കുവാനുദ്യേശിയ്ക്കുന്നു (ആത്മഹത്യ ചെയ്തു നശിപ്പിയ്ക്കുമ്പോള്‍ അതെന്റെ കുടുംബത്തിന്‌ ഗുണ്പ്രദമാകുമെന്ന്‌ കരുതി.)

ആവശ്യങ്ങള്‍:

ഒന്ന്‌: ഗ്രാമീണ സഹകരണ ബാങ്കില്‍നിന്നും, സുഹൃത്തുക്കളുടെ പക്കല്‍നിന്നും വാങ്ങിയിട്ടുള്ള കടങ്ങള്‍ തീര്‍ക്കുക.

രണ്ട്‌: മുത്തമകളെ നല്ല രീതിയില്‍ വിവാഹം ചെയ്തു വിടുക.

മൂന്ന്‌: രണ്ടാമത്തെ മകളെ നേഴ്‌സിംഗ്‌ പഠിപ്പിയ്ക്കുക.

നാല്‍: ഒരേയൊരു മകനെ പഠിപ്പിച്ച്‌ ഏതെങ്കിലും മാനേജ്മെന്റ്തസ്തികയിലെത്തിയ്ക്കുക.

അഞ്ച്‌: ഭാര്യയെ വാര്‍ദ്ധ്യകൃത്തിലെത്തി മരിയ്ക്കുവോളം മാന്യമായി ജീവിയ്ക്കാനനുവദിയ്ക്കുക.

ഈ മോഹങ്ങള്‍ പൂവണിയാന്‍ എന്റെ പക്കല്‍ സ്വന്തം ശരീരം മാത്രമാണുള്ളത്‌. അത്‌ താങ്കള്‍ക്കെടുക്കാം. അതിന്‌ പ്രതിഫലമായിട്ട്‌ മത്സര ബുദ്ധിയോടെ ഒരു വില കല്‍പിക്കുവാന്‍
താല്‍പര്യപ്പെടുന്നു.

എന്ന്‌, വിനയപൂര്‍വ്വം, അയാള്‍ പേര്‍ എഴുതി ഒപ്പിട്ടിരിയ്ക്കുന്നു.

എന്നിട്ടയാള്‍ സ്വസ്ഥനായിട്ട്‌ ജനകീയാസുയ്രണം വഴി ലഭിച്ച വീട്ടില്‍, അയഞ്ഞുതുങ്ങിയ കട്ടിലില്‍ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങള്‍ നിറഞ്ഞ മുട്ടയ്ക്ക്‌ ചൂടേറി കാത്തിരിയ്ക്കുന്നു,
മറുപടികള്‍ക്കായി…………………………..

൭൭൭൭൭൭




മരണം പരസ്യമാകുന്നു

ഒന്ന്‌:

ദേശീയ പ്രാദേശിയ ദിനപ്രതങ്ങളുടെ (ആംഗലേയത്തിലെ, മാതൃഭാഷയിലെ) ആദ്യപേജില്‍ തന്നെ കാല്‍ഭാഗത്ത്‌ അയാളുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോട്ടോയോടു കൂടിയ പരസ്യം വന്നു.

-ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ഇന്ന ദിവസം ഇന്ന സമയത്ത്‌ നിര്യാതനായ വിവരം വൃസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്ക്കാര കര്‍മ്മങ്ങള്‍ ഇന്ന ദിവസം ഇന്ന സമയത്ത്‌ തറവാട്ട്‌ വളപ്പില്‍
നടക്കുന്നതാണ്‌.

എന്ന്‌, സന്തപ്ത മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, ബന്ധുക്കള്‍, ചാര്‍ച്ചക്കാര്‍, അവരോടെല്ലാം
ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകള്‍, വിലാസങ്ങള്‍ ഫോണ്‍ നമ്പറുകള്‍…………..

രണ്ട്:

അയാളുടെ മരണശേഷം നാലാം നാള്‍ എല്ലാ ദിനപ്രതങ്ങളുടേയും ചരമ അറിയിപ്പുപേജില്‍ കാല്‍
ഭാഗത്ത്‌ കോളം തിരിച്ച്‌ ഫോട്ടോയോടുകൂടി ഇങ്ങിനെ എഴുതി:

  • ഞങ്ങളുടെ അദഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഇന്ന ദിവസം ഇന്ന സമയത്ത്‌ നിര്യാതനായ വിവരം അറിഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന്റെ സഞ്ചയനം നാളെ രാവിലെ 9 മണിയ്ക്ക്‌ നടക്കുകയാണ്‌. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതി
    സംബന്ധിയ്ക്കുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നേരിട്ടും ഫോണിലൂടെയും ഞങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവരെയും കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നു.

എന്ന്‌ മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍ , ബന്ധുക്കള്‍, ചര്‍ച്ചക്കാര്‍………….

ഉപചാരപൂര്‍വ്വം സ്ഥാപനങ്ങളുടെ പേരുകളും മേല്‍വിലാസങ്ങളും……………….

പിന്നീട്‌:

പുലകുളി, സപിണ്ഡ്ദീകരണ അടിയന്തിരത്തിന്‌,

പരമാത്മാവില്‍ വിലയം ചെയ്തതിന്റെ വാര്‍ഷികങ്ങള്‍ക്ക്‌,

പത്രത്താളുകളില്‍ വരുന്ന ഫോട്ടോ, അറിയിപ്പുകള്‍ വഴി അയാള്‍ ഇന്നും,

ഉപചാരപൂര്‍വ്വം എത്തുന്ന ചെറുമക്കളും, ബന്ധുക്കളും, ചാര്‍ച്ചക്കാരും, അവരോടുബസ്ധ്പെട്ട സ്ഥാപനങ്ങളും വിലാസങ്ങളും വര്‍ദ്ധിപ്പിച്ചുകൊണ്ട്‌,

പരസ്യമായി……………………………..

൭൫൭൭൭൭൭൭




എം. എൽ .എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കില്‍ പറയാം.

അങ്ങിനെയാണവന്‍ മങ്കാവുടിയില്‍ തിരിച്ചെത്തിയത്‌, ഫോര്‍ റെജിസ്ട്രേഷന്‍ ബ്ലാക്ക്‌ വാഗ്നറില്‍.

കറുത്ത പോളീഷ്‌ ചെയ്തു തിളങ്ങുന്ന ഷൂവില്‍, വെളുത്ത സോക്സില്‍, കറുത്ത പാന്റ്സില്‍ ക്രീം ഷര്‍ട്ട്‌ ഇന്‍സേര്‍ട്ട്‌ ചെയ്ത്‌ ഗോള്‍ഡന്‍ ബ്രൌണ്‍ ടൈയും കെട്ടി…..

അവന്‍ മങ്കാവുടി പട്ടണത്തിലെ ഫുട്ട്പാത്തില്‍നിന്നും ചെരുപ്പുകച്ചവടം വിട്ടുപോയിട്ട്‌ അധികം കാലമൊന്നുമായിട്ടില്ല.

“ആരും സംശയിയ്ക്കരുത്‌, ഇത്‌ കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ, ചാത്തന്‍സേവയോ, അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍നിന്ന്‌ കിട്ടിയതോ ഒന്നുമല്ല. ‘അവന്‍ പറഞ്ഞു.

“ചങ്കുറ്റമുള്ളവരുടെ ബിസിനസ്സാണ്‌, പക്കാകച്ചവടം. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌, എം.എല്‍.എം.”

പിന്നീടുള്ള രാത്രികളില്‍ കൊണ്ടിപ്പാടത്തെ അവന്റെ അയല്‍ക്കാരായ ഞങ്ങള്‍ക്ക്‌ വിലകൂടിയ സ്‌ക്കോച്ചിന്റെയും മൊരിച്ച കടലയുടേയും കൂടെ എം.എല്‍.എം ബിസിനസ്സിന്റെ വിശേഷണങ്ങളും വിളമ്പിത്തന്നു, ആവോളം……….

പകലുകളില്‍, വീടുകളില്‍ വെറുതെയിരിയ്ക്കുന്ന അമ്മമാരോടും പെങ്ങളുമാരോടും ഓതിക്കൊടുത്തു………..

ഓത്തു കേള്‍ക്കുന്നവര്‍ ചെയ്യേണ്ടത്‌ രണ്ട്‌ കാര്യങ്ങള്‍ മാത്രം.

ചെറിയൊരു തുകമുടക്കി കമ്പനിയില്‍ ചേര്‍ന്നു നില്ക്കുക; രണ്ട്‌ അടുത്തു ബന്ധുക്കളെ അല്ലെങ്കില്‍ ഉറ്റ സുഹൃത്തുക്കളെ കമ്പനിയ്ക്ക്‌ പരിചയപ്പെടുത്തുക.

ആഴ്ചയില്‍ ആയിരങ്ങളാണ്‌ ചെക്കായിട്ട്‌ കൊറിയര്‍ വഴി എത്തുന്നത്‌; ആയിരങ്ങള്‍ പതിനായിരങ്ങളാകും, പതിനായിരങ്ങള്‍…………..

അവന്‍ കൂട്ടിച്ചേര്‍ത്തു:

“ഇനി നിങ്ങള്‍ക്ക്‌ രണ്ടാളുകളെ പരിചയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ ബിസിനസ്സ്‌
മുമ്പോട്ടുകൊണ്ടുപോകും, അത്‌ ഞങ്ങളുടെ ആവശ്യമാണ്‌…….. കാരണം ഞങ്ങള്‍ക്ക്‌ വരുമാനം വേണം,

അതോടൊപ്പം നിങ്ങള്‍ക്കും വരുമാനം കിട്ടും. ഇത്‌ ഒറ്റയ്ക്കുള്ള ബിസിനസ്സുല്ല, (ഗൂപ്പായിട്ടുള്ളതാണ്‌.

കൊച്ചൊറോത പെങ്ങള്‌ വല്ലാതങ്ങ്‌ മോഹിച്ചുപോയി; കൊണ്ടിപ്പാടത്തെ പലരും.

അഞ്ചുസെന്റ്‌ സ്ഥലത്ത്‌ മഴയൊലിച്ചുകിടക്കുന്ന കുശ്ലിനിയിലാണ്‌ ഒറോതപെങ്ങള്‌ താമസ്സം, അതൊന്ന്‌ നന്നാക്കാന്‍ കഴിഞ്ഞാല്‍………….

ഭര്‍ത്താവ്‌ മരിച്ച, അഞ്ച്‌ മക്കളുമായിക്കഴിയുന്ന മകളെ സഹായിയ്ക്കാന്‍ കഴിഞ്ഞാല്‍…

തൊഴിലില്ലാതെ തെണ്ടി നടക്കുന്ന മകനെ ഒന്നു കരകയറ്റാന്‍ കഴിഞ്ഞാല്‍….. സൊസൈറ്റിയില്‍ അഞ്ച്‌ സെന്റ്‌ സ്ഥലം പണയം വച്ച്‌ ആ ചെറിയ തുകയുണ്ടാക്കാന്‍ സഹായിച്ചതും അവന്‍ തന്നെ…
കമ്പനിയില്‍ ഒറോത പെങ്ങളെ ബന്ധപ്പെടുത്തി നിര്‍ത്തിയതും അവന്‍ തന്നെ.

താലിമാല പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്ക്‌ പണം വാങ്ങിയും ഒറോതപെങ്ങളെ പിന്‍തുടര്‍ന്നവരുമുണ്ട്‌……….

അന്നു രാത്രി,

പിറ്റേന്നു രാത്രി…….

പിന്നെ, പിറ്റേന്നു രാത്രിയിലും ഒറോതപെങ്ങള്‍ ഒരുപാട്‌ സ്വപ്നങ്ങള്‍ കണ്ടു…

അയലത്തെ സ്‌നേഹിതരോടും, ഇത്തിരി അകലയുള്ള ബന്ധുക്കളോടും പറഞ്ഞു നടന്നു, കെഞ്ചി നടന്നു.

ആഴ്ചകളും മാസങ്ങളും കടന്നു…

രണ്ടുപേരെ (രണ്ടുപേരെമാത്രം)കമ്പനിയ്ക്ക്‌ പരിചയപ്പെടുത്താന്‍ ഒറോത പെങ്ങള്‍ക്ക്‌ കഴിഞ്ഞില്ല.

പിന്നീടുള്ള ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ ഒറോതപെങ്ങള്‍ക്കായി കാത്തുനിന്നില്ല;
ആരും സഹായിച്ചുമില്ല.

ഒരുനാള്‍ സൊസൈറ്റിക്കാർ വന്ന്‌ കുശ്ശിനിയ്ക്കുള്ളിലിരുന്ന ചെമ്പു പാത്രങ്ങളും കട്ടിലും അലമാരയും ജപ്തിചെയ്തു കൊണ്ടു പോകുമ്പോള്‍ അവന്‍ ഫോര്‍ റെജിസ്ട്രേഷന്‍ ഫോര്‍ഡ്‌ ഐക്കണില്‍ മങ്കാവുടി വിട്ട്‌ പോയിക്കഴിഞ്ഞിരുന്നു.

൭൫൭൭൭൭൭൭




ക്വട്ടേഷൻ

ക്വട്ടേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ അയാളുടെ ജീവിതശൈലി തന്നെ മാറുകയായി, പണ്ടത്തെ ആരാച്ചാരന്മാരെപ്പോലെ.

പിന്നീട്‌ കൃത്യശേഷം മാത്രമേ കെട്ട്യോളുടെ കൂടെ കെടക്കുവൊള്ളു, മത്സ്യമാംസങ്ങള്‍ കൂട്ടുവൊള്ളു, മദ്യം കൈകൊണ്ട്‌ തൊടുവൊള്ളൂ….

അയാള്‍ക്ക്‌ സ്വന്തമായൊരു ശൈലി തന്നെയുണ്ട്‌, കൊലയ്ക്ക്‌. പിന്നില്‍ നിന്ന്‌ ആളറിയാതെ കഴുത്തില്‍ കയറിട്ട്‌ കുരുക്കി, ശ്വാസംമുട്ടിച്ച്‌, അന്ത്യപ്രാണന്‍ വിടുന്ന ഘട്ടത്തില്‍ ഇടതുകയ്യാല്‍ കയറിനെ മുറുക്കിക്കൊണ്ട്‌, വലതു കയ്യാല്‍ എളിയില്‍ കരുതിയിരിയ്ക്കുന്ന കത്തി ഇരയുടെ നെഞ്ചില്‍ ഇടതുവശത്ത്‌ വാരിയെല്ലുകള്‍ക്ക്‌ താഴത്തുകൂടി ഹൃദയത്തില്‍ എത്തും വിധത്തില്‍ താഴ്ത്തി……………

ഒരു പ്രധാന ശിഷ്യനുണ്ടെങ്കിലും, വേണ്ടി വന്നാല്‍ മറ്റ്‌ സഹായികളെ കൂട്ടുമെങ്കിലും സ്വന്തം
ഇരയുടെ സൌകര്യാര്‍ത്ഥം,

അതിരാവിലെ സിറ്റട്ടില്‍ ഇരുന്ന്‌ കട്ടന്‍ ചായ കുടിച്ച്‌ പേപ്പര്‍ വായിയ്ക്കുമ്പോള്‍,

പ്രഭാതഭക്ഷണം കഴിയ്ക്കുമ്പോള്‍,

അത്താഴത്തിന്‌ ഈണു മേശയിലിരിയ്ക്കുമ്പോള്‍,

ഇണയോടൊത്തു ശയിയ്ക്കുമ്പോള്‍……….

പ്രതിഫലം പറ്റിക്കൊണ്ട്‌,

കക്ഷിരാഷ്ര്രീയങ്ങള്‍ക്ക്‌ അതീതമായി,

ജാതിമതവര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ,

അയിത്താചാരങ്ങള്‍ മാനിയ്ക്കാതെ ജോലി ചെയ്തുവന്നിരുന്നു.

അതുകൊണ്ട്‌ തന്നെ അയാള്‍ക്ക്‌ മങ്കാവുടിയില്‍ മാത്രമല്ല മലയാളത്തുകരയാകെ പേരെടുക്കാന്‍
കഴിഞ്ഞു.

പക്ഷെ, ഈയിടെ അയാള്‍ കുറച്ച്‌ ഉള്‍വലിഞ്ഞിരിയ്ക്കുന്നു.

കഴിവുകള്‍ ചോര്‍ന്നിട്ടോ, മനസ്സ്‌ മടുത്തിട്ടോ അല്ല,

അത്യാവശ്യം പണം കൈവശമുണ്ട്‌, പണം പലിശയ്ക്ക്‌ വേണ്ടവരുമുണ്ട്‌, അപ്പോള്‍ പുതിയൊരു ഇമേജ്‌ കിട്ടിയിരിയ്ക്കുന്നു. സ്ഥാനമാനങ്ങള്‍ തെളിഞ്ഞുവരുന്നു.

അങ്ങിനെയിരിക്കെ കഴിഞ്ഞ രാത്രിയില്‍,

രണ്ടാം ഭാര്യയോടൊത്ത്‌ ശയിയ്ക്കുമ്പോള്‍, ഓടിളക്കി കയര്‍ വഴി ഇറങ്ങി അവന്‍ വന്നു…..

അയാളുടെ പിറകില്‍ നിന്നും കഴുത്തില്‍ കയര്‍ മുറുക്കി, ശ്വാസം മുട്ടിച്ച്‌ അവസാനപ്രാണനും വിടുന്നേരം…………..

ശക്തമായ പിടച്ചിലില്‍ എങ്ങിനയോ അയാള്‍ക്ക്‌ അവന്റെ മുഖം കാണാന്‍ കഴിഞ്ഞു.

അരുമശിഷ്യന്‍!

അവന്റെ ഇടതുകയ്യാല്‍ കയര്‍ മുറുക്കി, വലതുകയ്യാല്‍ എളിയില്‍ കരുതിയിരുന്ന പുത്തന്‍ കത്തിയെടുത്ത്‌…………….




സമാധാനം

“സ്നേഹിക്ക നീയീ പൂക്കളെ പുഴകളെ,
പറവജീവജാലങ്ങളെ, മലകളെ മാമരങ്ങളെ,
മര്‍ത്ത്യരെ മാതാവിനെ, വിളങ്ങട്ടെ

നിന്നില്‍ സത്യവും ധര്‍മ്മവും സമാധാനവും.”

എന്റെ മകളോട്‌ ഞാനങ്ങിനെ പറയുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പത്താണ്‌. അപ്പോള്‍ വിരിഞ്ഞ
പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള ജിജ്ഞാസയോടെ പറന്നു നടക്കുകയായിരുന്നു.

അവള്‍ക്കെന്റെ വാക്കുകള്‍ വളരെയിഷ്ടമായി, അവള്‍ പറഞ്ഞു:

“എന്റെ സ്‌ക്കൂളിലെ സിസ്റ്റേഴ്‌സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ്‌
ദൈവമെന്നൊക്കെ…..””

അവള്‍ പറന്നു നടന്നു. അവളുടെ മുഖം കൂടുതല്‍, കൂടുതല്‍ ശോഭയുള്ളതായി, മനം കൂടുതല്‍,
കൂടുതല്‍ വിശാലമായി.

ഞാനറിഞ്ഞിരുന്നു, അവള്‍ എല്ലാറ്റിനെയും സ്‌നേഹിയ്ക്കുകയാണെന്ന്‌.

ഒരുനാള്‍ അവള്‍ സ്ക്കൂള്‍വിട്ട്‌ വീട്ടിലെത്തിയില്ല.

ഞാന്‍ തേടി നടന്നു.

ഒടുവിലൊരു കുറ്റിക്കാട്ടില്‍നിന്നും അവളെ കിട്ടി നീലച്ച്‌, നിര്‍ജ്ജീവമായി………………………..
വിഷദംശനമെന്ന്‌ ഡോക്ടര്‍ എഴുതി,

അവള്‍ സ്നേഹിച്ചിരുന്നതില്‍ ഒരു കാളക്കൂട വിഷസര്‍പ്പമുണ്ടായിരുന്നെന്ന്‌ പോലീസ്‌ എഫ്‌. ഐ.
ആര്‍ എഴുതി.
ഇന്നു ഞാന്‍ സമാധാനിയ്ക്കുന്നു, ഇനിയും എനിയ്ക്കൊരു മകളില്ലല്ലോ എന്നോര്‍ത്ത്‌.
൭൭൭൭൭൭




പുതുവഴികൾ

പൂങ്കനിക്ക് തോന്നി അവളുടെ കൊ ച്ചമ്മ ടെന്‍ഷനിലാണെന്ന്. പക്ഷെ, അത് അവരുടെ സ്ഥായിയായഭാവമല്ല. പെട്ടന്ന് വികാരം കൊള്ളുകയോ, പ്രക്ഷുബ്ധമാവുകയോ ചെയ്യുന്ന മനസ്സല്ല അവര്‍ക്കെന്നുംഅവള്‍ക്കറിയാം.
എല്ലാവരെയും സ്നേഹിക്കുന്ന തുറന്ന മനസ്സുള്ള ഒരുڅതങ്കമാന പൊണ്ണ്چ പൂങ്കനിക്ക് കൊ ച്ചമ്മയെ പ്പറ്റിഅങ്ങിനയേ ചി ന്തിക്കാന്‍ കഴിയുകയുള്ളൂ.
പക്ഷെ,എന്താണിപ്പോൾ ?
പൂങ്കനി കൊ ച്ചമ്മയെന്നു വിളിക്കുന്ന സിസിലി കുരുവിള ജോസഫിനെ അവള്‍ക്ക് കഴിഞ്ഞ പ ത്തുവര്‍ഷമായിട്ട് അറിയാം. അവളെ, അവളുടെ ചിറ്റ പ്പ ന്‍റെ കൈയില്‍ നിന്നും ആയിര ത്തി അഞ്ഞൂറു രൂപകൊടു ത്തു വാങ്ങിയശേഷം. ഒരിക്കല്‍, അവളുടെ പതിനഞ്ചാമെ ത്ത വയസ്സില്‍ അമ്മയും ചിറ്റ പ്പനും കൂടിതട്ടിക്കൊണ്ടു പോകാന്‍ നട ത്തിയ ശ്രമ ത്തിനിടയില്‍ ഒരു ദിവസം കാറിലും അടു ത്ത ദിവസം വനിതാപോലീസുകാര്‍ക്കിടയിലും കഴിഞ്ഞതൊഴി ച്ചാല്‍ സിസിലിയില്‍ നിന്നും അകന്നു നിന്നിട്ടുള്ളദിവസങ്ങള്‍ ഒരു കൈവിരലുകളില്‍ ഒതുങ്ങും.
അതുകൊണ്ടാണ് പൂങ്കനിയെ സിസിലിയുടെ മകള്‍ റോസ്മരിയയും അടു ത്ത ബന്ധുക്കളുംഅയല്‍പക്ക ത്തുള്ളവരും നിഴലെന്നു വിളിക്കുന്നതും.
അവള്‍ക്കതില്‍ സേ ന്താഷമേയുള്ളൂ. കാരണം പ ത്തു വയസ്സു മുതല്‍ പൂങ്കനിയെ സിസിലി മകളെപോലെയാണ് വളര്‍ ത്തിക്കൊണ്ടുവന്നത്. ഒരുപക്ഷെ, മകള്‍ റോസ് മരിയയേക്കാള്‍ ഗാഢമായിട്ട് ആവീടിനെ പഠി പ്പി ച്ചു കൊണ്ട്, ഗൃഹനാഥനെ, അമേരിക്കയില്‍ പഠിക്കുന്ന മകനെ, മകള്‍ റോസ്മരിയയെ ത്തന്നെ മനസ്സിലാക്കിച്ചുകൊണ്ട്….
രാവിലെ തീര്‍ക്കേണ്ടുന്ന പണികള്‍ കഴിഞ്ഞ്, സാറ് ഓഫീസിലേക്കും റോസ്മരിയ കോളേജിലേക്കുംപോയിക്കഴിഞ്ഞ് പൂങ്കനികൊ ച്ചമ്മയുടെ ബഡ്ഡ്റൂമിലെ ത്തി.
അവിടെ സിസിലി ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നു
“പൂങ്കനി റെഡിയാവ് നമുക്ക് ടൗണില്‍ പോകണം.”
അതും അവളെ അത്ഭുതെ പ്പടു ത്തി. എവിടെ പോകണമെങ്കിലും വളരെ നേരെ ത്തതന്നെ ചട്ടംകെട്ടുകയും, അവള്‍ ഒരുങ്ങിയിറങ്ങിക്കഴിഞ്ഞാലും റെഡിയാകാ ത്ത കെ ച്ചമ്മയെയും മാത്രമേ ഇതേവരെഅവള്‍ കണ്ടിട്ടുള്ളൂ.
അവള്‍ ഒരുങ്ങിയെ ത്തി വീട് പൂട്ടിക്കഴിയുമുമ്പുതന്നെ സിസിലി കാര്‍ സ്റ്റാര്‍ട്ടാക്കിധൃതികൂട്ടിക്കൊണ്ടിരുന്നു. യാത്രക്കിടയില്‍ കാറിലെ മൂകത പൂങ്കനിയെ വല്ലാതെ വേദനി പ്പി ച്ചുകൊണ്ടിരുന്നു.അവള്‍ കൊ ച്ചമ്മയുടെ കൈവിരലുകളുടെ വിറയലിനെ, മുഖെ ത്തമാംസളതയില്‍ കിളിര്‍ക്കുന്നവിയര്‍ പ്പുകണങ്ങളെ മാത്രം ശ്രദ്ധി ച്ചുകൊണ്ടിരുന്നു.
നഗര ത്തിലെ തിരക്കിലായിരുന്നില്ല അവരെ ത്തിയ ഇടം. പ്രധാന വീഥിയില്‍ നിന്നും കുറെ ഉള്ളിലേക്ക്മാറിയ വാസസ്ഥലങ്ങള്‍ക്കിടയിലെ ഇരുനില വീട്ടിലെ അപ്സ്റ്റെയറിലേക്ക് പടികള്‍ കയറുമ്പോള്‍ പൂങ്കനിബോര്‍ഡ് ശ്രദ്ധി ച്ചു.
‘നോവല്‍ എംപ്ളോയ്മെന്‍റ് ആന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ സര്‍വീസ്സസ്.’
പ ത്താമെ ത്ത വയസ്സില്‍ വേലക്കാരി പ്പട്ടം കെട്ടിയെങ്കിലും സിസിലിയുടേയും റോസ്മരിയയുടേയുംസാമിപ്യം അവള്‍ക്ക് ഇംഗ്ലീഷ് ബോര്‍ഡുകള്‍ വായിക്കാനുള്ള ജ്ഞാനമൊക്കെ കൊടു ത്തു. പക്ഷെ,വായി ച്ചതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥവും അവരുടെ സര്‍വിസുകളും ഗ്രഹിക്കാനായില്ല.
വൃത്തിയുള്ള വിസിറ്റിംഗ് റൂമില്‍ അവളെ ഇരു ത്തിയിട്ടാണ് എന്‍ക്വയറിയിലെ പെണ്‍കുട്ടിസിസിലിയെ ഡയറക്ടറുടെ ക്യാബിനിലേക്ക് നയി ച്ചത്. പെണ്‍ കുട്ടി തിരികെയെ ത്തി സ്വ ന്തം കസേരയില്‍അമര്‍ന്നിരുന്ന് മന്ദഹസി ച്ചത് അവള്‍ ശ്രദ്ധി ച്ചില്ല. ചില്ലുകളാല്‍ തീര്‍ ത്ത ക്യാബനിലേക്ക് നോക്കിയിരുന്നു.അവള്‍ക്ക് അവരുടെ സംസാരം കേള്‍ക്കനാവില്ല. പക്ഷെ, സിസിലിയുടെ പ്രക്ഷുബ്ധമായ മുഖവും അംഗചലനങ്ങളും കാണാനാകുമായിരുന്നു.
അവളുടെ മനസ്സില്‍ വല്ലാെ ത്താരു പിട ച്ചില്‍, എവിടയെല്ലാമോ താളങ്ങള്‍ പിഴ ച്ചിട്ടുള്ളതുപോലൊരുതോന്നല്‍, വടവൃക്ഷ ത്തിന്‍റെ സുരക്ഷിത ത്തില്‍ നിന്നും അവള്‍ അകറ്റെ പ്പടുമൊയെന്നൊരു ഭീതി…..
വീണ്ടും ചിറ്റപ്പന്‍റെയുംഅമ്മയുടെയും കാല്‍ക്കീഴിലേക്ക്, അല്ലെങ്കില്‍ അനാഥയാക്കെ പ്പട്ട്തെരുവിലേക്ക്……..
അവള്‍ക്കവിടെയിരുന്നാല്‍ അടു ത്ത വീടിന്‍റെ ടെറസ്സില്‍ അലൂമിനിയം ഷീറ്റിന്‍റെ മേല്‍ക്കൂരക്കുതാഴെതുണി കഴുകി ഉണങ്ങാനിടുന്നൊരു യുവതിയെ കാണാം. അശ്രദ്ധമായ അവുരടെ വസ്ത്ര ധാരണവുംശരീരാവയവങ്ങളുടെ പ്രദര്‍ശനവും അവള്‍ക്കിേ പ്പാളൊരു കൗതുകമല്ല. സിസിലിയും റോസ്മരിയയും അങ്ങിനെയൊക്കെ നില്‍ക്കുമ്പോള്‍ അവള്‍ ശ്രദ്ധി ച്ചിട്ടുണ്ട്, ആസ്വാദനക്കണ്ണുകളോടെ കണ്ടിട്ടുണ്ട്.അവളൊരിക്കലും അങ്ങിനെ അശ്രദ്ധയായിട്ടില്ല. സ്വ ന്തം വീടല്ലാ ത്തതു കൊണ്ടാണോ, അതോ…….
സിസിലിയെ വിസിറ്റിംഗ് റൂമിലിരു ത്തി അവളെ ക്യാബിനിലേക്ക് ആനയി ച്ചേ പ്പാള്‍ അവളാകെഅമ്പരന്നുപോയി. വല്ലാെ ത്താരു ഭീതിയോടെ അവള്‍ സിസിലിയെ നോക്കി. പക്ഷെ, സിസിലി അവളെശ്രദ്ധിക്കാതെ അകലെയെവിടയോ നോക്കിയിരിക്കുകയായിരുന്നു.
ക്യാബിനിലെ പതുപതു ത്ത കസേരയില്‍ ഇരിക്കുമ്പോള്‍ സന്നി ബാധി ച്ചതുപോലെ വിറപൂണ്ടു.തനിക്കുമുന്നിലെ ആ തടി ച്ചു കൊഴു ത്ത വലിയ മനുഷ്യനെ ഉള്‍ക്കിടലേത്താടെ നോക്കിയിരുന്നു.
“ഉനക്ക് മലയാളം തെരിയുമാ?”
“തെരിയും”
“കുരുവിള ജോസഫുമായിട്ട് നിനക്കെ ന്താണ് ബന്ധം?”
“സാര്”
അയാള്‍ അവളുടെ സ്വരം, മുഖം ശ്രദ്ധി ച്ചു. പക്ഷെ, അയാള്‍ പ്രതീക്ഷി ച്ചതൊന്നും അവിടെയില്ലെന്നുകണ്ടേ പ്പാള്‍ നേര്‍െ ത്താരു പുഞ്ചിരി അവള്‍ക്ക് നല്‍കി.
അയാള്‍ പറഞ്ഞു.
“ഒന്നുമില്ല, നീ പൊക്കോളൂ”
വീട്ടില്‍ തിരിെ ച്ച ത്തി ബഡ്ഡ് റൂമില്‍ കയറി വാതിലടക്കാന്‍ ശ്രമി ച്ചപ്പോൾ സിസിലിയെ വാതില്‍ക്കല്‍ തടഞ്ഞുനിര്‍ത്തി, പൂങ്കനി.
അവളുടെ കണ്ണുകള്‍ നിറഞ്ഞു വരികയും വിതുമ്പുകയും അടക്കാന്‍ കഴിയാതെ പൊട്ടിക്കരയുകയുംചെയ്തു.
സിസിലി അവളെ നെഞ്ചോടു ചേര്‍ ത്തു നിര്‍ ത്തി പതിഞ്ഞ സ്വര ത്തില്‍ പറഞ്ഞു
“സാറ് എന്നെ വിട്ടു പോകുന്നു.ആരോ അദ്ദേഹെ ത്ത എന്നില്‍ നിന്നും അകറ്റുന്നു, നീയാണോഅത്?”
അവള്‍ സിസിലിയുടെ കൈകള്‍ക്കുള്ളില്‍ നിന്നു തന്നെ അവരുടെ കണ്ണുകളില്‍ സൂക്ഷി ച്ചു നോക്കി.ഇതേ വരെ നടന്ന നാടക ത്തിന്‍റെ പൊരുള്‍ ഇേ പ്പാളാണവള്‍ക്ക് ഗ്രഹിക്കാനായത്. അവളുടെ കണ്ണീര്‍ നില ച്ചു,മുഖത്തെ അങ്കലാ പ്പു മാറി.
“ഇല്ലമ്മാ…. സത്യം”
സിസിലിക്കും അതു വിശ്വസിക്കാമെന്നാണ് തോന്നിയത്.
“നമ്മളെന്തിനമ്മ അവിടെ പോയത്?”
“അതാരാണെന്ന് എനിക്കറിയണം. അവര്‍ രഹസ്യങ്ങള്‍ അന്വേഷിക്കുന്നവരാണ്, പ്രൈവറ്റ്ഇന്‍വെസ്റ്റിഗേറ്റേഴ്സ്”
നാലുനാളുകള്‍ക്കു ശേഷം നോവല്‍ സര്‍വീസ്സസിലെ രണ്ടു സ്ത്രീകള്‍ സിസിലിയുടെ വീട്ടിലെ ത്തി.
അവരുടെ കണ്ണുകള്‍ക്ക് വല്ലാെ ത്താരു ശക്ക്തിയുണ്ടെന്ന് പൂങ്കനിക്ക് തോന്നി, അവര്‍ എല്ലാറ്റിനേയുംസൂക്ഷ്മതയോടെ, സംശയത്താടെയാണ് നോക്കുന്നത്.
പൂങ്കനിയോട് അവര്‍, അടുക്കളയില്‍ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോള്‍ സംസാരി ച്ചു.നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സാറിനെക്കുറി ച്ചും കൊ ച്ചമ്മയെക്കുറി ച്ചും മക്കളെക്കറി ച്ചുംസെക്സിനെക്കുറി ച്ചും നാലഞ്ച് ഉള്ളില്‍ തട്ടുന്ന ചോദ്യങ്ങളും ചോദി ച്ചു.
“പൂങ്കനിക്ക് ഇേ പ്പാള്‍ എത്ര വയസ്സായി?”
“ഇരുപത്”
“പ ത്തു വയസ്സുമുതല്‍ നല്ല ഭക്ഷണവും വസ്ര്തങ്ങളും തരുന്നത് സിസിലിമാഡമല്ലെ?”
“അതെ”

“സിസിലി മാഡ ത്തിനോട് എന്തുതരം സ്നേഹമാണ് തോന്നുന്നത്?”
“അമ്മയോടുള്ള സ്നേഹം”
“ഇവിടുത്തെ സാറിനോടോ?”
“എനിക്ക്……. എനിക്ക്….”
“കമോണ്‍ പൂങ്കനി മടിക്കാതെ പറഞ്ഞോളൂ. സിസിലി മാഡം നിനക്കൊരു നല്ല ജീവിതംഉണ്ടാക്കി ത്തരുമെന്ന് തോന്നുന്നുണ്ടോ…. നല്ലൊരു പയ്യനെ കണ്ടെ ത്തി വിവാഹം ചെയ്തുതരുമെന്നൊക്കെ?”
“ഉണ്ട്”
“പിന്നെന്തിന് സാറിനെ……..?”
“അമ്മാ….!.”
പൂങ്കനി പാത്രങ്ങളെ തള്ളി ത്താഴെയിട്ട് സ്റ്റോര്‍ മുറിയിലെ അലമാരക്കും ഭി ത്തിക്കും ഇടയിലുള്ളചെറിയ ഇട ത്ത് ചുരുണ്ടു കൂടിയിരുന്നു തേങ്ങിക്കരഞ്ഞു.ബഡ്ഡ് റൂമില്‍ വ ച്ച് അവര്‍ സിസിലിയോട് സംസാരി ച്ചു.
മാഡത്തിന് അങ്ങിനെ തോന്നാന്‍ എന്തൊക്കെയാണ് കാരണങ്ങള്‍?”
“പെരുമാറ്റം, സംസാരം”
“ബഡ്ഡില്‍?”
“ഒഴിവാക്കൽ “
“മേഡത്തിന് ഈയിടെയായിട്ടെെന്തങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ…അസുഖങ്ങളോ,മാനസ്സീകക്ഷീണം കൊണ്ടോമറ്റോ……….?”
“ഇല്ല”
“അദ്ദേഹം നട ത്തി വരുന്ന ബിസിനസ്സിലെെ ന്തങ്കിലും പ്രോബ്ലങ്ങള്‍?
“ഇല്ല, എനിക്കറിയില്ല”
“അദ്ദേഹം അടുത്തിടപഴകുന്ന മറ്റ് സ്ത്രീകളെ കുറിെ ച്ചെ ന്തങ്കിലും അറിയുമോ…..?”
“എനിക്കറിയില്ല”

“അദ്ദേഹം ലോട്ടസ് ക്ലബ്ബില്‍ മെമ്പറാണെന്നല്ലെ പറഞ്ഞത്?”
“അതെ”
“ക്ലബ്ബ് മീറ്റിംഗുകളില്‍ മേഡം പോകാറില്ലേ?”
“ഇണ്ട്”
“സംശയാസ്പദമായിട്ട്?”
“ഒന്നും കണ്ടിട്ടില്ല”
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോവല്‍ സര്‍വീസ്സസിന്‍റെ അന്വേഷണങ്ങള്‍ ഗോപ്യമായി ത്തീര്‍ന്നു.സിസിലിയെ പിന്‍തുടര്‍ന്നുകൊണ്ടും കുരുവിള ജോസഫിനെഅനുഗമി ച്ചുകൊണ്ടുംനിജസ്ഥിയിലേക്കെ ത്താന്‍ ശ്രമി ച്ചുകൊണ്ടിരുന്നു.
കുരുവിള ജോസഫിന്‍റേത ഒരുഫിനാന്‍ഷ്യല്‍ സ്ഥാപനമാണ്,കേരള ത്തിലെ വ്യവാസ നഗര ത്തില്‍ കേന്ദ്രഓഫീസും പ്രധാനെ പ്പട്ട മറ്റ് എട്ടു നഗരങ്ങളില്‍ ബ്രഞ്ചുകളുമായിട്ട പന്തലി ച്ച ഒരു വൃക്ഷം പോലെ. സ്വര്‍ണ്ണംപണയമെടു ത്തുകൊണ്ടായിരുന്നു അതിന്‍റെ തുടക്കം. പിന്നീട് ഹയര്‍ പർച്ചേസിലേക്കും ഷെയര്‍മാര്‍ക്കറ്റിംഗിലേക്കും വളര്‍ന്നു. വളര്‍ന്നേ പ്പാള്‍ സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. കുരുവിളജോസഫ് എന്ന അതിന്‍റെ എം ഡിയുടെ കീഴില്‍ നൂറോളം സ്ഥിരം ജീവനക്കാര്‍, കമ്മീഷന്‍ ഏജന്‍റുമാര്‍,ബ്രോക്കര്‍മാര്‍…..
അതിലെവിടെയെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ശാലീനയായൊരു സ്ത്രീ…….
അല്ലെങ്കില്‍ മാദക വശ്യയായൊരു മോഹിനി……
നോവല്‍ സര്‍വീസ്സസിന് ഒരു മാസം കഴിഞ്ഞിട്ടും ഒന്നും കണ്ടെ ത്താന്‍ കഴിഞ്ഞില്ല.
കുരുവിള ജോസഫ് തന്‍റെ ഔഫീസിലെ ഏസി ഔഫ്ചെയ്ത് പടിഞ്ഞാറോട്ടുള്ള ജനല്‍തുറന്നിട്ടേ പ്പാള്‍ കൊ ച്ചിക്കായലില്‍ നിന്നും തണു ത്ത കാറ്റ് പറന്നെ ത്തി. കാറ്റില്‍ ഇടക്കിടക്ക് കടലിന്‍റെമണവുമെ ത്തിയിരുന്നു.
ബോള്‍ഹാട്ടിയിലെ സിമന്‍റ് ബെഞ്ചിലിരുന്നു നോവല്‍ സര്‍വീസ്സസിന്‍റെ ഒരു ഏജന്‍റ്ബൈനോക്കുലറില്‍ അയാളെ കാണുന്നുണ്ട്.
ഒരു തുരുമ്പിനു വേണ്ടി…..
ഒരു കരുവിനു വേണ്ടി……
അയാള്‍ പിന്നാലെ കൂടിയിട്ട് രണ്ടാഴ്ചയാണ് കഴിഞ്ഞിരിക്കുന്നത്.
പെട്ടന്നയാളുടെ ചുണ്ടുകള്‍ മര്‍മ്മരം ചെയ്തു.
വൈനോട്ട് മോബൈല്‍?
അപ്പോൾ കുരുവിള ജോസഫ് തന്‍റെ മോബൈല്‍ ചെവിയോട് ചേര്‍ ത്തു വക്കുകയായിരുന്നു.
കുരുവിള ജോസഫിന്‍റെ മോബൈലില്‍ വന്നതും പോയതുമായ മൂന്നു മാസെ ത്ത കോളുകളാണ്അവര്‍ അന്വേഷണ ത്തിന് വിധേയമാക്കിയത്.
ഒന്നൊഴി ച്ച് മറ്റെല്ലാ നമ്പറുകളും വളരെയേറെ പ്രാവശ്യം റീഡുചെയ്തിരിക്കുന്നു. അവയെല്ലാം തന്നെഅയാളുടെ ജീവനക്കാരുടെ, ഏജന്‍റുമാരുടെ അല്ലെങ്കില്‍ ബ്രോക്കര്‍മാരുടെ നമ്പറുകളാണ്. പക്ഷെ, ആ ഒരുനമ്പര്‍…..
ആ ഒരു നമ്പറില്‍ ഇക്കഴിഞ്ഞ മൂന്നുമാസ ത്തിനുള്ളില്‍ ഒരു പ്രാവശ്യമാണ് ബന്ധെ പ്പട്ടിള്ളത്. അതുംഇന്‍കമിംഗ്.
ആ ഒരു നമ്പറിന്‍റ വിലാസം നഗര ത്തിലെ ഒരു ഹൗസിംഗ് കോളനിയിലെ മനോഹരമായ ഒരുവീടിന്‍റേതാണ്. നോവല്‍ സര്‍വീസ്സസിന്‍റെ ഏജന്‍റ് ആ വീടിന്‍റെ മുന്നിലെ ചെറിയ ബോര്‍ഡില്‍ആകാംക്ഷയോടെ വളരെ നേരം നോക്കിനിന്നു, റോമിയൊ മാത്യുവെന്ന എല്.ഐ .സി ഡെവലപ്പ്മെന്‍റ്ഓഫീസറുടെ……
പക്ഷെ, മോബൈല്‍ ഉടമ ജൂലി റോമിയൊ ആണ്, റോമിയോയുടെ ഭാര്യ.
നോവല്‍ സര്‍വീസ്സസിലെ രേഷ്മ ഒരു എല്‍ ഐ സി ഏജന്‍റ് ആകാനുള്ള മാര്‍ഗ്ഗങ്ങളാരാഞ്ഞാണ്റോമിയോയുടെ ഓഫീസിലെ ത്തിയത്.
വിശാലവും മനോഹരവും വശ്യവുമായ ഓഫീസില്‍ അസാധാരണമായ തിരക്കായിരുന്ന, അവിടന്നുവിരിയുന്ന കോടിപതികളെയും ലക്ഷപതികളെയും കൊണ്ട്.
റോമിയോയുടെ ക്യാബിനില്‍ തണു ത്ത കുഷ്യനില്‍ ഇരുന്നേ പ്പാള്‍ രേഷ്മക്ക് കുളിരു തോന്നി.റോമിയൊ പൂശിയിരുന്ന തൈല ത്തിന്‍റെ മണം മുറിയില്‍ നിറഞ്ഞിരിക്കന്നു. ക്രീം ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തുമെറൂണ്‍ ടൈ കെട്ടി കറു ത്ത പാന്‍റ്സില്‍ പോളീഷ് ചെയ്തു തിളങ്ങുന്ന ഷൂസില്‍ അയാള്‍അസാധാരണമായൊരു ചിരിയാല്‍ അവളെ വശീകരി ച്ചു.
ആ ചിരിയില്‍ എല്‍ ഐ സിയിലെ ഒരു ഡെവല പ്പ്മെന്‍റ് ഓഫീസര്‍ക്ക് ഏജന്‍റായിചേരാനെ ത്തിയിരിക്കുന്നൊരു പുതുവ്യക്തതിയോടു തോന്നുന്ന വികാരം മാത്രമല്ലെന്ന്രേഷ്മഅറിഞ്ഞു.ലേശം ചഞ്ചലി ച്ചുപോയ അവള്‍ അയാളുടെ മധുരതരമായ ശബ്ദം കേട്ട് ഉള്ളാലെ ഒന്നു നടുങ്ങിേ പ്പായി.
രേഷ്മ യൂ ആര്‍ വെരി ബ്യൂട്ടി ആന്‍റ് സ്വീറ്റി…. നിങ്ങള്‍ക്ക് മുന്നില്‍ വിശാലമായൊരു ലോകംതന്നെയുണ്ട്, തുറക്കെപ്പടാനായിട്ട്…. പക്ഷെ, ഒരു മലയോളം സ്വപ്നം വേണമെന്ന് മാത്രം.നിങ്ങള്‍ക്കറിയുമോ ഞാനിേ പ്പാള്‍ ഉപയോഗിക്കുന്നത് ഒരു കടും മഞ്ഞ വാഗ്നര്‍ കാറാണ്, അത് അടു ത്തആഴ്ചയില്‍ ഒരു ചുവന്ന കൊറോള ആക്കണമെന്നാണ് എന്‍റെ മോഹം. അതേപോലെ ബൃഹ ത്തായആഗ്രഹങ്ങള്‍ മനസ്സില്‍ വിരിയണം…. ആഗ്രഹ നിവര്‍ ത്തിക്കായി മനസ്സും ശരീരവും ഒെ ത്താരുമി ച്ച്ശ്രമിക്കണം. ഇേ പ്പാള്‍ രേഷ്മ നല്ലൊരു തീരുമാന ത്തിലെ ത്തിയിരിക്കുകയാണെന്ന് ഞാന്‍ പറയും. എനിക്ക്നിങ്ങളെ സഹായിക്കാന്‍ കഴിയും. നല്ലൊരു പെണ്‍കുട്ടിയായി, യുവതിയായി നിങ്ങളെ എ ത്തിക്കാന്‍എനിക്ക് കഴിയും.
“താങ്കയു സാര്‍”
“എനിക്ക് അതിനുവേണ്ട ഫോഴ്സുണ്ട്, സ്റ്റെബിലിറ്റിയുണ്ട്, ഞങ്ങള്‍ ട്രയിനിംഗുകള്‍ കൊടുക്കുന്നുണ്ട്.എന്‍റെ മിസ്സിസ്, ജൂലിയുടെ മനോഹരമായ സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ്, കൂടാതെ എ ന്തു സഹായംവേണമെങ്കിലും ചെയ്തുതരും…. കസ്റ്റമറെ കാണാന്‍….. മറ്റ് ഫംഗ്ഷന്‍സ് കംപ്ലീറ്റാക്കാന്‍…….”
അയാളുടെ കൈകള്‍ നീണ്ടു, നീണ്ടു വന്നു, മേശമേല്‍ നിര്‍വ്വികാരമായിരുന്ന അവളുടെ വിരലുകളെസ്പര്‍ശി ച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
“കണ്‍ഗ്രാജുലേഷന്‍സ്…. യൂ ആര്‍ ഇന്‍ റൈറ്റ് വെ…. വെരി, വെരി കണ്‍ഗ്രാജുലേഷന്‍സ്…..”
രേഷ്മ ഒന്നമ്പരന്നെങ്കിലും കൈകളെ പിന്‍ വലി ച്ചില്ല. അവള്‍ക്കറിയേണ്ടത് അയാളുടെസ്പര്‍ശന ത്തില്‍ അഹിതമായെ ന്തിങ്കിലും ഉണ്ടോ എന്നായിരുന്നു. അവള്‍ അയാളുടെ കണ്ണുകളില്‍ നോക്കി.

കണ്ണടക്കു മറവിലെ ആ കണ്ണുകളില്‍ എന്തോ ഒന്നില്ലെ…..
മന്ദസ്മിതമാര്‍ന്ന ആ തടി ച്ച ചുണ്ടുകളില്‍ എന്തോ ഒന്നില്ലെ……
യേസ്സ്!
അവളുടെ മനം തുള്ള ച്ചാടി.
അയാള്‍ കൈകളെ പിന്‍വലി ച്ച് ഇന്‍റര്‍കോം വഴി ജൂലിയെ വിളി ച്ചു.
രേഷ്മ പ്രതീക്ഷി ച്ചിരുന്ന ആ സമയം അടു ത്തു വരികയാണ്.
ജൂലി മുറിയിലേക്ക് വാതില്‍ തുറന്ന് കടന്നു വരുന്നു.
ഇളം മഞ്ഞ പട്ടുസാരിയിലെ ഒരു ശാലീന സുന്ദരി.
രേഷ്മയുടെ മനസ്സ് മ ന്ത്രിക്കുകയാണ്.യേസ്സ്… ഇവിടെയാണ്…..!
ഇവിടെ ത്തന്നെയാണ് കുരുവിള ജോസഫിന്‍റെമനസ്സുടക്കിയത്.
ഇനി അറിയേണ്ടത് അവരുടെ അടു പ്പ ത്തിന്‍റെ ആഴവും, പര പ്പുമാണ്.
രേഷ്മയുടെ മനസ്സുറ ച്ചു.
ജൂലി പുതുവഴികള്‍ തേടുന്നെങ്കില്‍ കാരണം റോമിയൊ മാത്യു തന്നെയാണ് അയാളുടെ മനസ്സുംശരീരവും വഴിവിട്ട് യാത്ര ചെയ്യുന്നതാണ്. അല്ലെങ്കില്‍ ആദ്യദര്‍ശന ത്തില്‍ തന്നെ തന്നോട് അങ്ങിനെയൊരുഇടപെടല്‍ ഉണ്ടാകില്ല. റോമിയോയുടെ യാത്രകള്‍ ജൂലിക്ക് അറിയുകയും ചെയ്യാമായിരിക്കാം. അവളുടെനിയ ന്ത്രണ ത്തിന്‍റെ പരിധികളെ അതിജീവി ച്ചിട്ടുമുണ്ടാകാം.
അതുകൊണ്ട്,
അതുകൊണ്ട് മാത്രം ജൂലി പുതുവഴികള്‍ തേടണമെന്നില്ല. അതില്‍ പ്രകൃതിയെക്കൂടി കുറ്റംപറയേണ്ടതാകാം.
രേഷ്മ, ജൂലിയോടൊ പ്പം നടന്നു ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്കും സ്റ്റഡി ക്ലാസ്സുകള്‍ക്കും,മനസ്സിലാഗ്രഹി ച്ചതുപോലെ ഒന്നും നടക്കാതെ നാളുകളോളം.
ഒടുവില്‍ അവള്‍ക്കുമൊരു സുദിനം കിട്ടി. അന്നവള്‍, അന്നാദ്യമായി, ജൂലിയോടൊ പ്പമാണ്റോമിയോയുടെ ഓഫീസില്‍ നിന്നും പുറ ത്തിറങ്ങിയത്. ഒരു പക്ഷെ, ഇങ്ങിനയുള്ള സാഹചര്യം ജൂലിമന പ്പൂര്‍വ്വം ഒഴിവാക്കിയിരുന്നതാകാം, രേഷ്മയില്‍ നിന്നു മാത്രമാകണമെന്നില്ല.
നീണ്ട ഇടനാഴിയിലൂടെ അവര്‍ നടന്നു. ഇടനാഴിയിലേക്കിറങ്ങുന്ന മറ്റ് സ്ഥാപനങ്ങളും അട ച്ച്ആളുകള്‍ പോയി കഴിഞ്ഞിരുന്നു. ഇടനാഴിയില്‍ അവര്‍ രണ്ടു പേര്‍ മാത്രം.
അടു ത്ത നിമിഷം എതിര്‍ വശ ത്തുനിന്നും ഒരാള്‍, അയാളുടെ ഷൂസ് ഉയര്‍ ത്തുന്ന ശബ്ദം.ലിഫ്റ്റിന്‍റെ വാതില്‍ക്കല്‍ അവരൊന്നി ച്ചാണെ ത്തിയത്. രേഷ്മ അയാളെ കണ്ടു.
-കുരുവിള ജോസഫ്.
അവരുടെ മുഖങ്ങള്‍ അവള്‍ ശ്രദ്ധി ച്ചു കൊണ്ടിരുന്നു ലിഫ്റ്റില്‍ വ ച്ചും.
-യേസ്സ്, അവര്‍ സ്ഥിരം കണ്ടുമുട്ടുന്നിടം ഈ ലിഫ്റ്റാണ്. ആ കെട്ടിട ത്തിന്‍റെ ഒരു തലക്കല്‍റോമിയോയുടെ ഓഫീസും മറു തലക്കല്‍ കുരുവിളയുടെ ഓഫീസും ആയിരിക്കെ.
രേഷ്മയുടെ കണ്ണുകളിലൂടെ, വാക്കുകളിലൂടെ നോവല്‍ സര്‍വീസ്സസിന്‍റെ ഡയറക്ടര്‍ റിട്ടയേര്‍ഡ്മേജര്‍ നായരും അവരെ കണ്ടുകൊണ്ടിരുന്നു.
പിന്നീടു വന്ന, മാസ ത്തിലെ രണ്ടാമെ ത്ത ബുധനാഴ്ച ബ്ലൂ ഡയമണ്‍ഡ് റെസ്റ്റോറന്‍റില്‍ നടന്ന ലോട്ടസ്ക്ലബ്ബിന്‍റെ ഡിന്നര്‍ മീറ്റിംഗിലും നോവല്‍ സര്‍വീസ്സസിന്‍റെ കണ്ണുകള്‍ തുറന്നിരുന്നു.
ബ്ലു ഡയമണ്‍ഡ് റെസ്റ്റോറന്‍റിന്‍റെ പുല്‍ ത്തകിടിയില്‍ ഒരുക്കിയിരിക്കുന്ന സല്‍ക്കാരം…….
ശുദ്ധമായ മാന ത്ത് നക്ഷത്രങ്ങള്‍ മിന്നി നില്ക്കുന്നു, ചന്ദ്രന്‍ അര്‍ദ്ധനായും.
മിന്നാമിനുങ്ങുകളെേ പ്പാലെ മിന്നുന്ന ബള്‍ബുകളാല്‍ അലങ്കരിക്കെ പ്പട്ടിട്ടുണ്ട് പുല്‍ ത്തകിടിയിലെകുഞ്ഞു വൃക്ഷങ്ങള്‍….
അങ്ങിനെയുള്ളൊരു കുഞ്ഞുവൃക്ഷ ത്തിന്‍റെ മറവില്‍ അവര്‍ കണ്ടുമുട്ടി, കുരുവിളയും ജൂലിയും.
ആ മീറ്റിംഗ് നോവല്‍ സര്‍വീസ്സസിന്‍റെ കണ്ണുകള്‍ മാത്രമല്ല, ഏജന്‍റിന്‍റെ കൈവശമിരുന്ന ക്യാമറയുടെകണ്ണുകളും കണ്ടു.
പിറ്റേന്ന് നോവല്‍ സര്‍വീസ്സസന്‍റെ ഡയറക്ടര്‍ റിട്ടയേര്‍ഡ് കേണല്‍ നായര്‍ കുരുവിള ജോസഫിന്‍റെമോബൈലിലേക്ക് ഒരു കോള്‍ ചെയ്തു.
“ഗുഡ്മോര്‍ണിംഗ് മിസ്റ്റര്‍ കുരുവിള ജോസഫ് ഞാന്‍ റിട്ടയേര്‍ഡ് കേണല്‍ നായര്‍ നോവല്‍സര്‍വീസ്സസില്‍ നിന്നും വിളിക്കുന്നു, നമുക്ക് നാളെ രാവിലെ 10.30-ന് ബ്ലൂ ഡയമണ്‍ഡ് റെസ്റ്റോറന്‍റില്‍സൗ ത്ത് ലോണില്‍ ടേബിള്‍ നമ്പര്‍ പതിനഞ്ചില്‍ കണ്ടുമുട്ടണം.”
കുരുവിള ജോസഫിന് ലേശം ദേഷ്യം വന്നു.

“ഫോര്‍ വാട്ട്?”
കൂള്‍ ഡൗണ്‍ മിസ്റ്റര്‍ കുരുവിള. ഇറ്റ് ഈസ് സ്റ്റ്രിക്റ്റിലി കോണ്‍ഫിഡന്‍ഷ്യല്‍, പീസ് കം.”
ജൂലി ഫോണിന് അമ്പര പ്പിലുള്ള മറുപടിയാണ് കൊടു ത്തത്. വല്ലാെ ത്താരു ഭീതി അവളെ വലയംചെയ്തു തുടങ്ങിയെന്ന് നായര്‍ക്ക് തോന്നി.
കൃത്യം 10.30-ന് തന്നെ നായര്‍ ബ്ലൂ ഡയമണ്‍ഡിലെ ത്തി. അവര്‍ യഥാസ്ഥാന ത്ത്കാ ത്തിരി പ്പുണ്ടായിരുന്നു. ടേബിളില്‍ കുരുവിളയും ജൂലിയും അഭിമുഖമായിട്ടാണ് ഇരുന്നത്.
“സോറി മിസ്റ്റര്‍ കുരുവിള ആന്‍റ് മിസ്സിസ് ജൂലി.”
“ഏസ് കമോണ്‍ വാട്ടീസ് ദ പ്രോബ്ലം?”
കുരുവിള ഐസ് പോലെ മരവി ച്ചിരിക്കുകയാണെന്ന് നായര്‍ക്കു തോന്നി. ജൂലി മുഖമുയര്‍ ത്തിയില്ല.
“നിങ്ങള്‍ക്കെന്നെ അറിയുമല്ലൊ, സ്ഥാപനം സര്‍വീസ്സസ്…….”
“ഏസ്സ്”
“ദെന്‍ ഐ ആം കമിംഗ് ദ പോയന്‍റ് ഓക്കെ?”
“ഏസ്സ്”

നോവല്‍ സര്‍വീസ്സസിന് ഒരു പരാതികിട്ടി, മിസ്സിസ് കുരുവിള ജോസഫിന്‍റേതാണ്. താങ്കള്‍ഭാര്യയില്‍ നിന്നും അകന്നു പോകുന്നെന്നും, അതിന്‍റെ കാരണം കണ്ടെ ത്തണമെന്നും. ഞങ്ങളുടെഅന്വേഷണ ത്തില്‍ പരാതി ശരിയാണെന്ന് തോന്നി”
“ബട്ട്…. അത് ഒരു തോന്നല്‍ മാത്രമാണെന്നാണ് എനിക്ക് പറയാനുള്ളത്”
“സീ, മിസ്റ്റര്‍ കുരുവിള നിങ്ങളുടെ ആര്‍ഗുമെന്‍റുകളെ ന്താണെങ്കിലും നിങ്ങള്‍ തമ്മില്‍ ഇല്ലീഗലായിട്ട്സംതിംഗ് ഉണ്ടെന്ന് ഞങ്ങള്‍ കണ്ടെ ത്തിയിരിക്കുന്നു.”
“ലോട്ടസ ക്ലബ്ബിന്‍റെ കഴിഞ്ഞ ഡിന്നര്‍ മീറ്റിംഗിലും ഈ ടേബിളില്‍ വ ച്ചാണ് അവര്‍ സംസാരി ച്ചത്. ഒരുപക്ഷെ, എല്ലാ മീറ്റിംഗുകളിലും ഇവിടമാകാം സംഗമസ്ഥാനം. ഇനി ഒരു പക്ഷെ, ആദ്യമായി കണ്ടുമുട്ടിയതുംആകര്‍ഷിക്കെ പ്പട്ടതും ഇവിടെ വച്ചാകാം.
നായര്‍ അവരെ പ്പറ്റി അങ്ങിനെയാണ് ചി ന്തി ച്ചത്.
ഇപ്പോൾ കൈവിട്ടു നില്കുന്ന പ്രതിസന്ധിയെ എങ്ങിനെ അതിജീവിക്കാമെന്നാണ് അവര്‍ രണ്ടുപേരും ചി ന്തി ച്ചത്.
കേണല്‍ നായര്‍ വീണ്ടും പറഞ്ഞു.
“ഐ നോ ഇറ്റ്സ് ക്വയറ്റ് നാച്വറല്‍. പ്രകൃതിയില്‍ സംഭവ്യമാണ്. തിക ച്ചും യാദൃശ്ചികമായിട്ട്,അറിയാതെ പരസ്പരം ആകര്‍ഷിക്ക പ്പട്ടതാകാം….. നിങ്ങളുടെ രണ്ടു പേരുടേയും ഭാഗ ത്തുനിന്നും യാതൊരുമുന്‍നീക്കങ്ങളുമില്ലാതെ വളര്‍ന്നതുമാകാം….”
പെട്ടന്ന് റെസ്റ്റോറന്‍റിലേക്ക് കയറി വന്ന നാലഞ്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും, അവരുടെനിയ ന്ത്രണമില്ലാ ത്ത സംസാരങ്ങളും ശബ്ദങ്ങളും അവരെ വിമ്മിട്ടെ പ്പടു ത്തുന്നു, കൂടുതലായി. അവരുടെദേഹങ്ങള്‍ വിയര്‍ക്കുന്നു. മുഖ ത്ത് വിയര്‍പ്പു കണങ്ങള്‍ പൊടിയുന്നുണ്ടെന്നും നായര്‍ അറിയുന്നു.അവരുടെ അവസ്ഥക്ക് പെട്ടന്നു മാറ്റം വരണമെന്ന് അയാള്‍ ആഗ്രഹി ച്ചു.
“എനിവെ, നിങ്ങള്‍ വീടുകളില്‍, പ്രവര്‍ ത്തികളില്‍ യാ ന്ത്രികരായി, സ്വപ്നാടകരായി. അത് മിസ്സിസ്കുരുവിള തിരി ച്ചറിഞ്ഞിരിക്കന്നു. ഒരു പക്ഷെ, ജോലി ത്തിരക്കുകൊണ്ടാകാം മിസ്റ്റര്‍ റോമിയൊ അറിഞ്ഞിട്ടില്ല.എന്നാല്‍ ഇതു തുടര്‍ന്നാല്‍ നിങ്ങളുടെ രണ്ടു പേരുടേയും ജീവിതങ്ങള്‍ തകരാം. ഭാവിയെ, ബിസിനസ്സുകളെബാധിക്കാം.”
ട്യൂഷന്‍ മാസ്റ്ററുടെ മുന്നിലെ കുട്ടികളായിമാറിയിരിക്കുന്നു,അവര്‍.
“നിങ്ങളെ എനിക്ക് സഹായിക്കാനാകും. ഇപ്പോൾ, ഇവിടെ വ ച്ച് ഈ ബന്ധംഅവസാനി പ്പിക്കുമെങ്കില്‍….”
കുരുവിളയുടെ, ജൂലിയുടെ കണ്ണുകള്‍ ഇടയുന്നതു് നായര്‍ക്കു കാണാം. ആ കണ്ണകള്‍ വഴി, മുഖ ത്ത്പ്രതിഫലിക്കുന്ന ഭാവങ്ങള്‍ വഴി തകരുന്ന രണ്ടു മനസ്സുകളെ കാണാം.
നായര്‍ ഓര്‍ഡര്‍ കൊടുെ ത്ത ത്തിയ രണ്ട് ക പ്പ് ചായ അവര്‍ക്ക് മുന്നിലേക്ക് നീക്കിവ ച്ചു, അയാള്‍.
“നിങ്ങള്‍ റിയല്‍ ലൈഫിലേക്ക് തിരി ച്ചു വരുമെങ്കില്‍……. സിസിലിയുടെ സംശയം വെറുംതോന്നലാണെന്ന് എനിക്ക് സ്ഥാപിക്കാനാകും…”
അല്പം, അധികമായിട്ടുതന്നെ ചൂടുണ്ടായിരുന്ന ചായ അവര്‍ മെല്ലെ മൊത്തിക്കുടി ച്ചു.
“ഏസ്സ്, സാര്‍!”
അത് രണ്ട് സ്വരങ്ങളായിരുന്നു, കുരുവിളയുടെയും ജൂലിയുടെയും.
അവര്‍ ടേബിള്‍ വിട്ടെഴുന്നേറ്റു, ആദ്യമായി പരസ്പരവും പിന്നീട് നായരോടും യാത്ര പറഞ്ഞ്ഇരുവഴികളിലൂടെ നടന്നകന്നു.
നോവല്‍ സര്‍വീസ്സസിന്‍റെ വിജയപ്രദമായൊരു ദൗത്യമെന്ന നിലയില്‍ റിട്ടയേര്‍ഡ് മേജര്‍ നായര്‍സേ ന്താഷിക്കേണ്ടതായിരുന്നു. പക്ഷെ, അയാളുടെ മനസ്സില്‍ ഒരു വിങ്ങല്‍ തോന്നുകയാണിേ പ്പാള്‍.