ഒരു കോർപ്പറേറ്റ് രാഷ്ട്രീയ നോവൽ

(പ്രശംസ്ത നിരൂപകൻ ശ്രീ കടാതി ഷാജി കേട്ടഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന നോവലിനെക്കുറിച്ച്
2017 ഡിസംബർ 17-ലെ വീക്ഷണം ആഴ്ചപ്പതിപ്പിൽ എഴുതുന്നു.)

സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്അർഹമായ പുസ്തകമാണ്‌. ഒരകാലമൃതന്റെ സ്മരണിക എന്ന നോവലിലൂടെ എഴുത്തുലോകത്ത്‌ ശ്രദ്ധേയനായ വിജയകുമാർ കളരിക്കൽ ആരാണ്‌ ഹിന്ദു (പഠനം), രാവുകൾ പകലുകൾ (നോവൽ), ചിത്രശാല
(നോവൽ) എന്നീ ഗ്രന്ഥങ്ങളും അമ്പതിലേറെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേട്ടെഴുത്ത്‌ സാഹിത്യം മലയാളത്തിൽ സജീവമാകുകയാണ്‌. എന്നു പറഞ്ഞാൽ സിനിമാ താരങ്ങൾ, രാഷ്ട്രിയ നേതാക്കൾ. വ്യവസായ പ്രമുഖർ, തെരുവിൽ ശരീരം വിൽക്കുന്നവർ, കള്ളന്മാർ, സമൂഹത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ക്രിമിനൽസ് ഉൾപ്പടെ സാഹിത്യത്തിന്റെ വിസ്തൃത ലോകത്തു നിന്നും ബഹുദൂരം അകന്നു നിൽക്കുന്നവർക്ക്, ജീവിതത്തിന്റെ ഉയർച്ചയുടെ ഏറ്റവും മികച്ച സമയത്ത്‌ സ്വന്തം ജീവിതം അടയാളപ്പെടുത്തി വയ്ക്കണമെന്നു തോന്നും. അതാത്‌ മേഖലയുടെ ചരിത്രത്തിൽ ഇടം നേടുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്‌. അതുവഴി പൊതു സമൂഹത്തിൽ അന്തസ്സാർന്ന സ്ഥാനം നേടുക – അതോടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടും. പക്ഷെ സംഭവ ബഹുലവും വൈവിദ്ധ്യ പൂർണ്ണവുമായ സ്വന്തം ജീവിതത്തെ തലമുടിനാരിഴ കീറി ഒഴിവാക്കേണ്ടതിനെ ഒഴിവാക്കിയും മേന്മ വർദ്ധിപ്പിക്കുന്നതിന്‌ വേണ്ടതായ വിഭവങ്ങളെ സൃഷ്ടിച്ചെടുത്തും ചേരുംപടി ചേർത്തും ഒരു ജീവിതത്തെ മെനഞ്ഞെടുക്കാനാവശ്യമായ ഭാഷാജ്ഞാനവും എഴുത്തു ശൈലിയും ഇല്ലെന്നറിയുമ്പോഴാണ്‌ കേട്ടെഴുത്തുകാർ ആവശ്യമായി വരുന്നത്‌. അങ്ങനെ വരുന്ന കേട്ടെഴുത്തുകാരന് ജീവിതാനുഭവങ്ങൾ പറഞ്ഞു കൊടുത്താൽ മതി. വർണ്ണങ്ങളും സുഗന്ധങ്ങളും അന്തസ്സും ആഭിജാത്യവും കൃത്യമായ അളവിൽ ചേർത്ത് കാലാതിവർത്തിയായ ആത്മകഥ പിറവി കൊള്ളുന്നു. അതോടെ കേട്ടെഴുത്തുകാരൻ അപ്രസക്തനാകുന്നു. എഴുത്തിന്റെ, കേട്ടെഴുത്തിന്റെ
പശ്ചാത്തലത്തിൽ പ്രകാശം പരത്തുന്ന ഒരു നോവലെഴുത്തിന്റെ സാധ്യതകളിലേക്കാണ്‌ വിജയകുമാർ സർഗ്ഗാത്മകതയുടെ മിഴി വലയെറിയുന്നത്. വായനക്കാരെ ഒപ്പം ചേർക്കുന്നത്‌. ഇതൊരു എഴുത്തു ശൈലിയാണ്‌. നോവലിന്റെ ഒന്നാമത്തെ പദം മുതൽ അവസാനത്തെ പദം വരെ വായനക്കാർ ഒപ്പം നിൽക്കുന്നുണ്ട്‌. ഒരാൾ പോലും കഥയെഴുത്തുകാരന്റെ സഞ്ചാര പാതയിൽനിന്നും വഴുതി പോകുന്നില്ല.

നേരെ കഥയുടെ പരിസരത്തേക്ക്‌ ഈഷ്മള സുഗന്ധത്തോടെ വായനാ സമൂഹത്തിനു പ്രവേശനം നൽകുന്ന നോവലിസ്റ്റ്‌ കേട്ടെഴുത്തുകാരന്റെ തൊഴില്‍ ലഭിക്കുന്നതിനുള്ള മുഖാമുഖ പരീക്ഷണത്തിന്‌ പോകുന്ന സുദേവിനെയും

സഹയാത്രികയും സഹജീവിതകാരിയായി മാറുകയും ചെയ്യുന്ന നിവേദിതയെയും പരിചയപ്പെടുത്തുന്നു. കാഴ്ചകളും ദൃശ്യങ്ങളും അനന്തവീഥിയിലുടെ മുന്നോട്ടു പോകുമ്പോൾ “ഇതൊന്നും പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടിയല്ലെന്നും മണ്ണും പെണ്ണും തീറ്റയും പണവുമാണ്‌ ലക്ഷ്യം, അതാണ്‌ കോർപ്പറേറ്റുകാലത്തെ ജീവിതം. സമൂഹത്തിലെ മഹാഭൂരിപക്ഷം ജനത്തിനും തീർത്തും അജ്ഞാതമാണ്‌ കോർപ്പറേറ്റിനകത്തെ ജീവിതവും, അവരെ ചുറ്റിപറ്റി ദിവസങ്ങൾ തള്ളി
നീക്കുന്നവരുടെ ജീവിതവും.  ഈ ജീവിതം പകർത്തുകയാണ്‌ കേട്ടെഴുത്തുകാരന്റെ
ഒളിക്കാഴ്ചകൾ. ഇതിന്റെ തെളിമയ്ക്ക്‌ ചിന്തകളെ കാഴ്ചകളുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്‌. കാഴ്ച വികലമാണെങ്കിൾ ചിന്തകളും വികലമാകും. വികലമല്ലാത്ത ചിന്തകളും വികലമല്ലാത്ത കാഴ്ചകളും അകം കണ്ണുകൊണ്ടുള്ള കാഴ്ചയുമാണ്കേട്ടെഴുത്തുകാരന്വേണ്ടത്‌. ഉൾമിഴി കൊണ്ടുള്ള കാഴ്ചകൾ. ഇതാണ് നോവല്പറയുന്ന രാഷ്ട്രീയം,കോർപ്പറേറ്റ്രാഷ്ട്രിയം.

ഒരു കോർപ്പറേറ്റ്‌ ഭീമന്റ ജീവിതം പകർത്തിഎഴുതുക എന്നതാണ്‌ സുദേവിന്റെ ജോലി, ഉത്തരവാദിത്വം. അതിനു വേണ്ടി സ്വർഗ്ഗീയ സമാനമായ സൌകര്യങ്ങളും കനത്ത ശബളവും ആവശ്യത്തിന്‌ സ്വാതന്ത്ര്യവും ലഭിക്കും. എഴുതേണ്ടത്‌ ലാസറലി രാജയുടെ സംഭവ ബഹുലമായ ജീവിത കഥയാണ്‌. ആരാണ്ഇയാൾ പെക്കൂലിയർ മാൻറിയലി ഫന്റാസ്റ്റിക്ക്സ്റ്റോറീസ്‌- ഫാന്റസിയും മിത്തോളജിയും മിക്സ് ചെയ്ത്എടുത്തൊരു അപൂർവ്വ ജന്മം. ലോകത്തുള്ള സകലമാന കോർപ്പറേറ്റു ഭീമന്മാർക്കും യോജിക്കുന്ന വിശേഷണങ്ങളുടെ നിർവ്വചനമാണിത്‌. ലാസറലി രാജ എന്ന നാമം മൂന്നു നാമങ്ങളുടെ സംയോഗമാണ്‌. ലാസറലിരാജ, ക്രിസ്ത്യൻ മുസ്ലീം ഹിന്ദു. ലാസറലി രാജ മൂന്നു മതങ്ങളുടെയും വിസ്മയ സംയോഗം മത സൌഹാർദ്ദത്തിന്റെ ഏകശില ഗോപുര സ്മാരകം. കോർപ്പറേറ്റ്രാഷ്ട്രീയത്തിന്റെ ഉള്ളിടങ്ങളിലെ ഒളിക്കാഴ്ചകളിലൂടെയാണ്വിജയകുമാർ കളരിക്കൽ വായനക്കാരെ ഒപ്പം നിർത്തുന്നത്‌.

ലാസറലി രാജ എന്ന കോർപ്പറേറ്റ്‌ ഭീമൻ ബാല്യം, യൌവനം, ജോലി, ജീവിതം, വിവാഹം എല്ലാം മുൻ കൂട്ടി തയ്യാറാക്കി വച്ചിട്ടുണ്ട്‌. ആ വിവരങ്ങളെ ഭാഷയുടെ സുവർണ ചട്ടക്കൂട്ടിനകത്താക്കുക,
ഒരു ഉത്തമപുരുഷന്റെ ആത്മകഥ എഴുതുക അതാണ്‌  സുദേവിന്റെ ദൌത്യം. ആത്മകഥയിൽ കാലഘട്ടത്തിന്റെ ചരിത്രത്തിൽ നിന്നും ഒരു ഭാഗം ഉൾകൊള്ളണം. എന്നാലെ ചരിത്ര പുരുഷനാകാൻ കഴിയൂ. ചരിത്രത്തിൽ സ്ഥാനം ലഭിക്കൂ. അതായത്‌ ഒരു വ്യക്തിക്ക്‌ അനർഹമായ സ്ഥാനം ചരിത്രത്തിൽ നൽകുക. ഒരർത്ഥത്തിൽ ചരിത്രത്തെ അപ്രസക്തമാക്കലാണ്‌. ചരിത്രത്തെ മാറ്റി എഴുതലാണ്‌. കോർപ്പറേറ്റ്‌ സാമ്പത്തിക സാംസ്ക്കാരിക നയം പിന്തുടരുന്ന ഭരണ വർഗ്ഗവും ചെയ്യുന്നത്‌ ഇതു തന്നെയാണ്‌. തെറ്റായ ചരിത്രം രചിക്കുക.

ലാസറലി രാജയുടെ ജീവിതം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി കേട്ടെഴുത്തുകാരൻ കണ്ടെത്തുന്ന ഒളിക്കാഴ്‌ചകളുടെ അത്ഭുതപ്പെടുത്തുന്ന ലോകത്തിലൂടെയാണ്‌ വായനക്കാർ കടന്നു പോകുന്നത്‌. ഈ കടന്നു പോകുന്നതിനിടയിൽ ഒരു പാരഗ്രാഫിനു മുന്നില്‍ ഒരു നിമിഷം രണ്ടാവർത്തി വായിക്കുന്നു. സുഖദേവ്‌, താങ്കൾ ഇന്നലെ കണ്ടത്‌ കേരളം ഭരിക്കുന്നവരൂടെ ഒരു മുഖമാണ്‌. ഇതുപോലെ വ്യത്യസ്തമായ ഒരുപാട്‌ മുഖങ്ങൾ കാണാനിരിക്കുന്നുണ്ട്‌ലാസറലി രാജയുമായി ബന്ധപ്പെട്ട്‌ ഞങ്ങൾ ശേഖരിച്ചിട്ടുള്ള കാര്യങ്ങൾ ഇതുപോലെ അല്ലങ്കിൽ ഇതിനെക്കാൾ തരംതാണ, വൃത്തിഹീനമായ പ്രതിലോമ പ്രവ്യർത്തികൾ, അഴിമതികൾ, നിയമ ലംഘനങ്ങൾ സ്വജനപക്ഷപാത പ്രവർത്തനങ്ങൾ, ധൂർത്തുകൾ… ഇതെല്ലാമാണ്‌ കേട്ടെഴുത്തുകാരൻ കാണുന്ന ഒളിക്കാഴ്ചകൾ.  ഇതിന്റെ വിസ്തൃത ലോകമാണ്‌ നോവൽ.

മലയാളത്തിലെ ആദ്യത്തെ
കോർപ്പറേറ്റ്
ലോകത്തിന്റെ ഉൾക്കാഴ്ചകൾ തുറന്നു തരുന്ന നോവലാണ്കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന്അടയാളപ്പെടുത്തുന്നു. ഒപ്പം കോർപ്പറേറ്റു രാഷ്ട്രീയവും

പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.

വില: 210 രൂപ.V P P ആയി ലഭിക്കുന്നതിന്  : 9544640240 എന്ന നമ്പറിൽ
വിലാസം വാട്ട് സാപ്പ് ചെയ്യുക.




വരാൻ പോകുന്ന കാലത്തിന്റെ നോവൽ – “ഒരകാലമൃതന്റെ സ്മരണിക”-

(നിരൂപകൻ : കടാതി ഷാജി- 2014 ഏപ്രിൽ 14 ഞായർ- കേരളഭൂഷണത്തിന്റെ വീക്കെന്റിൽ
എഴുതുന്നു.)

ജീവിതം സാഗരമാണ്‌; ആഴമറിയാത്ത, പരപ്പറിയാത്ത. ആഴവും പരപ്പും തരുന്നത്‌ അനന്തതയുടെ സുചിമുനയിൽ കണ്ടെത്താവുന്ന സമഗ്രതയുടെ പ്രകാശ ഗോളത്തെയാണ്‌. തിരമാലകളുടെ അഗ്നി വർഷം ജീവിതത്തെ വിജയിപ്പിക്കുന്നു, പരാജയപ്പെടുത്തുന്നു. വിജയപരാജയങ്ങൾ പെൻഡുല സ്പന്ദനവും സ്പന്ദനങ്ങൾക്കിടയിലെ ഇടവേളകളിൽ മിന്നി മറയുന്ന അൽഭുതവുമാണ്‌. ദുരിതവും രോഗവും നിരാശയും കഴിവുകേടും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന അത്ഭുതം. നിർവ്വചന തത്വത്തിൽ ജീവിതം തന്നെയാണ്‌. ഇതിനൊരു മറുവശമുണ്ട്‌. അവിടെ സർവ്വതും വിപരീതമാകുന്നു. വൈരുദ്ധ്യങ്ങളുടെ വിപരീത പ്രതലത്തിലേക്ക്‌ പ്രകാശത്തിന്റെ മിഴിവല എറിയുന്ന കഥകൃത്താണ്‌ വിജയകുമാർ കളരിക്കൽ. വിജയകുമാറിന്റെ “ഒരകാലമൃതന്റെ സ്മരണിക” അസാധാരണമായ ഉൾബോധധവും മനുഷ്യജീവിതാവസ്ഥാന്തരങ്ങളെ സംബന്ധിക്കുന്ന സൂക്ഷ്മവും സംഗ്രഹവുമായ അഹം ബോധവും തരുന്ന നോവലാണ്‌. നോവൽ ഇതൾ വിടർത്തുന്ന പ്രതല വിസ്തൃതി വായനയുടെ രാസ പ്രവർത്തനത്തിൽ സ്വയം വിസ്തൃതമാകുന്നത്‌ ശ്രദ്ധേയമാണ്‌.

“ഒരകാലമൃതന്റെ സ്മരണിക”യിൽ നിന്നും വായിച്ചെടുക്കാവുന്ന ഉൾബോധവും അഹം ബോധവും ദിശ ചുണ്ടുന്നത്‌ മങ്കാവുടി എന്ന ഗ്രാമത്തിന്റെ ജീവിതാവസ്ഥയിലേക്കാണ്‌, ആവാസ വ്യവസ്ഥയിലേക്കാണ്‌. മങ്കാവുടി ഗ്രാമമാകുന്നു, കഥയാകുന്നു,
(ഇത്‌ പിന്നീട്‌ പരിശോധിക്കുന്നുണ്ട്‌), കഥാപരിസരമാകുന്നു, പരിസ്ഥിതിയാകുന്നു, നോവൽ തന്നെ ആകുന്നു. നൂറു പുറങ്ങളും വായിച്ചു തീരുമ്പോൾ മനസ്സിൽ തെളിഞ്ഞ വശേഷിക്കുന്നത്‌, സാങ്കേതിക പ്രയോഗത്തിൽ കഥയോ കഥാപാത്രങ്ങളോ സംഭവങ്ങളോ അല്ല,

ദേശമാണ്‌. തകഴിയും പൊറ്റക്കാടും ഒ വി വിജയനും മുട്ടത്തു വർക്കിയും നമ്മളിൽ ഒരാകാശം പോലെ നിറഞ്ഞു നിൽക്കുന്നത്‌, കടലും ഖസാക്കും, തെരുവും ഒക്കെ ആയിട്ടാണ്‌- “ പ്രകൃതിയുടെ വരദാനങ്ങൾ”. വിജയകുമാറും ഒരു ദേശത്തെ അനുഭവമാക്കുകയാണ്‌. ദേശത്തെ അനുഭവമാക്കുന്ന സർഗാത്മകതയുടെ സൂര്യ പ്രകാശത്തെ ഈ നോവലിൽ പല ഭാഗത്തും കാണാം.

“മങ്കാവുടിയിൽ ഇന്ന്‌ സൂര്യൻ കിഴക്കാണ്‌ ഉദിച്ചത്” എന്നു പറഞ്ഞാണ്‌. ദേശത്തിന്റെ അനാട്ടമിയിലേക്ക്‌ നോവലിസ്റ്റ്‌ വായനക്കാരെ കൊണ്ടു പോകുന്നത്‌. “ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ ദിക്കുകൾ വടക്കും തെക്കും പടിഞ്ഞാറും, ആകാശം മേലേയും”. ഇത്‌ വിപരീത പ്രത്യയങ്ങളുടെ ദിശാസൂചകങ്ങളാണ്‌. മങ്കാവുടിയുടെ ചരിത്രത്തിലേക്കാണ്‌ നാം കടക്കുന്നത്‌. വിദുരാനന്തര ദൃശ്യത്തിൽ മങ്കാവുടി കടലായിരുന്നിരിക്കാം. ജലം സാവധാനം ഉൾവലിഞ്ഞ്‌ തരിശു നിലമാകുന്നതും വനമാകുന്നതും അനന്തതയുടെ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ചരിത്രം. ഇന്ന്‌ ജനങ്ങള്‍ തിങ്ങിനിറഞ്ഞ്‌ നിവസിക്കുന്ന മങ്കാവുടി നഗരസഭയാണ്‌.

നഗരസഭ നിലകൊള്ളുന്നത്‌ വർത്തമാനത്തിലാണ്‌. കഥാ പരിസരത്തിന്റെ നേർത്ത ഊടും പാവും വേർതിരിക്കുമ്പോൾ മങ്കാവുടിയുടെ ചരിത്ര പുറങ്ങളിലേക്ക്‌ നോവലിസ്റ്റ്‌ കടന്നു ചെല്ലുന്നത്‌ കഥാപത്രങ്ങളുടെ പൂർവ്വകാല ചരിത്രം പറയുന്നതിനു വേണ്ടി മാത്രമല്ല,  ദേശത്തിന്റെ ഭൂമികയുമായി കഥാപാത്രങ്ങൾ എങ്ങനെ ബന്ധപ്പെട്ടരിക്കുന്നു; മണ്ണും വെള്ളവും- കാർഷിക സാംസ്‌കാരിക ചരിത്രത്തോട്‌ ചേർന്നു നിൽക്കുന്ന രക്തബന്ധത്തിന്റെ സൂക്ഷ്മ തലത്തെ, വായനക്കാരുടെ മുന്നിൽ നിറ പ്രകാശമാക്കുന്നതിന്‌ കൂടിയാണ്‌. ദേശത്തിനുള്ളിൽ
 “ഉപദേശ”ത്തെ സൂക്ഷിക്കുന്ന നോവലിസ്റ്റാണ്‌ വിജയകുമാർ. ഭൂമീ ശാസ്ത്രം സംബന്ധിച്ച അറിവ്‌ വേറിട്ടു നില്‍ക്കുന്ന കാഴ്ചപ്പാടിനെയാണ്‌തരുന്നത്‌.  ഭൂമിശാസ്ത്രത്തിനുള്ളിൽ സാമൂഹിക ശാസ്ത്രത്തിന്റെ പാവു നെയ്യുന്ന വായനാനുഭവം ഇന്നത്തെ നോവലുകളിൽ അത്യപൂർവ്വമാണ്‌.

ഒരകാലമൃതന്റെ സ്മരണികയുടെ ഉപരിതലത്തിൽ നിറഞ്ഞു നില്ക്കുന്നത്വർത്തമാന രാഷ്ട്രീയം തന്നെയാണ്‌. ഇത്സൈദ്ധാന്തികമല്ല, പ്രായോഗികമാണ്‌. തെളിച്ചു പറഞ്ഞാൽ തെരഞ്ഞെടുപ്പു രാഷ്ട്രീയം. തകഴിയും ദേവും ചെറുകാടും മൂല്യബോധത്തിന്റെ പ്രകാശന ഗോപുരത്തിൽ നിന്നു കൊണ്ടാണ്നോവലിൽ രാഷ്ട്രീയം കൈകാര്യം ചെയ്തത്‌, തോപ്പില്ഭാസി നാടകം എഴുതിയതും അങ്ങനെ തന്നെ. വി വിജയനും ആനന്ദും മറ്റും രാഷ്ട്രീയമെന്നന്ന സംജ്ഞയെ സമീപിച്ചത്ദാർശനിക തലത്തിലാണ്‌.

ണ്ടും വായനാ സമൂഹത്തിന്റെ അംഗീകാരം നേടി. വിജയന്റെ പൊളിറ്റിക്കൽ സറ്റയർ രേഖപ്പെടുത്താതെ പോകുന്നത്ചരിത്ര നിഷേധവുമാണ്‌.

മങ്കാവുടി കേരളത്തിന്റെ ക്രോസ്‌ സെക്ഷനാണ്‌. അധികാരം നിലനിർത്തുന്നതിനും നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കുന്നതിനും വേണ്ടി രൂപം കൊടുത്ത മുന്നണി രാഷ്ട്രീയത്തിന്റെ നെറി കേടുകളുടെ നേരറിവുകളിലേക്കാണ്‌ നോവൽ പ്രകാശം വീഴ്ത്തുന്നത്‌. അധികാരത്തിന്‌ ജന പിന്തുണ വേണം. നേരത്തെ നയ സമീപനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജനങ്ങളുടെ അംഗീകാരം ലഭിച്ചിരുന്നത്‌. നയങ്ങളുടെ സ്ഥാനത്ത്‌ മറ്റ്‌ ഘടങ്ങൾ ജനപിന്തുണക്കു വേണ്ടി അവതരിപ്പിക്കുന്ന ഇന്നത്തെ മുന്നണി രാഷ്‌ട്രീയ സംവീധാനത്തിനുള്ളിലെ നെറികേടുകളെ തുറന്നു പറയാന്‍ എഴുത്തുകാർ മടിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. നോവലിസ്റ്റ്‌ ഇക്കാര്യം നേരിട്ട്‌ പറയുന്നുണ്ട്‌.

അധികാരംഎന്ന പദത്തില്നിന്നാണ്ഒരകാലമൃതന്റെ സ്മരണിക വായിച്ചു തുടങ്ങേണ്ടത്‌, ചിന്തിക്കേണ്ടത്‌. അധികാരം എന്ന സുഖസമ്പന്ന സമൃദ്ധിയാണ്മുന്നണി രാഷ്ര്രീയം ജനങ്ങൾക്ക് നൽകുന്ന രാഷ്ട്രിയ നയം. ഇത് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നിടത്ത്ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക്ഇളക്കം തട്ടുന്നു. ഉളക്കമാണ്അകാലമൃതന്മാരെ സൃഷ്ടിക്കുന്നത്‌.

നമ്മുടെ ബോധത്തില്‍ ഉറച്ചുപോയ നോവൽ സങ്കല്‌പത്തെ മാറ്റി മറിക്കാനുള്ള ശ്രമം നോവലിസ്റ്റ്‌ നടത്തുന്നുണ്ട്‌. നായകനേയോ നായികയേയോ ചുറ്റിപ്പറ്റി ഒരു

കഥ നോവൽ നിർമ്മിതിക്ക്‌  ഉപയോഗിക്കുന്നില്ല. മാങ്കാവുടിയുടെ ചരിത്രത്തിലൂടെ കടന്നു വരുന്ന ഓരോ ജീവിതവും നായകസ്ഥാനത്ത്‌ വരാം. പ്രധാനപ്പെട്ടത്‌ എന്ന്‌ പറയാവുന്ന ആകാലമൃതൻ ദീർഘമായ മങ്കാവുടിയുടെ ചരിര്രത്തിലെ ഒരു മൈൽക്കുറ്റി മാത്രമാണ്‌. കഥാപാത്രമാണ്‌. കഥാപത്രം കേന്ദ്രസ്ഥാനത്തു വരാതെ കഥാപരിസരത്തെ (ദേശത്തെ) നായകസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു എന്നത്‌ അകാലമൃതന്റെ സ്മരണികയിലെ സവിശേഷതയാണ്‌. തകഴി,
മുകുന്ദൻ, വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള (അലിഗഡ്‌ എന്നഭൂമിക), പൊറ്റക്കാട്‌(അതിരാണിപ്പാടം) മലയാളത്തിന്റെ പഞ്ചപ്രതിഭകൾ ദേശം നായകസ്ഥാനത്തു വരുന്ന നോവലുകൾ എഴുതി വിജയിപ്പിച്ചവരാണ്‌. എന്നാൽ ദേശത്തോടൊത്ത്‌ ചാത്തനും ദാസനും രവിയും ശ്രീധരനും നായക സ്ഥാനത്ത്‌ വരുന്നുണ്ട്‌. ഇവിടെ മങ്കാവുടി എന്ന ദേശം കേന്ദ്രസ്ഥാനത്ത്‌ നിൽക്കുന്നു.

കഥയ്ക്കും നോവലിനും “കഥ’ വേണമെന്നില്ല. എഴുത്തുകാരനു പറയാനുള്ളത്‌ പ്രകൃതിയുടെ താളലയങ്ങളിലൂടെ പറയാം. വായന പൂർത്തിയാക്കി വായനക്കാരൻ ചിന്തിക്കുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌. കാഴ്ചപ്പാട്‌ വ്യക്തമാകുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചിട്ടുള്ളവർക്ക് ഞാൻ പറഞ്ഞു വരുന്നതിന്റെ ദാർശനിക തലം മനസ്സിലാകും. ഒരു നോവൽ വായിച്ചു തീർത്ത് ആസ്വാദനത്തിന്‌ ഉൾപ്രേരകമാകുന്ന ഭാവനയും ചിന്തയും കഴിഞ്ഞ്‌ കഥയും കഥാപാത്രങ്ങളും വിസ്മൃതിയിലായതിനു ശേഷം നമ്മുടെ ബോധത്തിൽ തെളിഞ്ഞു നില്‍ക്കുന്നതെന്തോ അതാണ്‌ നോവലിന്റെ പ്രമേയം. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്ര വായനാന്ത്യത്തിൽ നിന്നാണ്‌ പ്രമേയം രൂപം കൊള്ളുന്നത്‌. നവീകരണമാണ്‌ നോവൽ ലക്ഷ്യമാക്കുന്നതെങ്കിൽ വിജയകുമാർ അതിന്റെ സമഗ്രതക്ക്‌ അർഹനാണ്‌. വായനക്കാർക്ക് പൂരിപ്പിക്കാൻ ധാരാളം ശൂന്യതലങ്ങൽ ബോധപൂർവ്വം ഒഴിച്ചിടുന്ന രചനാ ശൈലി ഒരകാലമൃതനെ വരാൻ പോകുന്ന കാലത്തിന്റെ നോവലാക്കി മാറ്റുന്നു. ചിലർ ഇന്നലയുടെയും ഇന്നിന്റെയും നാളെയുടേയും നോവൽ എഴുതുന്നു. വിജയകുമാർ വരാൻ പോകുന്ന കാലത്തിന്റെ നോവൽ എഴുതുന്നു. ഇതിലെ സതീശനും പീറ്ററും വരാൻ പോകുന്ന കാലത്ത്‌ വളർന്നു പന്തലിക്കുന്ന കഥാപാത്രങ്ങളാണ്‌. പത്തോ ഇരുപതോ അതിലേറെ വർഷങ്ങൾക്കൊ ശേഷം ഈ നോവൽ വേറെ പലരും എഴുതും. തുടർച്ച വരാവുന്ന ഒരു നോവലാണ്‌ ഒരകാലമ്യന്റെ സ്മരണിക.

ആസ്വാദനത്തിനപ്പുറം വായിച്ചെടുത്താൽ, വായിച്ചെടുക്കാൻ ഒന്നുമില്ലാത്ത നോവലുകളുടെ പെരുപ്പത്തിൽ
ഒരകാലമൃതന്റെ
സ്മരണിക ഗൌരവമുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്നുണ്ട്‌. അതിനുള്ള ഉൾക്കരുത്ത്നോവലിനുണ്ട്‌. വായനയിൽ വേറിട്ട അനുഭവം തരാൻ ഒരകാലമൃതന്റെ സ്മരണികക്ക്കഴിയും.

പ്രസാ: ഇൻസൈറ്റ് പബ്ലിക്ക, വില ; 80രൂപ.@@@@@@




രണ്ടു വിധികൾ

* ശബരിമലയിൽ
ഏതു പ്രായത്തിലുള്ള സ്ത്രീകളെയും
പ്രവേശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീംകോടതിയുടെ ചരിത്രവിധി.ആർത്തവകാലത്ത്സ്ത്രീകളുടെക്ഷ്രേത്രപവേശനം വിലക്കുന്നതിന്‌
പിൻബലമേകുന്ന കേരള ഹിന്ദു പൊതു
ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ (ബി) വകുപ്പ്‌ റദ്ദാക്കി.

* വിവാഹേതര ലൈംഗികബന്ധം
ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497- വകുപ്പ്‌ സുപ്രിംകോടതിയുടെ ഭരണഘടനാ
ബെഞ്ച്‌ റദ്ദാക്കി.

മാറ്റങ്ങൾഅനിവാര്യമാണ്‌.ഇത് സ്ത്രീസ്വാതന്ത്ര്യാധിഷ്ഠിതമായ മാറ്റത്തിന്‌വഴിയൊരുക്കമാണ്. സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ളപുതിയചുവടുവയ്പ്പാണ്……ലോകംഅവസാനിക്കുമെന്നാണ്ദൈവവിശ്വാസികള്‍ കരുതുന്നതും, പറയുന്നവരുംപ്രചരിപ്പുക്കുന്നതും. ഇതിന്‌ മുമ്പും പല ആചാരങ്ങളും
മാറ്റപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രപ്രവേശന വിളമ്പരം, സതി
അനുഷ്ഠാനം, നരബലി, മൃഗബലി…… ലോകം അവസാനിച്ചില്ല.ഒരറിവുകളും അവസാനത്തേതെന്ന്‌
കരുതരുത്‌,ദൈവവിശ്വാസമായാലും,ശാസ്ത്രബോധമായാലും, യുക്തി ചിന്തയായാലും…..
ശിലാജീവിതം അവസാനത്തേതെന്ന്‌ വിശ്വസിച്ചിരുന്നെങ്കിൽ ഇന്നത്തെ
സാംസ്കാരികഅവസ്ഥയിലേക്ക്മനുഷ്യനെത്തുകില്ലായിരുന്നു.

അതുകൊണ്ട്‌ മാറ്റങ്ങൾ ഉണ്ടാകണം.




ഒടിയ൯ – നവോത്ഥാന ചിത്രം

ചിത്രം കാണാൻ പോകുന്നത്‌, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്ന്‌ വായിച്ച്‌ അറിഞ്ഞതിനു ശേഷമാണ്‌. വായിച്ച എഴുത്തുകളെല്ലാം സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ്‌ വന്നിട്ടുളളതായിരുന്നു. പരസ്യങ്ങള്‍ കണ്ട്‌ ഈഹാപോഹങ്ങൾ വച്ചുള്ള എഴുത്ത്‌. ചിത്രത്തിലുട നീളം കറുപ്പിന്റെയും വെളുപ്പിന്റെയും പോരാട്ടുങ്ങളാണ്‌ കാണാൻ കഴിഞ്ഞത്‌. ഇന്നത്തെ യുവതലമുറയുടെ മുന്നു തലമുറകൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ, വിരചിത ചരിത്രത്തിലില്ലാത്ത രാവുകളും പകലുകളും…

ഒടിയൻ മാണിക്കനെന്ന പകലും കരിമ്പന്‍ നായരെന്ന കറുപ്പും… മോഹൻലാലിന്റെയും
പ്രകാശ്രാജിന്റെയും പകർന്നാട്ടങ്ങൾ……

“ഒടി”
ആത്മീയവ്യാപാര-വിശ്വാസാധിഷ്ഠിതമായ ഒരു പ്രവര്‍ത്തനമാണ്‌…… അതിമാനുഷ ശക്തിയുണ്ടെന്ന്‌ സമൂഹത്തെ ധരിപ്പിച്ചിട്ട്‌ ചെയ്യുന്ന ചെപ്പടി വിദ്യ. ഒരാൾക്ക് വേണ്ടി മറ്റൊരാൾ ചെയ്യുമ്പോൾ ഇന്നത്തെ “ക്വട്ടേഷൾ” പണിക്ക്‌ തുല്യം….. യുക്തിക്കധിഷ്ഠിതമായിട്ട്‌ അതിൽ ഒരു കഴമ്പുമില്ലെങ്കിലും ഗുണമുണ്ടെന്നാണ്‌ വിശ്വാസികൾ പറയുന്നത്‌. അന്ധമായ ഒരു വിശ്വാസം. ഭൂരിപക്ഷവും ആ വിശ്വസക്കാരായതു കൊണ്ട്‌ പ്രമാണമായി തീർന്നു. ചാത്തൻ സേവ, മന്ത്രവാദം, കൂടോത്രം (ഗൂഡതന്ത്രം), തുടങ്ങിവകളെല്ലാം, ആ വിഭാഗത്തിൽ പെട്ടതു തന്നെ, ആഭിചാരം……. ശത്രുവിനെ നശിപ്പിക്കാൻ ഗോപ്യമായിട്ട്‌, ഇരുട്ടത്ത്‌ മാത്രം ചെയ്യുന്ന പ്രവർത്തി. ആ രീതിയിൽ നോക്കിയാലും ഇന്നത്തെ “ക്വട്ടേഷൻ” തന്നെ. പക്ഷെ, ആശിർവാദ്‌ സിനിമാസ്‌ നിർമ്മിച്ചിരിക്കുന്ന ഒടിയൻ നവോത്ഥാന പ്രവർത്തനമാകുന്നത്‌, “ഒടി’യെന്ന വസ്തുതയുടെ പിന്നാമ്പുറങ്ങൾ കുടി കാണിക്കുന്നതു കൊണ്ടാണ്‌. മാണിക്കൻ ഒടിനായി തീരുന്നതും പകർന്നാട്ട മാർഗ്ഗങ്ങളും വ്യക്തമാക്കുന്നു എന്നതിലാണ്‌……. പക്ഷെ, കൊട്ടിക്കലാശത്തിന്‌ – ക്ലൈമാക്സ്‌ – അതേ വരെ ചിത്രം പുലർത്തി പോന്ന കലാ മേന്മ നില നിർത്താൻ കഴിഞ്ഞില്ല. എന്നാലും “ഒടിയൻ” സിനിമ ഈ കാലഘട്ടത്തിന്റെ
ഒരു ആവശ്യമാണ്‌.

@@@@




മുല്ലപ്പെരിയാർ- പുതിയ അണക്കെല്ല മല പണിയുക

മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട്‌ ശാശ്വത പരിഹാരമല്ല. അതിന്‌ എത്ര വര്‍ഷത്തെ എഗ്രിമെന്റ്‌ വച്ചാലും. പുതിയ അണക്കെട്ടും വയസ്സായി കാലഹരണപ്പപെടും. ഇന്ന്‌ ലഭ്യമായിട്ടുള്ള സാങ്കേതിക അറിവുകളും ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചാലും ആയുസ്സ്‌ അമ്പത്‌-
അറുപത്‌. അല്ലെങ്കില്‍ ചത്തു ജീവിച്ചു നൂറുവര്‍ഷം തികച്ചാലും ഇന്നത്തെ പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും, ഇന്നത്തേതിനേക്കാള്‍ ബീഭത്സമായിട്ട്‌. കാരണം, അന്ന്‌ ജനങ്ങള്‍ അധികരിക്കുകയും ഭയതീക സ്വത്തുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നതുകൊണ്ട്‌.

അതിനാല്‍ അണക്കെട്ട്‌ പണിയുന്നതിനു പകരമായി ഒരു മല പണിയുക. നിലവിലുള്ള ഡാമിനെ എല്ലാവിധ ശക്തികളോടും കൂടി താങ്ങാനാവും വിധത്തില്‍.

വെറുമൊരു മലയല്ല, ഈടുറ്റ മരങ്ങള്‍ വച്ചു പിടിപ്പിച്ച്‌, കാട്ടുവള്ളികളും പുല്ലുകളും വളര്‍ത്തി ഇട രൂര്‍ന്നൊരു വനം വളര്‍ത്തിയെടുക്കുക. അതിനെ, മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവ ജാലങ്ങളുടേയും വാസ സ്ഥലമാക്കുക.

പുതിയ മല മുല്ലപ്പെരിയാറിനെ എന്നന്നേക്കുമായി വഴി മാറ്റിയൊഴുക്കും, അയല്‍ക്കാരനുമായുള്ള പ്രശ്നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരമാകും. മുല്ലപ്പെരിയാറിനെ മാത്രമല്ല, ഈര്‍ഭപധ്വം വലിക്കുന്ന എല്ലാ അണക്കെട്ടുകളെയും ഇങ്ങിനെ ബലപ്പെടുത്താവുന്നതാണ്‌, ബലപ്പെടുത്തേണ്ടതാണ്‌.




1. കാവും യക്ഷിയും

കാവുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താന്‍ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കാട്‌ വയ്പുകളാണ്‌, യക്ഷികള്‍ അതിന്റെ സംരക്ഷകരും.

കൃഷിക്കായിട്ട്‌ കാടുകള്‍ വെട്ടിത്തെളിച്ച്‌ മണ്ണ്‌ നിരപ്പാക്കു മ്പോള്‍ കാലാവ സ്ഥക്ക്‌ വൃതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, ശുദ്ധവായുവും ജലവും ആവശ്യത്തിന്‌ ഇല്ലാതെ വരുന്നുണ്ടെന്നും പൂര്‍വ്വികര്‍ കണ്ടറിഞ്ഞിരുന്നു. ഒരുക്കപ്പെട്ട കൃഷിയിടത്തിലെല്ലായിടത്തും ഉയറ്റുറവ്‌ കിട്ടത്തക്ക വിധത്തില്‍ മരങ്ങളും കാട്ടു ചോലകളും വച്ചു പിടിപ്പിച്ചാല്‍ ഒരു പരിധി വരെ പുരകങ്ങളാകുമെന്നും അറിഞ്ഞിരുന്നു. അങ്ങിനെ വച്ചു പിടിപ്പിക്കപ്പെട്ട കാടുകളാണ്‌ കാവുകള്‍.
ആ കാടു വയ്പുകളെ അവര്‍ ആരാധനയോടെ കാണുകയും, തങ്ങളുടെ ആരാധനാ മൂര്‍ത്തികളെ അവിടെ കുടിയിരുത്തുകയും ചെയ്തിരുന്നു. വായുവും ജലവും അഗ്നിയുമൊക്കെ ആയിരുന്നു അന്നത്തെ ആരാധനാ മൂര്‍ത്തികള്‍. അവര്‍ക്കെല്ലാം സാങ്കല്പീക ഇരിപ്പിടങ്ങള്‍, അല്ലെങ്കില്‍ കല്ലുകള്‍ ചെത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍ തന്നെ ഒരുക്കിയിരുന്നു.

പിന്നീടു വന്ന തലമുറ നിര്‍മ്മിച്ച കാടുകളിലെ ഈടുറ്റ മരങ്ങള്‍ മുറിച്ചെടുത്ത്‌ ഉപയോഗിക്കാന്‍ തുടങ്ങി. അതു വീണ്ടും (പകൃതിയുടെ അസന്തുലിതാവസ്ഥയിലേക്കേവുകയുള്ളൂവെന്നും, മനുഷ്യനു തന്നെ ഹാനിയാകുമെന്നും അറിഞ്ഞിരുന്നവര്‍, ദുര്‍മൂര്‍ത്തികളായ യക്ഷികളും കാവുകളില്‍ വസിക്കുന്നുണ്ടെന്നും,
അവരെ അലോരസപ്പെടുത്തിയാല്‍ പൈശാചികമായ മരണങ്ങള്‍ സംഭവിക്കു മെന്നും സമൂഹത്തെ ധരിപ്പിച്ചു.

പക്ഷെ, കാലങ്ങള്‍ കാവുകള്‍ക്കും യക്ഷികള്‍ക്കും ഒരുപാട്‌ വര്‍ണ്ണങ്ങളും വര്‍ണ്ണനകളും രൂപങ്ങളും ഭാവങ്ങളും കൊടുത്തു. പുതിയ, പുതിയ കഥകളും കോര്‍ത്തു കെട്ടി കൊടുത്തു.

പുതിയ കഥകളില്‍ ഒരു കാര്യം (പസ്ഥാവ്യം, യക്ഷികള്‍ അകാലത്തില്‍ ജീവി തത്തോടു വിട പറയേണ്ടി വന്നിട്ടുള്ള സ്ര്തീ (യുവതി)കളായിരുന്നു, പീഡിപ്പിക്കപ്പെട്ട്‌ കൊല ചെയ്യപ്പെടുക യുമായിരുന്നു.

പീഡകര്‍ ഇന്നത്തെപ്പോലെ അന്നും അധികാരം കയ്യാളുന്നവര്‍, സമ്പത്ത്‌ അട ക്കി വാഴുന്നവര്‍, അവരുടെ പിണിയാളുകള്‍ തന്നെയായിരുന്നു. അവര്‍ തന്നെയാണ്‌ പുതിയ കഥകള്‍ പറഞ്ഞു പരത്തിയിരുന്നതും, അവരുടെ അടങ്ങാത്ത മോഹങ്ങളുടേയും വിഭ്രമങ്ങളുടേയും കഥകള്‍.

“അസമയം എന്ന കഥയും (പകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നതിന്റേയും ജീവനെ നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്നതി ന്റേയും സത്യാവസ്ഥയാണ്‌ അറിയിക്കുന്നത്‌. അതിനോട്‌ പ്രതികരിക്കുന്ന യക്ഷി സമൂഹത്തില്‍ ബാക്കി നില്‍ക്കുന്ന നന്മയാണ്‌, മനുഷ്യത്വമാണ്‌.

എങ്കില്‍, അവള്‍ നമ്മുടെ കാടുകളെ വെട്ടി നശിപ്പിക്കുന്ന, മലകളെ പൊടിച്ചെടുത്ത്‌ പാടങ്ങളില്‍ നിക്ഷേപിക്കുന്ന, ബാലികമാരെ പീഡിപ്പിക്കുന്ന ദുഷ്ടമനസ്സുകളില്‍ വിഭ്രമ താണ്‌ഡ വമാടട്ടെ……

എന്താകിലും “അസമയം എന്ന കഥ നമ്മെ മോഹിപ്പിക്കുകയും വിസ്മയിപ്പി ക്കുകയും വിര്രമിപ്പിക്കു കയും ചെയ്യുമെന്നത്‌ സത്യം.

(ശരീ. ഒ.എം.യൂസഫിന്റെ “അസമയം” എന്ന കഥക്ക്‌ എഴുതിയ ആമുഖം.