ആരാണ്‌ ഹിന്ദു?

(വ്യത്യസ്തമായൊരു വീക്ഷണം) വിജയകുമാര്‍ കളരിക്കല്‍ “ഇന്ത്യ’ യെന്ന്‌ പാശ്ചാത്യര്‍ വിളിച്ച ഭാരതത്തിന്‌ ഹിന്ദുസ്ഥാന്‍ എന്നും നാമമുണ്ട്‌. ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുക്കളുടെ സ്ഥാനം,അധിവാസഗേഹം. ഹിന്ദുവെന്നാല്‍ സിന്ധു, സിന്ധു നദിക്കരയില്‍ താമസിച്ചിരുന്നവരെ സിന്ധുക്കള്‍ എന്ന്‌ വിളിച്ചുതുടങ്ങുകയും, സിന്ധു പിന്നീട്‌ ഹിന്ദുവാകുകയും ചെയ്തു.ഭാരത ഉപഭൂഖണ്‍ഡ്മമാകെ ‘ഇന്ത്യ’ യെന്ന നാമത്തില്‍ ഏകോപിയ്ക്കപ്പെട്ടപ്പോള്‍ ഹിന്ദുക്കള്‍ ഇന്ത്യയിലെല്ലായിടത്തും വസിക്കുന്നവരായി. അതില്‍ സിന്ധുവിന്റെ താഴ്വാരത്തില്‍ പാര്‍ത്തിരുന്നവരും, മലമുകളിലും, മലഞ്ചെരുവുകളിലും, സമതലങ്ങളിലും അധിവസിച്ചിരുന്നവരും, ആര്യന്മാരും, അനാര്യന്മാരും, ദ്രാവിഷ്മരും, ആദിവാസികളും, വിദേശികളും, ശൈശവരും, …