Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം അഞ്ച്

സുദേവിന്‍റെ മനസ്സ് പാകമായിട്ടില്ലായെന്നാണ് നിവേദിതക്ക് തോന്നിയത്.  നിവേദിതയുടെ ഫോണ്‍ നമ്പര്‍ അവന്‍ ആവശ്യമില്ലെന്നു പറഞ്ഞിട്ടും, അവള്‍ നിര്‍ബ്ബന്ധിച്ചതിന്‍റെ പേരില്‍ മാത്രമാണ് മൊബൈലില്‍ സേവ് ചെയ്തത്.  അന്നവള്‍ പറയുക കൂടി ചെയ്തിരുന്നു സാര്‍ അങ്ങേക്ക് വേണ്ടെങ്കിലും എനിക്ക് വേണ്ടിവരുമെന്ന്. ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചിട്ടില്ല, ഇനി വായിക്കും, അപ്പോള്‍ സംശയങ്ങള്‍ ഉണ്ടാകാം,  അല്ലെങ്കില്‍ അങ്ങയുടെ കഥകളില്‍ നിന്ന് എന്തെങ്കിലും ഒരാശയം, ഒരു കഥാപാത്രം എനിക്ക് എടുക്കേണ്ടി വന്നാല്‍ സാറിനോട് അനുവാദം ചോദിക്കാനെങ്കിലും.  അപ്പോള്‍ സുദേവിന്‍റെ മുഖത്തുണ്ടായ ഭാവം, കര്‍ക്കശമായ ആ നോട്ടം ഇപ്പോഴും നിവേദിതയുടെ മനക്കണ്ണില്‍ വ്യക്തതയോടെയുണ്ട്.  അവള്‍ അവന്‍റെ കഥകള്‍ വായിച്ചു. പക്ഷെ, അതിന്‍റെ പേരില്‍ ഒരിക്കലും വിളിച്ചില്ല.  വിളിച്ചാല്‍ അവന്‍റെ ചിന്ത എതിര്‍ ദിശയിലേക്കാണ് പോകുന്നതെങ്കില്‍ ഫലം ഉദ്ദേശിക്കുന്നതിന് വിപരീതമാകുമെന്നവള്‍ ഭയന്നു.  അതുകൊണ്ടു മാത്രം.  എങ്കിലും അവള്‍ ഒരിക്കല്‍  വിളിച്ചു.  ഡോ. ലാസറലിരാജയുടെ കഥ കേട്ടെഴുതാന്‍ സുദേവിനെ തെരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍, അഭിനന്ദിക്കുകയും ചെയ്തു.  അഭിനന്ദനത്തിന് അവന്‍ നന്ദി പറഞ്ഞില്ല.  നിവേദിത ഇപ്പോഴും ഓര്‍മ്മിക്കുന്നു, അവന്‍ ഔപചാരികതയുടെ പേരില്‍ പോലും ഒരു നല്ല വാക്കു പറഞ്ഞില്ല.  എന്തോ ഒന്നു രണ്ടു വാക്കുകല്‍ മാത്രം, വാക്കുകളെ പൊതിഞ്ഞ് ഈര്‍ഷ്യതയും ഉണ്ടായിരുന്നു.  അവള്‍ ഏറെ ഇഷ്ടപ്പെടുന്ന പഴബോളിയെ പൊതിഞ്ഞ്, പിഴിഞ്ഞ് ഊറ്റിക്കളയാന്‍ പാകത്തിന് എണ്ണയിരിക്കുന്നതുപോലെ.

       ഇന്നലെ സുദേവ് നിവേദിതയെ വിളിക്കുകയായിരുന്നു.  എനിക്കൊന്നു കാണണം.  അവള്‍ പറഞ്ഞു ഞാന്‍ വ്യവസായ നഗരത്തിലുണ്ട്, ഒരു രണ്ടാം തരം പത്രത്തിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍. ഉച്ചകഴിഞ്ഞാണ് പണി തുടങ്ങുന്നത്, രാവിലെ പത്തിനു ശേഷം നഗരത്തിലെ ഏതെങ്കിലും റെസ്റ്റോറന്‍റില്‍ കാണുന്നതിന് കഴിയും.  എവിടെ, എങ്ങിനെ, എപ്പോള്‍ കാണാമെന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനായിട്ട് അവള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

       വില കൂടിയ റെസ്റ്റോറന്‍റ് തന്നെയാണ് തെരഞ്ഞടുത്തത്. ശീതീകരിച്ച ബാറും വ്യത്യസ്ത പുലര്‍ത്തുന്ന റസ്റ്റോറന്‍റും വളരെയേറെ മുറികളുമുള്ള നക്ഷത്ര ഹോട്ടല്‍.  പറഞ്ഞതിലും നേരത്തെ എത്തി സുദേവ് നിവേദിതയെ കാത്തു നിന്നിരുന്നു.  മാന്യമായ വേഷത്തില്‍ തന്നെ. ആദ്യ കാഴ്ചയില്‍ തന്നെ നിവേദിതക്ക് ഇഷ്ടമായി, ഇന്‍റര്‍വ്യുവിന് കണ്ട ആളല്ലാതായിരിക്കുന്നു. ലാസറലിരാജ വാങ്ങി കൊടുത്ത വസ്ത്രങ്ങളില്‍, ലാസറിടത്തെ എട്ടോ പത്തോ ദിവസം തങ്ങിയതിന്‍റെ വ്യത്യസ്തതകളുമായിട്ട്.  ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മുഖത്ത് അധികമായ സന്തോഷത്തില്‍ വിരിഞ്ഞ മന്ദഹാസവുമായി നിവേദിത ഗുഡ് മോര്‍ണിംഗ് പറഞ്ഞു.  സന്തോഷം ഒട്ടും ചോരാതെ തന്നെ സുദേവ് പ്രതിവന്ദനം ചെയ്തു. നിവേദിതക്ക് കുളിര്‍ത്തു.

       റസ്റ്റോറന്‍റിലേക്ക് അവര്‍ തൊട്ടുതൊട്ടു നടക്കുമ്പോള്‍ അവന്‍റെ അറിവില്ലായ്മ, നല്ല റെസ്റ്റോറന്‍റില്‍ സൂക്ഷിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ചുള്ള ധാരണക്കുറവ് അനുഭവപ്പെട്ടു.  അവന്‍റെ കുറവുകളെ മറ്റുള്ളവരുടെ മുന്നില്‍ മറച്ചു വക്കാന്‍ അവള്‍ ഒരടി മുന്നില്‍ കയറി നടന്നു.  മുറ്റത്തു വന്ന വെയിലില്‍ നിന്നേറ്റ ചൂട,് ഗ്ലാസില്‍ കറുത്ത ഫിലീം ഒട്ടിച്ച, ശീതീകരിച്ച മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ കുറഞ്ഞു. റെസ്റ്റോറന്‍റ് തിരക്കിലേക്ക് പോകുന്നതേയുള്ളൂ. അത്ര സമയമേ ആയിട്ടുള്ളൂ, നേരം പുലര്‍ന്നിട്ട്.  ഒഴിഞ്ഞ കോണില്‍ തന്നെ അവര്‍ അഭിമുഖമായിരുന്നു.  അവളുടെ മനസ്സ് പ്രശാന്തമായി, ഉന്മേഷം കൊണ്ടു തുടങ്ങിയിരിക്കുന്നു.  അവനിലും വ്യക്തമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അവള്‍ അറിയുന്നുണ്ട്. മെനു നോക്കി വളരെ വിലകുറഞ്ഞ ഓര്‍ഡര്‍ കൊടുത്ത അവള്‍ ചോദിച്ചു.

       സാര്‍ ഞാനെന്താണ് ചെയ്യു തരേണ്ടത്…?

       സുദേവ് ഒന്നും പറഞ്ഞില്ല.  വെറുതെ കറുത്ത ഫിലീം ഒട്ടിച്ച ഗ്ലാസ്  വഴി പുറത്തേക്ക് നോക്കിയിരുന്നു.  അവന്‍റെ മനസ്സും കണ്ണുകളും ശൂന്യമാണെന്ന് നിവേദിത അറിയുന്നു.  അവള്‍ ഒന്നു മന്ദഹസിച്ചു.  വീണ്ടും അവള്‍ ഓര്‍മ്മിച്ചു.  അവന്‍റെ മനസ്സ് ഇപ്പോഴും കൗമാരും വിട്ടിട്ടില്ലെന്ന്. അവളും പുറത്തേക്ക് നോക്കിയിരുന്നു.

       സാധാരണ  ഹോട്ടലിന് മുന്നില്‍ കാണാന്‍ കിട്ടാത്തതും, അവിടെ ശ്രദ്ധയോടെ പരിപാലിക്കുന്നതുമായ ഒരു പൂന്തോട്ടമുണ്ട്.  അവിടത്തെ അംഗങ്ങളില്‍ ആരും അധികമായി വളരുകയോ തളരുകയോ ചെയ്തിട്ടില്ല.  അറിവുള്ള ഒരാളുടെ കണ്ണുകള്‍ സദാ അവരെ കാണുകയും ക്രമപ്പെടുത്തുകയും പരിപാലിക്കുയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്‍റെ ലക്ഷണമാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ ആരെയും കാണാനില്ല.  അംഗങ്ങളുടെ ചിരിയും കളിയും മാത്രം.  ഇളം വെയിലില്‍ എല്ലാവരും തന്നെ സന്തുഷ്ടരാണ്.  ഒരു പനിനീര്‍ ദളത്തില്‍ കൊഴിയാതെ നിന്ന നീര്‍കണത്തില്‍ വെയില്‍ തട്ടി സ്പതവര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നത് വ്യക്തമായികാണാം.  നിവേദിതക്ക് അതിനെ ഒന്ന് താലോലിക്കണമെന്നും ഒരു ഉമ്മ കൊടുക്കണമെന്നും തോന്നിപ്പോയി.  ആ ചിന്ത അവളിലെ വികാര തന്ത്രികളില്‍ ഒന്നു തട്ടി.  അവളുണര്‍ന്ന്, ഒന്നു ഞെട്ടി.  എങ്കിലും പനിനീര്‍മലരില്‍ നിന്നും കണ്ണുകളെ റസ്റ്റോറന്‍റിലേക്ക് കൊണ്ടു വന്നില്ല.  അതു കൊണ്ട് അവള്‍ക്ക് ഒരു കാഴച കൂടി കിട്ടി. ബെല്‍റ്റില്ലാത്ത, ഒട്ടിയ വയറും, പീള കെട്ടിയകണ്ണുകളും യഥാര്‍ത്ഥ നായയുടെ മണവുമായി ഒരു നാടന്‍ ഗെയിറ്റ് കടന്ന് വരികയും അവള്‍ കണ്ടുകൊണ്ടിരിന്ന പനിനീര്‍ ചെടിയില്‍ അവന്‍റെ വഴിയടയാളം രേഖപ്പെടുത്തുകയും ചെയ്തു.  പനിനീര്‍ ദളത്തില്‍ തങ്ങി നിന്നിരുന്ന നീര്‍ക്കണം അവന്‍റെ നിക്ഷേപത്തോടു കൂടി നിലത്തേക്ക് വീണു. സപ്തവര്‍ണ്ണങ്ങളും അപ്രത്യക്ഷമായി.  എവിടെ നിന്നോ തോട്ടക്കാരന്‍ പെട്ടന്ന് ഓടി വന്നു.  അയാള്‍ കൈയ്യില്‍ കരുതിയിരുന്ന കല്‍ച്ചീളു കൊണ്ട് പട്ടിയെ എറിഞ്ഞു.  പട്ടിയുടെ പിന്‍ കാലില്‍ തന്നെ കൊണ്ടിട്ടാകാം څപൈچയെന്ന് കരഞ്ഞ് ഓടി ഗെയിറ്റിനടുത്തെത്തി തിരിഞ്ഞു നിന്നു.  ഗെയിറ്റിനടുത്തെത്തിയപ്പോഴേക്കും വേദന അടങ്ങിയിട്ടുണ്ടാകും,  പിന്നെ മുരണ്ടു. മുരള്‍ച്ച വൃത്തിയായ രണ്ടു മൂന്നു മലയാള തെറിവാക്കുകളായി ഉയര്‍ന്ന് ഹിന്ദിക്കാരനായ തോട്ടകാരനെ അഭിഷേകം ചെയ്തു.  വീണ്ടും അയാള്‍ കല്ലെടുത്തപ്പോള്‍ പുറത്തേക്ക് ഓടിയകന്നു.

       ടേബളില്‍ ഭക്ഷണം നിരന്നു.  ഇഡ്ഡലി, ചട്ടിണി, ഉള്ളി സാമ്പാറ്, ചായ, ചെറിയ ചൂടുള്ള കരിങ്ങാലിയിട്ട വെള്ളം.

       സാര്‍…. സാറിതേവരെ ഒന്നും സംസാരിക്കുകയോ… വ്യക്തമായിട്ടെന്തെങ്കിലും ചിന്തിക്കുകയോ… എന്തിന് എന്‍റെ മുഖത്ത് ഒന്നു നോക്കുക പോലുമോ ചെയ്തിട്ടില്ല, വെറുമൊരു കൗമാര പ്രായക്കാരനെപ്പോലെ ഇരിക്കുന്നു…..

       സുദേവ് ഇളിഭ്യനായിപ്പോയി.  ആ ജാള്യത മറയ്ക്കാനായി അവളുടെ മുഖത്തു നോക്കയിരുന്നു.  അത് ഏതാണ്ട് ഒരു പ്രണയക്കാരനെപ്പോലെ തന്നെയായി.  അവന്‍ അറിഞ്ഞു കൊണ്ട് ചെയ്തതല്ല.  അതവള്‍ക്ക് മനസ്സിലാകുകയും സുദേവിനോട് പറയുകയും ചെയ്തു.

       ഇപ്പോള്‍ സാറ് പ്രണയം തലക്കു പിടിച്ചൊരു കൗമാരക്കാരനെപ്പോലെയാണ് എന്നെ നോക്കുന്നത്. അത് നല്ലതല്ല. നമ്മള്‍ അങ്ങിനെയിവിടെ എത്തിയതല്ല.  വളരെ വേണ്ടപ്പെട്ട, സീരിയസ്സായ എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു വരുത്തിയതാണ്.  ഒന്നും പറയാനാകാതെ തരിച്ചിരിക്കുന്നത് സാറാണ്.  ഞാന്‍ തികഞ്ഞ വിവേകത്തോടെയാണിരിക്കുന്നത.്  ഒന്നും പറയുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കുകയെങ്കിലും ചെയ്യണം.  നമ്മളെക്കാത്ത് ഇഡ്ഡിലിയും ചട്ടിണിയും കാപ്പിയും  ഇരിപ്പ് തുടങ്ങിയിട്ട് സമയം കുറേയായി.  വേറെ ഏതെങ്കിലും ഹോട്ടലിലായിരുന്നെങ്കില്‍ കുറഞ്ഞത് ഒരു ഈച്ചയെങ്കിലും കാപ്പിയില്‍ ചാടി ആത്മഹത്യ ചെയ്തേനെ…

       അവന്‍ വല്ലാതെയായി.  ചുറ്റു പാടും വീക്ഷിച്ചു.  ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല.  റസ്റ്റോറന്‍റില്‍ തിരക്കില്ല.  ഉള്ളവര്‍ക്കൊന്നും അവരെ നോക്കാന്‍ സമയവുമില്ലെന്ന് സുദേവ് ചിന്തിച്ചു.

       ശരിയാണ്,  പക്ഷെ, ഒരു കൗമാരക്കാരന്‍റെ മാനസ്സികാവസ്ഥയിലല്ല ഞാന്‍.  ജീവിതത്തില്‍ ഇതിന് മുമ്പ് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ഒരു പെണ്‍കുട്ടിയോട് പറയാന്‍ കൊള്ളാവുന്ന വിഷയമാണോ എനിക്ക് പറയാനുള്ളതെന്ന ചിന്തയിലാണ്.  കൊള്ളില്ലാത്തതാണെന്നു തന്നെയാണ് എനിക്ക് തോന്നത്. പക്ഷെ, പറയാതിരിക്കാനും അഭിപ്രായം അറിയാതിരിക്കാനും ആകാത്ത സ്ഥിതിയാലായിരിക്കുന്നു.  മറ്റാരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ അങ്ങിനെ ഒരാള്‍ എനിക്കില്ല.  ഏതായാലും നമ്മള്‍ ഭക്ഷണം കഴിക്കുകയാണ്.

       അവള്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കുകയും  രണ്ടു പേരും ഒരേ സമയം തന്നെ കഴിച്ചു തുടങ്ങുകയും ചെയ്തു.  എന്താകിലും അവനു പറായാനുള്ളത് പറഞ്ഞു തുടങ്ങി. ആദ്യത്തേത് ഒന്നു രണ്ടു ചോദ്യങ്ങളായിരുന്നു. സുദേവ് ചോദിച്ചു.

       നിവേദിതക്ക് സ്ത്രീയെ ശരിക്കും അറിയുമോ…. പുരുഷനെ അറിയുമോ….?

       അങ്കലാപ്പുണ്ടാക്കുന്ന ചോദ്യങ്ങള്‍, അവളില്‍ അങ്കലാപ്പുണ്ടാക്കുകതന്നെ ചെയ്തു. കൈയ്യില്‍ ഒരു കഷണം ഇഡ്ഡലിയെടുത്ത് വായോടടുപ്പിച്ച്, വായ തുറന്ന് അതിനെ സ്വീകരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ചോദ്യം.  അതുകൊണ്ട് അടുത്ത നിമിഷം അവള്‍ അതേപോലെ തന്നെ വായ തുറന്ന്, കൈ ഇഡ്ഡലിയുമായി വായ്ക്കടുത്ത് എത്തിയും നിശ്ചലമായി നിന്നു.  ഒരു നിമിഷം അങ്കലാപ്പിന്‍റെ വികാരങ്ങളുമായിട്ട് മുഖവും.  അവന്‍ ഉദ്ദേശിക്കുന്നത് അവള്‍ക്ക് മനസ്സിലായില്ലെന്ന് സുദേവിന് തോന്നി.  അവന്‍ പറഞ്ഞു.

       ആത്മകഥയെഴുത്ത് ഇതേവരെ ഒന്നുമായിട്ടില്ല. അതിനുള്ള സംസാരങ്ങളും വായനകളും നടക്കുന്നതേയുള്ളൂ. ആത്മകഥയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണകളുണ്ടെന്നു തോന്നുന്നു.  അതല്ല ഇപ്പോഴത്തെ പ്രശ്നം. ഷാഹിനയും ഹണിയും എന്‍റെ സൈറ്റിലെ കഥകള്‍ വായിച്ചു തുടങ്ങിയെന്നും മറ്റും പറഞ്ഞതിന്‍റെ കൂടെ ഷാഹിന എന്നോടു ചോദിച്ചു താങ്കള്‍ക്ക് സ്ത്രീയെ അറിയുമോ, സെക്സ് ശരിക്ക് അറിയുമോ എന്ന്. യഥാര്‍ത്ഥത്തില്‍ എനിക്കത് രണ്ടും നന്നായറിയില്ല.  നിവേദിതക്ക് അറിയുന്നത് എനിക്ക് പകര്‍ന്നു തരാനാകുമോ….?

       നിവേദിത, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു, അവനും.  എങ്കിലും, അവളില്‍ നിന്നും അങ്കലാപ്പ് വിട്ടകലാതെ തുടര്‍ന്നു.  പിന്നീട് അവന്‍റെ മുഖത്തേക്ക് നോക്കിയതേയില്ല.  അവര്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈകള്‍ വൃത്തിയാക്കി വീണ്ടും ആ ടേബിളില്‍ തന്നെയെത്തി.

       വെയിറ്റര്‍ വന്ന് ടേബിള്‍ വൃത്തിയാക്കി, സുദേവ് ബില്ലു കൈപ്പറ്റി, പണം കൊടുത്ത്, പണമടച്ച് അയാള്‍ തിരികെ വന്ന്, കിട്ടിയ ടിപ്പുമായി പോയിക്കഴിഞ്ഞിട്ടും അവര്‍ ആ ടേബിള്‍ വിട്ടു പോയില്ല.  സുദേവ് ഇതേവരെ ലാസറിടത്തില്‍ ജീവിച്ചതിന്‍റെ അനുഭവങ്ങള്‍ പറഞ്ഞു.  ഉച്ചഭക്ഷണവും കഴിച്ചു.  റസ്റ്റോറന്‍റില്‍ തിരക്കേറി കഴിഞ്ഞു.  എന്നിട്ടും അവരാ ടേബിള്‍ വിട്ടില്ല.

       ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്, വായിച്ചു കഴിഞ്ഞ കഥകളെകുറിച്ച് എനിക്ക് തോന്നിയ അഭിപ്രായം, ചില കാര്യങ്ങളില്‍ ഉള്ള വീക്ഷണങ്ങള്‍ വികലമാണെന്നുള്ളതാണ്.  അങ്ങിനെയൊരു വികല വീക്ഷണം സ്ത്രീകളെക്കുറിച്ച്, പ്രത്യേകിച്ച് സെക്സിനെ കുറിച്ച് സൃഷ്ടിക്കുന്നുണ്ടെന്ന് ചില കഥകളില്‍ നിന്നും ഗ്രഹിക്കാനാകും.  അത് ഷാഹിന കണ്ടിട്ടുണ്ടാകാം. എനിക്ക് സാത്രീയെന്താണെന്ന്, സ്ത്രീ ആയതു കൊണ്ടുള്ള അറിവുണ്ട്. സെക്സെന്തെന്ന് അനുഭവമില്ല.  പക്ഷെ, അറിയാനായി, അറിയാന്‍ മാത്രമായിട്ട് ഫിലിമുകള്‍ കണ്ടിട്ടുണ്ട്.  ആ അറിവ്  സാറിനും നേടാവുന്നതാണ്.  സാറിന് ഓര്‍മ്മയുണ്ടോ നമ്മളിവിടെ വന്നിട്ട് ആറു മണിക്കൂറുകളാവുകയാണ്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞു.  ഇപ്പോള്‍ ചായക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്.  എനിക്ക് ഒരു മണിക്ക് ഡ്യൂട്ടിയില്‍ കയറേണ്ടതായിരുന്നു.  വിളിച്ചു പറഞ്ഞ് ഇന്ന് ലീവാക്കി.  സാറിതൊക്കെ ശ്രദ്ധിച്ചുവോ…?

       ഇല്ല, ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് അപ്പോഴാണ് അവനറിയുന്നത്.

       സാറ് ചുറ്റുപാടുകളെ ശ്രദ്ധിക്കുന്നതില്‍ വിമുഖനായിട്ടാണ് എനിക്ക് തോന്നിയത്, ഈ ആറു മണിക്കൂറായിട്ടും, ഞാന്‍ സാറിനെ ശ്രദ്ധിക്കുകയായിരുന്നു.  അങ്ങയുടെ തുറന്ന ചോദ്യങ്ങള്‍ എനിക്കിഷ്ടമായി.  എന്നാല്‍ ഈ റെസ്റ്റോറന്‍റില്‍ മൂന്ന് ജോഡി കമിതാക്കളുണ്ട്, വ്യത്യസ്തരായ മുന്നു ജോഡികള്‍ അവരെ കണ്ടെത്താന്‍ സാറിന് കഴിയുമോ…?

       നിവേദിതയുടെ സംസാരം, പരീക്ഷണം സുദേവിന് സുഖിച്ചു.  അവളുടെ കണ്ടെത്തലുകളെ  അംഗീകരിക്കുകയും ചെയ്തു.  ഇപ്പോള്‍ അവളോട് ആരാധന തോന്നുന്നു.

       അവന്‍ റസ്റ്റോറന്‍റിലെ തിരക്കിനിടയില്‍ ആ മൂന്നു കമിതാക്കളെ തേടി നടന്നു.  ഒരു ജോഡിയെ കണ്ടത്താന്‍ പാടു പെടേണ്ടി വന്നില്ല.  വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയിലെത്തി കൂട്ടു ജീവിതത്തിലേക്ക്  ഏതു നേരത്തും കയറാനായി നില്‍ക്കുന്നവരാണ്, അവര്‍.  അവര്‍ക്കതിന്‍റെ പക്വതയും പാകതയും വന്നിട്ടിട്ടുണ്ട്.  നിവേദിത അംഗീകരിച്ചു.

       മറ്റു രണ്ട ജോഡികള്‍…?

       വൈകിട്ട്, കഴിക്കേണ്ടുന്ന ചായയും അവര്‍ കഴിച്ചു കഴിഞ്ഞു പറയേണ്ടതും ചോദിക്കേണ്ടതും തല്‍ക്കാലം അറിയേണ്ടതും ഏതാണ്ട് ആയിക്കഴിഞ്ഞു എന്ന് സുദേവിന് തോന്നി.  ഇനിയും രണ്ടു കമിതാക്കളെ കൂടി അന്വേഷിച്ചു കണ്ടെത്തനുള്ള ക്ഷമ അവനില്ലാതെപോയി.

       നിവേദിത അവന് കാണിച്ചു കൊടുത്തു.  അതൊരു ഫാമിലിയാരുന്നു.  നാലു പേര്‍ക്കിരിക്കാവുന്ന ടേബിളില്‍, ചെറുപ്പക്കാരായ ഭാര്യയും ഭര്‍ത്താവും മകളും ഒരു യുവാവും.  ഭാര്യയായ ചെറുപ്പക്കാരിയുടേയും കുടുംബ സ്നേഹിതനായ യുവാവിന്‍റേയും മുഖങ്ങള്‍, തീര്‍ച്ചായായും അത് കമിതാക്കളുടേതു തന്നെ.  ചെറുപ്പക്കാരനായ ഭര്‍ത്താവ് ഒന്നും അറിയാതെ, കാണാതെ ഭക്ഷണം കഴിക്കുമ്പോള്‍ ഭാര്യയും കാമുകനും സ്പര്‍ശനത്തിന്‍റെ അറിവുകള്‍ കൂടി നുകരുന്നു…..അവളുടെ വെളുത്ത, കടഞ്ഞെടുത്തതുപോലുള്ള പാദങ്ങളെ അവന്‍റെ ചുവന്ന വൃത്തിയുള്ള പാദങ്ങള്‍ കവര്‍ന്നു കൊണ്ട്…….

       അടുത്ത ജോഡി, സുദേവിനും, നിവേദിതക്കും അടുത്തിരുന്ന പുരുഷ പ്രണയിനികളാണ്.  അതിലൊരാള്‍ക്ക് ക്ലീന്‍ ഷേവ് ചെയ്ത് മിനുക്കിയ മുഖവും ചുവന്ന ചുണ്ടുകളും, നീണ്ട കണ്ണുകളുമാണ്…..

***

       ലാസറലി രാജയുടെ വാസസ്ഥലത്തിന്‍റെ മൂന്നാമതു നിലയില്‍ കിഴക്കോട്ടുള്ള ബാല്‍ക്കണിയിലാണ്  അന്നത്തെ കഥ പറച്ചില്‍. ബാല്‍ക്കണി വിശാലമാണ്.  തറയില്‍ ഇറ്റാലിയന്‍ മാര്‍ബിളാണ് വിരിച്ചിരിക്കുന്നത്.  പ്രധാന കെട്ടിടത്തില്‍ നിന്നും മുന്നോട്ടു തള്ളി നില്‍ക്കുന്ന ബാല്‍ക്കണിയ്ക്ക് മൂന്നു വശങ്ങളിലും പാരപ്പറ്റുകള്‍ ഇരിപ്പിടം പോലെ ഒരുക്കിയിരിക്കുന്നു. തേക്കില്‍ കൊത്തു വേലകള്‍ ചെയ്ത കൈവരികളാണ്.  ഇരിപ്പിടം കറുത്ത ഗ്രാനൈറ്റാണ്.  ചൈനീസ് സെറ്റികളാണ് മറ്റിരിപ്പിടങ്ങള്‍.  സഞ്ചരിക്കുന്നൊരു ബാറും അവിടെ ഒരുക്കിയിട്ടുണ്ട്.  വൈവിധ്യമാര്‍ന്ന പാനീയങ്ങളും അനുഭക്ഷണങ്ങളും.  പാനീയങ്ങളും ഭക്ഷണങ്ങളും വൈവിധ്യതയില്‍ അധികമാര്‍ന്ന അളവില്‍ കണ്ടപ്പോള്‍ സുദേവിന് അത്ഭുതം തോന്നി.

       ലാസറലി കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ അത്ഭുതം അസ്ഥാനത്താണെന് മനസ്സിലായി.  ഭാര്യ, മക്കള്‍, മരുമക്കള്‍ സുദേവിന് അപരിചിതരായ രണ്ടു പേര്‍ കൂടി കഥ കേള്‍ക്കാനെത്തി.  അവരെല്ലാം വിശിഷ്ട വസ്ത്രങ്ങളിലും അണിഞ്ഞൊരുങ്ങിയുമാണെത്തിയിരിക്കുന്നത്.  എന്തോ ആഘോഷത്തില്‍ പങ്കെടുക്കും പോലെ.  സുദേവ് അപ്പോള്‍ ചിന്തിച്ചത് സമ്പന്നര്‍ ഭക്ഷണം കഴിക്കുന്നതിനും, മദ്യപാനത്തിനും ഓരോ ആഘോഷങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുകയാണെന്നാണ്.  ഇതു മാത്രമല്ല.  എല്ലാ ആഘോഷങ്ങളും ഉണ്ടയിരിക്കുന്നത് അല്ലെങ്കില്‍ ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന്‍റെ സന്തോഷത്തിനു വേണ്ടിയാണെന്ന്…. മനുഷ്യന്‍റെ അമിതമായ സുഖാസക്തി തന്നെ എല്ലാറ്റിനും കാരണം.

       ബാല്‍ക്കണിയില്‍ നിന്നും കിഴക്കോട്ടുള്ള കാഴ്ച അതിമനോഹരമാണ്.  അസ്തമനത്തിനോടടുക്കുന്ന സൂര്യ വെളിച്ചത്തിന്‍റെ ചുവപ്പ് വാനത്ത് നിറഞ്ഞു നില്‍ക്കെ ഭൂമിയില്‍ നിന്നും കറുപ്പ് കനം കൂടി, പിന്നെ കുറഞ്ഞ്  വെളിച്ചത്തിലേക്ക് അലിഞ്ഞു തീരുന്ന മനോഹാരിത.  ലാസറലിയുടെ വാഴത്തോട്ടം കഴിഞ്ഞാല്‍ ചരിവാണ്.  ചരിവിറങ്ങി താഴ്വാരത്തെത്തിയാല്‍ അരുവിയാണ്.  അരുവിക്ക് അക്കരെ വനമായി.  അടുത്ത പല ദിവസങ്ങളിലും ആനകള്‍ അരുവിയില്‍ വെള്ളം കുടി കഴിഞ്ഞ് ഇക്കരയിലെത്തി റബ്ബര്‍ മരങ്ങളെ തട്ടിക്കളിച്ചെന്ന് പണിക്കാര്‍ പറഞ്ഞ കാര്യം സുദേവ് ഓര്‍മ്മിച്ചു.

        മദ്യം ദേഹത്ത് ചൂടു നല്‍കി ഉണര്‍ത്തിത്തുടങ്ങിയപ്പോള്‍ ലാസറലി കഥ പറഞ്ഞു തുടങ്ങി.  സുദേവ് ഒഴിച്ചുള്ളവര്‍ ഇക്കഥ പലപ്പോഴും കേട്ടിട്ടുണ്ടാകാം.  പക്ഷെ, അവരുടെ മുഖങ്ങളില്‍ പഴങ്കഥകള്‍ കേള്‍ക്കുന്ന ഒരു വികാരമല്ല.  ഒരു പുത്തന്‍ കഥ കേള്‍ക്കുന്ന ആകാംക്ഷയാണ്.  അത് ലാസറലിയെന്ന വ്യക്തിയോടുള്ള ആദരവാകാം.

       ഭ്രന്തി ജാനമ്മ ഒരു പക്ഷെ, എന്‍റെ പെറ്റമ്മ തന്നെയായകാം.. ഭ്രാന്തിന്‍റെ വിസ്മയ ലോകത്ത് വിഹരിക്കവെ, ഒരിക്കലും വെട്ടപ്പെടുകയില്ലെന്നു മനസ്സിലാക്കിയിരുന്ന ഒരു മാന്യന്‍ നല്‍കിയ സംഭാവന.  എന്നാല്‍ ആരും ഭ്രാന്തി ജാനമ്മ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്നു നടക്കുന്നതു കണ്ടിട്ടില്ല.  കുളിക്കാത്ത നനക്കാത്ത, മഴ നനയുമ്പോഴല്ലാതെ ഒരു തുള്ളി വെള്ളം ദേഹത്ത് പറ്റാന്‍ അനുവദിക്കാതിരുന്ന അവരിലും ലൈംഗീക പൂരണത്തിനെത്തിയിരുന്ന വരുണ്ടെന്ന് പിന്നീട് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.  അവരുടെ ദേഹത്തോടൊട്ടിച്ചേര്‍ന്ന്, ആ ദേഹത്തിന്‍റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്ന ഒരു പിത്തശൂല പിടിച്ച കുഞ്ഞായിരുന്നു ഞാനെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

       ലാസറലിയുടെ അസാമാന്യമായ വാക്ക് ചാതുരി സുദേവിനെ വീണ്ടും അത്ഭുതപ്പെടുത്തി.  ആദ്യം കേട്ടപ്പോള്‍ തന്നെ അവന്‍ പറയുകയുണ്ടായി, സാറിന്‍റെ ഭാഷ വച്ച് സ്വയം എഴുതാന്‍ കഴിയുമെന്ന്.   അന്നയാള്‍ പറഞ്ഞത് നാവില്‍ തുമ്പിലേക്കെത്തും പോലെ കൈവിരല്‍ തുമ്പില്‍ എത്തുകയും പേനവഴി, നിമ്പു വഴി മഷി അക്ഷരമായി മെനഞ്ഞെത്തുകില്ലെന്നാണ്. 

       മദ്യവും ഭക്ഷണവും യഥേഷ്ടം കഴിക്കുന്നുണ്ടെങ്കിലും കേഴ്വിക്കാര്‍ സശ്രദ്ധരാണെന്ന് സുദേവ് കാണുന്നു.

       എന്താകിലും ഭ്രാന്തി ജാനമ്മ എന്‍റെ അമ്മ തന്നെയാണ്.  ഉറുമ്പരിച്ച് പുഴു തിന്ന് പോകാതെ ആ പ്രയത്തില്‍ രക്ഷിച്ചെടുത്തത,് ആ അമ്മയാണ്.  വിയര്‍പ്പും ചെളിയും നിറഞ്ഞ ആ മുലകളാണ് ഞാനുണ്ടത്, വിശന്നു വലഞ്ഞപ്പോള്‍, ആദേഹത്തെ വിയര്‍പ്പും ചെളിയുമായിരുന്നു ആദ്യ ഭക്ഷണം. ഒരിക്കല്‍ പോലും എന്‍റെ കഥയില്‍ ആ അമ്മ മോശമായി ചിത്രീകരിക്കപ്പെടാന്‍ പാടില്ല.

       ലാസറലിയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.  മറ്റെല്ലാവരിലേക്കും ആ വികാരം പടര്‍ന്നു കയറുന്നു.  സ്ത്രീ ജനങ്ങളുടെ നയനങ്ങള്‍ നിറയുകയും ചിലര്‍ വിതുമ്പുകയും ചെയ്യുന്നു.

       കിഴക്ക് മലഞ്ചരുവ് കഴിഞ്ഞ് അരുവി കടന്ന് തളിര്‍ത്തു നില്‍ക്കുന്ന ഏതോ ഒരു മരത്തില്‍ നിന്നും പൂക്കള്‍ മാനത്തേക്ക് ഉയര്‍ന്നു പറന്നു പോകും പോലെ ശലഭക്കൂട്ടം വാനത്തേക്കുയര്‍ന്ന് സ്വര്‍ണ്ണ നിറമാര്‍ന്ന സൂര്യ പ്രഭയില്‍ മുങ്ങി വീണ്ടും ഉയര്‍ന്ന് പടിഞ്ഞാറോട്ട് പറന്ന്  ലാസറലിയുടെ വാസസ്ഥലത്തിന് മുകളിലൂടെ എവിടേക്കോ അകലുന്നു.  കറുപ്പും വെളുപ്പും തുല്യമായി, വെളുപ്പില്‍ തവിട്ടു പുള്ളികളുമായി പതിനായിരക്കണക്കിന് ശലഭങ്ങള്‍… മദ്യ ലഹരിയില്‍ അടിമപ്പെട്ടിരുന്ന ലാസറലിയുടെ കേള്‍വിക്കാര്‍ മാസ്മരികതയില്‍ പകച്ച് വായ പിളര്‍ന്നിരിക്കുന്നു, വായു സഞ്ചാരം നിലച്ചതു പോലെ  നിശ്ചലമായിട്ട്…..

       ലാസറലി വീണ്ടും പറഞ്ഞു തുടങ്ങി.  എന്നാല്‍ എനിക്ക് കുഞ്ഞാറുമേരിയോട് അമ്മയോടു തോന്നിയ സ്നേഹമല്ല ഉണ്ടായിരുന്നത്.  അവര്‍ മറ്റുള്ളവരോട് ആദ്യാകാലത്ത്  മകനാണെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ അവര്‍ക്ക് മകന്‍ മാത്രമായിരുന്നില്ല.  കുഞ്ഞാറുമേരിയെ അങ്ങാടിയില്‍ ചുമടെടുത്തു ജീവിച്ചിരുന്ന കുഞ്ഞാറു പുന്നേക്കാടു നിന്നും കെട്ടിക്കൊണ്ടു വന്നതായിരുന്നു.  കല്ല്യാണി വയറ്റാട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കടാപുറ്റനായിരുന്നു കുഞ്ഞാറു, എന്തിനും പോന്ന മനസ്സും.  അരച്ചുരുട്ടി അഞ്ചരയടി പൊക്കത്തില്‍ എണ്ണക്കറുപ്പുമായിട്ട് ഇരുപതുകാരിയായ മേരിയും.  മേരി കട നടത്തിയിരുന്ന വീട്ടില്‍ തന്നെ താമസ്സം.  കല്ല്യാണിത്തള്ളയുടെ  വീടിനോടു ചേര്‍ന്ന്.  റോഡു വക്കത്ത്.  കുഞ്ഞാറുവിനെ ആരോ കൊലപ്പെടുത്തുകയായിരുന്നു, ചാരായക്കടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തില്‍…

       ലാസറലി കഥ തുടര്‍ന്നു കൊണ്ടിരുന്നു.

       അവര്‍ യഥേഷ്ടം ഭക്ഷണവും മദ്യവും കഴിച്ചു കൊണ്ടിരുന്നു.  അവരുടെ ദേഹങ്ങളിലേക്ക് കൊഴുപ്പ് കയറിക്കൊണ്ടിരിക്കുകയാണെങ്കില്‍ കഥയിലെ കൊഴുപ്പ് കുറഞ്ഞു കുറഞ്ഞ് തമാശകളിലേക്കും നുണകളിലേക്കും വന്നു വന്ന് സുദേവ് അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി.  എപ്പോഴോ ശിഖയും കുട്ടികളും ഉറക്കത്തിനുപോയി….

       അവിടമാകെ മദ്യത്തിന്‍റേയും ഭക്ഷണത്തിന്‍റെയും അവര്‍ പൂശിയിരിക്കുന്ന സുഗന്ധങ്ങളുടേയും അവരില്‍ ചാലുവച്ച് ഒഴുകിത്തുടങ്ങിയ വിയര്‍പ്പിന്‍റെയും മണം കൂടിക്കലര്‍ന്ന് ഒരു വാട നിറഞ്ഞു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം നാല്

കോട്ടും സ്യൂട്ടും ആടയാഭരണ ഭൂഷിതനുമായിട്ടാണ് ഡോക്ടര്‍ ലാസറലി രാജ സുദേവിനെ സ്വീകരിച്ചത്.  ഓഫീസ് മുറിയിലൂടെ നടന്ന് കൗണ്ടറുകള്‍ കഴിഞ്ഞ് മാനേജറുടെ ക്യാബിന്‍ കഴിഞ്ഞാണ് ഡോക്ടര്‍ ലാസറലി രാജയുടെ ക്യാബിന്‍.

       വാതില്‍ തുറന്നപ്പോള്‍ മയക്കുന്നൊരു ഗന്ധമാണ് സ്വീകരിച്ചത്.  ആധുനീകമായ എല്ലാ സജ്ജീകരണങ്ങളുമുള്ള മുറി.  കുഷനിട്ട ഇരിപ്പിടങ്ങള്‍, ടേബിളില്‍ സൂപ്പര്‍ കമ്പൂട്ടര്‍, കര്‍ട്ടണുകള്‍….

       വരൂ സുദേവ്…

       അവന്‍ അയാളുടെ മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു.  ഏസിക്ക് ഇത്തിരി തണുപ്പ് അധികമായി തോന്നി.

       അയാളുടെ നരച്ച ഒതുക്കി ചീകി വച്ചിരിക്കുന്ന മുടിയും,   കണ്ണടകള്‍ മറച്ചിരിക്കുന്ന കണ്ണുകളും, ലേശം വിടര്‍ന്ന നാസികയും,  വെളുത്ത കനത്ത മീശയും,പുഞ്ചിരി വിടര്‍ന്നിരിക്കുന്ന അധരവും കണ്ട്, സുദേവ് ഡോക്ടര്‍ ലാസറലി രാജയുടെ മുഖഛായയെ മനസ്സില്‍, ഓര്‍മ്മയില്‍ കരുതി വച്ചു.

       വളരെ വിചിത്രമായൊരു ആവശ്യമല്ലെ എന്‍റേത്….?

       അതെ, അങ്ങിനെയാണ് ആദ്യം തോന്നിയത്. സാറ് പറഞ്ഞ കാരണങ്ങള്‍ വച്ച് വിശകലനം ചെയ്ത് ചിന്തിച്ചപ്പോള്‍ ഒരു പുതുമയാണിപ്പോള്‍ തോന്നുന്നത്. മറ്റൊരാളുടെ അനുഭവങ്ങളെ കേട്ട് കഥകളെഴുതുക.  വെറും കഥകളല്ല വേണ്ടത് സാഹിത്യനഭസ്സില്‍ തെളിഞ്ഞ്, വായനക്കാരന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞ് നില്‍ക്കത്തക്കത്…. അല്ലെങ്കില്‍ സാഹിത്യ തറവാട്ടിന്‍റെ തിണ്ണയില്‍ ഇരിക്കാനൊരിടം കിട്ടത്തക്കത്… പക്ഷെ, ഇപ്പോള്‍ ഞാന്‍ ഒന്ന് ചോദിക്കുന്നു, അത് എഴുതുന്ന ആളാണോ തീരുമനിക്കേണ്ടത് എന്ന്.  എന്‍റെ ചിന്താഗതി വച്ച് പറയുകയാണെങ്കില്‍, അത് വായനക്കാര്‍ തീരുമനിക്കേണ്ട കാര്യമാണ്.  ലോകോത്തരമായി നിലനില്‍ക്കുന്ന മഹത്തായ കൃതികള്‍ക്ക് വീണ്ടും വീണ്ടും വായിക്കപ്പെടാന്‍ മറ്റ് പല കാരണങ്ങള്‍ കൂടിയുണ്ട്,  വിശ്വാസവും ചരിത്രവുമായി ബന്ധപ്പെട്ട്.

       ശരിയാണ്, അതു കൊണ്ടാണ് എന്‍റെ ജീവചരിത്രം ഒരു കാഘട്ടത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഒരംശം കൂടിച്ചേര്‍ത്തതാകണം,   എഴുതുന്ന കഥകള്‍ പൂര്‍ണ്ണമായും കാല്‍പനികമാകാതെ, ചരിത്രവവുമായി ബന്ധപ്പടുത്തിയതാവണമെന്നു പറയുന്നത്…

       അക്കാര്യം സാറ് ഉദ്ദേശിക്കുന്ന അത്ര സുസാധ്യമല്ല. കടന്ന് പോയവര്‍ ചെയ്തു വച്ചിരിക്കുന്ന ജോലികള്‍,  അത്രയ്ക്ക് ഈടുറ്റതുകളാണ്. ആകര്‍ഷണത്തില്‍ അതിനെ മറികടക്കുകയെന്നത്, അല്ലെങ്കില്‍ ആ ഒപ്പത്തില്‍ നില്‍ക്കുകയെന്നത്…..

       അവകളെ മറികടക്കാനോ തോല്‍പ്പിക്കാനോ അല്ല.  നിറഞ്ഞു നില്‍ക്കുന്ന അവകളുടെ കൂടെ ഒരു മൂലയില്‍ ഒരു കുഞ്ഞ് കാഴ്ചയായി, വിശാലമായ പൂന്തോപ്പിന്‍റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു മുക്കുറ്റിയായി, അതുമല്ല ആയിരം പേര് കൂടിയ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ തറയില്‍ ഇരിക്കുന്നവരില്‍ ഒരാളായി….

       സുദേവ് ലാസറലിയുടെ ഭാഷണത്തില്‍ മയങ്ങി ഇരുന്നു പോയി.  ഓര്‍മ്മിച്ചത് ഇന്‍റര്‍വ്യൂവിന് പറഞ്ഞ കാര്യമാണ്, അദ്ദേഹം തെരുവിന്‍റെ സന്താനമാണ്… സുദേവ് മാറ്റി ചിന്തിച്ചു.  തെരുവിന്‍റെ സന്താനമായിരിക്കാം, പക്ഷെ, ജീവിതം അദ്ദേഹത്തെ മാറ്റിയിരിക്കുന്നു.  ജീവിത സാഹചര്യങ്ങള്‍, വായനകള്‍, ഇടപഴകലുകള്‍ വ്യക്തിബന്ധങ്ങള്‍… എടുപ്പില്‍, നടപ്പില്‍, പെരുമാറ്റത്തില്‍ അദ്ദേഹം ഒരു ഡോക്ടര്‍ ലാസറലി രാജ തന്നെ…

       സാര്‍, അങ്ങയുടെ പേര് യഥാര്‍ത്ഥത്തില്‍ അച്ഛനമ്മമാര്‍ ഇട്ടതാണോ…?

       ചോദ്യം നന്നായിട്ടുണ്ട്… ആ ചോദ്യത്തിന് ഉത്തരം തരണമെങ്കില്‍ എന്‍റെ കഥ പറഞ്ഞു തുടങ്ങണം… എന്‍റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ എനിക്കറിയില്ല. അവര്‍, പരീക്ഷകര്‍ പറഞ്ഞത് സത്യമാണ്.  അത്  മറച്ചു വക്കാന്‍ കഴിയില്ല, എന്‍റെ പ്രായത്തിലുള്ള ഈ നഗരവാസികള്‍ക്കെല്ലാം അറിയുന്ന കഥയാണത്. എനിക്ക് ഓര്‍മ്മയുള്ളപ്പോള്‍ ഒരു ഭ്രാന്തിയുടെ മകനാണ്.  കുളിക്കാത്ത നനക്കാത്ത അഴുക്കുകള്‍ അടിഞ്ഞു കൂടി വ്രണങ്ങള്‍ പൊട്ടിയ ഒരു സ്ത്രീയുടെ മകള്‍.  എന്നേക്കാള്‍ മുതിര്‍ന്ന തെരുവു സ്നേഹിതര്‍ പറയുന്നത് അവര്‍ കാണുമ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ മകനായിരുന്നുവെന്നാണ്.  എന്നാല്‍ ആ സ്ത്രീയുടെ മകനായി പിറന്നവനുമല്ലെന്നാണ്.  ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ അവരുടെ കൈയ്യില്‍ ഒരു ചോരക്കുഞ്ഞുണ്ടായിരുന്നു.  പെറ്റിട്ട് അധികനാളാകാത്തത്. അത് ഞാനായിരുന്നു.  അവരുടെ മുലയുണ്ടാണ് ഞാന്‍ വളര്‍ന്നത് ആ മുലകളില്‍ നിന്നും വിയര്‍പ്പില്‍ കുതിര്‍ന്ന ചെളി മാത്രമേ കിട്ടിയിട്ടുണ്ടാകൂ എന്നാണ് സ്നേഹിതര്‍ പറഞ്ഞിട്ടുള്ളന്നത്.

       അക്കഥയങ്ങിനെ നീണ്ടു, ഒരു യഥാര്‍ത്ഥ കഥ പറച്ചിലുകാരന്‍റെ എല്ലാ  യോഗ്യതകളോടും കൂടി തന്നെ.  സുദേവ് കണ്‍ മിഴിച്ചു തന്നെ അതു കേട്ടിരുന്നു.  വല്ലാത്ത അത്ഭുതത്തോടുകൂടി.

       സാര്‍, അങ്ങേക്കൊരു ഭാഷയുണ്ട്, ശൈലിയുണ്ട്. അങ്ങേക്കു തന്നെ എഴുതാന്‍ കഴിയും.

       എഴുതാന്‍ കഴിയുമായിരിക്കാം. പക്ഷെ, എനിക്കതിനുള്ള സാവകാശമില്ല. അതു കൂടാതെ എഴുത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് മറ്റു ചില ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട്, അതുകള്‍ സാവധാനം നിങ്ങള്‍ക്ക് മനസ്സിലാകും. പിന്നെ ക്രിയാത്മക എഴുത്ത് അതെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.  അതിനുള്ള സ്വപ്നങ്ങളൊന്നും കാണാന്‍ എന്‍റെ തിരക്കാര്‍ന്ന ജീവിതത്തില്‍ ഇനി കഴിയില്ല. സുദേവിന് അതു കഴിയുമെന്നാണ് എന്‍റെ വിശ്വാസം.

       എന്തായിരുന്നു സാറിന്‍റെ ബാല്യത്തിലെ പേര്….?

       കുഞ്ഞുമോന്‍, ജാതിയും മതവും കുലവും തിരിച്ച് അറിയാന്‍ കഴിയാത്തൊരു പേര്.  പക്ഷെ, ആ പേര് എന്‍റെ അമ്മ ഇട്ടതായിരുന്നെന്ന് തോന്നുന്നില്ല.  അവരുടെ നാവില്‍ നിന്നും ഉതിര്‍ന്ന വീണ ഏതെങ്കിലമൊക്കെ വാക്കുകളില്‍ നിന്നും കേള്‍വിക്കാര്‍ കണ്ടെടുത്തു വിളിച്ചതാകാം…

       ആ അമ്മ സാറിനെ വിട്ടു പോയതെങ്ങിനയാണ്… അത് മരണമായിരുന്നോ… അതോ സാറ് സ്ഥാനമാനങ്ങളില്‍ എത്തിപ്പെട്ടപ്പോള്‍ ഒഴിവാക്കിയതാണോ,  ഇപ്പഴും ഏതെങ്കിലും ഓര്‍ഫനേജില്‍ പാര്‍പ്പിച്ചിട്ടുണ്ടോ….?

       ആ ചോദ്യത്തിനുള്ള മറുപടി കേട്ട് സുദേവിന്‍റെ ഹൃദയം വിജൃംഭിച്ചു പോയി, ശരീരമാകെ ചുട്ടു പൊള്ളി രോമകൂപങ്ങളില്‍ വിയര്‍പ്പ് പൊടിഞ്ഞ് ചാലു വച്ചൊഴുകി. മുഖം വിവര്‍ണ്ണമായി.

       ലാസറലി രാജയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു വന്ന് നിറഞ്ഞു തുളുമ്പി.  ഏസിയുടെ കൂളര്‍ കൂട്ടി വച്ച്. അന്നത്തെ അത്താഴം വീട്ടില്‍ നിന്ന് കഴിക്കാമെന്ന് അയാള്‍ സുദേവിനെ വിളിച്ചു.

       അവന്‍ വാസസ്ഥലത്തെത്തിയപ്പോള്‍ ഉച്ച ഭക്ഷണം ഡൈനിംഗ് ടേബിളില്‍ ഒരുക്കി വച്ച് പനീര്‍ശെല്‍വത്തിനെ കാവലിരുത്തി കുമുദം പോയിക്കഴിഞ്ഞിരുന്നു. 

       സാര്‍ അവളു പോയാച്ചു… ഉച്ച കഴിഞ്ഞു വറും….

       കുമുദത്തിനോട് ഉച്ച കഴിഞ്ഞ് വരേണ്ടയെന്നു പറയൂ… ഇന്നെനിക്ക് അത്താഴം വലിയ സാറിന്‍റെ അടുത്താണ്….

       ഓ… അപ്പടിയാ…. എന്നാ…. ഞാന്‍ പോകട്ടുമാ….?

       സുദേവ് ഉച്ച ഭക്ഷണം കഴിച്ചില്ല.  മനസ്സ് ശാന്തമാകുന്നില്ല.  കുഞ്ഞുമോന്‍ എന്ന ലാസറലി രാജയുടെ തെരുവു ജീവിതത്തിലെ ചിത്രങ്ങള്‍ മനസ്സില്‍ കനലുകളായി ജ്വലിക്കുന്നു.  കുഞ്ഞുമോനില്‍ നിന്നും ലാസറായതും അലിയായതും രാജയായതും എങ്ങിനെയെന്ന് അറിയാതെ മനസ്സ് കലമ്പല് കൂട്ടുന്നു.  ശത്രുക്കളെ കണ്ടാല്‍ പൂത്താങ്കരികള്‍ കലമ്പല്‍ കൂട്ടി കാടിളക്കി പറന്നകലുന്നതുപോലെ, മനസ്സിന്‍റെ കലമ്പല്‍ ശരീരത്തെ ആകെ ഉലക്കുന്നു.

       ശരിയാരിക്കാം, ജീവിതം പതുക്കപ്പതുക്കെയേ ചിട്ടയിലേക്ക് എത്തുകയുള്ളായിരിക്കാം. സംഘര്‍ഷത്തില്‍ എരിപിരി കൊള്ളുന്ന മനസ്സിനെ തണുപ്പിക്കാന്‍ ശക്തമായ മറ്റെന്തെങ്കിലും അവിടേക്ക് എത്തേണ്ടിയിരിക്കുന്നെന്ന് സമാധാനിക്കാന്‍ ശ്രമിച്ചു.

       പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് സുദേവ് അത്താഴത്തിനെത്തിയത്. ബംഗ്ലാവിന്‍റെ മുന്‍ വാതില്‍ കയറുമ്പോള്‍ മുതല്‍ ആതിഥേയരുടെ മര്യാദ അറിഞ്ഞു തുടങ്ങി.  ലാസറലിയുടെ ഫോണ്‍ കിട്ടയ ശേഷമാണ് ഗസ്റ്റ് ബംഗ്ലാവില്‍ നിന്നും ഇറങ്ങിയുള്ളൂ. അവന്‍ ഇറങ്ങി വരുന്നത് കാവല്‍കാരന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു.  കാവല്‍ പുരയുടെ അടുത്തെത്തിയപ്പോള്‍ അയാളുടെ പുഞ്ചിരി സ്വീകരിക്കുകയും മടക്കി കൊടുക്കുകയും ചെയ്തു.

       സിറ്റൗട്ടില്‍ കയറിയപ്പോള്‍  ലാസറലി തുറന്ന ചിരിയുമായി സിറ്റിംഗ് റൂമില്‍ നിന്നും ഇറങ്ങി വന്നു.  വീട്ടു വേഷത്തിലല്ല, ആടയാഭരണങ്ങളോടെ.  രണ്ട പുരുഷന്മാരും.  അവരും പാര്‍ട്ടി വേഷത്തിലാണ്. അയാള്‍ അവരെ പരിചയപ്പെടുത്തി

       എന്‍റെ മരുമക്കള്‍ നജീം മുഹമ്മദ് സാദിഖ്, എബിന്‍ ജോര്‍ജ്… സുദേവിന് അറിയുമോ എനിക്ക് മുന്നു പെണ്‍മക്കളാണ്..  ഒരാളുടെ വിവാഹം കഴിയാനുണ്ട്.

       സുദേവ് അവരെ വന്ദിച്ചു. പ്രതി വന്ദനം രണ്ട് ശൈയിലായിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവമുള്ള, വിശ്വാസങ്ങളുള്ള എക്സികൂട്ടീവുകളുടെ ശൈലിയില്‍… അത്ഭുതങ്ങളാണ്,  ഇതിനു മുമ്പു കാണാത്തതു പോലുള്ള ജീവിത സാഹചര്യങ്ങളാണ്, വ്യക്തിത്വങ്ങളെയാണ് കാണുന്നത്.  ഒരു എഴുത്തുകാരനെ സംബന്ധിച്ചു ചിന്തിച്ചാല്‍ വ്യത്യസ്തമായ അനുഭവങ്ങള്‍…..

       സിറ്റിംഗ് റൂമിലെ സുഖശീതളിമയില്‍ അവനെ കാണാനും അറിയാനും കഴിയും വിധത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച്  അവര്‍ മൂന്നുപേരും ഇരുന്നു. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ എഴുതി വെട്ടിത്തിരുത്തി, വീണ്ടും എഴുതി, വീണ്ടും ശുദ്ധീകരിച്ച് അവസാന മിനുക്കു പണിയും കഴിച്ചെടുത്ത ഒരു തിരക്കഥയെ അധികരിച്ച് പ്രവര്‍ത്തിക്കും പോലെ.  എവിടേക്കാകാം ഈ യാത്രയെന്ന്  ചിന്തിച്ചു പോയി സുദേവ്.

       ഒരു പെണ്‍കുട്ടി തട്ടത്തില്‍ ഒരു ഗ്ലാസ് പഴനീരുമായി വന്നപ്പോള്‍ സുദേവിന് ശരിക്കും വിമ്മിട്ടം തോന്നി.

       ലാസറലി പറഞ്ഞു.

       എന്‍റെ മകള്‍ ശിഖ…

       പട്ടു പാവാടയും ജാക്കറ്റുമിട്ട് ചന്ദനക്കുറി തൊട്ട്, ഈറനാര്‍ന്ന തുവരാത്ത മുടി നിവര്‍ത്തിയിട്ട് തുളസിക്കതിര്‍ ചൂടിയ ശിഖ…. ഒരു ഹിന്ദു പെണ്ടകുട്ടിയെപ്പോലെ….

       പരസ്പരം പരിചയപ്പെടുകയും സുഖാന്വേഷണങ്ങള്‍ നടത്തിയും കഴിഞ്ഞ്, ലാസറലി മരുമക്കളെ വിശദമാക്കി കൊടുത്തു. മൂത്ത മകള്‍  മുസ്ലീം ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും, അതു കൊണ്ടു തന്നെ മുസ്ലീം പുരുഷനെ വിവാഹം ചെയ്തുവെന്നും, രണ്ടാമത്തെ മകള്‍ ക്രിസ്തീയ വിശ്വാസിയാണെന്നും എബിന്‍ ജോണ്‍ പാലായിലെ എണ്ണപ്പെട്ട തറവാട്ടിലെ അംഗമാണെന്നും ശിഖയെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യിക്കുമെന്നും. ലാസറലിയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും രണ്ടു മരുമക്കള്‍ അറിഞ്ഞാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.

       സിറ്റിംഗ് റൂമില്‍ നിന്നും ഡൈനിംഗ് ഹാളിലേക്ക് കടക്കും വഴിയില്‍ ഇടത്തോട്ടും വലത്തോട്ടും രണ്ടിനാഴികളുണ്ട്.  അവര്‍ വലത്തോട്ടുള്ള ഇടനാഴിയിലൂടെ മൂന്നു മുറികളെ കാണാനായി നടന്നു.  ആ മുറികളെ ലാസറലി പരിചയപ്പെയുത്തി.

       ഇത് ലൈലയ്ക്കും ഷാഹിനയ്ക്കുമുള്ള നിസ്കാര മുറിയാണ്.  അവിടെ ചുരുട്ടി വച്ചിരിക്കുന്ന പായകളും പീഠത്തില്‍ കിത്താബും ഹാങ്കറില്‍ വെളുത്ത വസ്ത്രങ്ങളുമുണ്ട്.  രണ്ടാമത്തെ മുറിയില്‍ ഭിത്തിയില്‍ തിരുഹൃദയത്തിന്‍റെ ഫോട്ടോ വച്ച്, ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍റില്‍ മെഴുകുതിരി വിളക്കുകളും ബൈബിളും കാണിച്ചു കൊണ്ട് ഇത് രണ്ടാമത്തെ മകള്‍ ഹണിമോളുടെ പ്രാര്‍ത്ഥന മുറിയാണെന്നുപറഞ്ഞു.  മൂന്നാമത്തെ മുറിയില്‍ തറയിലെ പീഠത്തില്‍ കൃഷ്ണ വിഗ്രഹവും തെളിഞ്ഞു നില്‍ക്കുന്ന നിലവിളക്കും പൂജാസാമഗ്രഹികളും പൂക്കളും, പൂജകഴിഞ്ഞ അവസ്ഥയും പരിചയപ്പെടുത്തിക്കൊണ്ട് ഇത് ഇളയമകളുടെ വിശ്വാസമാണെന്ന് ആദരവോടെ മൊഴിഞ്ഞു.

       സുദേവ് നിശ്ശബ്ദനായിരുന്നു, നിസംഗനായിരുന്നു.  നജീമിബിന്‍റെ, എബിയുടെ മുഖത്ത് നേര്‍ത്ത പുഞ്ചിരി മാത്രം നിലനിന്നു.  അവര്‍ തികഞ്ഞ എക്സികൂട്ടീവുകളാണെന്ന് ഇടക്കൊക്കെ സുദേവ് മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു.

       ഇടത്തെ ഇടനാഴി എത്തിച്ചേരുന്നത് ഒരു വിശാലമായ മുറിയിലേക്കാണ്. അതിന്‍റെ വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ് പുറത്തേക്ക് പ്രവഹിച്ചു. നാലഞ്ചു ടേബിളുകളും അവയെ ചുറ്റി കസേരകളും ഒരു കൗണ്ടറും, കൗണ്ടറിന് പിന്നില്‍ ഭിത്തിയില്‍ ഗ്ലാസ് വാതിലുകളുള്ള അലമാരയും.  വിളക്കുകള്‍ തെളിഞ്ഞ് അലമാര ദൃശ്യം വ്യക്തമായപ്പോള്‍ സുദേവ് വീണ്ടും അത്ഭുതപ്പെട്ടു. അതൊരു മദ്യശാലയാണ്.

       ലാസറലി പറഞ്ഞു.

       ഇത് അതിഥികള്‍ വരുമ്പോള്‍ മാത്രം തുറക്കുന്ന മദ്യശാലയാണ്.  ഞങ്ങള്‍ക്ക് കുടിച്ച കൂത്താടാന്‍ ടെറസ്സിലേക്ക് തുറക്കുന്ന വാതിലുള്ള ഒരു മുറിയുണ്ട്, മുകളില്‍…

       അതിഥിയും ആതിഥേയരും മര്യാദകളെ നിലനിര്‍ത്തും വിധത്തില്‍ ഓരോ ലാര്‍ജ് വിസ്കി കഴിച്ചു കൊണ്ട് ഡൈനിംഗ് ഹാളിലേക്ക് പ്രവേശിച്ചു.  അവിടെ വിശാലമായ തീറ്റി മേശ മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. സ്വീകരിക്കാന്‍ ലൈല, ഷാഹിന, ഹണിമോള്‍ ശിഖ മൂന്നു കുട്ടികള്‍ ഒരുങ്ങി നില്‍ക്കുന്നു. ലാസറലി ഓരോരുത്തരേയും പരിചയപ്പെടുത്തി.  അതത് സ്ഥാനങ്ങളോടെ, മാനങ്ങളോടെ.  സുദേവ് ശ്രദ്ധിച്ചത് അവരുടെയൊക്കെ വസ്ത്രങ്ങളായിരുന്നു.  ലൈല പര്‍ദ്ദയില്‍ രണ്ട കണ്ണുകളും കൈപ്പത്തികളും കാണും വിധത്തിലാണ്. വെളുത്തു മൃദുലമായ കൈപ്പത്തി തന്നെ അവളൊരു സുന്ദരിയാണെന്ന് വിളിച്ചറിയിക്കുന്നു.  ഷാഹിന ചുരിദാറാണ് ധരിച്ചിരിക്കുന്നത്, ഷാളു കൊണ്ട് മൂടി പുതച്ചിരിക്കുന്നു.  ഹണിമോള്‍ക്ക് പാലായിലെ നസ്രാണി പെണ്‍കുട്ടിയെ പോലെ കിന്നരികളും തോരണങ്ങളുമുള്ള ഉടുപ്പാണ്. ശിഖ ആദ്യം കണ്ടതുപോലെയാണ്.  കൂട്ടികള്‍ ആരുടേതെന്ന് വസ്ത്രം കൊണ്ട് വ്യക്തമാക്കാന്‍ തയ്യാറല്ലാത്തതു പോലെ യൂണിഫോമിലാണ്.

       ഡോക്ടര്‍ ലാസറലി രാജ, അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വളരെ വ്യത്യസ്തനായൊരു വ്യക്തിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായ് സുദേവിന് തോന്നി.  ഡൈനിംഗ് ടേബിളിലെ വൈവിധ്യതയും അങ്ങിനെ തന്നെ ആവര്‍ത്തിക്കുന്നു. അതിഥിയും വീട്ടുകാരും അഭിമുഖമായിട്ടാണ് അവിടെയും ഇരുന്നത്. അതിലും എന്തെങ്കിലും പുതുമ കാണിക്കുമോ എന്ന് സുദേവ് ശ്രദ്ധിച്ചു.  അവന്‍റെ അടുത്ത കസേരകളില്‍ കുട്ടികള്‍ ഇരുന്നു. എവിടെ, എന്തില്‍ നിന്നു തുടങ്ങണമെന്ന് അറിയാതെ ഇരുന്നപ്പോള്‍ ഇളയ കുട്ടി വെജിറ്റബിള്‍ സൂപ്പ് കഴിച്ചു കൊണ്ട് തുടങ്ങിയത് അവന് പാഠമായി.

***

       ചൂടു കുറഞ്ഞപ്പോള്‍ സുദേവ് ലാസറിടത്തെ വഴിയിലൂടെ ഇറങ്ങി നടന്നു, എന്നത്തെയും പോലെ.  കുറെ നടന്നിട്ടും പരിചയക്കാരെ കാണാത്തതില്‍ വിഷമം തോന്നി.  മാനം ചുവന്നു തുടങ്ങിയാല്‍ പലരും ചേക്കേറാനെത്തുമായിരുന്നു.  കുറെക്കൂടി ഇരുട്ടിയാല്‍ രാത്രി സഞ്ചാരികള്‍ ഇറങ്ങും.  നടത്തം കുറച്ച് നേരത്തെ ആയിപ്പോയിരിക്കുന്നു. മരങ്ങളും ഉച്ച മയക്കം കഴിഞ്ഞ് ഉണര്‍ന്നിട്ടില്ല.  സുദേവിന് ഉച്ചയുറക്കം കിട്ടാത്തതിന്‍റെ അസഹിഷ്ണുതയുണ്ട്.   ഒന്നിനും മനസ്സ് സമ്മതിക്കുന്നില്ല.  വ്യര്‍ത്ഥമായ കുറെ ചിന്തകള്‍ വന്നലട്ടി മനസ്സിനെ കലുഷമാക്കി കളഞ്ഞു. ലാസറിടവും ഡോ. ലാസറലിയുടെ ജീവിതവും ഒന്നും അവിടെയില്ല..

       കഥാകാരാ…

       ഷാഹിനയുടെ വിളിയാണ്, ഹണിമോളുമുണ്ട്. അവരുടെ വിളി വരും മുമ്പുതന്നെ മണങ്ങള്‍ സുദേവിനടുത്തെത്തിയിരുന്നു.  ഷാഹിനയുടെ മുല്ലപ്പൂമണവും ഹണിമോളുടെ പനിനീര്‍മണവും.

       സ്വപ്നത്തിലാണോ… ഞങ്ങള്‍ക്ക് കൂടെ വരാമോ…..?

       തീര്‍ച്ചയായും… ഞാനൊന്നു ചോദിക്കാന്‍ വിട്ടു പോയിരുന്നു.

       എന്താണത്…?

       നിങ്ങള്‍ സ്ഥിരമായിട്ട് ഈ പെര്‍ഫ്യൂമുകളാണോ ഉപയോഗിക്കുന്നത്?

       ഏസ്….

       ശിഖയോ…..?

       ചന്ദനം….

       നിങ്ങള്‍ അച്ഛനെ വിളിക്കുന്നത് ബാപ്പയെന്നും ഡാഡിയെന്നും അച്ഛനെന്നുമാണ്….?

       അതെ.

       അമ്മയെ വിളിക്കുന്നത്, ഉമ്മയെന്നും മമ്മിയെന്നും അമ്മയെന്നുമാണ്….?

       ഏസ്.

       എന്തിനാണ് ഈ വൈവിധ്യത….?

       അത് ബാപ്പയോടു ചോദിക്കണം. ഒരു പക്ഷെ, ബാപ്പയുടെ മതേതരത്വ ചിന്ത കൊണ്ടാകാം.

       പെട്ടന്ന് ടാര്‍ വിരിച്ച പാതയോരത്തേക്ക് ഒരു കുടുംബം വന്നു, കീരിയുടെ.  അവര്‍ പാതയോരത്ത് രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തലയുയര്‍ത്തി കാണിക്കുന്നു.  അമ്മയും അച്ഛനും രണ്ടു മക്കളും കൂടാതെ ഒരു കുട്ടി കൂടിയുണ്ട്.

       സുദേവ് ചോദിച്ചു ആരാണ് പുതിയ അതിഥി…?

       അച്ഛന്‍ കീരി ചിനച്ചു.  അവന്‍ പറഞ്ഞത് പെട്ടന്ന് സുദേവിന് മനസ്സിയായില്ല.  അവരെല്ലാവരും സുദേവിനെ നോക്കി ചിരിച്ചിട്ട് പാത മുറിച്ചു കടന്ന എവിടേക്കോ പോയി.

       ഓ… കഥാകാരന് ഇവിടെ സ്നേഹിതരുമുണ്ടായി അല്ലേ…?

       ഉവ്വ്… വേറെയും സ്നേഹിതരുണ്ട്….

       കൊള്ളാം …. ഫേസ് ബുക്കിലെയും ബ്ലോഗിലെയും വെബ്സൈറ്റിലേയും എഴുത്തുകള്‍ ഞങ്ങള്‍ വായിച്ചു തുടങ്ങി.  ലൈക്കുകള്‍ നന്നായിട്ടുണ്ടല്ലോ… ഫോളോവേഴ്സുമുണ്ട്, എനിക്കിഷ്ടമായി… പക്ഷെ, എഴുത്തിന് എന്തോ ചില പോരായ്മകള്‍…. എനിക്ക് തോന്നുത്തതായിരിക്കാം…

       ഷാഹിനയെ മറകടന്ന് ഹണിമോള്‍ പറഞ്ഞു.

       പോരായ്മകള്‍…. അങ്ങിനെ പറയാന്‍ പറ്റില്ല… വശീകരണത്തിന്ന ശക്തി കുുറവ്… പിന്നെ ചിലതിനോട് ആസക്തി കൂടുതള്‍, കടും പിടുത്തങ്ങള്‍….

       ആസക്തികള്‍…. കടും പിടുത്തങ്ങള്‍… ഏതിനോടാണ്….?

       ലേഡീസ് മാറ്റര്‍…. സെക്സ്…..

       അവര്‍ നടത്തം നിര്‍ത്തി.  മരത്തണലിനു  ശീതളിമയുണ്ട്. 

       ഷാഹിന, ഹണിമോള്‍ ചോദിച്ചത്, പറഞ്ഞത് തെറ്റിയോ എന്നു സംശയിക്കുന്നു. അവന്‍റെ ഭാഗത്തു നിന്നുള്ള പ്രതികരണം എന്തെന്നറിയാതെ ഭയക്കുന്നു.

       ഞാന്‍ അക്സപ്ററ് ചെയ്യുന്നു.

       അവന്‍റെ മുഖത്ത് ശാന്തതയാണ്.  അവന്‍റെ പോരായ്മകള്‍, ബലഹീനതകള്‍ സ്വയം അറിയുന്നുവെന്ന് മുഖം പറയുന്നുണ്ട്.

       ഷാഹിനയും ഹണിമോളും ദീര്‍ഘമായി നിശ്വസിച്ചു.  സുദേവ് അവരുടെ വികാരങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു.

       ഭയന്നോ… ഞാന്‍ ഇഷ്ടപ്പടാത്തതു പോലെ പ്രതികരിക്കുമെന്നു കരുതിയോ….?

       ഏസ്.

       ഞാന്‍ എന്‍റെ കുറവുകളെ അറിയുന്ന ആളാണ്… അത് കാണിച്ചു തരുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുന്ന ആളുമാണ്.

       പെണ്ണിനെ….. ഐ മീന്‍ സെക്സ് നന്നായറിയുമോ….?

       ങേ….

       പ്രതിസന്ധി ജന്യമായ ചോദ്യമാണത്. എങ്ങിനെ അതിന് മറുപടി കൊടുക്കണമെന്ന് അവന്‍് ചിന്തിച്ചു. എന്തു മറുപടി കൊടുത്താലും അവരുടെ പക്ഷത്തു നിന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടാകും.  ആ വ്യാഖ്യാനങ്ങള്‍ക്ക് പൂരകങ്ങളും കാണേണ്ടി വരും.

       ശരിക്കും സുദേവിന് പെണ്ണിനെ അറിയുമോ… അവന്‍ സ്വയം ചോദിച്ചു നോക്കി.  ഇല്ലന്നേ ഉത്തരും കണ്ടെത്താനാകുന്നുള്ളൂ.  എഴുത്തുകാരനായിട്ടും സ്ത്രീയെ അറിയാന്‍ ശ്രമിച്ചില്ല.  ഏതെല്ലാമോ തോന്നലുകള്‍ വച്ചു കൊണ്ടാണിതുവരെ എഴുതിയിട്ടുള്ളത്.  പക്ഷെ, വായിച്ചവരാരും ഇങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചിട്ടില്ല.  ചോദ്യങ്ങള്‍ ഉണ്ടാകാത്തതു കൊണ്ട് വീക്ഷണങ്ങള്‍ ശരിയാണെന്ന് തീരുമാനിക്കനാവില്ല.  വിശകലനം ചെയ്ത് വിമര്‍ശിക്കുന്നവരുടെ കൈയ്യില്‍ എഴുത്ത് എത്തിയിട്ടില്ലെന്നു വേണം കരുതാന്‍.  സൈറ്റില്‍ പ്രസിദ്ധീകരിച്ച ജിഹാദ് എന്ന് കഥയെ കുറിച്ചാണ് വിമര്‍ശന പരമായെരു സമീപനം വായനക്കാരില്‍ നിന്നുണ്ടായത്. അത് യുക്തിപരമായ വിമര്‍ശനമായി കണക്കാക്കാന്‍ പറ്റില്ല.  അവര്‍ പറഞ്ഞത് മുസ്ലീ വിരുദ്ധ എഴുത്താണെന്നും ഇങ്ങിനെയുള്ള എഴുത്ത് നിര്‍ത്തുന്നതാണ് നല്ലതെന്നുമായിരുന്നു.  അത് കണക്കിലെടുക്കാന്‍ തോന്നിയില്ല.  അത് നിഷ്പക്ഷനായൊരു വായനക്കാരന്‍റെ വിമര്‍ശനമല്ല.  കടും പിടുത്തത്തിന്‍റെ പ്രതികരണമാണ്.  ഒഴുക്കിന് അനുകൂലിച്ചുള്ള യാത്രകള്‍, പ്രകീര്‍ത്തനങ്ങള്‍ എഴുതാനാണെങ്കില്‍ സുദേവിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ചിന്തിച്ചത്. 

       എന്തെങ്കിലുമൊന്നു പറയണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷാഹിനക്ക് ഒരു ഫോണ്‍ വന്നു.  അവള്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു കൊണ്ട് കുറച്ച് അകന്നു പോയപ്പോള്‍ ഹണി സുദേവിന്‍റെ മുഖത്ത് നോക്കി മന്ദഹസിച്ചു.  ആ മന്ദഹാസത്തില്‍ കളിയാക്കലിന്‍റെ ഒരു മണം സുദേവിന് അറിയാന്‍ കഴിയുന്നുണ്ട്.

       അതു വിട്ടേക്ക് സുദേവ്… ഷാഹിന വെറുതെ പ്രകോപിപ്പിക്കാന്‍ ചോദിച്ചതാണ്.  ആര്‍ക്കും ആരെയും പൂര്‍ണ്ണമായി മനസ്സിലാക്കന്‍ കഴിയില്ലെന്ന ചിന്തയാണെനിക്ക്…. എന്തെല്ലാമോ അറിയുന്നു, അതില്‍ കൂടുതല്‍ അറിയാതെയിരിക്കുന്നു.  ഞാനും എബിനും വിവാഹിതരായിട്ട് ആറു വര്‍ഷമായി. ദിവസത്തിലെ പതിനാറു മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചാണ്, ഞങ്ങള്‍ക്ക് പരസ്പരം നന്നായിട്ടറിയാമെന്ന് വിശ്വസിക്കുന്നു.  എബിന് നാടന്‍ കോഴിക്കറിയും ചപ്പാത്തിയും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണെന്ന് എനിക്കറിയാം, ഇഷ്ടപ്പെട്ട മദ്യം ഗ്രീന്‍ ലേബലാണെന്നു അറിയാം ആഴ്ചയില്‍ രണ്ടു ദിവസം സെക്സ് വേണമെന്നുമറിയാം… രണ്ടു പേരും ഇണകളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്… നല്ല വസ്ത്രങ്ങള്‍ ഇഷ്ടമാണ്, മാനേജരായിട്ടിരിക്കാന്‍ ഇഷ്ടമാണ്.  ജോലിക്കാരെ കൊണ്ട് പണിയെടുപ്പിക്കാന്‍ അറിയാം… ആരെയും പിണക്കാതെ കൂടെ നിര്‍ത്താനറിയാം… സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്ന പ്രകൃതമാണ്.  ഇത്രയൊക്കെ എനിക്കറിയാം.  ഇത്രയും വച്ചുകൊണ്ട്  എനിക്ക് എബിനെക്കുറിച്ച് എല്ലാമറിയാമെന്നു പറയുന്നത് ശരിയാകുമോ…. എബിന് എന്നെക്കുറിച്ച് എല്ലമറിയാമെന്നു പറയാന്‍ കഴിയുമോ…. എബിന്‍ വഴി പുരുഷന്മാരെയെല്ലാം അറിഞ്ഞെന്ന് പറയാന്‍ കഴിയുമോ… ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. പക്ഷെ, അറിയാമെന്ന്  നടിച്ച് മുന്നോട്ടു പോകുന്നു… ശരിയല്ലേ… അത്രമാത്രമല്ലേ ഉള്ളൂ.. സോറി… ഞാന്‍ ഒരു സാധാരണക്കാരനോടു പറയുമ്പോലെയാണ് സംസാരിക്കുന്നത്… സുദേവ് ഒരു എഴുത്തുകാരനാണെന്നതു മറന്നു….

       ഏയ്…. ഹണി സംസാരിക്കൂ… എനിക്കിഷ്ടമായി…

       സ്ഫുടവും വ്യക്തവുമായ വാക്കുകള്‍… ശക്തവും യുക്തവുമായ ധാരണകള്‍… സുദേവിന് അവളെ ഇഷ്ടമായി എന്നു പറഞ്ഞ് ശരിയാണ്… സ്ത്രീകളില്‍ ഇത്ര തെളിമയുള്ള ചിന്തകളുള്ളവര്‍ കുറയും…

       സുദേവ്…. ഒരു പുതിയ വ്യക്തിയെ പരിചയപ്പെടാം… വീട്ടിലേക്ക് പോകാം… ഉമ്മച്ചിയാണ് വിളിച്ചത്… അവിടെ ഒരു രത്നവ്യാപാരി വന്നിട്ടുണ്ട്…

       ഞാന്‍ വന്നാല്‍ ശരിയാകുമോ….?

       തീര്‍ച്ചയായും…. ഞാന്‍ ഉമ്മച്ചിയോടു ചോദിച്ചു…സുദേവിനെ കൂട്ടാന്‍ പറഞ്ഞു…

       രത്നവ്യാപാരി.  സുദേവിന് അത്ഭുതമായി.  പോര്‍ച്ചില്‍ പുതിയൊരു കാര്‍ കിടക്കുന്നുണ്ട്. വിലയേറിയതല്ല.  ശീതീകരിച്ചതാണ്.

       അവര്‍ സിറ്റിംഗ് റൂമില്‍ കയറിയപ്പോള്‍ ടീപ്പോയില്‍ നിരത്തിയിരിക്കുന്ന രത്നങ്ങള്‍ കണ്ട് സുദേവിന്‍റെ കണ്ണ് മഞ്ഞളിച്ചു.  അങ്ങിനെയൊരു കാഴ്ച അവനാദ്യമാണ്.  ഷാഹിനക്കും ഹണിക്കും  ആദ്യകാഴ്ചയല്ലെന്ന് മനസ്സിലായി.

       ലൈല രത്നങ്ങള്‍ നോക്കി ഇഷ്ടപ്പെട്ടതുകള്‍ തെരഞ്ഞെടുക്കുന്നു.

       വ്യാപാരിയുടെ പ്രായക്കുറവാണ് സുദേവ് രണ്ടാമത് ശ്രദ്ധിച്ചത്. കഥകളില്‍ വായിച്ചിട്ടുള്ള രത്നവ്യാപാരികള്‍ തടിച്ചു കൊഴുത്ത് അറുപതു വയസ്സില്‍ കൂടുതല്‍ പ്രായത്തില്‍ നരച്ച താടിയും മുടിയുമുള്ള ഒരാള്‍… തലയില്‍ ഒരു തൊപ്പിയും വച്ചിരിക്കും. ഇയാള്‍ തീരെ ചെറുപ്പും, താടിയുണ്ട്, കറുത്താതണ്.  മുടി ഭംഗിയായി മുറിച്ച് ചീകി വച്ചിരിക്കുന്നു.  സുദേവിന്‍റെ അത്ര തന്നെ പ്രായമില്ല, ഉയരവും ആരോഗ്യവുമുണ്ട്…

       ആയാള്‍ നവാഗതരെ നോക്കി പുഞ്ചിരിച്ചു. തുടര്‍ന്ന് കച്ചവടത്തില്‍ തന്നെ സ്രദ്ധിച്ചു.

       നവരത്നങ്ങള്‍…. കോടികള്‍ വിലമതിക്കുന്നതാകാം…

       ലൈല പറഞ്ഞു.

       വാപ്പച്ചി പറഞ്ഞയച്ചാണ്…. ഇയാള്‍ അവിടെ ആദ്യമാണ്….

       ലൈല നവാഗതരെ അയാള്‍ക്ക് പരിചയപ്പെടുത്തി. സുദേവ് എഴുത്തുകാരമാണെന്ന് പറപ്പോള്‍ ആയാളുടെ മുഖത്ത് ഒരാദരവ് ഉണ്ടാകുന്നത് അവന്‍ ശ്രദ്ധിച്ചു.

       അയാള്‍ രത്നങ്ങളുടെ മഹത്വങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നു. വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍, അണിയുമ്പോള്‍ കിട്ടുന്ന മേല്‍ഗതികള്‍…. നാള്‍ ചേര്‍ച്ചകള്‍… പക്കച്ചേര്‍ച്ചകള്‍…

       സുദേവിന്‍റെ മനസ്സ് തര്‍ക്കത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.  അവിടെ അതിന്‍റെ ആവശ്യമില്ലെന്നും, അനുവദനീയമല്ലെന്നും, അധികപ്രസംഗമാകുമെന്നും തോന്നിയ നിമിഷം, ഒഴിവു കിഴിവുകള്‍ നിരത്തി സുദേവ് യാത്ര പറഞ്ഞു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം മൂന്ന്

അണ്ണാറക്കണ്ണന്‍റെ പുഞ്ചിരിയും പ്രഭാത വന്ദനവും സുദേവിന് ഏറെ ഇഷ്ടമായി.  അവന്‍റെ ജീവിതത്തില്‍ ഇതാദ്യമാണ് കിളികള്‍ വിളിച്ചുണര്‍ത്തുന്നത്, ആദ്യ കാഴ്ച അണ്ണാറക്കണ്ണനാകുന്നതും.  തുറന്ന ജനാല വഴി കയറിയെത്തിയ ശീതളിച്ച തെന്നല്‍ അവന് ഉന്മേഷവും നല്‍കി.  പ്രഭാത കൃത്യങ്ങള്‍ വേഗം തീര്‍ക്കണമെന്നും സാര്‍ വിളിക്കും മുമ്പു തന്നെ ലാസറിടം ചുറ്റിക്കാണെണമെന്നും മോഹിച്ചു.

       മുറിക്ക് പുറത്ത് വന്നപ്പോള്‍ അടുക്കളയില്‍ കുമുദത്തിന്‍റെ ശബ്ദങ്ങള്‍ കേട്ടു. സുദേവിന്‍റെ വാസസ്ഥലം ഗസ്റ്റ് ബംഗ്ലാവിന്‍റെ മുകള്‍ നിലയില്‍ കിഴക്ക് ഭാഗത്താണ്,  രണ്ട് കിടപ്പു മുറികളും സിറ്റിംഗ് ആന്‍റ് ഡൈനിംഗ് ഹാളും അടുക്കളയുമായിട്ട്.  ഗസ്റ്റ് ബംഗ്ലാവിന്‍റെ രണ്ടു നിലകളിലുമായിട്ട് അതേ പോലെയുള്ള നാല് വാസസ്ഥലങ്ങളുണ്ട്.  അവന്‍ കതക് തുറന്ന് പുറത്ത് വരുന്ന ശബദം കേട്ടിട്ട് കുമുദം പുറത്തേയ്ക്ക് വന്നു.

       സാര്‍… ചായയാ… കാപ്പിയാ….?

       ഇപ്പോള്‍ വേണ്ട നടപ്പ് കഴിഞ്ഞ് വന്നിട്ട് മതി….

       കറുത്ത കുമുദം സുന്ദരിയാണ്.  എണ്ണമയമുള്ള മുഖമാണ്.  സദാ പ്രസരിപ്പുണ്ട്.  കറുത്ത, ഇടതൂര്‍ന്ന മുടിക്ക് അഴകുണ്ട്.

       സുദേവ് അവെളെ കണ്ടു നിന്നപ്പോള്‍ അവള്‍ക്ക നാണം വന്നു.

       എന്നാ സാര്‍….. ഇപ്പടിയെ…?

       ഹേയ്…. ഒന്നുമില്ല….

       അവളുടെ കണ്ണുകള്‍ക്ക് നല്ല വശ്യതയുണ്ട്, വൃത്തിയായി ചേല ചുറ്റിയിരിക്കുന്നു.

       കുമുദത്തിന് എത്ര മക്കളാ…?

       ഒന്ന് താനേ…. ആണ്….

       പനീറ് വന്നില്ലെ….?

       ഇല്ല,  നന്നെ പുലര്‍ന്നിട്ടു മട്ടും വരും…….

       അവന്‍ പുറത്തേക്ക് നടന്നകന്നപ്പോള്‍ പിന്നില്‍ കതക് അടച്ചു കൊളുത്തിടുന്ന ശബ്ദം. ഗസ്റ്റ് ബംഗ്ലാവിന്‍റെ മുറ്റത്ത് നിന്ന് വടക്കോട്ട് നോക്കിയാല്‍ ലാസറിടത്തെ ഗ്രീന്‍ ഹൗസ് എന്ന വലിയ ബംഗ്ലാവു കാണാം, ഉണര്‍ന്നിട്ടില്ല.  മുറ്റത്തേക്ക് തെളിയുന്ന പ്രധാന വിളക്ക് അണച്ചിട്ടില്ല.  ഗെയിറ്റ് കാവല്‍ക്കാരന്‍ കാവല്‍ പുരയില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു.  ഇന്‍റര്‍വ്യൂവിന് വന്ന ദിവസം ഓട്ടോ തടഞ്ഞ് മുറ്റത്തിന്‍റെ ഓരത്ത് നിര്‍ത്തിച്ച ആളല്ല.  അയാളേക്കാള്‍ ചെറുപ്പക്കാരനാണ്.  മുറ്റത്തേക്ക് എത്തുന്ന പ്രധാന പാത മാത്രമാണ് ടാര്‍ വിരിച്ചിരിക്കുന്നത്, വലത്തോട്ട് തിരിഞ്ഞ് പോകുന്ന വഴി കല്ല് പാകിയിരിക്കുകയാണ്.  അതു വഴിയെ നടന്ന് ബംഗ്ലാവിന്‍റെ വലതു വശത്തുകൂടി സുദേവ് പച്ചപ്പിലേക്ക് പ്രവേശിച്ചു.

       പാതക്ക് ഇരു പുറവും ഏത്തവഴത്തോട്ടമാണ്, കുലച്ചു നില്‍ക്കുന്നു.  ഇനിയും കുലയ്ക്കാത്തത് കുറവാണ്. ഏത്തവാഴ കഴിഞ്ഞ് ഞാലിപ്പൂവന്‍, കണ്ണന്‍കായ, റോബസ്റ്റ്…. ഒരു റോബസ്റ്റ് കായ പഴുത്തു നില്‍ക്കുന്നു.  ഒരു പച്ച കുടുക്ക അതിലിരുന്നു പഴം തിന്നുണ്ട്, സൂക്ഷിച്ച നോക്കിയപ്പോള്‍ ഒന്നല്ല, രണ്ടാണ്….. വാഴയുടെ വാസയിടം കഴിഞ്ഞപ്പോള്‍ മരച്ചീനിയായി, രണ്ടടി പൊക്കത്തില്‍. ചുവടുകളില്‍ കൊഴുത്തു നില്‍ക്കുന്ന കാടുമുണ്ട്.  പക്ഷെ, അവകളെ ചെത്തി വൃത്തിയാക്കി വരുന്നുണ്ട്.  ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി…. പതിനഞ്ച് മിനിട്ടില്‍ കൂടുതല്‍ നടന്നിട്ടുണ്ടാകും കല്ലു വിരിച്ച പാത തീര്‍ന്നു.  തുടര്‍ന്ന് കുരുമുളക് വള്ളികളെ തഴുകി നടന്നു.  പെട്ടന്ന് തന്നെ ആ നടത്തം നിര്‍ത്തേണ്ടി വന്നു.  അവന്‍റെ കാലുകളെ തൊട്ടെന്ന വിധത്തില്‍ ഒരുത്തന്‍ ഇഴഞ്ഞ് റോഡു മുറിച്ചു കടന്നു പോയി.  കറുത്തിട്ടായതു കൊണ്ട് ചേരയായിരിക്കില്ല.  മറ്റാരാണെന്ന് സുദേവിന് പരിചയം തോന്നിയില്ല.  കറുത്തവന്‍ പോയിക്കഴിഞ്ഞ് പത്തടിയില്‍ കൂടുതല്‍ പാതയില്ല.  അവിടെ നിന്നും വനം തുടങ്ങുകയാണ്. വനത്തിന്‍റെ അതിരിലെ സര്‍വ്വെ കല്ല്.  സര്‍വ്വെകല്ലെന്ന് പറയാന്‍ കഴിയില്ല, കല്ലല്ല. രണ്ടടി ചതുരത്തില്‍ വാര്‍ത്തെടുത്ത സിമന്‍റ് കട്ട, എത്ര ആഴത്തിലേക്കെന്നറിയില്ല.  ഒരടി മുകളില്‍ കാണാം.  അവിടെ നിന്നും കാട്ടിലേക്കു നടപ്പാത കാണാം.    സുദേവ് അവിടെ നിന്നും തിരിച്ചു. റബ്ബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെയുള്ള വഴിയ്ക്കും കല്ല് പാകിയിട്ടില്ല.  എങ്കിലും സ്ഥിരം നടപ്പകാരുണ്ടെന്ന് കണ്ടാല്‍ തോന്നും.

       ആരാ….?

       പെട്ടന്നൊരാള്‍ മുന്നിലേക്ക് ഇറങ്ങി വന്നു.  അയാളുടെ നെറ്റിയില്‍ ഹെഡ്ലൈറ്റ് കെട്ടി വച്ചിട്ടുണ്ട്.  നാട്ടു വെളിച്ച പടര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ കെടുത്തിയാണ് വച്ചിരിക്കുന്നത്.  കൈയ്യില്‍ റബ്ബര്‍ വെട്ടുന്ന കത്തിയുണ്ട്.  അരയില്‍ കൂട കെട്ടി വച്ചിട്ടുണ്ട്, ഒട്ടുപാല്‍ ഇടാനുള്ളതാണ്.

       ഏയ്…

       അകലെ നിന്നും ആരോ വിളിച്ചു ചോദിക്കുന്നു. അയാളും അടുത്തേക്ക് വന്നു.

       ലാസറലി സാറിന്‍റെ ഗസ്റ്റാണ്… വെറുതെ നടക്കാന്‍….

       സുദേവ് പറഞ്ഞത് അവര്‍ക്ക് അത്ര വിശ്വാസമായി തോന്നിയില്ല.

       ഉം… ഇവിടെ അങ്ങനെ കറങ്ങണ്ട… എഴ ജെന്തുക്കള്‍ കാണും….

       സുദേവ് ചിരിക്കാന്‍ ശ്രമിച്ചു.  വേഗത്തില്‍ നടന്നു.  അവരില്‍ ഒരാള്‍ അവന് പിറകെയുണ്ട്. റബ്ബര്‍ എസ്റ്റേറ്റ് കഴിഞ്ഞ് കല്ലു വിരിച്ച പാതയിലെത്തി ബംഗ്ലാവിന് അടുത്തെത്തി ഗെയിറ്റ് വാച്ചര്‍ അവനെ കാണും വരെ  അയാള്‍ പിന്‍തുടര്‍ന്നു.

       നേരം നന്നായി വെളുത്തു. ബംഗ്ലാവിന്‍റെ മുറ്റത്തേക്കുള്ള ലൈറ്റ് കെടുത്തിയിരിക്കുന്നു.  സുദേവ് ഓര്‍മ്മിച്ചു. അരമണിക്കൂറിലധികം എടുത്തിരിരക്കുന്നു ലാസറിടത്തിന്‍റെ പാതയിലൂടെ വൃത്താകൃതിയില്‍ നടന്ന് എത്താന്‍.

       ഡൈനിംഗ് ടേബിളില്‍ ചായക്കൊപ്പം ദിനപ്പത്രങ്ങളും ആഴ്ചപ്പതിപ്പുകളും യഥേഷ്ടം സുദേവിനെ കാത്തിരിപ്പുണ്ടായിരുന്നു. മഗ്ഗില്‍ നിന്ന് ചായ പകര്‍ന്ന്, ഫാന്‍ ഓണ്‍ ചെയ്ത് വായന തുടങ്ങുമ്പോള്‍ കുമുദം അടുക്കളയില്‍ നിന്നും എത്തി.

       സാറിന് ബ്രേക്കഫാസ്റ്റ് എന്ന വേണം….?

       നിനക്ക് എന്തൊക്കെയുണ്ടാക്കാനറിയാം…?

       എല്ലാം തെരിയും….

       സാദാ ദോശയും ചട്ടിണിയും അറിയുമോ….?

       ഉം…

       അതുമതി…

       അവളുടെ കണ്ണുകളില്‍ ശൃംഗാരത്തിന്‍റെ മുല്ലമുട്ടുകള്‍ വിടര്‍ന്നു നില്‍ക്കുന്നു.  പക്ഷെ, ആസക്തകരമാണെന്നു തോന്നുന്നില്ല.

       ഊം……?

       സാറ് കഥയെഴുതുമാ…..?

       ഊം… നിനക്കുണ്ടോ കഥ എഴുതാന്‍….?

       ഇല്ല… പനീര്‍ ശൊല്ലിയാച്ച്…

       പനീറിന്‍റെ കഥ പറഞ്ഞു….

       അതും എന്നോട് ശൊല്ലിയാച്ച്…..

       പിന്നെ എന്തൊക്കെ ശൊല്ലി….?

       വലിയ സാറിന്‍റെ  പെരിയ ഇഷ്ടക്കാരന്‍ വലിയ സാറിന്‍റെ കഥയെഴുതക്ക് വന്നത്.  ഇഷ്ടമാര്‍ന്ന ശാപ്പാടൊക്കെ പണ്ണി കൊടുക്ക വേണമെന്നൊക്കെ…..

       ബ്ലാക്ക് ടീ നന്നായിട്ടുണ്ട്…

       പിന്നെ കുടിക്കതുക്ക് ബ്ലാക്ക് ടീ മട്ടും പോതുമാ….?

       ബ്ലാക്ക് ടീ…. ചൂടുവെള്ളം … പച്ചവെള്ളം… എല്ലാം വേണ്ടിവരും….

       ഓ… സാറെ….

       അവള്‍ അടുക്കളയിലേക്ക് പിന്‍വലിഞ്ഞപ്പോള്‍ സുദേവിന് തോന്നി. അവളിലെ വിധേയത്വം പരിചാരികയുടേതു മാത്രമാകുമോ…. ആണെങ്കിലും, അല്ലെങ്കിലും പരിചാരികയുടേതു പോലെ കണ്ടാല്‍ മതിയെന്നു തോന്നുന്നു.

       അവന്‍ കപ്പിലെ ചായയുമായി സിറ്റിംഗ് ഭാഗത്തേക്ക് വന്നു.  കാലുകള്‍ നീട്ടി വച്ച് ചാരി കിടക്കാവുന്ന കസേര ഏറെ ഇഷ്ടമായി തോന്നി.  അതിന് മുന്നില്‍ ടീപ്പോയി സജ്ജമാക്കിയപ്പോള്‍ പത്രവായന കൂടുതല്‍ സുഖകരമായി.  ഇടയ്ക്ക് ചായക്കപ്പ് ഇടതു കൈയ്യാല്‍ എടുത്ത് കുടിക്കാനും കഴിയും.

       വില കൂടിയ സെറ്റികള്‍, സെറ്റിയില്‍ ഇരുന്നു പാദങ്ങല്‍ വയ്ക്കാന്‍ വിലയേറിയ കാര്‍പ്പറ്റ്,  കാര്‍പ്പറ്റിന്‍റെ മെറൂണ്‍ നിറത്തിനെ കൂടുതല്‍ ശോഭയുള്ളതാക്കാന്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന ക്രീം നിറത്തിലെ പൂക്കള്‍.  നാല്‍പത്തിയെട്ടിഞ്ചിന്‍റെ എല്‍ ഈ ഡി ടിവി. സ്റ്റീല്‍ റോഡില്‍ ഐലറ്റില്‍ ഞാന്ന് കിടക്കുന്ന രാജകീയ കര്‍ട്ടണുകള്‍, എല്‍ ഈഡി ബള്‍ബുകള്‍, സ്വര്‍ണ്ണ നിറമുള്ള ഫാന്‍…

       ഒരൊറ്റ ദിവസം കൊണ്ട് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ജീവിത സാഹചര്യങ്ങളെ, സൗകര്യങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ സുദേവിന് വ്യര്‍ത്ഥതയാണ് തോന്നുത്. ജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മ.  അത് നിലനിര്‍ത്താന്‍ കഴിയുമെന്ന് യാതൊരു വിശ്വാസവും ഇപ്പോള്‍ അവനില്ല.  അല്ലെങ്കില്‍, നിലനിര്‍ത്തണമെന്ന ഒരു നിമിഷ ചിന്തപോലും അവനില്ല.  എല്ലാം യാദൃശ്ചിതകള്‍….നീര്‍ക്കുമിള പോലെ ക്ഷണികം.

       കോളിംഗ് ബല്‍ വഴി ആരോ വിളിച്ചു.

       ഏസ് കമിംഗ്….

       ഡോര്‍ തുറന്ന് പനീര്‍ശെല്‍വം വന്നു.  കൈയ്യില്‍ ജൗളിക്കടയുടെ മൂന്നു നാല് ബാഗുകളുമുണ്ട്.

       സാറിന് തരാന്‍ പറഞ്ഞു.

       ആര്….?

       വലിയ സാറ്…

       സുദേവിനുള്ള പുതിയ വസ്ത്രങ്ങളായിരുന്നു.  ഒരു ജോഡി ജോഗിംഗ് ഡ്രസ്സും.  അവന് ജാള്യത തോന്നുന്നു.  തന്‍റെ പരിമിതികള്‍ ഇപ്പോള്‍ തന്നെ അദ്ദേഹം കണ്ടിരിക്കുന്നു.

       ഇവിടെ വന്നിട്ട് ആദ്യത്തെ മോബൈല്‍ കോള്‍. ഫോണ്‍ എടുത്ത് സുദേവ് ബഡ് റൂമില്‍ നിന്നും ബാല്‍ക്കണിയിലേക്കുള്ള കതക്ക് തുറന്ന് ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നു.  പ്രഭാതത്തിലെ മഞ്ഞവെയില്‍ ബാല്‍ക്കണിയില്‍ എത്തി അവന്‍റെ പാദങ്ങളെ തഴുകി നിന്നു.

       ഹലോ….

       ഹലോ, ഞാന്‍ നിവേദിതയാണ്….

       അവള്‍ കഴിഞ്ഞ നാള്‍ മടങ്ങും മുമ്പ് അവന്‍റെ നമ്പര്‍ വാങ്ങിയിരുന്ന വിവരം അപ്പോഴാണ് ഓര്‍മ്മിച്ചത്.

       ഏസ്, മോര്‍ണിംഗ്….

       ഗുഡ് മോര്‍ണിംഗ് സാര്‍…. ഇന്നലെ എത്തിയല്ലേ…?

       അതെ…

       ഞാനറിഞ്ഞിരുന്നു സാറിനാണ് നറുക്കു വീണതെന്ന്…

       ഓ… എങ്ങിനെ….?

       ഡോക്ടര്‍ ലാസറലി രാജയുടെ ഓഫീസില്‍ വിളിച്ചു തിരക്കി….

       നിവേദിതക്ക് താല്‍പര്യമുണ്ടായിരുന്നല്ലേ….?

       ഏസ്,  ബട്ട്, അദ്ദേഹം പുരുഷനെ മതിയെന്ന് ഒടുക്കം തീരുമാനിച്ചെന്ന് പറഞ്ഞു.

       ശരിയാണ്… പരീക്ഷകളില്‍ നിവേദിതയായിരുന്നു വിജയിച്ചത്… പക്ഷെ, സ്ത്രീയെന്ന പേരില്‍ തിരസ്കരിക്കപ്പെട്ടു… ദേഷ്യം, വിഷമം ഏതാണ് കൂടുതലുള്ളത്….?

       രണ്ടും…. സ്ത്രീയെന്ന പേരില്‍ ഒഴിവാക്കിയതില്‍ അമര്‍ഷം,  നല്ലൊരു സാമ്പത്തിക ഗുണം കിട്ടുമായിരുന്നത് നഷ്ടമായതില്‍ വിഷമം….

       ഞാന്‍ പറ്റില്ലെന്നു പറയാം… എനിക്ക് വീടുകള്‍ക്ക് പെയിന്‍റടിച്ചായാലും ജീവിക്കാന്‍ പറ്റും.

       പക്ഷെ, അദ്ദേഹത്തിന് അതു പോരല്ലോ…. ഒരു സ്ത്രീയുടെ അടുത്ത് പറയാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ കാണും. പിന്നെ സ്ത്രീകള്‍ക്ക് അറിയാന്‍ കഴിയാത്തത്, അനുഭവിക്കാന്‍ കഴിയാത്തത് ചിലതൊക്കെ കാണാം….

       മനസ്സിലായില്ല.

       അതു വഴിയേ മനസ്സിലായിക്കൊള്ളും…

       പിന്നീട് നിവേദിതയുടെ മനോഹരമായ ചിരി.  ആ ചിരിയുടെ സൗന്ദര്യം, കുളിര്‍മ സുദേവ് ഓര്‍മ്മിച്ചു.  അന്ന്, നേരില്‍ തോന്നാതിരുന്ന ഒരു തോന്നല്‍ ഇപ്പോള്‍ മനസ്സില്‍….

       എന്തായി ജോലി തുടങ്ങിയോ….?

       ഇല്ല. അദ്ദേഹത്തിനെ കണ്ടിട്ടില്ല, പക്ഷെ, വിശാലമായ ലാസറിടം ചുറ്റിക്കണ്ടു… ജോഗിംഗിന്‍റെയിടയില്‍…

       ഇനി വളരെയേറെ കാണാനിരിക്കുന്നു, അറിയാനിരിക്കുന്നു.  അദ്ദേഹം തികച്ചുമൊരു കഥയാണ്… എനിക്ക് മീഡിയ ഫ്രണ്ട്സ് ഉണ്ട് അവര്‍ വഴി ഒരു അന്വേഷണം നടത്തി… എ പെക്കൂലിയര്‍ മാന്‍… റിയല്‍ ഫന്‍റാസ്റ്റിക്ക് സ്റ്റോറീസ്… ഫാന്‍റസിയും, മിത്തോളജിയും മിക്സ് ചെയ്ത് എടുത്തൊരു അപൂര്‍വ്വ ജന്മം…. ഓക്കെ… നമുക്ക് ഇടക്ക് ഷെയര്‍ ചെയ്യാം……

       തീര്‍ച്ചയായും ഞാന്‍ വിളിക്കാം…

       ഷുവര്‍, വിളിക്കുമോ…?

       വൈ നോട്ട്…?

       നമ്മള്‍ പിരിഞ്ഞപ്പോള്‍ സൗഹൃദമാകാമോയെന്ന് ഞാന്‍ ചോദിച്ചിരുന്നു, എന്താണ് പറഞ്ഞതെന്ന് ഓര്‍മ്മയുണ്ടോ…?

       ഓ… ലീവിറ്റ്… അപ്പോഴത്തെ ഒരു മൂഡിന്…

       ഓക്കയോക്കെ… സാറു വിളിച്ചാല്‍ മതി…

       നിവേദിതയുടെ ചിരി വീണ്ടും. ഫോണ്‍ ഓഫ് ചെയ്ത്, വളര്‍ന്ന് ബാല്‍ക്കണിയിലേക്ക് തലയെത്തിച്ചു നില്‍ക്കുന്ന പേരയിലെ പഴുത്ത പേരക്ക കൈക്കലാക്കാന്‍ നോക്കിയപ്പോഴാണ് തിന്നു കൊണ്ടിരുന്ന വാലാട്ടി കിളി പറന്നു പോകുന്നതു കണ്ടത്.  അപകട സൂചകമായൊന്നു കരഞ്ഞു.  ആ കരച്ചില്‍ കേട്ടിട്ട് അടുത്ത മാവില്‍ നിന്നും കരിയില പിടകള്‍ ചിലച്ച് കാടിളക്കി പറന്നകന്നു.  പുലര്‍കാല വന്ദനം തന്ന അണ്ണാറക്കണ്ണന്‍ എവിടെ നിന്നോ ഓടി പേരയില്‍ വന്നിരുന്ന് എന്താ കാര്യമെന്നു തിരക്കി.

       സുദേവ് പറഞ്ഞു.

       ഞാനൊന്നും ചെയ്തില്ല, ഒരു പേരയ്ക്ക പറിക്കാന്‍ നോക്കിയതാണ്… നിങ്ങള്‍ക്ക് മാത്രമല്ല എനിക്കും അവകാശമില്ലേയിതില്….?

       അവകാശമുണ്ടെന്ന് സമ്മതിച്ച് അണ്ണാറക്കണ്ണന്‍ ചാടി അടുത്ത പ്ലാവിന്‍ കൊമ്പിലൂടെ അകലേക്ക് പോയി.  അവന് പുറകെ അവന്‍റെ ഭാര്യയാകാം, ഒരു സുന്ദരി, ഇലകളുടെ മറവില്‍ നിന്നും പ്രത്യക്ഷപ്പെട്ട്, സുദേവിനെ ഒന്ന നോക്കയിട്ട് ഝടുതിയില്‍ ഓടിയകന്നു,

       അണ്ണാറക്കണ്ണന്‍ ചാടിയ കൊമ്പില്‍ നിന്ന് നന്നായി മൂത്തു പഴുക്കാറായ ഒരു പേരയ്ക്ക സുദേവിനു കിട്ടി.  അതിന്‍റെ സ്വാദില്‍ അലിഞ്ഞ് നിന്നപ്പോള്‍ കോളിംഗ് ബല്‍.  അവനൊന്നു ഞെട്ടി, പേരയ്ക്കയുടെ മധുരത്തോടു കൂടി അവന്‍,  അണ്ണാറക്കണ്ണനല്ലാത്തവരെ തോട്ടത്തില്‍ അതിക്രമിച്ചു കയറിയവരെ തിരയുകയായിരുന്നു.  അവന്‍ തന്നെ ഡോര്‍ തുറന്നു.

       പ്രഭാത രശ്മികളെപ്പോലെ മൂന്നു മുഖങ്ങള്‍.  രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും. ധനത്തിന്‍റെ ആധിക്യം അവരുടെ വസ്ത്രങ്ങളില്‍, ഗെറ്റപ്പുകളില്‍. പെട്ടന്ന് അവന് ഒരു ജാള്യത തോന്നി.  നേരം പുലര്‍ന്ന് ഒമ്പതു മണി കഴിഞ്ഞിരിക്കുന്നു, ഇതേവരെ ജോഗിംഗ് വസ്ത്രത്തില്‍ നിന്നും മോചിതനാകുകയോ, കുളിക്കുകയോ ചെയ്തിട്ടില്ല.  എന്നാലും വിയര്‍പ്പാറിയിരിക്കുന്നു.  തുറന്ന വാതില്‍ക്കല്‍ നിന്നും അവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായി കുറെ അകന്നു നിന്നു.  അകത്തു കയറി അവര്‍ ആകെ വീക്ഷിക്കുകയായി.

       അസൗകര്യങ്ങളൊന്നുമില്ലല്ലോ… അല്ലെ…..?

       ഇല്ല…

       ഓ…. ഞങ്ങളെ പരിചയപ്പെടുത്തിയില്ല, മറന്നു.  ഞങ്ങള് ഉത്സാഹ കമ്മറ്റിക്കാരാ…. അല്ലെങ്കില്‍ ഉത്സവക്കമ്മിറ്റിക്കാരെന്നും പറയാം…. സുദേവ് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഞങ്ങളുടെ നാട്ടിലെ ഒരു ശൈലിയാണത്…. ഒരു കാര്യം ചെയ്യുമ്പോള്‍ പുറത്തു നിന്നും സഹായങ്ങള്‍ ചെയ്യുന്നവര്‍…

       ഉവ്വ്…. കേട്ടിട്ടുണ്ട്….

       ഞങ്ങള് ഡോ. ലാസറലിരാജയുടെ പാര്‍ട്ടണര്‍മാരാണ്… ഞാന്‍ വിനോദ് മേനോന്‍ തൃശ്ശൂര്‍ പാവറട്ടിയാണ് സ്വദേശം. ഇത് സാമുവല്‍ സക്കറിയ ചങ്ങനാശ്ശേരിയിലാണ്…. മിസ്സിസ് അനിത പ്രസാദ് വര്‍ക്കി കൊച്ചിക്കാരിയാണ്…..

       സുദേവ് അവരെയൊക്കെ കൈകൂപ്പി വണങ്ങി. സെറ്റിയിലേക്ക് ആനയിച്ചു. ത്രിബിള്‍ സെറ്റിയില്‍ പുരുഷന്മാരും സിംഗിള്‍ സെറ്റിയില്‍ അനിതയും, അവര്‍ക്ക് അഭിമുഖമായിട്ട് സിംഗിളില്‍ സുദേവും ഇരുന്നു.

       ഒരാളെ കൂടി പ്രതീക്ഷിച്ചു….. കമ്മിറ്റിയില്‍…..

       ആരെ…..?

       ഒരു മുസ്ലീം പ്രാതിനിദ്ധ്യം……

       ഷുവര്‍… ഉണ്ടല്ലോ….. നമ്മുടെ പാര്‍ട്ടണര്‍ തന്നെ, അബ്ദുള്‍ റഹ്മാന്‍…. അദ്ദേഹത്തിന് ഇവിടെ വന്നു കാണാന്‍ കഴിയില്ല… സംസാരിച്ചിട്ടാണ് വന്നത്…

       മൂന്നുപേരും മൂന്നിടത്തു നിന്നും ഇത്ര രാവിലെ എത്തിയത്…..?

       ഞങ്ങള്‍ മൂന്നു പേരും ഇപ്പോള്‍ എറണാകുളത്തുണ്ട്….നമ്മുടെ ബിസിനസ്സിന്‍റെ സൗകര്യത്തിന്….പ്രധാന എല്ലാ നഗരങ്ങളിലും നമ്മുടെ പാര്‍ട്ടണര്‍മാരുണ്ട്… യു നോ ദാറ്റ്, വി വെല്‍ പ്ലാന്‍ഡ്….

       ആത്മകഥയുടെ കമ്മിറ്റിയഗംമാണ് ഞങ്ങള്‍… വളരെ നന്നായിട്ട് ആലോചിച്ച്, പരസ്പരം സംസാരിച്ച് ആത്മകഥയെങ്ങിനെ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്… നോട്ടുകള്‍ ഞങ്ങള്‍ തന്നു കൊണ്ടിരിക്കും…. ഒരു സ്കെലിട്ടന്‍ മാത്രമേയുള്ളൂ.. അതിന് മജ്ജയും മാംസവും അവയവങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം…

       ഒരു കിതപ്പോടെ അനിത പറഞ്ഞു നിര്‍ത്തി, വളരെ പണിപ്പെട്ട് ഒരു ജോലി ചെയ്തു തീര്‍ക്കുന്നതു പോലെ.

       സ്കെലിട്ടന്‍… മജ്ജയും മാംസവും അവയവങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും… ഞങ്ങള്‍ ദിവസങ്ങളോളം ഇരുന്ന് കണ്ടു പിടിച്ച വാക്കുകളാണ്…..

       വളരെ കുറച്ചു മാത്രം സംസാരിച്ച സാമുവല്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാ മുഖങ്ങളിലും ചിരി വിടര്‍ന്നു. സുദേവിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

       ഞങ്ങള്‍ കുറച്ച് ആത്മകഥകള്‍ കൊണ്ടു വന്നിട്ടുണ്ട്…

       അനിത ഒരു ബാഗ് ടീപ്പോയില്‍ വച്ച് തുറന്ന് ഓരോ പുസ്തകങ്ങളും പുറത്ത് എടുത്തു വച്ചു.  ഗാന്ധിജിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടങ്ങി എബ്രഹാം ലിങ്കന്‍റെ, വിന്‍സെന്‍റ് ചര്‍ച്ചിലിന്‍റെ, എന്‍സ്റ്റൈന്‍റെ, നെഹറുവിന്‍റെ, ഇ എം എസ്സിന്‍റെ……..  ഇരുപതോളം ആത്മകഥകള്‍, അല്ലെങ്കില്‍ അനുഭവക്കുറിപ്പുകള്‍… ഇംഗ്ലീഷില്‍, മലയാളത്തില്‍, ചിലത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യത്. സുദേവ് ഒളികണ്ണാല്‍ അവരെ മൂന്നു പേരെയും കണ്ടു.  പക്ഷെ, അവന്‍റെ ഒളികണ്ണുകള്‍ അവര്‍ കണ്ടില്ല. അവന്‍റെ ഒളി കണ്ണുകളെ മറച്ചു കൊണ്ട് കുമുദം നാലു കപ്പു ചായയുമായിട്ട് പെണ്ണുകാണാന്‍ എത്തിയിരിക്കുന്ന ചെറുക്കന്‍ കൂട്ടരുടെ മുന്നിലേക്ക് പെണ്‍കുട്ടി കടന്നു വരുന്നതു പോലെ വന്നു…. അതോ അവള്‍ക്കിപ്പോള്‍ ഭാര്യയുടെ റോളാണോ….സുദേവിന്‍റെ മനസ്സില്‍ ഉദിച്ച ചോദ്യം വിരുന്നു കാരുടെ മനസ്സുകളിലും ഉണ്ടായോ എന്ന് അറിയാനായി അവന്‍ അവരുടെ മുഖങ്ങളില്‍ നോക്കി.  അവര്‍ തുറന്നു പിടിച്ച കണ്ണുകളുമായിട്ട് ഭാവി വധുവിനെ കാണും പോലെ നോക്കിയിരിക്കുകയാണ്.

       ഇവള് സേര്‍വന്‍റാ…?

       അതെ…

       തനിച്ചേയുള്ളോ…?

       അല്ല… അവളുടെ ഭര്‍ത്താവുമുണ്ട്…..

       ചോദ്യങ്ങളും ഉത്തരങ്ങളും കേട്ടിട്ട് കുമുദം നാണിച്ച് തല കുമ്പിട്ടു നിന്നു, നവവധുവിനെപ്പോലെ….  സുദേവിനെ നോക്കി പോകാന്‍ അനുവാദം ചോദിച്ചു, കണ്ണുകളാല്‍. അനിത അതു കണ്ടു. അനുവാദം കൊടുത്തപ്പോള്‍ മാത്രമവള്‍ അടുക്കളയിലേക്ക് പോയി…

       സുദേവ് ഈ പുസ്തകങ്ങളെല്ലാം വായിക്കണം… ഒരു ഉത്തമ പുരുഷന്‍… അതാണ് ഡോ.ലാസറലിരാജയുടെ ആത്മകഥയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബാല്യം, കൗമാരം, യൗവനം, ജോലി, ജീവിതം, വിവാഹം എല്ലാം ഞങ്ങള്‍ കണക്കു കൂട്ടി വച്ചിട്ടുണ്ട്….

       എഴുതിയിട്ടുണ്ടെങ്കില്‍ അതു തന്നാല്‍ മതിയായിരുന്നു.

       എഴുതിയിട്ടില്ല…

       എഴുത്താണാവശ്യം…. അതാണ് സുദേവ് ചെയ്യേണ്ടത്….

       കുഞ്ഞുമോനെന്നായിരുന്നു ആദ്യത്തെപേര്. ഒരു മതമൈത്രി കാണുന്നില്ലേ ആ പേരില്‍…

       ഉണ്ട്…

       അതേപോലെ തന്നെയാണ് ലാസറലിരാജയും… ലാസര്‍ ക്രിസ്ത്യന്‍ പേരാണ്, അലി മുസ്ലീം പേരും രാജ ഹിന്ദു പേരായ രാജന്‍ ചുരുക്കിയതും….

       മതമൈത്രി തന്നെ…

       തീര്‍ച്ചയായും.

       കുമുദത്തിന്‍റെ ചായ കുടി കഴിഞ്ഞ് അനിത മുറികളും അടുക്കളയും നടന്നു കണ്ടു. കുമുദത്തിനെ നോക്കി നിന്ന് അളുടെ ഉടയാത്ത അളവുകളെ മനസ്സില്‍ കുറിച്ചെടുത്തു.

       ഇവളുടെ ഭര്‍ത്താവിന് വേറെ എന്തു പണിയാണ്…….?

       തോട്ടത്തില്‍ പണിയാണെന്നു തോന്നു….

       രാത്രയിലും ഇവിടെയാണോ കിടപ്പ്…?

       അല്ല….

       പകല് ഇവള് തനിച്ചേയുള്ളൂ അല്ലേ…..?

       സുദേവിന്, അനിതയുടെ പോക്ക് വ്യക്തമായി. അവന്‍ മറുപടി പറഞ്ഞില്ല.  ആ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ അവന്‍ ബാദ്ധ്യസ്ഥനല്ലെന്ന് ചിന്തിച്ചു.  പല വ്യക്തികള്‍ക്കും കൊടുക്കേണ്ട സ്ഥാനം പലതാണെന്നും ഓര്‍മ്മിച്ചു.

       ആഴ്ചയിലൊരിക്കലെങ്കിലും നമുക്ക് കാണണം… ഇവിടെ വച്ചു വേണ്ട, കൂടുതല്‍ സൗകര്യം എറണാകുളത്താകുന്നതാണ്. നല്ല ഹോട്ടലില്‍ എവിടെയെങ്കിലും മുറിയെടുക്കാം…അല്ലെങ്കില്‍ നമ്മുടെ ഏതെങ്കിലും ഫ്ളാറ്റിലാകാം…. അനിതയെന്തു പറയുന്നു…?

       അതുമതി…..

       ബംഗ്ലാവ് വിട്ട് അവര്‍ നടന്നപ്പോള്‍ സുദേവ് കൂടെപ്പോയി.  അവരുടെ കൂടെ നടക്കുന്നുണ്ടെങ്കിലും അവര്‍ അവനെ ഗൗനിക്കുനതായി തോന്നിയില്ല.  അവരുടെ ഇടപഴകലുകള്‍….സ്പര്‍ശനങ്ങള്‍…..അനധികൃതമായതെന്തോ അവരില്‍ സുദേവ് മണത്തു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം രണ്ട്

            വളരെ ശാന്തമായ ഒരു പ്രഭാതം. ജനാലക്കൽ വന്ന് കിളികൾ സുദേവിനെ വിളിച്ചുണര്‍ത്തി.  അവന്‍ എഴുന്നേറ്റ് ജനാല തറന്ന് കിളിനാദങ്ങളോടൊപ്പം കിരണങ്ങളേയും അകത്തേക്ക് സ്വീകരിച്ചു.  അകത്തേക്ക് വന്ന നാദങ്ങൾ ആരുടേതൊക്കെ എന്നവന്‍ കാണാന്‍ ശ്രമിച്ചു.  ഇടതൂര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകൾ, ഇലകൾ അതിനവനെ അനുവദിച്ചില്ല.  ആരുടേതെന്നൊക്ക തിരിച്ചറിയാന്‍ അവനുള്ള അറിവ് തികഞ്ഞതുമില്ല.  പ്ലാവിന്‍റെ താഴ്ത്തടിയിൽ നില്‍ക്കുന്ന പഴുത്ത ചക്കയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അണ്ണാറക്കണ്ണനെ മാത്രം കാണാന്‍ കഴിയുന്നുണ്ട്.  അണ്ണാറക്കണ്ണന്‍ തലയുയര്‍ത്തി നോക്കി ഒന്നു പിഞ്ചിരിച്ചു.  ഒരു പ്രഭാത വന്ദനവും നല്‍കി.

       അവന്‍ കഴിഞ്ഞ രണ്ടു നാളുകളെ പറ്റി ഓര്‍ത്തു പോയി, നിവേദിതയോടൊത്ത് ഗ്രീന്‍ ഹൗസ് എന്ന ലാസറിടത്ത് എത്തിയപ്പോൾ മുതലുള്ളത്, മുറ്റത്ത് നാല് വാഹനങ്ങൾ കിടപ്പുണ്ടായിരുന്നു. അതിൽ വിലകൂടിയത് ലാസറിടത്തിന്‍റെ തന്നെ വാഹനമായിരുന്നു.  മറ്റ് മൂന്നിലും അല്ലാതെയും എത്തിയ ഒമ്പതുപേര്‍ അവനോട് മത്സരിക്കാനെത്തിതായിരുന്നു.  അവരില്‍ പേരെടുത്ത എഴുത്തുകാര്‍ രണ്ടപേരും, കേട്ടെഴുത്തില്‍ കഴിവു തെളിയിച്ചവര്‍ രണ്ടു പേരും അവനെപ്പോലെ പ്രാദേശിക എഴുത്തുഗണത്തില്‍ പെടുന്ന മൂന്നു പേരുമുണ്ടായിരുന്നു.  എഴുത്തകാരി ഒരാള്‍ മാത്രം, നിവേദിത.

       ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവനല്ലാത്തവരെല്ലാം നല്ല ജീവിതനിലവാരത്തില്‍ നിന്നെത്തിയവരാണ്,  സാമ്പത്തികമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന്.  മത്സരത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ അവനില്‍ നിന്നും തീര്‍ത്തും അകന്നു പോയി.

       മത്സരം പ്രഹസനമായിരുന്നില്ല.  അവനും എത്തിയ ശേഷമാണ് പരീക്ഷകരെത്തിയത്. കഴിഞ്ഞ നാള്‍ തന്നെ പരീക്ഷകര്‍ നഗരത്തില്‍ എത്തി ക്യാമ്പ് ചെയ്യുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. നഗരത്തില്‍ നിന്നും  ലാസറിടത്തിന്‍റെ തന്നെ ലക്ഷ്വറി വാഹനത്തിലാണവരെത്തിയത്.  കോളേജ് അദ്ധ്യാപകനും പത്രപ്രവര്‍ത്തകനും സ്ത്രൈണത ആവശ്യത്തിലേറെയുള്ള ഒരു പത്രപ്രവര്‍ത്തകയും.  അവന്‍റെ ഊഴം ആറാമത്തേതായിരുന്നു.  നിവേദിതക്കു ശേഷം.  അഭിമുഖം തുടങ്ങും വരെ ലാസറിടത്തിന്‍റെ ഉടമസ്ഥന്‍റെ ആത്മകഥ കേട്ടെഴുതാനുള്ള വ്യക്തിയെ തെരഞ്ഞടുക്കാനാണെന്ന ധാരണയിലായിരുന്നു, സുദേവ്.  അഭിമുഖം തുടങ്ങിയപ്പോള്‍ തന്നെ പരീക്ഷകര്‍ വ്യക്തമാക്കി, ഇതൊരു ആത്മകഥയെഴുത്തുമാത്രമല്ല, ശ്രേഷ്ടനായ ലാസറിടത്തുകാരന്‍റെ അനുഭവത്തില്‍ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് കുറെ കഥകള്‍ കൂടി എഴുതണം.  അക്കഥകള്‍ മലയാള സാഹിത്യത്തില്‍ എന്നും ശ്രദ്ധിക്കപ്പെടത്തക്ക ക്രിയാത്മക സൃഷ്ടികളായിരിക്കണം.  അദ്ദേഹം കുഞ്ഞുമോന്‍, തെരുവിന്‍റെ മകനായിരുന്നു.  അച്ഛനാരെന്നോ അമ്മയാരെന്നോ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ഭ്രാന്തിയായി അലഞ്ഞു നടന്ന ഒരു സ്ത്രീയായിരുന്നു വളര്‍ത്തിയത്.  അവരോടൊത്ത് തെരുവില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നു.  പല ജോലികളും ചെയ്തു.  പല കൂട്ടുകൂടലുകളുമുണ്ടായി, അതു കൊണ്ടു തന്നെ വ്യത്യസ്തമായ അനുഭവങ്ങളും.  അദ്ദേഹം തരുന്ന ബീജത്തില്‍ നിന്നുമാണ് കഥകള്‍ മെനയേണ്ടത്.  മെനയുന്ന കഥകള്‍ക്ക് ജീവിത ഗന്ധമുണ്ടാകണം, രുചിയുണ്ടാകണം.  അതുകളെല്ലാമൊരു തനതായ ശൈലിയില്‍ പറയാന്‍ കഴിയണം.  ഓരോരുത്തരോടുമുള്ള വിശദീകരണങ്ങള്‍ കഴിഞ്ഞ് കൂട്ടായ ചര്‍ച്ചകളും, തര്‍ക്കങ്ങളും, പരസ്പരം കോര്‍ക്കലുകളും നടന്നുക്കൊണ്ടിരിക്കെ പരീക്ഷകര്‍ ഓരോരുത്തരെയും പഠിച്ചു കൊണ്ടിരുന്നു.  ആര്‍ക്കും, ആരെ തെരഞ്ഞെടുക്കുമെന്ന സൂചനകളോ വിശ്വാസങ്ങളോ ഇല്ലാതെയായി.  പ്രതീക്ഷകളും അസ്തമിച്ചു.  എല്ലാവരും തന്നെ അയോഗ്യരാണെന്ന് സ്വയം തീര്‍പ്പാക്കി. ക്രൂരമായിട്ട്, ചില നേരങ്ങളില്‍ മൃഗീയമായിട്ട് പരസ്പരം പോരടിച്ചു.  ഇടയില്‍ സുദേവ് മാത്രം നിവേദിതയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.  അവള്‍ മാത്രം പലയിടത്തും സ്വയം ഒരു പരിധി നിര്‍മ്മിച്ച് അതിനുള്ളില്‍ നിന്ന് മാന്യത വിടാതെയിരുന്നു.  ഒടുവില്‍ അദ്ദേഹം വന്നു, കുഞ്ഞുമോന്‍.  വളരെ ലളിതമായിട്ട് വസ്ത്ര ധരിച്ച്, ആടയാഭരണങ്ങളൊന്നുമില്ലാതെ. സമയം അറിയാനായിട്ട് വളരെ പഴയ മോഡല്‍ ഒരു വാച്ച് മാത്രം ഭൂഷണമാക്കിയിട്ട്.  അദ്ദേഹം പറഞ്ഞു.

       വളരെ ചെറിയൊരു മോഹമേ ഈ ഉദ്യമത്തിനുള്ളു.  അറുപതു വയസ്സു വരെ ഇവിടെ ജീവിച്ചു. എല്ലാ തട്ടിലുള്ളവരുമായി ഇടപഴകി.  എല്ല സുഖങ്ങളും അറിഞ്ഞകോടികളുടെ ആസ്തിയുണ്ടാക്കി. സ്വാധീനവും കൈ ആളും നേടി. ആരാധകരും അണിയാളുകളും ധാരാളമുണ്ട്. പക്ഷെ, മരിച്ചു കഴിഞ്ഞ് ഓര്‍മ്മിക്കാന്‍ ഇതൊന്നും ഉപകരിക്കില്ല.  അതുകൊണ്ട് ഒരു സര്‍ഗ്ഗസൃഷ്ടി.  ആ സര്‍ഗ്ഗസൃഷ്ടിയ്ക്ക് പിന്‍ ബലമായിട്ട് ഒരു നല്ല ആത്മകഥ. നോവല്‍, കഥ, കവിത തുടങ്ങിയ സര്‍ഗ്ഗസൃഷ്ടികളെപ്പോലെയല്ല ആത്മകഥ.  അതു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയുന്നതു തന്നെയാണ്. സര്‍ഗ്ഗസൃഷ്ടികള്‍ കാല്പനികമാണ്. ആത്മകഥകള്‍ ഒരു പരിധി വരെ ചരിത്രമാണ്, സത്യമാണ്.  ഒരു ജീവിതത്തിന്‍റെ കഥയാണ് പ്രധാനമായി പറയുന്നതെങ്കിലും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരുപാട് സത്യങ്ങള്‍ കൂടി പറയുന്നുണ്ട്. ഒരു ദേശത്തിന്‍റെ, കാലത്തിന്‍റെ കഥ കൂടിയായിരിക്കുമത്.  അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സര്‍ഗ്ഗസൃഷ്ടിക്ക് പിന്‍തുണയായി നില്‍ക്കുകയും വേണം. സമയ നിഷ്ടയില്ല  പക്ഷെ, എന്‍റെ മരണത്തിനു മുമ്പ് തീര്‍ക്കണം. ഭക്ഷണവും താമസ്സവും പ്രതിഫലവും യഥോചിതം ഉണ്ടാകും.  ആത്മകഥയെങ്ങിനെ വേണമെന്ന് എന്‍റെ പാര്‍ട്ടണമാര്‍ യഥാസമയങ്ങളില്‍ പറഞ്ഞു കൊണ്ടിരിക്കും, എഴുതി തീരുന്ന അദ്ധ്യായങ്ങള്‍ അവരെയും എന്നെയും കാണിച്ചു കൊണ്ടിരിക്കണം.  സര്‍ഗ്ഗസൃഷ്ടിക്ക് ഒരു  വിലക്കുകളുമില്ല.  ഞാന്‍ പറയുന്ന കഥകളില്‍ നിന്നും കഥാതന്തുവിനെ സ്വീകരിച്ച് എഴുതുക.  അത് പാര്‍ട്ടണര്‍മാരെ കാണിക്കണമെന്നില്ല.

       സമയാസമയങ്ങളില്‍ ആവശ്യത്തിലേറെ ഭക്ഷണവും, ഭക്ഷണം വഴി പുതിയ കുറെ രുചികളും അറിഞ്ഞ് സുദേവും മറ്റ് ഒമ്പതു പോരാളികളും സന്ധ്യയോടുകൂടി ലാസറിടം വിട്ടു. സ്വന്തം വാഹനമില്ലാതെയെത്തിയവരെ ലാസറിടത്തിന്‍റെ ലക്ഷ്വറി വാഹനത്തില്‍ നഗരത്തില്‍ എത്തിച്ചു.  നഗരത്തില്‍ വച്ച് ഓരോരുത്തര്‍ യാത്ര പറഞ്ഞ് പിരിഞ്ഞപ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പുതിയ അനുഭവം കൂടി കിട്ടിയെന്ന് എല്ലാവരും സന്തോഷിച്ചു, ചിലര്‍ അത് തുറന്നു പറഞ്ഞു. അതില്‍ കൂടുതല്‍ ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല.  നിവേദിതക്ക് ബസ്സ് എത്തുന്നതിനായി സുദേവ് ഒരു മണിക്കൂറോളം കാത്തു.  പിരിഞ്ഞപ്പോള്‍ ഒരു നല്ല സുഹൃത്തായിരിക്കാന്‍ കഴിയുമോയെന്ന് നിവേദിത ചോദിച്ചു.  അതിന് ഉത്തരം കൊടുക്കാന്‍ സുദേവിന് കഴിഞ്ഞില്ല.  സംഘര്‍ഷഭരിതമായ ഒരു ദിവസത്തിന്‍റെ നീക്കിയിരിപ്പായ ക്ഷീണത്തില്‍ കൂമ്പിപ്പോയ അവളുടെ കണ്ണുകളില്‍ ഒരു നിമിഷം നോക്കി നിന്നിട്ട് അവന്‍ പറഞ്ഞു.

       സാധിക്കുമോ, എനിക്കറിയില്ല.  അല്ല എന്തിനാണൊരു സൗഹൃദം… ഏതുവിധത്തിലുള്ള സൗഹൃദമാണ്.  രണ്ടു വ്യക്തികള്‍ തമ്മിലോ, രണ്ട് എഴുത്തുകാരു തമ്മിലോ,  എനിക്കീ സൗഹൃദങ്ങളിലുള്ള വിശ്വാസം ഇല്ലാതായിരിക്കുന്നു.  എന്തായാലും, കച്ചവടപരമായ സമീപനമേ എല്ലാവരിലും കാണാനുള്ളൂ…

       ശോഭമങ്ങിയിരുന്ന നിവേദിതയുടെ മുഖം കുറച്ചു കൂടി ഇരുണ്ടു.  അവള്‍ ബസ്സില്‍ കയറി. കണ്ണകളാല്‍ യാത്രമൊഴി നല്‍കി, അവന്‍റെ മന്ദസ്മിതം അവളെ കാണിക്കാതെ ബസ്സ് മുന്നോട്ടു നീങ്ങി.

       നിവേദിതയുടെ അഭാവം അവനില്‍ നഷ്ടബോധമല്ല ഉണ്ടാക്കിയത്.  കാരണം അവളെ കണ്ടതുമുതല്‍ പിരിയും വരെ ഒന്നും പ്രത്യേകിച്ച് ലഭിച്ചു വെന്ന് മനസ്സ്  പറയുകയുണ്ടായില്ല. അതു കൊണ്ടു തന്നെയാണ് അവള്‍ സുഹൃത്തായിരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഏതുവിധത്തില്‍, എന്തിനുവേണ്ടിയെന്നൊക്കെ ചോദ്യങ്ങളുണ്ടായത്.  പക്ഷെ, ഇപ്പോള്‍ മനസ്സില്‍  മറ്റ് ചില ചോദ്യങ്ങളാണ് ഉയരുന്നത്.  ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം എന്തിനു വേണ്ടിയായിരുന്നു, എന്ത് നേട്ടമാണുണ്ടാക്കിയത്.  കുഞ്ഞുമോന്‍ എന്ന കോടീശ്വരന്‍ ചിന്തിക്കുതുപോലെ മരണ ശേഷം എന്താണ് ഓര്‍മ്മയില്‍ നില്‍ക്കാനുള്ളത്, ആരാണ് തന്നെ ഓര്‍ത്തിരിക്കാനുള്ളത്, ആരോടാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്, ആര്‍ക്കു വേണ്ടിയാണ് ജീവിച്ചിട്ടുള്ളത്, എന്ത് ജീവിതമാണ് നയിച്ചിട്ടുള്ളത്.

       അച്ഛന്‍റെ മരണം കണ്‍മുന്നിലാണ് സംഭവിച്ചത്, നാലു നിലകളുള്ള കെട്ടിടത്തില്‍ പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ വഴുതി വീണ്.  മറ്റ് പണിക്കാരെപ്പോലെ അച്ഛന്‍റെ കൂടെ സഹായിയായിരുന്നു,  സ്കൂള്‍ ജീവിതം അവസാനിച്ചിട്ടുള്ള വെക്കേഷന്. 

       കരുണന്‍ എന്ന അച്ഛനും രജനി എന്ന അമ്മയ്ക്കുമൊപ്പം ഒരേയൊരു മകനായിട്ടാണ് സുദേവ്  ചെറിയൊരു വീട്ടില്‍ ജീവിച്ചിരുന്നത്.  ആര്‍ഭാടങ്ങളില്ലാതിരുന്നിട്ടും സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ജീവിതം.  അച്ഛന്‍റെ മരണത്തോടെ തകര്‍ന്നു. അമ്മക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാനായില്ല.  അവനിലെ കൗമാര ഭാവങ്ങള്‍ തീരാത്തതു കൊണ്ട് മതിയായ കൂലി വാങ്ങന്‍ കഴിയില്ലെന്നാണ് അച്ഛന്‍റെ സ്നേഹിതരായ പെയിന്‍റിംഗ് കരാറുകാര്‍ പറഞ്ഞത്, എങ്കിലും അവനെ ഒഴിവാക്കിയതുമില്ല.  അവന്‍റെ ആവശ്യങ്ങള്‍ക്ക് തികയുന്ന വിധത്തില്‍ സഹായം ഒതുങ്ങിപ്പോയി.  തുടര്‍ ജീവിതത്തിന് അമ്മയ്ക്ക് റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ് ഗേളാ.കേണ്ടി വന്നു.  ആ ജോലി അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു, അധികനാള്‍ കഴിയുമുമ്പുതന്നെ.  വലിയ കടയൊന്നുമല്ല, നഗരമധ്യത്തിലുമായിരുന്നില്ല., അതിന്‍റെ ഉടമയും അമ്മയും മാത്രമുള്ള ഒരിടം.  അവര്‍ സൗഹൃദത്തിലായി. സൗഹൃദം അയാളെ വീട്ടിലെ സന്ദര്‍ശകനാക്കി.  സുദേവിന് അതൊരു അരോചകമായി തോന്നിയില്ല.  പലരും അവനോട് പറഞ്ഞെങ്കിലും, ചിലര്‍ അധിക്ഷേപിച്ചെങ്കിലും അമ്മയുടെ ഇഷ്ടത്തിനെതിരായി ശബ്ദിച്ചില്ല.   അവന്‍ പെയിന്‍റിംഗ് പണിക്കാരനായിട്ടും, ഇടവേളകളില്‍ കോളേജ് വിദ്യാര്‍ത്ഥിയായിട്ടും വളര്‍ന്നു.

       തലേന്ന് വൈകിട്ടാണ് ലാസറിടത്ത് താമസ്സം തുടങ്ങിയത്.  ഒരു ജോലിക്ക് പോകുന്നെന്ന്  മാത്രം അമ്മയോടു പറഞ്ഞു.  അമ്മക്കതില്‍ യാതൊരു വികാരവും തോന്നിയില്ല.  അമ്മയുടെ ജീവിതം  കല്ലു വെട്ടിയെടുത്ത കുഴിയിലെ നിശ്ചല ജലം പോലെയായിരിക്കുന്നു.  രാവിലെ ഉണരും വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കും, കടയില്‍ പോകും, സന്ധ്യ കഴിയുമ്പോള്‍ തിരികെ വരും, വീട്ടു ജോലികള്‍ ചെയ്യും കിടന്നുറങ്ങും. ചില ദിവസങ്ങളില്‍ അമ്മയുടെ കടയുടമ രാത്രിയില്‍ വീട്ടില്‍ വരും, ആ രാവില്‍ അമ്മയോടൊത്തുറങ്ങും. രാവിലെ അവര്‍ ഒരുമിച്ച് കടയിലേക്ക് പോകും.  അയാള്‍ സുദേവിന്‍റെ വീട്ടില്‍ വരാത്ത രാവുകളില്‍ താലി കെട്ടിയ പെണ്ണിനോടും മക്കളോടും കൂടി അവരുടെ വീട്ടില്‍ ഉറങ്ങും. 

       ഇന്‍റര്‍വ്യൂ ദിനത്തില്‍ ലാസറിടത്ത് നിന്നും മടങ്ങി വീട്ടിലെത്തിയത് വളരെ ഇരുട്ടിയശേഷമാണ്.  വീട്ടില്‍ അമ്മയെ കൂടാതെ അയാളുമുണ്ടായിരുന്നു. വിളിച്ചുണര്‍ത്തിയതില്‍ അമ്മയുടെ മുഖത്ത് അലോഹ്യമുള്ളതായിട്ടവന് തോന്നി.  പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണെന്ന ്പറഞ്ഞവന്‍ മുറിയിലേക്ക് പോയപ്പോള്‍ അമ്മ കതകടച്ച് മടങ്ങുന്നത് അവനറിഞ്ഞു.  അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല.  കഴിച്ചതാണെന്ന് പറഞ്ഞത് അമ്മയുടെ മുഖത്തെ ഭാവം കണ്ടിട്ടായിരുന്നു.  അവനൊരിക്കലും അമ്മയോട് ദേഷ്യം തോന്നയിട്ടില്ല.  അമ്മ അച്ഛനെ വിവാഹം ചെയ്തത് താല്‍പര്യത്തോടെ ആയിരുന്നുല്ലെന്ന് അവനറിയാം.  നല്ല പ്രായ വ്യത്യാസവും, അമ്മയ്ക്ക് ചേരാത്ത ശരീര പ്രകൃതിയുമായിരുന്നു അച്ഛന്.  അച്ചാച്ഛന്‍റെയും അമ്മാവന്‍റെയും പിടിപ്പു കേടായിരുന്നെന്നാണ് അമ്മ പറയുന്നത്, അവന്‍ ചെറുതിലെ കേട്ടിട്ടുണ്ട്, അച്ഛനെ പ്രാകുന്നതും. അമ്മക്കൊരിഷ്ടമുണ്ടായിരുന്നു, അയാളെ അച്ചാച്ഛനും അമ്മാവനും ഇഷ്ടമായിരുന്നില്ല.  അയല്‍പക്കങ്ങളില്‍ ഇത്തിരി സംസാരത്തിനിട വന്നപ്പോള്‍ അമ്മയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തി. പക്ഷെ, ഇഷ്ടക്കാരന് അമ്മയെ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള ധൈര്യമില്ലാതെ ആയിപ്പോയി.  അക്കഥകളൊക്കെ കേട്ടിട്ടും പതറാത്ത അച്ഛന്‍റെ കൈകളില്‍ അമ്മയെ ഏല്പിച്ചു കൊടുക്കുകയായിരുന്നു.

       പിറ്റേന്ന് രാവിലെ ഉണര്‍ന്നത് മോബൈല്‍ റിംഗ് കേട്ടിട്ടായിരുന്നു.  ലാസറിടത്തെ കുഞ്ഞുമോന്‍, ലാഘവത്തോടെയാണ് സംസാരിച്ചത്.

       സുദേവിനെയാണ് ഞാന്‍ തെരഞ്ഞെടുത്തിയിരിക്കുന്നത്. പക്ഷെ, പരീക്ഷയില്‍ ജയിച്ചത് നിവേദിതയായിരുന്നു. പെണ്‍കുട്ടിയായതുകൊണ്ടാണ് ഒഴിവാക്കിയത്.  എന്‍റെ അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടിയോട് സംവദിക്കാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല.  അവരോട് സംസാരിക്കുമ്പോള്‍ പല പരിധികളും വേണ്ടിവരും.  അവരെഴുതുമ്പോള്‍ സ്ത്രീയുടെ ചിന്തകള്‍ കൂടി വരും.  ഒരു പക്ഷെ, എന്‍റെ ആത്മകഥ മാത്രമെഴുതാനായിരുന്നെങ്കില്‍ നിവേദിതയെ ഏല്പിക്കുമായിരുന്നു.  സുദേവ് വരിക.  താമസ്സിക്കണ്ട.  പിന്നെ ഇത്തൊഴിലു കൊണ്ട് ഏറ്റവും ഗുണം കിട്ടാന്‍ അര്‍ഹതയുള്ളതും നിങ്ങള്‍ക്കാണ്.  ഒരു ബാദ്ധ്യതകളുമില്ലാതെ എന്‍റെയിടത്തെത്തി താമസ്സിക്കാന്‍ കഴിയുന്നതും നിങ്ങള്‍ക്കാണ്. അക്കാര്യങ്ങളൊക്കെ ഞാന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്..

       ഉച്ച കഴിഞ്ഞാണ് ലാസറിടത്തെത്തിയത്. അദ്ദേഹത്തിന്‍റെ മാനേജര്‍ ജോണ്‍സനാണ് സ്വീകരിച്ചത്.  ഗെസ്റ്റ് ബംഗ്ലാവിന്‍റെ താഴ്നിലയില്‍ വിശാലമായ ഓഫീസാണ്.  പത്തു പേരില്‍ അധികം ജോലിക്കാരെയും കാണാനുണ്ട്. അവരുടെ നേതാവും കൂടിയാണ് ജോണ്‍സന്‍. വിസിറ്റിംഗ് റൂമില്‍ പത്തു മിനിട്ട് കാത്തിരുന്ന ശേഷമാണ് അയാളെ കാണാന്‍ കഴിഞ്ഞത്.  ജോണ്‍സന്‍ പറയുന്നു.

       സാര്‍, താമസ്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഗസ്റ്റ് ബംഗ്ലാവില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ തന്നെ ഭക്ഷണം പാകം ചെയ്ത തരുവാനും, കാര്യങ്ങള്‍ നോക്കാനും രണ്ടു പേരുണ്ട്. ഇവിടെ അടുത്തുള്ള ദമ്പതികളാണ്.  അതി രാവിലെ വന്ന് ജോലികള്‍ തീര്‍ത്തിട്ട് പോകും.  മറ്റെന്താവശ്യവും വാച്ച്മാനോടു പറഞ്ഞാല്‍ സാധിച്ചു തരും….. കുഞ്ഞുമോന്‍ സാറിനെ ഇന്ന് കാണാന്‍ കഴിയുകയില്ല.  നാളെ കാണാം… അദ്ദേഹം സാറിന്‍റെ ഫോണില്‍ വിളിക്കും.

       കതക് തുറന്ന് അകത്തേക്ക് വന്ന അര്‍ദ്ധ തമിഴനെ സുദേവിന് ഇഷ്ടമായി.  ഒരു വാല്യക്കാരന്‍റെ ഭാവവിന്യാസങ്ങള്‍, നോവലുകളിലും സിനിമകളിലുമുള്ള അതേ അംഗചലനങ്ങള്‍. സുദേവിന്‍റെ മനസ്സില്‍ ഒരു നേര്‍ത്ത ചിരിയുണര്‍ന്നു. മുഖത്തേക്ക്, ചുണ്ടുകളിലേക്ക് അതെത്തുമുമ്പ് തന്നെ ജോണ്‍സന്‍ പറഞ്ഞു.

       സാര്‍, പനീര്‍ശെല്‍വവും ഭാര്യയും സാറിനെ സഹായിക്കും.  അവന്‍ സാറിനെ താമസ്സിക്കുന്നിടത്തെത്തിയ്ക്കും…

       നന്ദി പറഞ്ഞ് സുദേവ് പനീര്‍ശെല്‍വത്തിനൊപ്പം ക്യാബിന് പുറത്ത് വന്നപ്പോള്‍ മറ്റ് ജീവനക്കാര്‍ അവനെ സാകൂതം നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.  അവരെ നോക്കി സുദേവ് ഒരു സാധാരണക്കാരനെപ്പോലെ ചിരിച്ചു.  പക്ഷെ, അവരുടെ മുഖങ്ങളില്‍ ഒരു അസാധാരണത്വം കാണുന്ന വികാരമാണെന്ന് സുദേവനിലെ കഥാകാരന്‍ കണ്ടെത്താതിരുന്നില്ല.  അവനില്‍  ഒരു അഹങ്കാരത്തിന്‍റെ മുള പൊട്ടിയോ… ..? ഇല്ല.  ഉണ്ടാകില്ല. സുദേവിന് അങ്ങനെ ആകാന്‍ കഴിയില്ല.

       പനീര്‍ശെവത്തിനൊപ്പം നടക്കുമ്പോള്‍ സുദേവ,് പണ്ടത്തെ ഒരു രാജാവിന്‍റെ കഥയാണ് ഓര്‍മ്മിച്ചത്.

       പണ്ടെന്നത്, വളരെ പണ്ടാണ്. പണ്ട്, പണ്ട് എന്നു പറയാം,  സംവത്സരങ്ങള്‍ക്ക് മുമ്പ്. രാജാക്കന്മാര്‍ ഉണ്ടായി തുടങ്ങിയിട്ട് അധിക കാലം ആയിരുന്നില്ല.  രാജാവുണ്ടാവുകയെന്നു പറഞ്ഞാല്‍…. ഗോത്ര ജീവിതത്തിന്‍റെ സുഖങ്ങള്‍ അറിഞ്ഞ് ജീവിച്ചിരുന്ന ജനസമൂഹം.  സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങിയ വലിയ കുടുംബം. കുടുംബത്തില്‍ ഒരു മൂപ്പന്‍, സത്യസന്ധനും നല്ലവനും നിസ്വാര്‍ത്ഥനും ഗോത്ര സ്നേഹിയും സമത്വചിന്ത പുലര്‍ത്തിയിരുന്നവനുമായ കുടുംബ കാരണവര്‍. മുപ്പനും തലമുതിര്‍ന്ന കാരണവന്മാരും പറഞ്ഞിരുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വീകരിച്ച് ജീവിച്ചിരുന്ന കൂട്ടായ്മ….ഒരുമിച്ച് കൃഷി ചെയ്യുക, വിളവെടുക്കുക, വേട്ടയാടുക, ഒരുമിച്ച് പാകം ചെയ്യുക, ഒരുമിച്ച് ഉരുന്ന്  ഭക്ഷിക്കുക… ഒരുമിച്ച് കിടന്നുറങ്ങുക… ഇഷ്ടപ്പെട്ട സ്ത്രീ-പുരുഷന്മര്‍ ഉഭയസമ്മതപ്രകാരം ഇണചേരുക, കുട്ടികളുണ്ടാകുക, കുട്ടികളെ വളര്‍ത്തുക, വളര്‍ത്തുന്നത് സ്വന്തം കുട്ടികളെ മാത്രമാകില്ല, എന്നാലും വേര്‍ തിരിവുകള്‍ കാണാതിരിക്കുക, ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നവരെ വിശ്രമിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുക… അങ്ങിനെ സത്യവും സമാധാനവും ഉണ്ടായിരുന്ന അന്തരീക്ഷം.

       അങ്ങിനെയുള്ള ഒരു ഗോത്രം മാത്രമായിരുന്നില്ല, അവിടെ.  അവിടെ മാത്രമല്ല, എവിടെയും. നിരവധി ഗോത്രങ്ങളുണ്ടായിരുന്നു. ആ കാട്ടിലും, താഴ്വാരത്തും, പുഴയോരത്തും…. ഒരു ഗോത്രത്തിനുള്ളില്‍, കുടുംബത്തിനുള്ളില്‍ സത്യവും സമാധാനവും, സമത്വവും സൂക്ഷിച്ചിരുന്നെങ്കിലും അടുത്ത ഗോത്രക്കാരോട് അങ്ങിനെ പെരുമാറിയിരുന്നില്ല. അവരോടൊക്കെ മത്സരിക്കുകയും ശത്രുക്കളോടെന്ന പോലെ പോരാടുകയും, പലപ്പോഴും സംഭരിച്ചു വച്ചിരിക്കുന്ന വിഭവങ്ങള്‍ കൈയ്യിട്ടു വാരുകയും, ചിലപ്പോള്‍ കൂട്ടമായിട്ടെത്തി കൊള്ളയടിക്കുകയും ചെയ്തിരുന്നു.  അവരുടെ സുന്ദരികളായ സ്ത്രീകളെ കവരുകയും,  ഇഷ്ടം തോന്നിയതു പോലെ പീഡിപ്പിക്കുകയും ചെയ്തുവന്നു.  അന്ന് അതൊന്നും തെറ്റുകളായിരുന്നില്ല. ഗോത്രത്തിനുള്ളിലെ പല തെറ്റുകളും ഗോത്രത്തിനു പുറത്ത് ശരികളായി ആചരിച്ചു പോന്നു. ഒരു ഗോത്രക്കാരല്ല എല്ലാവരും അങ്ങിനെ തന്നെയായിരുന്നു.  പിന്നീട്, കയ്യൂക്കും അഹങ്കാരവും കൂട്ടുമുള്ളവര്‍ ജോലികള്‍ ചെയ്യാതെ അടുത്തുള്ള ഗോത്രക്കാരെ കൊള്ളയടിച്ചു ജീവിക്കുന്നതില്‍ കൂടുതല്‍ സുഖ കണ്ടെത്തുകയായിരുന്നു. അതു തന്നെ തുടരുകയും ചെയ്തു. അടുത്തുള്ളതും, അതിനടുത്തുള്ളതുമായ ഗോത്രങ്ങളെ കൊള്ളയടിക്കുകയും അവിടുള്ളവരെ അടിമകളാക്കുകയും  അവരുടെ കൃഷികള്‍ സ്വന്തമാക്കുകയും അവര്‍ വേട്ടയാടിയിരുന്ന വനങ്ങളെ കാല്‍ക്കീഴിലാക്കുകയും ചെയ്തു വന്നു.  കൈയ്യൂക്കുള്ളവന്‍റെ കാല്‍ക്കീഴില്‍ ഗോത്രങ്ങളുടെ എണ്ണം കൂടിക്കൂടി വന്ന് ദേശങ്ങള്‍ ആകുകയും, ദേശങ്ങള്‍ കൂടി രാജ്യങ്ങള്‍ പിറക്കുകയും അധികാരത്തിന്‍റെ പരിധി വര്‍ദ്ധിക്കുകയും ചെയ്തു. എല്ലാറ്റിന്‍റെയും അധിപന്‍ രാജാവായി തീര്‍ന്നു. എതിര്‍ത്തവരെ ഉന്മൂലനം ചെയ്തു. അനുകൂലിച്ചവരെ സാമന്തന്മാരാക്കി, നിശബ്ദ ജീവകളെ അടിമളാക്കി.  പിന്നീടും വളര്‍ന്നപ്പോള്‍ ചക്രവര്‍ത്തിയായി. ദൈവത്തിന്‍റെ പ്രതി പുരുഷനായി. കുറെ ഏറാന്‍ മൂളികളായ രാജക്കന്മാരെ വളര്‍ത്തി കൊണ്ടു വന്നു. അങ്ങിനെ കഴിഞ്ഞു വരുമ്പോള്‍ ഒരു രാജാവിനു തോന്നി അധികാരവും സുഖങ്ങളും ഭോഗങ്ങളും മാത്ര പോര പ്രകീര്‍ത്തനങ്ങളും വേണമെന്ന്.  നാട്ടില്‍ കവിത ചെല്ലി, കഥ പറഞ്ഞു നടന്നിരുന്നവനെ പിടിച്ചു കൊണ്ടു വന്ന,് ചൊല്ലുന്ന കവിതകളിലെല്ലാം പറയുന്ന കഥകളിലെല്ലാം രാജാവിന്‍റെ പേരു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. മടിച്ചപ്പോള്‍ പീഡനങ്ങളും ദണ്ഡനങ്ങളും കൊടുത്ത് ചെയ്യിച്ചു.  കവിതകളും കഥകളും പിന്നീട് രാജാക്കന്മാരുടെ അവകാശമായി, കുത്തകയായി. പല രാജാക്കന്മാരും അങ്ങിനെ ചെയ്യിച്ചു. അതു കൊണ്ടാണ് പുരാണങ്ങളും ഇതിഹാസങ്ങളും രാജാക്കന്മാരുടെ യുദ്ധങ്ങളുടേയും സ്ത്രീ അപഹരണങ്ങളുടേയും കൊള്ളയുടേയും കൊള്ളി വയ്പിന്‍റേതും മാത്രമായി ചുരുങ്ങിപ്പോയത്.

       സുദേവ് അലമാരയില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുകയും പനീര്‍ശെല്‍വം അവനെ സഹായിക്കുയും ചെയ്തു കൊണ്ടിരിക്കെ ചോദിച്ചു.

       നിനക്കും കഥയില്ലേ പനീര്‍….?

       എന്നാ കഥ…. എനക്കെന്നാ കഥ… സാറിന്‍റെ ഉള്ളില്‍ നിറച്ചു കഥയാ…..?

       നിറച്ചുമില്ല… കുറച്ച്… കുറച്ചു കൂടി ഇവിടെ നിന്നും ഉള്ളിലാക്കാന്‍ വന്നതാണ്…

       എനിക്കും ഒരു കഥയുണ്ട് സാര്‍…

       അതെന്തു കഥയാണ്…..?

       പനീര്‍ശെല്‍വം ഒരു കഥ പറഞ്ഞു, അതിങ്ങിനെയാണ്

       ഈ ഇടം…. ലാസറിടം… ഗ്രീന്‍ഹൗസ് ഇരിക്കുന്ന സ്ഥലം, ഒരു വലിയ മലയായിരുന്നു. മരങ്ങള്‍ തിങ്ങി നിറയാത്ത ഒരു മല, കുറ്റിക്കാടുകള്‍ നിറഞ്ഞത്. വടക്ക് താഴ്വാരത്തില്‍ പുഴ, എപ്പോഴും കണ്ണീര്‍ പേലെ വെള്ളം. പുഴയ്ക്കക്കരെ വനം, ഇടതൂര്‍ന്നത്. കിഴക്കും തെക്കും താഴ്വാരം. കിഴക്ക് താഴ്വാരം കയറിയാല്‍ കാട്, കറുത്ത കാട്. പടിഞ്ഞാറ് കണ്ണെത്താത്ത ദുരത്തോളം പരന്ന ഭൂമി.  വെട്ടിത്തെളിച്ചെടുത്ത് കൃഷി ചെയ്യുപകയായിരുന്നു. ആദിവാസികളും ദേശവാസികളും മലയാളികളും തമിഴരും. അതില്‍ പനീര്‍ശെല്‍വത്തിന്‍റെ അപ്പനും അമ്മയുമുണ്ടായിരുന്നു. അവര്‍ കൂരകള്‍ വച്ച് താമസ്സിച്ചു. കൂരയ്ക്ക് ചുറ്റും കൃഷികള്‍ ചെയ്തു. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയും കുരുമുളകും…. രണ്ടു മൂന്നു പ്രാവശ്യം കപ്പ പറിച്ചു കാണും, മുളക് വള്ളികള്‍ ശീമകൊന്നയിലും മുരിക്കില്‍ കാലിലും പത്തടിയോ പന്ത്രണ്ടടിയോ പടര്‍ന്നു കയറിക്കാണും… പോലീസുകാരും ഫോറസ്റ്റുകാരും വന്ന് വെട്ടി നിരത്തി കുടിയേറ്റക്കാരെ ഒഴിപ്പിച്ച് നാടുകടത്തി വിട്ടു.  കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മലയെ വളഞ്ഞ് വലിയ മതില്‍ വരികയും മതിലിനുള്ളില്‍ ഗ്രീന്‍ഹൗസ് പണിയുകയും കപ്പയും വാഴയും കുരുമുളകും റബ്ബറും കൃഷി ചെയ്യുകയും ചെയ്തു.  പുതിയെരു വാസയിടം രൂപപ്പെട്ടു.  അവിടെ പണിക്കാരനായിട്ട് പനീര്‍ശെല്‍വത്തിന്‍റെ അപ്പന്‍ ചേര്‍ന്നു. അപ്പന്‍ മരിച്ചപ്പോള്‍ അവന്‍ പണിക്കാരനായി…

       വടക്കോട്ടുള്ള ജനാല തുറന്നപ്പോള്‍ ലാസറിടത്തെ കൃഷിയിനങ്ങള്‍ കാണാറായി….

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഒന്ന്

ഓട്ടോ റിക്ഷയ്ക്ക് തീരെ വേഗത കുറവായിരുന്നു.  ഏതോ സംഗീതം ആസ്വദിച്ചു കൊണ്ട് താളാത്മകമായൊരു ചലന വിന്യാസത്തോടെ നടക്കും പോലെ.  സുദേവിന് അതിൽ അലോഹ്യം തോന്നിയില്ല. പക്ഷെ, സഹയാത്രിക നിവേദിതക്ക് അത് രസിക്കുന്നില്ലെന്ന് മുഖം കണ്ടാലറിയാം. അവളുടെ മുഖത്തെ വേശികൾ വലിഞ്ഞ് മുറുകിക്കൊണ്ടിരിക്കുന്നു.  കപോലങ്ങളിൽ ചുവപ്പ ്കയറിക്കൊണ്ടിരിക്കുന്നു.  മൂക്കിന്‍റെ തുമ്പത്ത് വിയര്‍പ്പു മുത്തുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.

       കുറച്ചു കൂടി വേഗത്തിൽ പോകണം.

       അവൾ പറഞ്ഞു.

       എനിക്ക് അവിടെയെത്തേണ്ട സമയം അറിയിച്ചിട്ടുണ്ട്.

       സുദേവിനും എത്തേണ്ട സമയം അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയതാണ്.  പക്ഷെ, അവനതൊരു പ്രശ്നമായി തോന്നിയില്ല.  അവിടെയെത്തുമ്പോൾ  അസമയത്ത് എത്തിയതിന്‍റെ പേരിൽ തിരസ്കിതനായില്ലെങ്കിൽ സന്തോഷമെന്നേ അവന്‍ ചിന്തിക്കുന്നുള്ളൂ.

       ഓട്ടോക്കാരന്‍ കുറച്ച് വേഗത കൂട്ടി.  എങ്കിലും ഓട്ടത്തിന്‍റെ സുഖലാളന കളയാന്‍ അയാൾ തയ്യാറായില്ല.  ഒരു പക്ഷെ, അയാൾ ചിന്തിക്കുന്നത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാകാം.  നിവേദിത ആ പഴഞ്ചൊല്ല് ഓര്‍ത്തിട്ടുണ്ടാകില്ല.  എന്നു വച്ച് സുദേവ് ആ പഴഞ്ചൊല്ലിന്‍റെ പേരിലാണ് വേഗത കുറഞ്ഞ താളാത്മകതയെ സ്നേഹിക്കുതെന്ന് പറയാനാവില്ല.  നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ  അകന്നാണ് അവര്‍ക്ക്   രണ്ടു പേര്‍ക്കും എത്തേണ്ടുന്ന ഇടം.  പ്രവിശ്യയിലെ ഏതൊരു നഗരത്തേയും പോലെ തിരക്കേറിയതും വൃത്തി ഹീനവുമാണ് ഈ നഗരവും. എന്നു വച്ച് തലസ്ഥാന നഗരിയോടോ, വ്യവസായ നഗരിയോടോ ഉപമിക്കാന്‍ പറ്റില്ല.  കഴിഞ്ഞ നാളുകളിൽ കനത്ത മഴക്ക് വെള്ളം കെട്ടി കിടന്നിടത്തൊന്നും ആ രണ്ടു നഗരത്തെയും പോലെ അത്ര അധികം ചെളിയടിഞ്ഞു കടുകയോ, പ്ലാസ്റ്റിക്ക് കവറുകൾ, കുപ്പികൾ പാതവക്കുകളിൽ ശേഷിക്കുകയോ ചെയ്യുന്നില്ല.  ഒരു പക്ഷെ, നഗരസഭ മാലിന്യം മാറ്റുന്നതിൽ കുറച്ച് കാര്യക്ഷമമായിരിക്കാം.

       നഗര മദ്ധ്യത്തിലെ ബസ്റ്റേഷനിൽ വന്നിറങ്ങുന്നവരിൽ അധികവും വിദ്യാര്‍ത്ഥികളാണ്.  ഈ നഗരം വിദ്യാഭ്യാസത്തിന് പേരു കേട്ടയിടമാണെന്ന കാര്യം സുദേവ് ഓര്‍മ്മിച്ചു.  പ്രഭാത രശ്മികൾ ശക്തിയേറിത്തുടങ്ങിയ നേരത്തെ ബസ്റ്റേഷനിലെ കാഴ്ചകൾ അവന് നന്നായി ഇഷ്ടപ്പെട്ടു.  വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള  വസ്ത്രങ്ങളണിഞ്ഞ പെണ്‍കുട്ടികൾ ചുറുചുറുക്കുള്ള ആണ്‍കുട്ടികൾ, അവരുടെ സംഭാഷണങ്ങൾ, അവർ അടുത്തു വരുമ്പോഴുള്ള വ്യത്യസ്ത ഗന്ധങ്ങള്‍… നിവേദിതക്കും ഏതോ ഒരു സുഗന്ധമുണ്ട്.  സുഗന്ധങ്ങളുടെ കൂട്ടുകളെക്കുറിച്ച് അറിയില്ലാത്തതുകൊണ്ട് അതേത് മണമെന്ന് അവന്‍ തിരിച്ചറിഞ്ഞില്ല.  തനിക്ക് രാവിലെ കുളിച്ചതു കൊണ്ട് ശക്തികുറഞ്ഞ വിയര്‍പ്പിന്‍റെ മണമായിരിക്കുമെന്ന് സുദേവ് കരുതി.

       അവര്‍ക്ക് പോകേണ്ടിടത്തേക്ക് പുതുതായി ടാർ വിരിച്ച വഴിയാണ്.  എങ്കിലും അതിലെ ബസ്സ് യാത്ര തുടങ്ങിയിട്ടില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു.  ആ വഴിക്ക് ജനവാസം കുറവാണെന്നും.  പാതക്ക് ഇരുപുറവും റബ്ബര്‍മരങ്ങളാണെന്നും, എത്തേണ്ടിടത്തു നിന്നും കുറെ കൂടി പോയാൽ വനമാണെന്നും,  അയാൾ തന്നെ പറഞ്ഞു.  വഴി വിജനം തന്നെ, ശീതളിച്ചതും.  ബസ്സ്സ്റ്റേഷനിൽ നിന്നപ്പോൾ പൊടിഞ്ഞ വിയര്‍പ്പ് ശരീരത്തിൽ നിന്നും പറന്നകന്നു.  കുളിര്‍മ തോന്നിത്തുടങ്ങിയതിൽ സുദേവ് സന്തോഷിച്ചു.  ഓട്ടോയിലെ സഹയാത്രികക്ക് അലോരസമാകില്ലല്ലോ, വിയര്‍പ്പു ഗന്ധം കൊണ്ട്.  സുദേവ് എത്തിയ ബസ്സിലായിരുന്നില്ല നിവേദിത വന്നത്. ബസ്സ് സ്റ്റേഷനിൽ എത്തി എല്ലാവരും ഇറങ്ങിയശേഷം സാവധാനമാണവന്‍ ഇറങ്ങിയത്.  അവന്‍ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബസ്സ് ശൂന്യമായി.  ബസ്സ് ഡ്രൈവറും കണ്ടക്ടറും  അവന് മുമ്പേ ഇറങ്ങി കഴിഞ്ഞിരുന്നു.  കാഴ്ചകൾ കാണാനെത്തുന്ന സന്ദര്‍ശകരുടെ ധൃതിയില്ലായ്മയിലാണ് അവന്‍.  സാവധാനം ബസ്സിറങ്ങി നടന്ന് സ്റ്റേഷന് പുറത്തെത്തിയപ്പോൾ ഒരു ഓട്ടോറിക്ഷയേ ഉണ്ടായിരുന്നുള്ളൂ.  ഓട്ടോക്കാരനോട് പോകേണ്ടയിടം പറഞ്ഞ് കയറുമ്പോഴാണ് പിന്നിൽ നിന്നും അവൾ, നിവേദിത ചോദിച്ചത്.

       സാർ, ഞാനും കൂടി വരട്ടേ ..? ഞാനും അവിടേക്കായിരുന്നു.

       ഓ…ഏസ്…

       പക്ഷെ, ചാര്‍ജ് ഞാനേ കൊടുക്കൂ…

       സുദേവ് സാകൂതം, അവളെ നോക്കി. വണ്ണം കുറഞ്ഞ് സുന്ദരിയായ പെണ്ടകുട്ടി, ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കും. വൃത്തിയായ വസ്ത്രധാരണം.  കുലീനത ചോരാതെയുള്ള നോട്ടം, ചലനങ്ങൾ, മുഖ ഭാവങ്ങള്‍. കറുത്തു നീണ്ട മുടി ഒതുക്കി, ചീകി പിന്നിൽ തന്നെ നില്‍ക്കാവുന്നതു പോലെയിട്ടിരിക്കുന്നു.  ന്യൂജനറേഷന്‍ കുട്ടികളെപ്പോലെ ഒരു കഷണമെടുത്ത് മുഖത്തേക്ക് വളച്ചിടുകയോ, ഒരു വശത്തെ മുടി മുഴുവന്‍ ചെവിയെ മൂടിക്കൊണ്ട് ഞാത്തിയിടുകയൊ ചെയ്യുന്നില്ല. അവളുടെ ആവശ്യം സുദേവിനിഷ്ടമായി, ലാഭവുമായി.

       ആകട്ടെ കയറിക്കൊള്ളൂ…

       അവൾ കയറി,  അവന് ഇരിക്കാനുള്ളയിടം,  ഒരാള്‍ക്കിരിക്കാനുള്ളതു മാത്രം ബാക്കിയിട്ട് മാന്യമായി വസ്ത്രങ്ങൾ ഒതുക്കി വച്ചിരുന്നു.  തോൾ ബാഗും, പ്ലാസ്റ്റിക് ബാഗും മടിയിൽ വച്ചു.  അവനെ നോക്കി മന്ദഹസിച്ചു.  ആ ചിരിയിലും അസാധാരണത്വമുള്ളൊരു മാന്യത അവന്‍ അളന്നെടുത്തു.

       ചേട്ടന്‍ പെയിന്‍ററാണോ….?

       അതെ, ഹൗസ് പൊയിന്‍റർ….

       പാന്‍റിൽ പെയിന്‍റ് തുള്ളികള്‍ വീണിട്ടുണ്ട്……

       വെറുമൊരു സഹയാത്രികനാണെങ്കിലും പത്തു കിലോമീറ്റർ അടുത്തടുത്തിരുന്നു യാത്ര ചെയ്യാനുള്ള ആളിനെ അവൾ ശ്രദ്ധിച്ചിരിക്കുന്നു.  അവനും വൃത്തി കുറഞ്ഞ വേഷമൊന്നുമല്ല.  ഇസ്തിരിയിട്ടതല്ലെങ്കിലും മാറിനില്‍ക്കാന്‍ പറയിക്കില്ല.  എല്ലാ പെയിന്‍റ് പണിക്കാരെയും പോലെ ഒരു പ്ലാസ്റ്റിക് കവറിൽ എന്തെല്ലാമോ അടക്കം ചെയ്ത് മടക്കി പിടിച്ചിട്ടുണ്ട്.

       ചേട്ടന്‍ അവിടേക്ക് ജോലിക്ക് പോകുന്നതാണോ…..?

       അതെ… എന്താണ് പേര്….?

       നിവേദിത….

       ഞാനീ പേരു കേട്ടിട്ടുണ്ട്……

       ഉവ്വ്… ഞാന്‍ ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്….

       നിവേദിത, ഇവളാണ് തന്‍റെ ശത്രുക്കളിൽ ഒരാൾ, എന്ന് ചിന്തിച്ച് ചെറുപുഞ്ചിരിയോടെ അവന്‍ അവളെ നോക്കിയിരുന്നു.  അവൾ ഓട്ടോയ്ക്ക് പുറത്തെ കാഴ്ചകൾ കാണുകയാണ്.  നഗരത്തിന്‍റെ തരിശ്ശിൽ നിന്നും നാടിന്‍റെ ഹരിതാഭയിലേക്ക്, ശീതളിമയിലേക്ക് ഓട്ടോ ഓടിക്കയറുകയാണ്.  റബ്ബർ തോട്ടങ്ങളെ ചുറ്റി നില്‍ക്കുന്ന കയ്യാലകളിൽ, വേലികളിൽ പടര്‍ന്നു കയറി അഹങ്കരിച്ചു നില്‍ക്കുന്ന ലതകൾ, തൊട്ടാവാടികൾ, മുക്കുറ്റികൾ, മറ്റു പലരും.  അവരുടെ നില്‍പു കണ്ടാലറിയാം അവര്‍ക്കാരെയും ഭയമില്ലെന്ന്.  ഇവിടം ഭയക്കേണ്ട കാര്യമില്ലാത്ത ഇടാമാണെത്  യാഥാര്‍ത്ഥ്യം.

       രണ്ടാഴ്ച മുമ്പുള്ള ഒരു ദിനപ്പത്രത്തിന്‍റെ ക്ലാസിഫൈഡ് വിഭാഗത്തിൽ കോളം തിരിച്ചാണ് പരസ്യം വന്നത്.  മധ്യകേരളത്തിലെ കോടീശ്വരനായ, സഹൃദയനായ,  വ്യവസായിയായ, വ്യാപാരിയായ ഒരു പ്ലാന്‍റർ  കേട്ടെഴുത്തുകാരനെ തേടുന്നു,  കൂടെ രണ്ട് ഫോൺ നമ്പറുകളും. ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തിവിവരങ്ങളും, സാഹിത്യ താല്‍പര്യത്തെപ്പറ്റിയുള്ള വിശദീകരണങ്ങളും വായിച്ചിട്ടുള്ള ലോക ക്ലാസിക്കുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളുടെ കോപ്പികളും ഉള്ളടക്കി അപേക്ഷ അയക്കാനാണ് നിര്‍ദ്ദേശിച്ചത്.  നിര്‍ദ്ദേശം പാലിച്ചു.  ഫോണിൽ കൂടി ഒരു ഇന്‍റര്‍വ്യും നടത്തി.  ചോദ്യങ്ങൾ മുഴുവന്‍ എഴുത്തിനെ, എഴുത്ത് ശൈലിയെ, എഴുത്തിന്‍റെ പാതയിൽ എത്തിച്ചേരാന്‍, ഉറച്ചു നില്‍ക്കാനുണ്ടായ സാഹചര്യങ്ങളെ, അനുഭവങ്ങളെ, അനുഭവങ്ങൾ ക്രിയാത്മക എഴുത്താക്കി മാറ്റുന്നതിനെ, ഇതിനു മുമ്പ് ചെയ്തിട്ടുള്ള ജോലികളൈ, അതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട്, എന്തും എഴുതി ശ്രദ്ധേയനാകാമെന്ന വിശ്വാസത്തെ കുറിച്ചും ഒക്കെ ആയിരുന്നു.  വീണ്ടും ഫോണിൽ ബന്ധപ്പോൾ തെരഞ്ഞെടുത്തിട്ടുണ്ട്, പത്തു പേരിൽ ഒരാളായിട്ട്, ഇനിയും അഭിമുഖം കൂടിയുണ്ട്,  മറ്റ് ഒമ്പതു പേരോടും മത്സരിക്കേണ്ടി വരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

       ആ പത്തു പേരില്‍ ഒരാൾ നിവേദിതയാണ്.

       വായനാലോകം ശ്രദ്ധിച്ചു തുടങ്ങിയ കഥാകാരിയാണ് നിവേദിത.  ഒരു പ്രധാന ആനുകാലികത്തിൽ അവര്‍ക്ക് ഇടം കിട്ടിയിരിക്കുന്നു.  എങ്ങിനെയാകാം, എന്ന ചോദ്യത്തന് ഇവിടെ പ്രസക്തിയില്ല.  എങ്ങിനയുമാകാം. പ്രസാധകരും പ്രസിദ്ധീകരണങ്ങളും മറ്റ് ഇടങ്ങളെപ്പോലെ തന്നെയാണ്.  ലാഭമില്ലാതെ ഒന്നും ചെയ്യുകയില്ല. ലാഭം തരാമെന്ന പറഞ്ഞ് വളരെപ്പേർ പുറത്ത് നില്‍ക്കുമ്പോൾ നഷ്ടത്തിന് ഒരു വ്യാപാരവും നടത്താന്‍ ആരും തയ്യാറാകുകയില്ല.  നിവേദിത ഒരു ശൈലി, തന്‍റേതായ ഒരു ഭാഷ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു.  ആ ഭാഷ ഇഷ്ടപ്പെടുന്നവർ വായനാ സമൂഹത്തിലുണ്ട്.  സമൂഹത്തിനുള്ളിൽ നിന്നും അവർ ഉയര്‍ന്ന് വന്ന് നിവേദിതയെ അറിയാന്‍ ശ്രമിക്കുന്നു, അറിയുന്നു.  നിവേദിത സ്ത്രീകള്‍ക്ക് മാത്രം അറിയാന്‍ കഴിയുന്ന, സ്ത്രീകളുടെ മാത്രം ചില കാര്യങ്ങൾ തുറന്ന് പറയുന്നതായിട്ട് സുദേവിന് തോന്നിയിട്ടുണ്ട്.  ആ പറച്ചിൽ അശ്ലീലമാകുന്നുണ്ടോ, ഇത്തിരി കൂടിയ ലൈംഗീകതയെഴുത്താകുന്നുണ്ടോയെന്ന് അവന്‍ പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്.  താന്‍ കൂടി പങ്ങെടുക്കുന്ന സാഹിത്യ കൂട്ടായ്മയിൽ അഭിപ്രയം പറഞ്ഞിട്ടുമുണ്ട്.

       എത്തേണ്ടയിടം അടുത്തിരിക്കുന്നു.  ഗ്രീന്‍ ഹൗസ് – പച്ച വാസസ്ഥലം. പച്ചയായ, പച്ചകളുടെ വാസസ്ഥലം.

       സുദേവ് പറഞ്ഞു.

       നിവേദിതാ ഞാനും കേട്ടെഴുത്തുകാരനായിട്ടാണ് എത്തിയിരിക്കുന്നത്.  നിവേദിതയെപ്പോലെ പത്തിൽ ഒരാളായിട്ട്, പരസ്പരം മത്സരിക്കാന്‍, പോരാടാന്‍….

       ഓ…….

       നിവേദിതയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.  ഒട്ടും വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് ധ്വനിപ്പിക്കുന്നു കണ്ണുകൾ.

       സോറി…. ഞാന്‍ സാറിന്‍റെ പേരു ചോദിച്ചില്ല.

       സുദേവ്…. കേട്ടിരിക്കില്ല… എന്‍റെ ഒരു സുഹൃത്തു പറയും പോലെ ഒരു പ്രാദേശിക എഴുത്തുകാരന്‍.  വളരെ കുറച്ചു പേരു കാണുന്ന സമാന്തര പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.  അടുത്തുള്ള സാഹിത്യ കൂട്ടായ്മകളിൽ കഥകൾ വായിക്കുന്നു.  വളരെ അടുത്ത സുഹൃത്തുക്കളുടെ പുകഴ്ത്തലുകളും കുശുമ്പുകളും കുന്നായ്മകളും കേള്‍ക്കുന്നു.

       ഇറ്റസ് ക്വയറ്റ് ഇന്‍ററസ്റ്റിംഗ്….

       ഓട്ടോറിക്ഷ തുറന്ന് കിടന്നിരുന്ന വലിയ ഗെയിറ്റ് കടന്ന് സസ്യശ്യാമളതയിലേക്ക് ഓടിക്കയറി.  ഗെയിറ്റിൽ കാണേണ്ടിയിരുന്ന ആധുനീക പാറാവുകാരന്‍ എവിടയോ നിന്നെത്തി ഓട്ടോയെ നിയന്ത്രിച്ച് വിശാലമായ മുറ്റത്തിന്‍റെ ഓരത്ത് നിര്‍ത്തിച്ചു.

       നിവേദിതയുടെ ആഗ്രഹപ്രകാരം ഓട്ടോക്കാരന് പണം നല്‍കി അവർ ഗ്രീന്‍ ഹൗസെന്ന വാസപരിസരത്തേക്ക് നടന്നു.

***

       അവന്‍ നഗര പരിധിയിൽ പ്രവേശിച്ച് ഏഴു കിലോമീറ്റർ യാത്ര ചെയ്തപ്പോഴേയ്ക്കും നഗര മദ്ധ്യത്തിലുള്ള മൂന്നും കൂടിയ കവലയിൽ എത്തിച്ചേര്‍ന്നു. കവലയിൽ നിന്നും തെക്കോട്ടായിരുന്നു തുടർ യാത്ര. അതു വഴി പത്തു കിലോമീറ്റർ എത്തിയപ്പോൾ നഗര പരിധിയുടെ ബോര്‍ഡ് കണ്ടു മടങ്ങി.  വീണ്ടും നഗര മദ്ധ്യത്തിലെത്തി കിഴക്കോട്ട് യാത്ര ചെയ്തു.  അര കിലോമീറ്റർ ചെന്ന് മൂന്നും കൂടിയ കവലയിൽ നിന്നും വടക്കോട്ടു വാഹനം ഓടിച്ചു.  അതു വഴി ആറു കിലോമീറ്ററിൽ കൂടുതൽ പോകാനായില്ല.  നഗരം അവസാനിച്ചു.  അവിടെ നിന്നും മടങ്ങി രണ്ടാമതു കടന്നു പോയ കവലയിൽ നിന്ന് കിഴക്കോട്ട് പോയി.  അവിടെയും അഞ്ചു കിലോമീറ്റർ കൊണ്ട് നഗരം അവസാനിച്ചു.. 

       അവന്‍ ഒന്നു മന്ദഹസിച്ചു.  മങ്കാവുടി വളര്‍ന്നിട്ടില്ല,  ആധുനിക ചിന്തയിൽ വളര്‍ച്ച ഉന്നതകെട്ടിടങ്ങളും കടകമ്പോളങ്ങളും വീതിയേറിയ ടാർ വിരിച്ച വഴികളുമാണെങ്കില്‍…. പെണ്ണും മണ്ണും ബീഫും പന്നിയിറച്ചിയും മദ്യവുമാണ് മങ്കാവുടി സ്വപ്നങ്ങളെന്ന് നേരത്തെ കേട്ടിട്ടുണ്ട്.  അവർ കാണുന്ന സ്വപ്നങ്ങൾ, അതുകളെല്ലാം കിട്ടുന്നതായിട്ടും അനുഭവിക്കുന്നതായിട്ടുമായിരിക്കും.  അതിനു വേണ്ടി അവർ കഴിഞ്ഞ നാളുകളിർ മടി ബാങ്കുകളെന്ന് ഓമനപ്പേരിൽ അറിയപ്പെട്ടിരിന്ന പ്രൈവറ്റ് ഫിനാന്‍സുകളാണ് നടത്തിയിരുന്നത്.  ആ കാലഘട്ടത്ത്, തൃശൂര്‍ നഗരത്തിൽ കൂണുകൾ പോലെ തല പോന്തിച്ചു നിന്നിരുന്ന ചിട്ടി കമ്പനികൾ പോലെയായിരുന്നു മങ്കാവുടിയില്‍ പ്രൈവറ്റ് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍. പ്രവിശ്യയിൽ ഒന്നാം സ്ഥാനത്തുമായിരുന്നു, എണ്ണത്തില്‍. മിക്കവാറും വണ്ണത്തിലും.  പ്രവിശ്യയിലെ എല്ലായിടത്തു നിന്നും ആവശ്യമുള്ളവർ ഇവിടെയെത്തി കിടപ്പിടങ്ങളും സ്വർണ്ണവും പെണ്ണും പണയം വെച്ച് പണം കൊണ്ടുപോയുമിരുന്നു. ഇന്ന് കുറെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.  ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ സ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കുന്നു.  മെഡിക്കല്‍ കോളേജുകൾ, എഞ്ചിനിയറിംഗ്  കോളേജുകൾ,  ആര്‍ട്ടസ് ആന്‍റ് സയന്‍സ് കോളേജുകൾ, വ്യത്യസ്ത സിലബസ്സുകൾ പഠിപ്പിക്കുന്ന സ്കൂളുകൾ….

       പഠിക്കുക….

       പഠിപ്പിക്കുക….

       ഉദ്ദേശങ്ങൾ അതാണെന്ന് തെറ്റിദ്ധാരണകൾ വേണ്ട… വേണ്ടത് പണമാണ്…… ആര്‍ജ്ജിക്കേണ്ടത് മണ്ണും…..പെണ്ണും….തീറ്റയും……

       ഡാമിറ്റ്….

       ചിന്തകൾ നേര്‍ വഴിക്കല്ല പോകുന്നത്…..

       ചിന്തകൾ കാഴ്ചകളെ ബന്ധപ്പെടുത്തിയാണുണ്ടാകുന്നത്. കാഴ്ചകൾ വികലമാണെങ്കിൽ ചിന്തകളും വികലമാകും.  കാഴ്ചകൾ പുറം കണ്ണുകൾ കൊണ്ടുള്ളതുമാത്രമല്ല. അകക്കണ്ണുകൾ കൊണ്ടുള്ളതുകൂടിയാണ്.

       അവന്‍റെ ചുണ്ടുകളിൽ ഒരു വിദൂഷക മന്ദസ്മിതം വിരിഞ്ഞു.

       മങ്കാവുടി നഗരത്തിന്‍റെ കിഴക്കേ അതിര്‍ത്തിയിൽ എത്തി തിരിച്ചു പോരാതെ അവന്‍റെ വാഹനം കിഴക്കോട്ടു തന്നെ ഓടി. നഗര പരിധി വിട്ടെങ്കിലും താലൂക്ക് പരിധിക്കുള്ളിൽ കൂടി തന്നെ കിഴക്കോട്ട്.  അഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു വലിയ ആര്‍ച്ച് കണ്ടു,  ഇടതു വശം വീഥിയോട് ചേര്‍ന്ന്.  ആര്‍ച്ചിൽ  പച്ച അക്ഷരങ്ങളിൽ അവന്‍ വായിച്ചു, ഗ്രീന്‍ ഹൗസ്.  ആര്‍ച്ചിനെ തുടര്‍ന്ന് ഇരു പുറങ്ങളിലും വന്‍മതിൽ, അടുത്ത നാളുകളിൽ പെയിന്‍റ് ചെയ്ത് സൂക്ഷിക്കുന്നത്. ഗെയിറ്റിന് മുന്നിൽ വാഹനം നിര്‍ത്തി പാറാവുകാരനെത്താനായി  ഹോണടിച്ചു.  ഉള്‍വശം കാണാത്ത വിധത്തിലുള്ള ഭീമാകാരനായ ഗെയിറ്റിന്‍റെ കുഞ്ഞു വാതിൽ തുറന്ന് യൂണിഫോമിട്ട പാറാവുകാരന്‍ ശബ്ദം ഉണ്ടാക്കാതെ മുഖത്തെ ഭാവം കൊണ്ട് എന്തു വേണമെന്ന് ചോദിച്ചു.

       ജോണ്‍സന്‍….?

       ആരാ…എവിടന്നാ…?

       ഒരു രത്ന വ്യാപാരിയാ…. വടക്കു നിന്നാ…

       അതു കൊള്ളാമല്ലോ… ഗിരിപൈയും… ആലൂക്കാസും…ആലപ്പാട്ടുമുള്ളപ്പൊ….?

       ഉം… അവിടെയുമുണ്ട്…. എന്‍റെ കൈയ്യിലും ഉണ്ട്…. അവിടുള്ളതിനേക്കാളൊക്കെ മുന്തിയതാണ്…

       എന്നാ….കളിയാക്കുവാ….?

       ഏയ്… അല്ല… കളിപ്പിക്കാനാ….

       പാറാവുകാരന്‍ ഒന്നു പകച്ചു, ഗെയിറ്റ് മലര്‍ക്കെ തുറന്നു.

       സാറ്…. ഓഫീസിലുണ്ട്…

       താങ്ക്സ്… ഒരു തമാശ പറഞ്ഞതാണു കേട്ടോ…. ലീവിറ്റ്….

       പാറാവുകാരന് സന്തോഷമായി.

       വാഹനം ഉള്ളിലേക്ക് ഓടിത്തുടങ്ങിയപ്പോൾ അവന് ഒരു ഉള്‍ക്കിടിലം തോന്നി.  പാദങ്ങൾ മണ്ണിൽ തോട്ടില്ലെങ്കിലും, കാറിന്‍റെ വീലിൽ സ്പര്‍ശിച്ച മണ്ണിൽ നിന്നും കിട്ടുന്ന ആകര്‍ഷണം, കാറിന്‍റെ മെറ്റൽ ബോഡി വഴി കയറി ആക്സിലേറ്ററിലും ബ്രേക്കിലും ഇരിക്കുന്ന പാദങ്ങൾ വഴി ദേഹത്താകമാനം പടര്‍ന്നുകയറുന്നു.

       ഓഫീസിനു മുന്നിൽ കാർ നിര്‍ത്തി പുറത്തിറങ്ങി, റിമോട്ടിൽ ലോക്ക് ചോയ്ത് ഓഫീസ് വരാന്തയിൽ ബൂട്ട് പതന ശബ്ദം കേള്‍പ്പിച്ച്, മുറിക്കുള്ളിലെ കാര്‍പ്പറ്റിലെത്തിയപ്പോൾ ശബ്ദത്തെ നിരാകരിച്ച് ജോണ്‍സന്‍റെ ക്യാബിനിൽ തണുപ്പിൽ ഉപവിഷ്ടനായി.

       ഞാനൊരു രത്ന വ്യാപാരിയാണ്…

       ഏസ്സ്….?

       ഡോ. ലാസറലിക്കും കുടുംബത്തിനും രത്നം വില്‍ക്കാന്‍ വന്നതാണ്.

       ജോണ്‍സന്‍ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു.

       അത്ഭുതപ്പെടേണ്ട… പാറാവുകാരന്‍ ചോദിച്ചതു പോലെ നിങ്ങളും ചിന്തിക്കുകയാകാം…. രത്നങ്ങളൊക്കെ ഗിരിപൈയ്യിലും ആലൂക്കസിലും ഭീമയിലുമൊക്കയില്ലേയെന്ന്… ഉണ്ട്… പക്ഷെ… ഇത് വിലകൂടിയതാണ്….

       ആദ്യമായിട്ടാണ്, ഇങ്ങിനെ ഒരാള്‍…

       അതെ,  ഇവിടെ ആദ്യമായിട്ടാണ്…. പണ്ട് രാജക്കന്മാരുടെ ഭരണകാലത്ത് അമൂല്യ രത്നങ്ങളും അവര്‍ണ്ണ്യ സുഗന്ധങ്ങളും ഇങ്ങിനെ വ്യാപാരികൾ നേരിട്ടാണ് വിറ്റിരുന്നത്…

       ഏസ്സ്…. പക്ഷെ. ഇന്ന് കാണാറില്ല… ഇവിടെ ഒരു ഇന്‍റര്‍വ്യൂ നടക്കുകയാണ്…

       ഓ… ഏസ്സ്…. ഞാന്‍ പിന്നീടു വന്നു കൊള്ളാം…

       പേര്… നമ്പര്‍…. കാര്‍ഡ്…

       അതോന്നും വേണ്ട ഞാന്‍ വന്നു കൊള്ളാം….

       സാര്‍ എവിടെ നിന്നാണ്….?

       മുംബെയിലാണ്… രണ്ടാഴ്ചയായി കൊച്ചിയിൽ വന്നിട്ട്….പത്തു വര്‍ഷമായിട്ട് ഞാനീ രംഗത്തുണ്ട്… കൊല്ലത്തെ രവിപിള്ളയാണ് ലാസറലി സാറിന് പരിചയപ്പെടുത്തിയത്…. വന്നാൽ മതിയെന്ന് പറഞ്ഞിരുന്നു.

       എങ്കിൽ സാറിനെ വിളിക്കാം…

       വേണ്ട… ഇത് തിരക്കിൽ ചെയ്യേണ്ട കച്ചവടമല്ല.  സമയമെടുത്ത് കണ്ട് സമാധാനമായി കച്ചവടം ചെയ്യണം… അതാണെന്‍റെ രീതി….

       ഏസ്സ്…..

       ഞാന്‍ പിന്നീട് വന്നു കൊള്ളാം…. സാറിനെ വിളിച്ചു കൊള്ളാം….

       അവന്‍ ജോണ്‍സന്‍ അറിയാത്തൊരു സുഗന്ധമായി പുറത്തേക്ക് പോയി. ക്യാബിന് പുറത്തെത്തിയപ്പോൾ മറ്റ് സ്റ്റാഫുകളും അവനെ ശ്രദ്ധിച്ചു.

@@@@@




അദ്ധ്യായം ഇരുപത്തിരണ്ട്‌

രാവേറെയെത്തി ഭഗവാന്‍
ഉറങ്ങിയില്ല.

ഭഗവാന്റെ പള്ളി അറയില്‍, രാത്രിയില്‍ പാര്‍വ്വതിദേവി എത്തി.

ഷഷ്ടിപൂര്‍ത്തി ആഘോഷം കഴിഞ്ഞ്‌
സ്വസ്ഥമായവരാണ്‌. ട്രസ്റ്റിന്റെ ഭരണത്തില്‍ നിന്നും ഭഗവാന്‍ നിരുപാധികം പിന്‍മാറി.
ട്രസ്റ്റിന്റെ ഭരണാധികാരിയായി സര്‍വ്വാധികാരി അവരോധിക്കപ്പെട്ടു. പ്രധാന
ആചാര്യനായി ദേവവ്രതനും ദളപതിയായി അശ്വനിപ്രസാദും നിയമിതരായി. വിഷ്ണുദേവ് ഗ്രാമം
വിടുന്നു. ഉസ്മാന്‍ തീരുമാനിച്ചില്ല. വളരെയേറെ ഉണ്ടാക്കിയ സമ്പാദ്യം കച്ചവടത്തിനായി
ഇറക്കണമെന്ന തീരുമാനത്തിലാണ്‌ ഉസ്മാന്‍. ഗ്രാമത്തിലോ ഗ്രാമത്തിനു വെളിയിലൊ, എവിടെ വേണമെന്ന്‌ തീരുമാനമായിട്ടില്ല. ഊരാണ്‍മയ്ക്കും അവകാശങ്ങള്‍ക്കും
വ്യത്യാസമില്ല. പക്ഷെ, ഭരണത്തില്‍ വരുന്ന പ്രസക്തമായ
വ്യതിയാനം ഊരാണ്മയ്ക്കും അവകാശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും
പരിധിയും പരിവര്‍ത്തനങ്ങളും ഉണ്ടാകുമെന്നാണ്‌ പരക്കെ ഉണ്ടായിട്ടുള്ള വാര്‍ത്ത.

പുതിയ ട്രസ്റ്റിന്റെ
വീക്ഷണത്തില്‍ ഗ്രാമത്തിന്റെ സംപുഷ്ടമായ വിളഭൂമി ദേവദാസികള്‍ തന്നെയാണ്‌. ട്രസ്റ്റിന്റെ
അദ്ധ്യക്ഷന്റെ പ്രസംഗത്തില്‍ സുചിപ്പിക്കുകയും ദേവദാസികള്‍ക്ക്‌ പ്രത്യേക
പരിഗണനയും പരിപാലനവും വാഗ്ദാനം ചെയ്യുകയും കൂടി ചെയ്തു.

പാര്‍വ്വതിദേവി, ഗ്രാമത്തിന്റെ അമ്മയായി തുടരുന്നു.

ഭഗവാന്‍?

ഭഗവാന്‍ അര്‍ത്ഥശുന്യമായി ഊരാണ്മ
പോലുമില്ലാത്തവനായി വെറുമൊരവതാരമായി അവശേഷിച്ചു, മിത്തുകളില്‍, കഥകളില്‍,കാവ്യങ്ങളില്‍ നിറഞ്ഞ്‌. ലക്ഷോപലക്ഷം
ജനഹൃദയങ്ങളില്‍ ശക്തിയായി, വിശ്വാസമായി തുടരും.  പക്ഷെ, ട്രസ്റ്റെന്ന
വ്യവസ്ഥിതിയില്‍ ഭഗവാന്‍ ആരുമല്ലാതായി. ഇന്ന്‌ അവസാനമായി ആടയാഭരണങ്ങളും
വേഷഭുഷാദികളും

അണിഞ്ഞ്‌ സന്ദര്‍ശനമുറിയില്‍
ഭഗവാന്‍ ഉപവിഷ്ടനായി.

ദേശക്കാർ, അന്യദേശക്കാര്‍, സ്വന്തം ഭാഷക്കാര്‍, വിദേശികള്‍ ………

സന്ദര്‍ശനമുറി കവിഞ്ഞ്‌, അങ്കണം നിറഞ്ഞ്‌, ശാന്തിനിലയം നിറഞ്ഞ്‌. ഗ്രാമം
നിറഞ്ഞ്…..

ദൈവമെ!

ഭഗവാന്‍ ജീവിതത്തിലാദ്യമായി
ദൈവത്തെ വിളിച്ചു.

സര്‍വ്വ ഐശ്വര്യങ്ങളും, സമ്പത്തുക്കളും, സ്വരങ്ങളും, നിറങ്ങളും, ആവാഹിച്ച്‌, ഒരൊറ്റ രൂപത്തിൽ സമന്വയിപ്പിച്ച് മനോമുകുരത്തില്‍
നിറക്കാന്‍ ശ്രമിച്ചു,

പക്ഷെ, മനം ഉടഞ്ഞ്‌, ശരീരമുടഞ്ഞ്‌, ഇരിയ്ക്കുന്ന
ഗൃഹമുടഞ്ഞ്‌. ഭൂതലമുടഞ്ഞ്‌ അനന്തകോടി നക്ഷത്ര ജാലങ്ങളിലും നിറഞ്ഞ്‌, പിന്നീടും വികസിച്ച്‌,വികസിച്ച്‌,

നിറഞ്ഞ്‌, പൂര്‍ണ്ണമായി …….

ഭഗവാന്‍ സത്യം ദര്‍ശിച്ചു.

പരമമായ സത്യം.

അഹം ബ്രഹ്മാസ്മി……..

ഭഗവാന്റെ എല്ലാ കാമങ്ങളും
അടങ്ങി, എല്ലാ ചിന്തകളും അടങ്ങി, എല്ലാ രുചികളും അടങ്ങി, എല്ലാ മണങ്ങളും അടങ്ങി, ഇനിയും ലയനം മാത്രം, പരമമായ സത്യത്തില്‍, സനാതനത്തില്‍.

ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ
ക്ഷീണത്തില്‍ ശാന്തിനിലയം വളരെ വേഗം ഉറക്കമായി. അനുചിതമായി എന്തോ തോന്നിയതിനാലാണ്‌
രാത്രിയില്‍ തന്നെ പാര്‍വ്വതിദേവി എത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, ശയനമുറിയില്‍ എത്തിയതായിരുന്നു ദേവി. പക്ഷെ മനസ്സ്‌ അകാരണമായി ഒന്നു
പിടഞ്ഞു, വേദനിച്ചു.

ദേവിക്കു പിന്നാലെ വിഷ്ണുദേവ്, തുടര്‍ന്ന്‌ ഉസ്മാന്‍.

“എന്താണ്‌ നിങ്ങള്‍
അസമയത്ത്‌ എത്താന്‍?”

ഭഗവാന്റെ മുഖത്ത്‌ ചെറുചിരി
നിറഞ്ഞു നിന്നു.

ഭഗവാന്‍ വേദനയിലും
ചിരിയ്ക്കുകയാണെന്ന്‌ ദേവിയ്ക്കു തോന്നി.

“ഭഗവാന്‍, ഇന്ന്‌ ചാരന്മാര്‍ വിവരമറിയിച്ചു ദേവി നിത്യ ജീവിച്ചിരിപ്പുണ്ട്‌.”

“ഊം….?”

“അനാഥാലയത്തില്‍.”

“അവള്‍
സുരക്ഷിതയാവുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. പക്ഷെ, എനിക്കിപ്പോള്‍ അവളെപ്പറ്റിയോ മറ്റെന്തിനെപ്പറ്റിയേ അറിയാനും കേള്‍ക്കാനും
താല്പര്യം തോന്നുന്നില്ല ……….”

“ഭഗവാന്‍ ?”

വിഷ്ണുദേവിന്റെ വിളിയില്‍
അടങ്ങിയിരുന്ന ഭീതി ഉസ്മാന്റെയും പാര്‍വ്വതിദേവിയുടെയും മുഖത്ത്‌ പടര്‍ന്നു കയറി.

“അങ്ങ്‌ സൂചിപ്പിയ്ക്കുന്നത്‌
…….”

“പരമമായ സത്യം എനിക്ക്‌
അനുഭവവേദ്യമാകുന്നു. ഞാന്‍ എന്റെ പ്രകൃതിയില്‍ നിന്നും അകന്നുകൊണ്ടിരിയ്ക്കുന്നു.
നിങ്ങള്‍ സ്വസ്ഥരായിട്ട്‌ വീടുകളിലേയ്ക്ക്‌ മടങ്ങിക്കൊള്ളു ………….”

ശാന്തിഗ്രാമവും, ശാന്തിനിലയവും ഗാഢമായ നിദ്രയിലേയ്ക്ക്‌ വഴുതി വീണു.

എവിടെ നിന്നോ ഘനമേറിയ കാർമേഘങ്ങൾ
ശാന്തിഗ്രാമത്തിന്റെ മുകളില്‍ ഉരുണ്ടുകൂടി. ശക്തിയായ കാറ്റായി, പേമാരിയായി പെയ്തിറങ്ങി.

രാത്രിയില്‍ തന്നെ വാര്‍ത്ത
പരന്നു.

ഭഗവാൻ സമാധിയായി….

തളർന്ന് ഉറങ്ങിയിരുന്ന ശാന്തി
നിലയം ഉണർന്നു. ഗ്രാമം ഉണർന്നു. അടുത്ത പട്ടണങ്ങളും നഗരങ്ങളും ഉണർന്നു കഴിഞ്ഞു. രാത്രിയില്‍തന്നെ, കോരിച്ചൊരിയുന്ന മഴയത്ത്‌ ഗ്രാമത്തിലേയ്ക്ക്‌ ജനപ്രവാഹം തുടങ്ങി.

മഴവെള്ളത്തില്‍ ശാന്തിപുഴ
കരകവിഞ്ഞു. മരങ്ങളെ കടപുഴക്കി. ബണ്ടുകളും ഭിത്തികളും തകര്‍ത്തു. തീരങ്ങളിലുള്ള
വീടുകളും കൃഷിയിടങ്ങളും തകര്‍ത്ത്‌ ഘോരതാണ്ഡവമാടുകയാണ്‌. പുഴയില്‍ വീണ്ടും വീണ്ടും
ജലവിതാനം ഉയരുകയാണ്‌.

ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

പ്രായമായ അമ്മമാര്‍
ചെറുമക്കളുടെ കാതുകളില്‍ മന്ത്രിച്ചു.

ഭഗവാന്റെ ശക്തിയില്‍ പ്രകൃതി
അടങ്ങി നില്‍ക്കുകയായിരുന്നു. ഭഗവാന്റെ അഭാവത്തില്‍ പ്രകൃതി കെട്ടുകളെ ഭേദിച്ച്‌
താണ്ഡവമാടുകയാണ്‌. ഈ താണ്ഡവം തിന്മകളെ കെടുത്തിയേ ഒടുങ്ങൂ……

പ്രഭാതമായപ്പോഴേയ്ക്കും
മഴയുടെ ശക്തി കുറഞ്ഞു എങ്കിലും തോരാതെ തുടരുകയാണ്‌. പ്രവിശ്യയുടെ
എല്ലായിടത്തുനിന്നും മഴയുടെ വാര്‍ത്തകളുണ്ട്‌.പത്രങ്ങള്‍ വീടുകളില്‍ നനഞ്ഞാണ്‌
എത്തിയത്‌. പത്രങ്ങള്‍ വരെ കേഴുകയാണെന്ന്‌ മനുഷ്യര്‍ കരുതി.

ഒന്നാംകിട പത്രങ്ങളുടെ
മുഖവാര്‍ത്തയായി ഭഗവാന്റെ ചിത്രങ്ങളോടുകൂടി അച്ചടിച്ചു വന്നു.

ഭഗവാന്‍ തിരോഭവിച്ചു.

കാല്‍നൂറ്റാണ്ടുകാലം
പ്രവിശ്യയുടെ വിശ്വാസ മണ്ഡലത്തില്‍, സംസ്കാരമണ്ഡലത്തില്‍
നിറഞ്ഞു നില്‍ക്കുകയും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുകയും
ചെയ്ത അദ്ദേഹത്തിന്റെ തിരോധാനത്തോടുകൂടി ആലംബം നഷ്ടപ്പെട്ട സമാധാനം നഷ്ടപ്പെട്ട്‌
പാവപ്പെട്ട മനുഷ്യര്‍ ദുഃഖത്തിനടിമയായി, വേദനക്കടിമയായി
കഴിയേണ്ടി വരും.

നിരാശ്രയരെ ഉപേക്ഷിച്ചിട്ട്‌
രക്ഷകന്‍ മറയുകയാണ്‌ ചെയ്തിരിക്കുന്നത്‌. പ്രവിശ്യയില്‍ മഴപോലെ, തോരാതെ കണ്ണുനീരൊഴുകി. ദേവവ്രതനില്‍ നിന്നും സെലീന ചോര്‍ത്തിയ സത്യത്തെ
ആസ്പദമാക്കിയാണ്‌ ഗുരുവാര്‍ത്തയെഴുതിയത്‌. രാത്രിയില്‍ വളരെ കഷ്ടതകള്‍
അനുഭവിച്ചാണ്‌ രാമന്‍ വാര്‍ത്ത പത്രമോഫീസില്‍ എത്തിച്ചത്‌.

ഗുരുവെഴുതി.

“ഭഗവാന്റേതു സ്വാഭാവിക
മരണമായിരുന്നില്ല. സാഹചര്യങ്ങളുടെ തെളിവുകള്‍ വച്ച്‌ ഒരു കൊലപാതകമായിരുന്നു.
അതിനുള്ള ഗുഢാലോചന നടത്തിയിരിക്കുന്നത്‌ ട്രസ്റ്റിന്റെ ഭരണ ത്തിലിരിക്കുന്നവരാണ്‌.
സര്‍ക്കാര്‍ വ്യക്തമായൊരു, സുശക്തമായൊരു അന്വേഷണം നടത്തുവാനും
സത്യാവസ്ഥ സാധാരണക്കാരായ വിശ്വാസികളെ ധരിപ്പിക്കുവാനും ബാദ്ധ്യതപ്പെട്ടിട്ടുള്ളതുമാണ്‌…………
ഭഗവാന്റെ മരണം മൂലം അവര്‍ക്കുള്ള നേട്ടം വളരെ വളരെയാണ്‌. അദ്ദേഹത്തിനെ തികച്ചും
ഒരു മായയാക്കി പിറകില്‍ നിര്‍ത്തി ദിവ്യമായൊരു പരിവേഷവും ചാര്‍ത്തി സാധാരണ
മനുഷ്യരെ കബളിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്‌.

ശാന്തിഗ്രാമത്തിലെ വിശ്വാസികൾക്കു
പോലും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ്‌ പരന്നിരിക്കുന്നത്‌. സത്യാവസ്ഥ
എന്താണെന്നറിയാതെ എന്തെല്ലാമോ കേള്‍ക്കുന്നു, അറിയുന്നു.  എന്നിട്ടും പരമാർത്ഥമെന്തെന്ന് അറിയാൻ
താല്പര്യം കാണിക്കുന്നില്ല ആരും. 

രാമനും അബുവിനോടുമൊപ്പമാണ്
ഗുരു ഗ്രമത്തിൽ എത്തിയത്. മഴ തൊർന്ന് ഒലിച്ച് ഗ്രാമം ശുദ്ധമായി
തീർന്നിരുന്നു.  ഗുരു തേടി നടന്നു. 

തോടി നടന്നു.

എവിടെയാണ് സിദ്ധാർത്ഥൻ?

കൂടി വിന്നവരെ
തള്ളിനീക്കിയാണ് വിഷ്ണുക്ഷേത്രത്തിന്റെ ആൽത്തറ്ക്കു താഴെ കിടന്നിരുന്ന അവരെ
കണ്ടെത്തിയത്.

സിദ്ധാർഥൻ.

സെലീന.

രണ്ടു പേർക്കും തലയുടെ
പിന്നിലാണ് ആഘാത മേറ്റിരിക്കുന്നത്.

ഗുരു തളർന്നുപോയി. രാമന്റെ
തോളിൽ തൂങ്ങി. അബു ഭ്രാന്തനെപ്പോലെ സിദ്ധാർത്ഥന്റെ ഉടലിൽ പിടിച്ച് കുലുക്കി
വിളിച്ചു.  കഴ്ന്നു കിടൻന്നിരുന്ന ഉടൽ
മറിഞ്ഞു വീണു.

മുഖം വീർത്ത്, കണ്ണുകൾ തുറിച്ച്.

അബു ഇരുതോളുകളിലുമായി
സിദ്ധാർത്ഥനെയും സെലീനയെയും എടുത്തു നടന്നു. ശാന്തി നിലത്തിന്റെ ക്ഷേത്ര
പരിസരങ്ങളിലും അങ്കണങ്ങളിലും, ആളുകൾ കൂടി
നിന്നിടത്തെല്ലായിടത്തും, അകത്തളിലൂടെ,
തുറന്നു കിടന്നിരുന്ന പല വഴികളിലൂടെ, ഭ്രാന്തനെപ്പോലെ…..

അബുവിന് പിന്നിൽ രാമനും, തളർച്ചയിൽ നിന്നും മുക്തയിട്ട് ഗുരുവും അലഞ്ഞു.  അവർ തിരഞ്ഞത് ടസ്റ്റിന്റെ സർവ്വാധികാരിയെയും
ദേവവ്രതനെയും അശ്വനിപ്രസാദിനയും ആയിരുന്നു. 
ദുഃഖാർത്തരായ ഒരു പറ്റം ജനങ്ങളും അവരോടൊപ്പം കൂടി.

എവിടെയോ നിന്ന് ദേവവ്രതൻ അവരെ
ഒളിച്ചു കണ്ടുകൊണ്ടിരുന്നു. കണ്ടുകൊണ്ടിരിക്കെ, അയാളുടെ കണ്ണുകൾക്ക്
മൂടലുണ്ടായി, എന്നിട്ടും അയാൾ കണ്ടു.

അബു ഭീമ സേനനായി വളർന്നു
വരുന്നു. വ്യഘ്രത്തിന്റെ ശൌര്യത്തോടെ ദേവവ്രതനെ മലർത്തി കിടത്തി നെഞ്ച് പിളർന്ന്, കുത്തിയൊലിച്ച രക്തം കൈകളിൽ കോരി ആർത്തിയോടെ കുടിക്കുന്നു.

പിറ്റേന്ന് പ്രവിശ്യയിലെ
പ്രധാന പത്രങ്ങൾ സിദ്ധാർത്ഥന്റെയും സെലീനയുടേയും പടം പ്രസിദ്ധീകരിച്ചുകൊണ്ടെഴുതി.

ശാന്തിഗ്രാമത്തിലെ
അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ ഭക്തർ……..

കമ്മ്യൂൺ ദിനപത്രവും മറ്റ്
പാർട്ടി പത്രങ്ങളും എഴുതി,

തലയുടെ പിന്നിലേറ്റ ശക്തമായ
ആഘാതത്തിലുണ്ടായ മുറിവിൽ നിന്നും നിലയ്ക്കാതെ രക്തശ്രാവത്താലാണ് സിദ്ധാർത്ഥനും
സെലീനയും മരിച്ചിരിക്കുന്നത്. 
കുറ്റവാളികളെ കണ്ടെത്തേണ്ടതും ശിക്ഷിക്കേണ്ടതും പ്രവിശ്യ ഭരണകർത്താക്കളുടെ
കടമയാണ്…….

കൃഷ്ണവേണി ഒരിക്കൽ പോലും
കരഞ്ഞില്ല, അവൾ മുടി അഴിച്ച് വിടർത്തിയിട്ടു.

@@@@@@@@




അദ്ധ്യായം ഇരുപത്തിയൊന്ന്‌

കമ്മ്യൂണില്‍ സമരം മൂന്നാമതു
ദിവസത്തേക്ക് മുന്നേറി.

വിരലിലെണ്ണാവുന്ന അവശ്യങ്ങളേ
ഉണ്ടായിരുന്നുള്ളു.

– കമ്മ്യൂണില്‍ കമ്മ്യൂണിസം
നിലനിര്‍ത്തുക.

– കമ്മ്യൂൺ ഭരണകൂടത്തില്‍ മാറ്റം വരുത്തുക.

-പുതിയ ഭാരവാഹികളെ ഭാരമേല്പിച്ച്‌
പ്രായാധിക്യമുള്ളവര്‍ വിശ്രമിക്കുക. അവര്‍ കമ്മ്യൂണില്‍ നിന്നും വാര്‍ദ്ധക്യകാല
പെന്‍ഷന്‍ പറ്റി കഴിയുക.

– കമ്മ്യൂണില്‍ നിന്നും
പുറത്തു വരുന്ന പ്രതത്തില്‍ വിധ്വസംകരമായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക.

– ഏകപക്ഷീയമായ തീരുമാനങ്ങള്‍
എടുക്കാതെ കമ്മ്യൂണിലെ എല്ലാവരുടേയും തീരുമാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍
ശ്രമിക്കുക.

കമ്മ്യൂണിന്റെ ഭീമാകാരമായ ഗെയിറ്റ്
പൂട്ടി താക്കോല്‍ ഗുരുവിന്റെ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചു വച്ചു.

പത്രം ഗുരുവിന്റെ പഴയകാല
സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒരാളുടെ പ്രസ്സില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍
കമ്മ്യൂൺ അന്തേവാസികള്‍
അമ്പരന്നു. ഗുരു നിശ്ശൂബ്ദനായിരുന്നു. മുടക്കമില്ലാതെ പത്രം പുറത്ത്‌ വന്നു
കൊണ്ടിരുന്നു.

സമരം രണ്ടാംഘട്ടത്തിലേയ്ക്ക്‌
കടക്കുകയും കമ്മ്യൂണിന്റെ അടഞ്ഞ ഗെയിറ്റിന്‌ മുമ്പില്‍ പന്തല്‍ കെട്ടി സത്യാഗ്രഹം
തുടങ്ങുകയും, സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട്‌ കമ്മ്യൂണിലെ
ഒരു നേതാവ്‌ പ്രസംഗിക്കുകയും ചെയ്തു.

കമ്മ്യൂൺ ആരുടേയും സ്വന്തമോ സ്വത്തോ ആണെന്ന ധാരണ വേണ്ട.
നമ്മളില്‍ ഓരോരുത്തരുടേയും രക്തം വിയര്‍പ്പാക്കി ഒഴുക്കി കെട്ടിപ്പടുത്ത
പ്രസ്ഥാനമാണ്‌. അത്‌ പൂട്ടികെട്ടി ഒരാളുടെ അലമാരിയില്‍ സൂക്ഷിക്കാനുള്ളതല്ല.
അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട്‌ കമ്മ്യൂൺ തുറന്ന്‌ പ്രവര്‍ത്തനം
തുടങ്ങാനും പത്രം കമ്മ്യൂണിലെ പ്രസ്സില്‍ തന്നെ പ്രിന്റ്‌ ചെയ്ത്‌
പ്രസിദ്ധീകരിക്കാനും മാനേജ്മെന്റ്‌

തയ്യാറാകണം. …..
അല്ലാത്തപക്ഷം ……… സമരം മൂന്നാംഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കുകയും ശക്തമായ
നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്‌. അങ്ങിനെ ഉണ്ടാകാവുന്ന എല്ലാ
കഷ്ടനഷ്ടങ്ങള്‍ക്കും

മാനേജമെന്റ്‌ മാത്രം
ഉത്തരവാദിയാകുന്നതും ആണ്‌. ….

” ആന്റണീ ….!”

നേതാവ്‌ ഉറക്കത്തിലേയ്ക്ക്‌
വഴുതി വീഴുമ്പോള്‍ ഉമ്മറത്തു

നിന്നും വിളികേട്ടു. കതക്‌
തുറന്നു. ലൈറ്റ്‌ തെളിച്ചു.

വരാന്തയില്‍ ഗുരു, ജോസഫ്‌ ……

ആന്റണിയുടെ മുഖം വിളറി ……

“ഗുരു അകത്തേക്ക് വരു.”

ഗുരുവും ജോസഫും അകത്ത്‌
മുറിയില്‍ കുഷനിട്ട സെറ്റികളില്‍ ഇരുന്നു.

പതുപതുത്ത സെറ്റിയുടെ
സുഖത്തില്‍, കറങ്ങുന്ന ഫാനിന്റെ തണുപ്പില്‍ ഗുരു അമര്‍ന്നിരുന്നു,
പുഞ്ചിരിച്ചു.

“ഏലമ്മാ….!”

ഗുരു വിളിച്ചു.

അകത്ത്‌ വിളി കേട്ടു.

“ഫ്രിഡ്ജില്‍ തണുത്ത
വല്ലതും കാണുമോ…. ഐസ്സ് …. സോഡ …….. പിന്നെ ആന്റണിയുടെ ചൂടുള്ളതും മൂന്നു
ഗ്ലാസ്സുകളും.”

ആന്റണി വേഗം അകത്തേയ്ക്കു
പോയി.

കുപ്പികളും ഗ്ലാസ്സുകളും
എത്തിച്ചു. ഏലമ്മ ചിപ്സും കപ്പലണ്ടിയുമായി എത്തി.

മൂന്നു ഗ്ലാസ്സില്‍ മദ്യം
പകര്‍ന്നു വച്ചു.

ഗുരു ആന്റണിയുടെ മുഖത്ത്‌
നോക്കിയിരുന്നു. ഗുരുവിന്റെ മുഖം ഇരുളുന്നത്‌ അയാള്‍ കണ്ടു.

“എടാ ചെറ്റെ………ഈ
ഇരിക്കുന്ന മദ്യം കൂടി കമ്മ്യൂണില്‍ ഉണ്ടായ ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ്‌…
നീ മറക്കരുത്‌…..ആ കമ്മ്യൂണ്‍ ഉണ്ടാക്കാന്‍ അടിത്തറയിട്ടത്‌ നിന്റെയോ എന്റെയോ അപ്പന്‍
സമ്പാദിച്ച പണവുമല്ല. കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബിച്ചായൻ അയാളുടെ മകള്‍ ഏലീസയ്ക്ക്‌ കൊടുത്ത റബ്ബര്‍ എസ്റ്റേറ്റ്‌
വിറ്റ പണമാണ്‌ നിനക്കറിയുമോ …..?”

“ഗുരു ഞാന്‍ …..”

അയാള്‍ ഗുരുവിന്റെ കാല്‍
പ്രണമിക്കാനായി കുനിഞ്ഞു.

“ച്ഛീ……എഴുന്നേല്‍ക്കെടോ
…….”

“നിനക്കതിനു കൂടി
യോഗ്യതയില്ല. അറിയ്യോ …… നീ അന്ന്‌ മോഷണം നടത്തി ജയിലില്‍
കിടക്കുകയായിരുന്നു.”

ക്ഷോഭം കൂടിയപ്പോള്‍ ഗുരു
സംസാരം നിര്‍ത്തി. ജോസഫ്‌ തല കുനിച്ചിരുന്നു.

“നീ പറഞ്ഞില്ലെ…. നിന്റെയൊക്കെ
വിയർപ്പു കൊണ്ടാണ് പണിതുയര്‍ത്തിയതെന്ന്‌. ഇല്ലായെന്ന്‌ ഞാനവകാശപ്പെടുന്നില്ല.
പക്ഷെ,
ഇന്ന്‌ രാഷ്ട്രത്തെ ഒന്നാംകിട പത്രക്കാര്‍ ജോലിക്കാര്‍ക്ക്‌
കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വേതനം തന്നിട്ടുണ്ട്‌… മറ്റ്‌ അനുകൂല്യങ്ങളും തന്നിട്ടുണ്ട്‌………
അതു കഴിഞ്ഞും ഉണ്ടായിട്ടുള്ള ലാഭം കമ്മ്യൂണിന്റെ നിലനില്‍പിനാണ്‌. ആ നിലനില്‍പില്‍
ഉണ്ടായ ഗുഡ് വില്ലിലാണ്‌ നിനക്ക്‌ ഏലമ്മയെന്ന സുന്ദരിയെ, തറവാട്ടില്‍
പിറന്ന പെണ്ണിനെ വിവാഹം ചെയ്തു ജീവിക്കാന്‍ കഴിഞ്ഞത്‌…… സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടായത്‌.
നിന്റെ മാത്രല്ല എഴുപത്തി ഒന്‍പത്‌ കുടുംബങ്ങളുടെയും കാര്യമാണ്‌ പറയുന്നത്‌…………..
പക്ഷെ, നീയെല്ലാം അത്‌ മറന്ന്‌  ആ സ്ഥാപനം കുളം കോരാന്‍ നോക്കി. എന്നിട്ടും
പോരാത്തതിന്‌ മാനേജ്മെന്റ്‌ മാപ്പു പറഞ്ഞ്‌ സ്ഥാപനം തുറക്കണം അല്ലേ….?”

ഗുരു ഇറങ്ങി നടന്നു.

ഏലമ്മ പ്രതിമപോലെ നിന്നു.

പിറ്റേന്ന്‌ പ്രഭാതം, ഗുരുവിന്റെ പത്രം, പത്രത്തിന്റെ ആസ്തിബാദ്ധ്യതകള്‍
തെളിയിക്കുന്ന കണക്കുകളും കമ്മ്യൂൺ നിയമാവലികളും
ഉള്‍ക്കൊള്ളുന്ന സപ്ലിമെന്റോടു കൂടിയാണ്‌ പുറത്തു വന്നത്‌.

പത്ര പ്രവിശ്യയിലെ
ജനഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

പ്രവിശ്യയിലെ അക്ഷരമറിയുന്ന
എല്ലാവരുടേയും കണ്ണുകള്‍ പെടുന്ന പത്രമെന്ന്‌ ഘോഷിക്കപ്പെട്ടു. സമരം പിന്‍വലിയ്ക്കപ്പെട്ടു.
കമ്മ്യൂണിന്‌ മുന്നില്‍ കെട്ടിവച്ചിരുന്ന സത്യാഗ്രഹപുര പൊളിച്ചു മാറ്റപ്പെട്ടു.

ഗെയിറ്റ്‌ വൃത്തിയാക്കി, താക്കോലുമായി ഗുരു എത്തുന്നതും

കാത്ത്‌ അന്തേവാസികള്‍
നിന്നു. കമ്മ്യൂണിന്റെ ഗെയിറ്റ്‌ തുറക്കപ്പെട്ടു. അന്തേവാസികള്‍ അത്യാഹ്ലാദത്തോടെ
ആര്‍ത്തലച്ചു കയറി. സൌന്ദര്യപിണക്കം കഴിഞ്ഞ്‌ ഒന്നിയ്ക്കുന്ന കമിതാക്കളെപ്പോലെ, അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായതുപോലെ അമിതമായ ആനന്ദത്തില്‍
ചുംബനങ്ങള്‍ കൊടുത്ത്‌, ഇക്കിളിപ്പെടുത്തി, രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ച്‌, തലോടി, സുഖത്തിന്റെ സീല്‍ക്കാര ശബ്ദത്തോടെ …………..

കൃഷ്ണ എല്ലാം
മനസ്സിലാക്കുന്നുണ്ടായിരുന്നു.

@@@@@@@

കമ്മ്യൂണിലെ അന്തേവാസികള്‍ക്ക്‌
പിന്‍ബലം പ്രഖ്യാപിച്ചതാ

യിട്ട്‌ പല രാഷ്ട്രീയ
സംഘടനകളും പ്രസ്താവനകളിറക്കി.




അദ്ധ്യായം ഇരുപത്‌

ഒരു ദേവദാസിക്ക് കിട്ടേണ്ട
എല്ലാ ഓദ്യോഗിത ബഹുമതികളോടെയാണ്‌ സുബ്ബമ്മയുടെ മൃതദേഹം ചുടലപറമ്പിലേയ്ക്ക്‌ കൊണ്ടു
പോയത്‌.

ശാന്തിനിലയത്തിന്‌ തെക്ക്‌
ശാന്തി പുഴയുടെ തീരത്ത്‌ വിശാലമായ വെളിമ്പറമ്പാണ്‌ ചുടലപറമ്പായിട്ട്
ഉപയോഗിക്കുന്നത്‌.

ദേവദാസികള്‍ മനസ്സില്‍
കരുതുന്നുണ്ടാകാം, അവള്‍ ഭാഗ്യവതിയാണ്‌. യൌവനം കത്തി
നില്‍ക്കെത്തന്നെ ഭഗവാനിലേയ്ക്ക്‌ വിളിക്കപ്പെട്ടുവല്ലോ. അവിടെയെത്തിയാലാണ്‌ യഥാര്‍ത്ഥ
ദാസിയാകുന്നത്‌.

മൂത്തുനരച്ച്‌ തൊലി ചുളിഞ്ഞ്‌
പല്ലുകൊഴിഞ്ഞ്‌ ചെറുപ്പക്കാരികളുടെ ആട്ടും തുപ്പും ഏറ്റ്‌ മരിച്ചിട്ട്‌
ദേവസന്നിധാനത്തിലെത്തിയാല്‍തന്നെ എന്തുനേട്ടം? അവിടെയും അവഹേളനവും
അവഗണനയും മിച്ചം.

ഭാഗ്യവതിയായ സുബ്ബമ്മയെ
ചെറുചൂടുവെള്ളത്തില്‍ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി, പട്ടില്‍ പൊതിഞ്ഞ്‌ എല്ലാ കര്‍മ്മങ്ങളും ചെയ്ത്‌. …. നിത്യശാന്തിക്കായി
മന്ത്രങ്ങള്‍ നൂറ്റൊന്ന്‌ ഉരുചൊല്ലി …….നാല് ചുടല മുപ്പന്മാര്‍ ചുമന്ന്‌
………….മുന്നില്‍ അശ്വാരുഢനായിട്ട്‌, ആയുധധാരിയായിട്ട്
അശ്വനിപ്രസാദ് ഗമിച്ച്‌ …..

പിന്നിൽ ദേവവ്രതന്റെ
അനുചരന്മാർ മന്ത്രങ്ങൾ ഉരിവിട്ട് ചുടലപറമ്പിലേക്ക് അനുഗമിച്ചു.  

ഇരുട്ടിത്തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും പന്തങ്ങൾ എരിഞ്ഞു തുടങ്ങിട്ടുണ്ട്. പെട്ടന്ന് ഒരുസംഘം
ചെറുപ്പാക്കാർ അവരെ തടഞ്ഞു.

“സുബ്ബമ്മ
മരിച്ചതല്ല…..ഇതുരു കൊലപാതകമാണ്….പോസ്റ്റുമോർട്ടത്തിന് ശേഷമേ ശവസംസ്കാരം
പാടൊള്ളൂ……“

പന്തങ്ങളുടെ വളിച്ചത്തിൽ
അശ്വനി അയാളുടെ മുഖം കണ്ടു, സിദ്ധാർത്ഥൻ. കുറെ നാളായിട്ട്
ഗ്രമത്തിൽ അലഞ്ഞു നടക്കുന്ന ചെറുപ്പാക്കാരൻ, ദേവി
നിത്യചൈതന്യമയിയോട് ഭഗവാൻ നിങ്ങളുടെ അച്ഛനാണെന്നു പറഞ്ഞവൻ. ആദ്യം അവനൊരു
ബുദ്ധിഭ്രമക്കാരനാവുമെന്നേ കരുതുയുള്ളൂ…..

അശ്വനി കുതിരപ്പുറത്തു
നിന്നും ചടിയിറങ്ങി.  ചെറുപ്പാക്കാരുടെ
അടുത്തെക്ക് ഓടിയടുത്തു. പക്ഷെ, അയാൾ ഉദ്ദേശിച്ച ആളുടെ
ആടുത്തെത്തുന്നതിനു മുമ്പെ മറ്റുള്ളവർ അയാളെ അടിച്ചവശനാക്കി വഴിയിൽ വീഴ്ത്തി.  മഞ്ചൽ താഴെയിറക്കി, ചെറുപ്പക്കാർ
ഉണ്ടാക്കിഅ ബഹളത്തിൽ ദേവദാസികൾ അകന്നു നിന്നും. 
ശവമഞ്ചവും ഏറ്റു വാങ്ങി ചെറുപ്പാക്കർ ഗ്രമത്തിലേക്ക് നടന്നു.  വർത്ത കേട്ട് ദേവവ്രതന്റെ ഉള്ള് കിടിലം കൊണ്ടു.
ചെറുപ്പാക്കർ കൊളുത്തിയ അഗ്നി ഗ്രമമാകെ പടരുകയാണ്.  അത് കണ്ട് ദേവവ്രതൻ ഭയന്നിരുന്നു.

ആദ്യമായണ് ഗ്രമത്തിൽ വന്ന്
ഭഗവാന്റെ അനുവാദമില്ലാതെ പോലീസ് ഒരു കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്.  സുബ്ബമ്മയുടെ മൃത ദേഹം പോസ്റ്റുമോർട്ടത്തിനു
സർക്കാറ്റ് ആശുപത്രിയിലേക്ക് മറ്റിയിരിക്കുന്നു. 
സമരക്കാർ ആംബുലൻസ് വൻ വരെ തയ്യാറക്കി നിർത്തിയിരുന്നു.  തടയാനണെങ്കിൽ അശ്വനി എത്തുമ്പോഴേക്കും അവർ
ഗ്രമം വിട്ടുകഴിഞ്ഞിരുന്നു. വിപ്ലവകാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീണു
പോയതിനാലാണ് സമയത്തിന് എത്താൻ കഴിയാതെ വന്നത്.

ഗ്രാമത്തിൽ സമചിത്തത കൈവിട്ട്
അലഞ്ഞു നടന്നിരുന്ന ദേവവ്രതനെ ആരാധകർ സംശയൊദൃഷ്ടിയോടെ വീക്ഷിച്ചു.  ആചാര്യ വിഷ്ണുദേവിന്റെ കാലശേഷം പ്രധാന
ആചര്യനാവേണ്ടതാണ് അദ്ദേഹം.  അദ്ദേഹം സമനില
തെറ്റിയതുപോലെ വിറളി പിടിച്ച് നടക്കുമ്പോൾ സാധാരണഭക്തർ എവിടെ അഭയം കണ്ടെത്തും?  ദൈവത്തിങ്കലേക്കുള്ള
ഏണിപ്പടിക്കിടക്കൊരു സഹായമായി, ഒരു താങ്ങായി നില
കൊള്ളുന്നവരാണല്ലൊ പൂജാരിമാരും ആചര്യന്മാരും അവതാരമായ ഭഗവാനും…..

ഭക്തർ ചിന്തിച്ചു കാടു
കയറി…

ശന്തിഗ്രാമത്തിന്റെ നിറുകയിൽ
വീഴാനായിട്ട് വാൾ തൂങ്ങിക്കഴിഞ്ഞുവോ?

എല്ലാ അന്തേവാസികളും
അനുചരന്മാരും വാല്യക്കാരും ഏതോ വിപത്തിനെ അഭിമുഖീകരിക്കാൻ
തയ്യാറെടുക്കുൻപോലെ…..ശോക രസാധിക്യമാർന്ന മുഖങ്ങളുമായിട്ട്…….

സെലീന ദേവവ്രതനെ
കണ്ടെത്തുമ്പോൾ സന്ധ്യയായി.

അയാൾ ശാന്തിപുഴയുടെ തീരത്ത്, മണൽ വിരിപ്പിൽ മലർന്ന് കിടന്ന് പിറുപിറുക്കുകയായിരുന്നു.  ഏകാന്തതയിൽ കിടക്കുന്ന അടുത്ത പ്രേതമാ‍ണെന്ന
ധാരണയിലാണ് ശ്രദ്ധിച്ചത്.  അടുത്തു ചെന്ന്
മുഖം കണ്ടപ്പോൾ ചിരി വന്നു. അവൾ അരുകിൽ ഇരുന്നിട്ടും അവനറിഞ്ഞില്ല. അവൾ നിശ്ശബ്ദം
പിറിപിറുക്കൽ ശ്രദ്ധിച്ചു.

“അവൻ…..അവനാണ്….എന്റെ
സുബ്ബമ്മ മരിച്ചതല്ല…..”

പെട്ടന്ന് സെലീനയുടെ മുഖം
വികസിച്ചു. അവൾ അവന്റെ മാറിൽ കൈ വച്ചു. ദേവവ്രതൻ ഞെട്ടിയുണർന്നു.  അവന്റെ മുഖം പേടിച്ചരണ്ടതുപോലെ, കണ്ണുകൾ തുറിച്ചു.

“സുബ്ബമ്മ, സുബ്ബമ്മ……ഞാൻ തെറ്റു ചെയ്തിട്ടില്ല…..”

“ദേവവ്രതൻ ….ഇതു ഞനാണ്
….സെലീന…..”

“അല്ല….അല്ല….. സുബ്ബമ്മ……സുബ്ബമ്മ…..നീ
പ്രേതമയിട്ടെന്നെ തേടി വരികയാണ്……”

“ദേവവ്രതൻ……ദേവവ്രതൻ……”

അവൾ അവന്റെ ചുമലിൽ ശക്തിയായി കുലുക്കി.  അവൻ കണ്ണടച്ചു തന്നെ കിടന്നു.

“ദേവവ്രതൻ നിങ്ങൾ കണ്ണ്
തുറക്ക്….‌നീ എന്റെ വസ്ത്രങ്ങള്‍ നോക്ക്‌ …… മുഖത്ത്‌ നോക്ക്‌ ……
കണ്ണുകളില്‍ നോക്ക്‌ ………….. സുബ്ബമ്മയുടേതുപോലെ എന്റെ കണ്ണുകള്‍ ഉണ്ടയല്ല…..
സുബ്ബമ്മ ചേലയാണുടുക്കുന്നത്‌……… സാരിയല്ല …… സുബ്ബമ്മയുടെ മുഖത്ത്‌
കുലീനതയുണ്ട്‌ …. എന്റെ മുഖത്ത്‌ കാമവികാരങ്ങള്‍ മാത്രമാണുള്ളത്‌ …… എന്റെ
നിശ്വാസങ്ങള്‍ക്ക്‌ മദ്യത്തിന്റെ ഗന്ധമുണ്ട്‌.. നിങ്ങള്‍ എന്റെ കുടെ വരു……
നിങ്ങള്‍ക്ക്‌ വിശ്രമമാണ്‌ ആവശ്യം.ഇപ്പോൾ തളരാൻ പാടില്ല.”

ദേവവ്രതൻ കണ്ണു തുറന്നു.  അവൻ കണ്ടു സുന്ദരിയായ സെലീന, പലപ്പോഴും അവളെ ആഗ്രഹിച്ചിട്ടുള്ളതാണ്. അപ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറി…..
അവൾ ചരിത്ര്യവതി ആയിട്ടല്ലെന്ന് അറിയമായിരുന്നു. 
ദേവവ്രതനോട് അവൾക്ക് പുച്ഛമായിഒരുന്നു. 
അവൾക്ക് ശക്തനും ധീരനുമായ അശ്വനിയെയാണ് താൽപര്യം.  അവന്റെ മസിൽ ത്രസിക്കുന്നശരീരവും ശക്തങ്ങളായ
ബാഹുക്കളും…….

ഒരിക്കൽ അവൾ പറഞ്ഞു. ദേവവ്രതൻ
നിങ്ങളെക്കർണൂമ്പോൾ എനിക്ക് ഒരു കുട്ടിയെ കാണും പോലെയാണ് തോന്നുന്നത്, നിങ്ങളുടെ താടിമീശയില്ലാത്ത മുഖവും കൊഴുപ്പുകൂടിയ ശരീരവും….നിങ്ങൾക്ക്
ചേർന്നത് പകലുറങ്ങുന്ന ദേവദാസികളാണ്. 
എന്നെവിട് ….. അവരുടെ വാതിലുകണിൽ പോയി മുട്ടി നോക്ക്.

അതെ, ആ സെലീന……സ്നേഹത്തോടെ വന്നു വിളിക്കുന്നു.

ദേവവ്രതൻ അവളോടൊപ്പം നടന്നു.
അവളുടെ വീട്ടിൽ, അവളുടെ മുറിയിൽ, അവളുടെ
ബാത്ത് റൂമിൽ,  അവൾ
അവനെ കുളിപ്പിച്ചു.

അവളുടെ ഡൈനിംഗ്‌ ടേബിളില്‍
നിന്ന്‌,
അവള്‍ വായിലേയ്ക്ക്‌ എത്തിച്ചുകൊടുത്ത മാംസവും മദ്യവും അയാള്‍
കഴിച്ചു. ജീവിതത്തില്‍ ആദ്യമായിട്ട് അവന്‍ മദ്യത്തിന്റേയും മാംസത്തിന്റെയും രുചി
അറിയുകയായിരുന്നു.

ദൈവമെ ………. ! നീ
ഉണ്ടാക്കുന്ന ഇത്രയും രുചിയുള്ള ആഹാരവസ്തുക്കള്‍ എനിക്ക്‌ ഇന്നേവരെയും കഴിയ്ക്കാന്‍
കഴിഞ്ഞിട്ടില്ല …….ഓ ഞാന്‍ ബ്രാഹ്മണനാണ്‌…………. മണ്ണാങ്കട്ട ………

അവള്‍ ……..സെലീന
…….ദേവസ്ത്രീയാണ്‌. …….. അവളില്‍ നിന്നെത്തുന്ന പരിമളം ……ദൈവമെ
…..നീയെന്നെ പരീക്ഷിക്കുകയാണ്‌.

ദേവ്രവതന്‍ സെലീനയുടെ
കിടക്കയില്‍ കിടന്നു. കണ്ണുകള്‍ തുറന്നു തന്നെ കിടന്നു.അവന്‍ കണ്ടു.

വെണ്ണക്കല്ലില്‍ തീര്‍ത്ത
ഉടല്‍ …….. നഗ്നമായ….കാമോദീപമായ….

ദേവവ്രതന്‍ സ്വബോധം വിട്ട്‌, ദൈവീകമായി, മൃഗങ്ങള്‍ക്ക്‌ സ്വായ

ത്തമായിരിക്കുന്ന സ്വര്‍ഗ്ഗീയാനുഭൂതിയിലേയ്ക്ക്‌
എത്താന്‍ വെമ്പല്‍ കൊണ്ടു.

നീ എത്രമാത്രം ഔദാര്യനാണ്‌. കലാബോധമുള്ളവനാണ്‌.
……..

കൊച്ചു കുഞ്ഞിനെപ്പോലെ ദേവവ്രതന്‍
ഉറങ്ങിക്കിടക്കുന്നത്‌ നോക്കി സെലീന നിന്നു.

അവള്‍ ദേവ്രവതനെ തടവിയുണര്‍ത്തി.

അവൻ ഇക്കിളിപ്പെട്ടു. മുഖം
വിരിഞ്ഞു.

“സെലീനാ, നീ മാലാഖയെപ്പോലെയാണ്…. നീ എന്റെ ദുഖങ്ങളെ തുടച്ചു
നീക്കിയിരിക്കുന്നു….ഞാന്‍ ശക്തനായിരിക്കുന്നു….”

അവള്‍ ഒരു ഗ്ലാസ്സില്‍ നിറയെ
മദ്യം അവന്റെ ചുണ്ടോട്‌ അടുപ്പിച്ചു.

“വേണ്ട സെലീനാ….. ഇന്ന്
ഇനിയും വേണ്ട….. വേണ്ടത്‌ നിന്നെയാണ്‌.”

“ദേവവ്രതന്‍ നീ വെറുമൊരു
കൊച്ചുകുട്ടിയെപ്പോലെ സംസാരിയ്ക്കുന്നു. നീയിതു കുടിയ്ക്ക് ……………”

അവന്‍ കുഴിച്ചു.

അവനില്‍ നിന്നും ഒരു മൂളിപ്പാട്ട്
ഒഴുകി മുറിയിലാകെ പറന്നിരുന്ന സുഗന്ധത്തോടൊപ്പം ലയിച്ചുചേര്‍ന്നു.

“ ദേവവ്രതന്‍ സത്യം പറയൂ
……………. സുബ്ബമ്മയെ കൊന്നത്‌ നീയല്ലേ…?

“ങേ….ഇല്ല, സെലീന… അവളെ എനിക്കിഷ്ടമായിരുന്നു. അവളെ വിവാഹം ചെയ്ത്‌ എവിടെയെങ്കിലും
പോയി ജീവിക്കാനും ഇഷ്ടമായിരുന്നു. എല്ലാം തകര്‍ത്തത്‌ അവനായിരുന്നു, സര്‍വ്വാധികാരി …….. അവന്‍ അവളെ കൊന്നതാണ്‌, അശ്വനിയാണ്‌
കെണി ഒരുക്കിയത്‌ …….”‌

ദേവവ്രതന്‍ വീണ്ടും വീണ്ടും
മദ്യപിച്ചു.

സെലീനയുടെ കിടക്കയില്‍ അയാള്‍
ബോധമറ്റു കിടന്നു.

അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ
ശബ്ദം കേട്ടിട്ട് അവന്‍ ഒരിയ്ക്കല്‍ പിടഞ്ഞ്‌ കിടന്നു.

സെലീന ചോര്‍ത്തിക്കൊടുത്ത
സത്യങ്ങള്‍ വച്ചാണ്‌ ഗുരുവിന്റെ പത്രം സുബ്ബമ്മയുടെ കൊലപാതകത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതിയത്‌.

ശാന്തിഗ്രാമത്തില്‍ മാത്രമല്ല, പ്രവിശ്യയാകെ ചലനം സൃഷ്ടിച്ചു. മറ്റു പ്രതക്കാരും പ്രതികരിയിക്കാന്‍
തയ്യാറായി .രാഷ്ട്രീയക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍,
ബുദ്ധിജീവികള്‍ ഒന്നാംകിട പത്രങ്ങളില്‍പ്പോലും വാര്‍ത്തകള്‍
ആദ്യപേജില്‍ വന്നുതുടങ്ങി. അന്വേഷണം നടത്തുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും,
അസംബ്ലിയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

ഗുരു ഫിലോമിനയുടെ മാറില്‍
മുഖം പുഴ്ത്തിക്കിടന്നു. അയാളുടെ മനസ്സ്‌ സംതൃപ്തി കൊണ്ടു. ഫിലോ അയാളുടെ പുറത്ത്‌
തലോടി, തലോടി അയാള്‍ ഉറങ്ങി.

@@@@@@@




അദ്ധ്യായം പത്തൊൻപത്

സുബ്ബമ്മയുടെ പതിനൊന്ന്‌
ദിവസത്തെ ഉപവാസവും മൂന്നുദിവസത്തെ വ്രതവും കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ അവള്‍ക്കായി
ശാന്തിയിലെ ക്ഷ്രേതത്തില്‍ പ്രത്യേക പൂ

ജയും ധ്യാനവുമുണ്ട്‌. അവള്‍ക്ക്‌
വേണ്ടി ദേവവ്രതന്‍ മന്ത്രങ്ങള്‍ ഉരുവിടും.

ദേവവ്രതന്‍ നേരിട്ട് ക്ഷ്രേതത്തില്‍
എത്തി ധ്യാന കര്‍മ്മങ്ങളിലും മന്ത്രണകര്‍മ്മങ്ങളിലും പങ്കെടുക്കുന്നതിനാല്‍ അത്രയേറെ
പ്രാധാന്യം ഉണ്ടാവണമല്ലൊ. അക്കാരണത്താല്‍ തന്നെ പൂജാരിയും മറ്റ് അമ്പലവാസികളും
എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിക്കുന്നു. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്ത്‌
പരീക്ഷിച്ചു നോക്കുന്നു. അവര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ജോലിയില്‍
മുഴുകിയിരിയ്ക്കുകയുമാണ്‌.

പട്ടണത്തിലെ വാടകമുറിയില്‍ നിന്നും
പതിനൊന്ന് ദിവസങ്ങൾക്ക് മുൻപാണവൾ ശന്തിഗ്രാമത്തിൽ വന്നത്‌. ഇന്നുവരെ
ഉപവാസാനുഷ്ടാനങ്ങള്‍ക്കും വ്രതശുദ്ധിക്കുമായി ശാന്തിഗ്രാമത്തില്‍ വസിച്ചു. അങ്ങിനെ
ശാന്തിഗ്രാമത്തില്‍ കഴിയുന്നവര്‍ വളരെ ഏറെയുണ്ടുതാനും. ദേവ്രവതന്റെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നതിനാല്‍
അവൾക്ക് എല്ലായിടത്തും പ്രത്യേക പരിഗണനയും പരിചരണവും കിട്ടിക്കൊണ്ടിരുന്നു. കല്‍പാത്തിയില്‍
നിന്നും സുബ്ബമ്മയുടെ അപ്പാവും ഒരു പറ്റം കല്‍പാത്തിക്കാരും തലേന്നുതന്നെ
എത്തിച്ചേര്‍ന്നു. അവര്‍ സുബ്ബമ്മയെ പ്രത്യേകം, പത്യേകം
ശ്രദ്ധിച്ചു. എല്ലാവരും അവളിടെ മാറ്റം കണ്ടറിഞ്ഞു.

അവളുടെ ശരീരം ചടച്ചിട്ടുണ്ട്‌.
സംസാരത്തില്‍, പെരുമാറ്റത്തില്‍ പ്രകടമായ മാറ്റമുണ്ട്‌. എല്ലാവരോടും
സ്നേഹമസൃണമായി ചിരിയ്ക്കുന്നു, തമാശ പറയുന്നു.

“ഏന്‍, ശാന്തിയിലെ സച്ചിദാനന്ദാ!, ഏന്‍ പൊണ്ണിനെ
കാപ്പാത്തണെ”

സുബ്ബമ്മയുടെ അമ്മാവി
ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. നെഞ്ചുരുകി പ്രാര്‍ത്ഥിച്ചാല്‍
സച്ചിദാനന്ദന്‍ കേള്‍ക്കുമെന്ന്‌ അവള്‍ക്ക്‌ ഉറച്ച വിശ്വാസമുണ്ട്.

പൂജ കഴിഞ്ഞ്‌ ഇരുപത്തിയൊന്ന്‌
ശയന പ്രദക്ഷിണം കൂടി കഴിഞ്ഞാല്‍ എല്ലാ മേദസ്സുകളും ഉരുകി ഒലിച്ചു പോയിക്കഴിഞ്ഞു
മോള്‍ മിടുക്കിയായി പരിശുദ്ധമായി, ഒപ്പം കല്‍പ്പാത്തിയിലേയ്ക്ക്‌
യാത്ര്, അവിടെയെത്തി വളരെ വൈകാതെ ബാലനാരായണനുമൊത്ത്‌ വിവാഹം.

സുബ്ബമ്മയുടെ അപ്പാവ്‌
മനസ്സില്‍ കരുതി.

കിഴക്ക്‌ ഒന്ന്‌ വെള്ളകീറി
കാണാന്‍ ……………….:

ശാന്തിയിലേക്ക്‌ ആദ്യ ബസ്സ്‌
പുറപ്പെടാന്‍ വേണ്ടി അവരെല്ലാം കാത്തിരുന്നു.

പത്രവാര്‍ത്ത വായിച്ച്‌
ഭഗവാന്‍ അർദ്ധപ്രജ്ഞനായി .   ലോകത്ത്‌ ആരും
തന്നെ അറിഞ്ഞിട്ടില്ലെന്ന്‌ കരുതി മൂടി വച്ചിരുന്നസത്യം. ഭഗവാന്‍ ശാന്തിനിലയത്തിന്റെ
മട്ടുപ്പാവില്‍ കയറി നിന്നു. തെക്ക്‌ മലയിറങ്ങി വരുന്ന ആയിരങ്ങളെ കാണാനാകുന്നു. സര്‍വ്വ
ഐശ്വര്യങ്ങള്‍ക്കും വേണ്ടി, സര്‍വ്വമോക്ഷദായക്മായിട്ട്

ഇന്ന്‌ യജ്ഞം നടക്കുകയാണ്‌.

പ്രധാന ആചാര്യന്‍
യജമാനനായിട്ട്‌, സർവ്വ ശക്തനായ സച്ചിദാനന്ദൻ
കാര്യദർശിയായിട്ട്.  അതിൽ പങ്കെടുക്കാനായിട്ട്
ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 
ശന്തിഗ്രാമം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ തിരക്കാണ്.

ക്ഷേത്രത്തിൽ ദേവവ്രതന്റെ മേൽ
നോട്ടത്തിൽ സ്ത്രീകൾക്കായുള്ള പ്രത്യേക പൂജകൾ നടക്കുന്നു.

സൌന്ദരൈശ്വര്യങ്ങൾക്കു
വേണ്ടിയും, സൽഭർത്തൃഗമനത്തിനു വേണ്ടിയും, സൽ പുത്രപ്രാപ്തിക്കു വേണ്ടിയും……

ഭഗവാൻ മട്ടുപ്പാവിലിരുന്നു
തന്നെ കാണുകയായിരുന്നു. ഇപ്പോൾ താഴേക്ക് ഇറങ്ങി
ചെല്ലേണ്ടതായിരുന്നു.  അനുഗ്രഹം വാങ്ങാൻ
വളരെപ്പേരിപ്പോൾ സന്ദർശന മുറിയിൽ ഉണ്ടാകും. പക്ഷെ, ഭഗവാൻ
കാമമുക്തനായിട്ടില്ല. എവിടെ നിന്നെല്ലാമോ യുദ്ധത്തിന്റെ ഞാണൊലികള്‍ കേൾക്കുന്നതുപോലെ
തോന്നുന്നു, ഭഗവാന്. ഭീമാര്‍ജ്ജുനന്‍മാരുടെ അക്രോശങ്ങള്‍
കേള്‍ക്കുന്നതു പോലെ. പക്ഷെ, തന്നോടൊപ്പം കൂട്ടുകൂടി നില്‍ക്കാന്‍
ഒരു കര്‍ണ്ണനേയും കാണുന്നില്ല. സ്വപാളയത്തില്‍ തന്നോടുതന്നെ യുദ്ധത്തിനുള്ള ഒരുക്കം
തുടങ്ങിയിരിക്കുന്നെന്ന സത്യം അറിയാന്‍ കഴിയുന്നു.

എന്റെ മകളെവിടെ? അവള്‍ ഇനിയും എത്തിയിട്ടില്ല. അവളും പത്രവാര്‍ത്ത
ശ്രദ്ധിച്ചിട്ടില്ലാതിരിക്കുമോ? അതോ അവൾ വളരെ നേരത്തെ തന്നെ
സത്യം ധരിച്ചിരിക്കുമോ? അതുകൊണ്ടാണോ അവള്‍ ഗ്രാമം തന്നെ
വിട്ടുപോയത്‌.

പക്ഷെ, അവളുടെ പെരുമാറ്റത്തിലൊരിയ്ക്കലും അങ്ങിനെയൊരു കാര്യം അറിവുണ്ടെന്നു
തോന്നിയ്ക്കുമാറില്ലായിരുന്നു.

സര്‍വ്വ ത്യാഗിയും സര്‍വ്വസഹനുമായ
എന്നിലേയ്ക്ക്‌ എപ്പോഴാണ്‌ മോഹം കടന്നുവന്നത്‌. ശ്രീരാമനെപ്പോലെ ശ്രീകൃഷ്ണനെപ്പോലെ
ഞാനും മോഹങ്ങള്‍ക്ക്‌ അടിമയാകുകയാണോ? അതോ അവരെപ്പോലെ
മോഹത്തിന്റെ അംശം എന്നിലും അടങ്ങുന്നതിനാലാണോ എനിക്കും മനുഷ്യജന്മം കിട്ടിയത്‌? ദൈവവും മനുഷ്യനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം മോഹമാണോ?

സമ്പത്തിലും ബന്ധത്തിലും
മായയിലും മോഹം ജനിക്കുവന്‍ അവതാരമാവുന്നില്ല. അതുതന്നെയാണ്‌ ശ്രീരാമനും, ശ്രീകൃഷ്ണനും തെളിയിക്കുന്നത്‌. സ്ത്രീക്കായിട്ട്‌ വളരെപ്പേരെ വധിച്ചു. സ്‌നേഹിച്ച
സ്ത്രീകളെ ദുഃഖത്തിന്റെ നിര്‍ച്ചാലില്‍ ഒഴുകാൻ വിട്ട്, തങ്ങള്‍ക്ക്‌
യുക്തമെന്നു തോന്നിയതിനോട്‌ യോജിച്ച് ധർമ്മത്തെ വെടിഞ്ഞ്‌ യുദ്ധം ചെയ്തു. അവരും
സാധാരണ മനുഷ്യരായി മാറുകയാണോ വിശകലനത്തിൽ?

അതെ…… അതെയെന്നു
തോന്നുന്നു.

ഈ കാണുന്ന മറ്റെല്ലാ
അചരങ്ങളെപ്പോലെയും പക്ഷിമൃഗാദികളെപ്പോലെയും മനുഷ്യരെപ്പോലെയും ഞാനും ഒരു ജീവിയാണ്‌.
അവരും എന്നെപ്പോലെ ഒരോ അവതാരങ്ങളാണ്‌. ഞാനും അവരും തുല്യമാക്കപ്പെടുന്നതായി
തോന്നുന്നു. അതെ ഒന്നു തന്നെയാണ്‌. ഈ കാണുന്നതെല്ലാം, ഈ കേള്‍ക്കുന്നതെല്ലാം അറിയുന്നതെല്ലാം ഒന്നു തന്നെയാണ്‌. ഒന്നിന്റെ
അംശങ്ങള്‍ മാത്രമാണ്‌.

സാക്ഷാല്‍ സച്ചിദാനന്ദം!

ഈ കാണുന്നതിനോടൊന്നും എനിക്ക്‌
പ്രത്യേകബന്ധമില്ല. എനിക്കും ബന്ധം സാക്ഷാല്‍ കാരണത്തോടാണ്‌. എന്നാല്‍ ആ സാക്ഷാല്‍
കാരണം എല്ലാറ്റിലും നിറഞ്ഞിരിക്കുന്നതിനാല്‍ ഞാനും എല്ലാറ്റിനോടും
ബന്ധപ്പെട്ടിരിക്കുന്നു. അതിന്‌ അച്ഛനെന്നോ, അമ്മയെന്നോ, ഭാര്യയെന്നോ, മക്കളെന്നോ ബന്ധമില്ല. എല്ലാം
തുല്യമാണ്‌. എന്നില്‍ അടങ്ങിയിരിക്കുന്ന വ്യക്തിത്വം വച്ച്‌ ധരിക്കുന്ന ദേഹത്തിന്‌
കര്‍മ്മങ്ങള്‍ ചെയ്യാനുണ്ട്‌. ആ കര്‍മ്മങ്ങള്‍ ദേഹിയ്ക്ക്‌
യുക്തമെന്നുതോന്നുന്നതാണ്‌. അതു ധര്‍മ്മമായിരിയ്ക്കണം അനീതിയ്ക്ക്‌
എതിരായിരിയ്ക്കണം.

പക്ഷെ, അനുഷ്ടിച്ചതോ?

നേരേ വിപരീതവും.

ഭഗവാന്‍ എന്ന ഒരു മായാവലയം
സൃഷ്ടിച്ച്‌ അതിനുള്ളി ലിരുന്ന്‌ ഇന്ദ്രജാലംകാട്ടി. സാധാരണ മനുഷ്യര്‍
ഇന്ദ്രജാലത്തില്‍, ഹിപ്നോട്ടിസത്തില്‍ മയങ്ങി പിറകെ
വന്നു. ആരെല്ലാമോ തന്നെ ഒരു കൂടാരത്തിനുള്ളിലാക്കി …….. കൂടാരത്തിന്റെ കവാടവും
അടച്ചു. കവാടത്തിലും കൂടാരത്തിനു ചുറ്റും അവര്‍ കാവല്‍ നിന്നു; അതിക്രമിച്ചു കടക്കാതിരിയിക്കാന്‍. കവാടം വഴി കടന്നു വന്നവരോട്‌ പ്രതിഫലം
വാങ്ങുകയും ചെയ്തു. ആ പ്രതിഫലത്തില്‍ അവര്‍ മത്തരായി, ധനികരായി,
വീണ്ടും വീണ്ടും ധനികരായി.

ഒടുവിൽ……

പ്രതിഫലം വാങ്ങൽ കൂടാതെ
പിടിച്ചുപറി, ചൂഷണം എന്നിങ്ങിനെ വർദ്ധിച്ചു. എല്ലാ
ആരാധനാലയങ്ങളെപ്പോലെയും ശന്തിനിലയവും പരിണമിക്കപ്പെട്ടു കഴിഞ്ഞു.

എല്ലാം മായയാണ്, മിഥ്യയാണ്.

കുളിച്ച്‌, ഈറനായ ഒറ്റചേലയുടുത്ത്‌ ആയിരങ്ങള്‍ ക്ഷേത്രത്തിലെ പൂജാരിയ്ക്ക്‌
ദക്ഷിണകൊടുത്തു.

ദേവവ്രതനില്‍ നിന്നും പ്രസാദം
വാങ്ങി ഭുജിച്ചു.

കര്‍മ്മങ്ങളും
അനുഷ്ടാനുങ്ങളും നടന്നുകൊണ്ടിരുന്നു.

സര്‍വ്വശക്തനായ ഭഗവാനില്‍
നിന്നും കാരുണ്യം തങ്ങളിലേയ്ക്ക്‌ ഒഴുകിയെത്തണമെന്ന്‌ അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

എല്ലാ മനോമുകുരങ്ങളിലും
………..

സച്ചിദാനന്ദരൂപം
നിറഞ്ഞുനിന്നു.

ദേവവ്രതന്‍ കര്‍മ്മങ്ങള്‍
ചെയ്യുമ്പോഴും അനുചരന്മാരാല്‍ ചെയ്തിയ്ക്കപ്പെടുമ്പോഴും അയാളുടെ ശ്രദ്ധ സുബ്ബമ്മയിലായിരുന്നു.
നനഞ്ഞൊട്ടിയ അവളുടെ ചേലയുടെ നൂലിഴകളിലൂടെ അവനിലേയ്ക്ക്‌ പറന്നെത്തുന്ന പ്രസരണം
അവന്റെ ഏകാഗ്രത കെടുത്തി. അവളെ എത്രകണ്ടാലും മതിയാകുന്നില്ല. എത്ര രുചിച്ചാലും പുതിയപുതിയ
രുചിയാകുന്നു. അവള്‍ അടുത്തെത്തുമ്പോഴെല്ലാം മര്‍മ്മങ്ങളില്‍ സ്പർശിക്കാനും കുളിരായി
സംസാരിയ്ക്കാനും ശ്രമിച്ചു.

അപ്പോഴെല്ലാം അവളുടെ മുഖത്ത്‌
ഭീതി നിഴലിച്ചു.

“തപ്പ്‌ ചെയ്യ കൂടാത്‌
………. 1”

അവളുടെ മനസ്സ്‌ കേണു.

സൂര്യന്‍ ദേവാലയ
താഴികക്കൂടത്തിന്‌ നേരെ മുകളിലെത്തിയപ്പോഴാണ്‌ ശയന പ്രദക്ഷിണം തുടങ്ങിയത്‌. പ്രദക്ഷിണം
ചെയ്ത് ക്ഷീണിച്ചവരെ ബന്ധുക്കള്‍ സഹായിച്ചു. അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടുമിരുന്നു.

“ഓം സച്ചിദാനന്ദായ നമഃ”

“ഓം സച്ചിദാനന്ദായ നമഃ”

ഇരുപത്തിയൊന്ന്‌
ഉരുപ്രദക്ഷിണം കഴിഞ്ഞപ്പോള്‍ ദേവവ്രതന്‍ സുബ്ബമ്മയെ താങ്ങിയെടുത്തു.

അവള്‍ വിയര്‍ത്തൊഴുകി….. ക്ഷീണിതയായി…….
തളര്‍ന്ന താമരത്തണ്ടുപ്പോലെ അവന്റെ ചുമലില്‍ കിടന്നു. പിന്നെ അവളെ  ഗുരുകുലത്ത്‌, വള്ളിക്കുടിലിലെ
തണലില്‍ കിടത്തി ……… എവിടെനിന്നെല്ലാമോ എത്തുന്ന മന്ദമാരുതന്‍ അവളുടെ വിയര്‍പ്പൊഴുകിയ
മേനിയെ നക്കിത്തുവര്‍ത്തി.

അവളില്‍ നിന്നും ക്ഷീണം
അകുന്നകന്നുപോയി …..

അവളില്‍ ദേവവ്രതന്റെ കൈകള്‍
അരിച്ചരിച്ച്‌ നടന്നു.

@@@@@@@@




അദ്ധ്യായം പതിനെട്ട്

‘അജ്ഞാതമായ മൃതദേഹം, വിശ്വനാഥിന്റെ’

കഴിഞ്ഞ ജൂൺ ഇരുപത്തെയേഴാം
തിയതി നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ ഇരുപത്തിയേഴാം നമ്പർ മുറിയിൽ കാണപ്പെട്ട മൃതദേഹം
ഒരു പഴയകാല നക്സലേറ്റിന്റേതായിരുന്നെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

അദ്ദേഹം അവസാനമായി
ഷരിച്ചിരുന്ന വസ്ത്രങ്ങൾ

കണ്ടിട്ടും പോസ്റ്റുമോർട്ടം
റിപ്പോർട്ടിൽ രേഖപ്പെടുത്തിറ്റിക്കുന്ന അടയാളങ്ങളുമാണ് തിരിച്ചറിയാൻ
തെളിവായിരിക്കുന്നത്.

തലയുടെ പിന്നിലേറ്റ ശക്തമായ
ആഘാതത്തിൽ നിന്നുമുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നൊഴുകിയതിനാലാണ്
വിശ്വനാഥനെന്ന നാല്പതുകാരൻ മരിക്കൻ ഇടയായിരിക്കുന്നത്.  അന്ന് പത്രങ്ങൾ വഴി പരസ്യം നൽകിയിട്ടും
തിരിച്ചറിയാൻ കഴിയാതെ വരികയും ബന്ധുക്കൾ എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ
പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയാണുണ്ടായത്.

മരിച്ച യുവാവും മറ്റൊരു
ചെറുപ്പക്കാരനും ഒരുമിച്ചാണ് തലേന്നാൾ ഹോട്ടലിൽ എത്തി മുറി എടുത്തിരിക്കുന്നത്.  മുറിയെടുക്കുമ്പോൾ സ്നേഹിതന്റെ പേരാണ്
രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിട്ടിരിക്കുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ
അപ്രകാരമൊരു മേല്‍വിലാസം കണ്ടെത്താനായില്ല.

രാവിലെ റൂമിലെത്തിയ റൂം ബോയി
ആണ്‌ മൃതദേഹം ആദ്യമായി കണ്ടത്‌. തറയില്‍ കമിഴ്ന്ന്‌, രക്തത്തില്‍
മുങ്ങി കിടക്കുകയായിരുന്നു. വാതില്‍ ചാരിയാണ്‌ കിടന്നിരുന്നത്‌. സ്നേഹിതന്‍ മുറിയിലില്ലായിരുന്നു.

പോലീസ്‌ കേസ്‌ എടുത്തു
അന്വേഷണം നടത്തിയിരുന്നു.യാതൊരു തുമ്പും കിട്ടാത്ത സ്ഥിതിയില്‍ അന്വേഷണം
അവതാളത്തില്‍ കിടക്കുകയായിരുന്നു. അന്വേഷണം ഈര്‍ജിതമാക്കുമെന്നും, കുറ്റവാളികളെ കണ്ടെത്തുന്നതാണെന്നും പോലീസിന്റെ ഒരറിയിപ്പില്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റെ മുറിയില്‍
ഇരുന്നാണ്‌ സെലീന പത്രം വായിച്ചത്‌. അവളുടെ മുഖം ഭയചകിതമായി. സിദ്ധാര്‍ത്ഥന്‍
അവളെതന്നെ ശ്രദ്ധിക്കുകയായിരുന്നു. പത്രത്തില്‍ നിന്നും കണ്ണുകളെ ഉയര്‍ത്തി അവള്‍
അവനെ നോക്കി.

“സിദ്ധാര്‍ത്ഥന്‍ …..
താങ്കള്‍?”

“യേസ്‌ ……ഞാന്‍ തന്നെ.”

അവള്‍ സാവധാനം കസേരയില്‍
നിന്നും എഴുന്നേറ്റു യാന്ത്രികമായിട്ട്‌. തുടര്‍ന്നു പുറത്തേയ്ക്ക്‌ ഓടാന്‍
ശമിച്ചു. പക്ഷെ, സിദ്ധാര്‍ത്ഥന്‍ തടഞ്ഞു നിര്‍ത്തി.

“സെലീനാ…….”

അവൻ അവളെ ഉടലിനോട് ചേർത്തു
നിർത്തി,
അവൾ വിറച്ചു കൊണ്ടിരിക്കുന്നു.

“സെലീനാ…….സെലീനാ…….”

അവള്‍ മുഖമുയര്‍ത്തി അവന്റെ
കണ്ണുകളില്‍ നോക്കി. ഭയന്നു വിറച്ച കണ്ണുകള്‍ …………………

അവന്‌ ഒന്നും പറയാന്‍ കഴിയാതെ
നിമിഷങ്ങളോളം നിന്നു.

“സിദ്ധാര്‍ത്ഥാ ……….
നിങ്ങള്‍ക്കവിടെ നിന്നും രക്ഷപെടാനാവില്ല….. എനിക്കും…..”

“സെലീനാ……”

“അവര്‍ അതിന്‌
സമ്മതിയ്ക്കില്ല….. ഈ ഗ്രാമത്തില്‍ ഒരു എറുമ്പരിച്ചാല്‍ കൂടി അവരറിയും …….”

നീണ്ടു നിന്ന നിശ്ശബ്ദത.

സെലീന അവന്റെ കുട്ടിലില്‍
ഉരുന്നൂ. സിദ്ധാര്‍ത്ഥന്‍ കസേരയിലും.

“ഈ ഭിത്തികള്‍ക്കു പോലും
കാതുകളുണ്ട്‌, കണ്ണുകളുണ്ട്‌ ഇവിടെ തങ്ങി നില്‍ക്കുന്ന
വായുവിനുപോലും ഘ്രാണശക്തിയുണ്ട്‌….”

സെലീന അവന്റെ മുഖത്തു
നോക്കിയിരുന്നു.

അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി
വിരിഞ്ഞുവരുന്നു.

അതു കണ്ടവൾക്ക് വഴി
തെറ്റിയിരിക്കുന്നു.

“മകളെ….സതീ……”

ഭഗവാൻ അവളെ വിളിച്ചു.കട്ടിലില്‍
നിന്നും പിടഞ്ഞെഴുന്നേറ്റു അവള്‍ ഭഗവാന്റെ മാറിൽ ചേര്‍ന്നു നിന്നു. ആ മാറില്‍
നിന്നും കിട്ടിയ സുരക്ഷിത ബോധത്തിൽ അവള്‍ പുളകം കൊണ്ടു.

“എന്നാണ്‌ മോളുടെ ആഗ്രഹം?”

“എന്താണെങ്കിലും സാധിച്ചു
തരുമോ?

“ഉവ്വ് മകളെ …… ഞാന്‍
ഭഗവാനാണ്‌. …..എന്നെക്കൊണ്ട് കഴിയാത്തതൊന്നുമില്ല. എന്റെ പൊന്ന് മോള്
ചൊദിച്ചുകൊള്ളൂ….”

“എങ്കിൽ…..”

“എങ്കിൽ….?”

“നമുക്കിവിടം വിട്ടു
പോകാം…… ഈഗ്രാമം വിട്ട്…”

“അതെന്തിനാണ്‌ ?”

“മുടുത്തു ……. അച്ഛാ!….ഇതു
നരകമാണ്‌,
ഇവിടെ ജീവിച്ചാല്‍ നമ്മള്‍, മനുഷ്യര്‍,
രാക്ഷസന്മാരും പിശാചുകളുമായിപ്പോകും ….”

“മകളെ ……. ?”

“അതെയച്ഛാ……നമുക്കു
ചുറ്റും പിശാചുക്കളും രാക്ഷസന്മാരുമാണ്.  അവരുടെ
മായാജാലത്തിലും മന്ത്രവാദത്തിലും ബോധം മരങ്ങി ലക്ഷ്യം കെട്ട് അലയുന്ന ഏഴകാളാണ്
എവിടെയത്തുന്ന ലക്ഷങ്ങൾ…..”

“മകളെ അങ്ങിനെ പറയരുത്‌.
നമുക്കു അന്നം ഇവിടെ

മാണ്‌ കിട്ടുന്നത്‌ ……”

“പക്ഷെ, ആ അന്നം എനിക്കു മടുത്തു….”

“എന്നു പറഞ്ഞാല്‍ ഇവിടെത്തെ
സത്യങ്ങള്‍ സത്യങ്ങളല്ലെന്ന് മകൾക്ക് തോന്നുന്നുവോ?”

“തോന്നലല്ല, അതാണ് സത്യം.”
“എങ്കിൽ മകൾ പുറപ്പേടാൻ ഒരുങ്ങിക്കൊള്ളൂ”

മകൾ ഒരുങ്ങി….. അച്ഛനും.

തോളിൽ ഓരോ ഭാണ്ഡവും തൂക്കി
രണ്ടുപേരും നന്നു. കുറ്റിക്കാട്ടിലൂടെ, താഴ്
വാരത്തിലൂടെ…..

വൻവൃക്ഷങ്ങൾ തിങ്ങിയ കൊടും
വനത്തിലൂടെ…..

ഒടുവിൽ,

ചുട്ടു പഴുത്ത
മണലാരണ്യത്തിലൂടെ……

പൊടുന്നനെ അവരുടെ വഴി
തടയപ്പെട്ടു.

ബൃഹത്തായൊരു സൈന്യം.
സർവ്വസൈന്യാധിപനായി കുതിരപ്പുരത്ത്, മുന്നിൽ, നിന്ന ആളിനെ അവൾശ്രദ്ധിച്ചു.

അത്, അശ്വനിപ്രസാദ്.

അവളുടെ നെഞ്ച്
പൊട്ടുന്നതുപോലെ തൊന്നി.

അശ്വനി കുതിരപ്പുറത്തു നിന്ന്
ചടിയിറങ്ങി, ഉറയിൽ നിന്ന് വാൾ ഊരി, അവൾ
കണ്ടു

അച്ഛനെ കുത്തി മലർത്തി.

അച്ഛാ……!

അവൾ നിളിച്ചു.

ദേവി ഞെട്ടിയുണർന്നു. ചുറ്റും
നോക്കി,
മുറിയിൽ ആരുമില്ല.

കൂടെക്കൂടെ അവൾ
കണ്ടുകൊണ്ടിരുന്ന സ്വപ്നമാണത്…..

വീണ്ടും വീണ്ടും അയാൾ വന്നു.

സിദ്ധാർത്ഥൻ.

അയാളെപ്പറ്റി കൂടുതൽ
ഒന്നുമറിയില്ല. പറയുന്നത് സത്യമാണോയെന്നും അറിയില്ല.  അയാൾ ചീത്തയാണെന്നും, ഭ്രാന്തനാണെന്നും ശന്തിനിലയത്തിലെ പലർക്കും ഇഷ്ടമല്ലയെന്നും
പറഞ്ഞിട്ടുകൂടി അയാളുടെ സന്ദർശനം തടസ്സം ചെയ്യാൻ തോന്നുന്നില്ല. അയാൾ പറയുന്നത്
സത്യമാണെങ്കിൽ അച്ഛൻ തറവാടും സ്വത്തുക്കളും ഉപേക്ഷിച്ചിട്ട്‌ ഇവിടെ
എത്തിയതെന്തിനാണ്‌, എങ്ങിനെയാണ്‌? അമ്മ
ആത്മഹത്യ ചെയ്തതെന്തിനാണ്‌? ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും
കപട വേഷ ധാരിയായി മറഞ്ഞു നിൽക്കുന്നതെന്തിനാണ്‌? എന്നെങ്കിലും
ഇങ്ങിനെയൊക്കെ ചോദിക്കാൻ കഴിയുമോ? അദ്ദേഹം ഇതിനെല്ലാം ഉത്തരം
തരാന്‍ തയ്യാറാകുമോ? തന്നെ മകളെന്ന്‌ അംഗീകരിച്ച്‌
സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറാകുമോ?

പെട്ടെന്ന്‌ ദേവി
കിടക്കവിട്ടെഴുന്നേറ്റ്‌ നിലകണ്ണാടിയുടെ മു

നിന്നും മുടി ഒതുക്കി. മുഖം
തുടച്ചു. വസ്ത്രങ്ങള്‍ നേരെയാക്കി. മുറിയില്‍ നിന്നും പുറത്തേയ്ക്ക്‌ ഇറങ്ങി നടന്നു.

ശാന്തി നിലയം സജീവമാണ്‌. നാളെയ്ക്കുള്ള
ഒരുക്കങ്ങളാണ്‌. ഷഷ്ടിപൂര്‍ത്തി ആഘോഷം തുടങ്ങിയതില്‍പ്പിന്നെ പരിച്ചാരകര്‍ക്കും
വാല്യക്കാര്‍ക്കും ഉറക്കവും വിശ്രമവും കുറഞ്ഞിരിക്കുന്നു.

ഭഗവാന്റെ ശയനമുറിയുടെ വാതില്‍ക്കല്‍
പരിചാരിക അന്ധാളിച്ചു നിന്നു.

“എന്താണ്‌ ദേവി അസമയത്ത്‌?”

“എനിക്ക്‌ അദ്ദേഹത്തെ കാണണം.”

പരിചാരിക അകത്തുപോയി വന്നു.

“ദേവി എഴുന്നള്ളിക്കൊള്ളു….”

അവള്‍ ഒഴിഞ്ഞു നിന്നു, ദേവി മുറിയില്‍ കയറിക്കഴിഞ്ഞ്

വാതിലടച്ചു.

ഭഗവാന്‍ ഉറക്കത്തില്‍ നിന്നും
ഉണര്‍ന്നതായിരുന്നു.

“എന്താണ്‌ ദേവി?”

ദേവി ഭഗവാന്റെ അടുത്തായിട്ട നിന്നു.
ഭഗവാന്റെ മുഖത്ത്‌, കണ്ണുകളില്‍, കാതുകളില്‍,
മൂക്കിന്റെ തുമ്പിൽ സ്വന്തം ഛായ തിരഞ്ഞു.

സത്യമാണോ?

അതെ…..അതെ….

അവളുടെ ചുണ്ടുകള്‍ വിതുമ്പി, കണ്ണുകള്‍ നിറഞ്ഞു. അവള്‍ വായ പൊത്തി.

“ദേവീ….?”

ഭഗവാന്‍ അവളെ അടക്കി
പിടിച്ചു.

“എന്താണ്‌ പറ്റിയതെന്നു പറയൂ….”

“ഒന്നുമില്ല.”

അവള്‍ ഭഗവാന്റെ കൈകള്‍ വിടര്‍ത്തി.
കണ്ണുകള്‍ തുടച്ചു. ഒരിക്കൽ കൂടി ഭഗവാനെ നോക്കിയില്ല. മുറിയ്ക്ക്‌ പുറത്തേയ്ക്ക്‌
നടന്നു.

പരിചാരികകളുടെ സംശയിക്കുന്ന
കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. ദേവി തിരിഞ്ഞു നോക്കിയില്ല. അവളുടെ മനസ്സ്‌ ഒരു മന്ത്രശകലം
ഉരുവിട്ടു.

‘എന്താണോ കാണാന്‍ പ്രപരിപ്പിക്കുന്നത്‌, എന്താണോ കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്‌, എന്താണോ
രുചിക്കാന്‍ പ്രേരിപ്പിക്കുന്നത്‌, എന്താണോ മണമറിയാന്‍
സാധിപ്പിക്കുന്നത്‌, എന്താണോ സ്പര്‍ശനം അറിയിക്കുന്നത്‌,
എന്താണോ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത്‌, അതാണ്‌
സാക്ഷാല്‍ സത്യം …… ആ സത്യം അറിയുന്നവൻ വീണ്ടും ജനിക്കുന്നില്ല. വീണ്ടും
ജനിയിക്കുന്നില്ല…..’

ഭഗവാന്‍ വീണ്ടും ജനിക്കുമോ?

കൃഷ്ണയുടെ ഫോണില്‍ സിദ്ധാര്‍ത്ഥന്റെ
സ്വരം.

“കൃഷ്ണേ, യുദ്ധത്തില്‍ ദിവ്യായുധങ്ങള്‍ പ്രയോഗിക്കാന്‍ സമയമായി…….
നിത്യചൈതന്യമയിയുടെ ചരിതം നാളെ അനാവരണം ചെയ്യുക. നാളെ ശാന്തിഗ്രാമത്തിന്റെ സര്‍വ്വരക്ഷാധികാരി
എത്തുകയാണ്‌. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെ വിശിഷ്ടമായൊരു ദിനമാണ്‌. പതിനഞ്ചാമതു
നാള്‍ …….ഗുരു പിന്നെങ്ങിനെ …..?

“വിശേഷമില്ല”

“അമ്മയ്ക്ക്‌ …..?”

“ഓ……”

“കമ്മ്യൂണില്‍ ….?”

“പ്രക്ഷുപ്തമാണ്‌; പലരും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങി”

“പണിമുടക്ക്?”

“പ്രതീക്ഷിക്കാം. എങ്കിലും പത്രം
മുടങ്ങാതിരിക്കാന്‍ ഗുരു മാര്‍ഗ്ഗം കണ്ടെത്തി”

“എവിടെ?”

“പഴയ പാര്‍ട്ടി പ്രസ്സിൽ”

“ഓക്കെ…. നാളെ ശാന്തിയിലേക്ക്
രാമനെ അയക്ക്….”

“ഉവ്വ്‌…”

ഫോണ്‍ ഡിസ്കണക്ട്‌ ചെയ്ത്‌
കൃഷ്ണ പിറുപിറുത്തു.

ദിവ്യായുധങ്ങള്‍
പ്രയോഗിക്കപ്പെടുകയാണ്‌. അര്‍ജ്ജുനന് മന്ത്രങ്ങള്‍ സ്മരിക്കാന്‍ കഴിയുമാറാകട്ടെ!

അര്‍ജുനന്‍, അതോ അഭിമന്യുവോ ….!

@@@@@@@@